❤️ശിവപാർവതി ❤️: ഭാഗം 8

shiva parvathi

രചന: കടലാസിന്റെ തൂലിക

പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ തന്നെ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.ശിവേട്ടൻ റൂമിനുള്ളിൽ ഇല്ല എന്ന് ഉറപ്പിച് അപ്പച്ചിയുടെ അടുത്തേക്ക് ചെന്നു.ബെഡിൽ തലയണ ചാരി കിടക്കുകയായിരുന്നു അപ്പച്ചി അപ്പോൾ. "ഹാ.. ഇതാര് പാറുമോളോ.. നീ എന്താ ഇവിടെ." "അത് ശരി. അപ്പോൾ ഞാൻ ഇവിടെ വരാൻ പാടില്ല അല്ലെ.ഞാൻ ഒരു ശല്യം ആയിട്ടുണ്ടാവും..മ്മ്.. മനസ്സിലായി. എല്ലാം മനസ്സിലായി. ഞാൻ പോണ്. " ഞാൻ കള്ള പിണക്കം അഭിനയിച്ചു പോകാൻ പോയപ്പോഴും അപ്പച്ചിയുടെ പിടി കയ്യിൽ വീണിരുന്നു.ചുണ്ടിൽ ഊറിയ ചിരി മറച്ചു വെച്ച് ഞാൻ അപ്പച്ചിയുടെ നേരെ തിരിഞ്ഞു. "നീ എനിക്ക് ശല്യം ആവോ മോളെ.. നീ എന്റെ അനന്ദരവൾ അല്ലെ.. ഞാൻ അതല്ല ഉദ്ദേശിച്ചത്. നീ വന്നാൽ...." "അതെന്താ എനിക്കെന്റെ അപ്പിച്ചിയെ കാണാൻ വരാൻ പാടില്ലേ.."

"അതെല്ല മോളെ.. നിനക്ക് അറിയാലോ നിന്റെ അച്ഛനെ. നീ എങ്ങാനും ഇവിടെ എന്നെ കാണാൻ വന്നു എന്നറിഞ്ഞാൽ ദേവേട്ടൻ നിന്നെ വെച്ചേക്കില്ല.ഞങ്ങളുമായി ഒരു ബന്ധവും പാടില്ലെന്ന് എല്ലാവരെയും വിലക്കിയത് കൊണ്ടാണ് നിന്റെ അമ്മ പോലും എന്നെ കാണാൻ വരാത്തത്." "അതൊക്കെ മാറിക്കോളും എന്റെ അപ്പച്ചി...." "ഇനി എന്ന്.ആ പ്രതീക്ഷ ഒക്കെ പോയി കുട്ടി...26 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.."അപ്പച്ചിയുടെ മുഖത്ത് നിരാശ പടരുന്നത് ഞാൻ കണ്ടു. "ശിവേട്ടൻ ഇവിടെ ഇല്ലല്ലോ..എവിടെ പോയതാ.."വിഷയം മാറ്റാൻ എന്നോണം ഞാൻ ചോദിച്ചു. "ആഹാ.. നിനക്ക് ശിവനെ അറിയോ.." "പിന്നേ.. നാട്ടിലെ ഒറ്റയാനെ ആരാ അറിയാത്തത്." പെട്ടന്നാണ് പറഞ്ഞതെന്തെന്ന് എനിക്ക് ഓടിയത്.പറയണം എന്ന് വിചാരിച്ചതല്ല.അറിയാതെ പറഞ്ഞു പോയതാണ്.സത്യം ആണെങ്കിലും സ്വന്തം മോനെ അവരുടെ മുമ്പിൽ വെച്ച് കുറ്റം പറഞ്ഞപ്പോൾ അപ്പച്ചിക്ക് വിഷമം ആയിട്ടുണ്ടാവില്ലേ..

ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ എനിക്ക് കുറ്റ ബോധം വന്നു. "എന്താ പറഞ്ഞെ ഒറ്റയാൻ എന്നോ.."അപ്പച്ചി നെറ്റിച്ചുളിച് എന്നെ നോക്കി. "അത് പിന്നെ അപ്പച്ചി...."ഞാൻ തല കുമ്പിട്ടു നിന്നു. "നീ ആള് കൊള്ളാലോടി.. അവന് നീ പേരും ഇട്ടോ.. "വെറൈറ്റി പേരാണല്ലോ.അപ്പച്ചി അതും പറഞ്ഞു പൊട്ടി ചിരിക്കാൻ തുടങ്ങി. അത് കണ്ട് ഞാൻ കണ്ണ് മിഴിച്ചു നോക്കി. "ഏഹ്.. ഞാൻ വിചാരിച്ചു അപ്പച്ചി ഇപ്പോൾ എന്നെ കൊല്ലും എന്ന്." "എന്തിന്.നല്ല പേരല്ലേ.. ഇങ്ങനെ ഒക്കെ കണ്ട് പിടിക്കാനും ഒരു കഴിവ് വേണം.അതിരിക്കട്ടെ,ആരാ ഈ പേര് ഇട്ടത്". "ഞാൻ തന്നെയാ.. "ഞാൻ നാണത്തോടെ പറയുന്നത് കേട്ട് അപ്പച്ചി ചിരി അടക്കി പിടിച്ചു. "അല്ല... അവന് അറിയോ നീ അവനെ ഒറ്റയാൻ എന്ന് വിളിക്കുന്ന കാര്യം." "യ്യോ.. അറിയില്ല.അറിഞ്ഞാൽ പിന്നെ എന്നെ വെട്ടി അരിഞ് അച്ചാർ ആക്കും." ഞാൻ ഓരോ ആക്ഷൻ ഇട്ടു പറയുന്നത് കേട്ട് അപ്പച്ചി വീണ്ടും പൊട്ടി ചിരിച്ചു.

"എന്റെ ദൈവമേ.. "അപ്പച്ചി അപ്പോഴും നെഞ്ചിൽ കൈ വെച്ച് ചിരിക്കുകയായിരുന്നു. "ഞാൻ വർഷങ്ങൾക്ക് ശേഷം ഉള്ള് തുറന്ന് ചിരിച്ചത് നീ കാരണം ആണ്".അപ്പച്ചി എന്റെ തലയിൽ തലോടി പറയുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതം കൂറി. "അല്ല.. അപ്പോൾ ശിവേട്ടൻ ഇങ്ങനെ ഒന്നും പറയില്ലേ.." "ഏയ്.. അവന്റെ സ്വഭാവം 25 വർഷം ആയിട്ടും എനിക്ക് പിടി കിട്ടിയിട്ടില്ല." "ആന്നെ.. ഫുൾ ടൈം മസിലും പിടിച് ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും" കവിൾ വീർപ്പിച് കൈയ്യും കാലും അകത്തി വെച്ച് ശിവേട്ടനെ മനസ്സിൽ ധ്വാനിച്ചു ഞാൻ കുലുങ്ങി കുലുങ്ങി നടന്നു കാണിച്ചു. അത് കണ്ടുള്ള അപ്പച്ചിയുടെ ചിരി കേട്ട് അടുത്ത റൂമിലുള്ളവർ ഓടി വരാഞ്ഞത് ഭാഗ്യം. "ഡീ പെണ്ണെ.. നീ എന്റെ മോനെ ആണ് കുറ്റം പറയുന്നത് എന്ന് ഓർക്കണം.കുറച്ചൊക്കെ പറഞ്ഞാൽ മതിട്ടോ.. എന്റെ മോൻ കണ്ടാൽ നിന്നെ സ്റ്റിക്കർ ആക്കും." "ശരി തമ്പ്രാ.. നിർത്തി".

എന്റെ കൈ കൂപ്പി പറഞ്ഞപ്പോൾ അപ്പച്ചി ചിരി അടക്കി പിടിക്കുന്നുണ്ടായിരുന്നു. "അല്ല,നീ എന്താ ഇന്നലെ പറയാതെ പോയത്." "അത് ശരി.കുറച്ചു മുന്നേ ചോദിച്ചു നീ എന്താ വന്നതെന്ന്.ഇപ്പോൾ ചോദിക്കുന്നു നീ എന്താ ഇന്നലെ പറയാതെ പോയതെന്ന്.എന്തുവാ അപ്പച്ചി ഇങ്ങനെ." "പോടീ കള്ളി.." ഞങ്ങൾ കുറച്ചു നേരം ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു.ക്ലാസ്സ്‌ ടൈം ആയപ്പോൾ അപ്പച്ചിയോട് യാത്ര പറഞ് അവിടെ നിന്ന് ഇറങ്ങി. ****** "ആഹാ.. ഇന്നലെ കണ്ട നീയേ അല്ലല്ലോ ഇപ്പോൾ.. ഇന്ന് നേരം വെളുത്തപ്പോഴേക്കും ആള് സ്മാർട്ട്‌ ആയോ.." ഭദ്ര പഴയതിനേക്കാൾ നന്നായി എല്ലാവരോടും വർത്താനം പറയുന്നത് കണ്ട് ഞാൻ വാ പൊളിച്ചു നിന്നു. "എന്റെ പാറുട്ട.. ഞാൻ പറഞ്ഞില്ലേ ഇന്നലെ ഒരു തലവേദന ആയിരുന്നു.അത് ഒന്ന് ഇറങ്ങി എഴുന്നേറ്റപ്പോഴേക്കും പോയി.തലവേദന പോയപ്പോൾ കണ്ടില്ലേ... ഞാൻ പഴയതിനേക്കാൾ സ്മാർട്ട്‌ ആയടി.." "മ്മ് മ്മ്മ്.. ഇന്നലെ എന്താ തല വേദനിക്കാൻ കാരണം." "തല വേദനിക്കാൻ അങ്ങനെ പ്രതേകിച്ചു കാരണം ഒന്നും വേണ്ടെന്ന് നിനക്ക് അറിയില്ലേ..

ക്ലാസ്സിലെ പഠിപ്പി ആയ നിന്നോട് ഞാൻ ഇതൊക്കെ പറയണമല്ലോ.." "ഒന്നും ഇല്ല എന്റെ പൊന്നാരെ.. പിന്നെ ഇല്ലെടി.. ഏട്ടന് പെണ്ണിനെ ഇഷ്ടം ആയി.ഞായറാഴ്ച ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ടേക്ക് പോവും." "ആഹാ..അത് നന്നായി.അങ്ങനെ നിനക്ക് ഒരു ഏടത്തിയെ കിട്ടിയല്ലോ.. നീ വാ.. നമുക്ക് ഇപ്പോൾ പ്രാക്ടിക്കൽ ഉണ്ട്." ഭദ്ര പറഞ്ഞപ്പോൾ ആണ് ഞാനും അത് ഓർത്തത്.അപ്പോൾ തന്നെ ഞാനും അവളുടെ പിറകെ വിട്ടു. ***** പ്രാക്ടിക്കൽ കഴിഞ്ഞ് എല്ലാവരും റൗണ്ടിസിന് കയറി.എനിക്ക് കിട്ടിയ റൂമുകളിൽ അപ്പച്ചിയുടെ റൂമും ഉണ്ടായിരുന്നു.എല്ലായിടത്തും നോക്കി കഴിഞ്ഞ് അവസാനം ആണ് അപ്പച്ചിയുടെ റൂമിലേക്ക് പോയത്. അപ്പച്ചിയുടെ റൂമിലേക്ക് പോവാൻ വല്ലാത്തൊരു ആവേശം ഉണ്ടായിരുന്നു.രാവിലത്തെ തമാശകൾ ഓർത്ത് ഞാൻ ചാടി തുള്ളി അങ്ങോട്ടേക്ക് പോയി. "അപ്പച്ചി...... " വാതിൽ വേഗത്തിൽ തുറന്ന് കുസൃതിയോടെ അപ്പച്ചിയെ നീട്ടി വിളിച്ചപ്പോൾ മുന്നിൽ കണ്ട ആളെ കണ്ട് ഞാൻ ഞെട്ടി. "ദൈവമേ... ശിവേട്ടൻ"... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story