ശിവദർശനം 💞: ഭാഗം 14

shivadharshanam

രചന: SHOBIKA

"ഡാ ജിത്തു ഇന്നലെ ഒരാൾ ഫുൾ ചിന്തയിലായിരുന്നു" ലിനു ദെച്ചുനേ ഇടകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു. "അതെന്താ ദെച്ചുസെ ഇവള് ഇങ്ങനെ പറയുന്നേ" "അവൾക്ക് വട്ട് അല്ലാതെ എന്താ." "ഏയ് അതാവൻ വഴിയില്ല. already വട്ടാണ് പിന്നെയും പിന്നെയും വരില്ല" "അത് നിനക്കങ്ങനെ അറിയാം" "അതവന് experience ഉള്ളോണ്ട്"ലിനു നിസ്സാരമായി പറഞ്ഞു. "നീയൊന്ന് പോയെടി.നീ കാര്യം പറ ദെച്ചു.എന്താണ് ഇത്ര ആലോചന" "ഞാനാ പാർഥനെ കുറിച്ച് ചിന്തിക്കായിരുന്നു." "അവനെകുറിച്ചെന്താ" ജിത്തു സംശയത്തോടെ ചോദിച്ചു. "ഇന്നലെ ദിവ്യ പറഞ്ഞതൊക്കെ ആലോജിക്കായിരുന്നു." "അവൾ പറഞ്ഞതെന്ത്"ലിനു "അല്ലെടി അബുൽ പറഞ്ഞില്ലേ അവൻ ആരോടും അധികം സംസാരികാറോന്നുമില്ലെന്ന്.പിന്നെ നമ്മളോടാണ് പിന്നേം വല്ലതും സംസാരിക്കുന്നത് കണ്ടേ അത് എന്തെന്നാലോചിച്ചതാ. പിന്നെ എന്തായിരിക്കും എപ്പോഴും ഒറ്റക്കിരിക്കുന്നെ ആവോ ലെ" ദെച്ചു താടിയിൽ കൈകുത്തി കൊണ്ട് പറഞ്ഞു. "അത് ചിലപ്പോ അവൾക്ക് തോന്നിയതായിരിക്കും. പിന്നെ അവൻ ഒറ്റകിരിക്കാൻ ആയിരിക്കും ഇഷ്ടം.ഇതിലിപ്പോ ആലോചിക്കാൻ എന്തിരിക്കുന്നു"

ജിത്തു നിസ്സാരമായി പറഞ്ഞു. "അതല്ലേടാ എന്നാലും എന്തേലും ഇല്ലാതിരിക്കോ.അവന്റെ അച്ഛനും അമ്മയുമൊക്കെ എവിടെയായിരിക്കും"ദെച്ചു ഓരോന്നിരുന്ന ചോദിക്കാൻ തുടങ്ങി. "അവരല്ലേ ഒരു ആക്‌സിഡന്റിൽ മരിച്ചെന്ന് പറഞ്ഞേ"ലിനു തന്റെ സംശയം ചോദിച്ചു. "അത് അവന്റെ വളർത്തച്ഛനും അമ്മയും അഹ്ടി" ജിത്തു ലിനുവിന്റെ തലയിലേക്ക് ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു "ശ്യോ അതു ഞാൻ.മറന്ന്"ചമ്മിയാ ചിരി ചിരിച്ചു കൊണ്ട് ലിനു പറഞ്ഞു. "അവന് love failure വല്ലതും ആവോ ഇനി"ദെച്ചു "അതു ചിലപ്പോ ശെരിയയായിരിക്കും"ലിനു "ഏയ് എനിക്ക് തോന്നുന്നില്ല.എന്നാൽ ദിവ്യ പറയണ്ടേ"ജിത്തു "അതവൾക്ക് അറിയാത്തതാണെങ്കിലോ"ദെച്ചു "നമ്മുക്ക് അത് ആരോടെങ്കിലും ചോദിക്കാം"ലിനു "ആരോട് ചോദിക്കും"ജിത്തു. ആരോട് ചോദിക്കും എന്നാലോചിച്ച് നിക്കുമ്പോഴാണ് പാർത്ഥൻ അതുവഴി വരുന്നത് കണ്ടേ. "അഹ്‌ഹാ മക്കൾ ഇവിടെയുണ്ടായിരുന്നോ." ശിവ അവരോട് മൂന്നാളോടുമായി ചോദിച്ചു.പക്ഷെ അവർക്ക് അപ്പൊ അവനോട് ദേഷ്യമൊന്നുമുണ്ടായിരുന്നില്ല.മറിച്ച് അവനെ കുറിച്ചറിയാനുള്ള ആകാംഷയായിരുന്നു അവർക്ക്. "ആ ഇവിടെത്തന്നെ ഉണ്ടായിരുന്നു"ലിനു ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഉവോ.അല്ലാ എനിക്ക് തരാനുള്ള പുതിയ പണിയുടെ പ്ലാനിങ്ങിലാണോ മൂന്നാളും"ശിവ കൈ രണ്ടും കെട്ടി നിന്ന് കൊണ്ട് ചോദിച്ചു. "ഏയ് അത് ഞങ്ങള് ചുമ്മാ ഒരു തമാശക്ക്"ജിത്തു ചമ്മിയാ ചിരിയോടെ പറഞ്ഞു. "മ്മ്. അല്ലാ എന്നിട്ടെന്റെ ഷർട്ട് എവിടെ"ശിവ കൈ നീട്ടി കൊണ്ട് ചോദിച്ചു. ശിവ അത് ചോദിച്ചതും ദെച്ചു വേഗം അത് ബാഗിൽ നിന്നെടുത്ത് കൊടുത്തു. "അഹ്ഹാ നന്നായി ക്ലീൻ ആക്കിയിട്ടുണ്ടല്ലോ.ഇനി ഇതുപോലെ വല്ലതും ചെയ്തിട്ടുണ്ടെൽ പണി തിരിച്ചു കിട്ടും എന്ന് ഓർത്തോണം കേട്ടോ"ഒരു ചിരിയോടെ ശിവ പറഞ്ഞിട്ട് മുന്നോട്ടു നടന്ന്. എന്നാൽ ദെച്ചു,ലിനു,ജിത്തു മൂന്നാളും ഞെട്ടലിലും അതിലുപരി അത്ഭുതത്തിലുമായിരുന്നു.കാരണം അവൻ ആദ്യമായിട്ടാണ് അവരോട് ചിരിച്ച് ശാന്തമായി സംസാരിച്ചത് അത് തന്നെ കാര്യം. "ഒയ് ഇന്നലെ എന്താ വരാഞ്ഞേ" ഞെട്ടലൊന്ന് മാറി ദെച്ചു വിളിച്ചു ചോദിച്ചു. ദെച്ചുവിന്റെ ആ ചോദ്യം കേട്ട് ശിവ അത്ഭുതത്തോടെ അവളെ നോക്കി.

കാരണം ഒരിക്കൽ പോലും ആരും അവനോട് എന്താ വരാതിരുന്നെ എന്നോ എവിടെ പോയി എന്നോ എന്തിന് പോയി എന്നോ ചോദിച്ചിട്ടില്ല.ആദ്യമായാണ് ഒരാൾ അവളോട് അങ്ങനെ ചോദിക്കുന്നേ. അത് അവന്റെ പരുക്കൻ സ്വഭാവം കൊണ്ട് തന്നെയാണ്.പക്ഷെ ആദ്യമായിട്ടൊരാൾ അങ്ങനെ ചോദിച്ചതിന്റെ അത്ഭുദത്തിലായിരുന്നു അവൻ. അവൻ മറുപടിയൊന്നും പറയാത്തത് കണ്ട് ദെച്ചുന്റെ മുഖം വാടി. ഇനി ചോദിച്ചത് ഇഷ്ടപെട്ടിലെ എന്ന് വിചാരിച്ചു അവൾ. ജിത്തുവും ലിനുവും അവന്റെ മറുപടിക്ക് വേണ്ടി നോക്കി നിൽക്കുന്നുണ്ട്. "ഞാൻ ചോദിച്ചത് ഇഷ്ടപ്പെട്ടിലെങ്കിൽ സോറി"ദെച്ചു വരണ്ട ചിരി ചിരിച്ചോണ്ട് പറഞ്ഞു. "ഇന്നലെ ഓഫീസിലൊരു മീറ്റിങ് ഉണ്ടായിരുന്നു അതാ വരഞ്ഞേ" ശിവ ശാന്തമായി അതും പറഞ്ഞ് നടന്നു നീങ്ങി. ശിവ ചോദിച്ചതിന് ഉത്തരം നൽകിയത് കണ്ട അഫ്‌ധ്യം ഒരു ഞെട്ടലും പിന്നെ ഒരു ചിരിയോടെ ജിത്തുനേയും ലിനുനേയും നോക്കി ദെച്ചു. അവര് തിരിച്ചും ഒരു ചിരി കൊടുത്തു. "ആഹാ അവൻ നിങ്ങളോടൊക്കെ സംസാരിക്കാൻ തുടങ്ങിയോ"....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story