❤️ശിവപാർവതി ❤️: ഭാഗം 9

shiva parvathi

രചന: കടലാസിന്റെ തൂലിക

അപ്പച്ചിയുടെ റൂമിലേക്ക് പോവാൻ വല്ലാത്തൊരു ആവേശം ഉണ്ടായിരുന്നു.രാവിലത്തെ തമാശകൾ ഓർത്ത് ഞാൻ ചാടി തുള്ളി അങ്ങോട്ടേക്ക് പോയി. "അപ്പച്ചി...... " വാതിൽ വേഗത്തിൽ തുറന്ന് കുസൃതിയോടെ അപ്പച്ചിയെ നീട്ടി വിളിച്ചപ്പോൾ മുന്നിൽ കണ്ട ആളെ കണ്ട് ഞാൻ ഞെട്ടി. "ദൈവമേ... ശിവേട്ടൻ" ആള് ഫോണിൽ ആരോടോ ചീത്ത കൊണ്ടിരിക്കുമ്പോൾ ആണ് എന്നെ കണ്ടത്.അപ്പോൾ മുഖം വീണ്ടും വലിഞ്ഞു മുറുകി. "നീ എന്താ ഇവിടെ."ഗാഭീര്യമേറിയ ശബ്ദത്തോടെ ഉള്ള ചോദ്യം കേട്ട് ഞാൻ വിറച്ചു. "അത് പിന്നെ ഞാൻ..." "എന്ത്." ഉം.ഇവിടെ പൂച്ചയെ പോലെ നിന്നിട്ട് കാര്യം ഇല്ല.അൽപ്പം ബോൾഡ് ആവണം. മനസ്സിൽ ഓർത്ത് കൊണ്ട് ആത്മധൈര്യം വരുത്തി. "ഞാൻ അപ്പച്ചിക്ക് ഇൻജെക്ഷൻ എടുക്കാൻ വന്നതാണ്." "ആര്.അപ്പച്ചിയോ." "പിന്നെ അല്ലാതെ.എന്റെ അപ്പച്ചി അല്ലെ.." "ഡീ.... നിന്നെ ഞാൻ." "വേണ്ടടാ ശിവ.. മോള് വന്നോട്ടെ."

"മോളോ.. അപ്പോൾ നിങ്ങൾ തമ്മിൽ കണക്ഷൻ ഉണ്ടല്ലേ.." "ചെറുതായിട്ട്.താൻ ഒന്ന് മാറിയേ.. എനിക്ക് ഇൻജെക്ഷൻ എടുക്കാൻ ഉള്ളതാ.." "ഇൻജെക്ഷൻ നീയോ.. നീ എന്റെ അമ്മക്ക് ഇൻജെക്ഷൻ എടുക്കണ്ട." "അതെന്താടാ അവൾ എടുത്താൽ.അവൾ തന്നെ എടുത്താൽ മതി." "അമ്മക്ക് അറിയാഞ്ഞിട്ടാണ്.ഇവൾ ഇൻജെക്ഷൻ എടുക്കുവാണെന്ന് പറഞ് എന്റെ കൈ ആകെ മൊത്തം തുളച്ചു വെച്ചു.അമ്മയുടെ കയ്യും അങ്ങനെ ആക്കാനാണ് അവളുടെ ഉദ്ദേശം." ശിവേട്ടൻ പറയുന്നത് കേട്ട് അമ്മ എന്നെ നോക്കി. ഞാൻ അതിന് ഒന്ന് ഇളിച്ചു കാണിച്ചു. "അത് അന്ന് എനിക്ക് അറിയാഞ്ഞിട്ടാണ്.അത് കഴിഞ്ഞ് ഇപ്പോൾ 3 മാസം കഴിഞ്ഞില്ലേ.. ഇൻജെക്ഷൻ എടുക്കാൻ ഒക്കെ എനിക്ക് അറിയാം.." "എന്തൊക്കെ പറഞ്ഞാലും നീ എടുക്കണ്ട." "അവൾ ഇൻജെക്ഷൻ എടുത്തോട്ടെ ശിവ..." "വേണ്ടന്നല്ലേ പറഞ്ഞത്." "വേണ്ടന്ന് പറയാൻ ഇയാൾ ആരാണാവോ.."

എന്റെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് ശിവേട്ടൻ ഞെട്ടി എന്ന് തോന്നുന്നു. "ഇതൊരു മെഡിക്കൽ കോളേജ് ആണ്.ഇവിടെ ഇങ്ങനെ ഒക്കെ ആണ്.ഇവിടെ ചില റൂൾസ് ഉണ്ട്.മര്യാദക്ക് അതൊക്കെ അനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ നിന്നാൽ മതി.ഞാൻ ഇവിടെ ഇൻജെക്ഷൻ എടുക്കാൻ ആണ് വന്നത്.ഇൻജെക്ഷൻ ചെയ്ത് മരുന്ന് കൊടുത്ത് ഞാൻ പോകും.ഓക്കേ." ഞാൻ പറഞ്ഞതൊക്കെ കേട്ട് അയാൾ എന്റെ നേർക്ക് ദേഷ്യത്തോടെ വന്നു.ആ വരവ് കണ്ടെനിക്ക് പേടി തോന്നി. പെട്ടന്ന് അപ്പച്ചി ശിവ എന്ന് നീട്ടി വിളിച്ചപ്പോൾ ഏട്ടൻ അവിടെ നിന്നു. "ഡീ... നീ എന്റെ അമ്മയെ എന്തെല്ലാമോ പറഞ്ഞു മയക്കി വെച്ചിരിക്കുകയാണ്.പക്ഷെ ഇതിൽ എന്റെ അമ്മക്ക് എന്തെങ്കിലും പറ്റിയാൽ..." എന്റെ നേരെ വിരൽ ചൂണ്ടി അത് പറഞ്ഞപ്പോൾ ഞാൻ മൈൻഡ് ചെയ്യാനൊന്നും പോവാതെ സിറിഞ്ചിൽ ഫ്ലൂയിഡ് നിറക്കാൻ തുടങ്ങി. ഇൻജെക്ഷൻ കുത്താൻ നേരം ആള് എന്റെ അടുത്തായി വന്നു നിന്നു.

അപ്പോൾ പതിവില്ലാത്ത നെഞ്ചിടിപ്പ് തോന്നിയെങ്കിലും ഞാൻ ഒരു ധീർഘ നിശ്വാസം എടുത്ത് എന്റെ പേടിയെ കളഞ്ഞു. പിന്നെ പതിയെ പുഞ്ചിരിച്ചു കൂളായി ഇൻജെക്ട് ചെയ്തു.എന്റെ ഓരോ പ്രവർത്തികളെയും സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആളെ നോക്കി ഞാൻ പുച്ഛിച്ചു. "ഇനി എന്താ പരിപാടി മോൾക്ക്." "ഇനി പ്രത്യേകിച്ച് ഒന്നുമില്ല. അര മണിക്കൂർ കഴിഞ്ഞാൽ ഫുഡ്‌ കഴിക്കാൻ പോണം.പിന്നെ വീണ്ടും ക്ലാസ്സ്‌.ഇതൊക്കെ തന്നെ." "എന്നാൽ മോള് ഇവിടെ ഇരിക്ക്.നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം." അപ്പച്ചി പറയുന്നത് കേട്ടപ്പോൾ ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് വെറുതെ നോക്കി.ആൾ ഞാൻ എത്രയും പെട്ടന്ന് പോയിക്കിട്ടിയാൽ മതി എന്ന നിലക്കാണ് ഇരിക്കുന്നത്. അങ്ങനെ ഞാൻ പോയിട്ടിപ്പോൾ മോൻ സുഖിക്കണ്ട. "അതിനെന്ത.. നമുക്ക് സംസാരിക്കലോ.. അപ്പച്ചിക്ക് ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ ഞാനല്ലേ ഉള്ളു.." ചിരിച്ചു

അത് പറഞ് നേരെ ശിവേട്ടന്റെ മുഖത്തേക്ക് നോക്കി.ആള് എന്നെ കൊല്ലാൻ പാകത്തിന് നിൽക്കുകയാണ്.അത് കണ്ടപ്പോൾ തന്നെ ഞാൻ മുഖം തിരിച്ചു. പിന്നെ ഞങ്ങൾ അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു സമയം പോയ്കൊണ്ടിരുന്നു.. ഞങ്ങൾ സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ ശിവേട്ടൻ അവിടെ നിന്ന് എഴുന്നേറ്റ് പോയിരുന്നു. ഫ്രണ്ട്‌സ് ഫോണിൽ വിളിച്ചപ്പോൾ ആണ് ഞാൻ ഇവിടെ വന്നിട്ട് മുക്കാൽ മണിക്കൂർ ആയെന്നെ വിവരം അറിഞ്ഞത്.ഉടനെ അപ്പച്ചിയോട് യാത്ര പറഞ് അവിടെ നിന്നും ഇറങ്ങി. **** ഫ്രണ്ട്സിന്റെ അടുത്ത് എത്തിയപ്പോൾ എല്ലാവരും വട്ടം ഇട്ടു നിന്ന് എന്നെ തല്ലാൻ വന്നു. ഭദ്ര മാത്രം അല്ലാട്ടോ.. അരുൺ, അനൂപ്, ഉണ്ണിമായ, ഷാഹിന, പ്രിൻസ് ഇതാണ് എന്റെ ചങ്ക്‌സ്. "എന്താ എല്ലവരും എന്നെ ഇങ്ങനെ നോക്കുന്നെ.. "അവർ എന്നെ നോക്കി പേടിപ്പിക്കുന്നത് കണ്ട് ഞാൻ ഒരു ഇളിയോടെ ചോദിച്ചു. "അവൾക്ക് അറിയില്ല അത്രേ..

എവിടെ ആയിരുന്നടി ഇത്ര നേരം." പ്രിൻസ് ആകെ മൊത്തം കലിപ്പിൽ ആണ്. "അതുണ്ടല്ലോ.. ഞാനുണ്ടല്ലോ.. എന്റെ ഒരു ബന്ധു ഇവിടെ അഡ്മിറ്റ്‌ ആണ്. അവരെ കാണാൻ പോയതാ.. "അപ്പച്ചിയുടെ കാര്യം ഞാൻ ഇവരോട് പറഞ്ഞിട്ടില്ല. ശിവേട്ടൻ എന്റെ മുറച്ചെറുക്കൻ ആണെന്ന് മാത്രമേ ഇവർക്ക് അറിയൂ.. "നിന്റെ ബന്ധു ഇവിടെ ഉണ്ടോ.. എന്നിട്ട് നിന്റെ അമ്മ വന്നപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ.." "അമ്മ വന്നോ.. എപ്പോൾ. "ഞാൻ ഒരു ഞെട്ടലോടെ ആണ് അത് ചോദിച്ചത്. ഇനി അപ്പച്ചിയുടെ കാര്യം അറിഞ്ഞിട്ട് വന്നതാണോ.. "സരസ്വതി അമ്മ ചോറും കൊണ്ട് വന്നതാ.. ഇത് മുഴുവൻ നമുക്ക് എല്ലാവർക്കും ഉള്ള ചോർ ആണ്." അരുൺ ചോർ പൊതി പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആണ് ഇന്ന് ചോർ എടുത്തിരുന്നില്ല എന്ന് എനിക്ക് ഓർമ വന്നത്. കിറ്റിൽ നിന്ന് രണ്ട് പൊതിച്ചോർ എടുത്ത് ഇപ്പോൾ വരാം എന്ന് പറഞ് ഞാൻ അവിടെ നിന്നും ഓടി.

നേരെ പോയത് അപ്പച്ചിയുടെ അടുത്തേക്കാണ്.ശിവേട്ടനും ഉണ്ടായിരുന്നു അവിടെ. "എന്താ മോളെ കിതക്കുന്നത്. "എന്നെ കണ്ട ഉടനെ അപ്പച്ചി ചോദിച്ചു. "നിങ്ങൾ ഫുഡ്‌ കഴിച്ചോ.." ആദ്യം തന്നെ അതാണ് ഞാൻ ചോദിച്ചത്. "ഇല്ല മോളെ.. ശിവൻ ചോർ വാങ്ങാൻ കാന്റീനിലേക്ക് പോകുവാൻ നിൽക്കുകയാണ്". "എന്നാൽ ഇനി പോണ്ട.പുറത്തു നിന്ന് അങ്ങനെ ഫുഡ്‌ ഒന്നും കഴിക്കാൻ പാടില്ല. ഇത് എന്റെ വീട്ടിൽ ഉണ്ടാക്കിയതാണ്. ഇത് കഴിച്ചാൽ മതി. "അപ്പച്ചിയുടെ കയ്യിലേക്ക് പൊതിച്ചോർ വെച്ച് കൊടുക്കുമ്പോൾ അപ്പച്ചി കണ്ണ് മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. "ഇതെങ്ങനെ". "ഇന്ന് നേരത്തെ പോന്നതിനാൽ രാവിലെ ഫുഡ്‌ എടുത്തിരുന്നില്ല.എന്റെ ഫ്രണ്ട്സിന് എല്ലാം അമ്മയുടെ ഫുഡ്‌ വളരെ ഇഷ്ടം ആണ്. അത് കൊണ്ട് എനിക്ക് ഇത് പോലെ ഉച്ചക്ക് ഫുഡ്‌ കൊടുത്ത് വിടുമ്പോൾ 7 പൊതിച്ചോർ ആയിട്ടാണ് കൊടുത്തു വിടുന്നത്.ഇന്ന് അത് എന്തായാലും കഴിക്കാൻ നിങ്ങൾക്ക് ആണ് ഭാഗ്യം."

"അത് വേണോ മോളെ.. നിങ്ങൾക്ക് ഒക്കെ ഉണ്ടാവോ.. ഞങ്ങൾ കാന്റീനിൽ നിന്ന് വാങ്ങിക്കോളാം." "അത് വേണ്ട അമ്മേ.. ഞങ്ങൾ ഒന്നിച്ചു കഴിച്ചോളാം.." "എന്താ വിളിച്ചത് അമ്മ എന്നോ.." പെട്ടന്നാണ് ഞാൻ അമ്മ എന്നാണ് വിളിച്ചതെന്ന കാര്യം എനിക്ക് ഓർമ വന്നത്. അത് ആലോചിച്ചപ്പോൾ തന്നെ ഞാൻ ഞെട്ടി ശിവേട്ടനെ നോക്കി.ഏട്ടൻ എന്നെ കത്തിക്കാൻ എന്ന. പോലെ നിൽക്കുകയാണ്. "അത് പിന്നെ ഞാൻ... സോറി.."ഞാൻ പെട്ടന്ന് തന്നെ തല കുമ്പിട്ടു. "അതിനെന്തിനാ മോളെ സോറി. നീ എന്നെ അമ്മ എന്ന് വിളിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.. "എന്റെ കവിളിൽ തലോടി അപ്പച്ചി അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് കൂടെ ശിവേട്ടനെ നോക്കി. ആള് ഇപ്പോഴും വീർപ്പിച് വെച്ച ബലൂൺ തന്നെ. "അല്ല.. അമ്മയുടെ മോൻ ഇന്ന് ഗുണ്ട പണിക്ക് പോയില്ലേ..

" ചിരിയോടെ ഞാൻ അത് ചോദിച്ച ഉടനെ അവിടെ കസേര വലിയ ശബ്ദത്തിൽ നീക്കി ഞാൻ ശിവേട്ടൻ എഴുന്നേറ്റു. അപ്പോൾ തന്നെ അവിടെ നിന്ന് ഞാൻ ഓടി. ഓടുന്ന കൂട്ടത്തിൽ അപ്പിച്ചിയോട് പോകുന്നു എന്ന് പറയാനും മറന്നില്ല. "ഞാൻ ഇപ്പോൾ വരാം.".ശിവനും പെട്ടന്ന് മുറിയിൽ നിന്നിറങ്ങി. അവൻ അവിടെ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഒരാൾ റൂമിലേക്ക് കയറി. "മഹിമേ..." ***** കൂട്ടുകാരുടെ അടുത്തേക്ക് വേഗത്തിൽ ഓടുന്നതിനിടക്കാണ് ആരോ എന്നെ വലിച്ചത്. പെട്ടന്ന് ആയതിനാൽ നേരെ ചെന്ന് എന്തിലോ ഇടിച്ചു. തല ഉയർത്തി നോക്കുമ്പോൾ ശിവേട്ടൻ.!!!!ശിവേട്ടന്റെ നെഞ്ചിലാണ് ഇടിച്ചു നിന്നതെന്ന് മനസ്സിലായപ്പോൾ ഞാൻ വേഗം നേരെ നിന്നു. ആള് എന്നെ പിടിച് ഒരു മരത്തിനു മറവിലായി നിർത്തി. "എന്താ നിന്റെ ഉദ്ദേശം." ചോദിക്കുന്നതിനോടൊപ്പം ആളുടെ കണ്ണിൽ ഒരു അഗ്നി എരിയുന്നത് എനിക്ക് കാണാമായിരുന്നു. "എന്തുദ്ദേശം." ഞാൻ മനസ്സിലാവാതെ ചോദിച്ചു. "നീ എന്തിനാ എന്റെ അമ്മയെ കറക്കി എടുത്തിരിക്കുന്നത്. നീയായിട്ട് പുതിയ ബന്ധം സ്ഥാപിക്കാൻ ആണോ.

."അത്രയേറെ രൗദ്ര ഭാവത്തിൽ ആയിരുന്നു അത് ചോദിച്ചത്. "ആണെകിൽ." "പൊന്ന് മോളെ.. എനിക്ക് ഈ ലോകത്ത് ആകെ കൂടി ഉള്ളത് ആ സ്ത്രീ ആണ്. അതിന് എന്തെങ്കിലും പറ്റിയാൽ തന്തയെയും മോളെയും വെട്ടി നുറുക്കും ഞാൻ.. അതിനെ മയക്കി എടുത്ത് എന്തെങ്കിലും ചെയ്യാൻ ആണ് ഉദ്ദേശം എങ്കിൽ...." പറഞ്ഞു തീരലും ശിവേട്ടൻ എന്റെ കഴുത്തിനു പിടിക്കലും ഒരുമിച്ച് ആയിരുന്നു.തഴമ്പേറിയ ആ കൈ കൊണ്ട് കഴുത്തിൽ പിടിച്ചപ്പോൾ തന്നെ ശ്വാസതടസം അനുഭവപ്പെട്ടു. "വിട്.. ശിവേ..ട്ട.."കയ്യിൽ അടിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ ശിവേട്ടന്റെ പിടി മുറുകുകയാണ് ചെയ്തത്. കാല് രണ്ടും നിലത്തു നിന്ന് ഉയർന്നു.കണ്ണ് രണ്ടും തള്ളി മേലേക്ക് ആയി. ശ്വാസം ഒട്ടും കിട്ടാതെ ആയതും കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. മരണം ഞാൻ അടുത്തു കണ്ടു...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story