ശിവദർശനം 💞: ഭാഗം 23

shivadharshanam

രചന: SHOBIKA

എല്ലാർക്കും ഫുഡ് വിളമ്പി കഴിക്കാനിരുന്നു. അവര് കഴിക്കാൻ തുടങ്ങി. ശിവയാണേൽ കൈ നോക്കും പിന്നെ അവരെ നോക്കും പിന്നെ ഫുഡിലോട്ടും നോക്കും..പാവം ചെക്കന്റെ കൈ damage ആണെന്ന കാര്യം അവര് മറന്നു പോയി.ശിവാ ഫുഡിലോട്ട് നോട്ടം തെറ്റിച്ച അതേ ടൈമിൽ ദെച്ചു കറി കൂട്ടി ഒരുരുള ചോറ് ദെച്ചു ശിവടെ മുന്നിൽ നീട്ടി. ഇതിപ്പോ എവിടുന്ന ഇത് വിജാരിച്ച് തലയുയർത്തി നോക്കിയതും കണ്ടത് ഇളിച്ചോണ്ട് അവന് വേണ്ടി ചോർ വാരി കൊടുക്കാൻ തയ്യാറായ ദെച്ചുനേ ആണ്.ഒരു നിമിഷം അവന്റെ കണ്ണു നിറഞ്ഞോ എന്നൊരു സംശയം ഇല്ലാതില്ല.അവൻ വ തുറന്നതും ദെച്ചു ആ ചോർ അവന്റെ വായിലേക്ക് വെച്ചു കൊടുത്തു.തൊട്ടടുത്ത നിമിഷം അപ്പുറത്തെ സൈഡിൽ നിന്ന് ഒരു കൈ വന്നു.അത് നോക്കിയത് ജിത്തു with same ഇളി of ദെച്ചു .അതും അവൻ വാങ്ങി കഴിച്ചു. അത് കഴിയേണ്ട താമസം മറ്റേ കയ്യും പൊങ്ങി.അതന്നെ ലിനുവിന്റെ.അങ്ങനെ ചിരിച്ചും കളിച്ചും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ഫുഡ് വാരികൊടുത്തും കഴിച്ചുകഴിഞ്ഞു..ഫുഡ് കഴിച്ചു കഴിഞ്ഞതും ചെക്കന്റെ കണ്ണിൽ കൂടെ ശെരിക്കും കണ്ണുനീർ ചാടിട്ടോ. "ഡി നീയാ വെള്ളമിങ്ങേടുത്തേ പാവം ചെക്കൻ ഇരുന്ന് കരയുന്നു കണ്ടില്ലേ"

ജിത്തു ദെച്ചുനോട് വെള്ളമെടുക്കാനായി പറഞ്ഞു. ദെച്ചു ഒരു ക്ലാസ് വെള്ളം അവന്റെ ചുണ്ടോട് ചേർത്തു വെച്ചു. "ഉള്ള മുളകെല്ലാം കൂടെ ഇട്ടിട്ട് കണ്ടോ എരിഞ്ഞിട്ട് കണ്ണിൽ കൂടെ വെള്ളം വരുന്നത്" ജിത്തു വിടനുദേശമില്ലാതെ പിന്നേം പറഞ്ഞോണ്ടിരിന്നു. "ദേ ചെക്കാ മിണ്ടതിരുന്നോ നീ.മുളകപൊടി കൂടിയൊണ്ടാണല്ലോ പത്രങ്ങളൊക്കെ കാലിയായിരിക്കണേ" ലിനു കണ്ണുരുട്ടികൊണ്ട് ജിത്തുനോട് പറഞ്ഞു. "എങ്ങെയുണ്ടായിരുന്നു ഫുഡ് " ദെച്ചു ശിവയോട് ചോദിച്ചു. "കൊള്ളില്ലന്നെ" ജിത്തുവാണ് അവൾടെ ചോദ്യത്തിനുള്ള ഉത്തരം നൽകിയത്. "എന്നിട്ട് വെട്ടി വിഴുങ്ങിയല്ലോ" ദെച്ചു പറഞ്ഞതും ജിത്തു ഒരു വളിച്ച ചിരി ചിരിച്ചു. "നീ പറ ശിവ food എങ്ങെയുണ്ടായിരുന്നു" അവരുടെ കൂടെ സോഫയിലേക്ക് ഇരുന്നുകൊണ്ട് ലിനു ചോദിച്ചു. "സത്യം പറയാലോ ഇതുവരെ ഇത്രെയും ടേസ്റ്റിയായ ഫുഡ് ഞാൻ ന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല. അതിൽ ഒരു അമ്മേടെ സ്നേഹമുണ്ടായിരുന്നു കൂടെപിറപ്പിന്റെ സ്നേഹമുണ്ടായിരുന്നു സുഹൃത്തിന്റെ സ്നേഹമുണ്ടായൊരുന്നു പിന്നെ" "പിന്നെ" ശിവ പറഞ്ഞു നിർത്തിയതീം ജിത്തു ചോദിച്ചു. "പിന്നെ ഒന്നുല്ല" ശിവ ഒരു ചെറു ചിരിയോടെ ദെച്ചുനേ നോക്കി പറഞ്ഞു

"പിന്നെ അതിൽ ജീവന്റെ പാതിയുടെ സ്നേഹമുണ്ടായിരുന്നു.അതല്ലേ നീ പറയാൻ വന്നേ" ജിത്തു ചാടി എണിച്ചോണ്ട് പറഞ്ഞു. "ഏയ് അല്ലാ" ശിവ ഒരു ചിരിയോടെ രണ്ടു കണ്ണും ചിമ്മികൊണ്ട് പറഞ്ഞു. അവന്റെ ആ ഒരു ചിരിയിൽ തന്നെയിണ്ടായിരുന്നു അത് തന്നെയാ പറയാൻ വന്നേ എന്ന്. "ഡാ ജിത്തുട്ടാ നിനക്ക് ഡ്രെസ്സൊന്നും വേണ്ട ഇവിടെ നിക്കുവാണേൽ" ദെച്ചു പുരികം പൊന്തിച്ചുകൊണ്ട് ചോദിച്ചു. "പിന്നെ വേണ്ടേ"ജിത്തു "എന്ന നീ പോയി എടുത്തിട്ട് വാ.ഞങ്ങൾക്ക് 6 മണിക്ക് മുന്നേ ഹോസ്റ്റൽ കയറണം. ഇല്ലേൽ ആ പൂതന വാർഡൻ എന്തേലും ഒക്കെ പറഞ്ഞ് ചൊറിയാൻ വരും. അപ്പൊ അതിനു മുമ്പേ നീ പോയി എടുത്തിട്ട് വാ" ദെച്ചു ഒരു ചിരിയോടെ പറഞ്ഞു. "എന്ന ഞാൻ പോയി ഒരാഴ്ചക്ക് ഇടാനുള്ള ഡ്രെസ്സ് എടുത്തിട്ട് വരാം"ജിത്തു അവിടുന്ന് എണിച്ചോണ്ട് പറഞ്ഞു. "അതെന്തിനാ ഒരാഴ്ചക്കുള്ള ഡ്രസ് എടുക്കുന്നെ"ശിവ നെറ്റിചുളിച്ചോണ്ട് ചോദിച്ചു. "ഹേ അപ്പൊ അത്രയും വേണ്ടേ.എന്നാൽ രണ്ടു ദിവസത്തിനുള്ളത് എടുത്തേക്കാം"ജിത്തു "മര്യാദക്ക് മുഴുവൻ സാധനങ്ങളും എടുത്തോണ്ട് ഹോസ്റ്റലും വെക്കേറ്റ് ചെയ്തിട്ട് വന്നാൽ മതി നീ"ശിവ പറഞ്ഞു "അതു വേണോ"ജിത്തു ദയനീയമായി ചോദിച്ചു.

"വേണം.നീയെന്തിനാ ഹോസ്റ്റലിൽ നിൽക്കുന്നേ.ഞാനിവിടെ ഒറ്റക്കെയുള്ളൂ.അപ്പൊ നിനക്കു ഇവിടെ താമസിച്ചാൽ എന്താ.അല്ലെ നീയെന്നെ ഫ്രണ്ടായി കാണുന്നില്ലേ" ശിവ കലിപ്പിൽ ചോദിച്ചു ആ ചോദ്യത്തിൽ തന്നെയുണ്ട് ശിവ ഈ രണ്ടു ദിവസം കൊണ്ട് അവരുമായി എത്ര അടുത്തു എന്നത്.ശിവയുടെ ആ ചോദ്യം കേട്ട് ജിത്തു ഒന്ന് ഞെട്ടതെയും ഇരുന്നില്ല. "എന്ന ഞാൻ ഹോസ്റ്റലിൽ പോയി ദാ പോയി ദാ വന്നു" ജിത്തു ഒന്ന് കണ്ണിറുക്കി കാണിച്ചോണ്ട് പറഞ്ഞു. "അല്ലെടാ നീയെങ്ങനെ പോവും."ദെച്ചു സംശയത്തോടെ ചോദിച്ചു. "ദേ ശിവടെ കാർ എടുത്ത് പോവും" നിസ്സാരം മട്ടിൽ ജിത്തു പറഞ്ഞു. അതുകേട്ട് ശിവ ഒരു ചിരിയോടെ നിൽക്കുന്നുണ്ട്.ആ ചിരി ദെച്ചുവിലേക്കും ലിനുവിലേക്കും പടർന്നു. "നീയൊറ്റക്ക് പോവോ. നിക്ക് എന്നാൽ ഞാൻ കൂടെ വരാ"ശിവ ജിത്തുനോടായി പറഞ്ഞു. "അതുവേണ്ടാ.ഞാൻ പോവാം അവന്റെ കൂടെ.ശിവ rest എടുത്തോ"ലിനു അതിനിടയിൽ കേറി പറഞ്ഞു. "ഹേ നീയോ"ജിത്തു കണ്ണും തള്ളിക്കൊണ്ട് പറഞ്ഞു. "അതെന്താ ഞാൻ വന്നാൽ ശെരിയാവില്ലേ" കണ്ണുരുട്ടികൊണ്ട് ലിനു പറഞ്ഞു. ലിനുന്റെ കണ്ണുരിട്ടാൽ കണ്ടതും ജിത്തു ശെരിയാവും എന്ന രീതിയിൽ തലയാട്ടി. "അപ്പൊ ശെരിയന്നാൽ ഞങ്ങൾ ഇറങ്ങുവാ" ലിനുവും ജിത്തുവും അതും പറഞ്ഞിറങ്ങി. "അല്ലെടി നീയെന്തിനാ ശിവനെ തടഞ്ഞ് ന്റെ കൂടെ വന്നേ" ജിത്തു സംശയത്തോടെ ചോദിച്ചു.

"ഓഹ് ഡാ പൊട്ടാ" "ന്തോ" ലിനു പല്ലു കടിച്ചോണ്ട് വിളിച്ചതും ജിത്തു വിളികേട്ട്. "അവർക്ക് രണ്ടുപേർക്കും പ്രൈവസി കിട്ടിക്കോട്ടെ വെച്ചാണ് "ലിനു fm ഓണാക്കികൊണ്ട് പറഞ്ഞു. "അതെന്തിനാ അവർക്ക് പ്രൈവസി" ഒരു കൈ സ്റ്റീയറിങ്ങിലും മറ്റേ കൈ ചുണ്ടിലും വെച്ചോണ്ട് ജിത്തു ചോദിച്ചു. "ടാ പൊട്ടൻകിണാപ്പാ.അവർക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ടമല്ലേ.ഇതുവരെ അവർക്ക് അവര് മാത്രമായയുള്ള ഒരു ടൈം കിട്ടിയില്ലാലോ അപ്പൊ അതിനു വേണ്ടിയാണ്.ഇപ്പൊ മനസിലായോ" ജിത്തുന്റെ മണ്ടേൽ ഒന്ന് തട്ടിക്കൊണ്ട് ദെച്ചു പറഞ്ഞു. "ആ മനസിലായി"ലിനു കൊട്ടിയവിടെ ഒന്നുഴിഞ്ഞോണ്ട് ജിത്തു പറഞ്ഞു. ~~~~~~~~~.. ജിത്തുവും ലിനുവും പോയതും ശിവ റൂമിലേക്ക് പോയി. "ഞാനിനി ഇവിടെ എന്തിനാ നിക്കുന്നെ" അതും പറഞ്ഞ് ദെച്ചുവും അവൻ പോയ റൂമിലേക്ക് തന്നെ പോയി.അവൾ റൂമിലേക്ക് ചെല്ലുമ്പോ അവൻ ജനനിലിലൂടെ പുറത്തോട്ട് നോക്കി നിക്കുവായിരുന്നു. ദെച്ചുന്റെ സാന്നിധ്യം മൻസിലാക്കിയെന്ന വണ്ണം ശിവ ജനലിൽ നിന്ന് നോട്ടം പിൻവലിച്ച് ദെച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു. "എന്ത് ചെയ്യുവാ" മൗനത്തിന് വിരമിട്ടുകൊണ്ട് ദെച്ചു ചോദിച്ചു. "എഹ് ഞാൻ ആലോജിക്കവയിരുന്നു ഒറ്റപ്പെട്ട കിടന്നിരുന്ന ഈ വീട്ടിൽ ഒച്ചയും ബഹളവുമൊക്കെ വന്നത്.

സത്യം പറയാലോ ഇപ്പോഴാണ് ഇത് ഒരു വീടായി തോന്നിയത്.അല്ലേൽ ഇവിടേം ഫുൾ നിശബ്ദത ആയിരിക്കും." ശിവ ഒരു ചെറു ചിരിയോടെ അവളോട് പറഞ്ഞു. "ശിവക്ക് മടുപ്പ് തോന്നിയിട്ടില്ലേ" ദെച്ചു അവനെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു. "അതൊക്കെ തോന്നിയിട്ടുണ്ട്. അച്ചനും അമ്മയും മരിച്ചതിന് ശേഷം ഞാനിവിടെ ഒറ്റക്കായായിരുന്നു.ആദ്യമൊക്കെ നല്ല ഒറ്റപെടലായിരുന്നു.പിന്നെ അത് ശീലമായി.എന്തോ ആ ഒറ്റപ്പെടൽ ഞാൻ ആസ്വദിച്ചിരുന്നു.അതിരിക്കട്ടെ നീയെന്തിനാ പാർതാ മാറ്റി ശിവ എന്ന് വിളിയാക്കിയെ"ശിവ ഒരു കള്ളചിരിയോടെ ചോദിച്ചു. "എന്തോ അങ്ങനെ തോന്നി ശിവ തോന്നി."ദെച്ചു അവനെ നോക്കി പറഞ്ഞു. "ഓഹ് താൻ എന്ത് വേണേലും വിളിച്ചോ ശിവയെന്നോ പാർത്ഥനെന്നോ"ശിവ "എനിക്ക് പക്ഷെ മാക്കാൻ എന്ന് വിളിക്കാനാണ് ഇഷ്ട്ടം" ഒരു കുസൃതി ചിരിയോടെ ദെച്ചു പറഞ്ഞു. "ഓഹോ അപ്പൊ ന്റെ മാക്രികുട്ടി ഇങ്ങു വന്നേ "ശിവ "എന്തിനാ ന്നെ അങ്ങനെ വിളിച്ചേ എന്നെ ദെച്ചു എന്ന് തന്നെ വിളിച്ചാതി" ദെച്ചു ചുണ്ട് കൂർപ്പിച്ചോണ്ട് പരിഭാവത്തോടെ പറഞ്ഞു. "മാക്രികുട്ടിയെ...."ഒരു കുസൃതിചിരിയോടെ ശിവ വിളിച്ചു ആ ചിരി ദെച്ചുവിന്റെ ചുണ്ടിലും വിരിഞ്ഞു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story