ശിവദർശനം 💞: ഭാഗം 31

shivadharshanam

രചന: SHOBIKA

"അപ്പൊ പിന്നെ അതിനുശേഷവും വേണമെങ്കിൽ അച്ചന് കാണാൻ വരാമായിരുന്നല്ലോ .എന്തുകൊണ്ട് അത് ചെയ്തില്ല"ലിനു "May be അതിന് ശേഷം വല്ലതും ഉണ്ടായികാണാം.എന്തേലും reason ഉണ്ടാവും" ദെച്ചു ഗൗരവത്തോടെ പറഞ്ഞു. ശിവ ഞാൻ ഇത്രനാളും തെറ്റ് ചെയ്തു എന്ന് ഭാവത്തോടെ തലകുനിഞ്ഞിരുന്നു. ഞാൻ എന്ത് വലിയ തെറ്റാണ് ചെയ്തേ.സ്വന്തം അമ്മയെ ഒന്ന് കാണാൻ പോലും ശ്രേമിക്കാത്ത മഹപാപിയായിപോയോ...സ്വന്തം അച്ചനെ തന്നിൽ നിന്ന് ആകറ്റിയത് തെറ്റായിരുന്നോ. തന്റെ സഹോദരങ്ങൾ അവർക്ക് ഒരു ഏട്ടന്റെ കടമ ചെയ്യാൻ പോലും എനിക്ക് സാദിച്ചില്ലല്ലോ..... "ഞാൻ തെറ്റു ചെയ്തുലെ" തലയൊന്നുയർത്തി നോക്കിക്കൊണ്ട് ശിവ പറഞ്ഞു. "ഇല്ല ശിവ ഒരിക്കലുമില്ല.നീ ഒരു തെറ്റും ചെയ്തിട്ടില്ല. ഇങ്ങനെയൊക്കെ അവണമെന്ന് ഒരു നിർബന്ധവുമില്ല.may be എന്നെ പറഞ്ഞുള്ളു." ദെച്ചു അവന്റെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. "ഞാനിനി എന്താ ചെയ്യണ്ടേ" ശിവ ദയനീയമായി ചോദിച്ചു. "അവരെ കണ്ടെത്തണം.അവരിപ്പോ എങ്ങനെയാണ് ജീവിക്കുന്നതെന്ന് കണ്ടുപിടിക്കണം.എന്താണ് ഇപ്പോഴോത്തെ അവസ്ഥയെന്നറിയണം.നീ പോണം ശിവ"ജിത്തു അവന് മുന്നിൽ നിന്ന്കൊണ്ട് പറഞ്ഞു.

"ജിത്തു പറഞ്ഞപോലെ നീ പോണം"ദെച്ചു. "Mm" "അതിനൊക്കെ മുമ്പ് നമ്മുക്ക് നാട്ടിലോട്ട് പോണം"ദെച്ചു. എന്തിനെന്ന് രീതിയിൽ മൂന്നുപേരും സംശയത്തോടെ നോക്കി. "എന്താ നോക്കുന്നെ.നമ്മൾ പ്ലാൻ ചെയ്തത് മറന്നുപോയോ"ദെച്ചു ഒരു ചിരിയോടെ പറഞ്ഞു. "ശ്യോ അത് മറന്നു ഇതിനിടയിൽ" ലിനു സ്വയം ഒന്ന് തലയിൽ കൊട്ടികൊണ്ട് പറഞ്ഞു. "ഞാൻ വരുന്നില്ല" ശിവ ദൂരേക്ക് നോട്ടാമ്പയിച്ചു കൊണ്ട് പറഞ്ഞു. "അതെന്നാ നീ വരാത്തെ" ദെച്ചു കണ്ണുരുട്ടികൊണ്ട് ചോദിച്ചു. "എനിക്കൊരു മീറ്റിങ് ഉണ്ട് നാളെ "ശിവ അലസമായി പറഞ്ഞു. "എന്നാപ്പിന്നെ അത് കഴിഞ്ഞു പോവാലെ"ലിനു. "അതുവേണ്ട. നിങ്ങൾ പോയിട്ട് വാ.അടുത്ത പ്രാവശ്യം വരാം."ശിവ "അങ്ങനെ പറഞ്ഞാൽ പറ്റില്ല.നീ വന്നേ പറ്റു" ജിത്തു കൂടെ പറഞ്ഞതോടെ അവന് പോവാതെ വേറെ വഴിയിലാതെയായി. "ശെരി ഞാൻ വരാം.നിങ്ങൾ പക്ഷെ നാളെത്തന്നെ പൊയ്ക്കോ." "അത് വേണോ...ഒപ്പം പോയാൽ പോരെ."ദെച്ചു നെറ്റിചുളിച്ചോണ്ട് ചോദിച്ചു

"അത് വേണ്ടാ.നിങ്ങൾ മൂന്നാളും കൂടെ പൊയ്ക്കോ.പിന്നെ ഞാൻ അവിടെ എത്തുമ്പോ വിളിച്ചോളാം നിങ്ങളെ.അപ്പൊ വന്നാ മതി."ശിവ "എന്നാപ്പിന്നെ ഞാൻ നാളെ നേരിട്ട് വീട്ടിലോട്ട് പോവാം.ഇവര് ഇവരുടെ വീട്ടിലേക്കും.പിന്നെ നീ ആരുടെ വീട്ടിലേക്കണോ വരുന്നേ.അപ്പൊ നമ്മുക്ക് അവിടെ കൂടാം.എന്തു പറയുന്നു."ദെച്ചു "എന്തോ ചെയ്യ്.ഇപ്പൊ വാ ക്ലാസിലോട്ട് പോവാം."ശിവ "അയ്യോ lab ആണിപ്പോ വാ വേഗം പോവാം.വിനയ് സർ ആണ്.കണ്ടിലേൽ ചീത്ത ഉറപ്പാണ്."ലിനു അതും പറഞ്ഞു മുന്നേ നടന്നു. ~~~~~~~~~ "ഒന്നാവിടെ നിന്നെ" ബുക്കുമെടുത് ലാബിലോട്ട് പോവാൻ നിക്കുമ്പോഴാ ഒരു ശബ്‌ദം കേട്ടെ. ഇതിപ്പോ എവിടുന്നാ എന്നും വിജാരിച്ച് തിരിഞ്ഞു നോക്കിതും കണ്ടത് ചിരിച്ചോണ്ട് നിൽക്കുന്ന അരുണിനെയാണ്. 'ഈ കാലമാടൻ ആയിരുന്നോ.ഇനിപ്പോ എന്തിനാവോ വിളിച്ചേ' ദെച്ചുസ് ആത്മ "എന്താ" ഇത്തിരി ഗൗരവത്തിൽ തന്നെ ചോദിച്ചു. "നീ കണ്ടപ്പോ തന്നെ വല്യ ഷോ ഇറക്കിയല്ലോ.എന്താടി ഇവിടെ വന്നപ്പോ സ്വഭാവം ഒക്കെ മാറിയോ...ആ രണ്ടു ചെക്കന്മാരുടെ കയിൽ തൂങ്ങി നടക്കുന്നത് കണ്ടല്ലോ" പുച്ഛത്തോടെ അരുൺ പറഞ്ഞു. "കണ്ടെങ്കിലെ നന്നായേയുള്ളൂ.അല്ലെ ഒന്ന് നോക്കണേ എന്റെ ഇഷ്ടമാണ് ഞാനാരോട് സംസാരിക്കണം സംസാരിക്കണ്ടാ ആരുടെ കൂടെ നടക്കണം എന്നൊക്കെയുള്ളത്.അതിന് നിനക്കെന്താ"

തിരിച്ചൊരു കോട്ടക്ക് പുച്ഛം വാരി വിതറികൊണ്ട് ദെച്ചു പറഞ്ഞു. "ഡി... നിനക്കെന്നെ അറിയാലോ.ഞാൻ നിന്റെ വീട്ടിലേക്ക് വിളിച്ചു പറയും നോക്കിക്കോ"പല്ല് കടിച്ചോണ്ട് അരുൺ പറഞ്ഞു. "പോയ്‌ പറയെടാ" അതും പറഞ്ഞ് ദെച്ചു അവിടുന്ന് ലാബിലോട്ട് പോയി. അവനാരാ എന്ന വിചാരം.അവനെനാലു ചീത്തയും വിളിച് ദെച്ചു ലാബിലോട്ട് പോയി. "എടി ബുക്ക് എടുക്കാനാ പറഞ്ഞിട്ട് എവിടായിരുന്നു ഇത്ര നേരം" ലിനു ശബ്‌ദം താഴ്ത്തി കൊണ്ട് ചോദിച്ചു. ദെച്ചുവിന്റെ ഉത്തരം അറിയാൻ മറ്റ് രണ്ടുപേരും ചെവിയോർത്തിരുന്നു. "എടി അത് പിന്നെ" "ദർശന എന്താ അവിടെ" ദെച്ചു പറയാൻ വന്നതും സർ വിളിച്ചു. "ഒന്നുല്ല സർ sulphuric acid ചോദിച്ചതാ"ദെച്ചു പെട്ടന്ന് വായിൽ വന്നൊരു കള്ളം പറഞ്ഞു. "പിന്നെ പറയാം"ദെച്ചു അവരോട് പിന്നെ പറയാം എന്ന് ആക്ഷൻ കാണിച്ചു. ~~~~~~~~~ "ഏയ് നീയിങ്നെ ദേഷ്യപ്പെടാതെ അവിടെ ഇരുന്നേ. എന്നിട്ട് ഞാൻ പറയുന്നത് കേൾക്ക്" ആ അരുൺ പറഞ്ഞകാര്യങ്ങൾ ദെച്ചു അവരോട് പറഞ്ഞു.അപ്പൊ തന്നെ കലിപ്പായി അവന് രണ്ടു കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ ജിത്തുനേ പിടിച്ച് വെക്കുന്നതാണ് ഇപ്പൊ കണ്ടേ. "നീ എന്താ പറയാൻ പോവുന്നേ.

എമ്ത വെച്ചാൽ പറഞ്ഞു തോലക്ക്" അവരുടെ രണ്ടാളുടെയും കൈ തട്ടി മാറ്റി കൊണ്ട് ജിത്തി പറഞ്ഞു. ശിവ എല്ലാം ഒരു ചിരിയോടെ നോക്കി നിക്ക്കുന്നുണ്ട്. "എടാ അവനുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്.ഇനി നീ പോയി വെറുതെ പ്രശ്നമുണ്ടാക്കണ്ട. ഇനി അവൻ എന്തേലും പറയുവോ നോക്കാം.അപ്പോഴല്ലേ. നീ ദേ ശിവയെ നോക്ക് അവൻ എത്ര കുളായിട്ടാ ഇരിക്കുന്നെ എന്ന്." ദെച്ചു ശിവയെ കാണിച്ചുകൊണ്ട് ജിത്തുനോട് പറഞ്ഞു. "നീയെന്താടാ അവൻ ഇവളെ പറഞ്ഞിട്ട് ഒന്നും പ്രതികരിക്കാത്തെ"ജിത്തു ശിവയെ നോക്കി നെറ്റിചുളിച്ചോണ്ട് സംശയത്തോടെ ചോദിച്ചു. "ഇവളെ എന്റെ പെണ്ണാവുന്നതിന് മുമ്പ്നിന്റെ ഫ്രണ്ട് ആയിരുന്നു

.അപ്പൊ നിനക്ക് ഇവളെ കുറിച്ച് നന്നായി അറിയാലോ.അതോ അറിയില്ലേ"ശിവ ഒരു ചിരിയോടെ പറഞ്ഞതും. ജിത്തു ചിരിച്ചോണ്ട് തലയാട്ടിയിട്ട് അവരെ നോക്കി.ആ ചിരി അവര് നാലുപേരിലേക്കും പകര്ന്നു. ~~~~~~~~~ "അപ്പൊ ശെരി എന്നാൽ.സൂക്ഷിച്ചുപോണം.അവിടെ ചെന്നിട്ട് വിളിക്കണം മറക്കണ്ടാ മൂന്നാളും.പിന്നെ ഞാൻ അവിടെ എത്തുമ്പോ വിളിച്ചോളാം" അവരെ മൂന്നിനേം നാട്ടിലേക്ക് ട്രെയിൻ കേറ്റിവിടാൻ വന്നതാണ് ശിവ.അപ്പൊ കേട്ട ഉപദേശനങ്ങൾ ആണ് ഇപ്പോ കേട്ടെ. "ഞങ്ങൾ നല്ലകുട്ടിയായി പൊയ്കൊളാം.നീ നാളായങ് എത്തിയാൽ മതി"ദെച്ചു ചുണ്ട് ചുളുക്കി കൊണ്ട് പരിഭാവത്തോടെ പറഞ്ഞു. "ഞാൻ പറഞ്ഞപോലെ എത്തിയിരിക്കും.ദാ ട്രെയിൻ എടുക്കാനായി.അപ്പൊ ശെരിയെന്ന"ശിവ കൈ കാണിച്ചോണ്ട് പറഞ്ഞു. "We miss u ശിവ💕..."...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story