ശിവദർശനം 💞: ഭാഗം 10

shivadharshanam

രചന: SHOBIKA

"അപ്പൊ ഇനി നാളെയുമുണ്ടാവോ"രു സംശയത്തോടെ ലിനു ചോദിച്ചു. "നാളെ മാത്രമല്ല ഡെയിലി" "അതെന്താടി" "അതറിയണമെങ്കിൽ ഒരു ഫ്ലാഷ്ബാക്കിലോട്ട് പോണം" "ഞാൻ ഫ്ലാഷ് അടിച്ചോളാം നീ ബാക്കിലോട്ട് നീങ്ങിയിരുന്ന പറയാൻ തുടങ്ങിക്കോ" "ഇതൊക്കെ എവിടുന്ന് വരുന്നേന്റെ കൊച്ചേ"ദെച്ചു ലിനുനേ കളിയായി ചോദിച്ചു. "നിന്റെയൊക്കെയോപ്പമല്ലേ കൂട്ടു ഇനി വന്നിലേലാണ് അത്ഭുതം"ലിനു പുച്ഛിചോണ്ട് പറഞ്ഞു. "അതും ശെരിയാ."ഏതോ ഒരു ഹാലിൽ ദെച്ചു പറഞ്ഞു. "അല്ലാ നീ കാളിന്റെ കാര്യം പറ മുത്തേ" "അതായത് ഏകദേശം ഒരു മാസം പിന്നിലോട്ട് പോണം" "നീ പോയിട്ട് വാ മുത്തേ ഞാനിവിടെ തന്നെയിരിക്കാം" "ഇനി നീ വായ തുറന്ന നിന്റെ തലയടിച്ചു പൊളിക്കും ഞാൻ" "ശെരി മുത്തേ ഞാൻ സിപ് ഇട്ടു"ലിനു സിപ് ഇടുന്ന പോലെ ആക്കി കൊണ്ട് പറഞ്ഞു. "കൃത്യം ഒരു മാസം മുമ്പ് ഒരു പണിയും തൊരവും ഇല്ലാതെ ചുമ്മ നാട്ടിൽ തെണ്ടി നടന്നു തിരിച്ചു വീട്ടിൽ കേറിയ സമയം.അതേ സമയം തന്നെയാണ് അച്ഛനും വീട്ടിലെത്തിയെ. "ഏയ് കൃഷ്ണേട്ട ഇന്നെന്താ spcl കൊണ്ടുവന്നിരിക്കുന്നേ" "നിന്റെ favourite പരിപ്പുവടയുണ്ട് .എന്താ വേണ്ടേ"കൃഷ്ണകുമാർ എന്ന കൃഷ്ണൻ.അതായത് ദെച്ചുന്റെ അച്ഛന്റെ വകയാണ് ചോദ്യം. "എന്ത് ചോദ്യമാണ് വേണ്ടേ എന്ന് അതും അവളോട് തന്നെ ചോദിക്കണം കൃഷ്ണേട്ട.ഇനി അവൾടെ പൊടിപോലും കാണുലാ. അത് ഫുൾ തീർത്തിട്ട് അവളെ നോക്കിയാൽ മതി"ശാലിനി എന്ന ശാലു ദെച്ചുന്റെ 'അമ്മ അച്ഛാ കൊണ്ടുവന്ന പലഹാര പൊതി തട്ടി പറച്ചൊടുന്ന ദെച്ചുനേ നോക്കി

പറഞ്ഞു. "അവള് കുഞ്ഞല്ലേടി കഴിച്ചോട്ടെ." "നിങ്ങളാണ് മനുഷ്യ അവളെ ഇങ്ങനെ വഷലാക്കുന്നെ.പകൽ മുഴുവൻ നാട് ചുറ്റി നടക്കും ഒടുക്കം നമ്മൾ എന്തേലും ചീത്ത പറഞ്ഞാൽ കൃഷ്ണേട്ട പറഞ്ഞ് നിങ്ങടെ പുറകിൽ തുങ്ങും പെണ്ണ്."ശാലിനി പരാതി കെട്ടഴിക്കാൻ തുടങ്ങി. "എന്റെ ശാലുസെ ഒരു മാസം കൂടെ എന്നെ സഹിച്ച മതി അതു കഴിഞ്ഞാൽ എന്റെ കോളജ് തുറക്കുല്ലേ പിന്നെന്താ"എവിടുന്നോ ഓടി വന്ന് ശാലിനിയുടെ കഴുത്തിൽ കയ്യിട്ട് ദെച്ചു പറഞ്ഞു. "അതാണ് ആകെയുള്ള സമാധാനം"നെഞ്ചിൽ ക്യ വെച്ചോണ്ട് ശാലിനി പറഞ്ഞു. "അല്ല മോളെ എല്ലാം ശെരിയാക്കിലെ"കൃഷ്ണന്റെ വകയാണ് ചോദ്യം. "അഹ് അച്ഛാ എല്ലാം ശെരിയാക്കി. ഇനി കോളേജ് ഒന്ന് തുറന്നാൽ മതി" "പാവം ആ കുട്ടികളുടെ കഷ്ടകാലം അല്ലാതെന്താ ലെ ശാലു"കൃഷ്ണനാണ് "അച്ഛേ"കൊച്ചുകുട്ടികളെ പോലെ ദെച്ചു വിളിച്ചു. "ഞാൻ ചുമ്മാ പറഞ്ഞതാ ദേച്ചുസെ.ആ പിന്നെ നീയെന്തായാലും ത്ര ദൂരം പോവാൻ നിൽക്കുവല്ലേ.ഞാൻ നിന്റെ പേരിൽ ഒരു സിം കൂടെ എടുത്തിട്ടുണ്ട്. മറ്റേതിൽ എപ്പോഴും റേഞ്ചിൽ എന്നുള്ള നിന്റെ പരാതി വേണ്ടാ."അതും പറഞ്ഞ് കൃഷ്ണൻ ഒരു സിം എടുത്ത് ദെച്ചുന് കൊടുത്തു. അവളതും കൊണ്ട് നേരെ റൂമിലോട്ടോടി.പിന്നെ സിം ഫോണിൽ ഇട്ട് സെറ്റ് ആക്കി.

ഇനിയിപ്പോ ഇതിൽ ആരെ വിളിക്കും ആദ്യം. അച്ഛനും അമ്മയും ഇവിടെയുള്ളോണ്ട് അവരെ വേണ്ടേ.പിന്നെ ആരെ വിളിക്കും . Idea💡 ഏതേലും നമ്പറിൽ വിളിക്കാം wrong number ആ പറഞ്ഞ് കട്ടാക്കാം.അതു പറഞ്ഞ് ഒരു നമ്പർ അടിച്ചു കാൾ ചെയ്തു. "ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം..." അഹഹാ എന്ന റിങ്ടോണ്.അപ്പൊ മലയാളി ആണ്.അഹ് എന്തായാലും ആരാണ് ആ ഭാഗ്യവാൻ എന്ന് നോക്കാം. ഇനി ഭാഗ്യവതി ആണലോ.ആ എന്തേലും ആവട്ടെ. കുറെ നേരം റിങ് ചെയത് last റിങ്ങിൽ ഫോൺ എടുത്തു. "ഹെലോ " "ഹെലോ"ദെച്ചു നല്ല സൗണ്ട് ന്തായാലും.ബാക്കി നോക്കട്ടെ. "ആരാണ്" "അതെന്നെയാണ് എനിക്കും അറിയണ്ടേ ആരാണ്"ദെച്ചു "അതുകൊള്ളാം ഇങ്ങോട്ട് വിളിച്ചിട്ട് ഞാൻ ആരാണ് എന്നോ.ആദ്യം നീയരാന്ന് പറയെടി" "ടാ ടാ എടി പൊടിയെന്നൊക്കെ തന്റെ വീട്ടിലുള്ളോരെ വിളിചാതി.എന്നെ വേണ്ട"ദെച്ചു ഒന്ന് കലിപ്പായി പറഞ്ഞു. എങ്ങാനും പണി കിട്ടിയാലോ അതോണ്ടാണ് കലിപ്പായെ. "അത് പറയാൻ നീയരാടി മാക്രി"

"അത് നിന്റെ കെട്ടിയോളടെ കെട്ടിയോനാടാ മാക്കാനെ"ദെച്ചു "ഡി നിനക്ക് ഞാൻ ആരാന്ന് അറിയില്ല" "നീയരാടാ. നീയൊന്നും ചെയ്യാൻ പോണില്ലെടാ പാട്ടി.നീയരനാടാ നിന്റെ വിചാരം"ദേച്ചു കലിപ്പിൽ ന്തൊക്കെയോ പറഞ്ഞു. "ടി നിന്നെ ഞാൻ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ നിന്റെ തലമണ്ട ഞാൻ തല്ലി പൊട്ടിക്കുമെഡി മാക്രി" "നീ പോടാ മാക്കാനെ...."ദെച്ചു "നീ പോടി....."ദെച്ചു പറയുന്നതിന്റെ ഇടയിൽ ഒരു gap കിട്ടിയതും അവനും പറയാൻ തുടങ്ങി. "വെച്ചിട്ട് പോടി കോപ്പേ" "ഇല്ലേടാ. നീ നോക്കിക്കോ ഇനി എന്നും ഞാൻ കൃത്യം ഇതേ സമയം ഞാൻ വിളിക്കുമെടാ മാക്കാനെ.bloody fool"അതും പറഞ്ഞ് ദെച്ചു ഫോണ് വെച്ചു. അവനാരാ എന്ന വിചാരം.ബ്ലഡി ഫൂൾ അവനെന്നെ അറിയതോണ്ടാ. പിന്നെ പിറ്റേ ദിവസം കറക്ട ടൈമിൽ വിളിച്ച് same പല്ലവി തന്നെ.

അങ്ങനെ കൃത്യം ഇന്നേക്ക് ഒരു മാസം ആയി അവനെ വിളിച്ചു ചീത്ത പറയൽ.ഇപ്പൊ ഒരു ദിവസം അവനെ വിളിച്ച് നാല് ചീത്ത പറഞ്ഞില്ലേൽ ഉറക്കം വരില്ല"ദെച്ചു പറഞ്ഞു നിർത്തി. "അല്ലെടി നീയെന്തിനാ അങ്ങേരെ ഡെയിലി വിളിച്ചേ"ലിനു തന്റെ സംശയം ചോദിച്ചു. "പിന്നർ ഞാൻ ചുമ്മാ നോക്കിയിരിക്കണോ .അതിനി ദെച്ചുനേ കിട്ടില്ല.പ്രതികാരം അത് വീട്ടാനുള്ളത മോളെ.അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല"ദെച്ചു എന്തോ ഒരു വലിയ കാര്യം പറയുമ്പോലെ പറഞ്ഞു. "അല്ലെടി എന്നിട്ട് അയാളെ കുറിച്ച് ഒന്നുമറിയില്ലേ" "എവിടെ...എന്റെ മറ്റേ നമ്പറിൽ save ആക്കി wpil ഒക്കെ നോക്കി.ചെകുത്താന്റെ ഫോട്ടോയും dp ആയിട്ട് നടക്കുവാ മാക്കാൻ." "അപ്പൊ നിന്നെ അറിയോ അയാൾക്ക്" "എവിടുന്നറിയാൻ.ആകെ കൂടെ 5 പേർക്ക് മാത്രേ ആ നമ്പർ ഇപ്പൊ അറിയൂ.എൻെറ അച്ഛനും അമ്മയും പിന്നെ നീയും ജിത്തുവും പിന്നെ ആ മാക്കാനുമാണ്.പിന്നെ ആ നമ്പറിൽ ആണേൽ ഫോൺ വിളിക്കാൻ മാത്രേ പറ്റു.വേറെ എവിടെയും രജിസ്റ്റർ അല്ല.പിന്നെ സിം അച്ഛന്റെ പേരിലാണ്.അതൊക്കെ വെച്ചു നോക്കുവാണേൽ അറിയുകെലാ" "അഹ് ഏതായാലും best പാര്ടിസ് ആണ്.രണ്ടാളും" "ലെ" ~~~~~~~~~

ദെച്ചുന്റെ ആ ഫോണ് കാളിന്റെ കാര്യം ജിത്തുന് വിവരിച്ചു കൊടുക്കുന്ന തിരക്കിലാണ് ലിനു.ദെച്ചുവാണേൽ കാര്യമായ.ചിന്തയിലാണ്.ഇനി വല്ല റോക്കറ്റും വിക്ഷേപിക്കാനുള്ള പ്ലാനിങ്ങിൽ ആയിരിക്കോ.ഏയ് അതിനുമാത്രം ബുദ്ധിയൊന്നും അവൾക്കില്ല.പിന്നെന്താണവോ. "ഡി നീയിത് എന്താലോജിച്ചു നിൽക്കുവാ"ദെച്ചുനേ കുലുക്കി കൊണ്ട് ജിത്തു ചോദിച്ചു. "അത് ആ കാലന് എന്ത് പണി കൊടുക്കും എന്ന് ചിന്തിക്കുവായിരുന്നു" ഞാനും വിചാരിച്ചു എന്താ പ്രതികാരം ചെയാത്തെ എന്ന്.ഇത് ദെച്ചുവാണ് എന്നുള്ള കാര്യം ഞാൻ ഒരു നിമിഷത്തേക്ക് വിസ്മരിച്ചു പോയി.അഹ്ഹ് എന്തേലും ആവട്ടെ. "എടി ആർക്ക് പണി കൊടുക്കാനാ ഉദേശിച്ചേ"ലിനുവാണ് "എന്നെ കൊണ്ട് shirt ക്ലീൻ ചെയ്യപ്പിച്ചില്ലേ ആ പാർത്ഥൻ.അവന് പണി കൊടുക്കാൻ" "എഹ് ശിവക്കോ"ഒന്ന് ഞെട്ടികൊണ്ട് ജിത്തു ചോദിച്ചു. "അഹ്.ആ കാലന് തന്നെ"ദെച്ചു പല്ലിറുമി കൊണ്ട് പറഞ്ഞു. ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story