ശിവദർശനം 💞: ഭാഗം 15

shivadharshanam

രചന: SHOBIKA

"ആഹാ അവൻ നിങ്ങളോടൊക്കെ സംസാരിക്കാൻ തുടങ്ങിയോ" "പിന്നാ...ഇവിടെ വന്നെന് ശേഷം ആദ്യമായിട്ടാ ഒന്ന് ശാന്തമായി സംസാരിച്ചേ" അവരുടെ അടുത്തേക്ക് വന്ന മറ്റേ couple friendസിലെ സ്വാതിയുടെ ചോദ്യത്തിന് ദെച്ചു ഉത്തരം കൊടുത്തു. "അല്ലാ ആദ്യയിട്ടാണ് അവൻ ഒരാളോട് സംസ്‌രിക്കുന്നത് കാണുന്നെ"ജോണ് "Ohh" "അല്ല ഇതെതാ ഒരു പുതിയ കൊച്ച്."ട്രീസ "ആ ഇവളെ പരിജയപ്പെട്ടില്ലലെ.ഇതാണ് ഞങ്ങടെ ലിനു"ദെച്ചു ലിനുവിനെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു. "ലിനുവല്ല " "പിന്നെ" "ലിൻഷാ എന്ന പേര്.പക്ഷെ നിങ്ങൾ ലിനു എന്ന വിളിച്ചോ"ലിനു ചിരിച്ചുകൊണ്ട് പറഞ്ഞു. "അഹ്‌ഹാ best.നിങ്ങൾക്ക് പറ്റിയ കൂട്ട് തന്നെ അര്പിരി ലൂസായ നിങ്ങടെ കൂടെ കൂട്ടാൻ പറ്റിയെ കേസ്‌"വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു. "ദേ സീനിയർ ആണെന്നൊന്നും വെച്ച് നോക്കിലാട്ടോ വിവേക്കെട്ടാ. ഒന്നങ് വെച്ചു തന്നാൽ ഉണ്ടല്ലോ പിന്നെ രണ്ടു ദിവസം കഴിഞ്ഞേ ഏണിക്കു.അനുഭവം ഉള്ള ആളുകളുണ്ട്.പിന്നെ ദേ പാവം സ്വാതിയേച്ചിയെ ഓർത്തിട്ടാണ്"ദെച്ചു ഒന്ന് കലിപ്പായി കൊണ്ട് പറഞ്ഞു. "അയ്യേ നീയത് സീരിയസ് ആയിട്ടെടുത്തോ.ഞാൻ ചുമ്മാ പറഞ്ഞതല്ലേ.അല്ല ആരാ ആ അനുഭവം ഉള്ള ആള്" വിവേക്ക് ആദ്യം ഒന്ന് ചിരിച്ചോണ്ട് സംശയത്തോടെ ചോദിച്ചു.

"അത് വല്ല പുഴുവോ പല്ലിയോ പാറ്റയോ ഒക്കെ ആയിരിക്കും ബ്രോ"ജിത്തു "നീ ഒന്ന് പോയെടാ . ഞാൻ സത്യമാണ് പറഞ്ഞേ"ദെച്ചു "അയ്യേ ഒരു സത്യസന്ധ വന്നിരിക്കുന്നു.ഒന്ന് പോയെടി.നിന്നെയൊക്കെ കാണാൻ തുടങ്ങിട്ട് ആഴ്ച ഒന്നായിട്ടുള്ളു എങ്കിലും നല്ല പോലെ എനിക്കറിയാം രണ്ടിനേം.രണ്ടും ഉടായിപ്പിന് കയ്യും കാലും വെച്ച items ആണ്."ജിത്തു "പറയണാളോ അപ്പൊ ഉടായിപ്പ് കണ്ടു പിടിച്ചതേ നീയല്ലേടാ .അവനാണ് പറയുന്നേ."ലിനു ജിത്തു അവളെ പറഞ്ഞതും പൊള്ളി കുട്ടിക്ക്. "ഏയ് നിങ്ങളിങ്ങനെ നിന്ന് അടികൂടാതെ"സ്വാതി "അതിനിപ്പോ ആരാ അടികൂടിയെ"അതും പറഞ്ഞ് മൂന്നും കൂടെ തോളിലൂടെ കയ്യിട്ട് നിന്നു like ഒരമ്മ പെറ്റ മക്കളെ പോലെ. "അഹ് best ഇവരുടെ ഇടയിൽ നിന്നാൽ നമ്മൾ ശശിയാവും.വാ നമ്മുക്ക് പോയേക്കാം"ട്രീസ. "ഏയ് അങ്ങനെയങ്ങ് പോയാലോ.ഞങ്ങൾ നിർത്തി."ദെച്ചു അവരെ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു. "അല്ലാ ബ്രോ ശിവക്ക് ആരോടെലും പ്രണയമുണ്ടോ" ജിത്തു ചോദിച്ചത് കേട്ട് ഉത്തരത്തിനായി ദെച്ചുവും ലിനുവും ആകാംഷയോടെ അവർ നോക്കി. "ഹഹാ നല്ല best ചോദ്യം"വിവേക്ക് "അതെന്താ"ലിനു സംശയത്തോടെ ചോദിച്ചു. "ബോയ്‌സിനോട് തന്നെ നേരെ സംസാരിക്കാറുപോലും ഇല്ല.

പിന്നെയല്ലേ അവന് പ്രണയം.നിങ്ങളെന്താ തമാശ പറയണോ"ജോണ് ആണ് മറുപടി നല്കിയെ. "ഏയ് ചിലപ്പോ നിങ്ങൾ അറിയാത്തതാണെങ്കിലോ"ദെച്ചു "ശെരിയാ നിങ്ങൾക്ക് അറിയാത്തതാണെലോ"ലിനുവും തന്റെ സംശയം പ്രേകടിപ്പിച്ചു. "അങ്ങനെയാണേൽ അവനോട് നിങ്ങൾ നേരിട്ട് പോയി ചോയ്ച്ചോ"ട്രീസ "ഞങ്ങൾ ചോയ്ക്കും"ദെച്ചു കേറുവോടെ പറഞ്ഞു. "എന്ന പോയി ചോയ്ക്ക്"സ്വാതി "ആ പോവാ. നിങ്ങൾ വാ പിള്ളേരെ നമ്മുക്ക് അവനോട് നേരിട്ട് പോയി ചോയ്ക്കാ അല്ല പിന്നെ"ദെച്ചു അവരെയും വലിച്ചോണ്ട് നടന്നു. " എന്താവുവോ എന്തോ" സ്വാതി കൂടി പറഞ്ഞതും അവർക്ക് വാശിയായി . അവർ പോയ വഴിയേ നോക്കി കൊണ്ട് വിവേക് പറഞ്ഞു. ~~~~~~~~~ "ഒയ് പാർതാ ഒന്നിങ്ങോട്ട് വരുവോ" ക്ലാസ്സിൽ ഫോണിൽ തൊണ്ടിയിരിക്കുന്ന ശിവയെ ദെച്ചു പുറത്ത് നിന്ന് ജനലിലൂടെ വിളിച്ചു. "എന്താ" ശിവ ഗൗരവത്തോടെ ചോദിച്ചു. "ഒന്ന് വരുവോ" ലിനു താഴ്മയോടെ കൂടെ പറഞ്ഞു.ഇല്ലേൽ ചിലപ്പോ ശാന്തഭാവം മാറി രൗദ്രഭാവം വരും.അത് ചിലപ്പോ അവരുടെ ആരോഗ്യത്തിന് തന്നെയാ കേട് "മ്മ്" ഒന്ന് മൂളികൊണ്ട് ശിവ പുറത്തേക്ക് വന്നു. "എന്താ കാര്യം" ശിവ കൈ മാറോട് പിണച്ചു കെട്ടി ഗൗരവത്തോടെ ചോദിച്ചു. "അത് ഒരു കാര്യമറിഞ്ഞാൽ കൊള്ളാമെന്നുണ്ട്."ജിത്തു

"എന്താണാവോ"ഗൗരവം ഒട്ടും വിടാതെ ശിവ ചോദിച്ചു. "അത്..അതുപിന്നെ" "നിന്ന് വിക്കികളിക്കാതെ പറയുന്നുണ്ടോ"ശിവ "അത് ഇയാൾക്ക് ആരോടെലും പ്രണയമുണ്ടോ എന്ന് അറിയാൻ" ദെച്ചു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. "ഉണ്ടെങ്കില്" ഗൗരവം മാറി ഒരുചിരിയോടെ ശിവ പറഞ്ഞു. "ഹേ അപ്പൊ ഉണ്ടോ"ഒന്ന് ഞെട്ടിക്കൊണ്ട് ശിവ ചോദിച്ചു. "Yeah ofcourse. I too have love💕. ചെകുത്താനെപോലും മനുഷ്യനാക്കാൻ ദൈവം ഭൂമിയിലേക്ക് ഒരു മാലാഖയെ അയ്യക്കും. അതുപോലെ എന്നെ മനുഷ്യനാക്കാൻ ദൈവം അയ്യച്ചതാണ് അവളെ എന്റെ പ്രണയത്തെ.* *വാടി തളർന്ന പൂക്കളെ തഴുകി തലോടി പോകുന്ന കാറ്റിനെ പോലെ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനെ പോലെ മണ്ണിനെ വന്ന് പുണരാൻ കൊതിക്കുന്ന മഴയെ പോലെ എണ്ണി തീരാത്ത അത്രയുമുള്ള നക്ഷത്രങ്ങളോളം , മണൽത്തരിയോളം കരകാണാത്ത കടലിനോളം പ്രണയമാണെനിക്ക് അവളോട്*"

ശിവ ഒരു ചെറു ചിരിയോടെ പറഞ്ഞു.അവർ മൂന്നുമാണെൽ അവനിൽ നിന്ന് കേട്ട ഞെട്ടലിൽ നിക്കുവാണ് "ആരാണത്"ജിത്തു ഞെട്ടൽ മാറ്റി വെച്ചോണ്ട് ചോദിച്ചു. "എന്റെ പ്രണയമാണത്. എന്നിലെ പ്രണയമാണത്.എന്റെ മാത്രം പ്രണയം.അതെന്റെ സ്വകാര്യമാണ്" ശിവ അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നു. "എന്താ ഇപ്പൊ ഇണ്ടായെ" ദെച്ചു അന്തവിട്ടൊണ്ട് ചോദിച്ചു. "നിനക്ക് മനസിലായില്ലേ.അവൻ പറയാൻ പറ്റിലാന്ന് അത്രന്നെ"ലിനു പുച്ഛിചൊണ്ട് പറഞ്ഞു. "നീയെന്താ ജിത്തു ആലോചിക്കുന്നേ"ദെച്ചു ജിത്തുനേ തട്ടിക്കൊണ്ട് ചോദിച്ചു. "പെട്ടന്ന് ഞാനെന്റെ ശ്രീതുനെ ആലോചിച്ചു പോയി"ജിത്തു ഒരു ചെറു ചിരിയോടെ പറഞ്ഞു. "ശ്രീതു ആരാ.അവളെ ഇപ്പൊ ഓർക്കാൻ കാരണം"ലിനു സംശയതോടെ ചോദിച്ചു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story