ശിവദർശനം 💞: ഭാഗം 24

shivadharshanam

രചന: SHOBIKA

 "മാക്രികുട്ടിയെ...."ഒരു കുസൃതിചിരിയോടെ ശിവ വിളിച്ചു ആ ചിരി ദെച്ചുവിന്റെ ചുണ്ടിലും വിരിഞ്ഞു. "എന്താ ചിരിക്കുന്നെ" ശിവ ഒരു ചെറുചിരിയോടെ ചോദിച്ചു. "എങ്ങനെ ചിരിക്കാതിരിക്കും.മസിലും പിടിച്ച് ഗൗരവത്തോടെ ആരെയും കൂസാതെ നടക്കുന്നയാൾ ഇന്ന് ചിരിക്കുന്നു അതിനേക്കാൾ ഉപരി മുഖത്ത് ഭയങ്കര തെളിച്ചവും" ദെച്ചു ഒരു ചെറുചിരിയോടെ പറഞ്ഞു. "കൂടെ ആരെങ്കിലും ഒക്കെ ഉണ്ടെന്ന് തോന്നുമ്പോഴാണ് ജീവിക്കാനുള്ള കൊതി തോന്നുവാ,ആഗ്രഹങ്ങൾ ഉണ്ടാവുവാ.ഇപ്പൊ എനികാരൊക്കെയോ ഉണ്ടെന്ന് തോന്നുന്നു. ജീവിക്കാനുള്ള കൊതി തോന്നുന്നു. അതായിരിക്കും മുഖത്തെ തെളിച്ചമൊക്കെ.പിന്നെ എന്നെ മാറ്റിയെടുത്തത് നീ തന്നെയാ ദെച്ചു" ശിവ ഒരു നേടുവീർപോടെ പറഞ്ഞു. "ഞാനോ" ദെച്ചു അത്ഭുദത്തിൽ ചോദിച്ചു. "അതേ നീ തന്നെ." "അതെങ്ങനെ" "അച്ഛന്റേം അമ്മയുടെയും ലൗ marriage ആയിരുന്നു.അതോണ്ട് ബന്ധുക്കൾ എന്നുപറയാൻ ആരുണ്ടായിരുന്നില്ല.പിന്നെ അവരുടെ കല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുകളില്ലാത്തവർക്ക് ദൈവം കൊടുത്തതാണ് എന്നെ" ശിവ ഒരു വരണ്ട പുഞ്ചിരിയോടെ പറഞ്ഞു.

"ഹേ അപ്പൊ ശിവടെ ശെരിക്കുള്ള അച്ഛനുമമ്മയും ആയിരുന്നോ.ഞങ്ങൾ അങ്ങനെയല്ലല്ലോ കേട്ടെ" ദെച്ചു നിഷ്കളങ്കമായി പറഞ്ഞു. "ഓഹോ താൻ പറഞ്ഞത്.ശെരിയാ എങ്ങനെ അറിഞ്ഞു" ശിവ ഒരു പുരികം പൊക്കി ചോദിച്ചു. "അതുപിന്നെ ഉണ്ടല്ലോ എന്തോ തന്നെ കുറിച്ചറിയണം തോന്നി.അങ്ങനെ കുറേപേരോടെ ചോദിച്ചപ്പോ അതിലൊരാൾ പറഞ്ഞതാ" ഒരു ചമ്മിയാ ചിരിയോടെ പറഞ്ഞു. "എന്നെ ജനനം കൊണ്ട് അവരുടെ മകൻ അല്ലെങ്കിലും കർമ്മം കൊണ്ട് അവരുടെ മകനാണ്.എന്നെ നോക്കിയതും വളർത്തി വലുതാക്കിയതും എല്ലാം അവരാണ്.ഞങ്ങൾ മൂന്നാളും അടുങ്ങുന്നതായിരുന്നു ഞങ്ങടെ ലോകം.പെട്ടന്നൊരു ദിവസം അതായത് ഞാൻ പ്ലസ് 2 പഠിക്കുന്ന ടൈമിൽ ആണ് അവർ ഒരു ആക്‌സിഡന്റിൽ മരിച്ചെ. അന്നൊന്നും ബന്ധുക്കളോ ആരും ഉണ്ടായില്ല.ഞാൻ ഒറ്റക്കായിരുന്നു എല്ലാം ചെയ്തേ.പിന്നീട് അവരില്ലാത്ത ലോകത്ത് ജീവിക്കാൻ തന്നെ തോന്നിയില്ല.പക്ഷെ എന്തോ ദൈവം തന്ന ജീവിതം അവസാനിപ്പിക്കാൻ തോന്നിയില്ല. ആ ഒറ്റപെടിലിലുംഞാൻ ഒറ്റക്ക് പൊരുതി.ആർക്ക് വേണ്ടിയെന്നില്ലാതെ ഒരു ലക്ഷ്യവുമില്ലാതെ.വാശിയായിരുന്നു

എനിക്ക് ഈ ലോകത്തോട്. എന്നെ ഒറ്റക്കാക്കിയത്തിന്.ആരോടും അങ്ങനെ കൂട്ടൊന്നും ഉണ്ടായിരുന്നില്ല.പിന്നെ അച്ഛന്റെ ആഗ്രഹമായിരുന്നു ബിസിനെസ്സ് എന്നുള്ളത്.അതോണ്ട് അതു തകരാതിരിക്കാൻ അതിൽ മുഴുകി രവെന്നോ പകലെന്നോ ഇല്ലാതെ.അതിനിടയിൽ കോളേജിൽ പഠിക്കാനും വന്നു പക്ഷെ നീ പറഞ്ഞപോലെ കലിപ്പൻ പ്രകൃതം ആയിരുന്നു.. എല്ലാരോടും കലിപ്പ് മാത്രം.പക്ഷെ എന്തേലും തെറ്റ് കണ്ടാൽ അതിന് പ്രതികരിക്കും.അത് അച്ഛനും അമ്മയും പഠിപ്പിച്ചു തന്നത്താണ്. അതിനിടയിലാണ് അച്ഛന്റെ ബന്ധുക്കൾ എന്ന് പറഞ്ഞു കുറച്ചുപേർ വന്നത്.ഞാൻ അവരെ വീട്ടിൽ കേറ്റിയില്ലാ.അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോ ഇല്ലാത്ത ബന്ധുക്കൾ എന്തിനാ ഇനി.പക്ഷെ അവര് പോയില്ല.അതുമാത്രമല്ല കോടതിയിൽ കേസും കൊടുത്തു.വക്കില് പറഞ്ഞത് എല്ലാം അവർക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നതാണ്.അതിലെനിക്കൊരു പ്രശ്നവുമില്ല.പക്ഷെ എല്ലാം വിറ്റ് തോലക്കുന്ന അവർക്ക് കഷ്ടപ്പെട്ട് എന്റെ അച്ഛൻ ഉണ്ടാക്കിയെടുത്ത സ്വത്തൊക്കെ കൊടുക്കുന്നതിലാണ്.നല്ലതാണേൽ ഞാൻ എന്നെ എല്ലാം കൊടുത്തേനെ.എല്ലാം കളളകൂട്ടങ്ങളാണ്. എന്തോ ആ ഒരു സംഭവത്തിൽ മനസ്സ് മടുത്തു.ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നി."ശിവ നിസ്സഹായതയോടെ പറഞ്ഞു. "ശിവ..

"ദെച്ചു അവൻ പറയുന്നത് കേട്ട് ഉറക്കെ വിളിച്ചു. "അങ്ങനെയിരിക്കുന്ന ആ ഒരു ടൈമിലാണ് എനിക്ക് ഒരു unknown നമ്പറിൽ കാൾ വന്നേ."ശിവ "ആരാത്" ദെച്ചു ആകാംഷയോടെ ചോദിച്ചു. "ആരായിരിക്കും" "ആരാ" ദെച്ചു താടിക്കും കയുന്നികൊണ്ട് ചോദിച്ചു "വേറെയാരുമല്ല എന്റെ ഈ മാക്രികുഞ്ഞ് തന്നെയായിരുന്നു" ശിവ ഒരു ചിരിയോടെ പറഞ്ഞു "ഹേ ഞാനോ"ദെച്ചു ഞെട്ടികൊണ്ട് ചോദിച്ചു. "നീ തന്നെ.അപ്പൊ എമിക്ക് ദേഷ്യമാണ് ആദ്യം വന്നേ.ആ ഒരു ടൈമിൽ ആരു വിളിച്ചാലും അതന്നെയാ ഉണ്ടാവാ.എന്റെ എല്ലാ ദേഷ്യവും ആന്ന് നിന്റെ ആ ഫോൺ കാളിലാണ് തീർത്തെ.പിന്നെ ഞാൻ ഫോൺ ഓഫാക്കി.പിന്നെയും നീ വിളിച്ച് ഞാൻ ഇതിന് പ്രതിക്കാരം ചെയ്യാൻ ഡെയിലി വിളിക്കും പറഞ്ഞു ഫോൺ കാട്ടാക്കിയെ.സത്യം പറഞ്ഞാൽ ആ ടൈമിൽ ഇതേത് ജന്മം എന്നാ തോന്നിയെ. നീ വിളിച്ച ടൈമിൽ എന്റെ എല്ലാ ടെന്ഷന് പോയി.നിന്നെ ചീത്ത വിളിചോണ്ടിരിക്കലായിരുന്നു പണി." ശിവ അത് പറഞ്ഞതും ദെച്ചു അവനെ നോക്കി കണ്ണുരുട്ടി. "പിന്നെ കേസിന്റെ കാര്യമൊക്കെ മറന്ന് സുഖമായി കിടന്നുറങ്ങി.പിറ്റേന്ന് ആണ് ഞാൻ അറിഞ്ഞേ അവരെല്ലാം froud കളാണെന്ന്.അങ്ങനെ അവർക്കെതിരെ complaint കൊടുത്തു,

പോലീസ് അവരെ arrest ചെയ്തു.അങ്ങനെ അന്നത്തെ ദിവസം അതിന്റെ പിന്നിൽ ആയിരുന്നു. അങ്ങനെ വന്ന് കിടക്കുമ്പോഴാണ് പിന്നെയും നീ വിളിച്ചേ.ഇത് ഇന്നാകെ വിളിച്ച നമ്പർ അല്ലെ പറഞ്ഞ് എടുത്തതും കേട്ടത് 'ഹെലോ മാക്കാനെ'എന്നാണ്.എന്തോ അതെന്റെ ഹൃദയത്തിൽ തന്നെ തറച്ചുകേറിയെന്റെ മോളെ" ശിവ നെഞ്ചിൽ കൈ വെച്ചോണ്ട് പറഞ്ഞു. "പിന്നെ നീ തെറിവിളിയോട് തെറി വിളി.നിന്റെ വീട് കൊടുങ്ങല്ലൂർ ഭാഗത്തെങ്ങാണ്ട് ആണെന്ന് ഞാൻ ഊഹിച്ചു." "ഏയ് എന്റെ വീട് പാലക്കാട് ആണ്"ദെച്ചു അതിനിടയിൽ കേറി പറഞ്ഞു. "പിന്നെ ആ തെറി വിളി കേട്ട് ഞാൻ നിക്കോ ഇല്ല.പിന്നെ ഞാനും തിരിച്ചു വിളിച്ചു.പിന്നെ ഡെയിലി നിന്റെ വിളി വരാൻ തുടങ്ങി.പിന്നെ അത് ശീലമായി ജീവിതത്തിന്റെ ഒരു ഭാഗമായി എന്ന വേണേൽ പറയാം.അതൊന്ന് കെട്ടിലേൽ ഉറക്കം വരില്ല എന്നപോലെ.നിൻറെ ഒരു കാളിന് വേണ്ടി ഞാൻ കാത്തിരിക്കും.എന്തിന് പറയുന്നു

ആ സമയത്ത് ഉണ്ടായിരുന്ന വീഡിയോ കോണ്ഫറൻസ് വരെ നിനക്ക് വേണ്ടി നിന്റെ ശബ്ദം ഒന്ന് കേൾക്കാൻ വേണ്ടി മാറ്റി വെച്ചിട്ടുണ്ട്.നിന്റെ ഒരു മാക്കാനെ എന്ന വിളിക്കേൾക്കാൻ വേണ്ടി ,എന്തോ ആ വിളി കേൾക്കുമ്പോ എനിക്ക് ആരൊക്കെയോ ഉള്ളപോലും തോന്നും.നീയെന്റെ ആരൊക്കെയോ ആണെന്നു തോന്നും.പിന്നെ നീ വിളിക്കാൻ വൈകിയ അന്നെനിക്ക് മനസിലായി എനിക്ക് നിന്നൊടുള്ളത് പ്രണയമാണെന്ന്. അതേ എന്റെ പ്രണയമാണ് നീ...എന്റെ മാമാക്രികുട്ടിയെ...."ഒരു കുസൃതിചിരിയോടെ ശിവ വിളിച്ചു ആ ചിരി ദെച്ചുവിന്റെ ചുണ്ടിലും വിരിഞ്ഞു. പ്രണയം....ഈ ശിവടെ മാത്രം ദർശന..." പ്രണയം തുളുമ്പുന്ന ചിരിയോടെ ശിവ പറഞ്ഞു.ഇതെല്ലാം കേട്ടിരുന്ന ദെച്ചുന് അത്ഭുതമായിരുന്നു.അതിലുപരി പ്രണയായിരുന്നു അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത്....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story