❤️ശിവപാർവതി ❤️: ഭാഗം 7

shiva parvathi

രചന: കടലാസിന്റെ തൂലിക

"ഈ സ്ത്രീയെ എനിക്ക് അറിയാവുന്നതാണ്. എന്നിട്ടും ഞാൻ നോമിനി നിൽക്കാതിരുന്നത് ആ സ്ത്രീയുടെ മകനെ പേടിച്ച.. മകനെ മോൾക്ക് ചിലപ്പോൾ ഓർമ ഉണ്ടായിരിക്കും.കുറെ നാൾ മുൻപ് മോള് ഇൻജെക്ഷൻ ചെയ്തപ്പോൾ ഒരുത്തൻ അലറിയില്ലേ..ഒരു പക്കാ റൗണ്ടി.ശിവൻ എന്നാണ് പേര്. അവന്റെ അമ്മയാ.." ""അപ്പച്ചി...""അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. "ആള് ഇത് തന്നെയാണെന്ന് ഉറപ്പാണോ സിസ്റ്ററെ.." "ആ.. എനിക്കുറപ്പാണ് മോളെ.. പണ്ട് ഞാൻ ഇവരുടെ വീടിന്റെ അടുത്ത് ആയിരുന്നു.അവിടെ നിന്ന് പോയതിന് ശേഷം ആണ് എനിക്ക് സമാധാനം ആയത്.നീയാണ് ആ മഹിമ ചേച്ചിക്ക് നോമിനി നിന്നത് എന്ന് ആ ശിവൻ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്തൊക്കെ ഉണ്ടാവോ ആവോ.. ഒരു സഹായം ചെയ്തതാണെന്ന് പോലും അവൻ നോക്കില്ല മോളെ.. ദുഷ്ടന.. ചിലപ്പോൾ മോള് കാരണം ആണ് മഹിമ ചേച്ചി കുഴഞ്ഞു വീണതെന്ന് പോലും അവൻ പറയും." സിസ്റ്റർ പറയുന്നതൊക്കെ കേട്ട് പേടി ആവുന്നുണ്ടെങ്കിലും സ്വന്തം അപ്പച്ചി ആണെന്നുള്ള കാര്യം മനസ്സിൽ കിടന്നു. "പാർവതി... ആ സ്ത്രീ കണ്ണ് തുറന്നു.റൂമിലേക്ക് മാറ്റിയിട്ടുണ്ട്." ഒരു നഴ്സ് വന്നു പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ ആ നഴ്സിന്റെ പിന്നാലെ അപ്പച്ചിയെ അഡ്മിറ്റ്‌ ചെയ്ത റൂമിലേക്ക് പോയി. റൂമിൽ കയറുന്നതിനു തൊട്ട് മുൻപ് എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി.പെട്ടന്ന് അച്ഛന്റെ മുഖം മനസ്സിലേക്ക് ഓർമ വന്നപ്പോൾ പേടി ഇരട്ടിയായി.

പക്ഷെ മുന്പോട്ട് വെച്ച കാല് പിന്നോട്ട് വെക്കാതെ ഞാൻ റൂമിനകത്തേക്ക് കയറി.എന്നെ റൂമിൽ ആക്കി അപ്പച്ചിക്ക് ട്രിപ്പ്‌ ഇട്ടു കൊടുത്ത് നഴ്‌സും മുറി വിട്ടു പോയി. ഞാൻ അപ്പച്ചിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.വല്ലാതെ അവശതയിൽ കിടക്കുന്ന അവരെ കണ്ടെനിക്ക് പാവം തോന്നി. "മോളാണോ എനിക്ക് വേണ്ടി ഈ മുറി ശരിയാക്കി തന്നത്." അപ്പച്ചിയുടെ ചോദ്യം കേട്ടപ്പോൾ എന്തു പറയണം എന്നുണ്ടായിരുന്നില്ല. വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു. "എന്താ മോളുടെ പേര്." "പാർവതി." പിന്നീട് അപ്പച്ചി എന്നെ അടുത്തേക്ക് വിളിച് നെറുകയിൽ തലോടി. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു അപ്പോൾ. സ്വന്തം അച്ഛൻ പെങ്ങളിൽ നിന്നും കിട്ടുന്ന ആദ്യ തലോടൽ.എന്തു കൊണ്ടോ പതിയെ കണ്ണ് നിറഞ്ഞു. "എന്നെ അറിയാമോ.. "നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ചോദിച്ചു. അപ്പോൾ അപ്പച്ചി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. "ആരാ.. മനസ്സിലായില്ല.എവിടെയോ കണ്ട പോലെ നല്ല പരിജയം തോന്നുന്നുണ്ട്.എനിക്ക് ഓർമ കിട്ടുന്നില്ല." "ഞാൻ..ഞാൻ മഹാദേവന്റെ മോള.. അപ്പച്ചിയുടെ ഒരേ ഒരു ആങ്ങള മഹാദേവന്റെ". ഞാൻ അത് പറഞ്ഞപ്പോൾ അപ്പച്ചിയിൽ ഉണ്ടായ ഞെട്ടൽ എനിക്ക് കാണാൻ കഴിഞ്ഞു. അല്പ നേരം അതെ ഞെട്ടലോടെ എന്നെ തന്നെ നോക്കി നിന്നു. പിന്നെ പതിയെ തലകുനിച്ചു. പെട്ടന്നെന്ധോ ഓർത്ത പോലെ തലയുയർത്തി ചുറ്റിലും നോക്കാൻ തുടങ്ങി. അത് കണ്ടു സംശയത്തോടെ ഞാനും ചുറ്റിലും നോക്കി.

"ദേവേട്ടൻ.. ഏട്ടൻ വന്നില്ലേ.." "അച്ഛൻ അറിഞ്ഞിട്ടില്ല". "മ്മ്.. അറിയിക്കേണ്ട. അറിഞ്ഞിട്ടും വല്യ കാര്യം ഒന്നും ഇല്ല. അപ്പച്ചി എങ്ങോട്ടോ നോക്കി പറഞ്ഞു." അവരുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. "മോള് എങ്ങനെയാ എന്നെ കണ്ടത്." "ഞാൻ എവിടെയാ പഠിക്കുന്നെ.. മെഡിക്കൽ സ്റ്റുഡന്റ് ആണ്.2 ആം വർഷം ആയി". അത് കേട്ടപ്പോൾ അവരൊന്ന് പുഞ്ചിരിച്ചു. "നിന്റെ ചേട്ടനോ..പിന്നെ എന്റെ ഏടത്തിക്ക് സുഖമല്ലേ..." "അമ്മ സുഖമായി ഇരിക്കുന്നു.ചേട്ടൻ സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞു.മാധവൻ എന്നാണ് പേര്." "അറിയാം. കല്യാണം കഴിക്കാൻ ആയില്ലേ അവൻ." "മ്മ്.. കല്യാണം നോക്കുന്നുണ്ട്". "നന്നായി.ദേവട്ടൻ ഭാഗ്യം ചെയ്ത ആളാ. ദേവട്ടന്റെ മക്കളും. നിങ്ങൾ രണ്ടാളും നല്ല ഒരു നിലയിൽ എത്തിയില്ലേ... അപ്പച്ചിക്ക് സന്തോഷം ആയി. പക്ഷെ ശിവൻ ഇപ്പോഴും...ഹാ.ദേവേട്ടന്റെ സ്നേഹം ലഭിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഇല്ല. ആ മനസ്സിൽ ഞങ്ങൾക്ക് ഒരു ഇടവും ഉണ്ടാവില്ല.പാപി ആയി പോയില്ലേ ഞങ്ങൾ.." പറഞ്ഞു തീർന്നപ്പോഴേക്കും അവർ പൊട്ടി കരഞ്ഞിരുന്നു. പെട്ടന്ന് ഭദ്ര വാതിൽ തള്ളി തുറന്നു വന്നു. "പാറുട്ട.. ആ ശിവൻ വന്നിട്ടുണ്ട്.നമുക്ക് പെട്ടന്ന് മുങ്ങാം. "എന്റെ അടുത്ത് വന്നു ഭദ്ര പറഞ്ഞപ്പോൾ ഞാനും ഒന്ന് ഞെട്ടി. അപ്പച്ചിയോട് പിന്നെ കാണാം എന്ന് പറയുമ്പോഴേക്കും ഭദ്ര എന്നെ വലിച്ചു കൊണ്ട് പോയിരുന്നു. അവർ ഇറങ്ങിയതിന് പിന്നാലെ തന്നെ ശിവൻ കേറി. "എന്താ... എന്തു പറ്റിയതാ അമ്മേ.." വന്ന പാടെ വെപ്രാളത്തോടെ അവൻ ചോദിച്ചു.

"ഒന്നും ഇല്ലടാ.. ഒന്ന് തല കറങ്ങി വീണതാ.. അല്ലാതെ ഒന്നും ഇല്ല." "ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് എവിടെയെങ്കിലും പോവുമ്പോൾ പറഞ്ഞിട്ട് പോവണം എന്ന്. ആ ഫോൺ കൂടെ കൊണ്ട് പോവാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ.. പിന്നെ എന്തിനാ ഞാൻ അത് വാങ്ങി തന്നത്.ഒരു ആവിശ്യത്തിന് വിളിച്ചാലും കിട്ടില്ല.അല്ലെങ്കിൽ ഇപ്പോൾ എന്തിനാ പുറത്ത് പോകുന്നത്. എന്തെങ്കിലും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ.." അവൻ അവരുടെ നേരെ ദേഷ്യപ്പെട്ടു കൊണ്ടിരിക്കുന്നു.എന്നാൽ ആ സ്ത്രീ അതെല്ലാം ചെറു പുഞ്ചിരിയോടെ കേൾക്കുകയായിരുന്നു. "എടി ഭദ്രേ.. ഇയാൾക്ക് വട്ട് ആണെടി.. കേട്ടില്ലേ വയ്യാതെ കിടക്കുന്ന അമ്മയോട് പറയുന്നത്". "നാണം ഇല്ലല്ലോ പാറുട്ട, അവർ അമ്മയും മകനും സംസാരിക്കുന്നത് പുറത്ത് നിന്ന് ഒളിഞ്ഞു നോക്കാൻ. "ഭദ്ര പറയുന്നത് കേട്ട് പാറു അവളെ കൂർപ്പിച്ചു നോക്കി. പിന്നെ കൊഞ്ഞനം കുത്തി അവളുടെ മുന്നിലൂടെ നടന്നു പോയി. പിറകെ ചിരിച്ചു കൊണ്ട് ഭദ്രയും. ***** ഉച്ചക്കുള്ള ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പാറുവിന് ഒരു ഫോൺ കാൾ വന്നത്. 📞ആ പറ അമ്മേ.. 📞ഉച്ചക്ക് ശേഷം നിനക്ക് ഫ്രീ ആണോ മോളെ.. പെണ്ണിന്റെ വീട്ടിൽ നിന്ന് പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു. 📞അയ്യോ.. എനിക്ക് ക്ലാസ്സ്‌ ഉണ്ട്. ഇമ്പോര്ടന്റ്റ്‌ ക്ലാസ്സ്‌ ആണ്. അത് മിസ്സ്‌ ആക്കാൻ പറ്റില്ല. 📞ആണോ.. എന്നാൽ വേണ്ട. മോള് ക്ലാസ്സ്‌ കേട്ടാൽ മതി. രണ്ടക്ഷരം അവിടെ നിന്നെ പഠിക്കു.

അച്ഛനും ബിസി ആണ്. വരാൻ പറ്റില്ലെന്ന് പറഞ്ഞു. നമുക്കെന്നാൽ പിന്നെ പോയാൽ മതിയോ. ഇപ്പോൾ അവനും കൂട്ടുകാരനും കൂടി പൊയ്ക്കോട്ടേ. 📞ആ.. എന്നാൽ അങ്ങനെ ആയിക്കോട്ടെ. ശരി അമ്മേ.. വെക്കുവാണേ. "അമ്മ ആണോ ഫോൺ വിളിച്ചത് "ഫോൺ വെച്ച ഉടനെ ഭദ്ര ചോദിച്ചു. "ആടി അമ്മയാ..ഞാൻ ഇപ്പോൾ ഫ്രീ ആണോന്ന് അറിയാൻ വിളിച്ചതാണ്." "എന്താ കാര്യം." "ചേട്ടന് പെണ്ണ് കാണാൻ പോവാൻ." "പെണ്ണ് കാണാനോ".ഭദ്ര ഞെട്ടി കൊണ്ട് ചോദിച്ചു. "ആട.. ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലല്ലേ.. വിട്ട് പോയതാ. ചേട്ടന് പെണ്ണ് നോക്കുന്നുണ്ട്.ഇന്നലെ ഒരു കൂട്ടർ വിളിച്ചിരുന്നു.കുഴപ്പം ഇല്ലാത്ത ഫാമിലി ആണ്.ഞങ്ങൾക്ക് പരസ്പരം ഇഷ്ടം ആയി.ജാതകവും ഓക്കേ ആണ്.അപ്പോൾ പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞു.എനിക്കും അച്ഛനും ബിസി ആയത് കൊണ്ട് പിന്നെ കാണാം എന്ന് തീരുമാനിച്ചു." "ചേട്ടൻ... ചേട്ടൻ സമ്മതിച്ചോ ഇതിന്."അവളിൽ അപ്പോഴും ജിക്ന്യാസ ഉണ്ടായിരുന്നു. "പിന്നേ... ചേട്ടൻ ആണ് ആദ്യം കല്യാണകാര്യം പറഞ്ഞത് തന്നെ.നീ വാ.ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയി. "മ്മ്.."അവൾ ഒന്ന് മൂളി കൊണ്ട് ക്ലാസ്സിലേക്ക് പോയി. ***** ക്ലാസ്സിൽ ഇരുന്നിട്ടും ഭദ്രക്ക് ഒന്നിലും മനസ്സ് കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. "പാറുട്ട..എനിക്ക് വയ്യ.തല വേദനിക്കുന്നു.ഞാൻ സാറിനോട് ചോദിച്ചിട്ട് ഇവിടെ നിന്ന് പോകുവാണേ.."

"എന്ധെട.. എന്താ പറ്റിയത്." "ഒന്നുല്ലടാ.. ചെറിയൊരു തല വേദന. കുറച്ചു കഴിഞ്ഞാൽ മാറി കോളും.ക്ലാസ്സിൽ ഇരുന്നാൽ തല വേദന കൂടുകയേ ഉള്ളു..ഞാൻ എവിടെ എങ്കിലും പോയി ഒറ്റക്കിരിക്കട്ടെ.." "എന്നാൽ ഞാൻ കൂടെ വരാമടി.." "വേണ്ട പാറുട്ട.. എനിക്കൊന്ന് ഒറ്റക്കിരുന്നാൽ മതി. സാർ.." പാറുവിനോടത് പറഞ്ഞു ഭദ്ര സാറിനെ വിളിച്ചു. "യെസ്." "സാർ.. എനിക്ക് നല്ല സുഖം ഇല്ല.തല വേദന എടുക്കുന്നുണ്ട്.ഞാൻ പുറത്തേക്ക് പൊക്കോട്ടെ.." "ഓക്കേ.താൻ വല്ല ആസ്പിരിൻ ടാബ്ലറ്റ് കഴിച്ചിട്ട് ക്ലാസ്സിലേക്ക് വാ.. ഇത് ഇമ്പോര്ടന്റ്റ്‌ ടോപ്പിക്ക് ആണെന്ന് ഭദ്രക്കും അറിയാമല്ലോ.ഒരു ഡോക്ടർ തന്റെ മാനസികമായും ശാരീരികമായും ഉള്ള എല്ലാ പ്രശ്നങ്ങളും പുറത്ത് വെച്ചിട്ട് വേണം അവരുടെ വർക്കിലേക്ക് കടക്കാൻ.നാളെ നിങ്ങൾ ഓരോരുത്തരും ഒരു ഡോക്ടർ ആണ്.നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി വെച്ച് പഷ്യന്റിന്റെ പ്രശ്നത്തിൽ ഇടപെടാൻ നിങ്ങൾ ഇപ്പോഴേ പഠിക്കേണ്ടതുണ്ട്.സൊ പ്രശ്നങ്ങൾ എല്ലാം കളഞ്ഞിട്ട് വാ.." "സാർ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്.ഐ ട്രയിങ് ടു ബികം അ ഗുഡ് ഡോക്ടർ.പക്ഷെ ഇത് എനിക്ക് ഒട്ടും പറ്റാതെ ആണ് സാർ."അവളുടെ കണ്ണിൽ നിസഹായത നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. "ഓക്കേ. യു ഗോ നൗ". സാർ പറഞ്ഞപ്പോൾ തന്നെ താങ്ക്സ് പറഞ് അവൾ അവിടെ നിന്നും പോയി. ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ പാർവതി ഭദ്രയെ അനേഷിച്ചിറങ്ങി.അവസാനം ലൈബ്രറിയിൽ നിന്ന് കണ്ടെടുത്തു. "നല്ല ആളാ.. ഞാൻ എവിടെ എല്ലാം അനേഷിച്ചു എന്ന് അറിയോ.

നീ എന്താടി ഈ ലൈബ്രറിയിൽ. സാധാരണ ലൈബ്രറി കണ്ടാൽ ബോധം കെടുന്ന പാർട്ടി ആണല്ലോ.." "ഒന്നും ഇല്ല പാറുട്ട. ഒറ്റക്ക് ഇരിക്കണം എന്ന് തോന്നി. ഒറ്റക്കിരിക്കാൻ ഇതിനേക്കാൾ നല്ല സ്ഥലം ഈ കോളേജിൽ ഞാൻ കണ്ടില്ല." "എന്താടാ നിനക്ക് പറ്റിയത്. ഉച്ചക്ക് ശേഷം ഉള്ള ഒരു ക്ലാസ്സിലും നിന്നെ കണ്ടില്ലല്ലോ.. ഇപ്പോൾ എങ്ങനെ ഉണ്ട് തലവേദന." "ഇപ്പോൾ ചെറിയ കുറവ് ഉണ്ട്. നമുക്ക് പോയാലോ.. എല്ലാ ക്ലാസ്സും കഴിഞ്ഞില്ലേ.." "മ്മ്. വാ പോവാം." അവർ അവിടെ നിന്ന് ഇറങ്ങി. സ്കൂട്ടി യുടെ കീ ഭദ്ര പാറുവിന് നേരെ നീട്ടി. "ഇന്ന് നീ ഓടിച്ചോളൂ.. നിനക്ക് ഓടിക്കാൻ വലിയ ഇഷ്ടം അല്ലെ.." "സത്യം പറ ഭദ്രേ എന്താ നിനക്ക് പറ്റിയത്.നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല. നീ ഇങ്ങനെ ഒന്നും അല്ലല്ലോ..ഞാൻ എത്ര കെഞ്ചി ചോദിച്ചാലും ഓടിക്കാൻ തരാത്ത നിന്റെ സ്കൂട്ടി ഇപ്പോൾ എനിക്ക് വെറുതെ തരണം എന്നുണ്ടെങ്കിൽ തക്കതായ എന്തോ കാരണം ഉണ്ട്.എന്താ അത്." "ഒന്നുല്ല പാറുട്ട.. നീ വണ്ടി എടുത്തേ.." ഭദ്ര വണ്ടിയിൽ കയറി പാറുവിന്റെ പുറത്ത് തല വെച്ച് കിടന്നു. "മ്മ്മ്മ്മ്.ഞാൻ കണ്ടുപിടിച്ചോളാം.."സ്കൂട്ടി ഓടിക്കുന്നതിനിടക്ക് പാറു പറയുന്നത് കേട്ട് ഭദ്ര ഒന്ന് മന്ദഹസിച്ചു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story