ശിവദർശനം 💞: ഭാഗം 26

shivadharshanam

രചന: SHOBIKA

 അവർ രണ്ടാളും ഹോസ്റ്റലിൽ തിരിച്ചെത്തി.ദെച്ചു നേരെ ചെന്ന് ബെഡിലോട്ട് വീണു.ലിനു ഫ്രഷ് ആവനും പോയി. ദെച്ചു ബെഡിൽ കണ്ണടച്ചു കിടന്നു. ഒരു നിമിഷം ഇന്ന് ഉണ്ടായ സംഭവങ്ങളെല്ലാം കണ്ണമുന്നിലൂടെ മിന്നിമാഞ്ഞു.ശിവയാണ് തന്റെ മാക്കാൻ എന്നറിഞ്ഞതും അവനോട് ഇഷ്ടം അറിയിച്ചതും അവന്റെ സാന്നിധ്യത്തിൽ തനിക്കുണ്ടാക്കുന്ന മാറ്റങ്ങളെല്ലാം ദെച്ചു ഒരു ചിരിയോടെ ഓർത്തു. ഫ്രഷായി ഇറങ്ങിയ ലിനു കാണുന്നത് കണ്ണുമടച്ച് പുഞ്ചിരിചോണ്ട് കിടക്കുന്ന ദെച്ചുവിനെയാണ്. 'ഇവൾക്കിത് എന്തുപറ്റി'ലിനു ന്റെ ആത്മ. പാവം ലിനു ദെച്ചുന് വട്ടായോ വിചാരിച്ചു. "ഡി ദെച്ചു.. ഏണിച്ചേ" ലിനു ദെച്ചുനേ കുലുക്കിവിളിച്ചു. ശിവയോട് ഇഷ്ടം പറഞ്ഞത് ആലോചിച്ചു കിടക്കുവായിരുന്ന ദെച്ചു ലിനുന്റെ കുലുക്കതോടെ എണിച്ചു. "എന്താടി" ദെച്ചു കലിപ്പിൽ ചോദിച്ചു. എങ്ങനെ ചോദിക്കാതിരിക്കും. നേരിലോ കട്ടുറുമ്പായി രംഗപ്രവേശനം നടത്തി.എന്നിട്ട് സ്വപ്നത്തിൽ കൂടെ വന്നാൽ എങ്ങനെ കലിപ്പാകാതെ നോക്കും. "ഇപ്പൊ ഉറപ്പായി."ലിനു "എന്തുട്ട് തേങ്ങായാ നീ പറയണേ"കണ്ണുമിഷിച്ചു സംശയത്തോടെ ചോദിച്ചു.

"എന്താന്നോ നിന്നെ കുതിർവട്ടത്ത് കൊണ്ടുപോണോ അതോ ഊളപറയിൽ കൊണ്ടുപോണോ എന്ന ഞാനിപ്പോ ആലോജിക്കുന്നെ"ലിനു താടിക്കും കയ്യവെച്ചോണ്ട് പറഞ്ഞു. "അങ്ങനെയാണേൽ തൊട്ടപ്പുറത്തെ ബെഡിൽ നീയും ഇപ്പുറത്തേൽ ജിത്തുവും ഉണ്ടാവും കൂട്ടിന്" ദെച്ചു ഒരുമാതിരി ആക്കികൊണ്ട് പറഞ്ഞു. "ശവം.." ലിനു അതും പറഞ്ഞ് ടവൽ അവൾടെ മേലെ എറിഞ്ഞോണ്ട് പുറത്തേക്ക് പോയി. ഒരു ചിരിയോടെ ദെച്ചു ഫ്രഷാവനും പോയി. ~~~~~~~~~ പിറ്റേന്ന് ദെച്ചുവും ലിനുവും രാവിലെത്തന്നെ ശിവടെ വീട്ടിലേക്ക് വെച്ചുപിടിച്ചു. "ഡി ഇവിടെ ആരെയും കാണാനില്ലല്ലോ"ലിനു "ഇനി രണ്ടും കൂടെ തല്ലുകൂടി ചത്തോ" ദെച്ചു നെഞ്ചിൽ കേ വെച്ച് അതും പറഞ്ഞോണ്ട് പോയി കോളിങ് ബെല്ലടിച്ചു. ഇച്ചിരി നേരം കഴിഞ്ഞതും ശിവ വന്ന് വാതിൽ തുറന്നു. "ആ നിങ്ങളായിരുന്നോ.വാ വാ.."ശിവ രണ്ടാളെയും ഉള്ളിലേക്ക് വിളിച്ചു. "അല്ല ഞങ്ങളല്ലാതെ ആരെനെയെങ്കിലും പ്രതീഷിച്ചയിരുന്നോ" ദെച്ചു ഒരീണത്തിൽ ചോദിച്ചു. "ഏയ് ഇല്ലല്ലോ ന്തേ"ശിവ നെറ്റിചുളിച്ചോണ്ട് ചോദിച്ചു.

"അല്ലാ നിങ്ങളായിരുന്നോ ചൊയ്ച്ചോണ്ട് ചോദിച്ചതാ"ലിനു. "Mm.. നിങ്ങള് വാ"ശിവ അതും പറഞ്ഞകത്തേക്ക് പോയി. "ഡാ ശിവാ..ആരാ വന്നേ" ഏഷ്യൻ ഭൂപടത്തിലും ഇന്ത്യൻ ഭൂപടത്തിന്റെ ഷെപ്പിലൊക്കെ ചപ്പാത്തിയുണ്ടാക്കി പടിക്കുന്ന ജിത്തു വിളിച്ചു ചോദിച്ചു. "ആഹാ നീയിവിടെ ഭൂപടംസ് ഉണ്ടാക്കി പഠിക്കുവന്നോ... " കിച്ചനിൽ നിന്ന് ജിത്തുന്റെ സൗണ്ട് കേട്ട്.അവരവിടെപോയി ജിത്തുനോട് കളിയായി ദെച്ചു പറഞ്ഞു. "അഹ്ടി..എന്തേ നിനക്ക് വേണോ" ചപ്പാത്തിക്കോലും പൊക്കി പിടിച്ചോണ്ട് ജിത്തു പറഞ്ഞു. "അയ്യോ വേണ്ടായെ.ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് അപ്പവും മുട്ടകറിയും കഴിച്ച ഇറങ്ങിയെ"ലിനു കൈകൂപ്പി പറഞ്ഞു. "ദുഷ്ടകളെ... എനിക്കൂടെ കുറച്ചു പൊതിഞ്ഞു കൊണ്ടുവരായിരുന്നില്ലേ" ജിത്തു ചുണ്ടുപിളർത്തികൊണ്ട് പറഞ്ഞു. "അയ്യടാ...വേണേൽ മാറി നിക്ക് കുറച്ചു ഭൂപടംസ് ഉണ്ടാക്കാൻ വേണേൽ ഹെല്പ് ആക്കാം. അപ്പോഴേക്കും പോയി ഫ്രഷായി വാ രണ്ടാളും.എന്നിട്ട് നമ്മുക്ക് കോളേജിലേക്ക് പോവാം" ദെച്ചു അവൻറെന്ന ചപ്പാത്തികൊൽ വാങ്ങി കൊണ്ട് പറഞ്ഞു.

"അയ്യോ ഇവന്റെ കയ്യനക്കാൻ പറ്റില്ല.റെസ്റ്റ് എടുക്കണം.അതോണ്ട് ഞങ്ങൾ ലീവാ.നിങ്ങൾ പോയിട്ട് വാ ലെടാ" പാലിളിച്ചോണ്ട് ജിത്തു പറഞ്ഞു. "നിനക്ക് എന്തേലും കുഴപ്പമുണ്ടോ ശിവ"ദെച്ചു ശിവയോട് ചോദിച്ചു. "ഏയ്.എനിക്കെന്ത് പ്രശ്നം.ഞാൻ പോയി ഫ്രഷായിട്ട് വരാവേ" ദെച്ചുന്റെ കയ്യിലെ ചപ്പാത്തികോലിൽ നോക്കി ശിവ പറഞ്ഞു. ശിവ പോവുന്ന ഭാഗത്തേക്കും നോക്കി 'ഇവനിത് ന്താ പറ്റിയെ 'എന്ന ഭാവത്തിൽ നോക്കി. "നീ വരുന്നില്ലേ ജിത്തുട്ടാ" കയ്യിലെ ചപ്പാത്തികോൽ ഉരുട്ടിയും മുറുക്കെ പിടിച്ചുമൊക്കെ ആക്ഷൻ ഇട്ടോണ്ട് ദെച്ചു പറഞ്ഞു. "ഞാൻ ദേ പോയി" ദെച്ചുന്റെ കയ്യിലെ ചപ്പാത്തികോലിൽ നോക്കി ഉമിനീർ ഇറക്കി കൊണ്ട് പറഞ്ഞിട്ട് ഓടി ജിത്തു. അവന്റെ ഓട്ടം കണ്ട് ദെച്ചുവും ലിനുവും പൊട്ടി ചിരിച്ചുപോയി. ~~~~~~~~~ അവരുടെ കൂടെ കോളേജിലെത്തിയ ശിവയെ കണ്ടിട്ട് എല്ലാരുമൊന്ന് ഞെട്ടി. പലരും അത്ഭുദത്തോടെ നോക്കുന്നുണ്ട് . "ഡി എല്ലാരുമെന്താ നമ്മളെ തന്നെ നോക്കുന്നെ" ലിനു ദെച്ചുവിന്റെ ചെവിയിലായി ചോദിച്ചു.

ജിത്തുവമായി അടിയാക്കി വരുവായിരുന്നു ദെച്ചു.അതോണ്ട് ചുറ്റുമൊന്നും നോക്കില്ല.ലിനു പാറഞ്ഞപ്പോഴാണ് ദെച്ചുവും അത് ശ്രെദ്ധിച്ചേ. "ടി മണ്ണുകൂസേ..അത് ശിവ നമ്മുടെ കൂടെ വരുന്നത് കണ്ടിട്ടാണ്.പതിവില്ലാത്ത കാഴ്ച കാണുമ്പോ എല്ലാരും ഇങ്ങനെ നോക്കിയെന്നൊക്കെ ഇരിക്കും.നീയത് കാര്യമാക്കാതെ വാ" ദെച്ചു ലിനുവിന്റെ മണ്ടക്ക് ഒന്ന് കൊട്ടി കൊണ്ട് പറഞ്ഞു. അവര് നാലും കൂടെ ഒരു മരച്ചോട്ടിലേക്ക് ചെന്നു.രണ്ടാൾ ഇരിക്കുകയും രണ്ടാൾ നിൽക്കുകയുമാണ് ചെയ്യുന്നേ. "ശിവ നമ്മുടെ കൂടെ വന്നത് കണ്ടിട്ട് എല്ലാരും ഒന്ന് ഞെട്ടിൻഡ്"ലിനുവാണ് പറഞ്ഞെ. "എങ്ങനെ ഞെട്ടാത്തിരിക്കും അമ്മാതിരി ഭാവം ആയിരുന്നല്ലോ ഇവന്"ജിത്തു. "എനിക്കെന്ത് ഭാവം"ശിവ "എന്തു ഭാവം എന്നോ ആരോടും മിണ്ടാതെ കലിപ്പ് ലുക്ക് തന്നെ.ഇന്ന് അതിൽ മാറ്റമുണ്ടായില്ലേ.ചുണ്ടിൽ പുഞ്ചിരി,പിന്നെ ഞങ്ങടെ കൂടെ ചിരിച്ചും കളിച്ചും വന്നത് ഇതൊക്കെ മാറ്റം തന്നെയല്ലേ.ഒരു കാലനിൽ നിന്ന് മനുഷ്യനായ മാറ്റം പിന്നെ കയ്യിലൊരു കെട്ടും.സ്വാഭാവികമായി ഒന്ന് നോക്കി പോവും."

ദെച്ചു അവന്റെ ഇടം കയിൽ കൈ കോർത്തൊണ്ട് പറഞ്ഞു. "ശെരിയാ ഒരു അസുര ഭാവമായിരുന്നു എനിക്ക് നിങ്ങളാണ് ത് മാറ്റിയെടുത്തെ. സത്യം പറഞ്ഞാൽ എന്റെ കലിപ്പൻ സ്വഭാവം കാരണം ആരും എന്നോട് സംസാരിക്കാറില്ല.ഭയങ്കര പേടിയാണ്.പിന്നെ ആരും എന്നെ മനസിലാക്കി കൂടെ കൂടില്ലാ എന്നതാണ് സത്യം" ശിവ വരെ നോക്കി ഒരു ചെറുചിരിയോടെ പറഞ്ഞു. "ഇപ്പൊ ഞങ്ങൾ കൂടെയില്ലേ.ഇനി എന്തിനും ഞങ്ങളുണ്ടാവും" ലിനു അവനെ നോക്കി പറഞ്ഞു. "അതേ ഇനി നിന്റെ എല്ലാ സങ്കടത്തിലും സന്തോഷത്തിലും ഞങ്ങൾ കൂടെയുണ്ടാവും."ദെച്ചു കൂടെ പിന്നതാങ്ങി. അവൻ അറിയുവായിരുന്നു കൂട്ടുകാർ എന്നാലെന്താ എന്ന്. അവനെ മനസിലാക്കാൻ അവനുവേണ്ടി അയ്യച്ചതാണ് അവരെ എന്ന് വിശ്വസിക്കാനാണ് അവനിഷ്ടം. അതേ അവനെ മാറ്റിയെടുക്കാനും അവന് തുണയായും ദൈവം ഭൂമിയിലേക്ക് അയ്യച്ചവരാണ് അവർ.

അത് കാലം തെളിയിച്ചുകൊടുത്തിരിക്കുയാണ് അവന്. ക്ലാസ്സിലും എല്ലാരും അത്ഭുദത്തോടെ നോക്കുന്നുണ്ടായിരുന്നു അവരെ നാലിനെയും. അവനെ പേടിച്ച് മിണ്ടതിരിക്കുവായിരുന്നു ക്ലാസിലെ എല്ലാവരും.എന്നാൽ അവർ നാലുപേരും ഒരേ സംസാരമായിരുന്നു.എലിരുടെ കണ്ണിലും അത്ഭുദതവും അതിനേകാളുപരി ചെറിയ കുശുമ്പും എല്ലാരിലും നിറഞ്ഞിട്ടുണ്ടായിരുന്നു എന്നതാണ് സത്യം. പിന്നീടുള്ള ദിവസങ്ങളിൽ ഇതു തന്നെയായിരുന്നു അവസ്ഥ.അവരു തമ്മിൽ കൂടുതൽ അടുത്തു.ദെച്ചുവിന്റെയും ശിവയുടെയും പ്രണയം അവര് നാലുപേരിൽ ഒതുങ്ങി.അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞുപോയി.ശിവടെ കയ്യിലെ എല്ലാം ഭേദമായി. അങ്ങനെയിരിക്കെ ഒരു ദിവസം കാന്റീനിൽ ഫുഡ് കഴിക്കാൻ പോയപ്പോഴാണ് ഒരു സംഭവം ഉണ്ടായേ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story