ശിവദർശനം 💞: ഭാഗം 30

shivadharshanam

രചന: SHOBIKA

"അപ്പൊ നിന്റെ അമ്മയെ കണ്ടിട്ടില്ലേ.കാണണം തോന്നിട്ടില്ലേ" നനവർന്ന ശബ്ദത്തോടെ ജിത്തു ചോദിച്ചു. ശിവ ഇല്ലെന്ന് തലയാട്ടി. "അതെന്താ"ലിനു "അതെന്താ ചോദിച്ചാൽ ഞാനെന്താ പറയാ കാണാൻ ശ്രേമിച്ചിട്ടില്ല.എനിക്കവരോടൊക്കെ വെറുപ്പായിരുന്നു. സ്വന്തം മകനെ ആരോ പറഞ്ഞതിന്റെ പേരിൽ ഉപേക്ഷിച്ചതിന്.നിങ്ങളൊന്ന് ചിന്തിച്ചു നോക്ക്.നിങ്ങൾക്കാണ് ഈ അവസ്ഥ വന്നതെങ്കിലോ.സ്വന്തം അച്ഛനും അമ്മയും ജീവനോടെ ഉണ്ടായിരുന്നിട്ടും മറ്റൊരു അമ്മയുടെയും അച്ഛന്റെയും സ്നേഹ വാത്സല്യത്തോടെ വളരുന്നത്. ആ ഒരു കാര്യത്തിൽ മാത്രം അവരോട് എനിക്ക് നന്ദിയുണ്ട്.അറിയതെയാണേൽ പോലും എന്നെ അവരുടെ കയ്യിൽ ഏല്പിച്ചതിന്.എവിടെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ സ്വന്തം മകൻ കാരണം മരിക്കും എന്നറിഞ്ഞിട്ട് ഏതേലും അമ്മമാർ അവരുടെ മക്കളെ ഉപേക്ഷിക്കുന്നത്." ഒരു തരം വിഷാതത്തോടെ ശിവ പറഞ്ഞു. "ഇതിനേക്കാൾ ഒക്കെ കൂടുതൽ എന്നെ വേദമിപ്പിച്ചത് വേറെ ഒന്നാണ്.സ്വന്തമെന്ന് പറഞ്ഞ് കൂടെ കൊണ്ടു നടന്നൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.

എന്റെ അച്ഛനും അമ്മയും അല്ലാ എൻ കൂടെയുള്ളത് എന്നറിഞ്ഞ നിമിഷം എല്ലാരുടെയും മുന്നിലിട്ട് അനാഥൻ എന്ന് വിളിച്ച് അഭമാനിച്ചതിലാണ്. സ്വന്തമെന്ന് പറയാൻ കുറെ ആളുണ്ടായിട്ടും അനാഥൻ എന്ന പേര് വീണവനാണ് ഈ ശിവ.നിങ്ങൾക്കും വേണേൽ വിളിക്കാം അങ്ങനെ.എന്നെ ഇട്ടിട്ട് പോവാം..." കൈരണ്ടും തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് ശിവ ഒച്ചയിൽ പറഞ്ഞു. "ശിവ.." മൂന്നുപേരും അവനെ വന്ന് കെട്ടിപിടിച്ചു. "അങ്ങനെ നിന്നെ വിട്ടിട്ട് പോവാനാണോ നിന്റെ കൂടെ ഞങ്ങൾ കൂടിയേ" ജിത്തു അവന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു "നിന്റെ മനസിനെയാണ് ശിവ ഞാൻ പ്രണയിച്ചത്. അല്ലാതെ നിന്റെ ചുറ്റുമുള്ളതിനെയല്ല.നീ എങ്ങനെ ആയാലും കുഴപ്പമില്ല. Becoz I love u... I love u so much💕" അവന്റെ നെറ്റിയിൽ അധരം പതിപ്പിച്ചുകൊണ്ട് ദെച്ചു പറഞ്ഞു. "ഡാ ശിവ...ഞങ്ങൾക്ക് നിന്നെ വേണം.നിനക്കാണ് ഞങ്ങളെ വേണ്ടാത്തെ..." ലിനു കണ്ണിൽ വെള്ളം നിറച്ചുകൊണ്ട് പറഞ്ഞു. സന്തോഷം കൊണ്ട് ശിവയുടെ കണ്ണുനിറഞ്ഞു. "ഞാനിപ്പോ ഒത്തിരി സന്തോഷത്തിലാ...എനികിപ്പോ സ്വന്തമെന്ന് പറയാൻ എന്റെ കൂടെ എന്റെ ജീവന്റെ പാതിയവേണ്ടവളുണ്ട് ,

കൂടെപിറന്നിലെങ്കിലും കൂടെപിറപ്പായാ രണ്ടു സഹോദരങ്ങളുണ്ട്...അതുമതി എനിക്ക്. അതുമാത്രം മതി" അവരെ മൂന്നിനേം ചേർത്തുപിടിച്ചോണ്ട് ശിവ പറഞ്ഞു. "ടാ മതി പിടിച്ചത്..നിന്റെ പിടിക്കലിൽ ചിലപ്പോ ഞങ്ങടെയൊക്കെ എല്ലുകളുടെ എണ്ണം കൂടും" ജിത്തു കളിയായി പറഞ്ഞു. "അല്ലേലും മിക്കവാറും നിന്റെ എല്ലിന്റെ എണ്ണമൊക്കെ കൂടാനുള്ള ചാൻസ് ഉണ്ട്" ലിനു അവനിട്ടൊന്ന് താങ്ങി. "അതെങ്ങനെയാ"ജിത്തു സംശയത്തോടെ ചോദിച്ചു. "നീ പുറകെ നടക്കുന്നിലെ കുറച്ചു പിള്ളേരുടെ. അവരുടെ ഏട്ടന്മാരുടെയും അച്ഛന്മാരുടെയുമൊക്കെ കയിന്ന് നിനക്ക് നല്ലത് കിട്ടും....നിന്റെ എല്ല് അവരോടിക്കും.അപ്പൊ സ്വാഭാവികമായും നിന്റെ എല്ലുകളുടെ എണ്ണം കൂടും സോ സിംപിൾ" ലിനു അവളുടെ മുടിയെടുത് പുറകിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു. "ഒന്ന് പോയെടി.എന്റെ എല്ലൊന്നും ഒടിയത്തില്ല നിന്റെ ഒടിയാതെ നോക്ക്"ജിത്തുവും വിട്ടുകൊടുത്തില്ല. "എന്റെ ഒടിയതെ ഞാൻ നോക്കികോളാം കേട്ടോടാ കോലാപ്പി" ലിനു ജിത്തുനേ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "കോലാപ്പി നിന്റെ കെട്ടിയോനാടി..."ജിത്തു പല്ലുകടിച്ചുകൊണ്ട് പറഞ്ഞു. "രണ്ടുമൊന്ന് നിർത്തുന്നുണ്ടോ."

ദെച്ചു രണ്ടാളെയും നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "ഞങ്ങളല്ലേ പറയുന്നേ.അതിന് നിനക്കെന്താ" ജിത്തു ദെച്ചുനോടായി ചോദിച്ചു. "അതന്നെ നിനക്കെന്താ"ലിനു "അഹ് best ആളുകളോടാ നീ പറയാൻ പോയേ" ശിവ ഒരു ചിരിയോടെ പറഞ്ഞു "ഞാനല്ലാതെ വേറാരെങ്കിലും ഇവരുടെ ഇടയിൽ ചെല്ലോ നോക്കണേ" ആരോടെന്നില്ലാതെ ദെച്ചു പറഞ്ഞു. എത്ര പെട്ടെന്നാണ് അവര് മൂഡ് change ആക്കിയെ. നമ്മുടെ കൂടെ കൂടിയ ഫ്രണ്ട്സിന് മാത്രേ അത് കഴിയൂ. അവർ നമ്മടെ വിഷമങ്ങളൊക്കെ പെട്ടന്ന് തന്നെ മാറ്റികളയും. പക്ഷെ ഇതെല്ലാം ദൂരെ നിന്നൊരാൾ അവരെ നിരീഷിക്കുന്നുണ്ടായിരുന്നു.കണ്ണിൽ ചുട്ടെരിക്കാൻ പാകത്തിൽ തീയുമായി ഒരാൾ. "ശിവ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ നിനക്ക് ദേഷ്യമാവില്ലെങ്കിൽ അല്ലെങ്കിൽ വിഷമാവിലെങ്കിൽ" ദെച്ചു ഇച്ചിരി സീരിയസ് ആയികൊണ്ട് പറഞ്ഞു. "എന്താ"ശിവ "അത്..അതുപിന്നെ" ദെച്ചു നിന്ന് പരുങ്ങി കളിച്ചു. "നീ അത് പറഞ്ഞ് കളിക്കാതെ ചോദിക്കേടി"ശിവ കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "അതുണ്ടല്ലോ നിനക്ക് നിന്റെ അമ്മയെ കാണണമെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലേ" ദെച്ചു ശ്വാസം ഒന്ന് വലിച്ച് വിട്ടുകൊണ്ട് ചെറിയൊരു പേടിയോടെ ചോദിച്ചു.

"ഇല്ലെന്ന് പറഞ്ഞാൽ കള്ളമാവും.എനിക്കെന്റെ അമ്മയെ കാണാൻ തോന്നാറുണ്ട്.പക്ഷെ അപ്പോഴൊക്കെ അവര് എന്നെ ഉപേക്ഷിച്ച കാര്യം ഓർമ വരും .ആ നിമിഷം എനിക്കവരോട് ദേഷ്യമവും"ശിവ ശാന്തമായികൊണ്ട് പറഞ്ഞു. "ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.നീ പറഞ്ഞതൊക്കെ വെച്ച് പറയാട്ടോ."ദെച്ചു. "ആ പറ"ശിവ "നിന്റെ അമ്മക്ക് ഇങ്ങനെ ഒരു മകൻ ജീവിച്ചിരിക്കുന്ന കാര്യം അറിയില്ലെങ്കിലോ" "നീയെന്താ പറഞ്ഞു വരുന്നേ" ഒന്ന് നെറ്റിചുളിച്ചുകൊണ്ട് ശിവ പറഞ്ഞു. "നിന്റെ അമ്മയോട് നീ ജനിച്ചപ്പോ തന്നെ മരിച്ചു എന്നാണ് എല്ലാരും കൂടെ പറഞ്ഞിട്ടുള്ളത് എങ്കിലോ.നിന്നെ കുറിച്ചോർത്ത് ആ അമ്മമനം വേദനിക്കുന്നുണ്ടെങ്കിലോ...നീ ചെയ്യുന്നത് തെറ്റല്ലേ ശിവ"ദെച്ചു ശാന്തമായികൊണ്ട് ചോദിച്ചു. "ശെരിയല്ലേ ശിവ അവൾ പറഞ്ഞതും.എന്നും ഒരു തീരാ നോവോടെ നിന്റെ അമ്മ ജീവിക്കുന്നതെങ്കിലോ" ലിനു കൂടെ അത് ചോദിച്ചതോടെ ശിവ നിശബ്ദമായി.അവനും അവനോട് തന്നെ ആ ചോദ്യം.ചോദിച്ചു. ഒരിക്കൽ പോലും മനസില്ല ഇങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടില്ല.

എന്തിന് മനസിൽ വന്നിട്ട് കൂടിയില്ല.ഇനി ഇവര് പറഞ്ഞപോലെ എന്റെ അമ്മ ഞാൻ കാരണം ദൂഖവും പേറി ജീവിക്കുന്നുണ്ടാവുമോ.അറിയില്ല.എന്തു ചെയ്യണം.എന്താണ് വേണ്ടേ ഒന്നുമറിയുന്നില്ല.അങ്ങനെയാണേൽ ഞാൻ എന്റെ അമ്മയെ വേദനിപ്പിക്കുകയല്ലേ ചെയ്തേ. ശിവ സ്വയം തന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചോണ്ടിരുന്നു. പക്ഷെ ഉത്തരങ്ങൾ ഇല്ലായിരുന്നു ഒന്നിനും. "നീയെന്താ ആലോജിക്കുന്നെ" ജിത്തുവിന്റെ ചോദ്യമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നേ. "അറിയില്ലെടാ.ഞാനൊരിക്കൽ പോലും ആ കാര്യത്തെ പറ്റി ചിന്തിച്ചിട്ടില്ല.ഞാൻ..ഞാൻ തെറ്റ് ചെയ്തോ" വാക്കുകൾ തൊണ്ടയിൽ കുരുങ്ങി പോയി. "ഏയ് നീ ടെന്ഷന് ആവാതെ.ഞാൻ ഒരു ചാൻസ് പറഞ്ഞു എന്നേയുള്ളു.അങ്ങനെ ആണേൽ നീ വലിയ ഒരു തെറ്റാണ് ശിവ ചെയ്തേ.സ്വന്തം മകൻ ജീവനോടെ ഉള്ള കാര്യം അറിയാതെ ജീവിക്കുന്ന ഒരു അമ്മയുണ്ടാവും,ഒരു ഏട്ടൻ തങ്ങൾക്കുണ്ട് എന്നറിയാത്ത സഹോദരങ്ങൾ നിനക്കുണ്ടാവും ശിവ.

ഞാൻ പറയുന്നത് നീ പോണം ശിവ നിന്റെ വീട്ടിലേക്ക് നിനക്ക് അവകാശപെട്ട മണ്ണിലേക്ക് നീ പോണം.അന്ന് ആ അച്ചന്റെ നിസ്സഹായത കൊണ്ടായിരിക്കും നിന്നെ നിന്റെ അച്ഛൻ നിന്നെ അവരിൽ നിന്നകറ്റിയത്.അല്ലാതെ സ്നേഹമില്ലതെ ആവില്ല.നീ ജീവനോട് ഇരിക്കണം എന്ന ആഗ്രഹതാൽ ആയിരിക്കണം ആ അച്ഛൻ നിന്നെ അവരുടെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിച്ച് പോയത്.ഒരു വട്ടമല്ല രണ്ടുവട്ടം നിന്നെ അവരുടെ കയ്യിൽ ഏൽപിച്ചു പോയി.വേണമെങ്കിൽ ആ അച്ചന് നിന്നെ നിർബന്ധപൂർവം കൊണ്ടുപോവാമായിരുന്നു.അങ്ങനെ ചെയ്യാതെ ഇരുന്നത് നിന്റെ സുരക്ഷയോർത്തും നിന്നോടുള്ള സ്നേഹകൊണ്ടുമാവും." ദെച്ചു ഗൗരവത്തോടെ പറഞ്ഞു. "അപ്പൊ പിന്നെ അതിനുശേഷവും വേണമെങ്കിൽ അച്ചന് കാണാൻ വരാമായിരുന്നല്ലോ .എന്തുകൊണ്ട് അത് ചെയ്തില്ല"...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story