ശിവദർശനം 💞: ഭാഗം 32

shivadharshanam

രചന: SHOBIKA

"We miss u ശിവ💕..." "Miss u too..." ശിവ അതും പറഞ്ഞ് തിരിഞ്ഞു നടന്നു. അവരുടെ കൂടെ എനിക്കും പോണമെന്നുണ്ട്.പക്ഷെ സമയം ആയിട്ടില്ല.എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അവിടുന്ന് ഞാൻ നേരെ വന്നത് വീട്ടിലേക്കായിരുന്നു.ഉച്ചക്ക് ശേഷമാണ് മീറ്റിങ് വെച്ചിരിക്കുന്നത്.അതിനുമുമ്പ് എന്തെങ്കിലും കിട്ടാതിരിക്കില്ല... എന്റെ മനസ്സ് പറയുന്നു... എന്റെ അച്ചനും അമ്മയെ കുറിച്ച് ഒരു തുമ്പെങ്കിലും കിട്ടാതിരിക്കില്ല.. അതേനിക്കുറപ്പാണ്. ദെച്ചു പറഞ്ഞപോലെ എന്റെ അമ്മ , ഇങ്ങനെ ഒരു മകനെ കുറിച്ച് അറിയാത്തതാണെങ്കിലോ.... ഞാൻ വരും 'അമ്മ അമ്മയെ കാണാൻ അച്ഛനെ കാണാൻ എന്റെ സഹോദരങ്ങളെ കാണാൻ പിന്നെ എന്നെ നിങ്ങളിൽ നിന്നകറ്റിയവരെ കാണാൻ ഞാൻ എത്തിയിരിക്കും... എന്തിനാണ് എന്നെ നിങ്ങളിൽ നിന്നക്കറ്റിയത് എന്നെനിക്കറിയണം... അത് പറയുമ്പോൾ അവന്റെ കണ്ണുകൾ ചുവന്നിട്ടുണ്ടായിരുന്നു. ഞെരമ്പുകളെല്ലാം പകയാൽ ഉയർത്തെഴുനെറ്റിരുന്നു.അവരെ കൊല്ലാനുള്ള പക അവന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.... ~~~~~~~~~ "എടിയെ നീ lays ഒക്കെ ഇങ്ങെടുത്തെ.. വിശന്നിട്ട് വയ്യ"ജിത്തു വയറും തടവിക്കൊണ്ട് ലിനുവിനോട് പറഞ്ഞു.

"ഇപ്പോഴല്ലേടെ ഒരു പാക്കറ്റ് biscuit ഇരുന്ന് തിന്നെ.എന്നിട്ട് പിന്നെയും വിശപ്പോ"കണ്ണു രണ്ടു തള്ളിക്കൊണ്ട് ദെച്ചു പറഞ്ഞു. "എന്താ അറിയില്ല.എനിക്കെ ചെറുപ്പം തൊട്ടേ വിശപ്പോഫോബിയ ഉണ്ട്.പ്പോ ഇടക്കിടെ എന്തേലും കഴിച്ചോണ്ടിരിക്കണം." ജിത്തു കുഞ്ഞുകുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് പറഞ്ഞു. "അയ്യേ...നീ അത് എടുത്ത് കൊടുക്ക് ലിനുവേ...ഇല്ലെങ്കിൽ ചെക്കൻ ചിലപ്പോ നമ്മളെ പിടിച്ചു തിന്നും" ദെച്ചു അവനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു. "എടി വീട്ടിൽ പോയാൽ നിങ്ങക്കൊക്കെ ഒരു സർപ്രൈസ് ഉണ്ടട്ടോ"ലിനു സംസാരത്തിനിടയിൽ പറഞ്ഞു. "എന്ത് സർപ്രൈസ്"ജിത്തു ലെയ്‌സ് വായിലിടുന്നതിന്റെ ഇടയിൽ പറഞ്ഞു. "പറയ് മുത്തേ"ദെച്ചു "അതൊക്കെ അവിടെ പോയി ശിവ കൂടെ വന്നിട്ട് നിങ്ങൾ വീട്ടിൽ വരില്ലേ അപ്പൊ അറിയാട്ടോ"ലിനു ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "നീ പോടി.. നിന്നോട് ഞങ്ങൾ മിണ്ടില്ല ലെ ടാ.."ദെച്ചു ജിത്തുന്റെ അടുത്തു പോയിരുന്നു. ലിനു ചുണ്ടിൽ ഒരു ചിരിയുമായി ട്രൈനിലൂടെ പുറത്തെ കാഴ്ച്ചകൾ കണ്ടിരുന്നു.ജിത്തുവും ദെച്ചുവും കൂടെ എപ്പോഴത്തെയും പോലെ കച്ചറയാക്കി കൊണ്ടിരിക്കുവായിരുന്നു.

എന്തോ പറയാൻ വേണ്ടി തിരിഞ്ഞ ലിനു കാണുന്നത് ദെച്ചുനേ തന്നെ നോക്കിയിരിക്കുന്ന ഒരുത്തനെയാണ്. ആദ്യം അത്ര കാര്യമാക്കിയില്ല.പിന്നെയും നോക്കിപ്പോ അയാൾ നോട്ടം മാറ്റുന്നില്ല.അത് കണ്ട ലിനുവിന് ദേഷ്യം വന്നു. "ദാ ജിത്തു "ലിനു ജിത്തുവിനെ വിളിച്ചു. "നീ പോ ഞങ്ങൾ നിന്നോട് മിണ്ടില്ല"അൽ നോക്കി ജിത്തു പറഞ്ഞു. "അതല്ലേടാ.ദേ നോക്കിയേ അയാൾ ദെച്ചുനേ തന്നെ നോക്കിയിരിക്കുവാ കുറെ നേരമായിട്ട്"ലിനു ചെറിയ ശബ്ദത്തിൽ അവരോട് പറഞ്ഞു "സൗന്ദര്യമുള്ളാലെ കണ്ടാൽ ആരുമൊന്ന് നോക്കിപ്പോവും.അസൂയപ്പെട്ടിട്ട് കാര്യമില്ല മുത്തേ"ലിനുനേ നോക്കി കോക്രികാണിച്ചോണ്ട് ദെച്ചു പറഞ്ഞു. "അയ്യാ കണ്ടേച്ചാലും മതി ഒരു കോലം"ലിനു അവളെ കളിയാക്കികൊണ്ട് പറഞ്ഞു. "ദെച്ചുവേ,അവൾ പറഞ്ഞത് ശെരിയാട്ടോ.. ആ പൊട്ടൻ ഇപ്പോഴും നിന്നെ നോക്കിയിരിക്കാട്ടോ. എന്ത് കണ്ടിട്ടോ എന്തോ" ജിത്തു കൂടെ പറഞ്ഞതും ദെച്ചുന് സഹിക്കാൻ പറ്റിയില്ല. അവൾ ഏണിചയാളുടെ ഫ്രണ്ടിൽ പോയി കൈകെട്ടി നിന്നു. "ദാ ഞാൻ ഫ്രണ്ടിൽ തന്നെ ഉണ്ട്.വെറുതെ അങ്ങോട്ട് നോക്കി കഷ്ടപെടണ്ടാ" ദെച്ചു അയാളോടായി പറഞ്ഞു. അയാൾ ഒന്ന് നെറ്റിചുളിച്ചു.

"ഞാൻ എങ്ങോട്ട് നോക്കിയകാര്യാ പറയണേ.ആരെ നോക്കിയ കാര്യ പറയണേ" അയാൾ ദെച്ചുനോട് പറഞ്ഞു. "ഡോ ഇയാൾ കുറെ നേരായി അവിടിരുന്ന എന്നെ നോക്കുന്നു.വേണ്ട വേണ്ട വെക്കുമ്പോ തലയിൽ കേറുന്നോ.."ദെച്ചു കലിപ്പിൽ പറഞ്ഞു. ഇതുകേട്ടൊണ്ട് എവിടുന്നോ ഒരാൾ ഓടി വന്നു.എവിടുന്നാണാവോ. "എന്താ എന്താ ഇവിടെ പ്രശ്ന"ഓടി വന്നയാൾ ചോദിച്ചു. "ദേ ഇയാൾ കുറെ നേരായി എന്നെ നോക്കിയിരിക്കുന്നു.ഇത്ര നേരം ക്ഷേമിച്ചിരുന്നു.ഇനി പറ്റത്തില്ല"പല്ലുകടിച്ചോണ്ട് ദെച്ചു പറഞ്ഞു. "പൊന്ന് പെങ്ങളെ ഇവന് കണ്ണ് കാണില്ല.ആ ഇവനെങ്ങനെയാ തന്നെ നോക്കാ" "What"(chorus) "അഹ്‌ന്ന് ഇവൻ കണ്ണ് കാണില്ല.blind ആണ്.ഇവൻ എന്റെ ഫ്രണ്ട് ആണ്.ഞാൻ ഇവനെ ഇവടിരുത്തി ഒന്ന് വെള്ളം വാങ്ങിക്കാൻ പോയതാ."ആ വന്നയാൾ പറഞ്ഞു. "സോറിട്ടൊ...അറിയാതെ..പറ്റിയതാ "ദെച്ചു ഇച്ചിരി ചമ്മലോടെ പറഞ്ഞു. "ഹേയ് its okke...എനിക്കിത് ശീലവാ"ഒരു വരണ്ട ചിരിയോടെ അയാൾ പറഞ്ഞു. ദെച്ചു ഒരു കണ്ണടച്ച് നാവ് കടിച് സ്വയം തലക്കു കൊട്ടി സീറ്റിൽ വന്നിരുന്നു. "ഹഹഹാ" ഇതേവിടുന്ന ഇപ്പൊ പൊട്ടിച്ചിരി എന്നും പറഞ്ഞ് ദെച്ചു തലയുയർത്തി നോക്കിയതും കണ്ടത് ഫോണും പിടിച്ചു പൊട്ടിച്ചിരിക്കുന്ന ലിനുവിനേം ജിത്തുവിനെയുമാണ്.

ദെച്ചു അവരെ ഒന്ന് കടുപ്പിച്ചു നോക്കിയതും അവര് ചിരി നിർത്തി.പക്ഷെ വീണ്ടും ചിരിക്കുന്ന സൗണ്ട്.ഇതേവിടുന്ന എന്ന് നോക്കിയപ്പോ ഫോണിൽ നിന്നാണ്. സംഭവം എന്താ വെച്ചാൽ .ദെച്ചു അയാളോട് ചോദിക്കാൻ പോയ ടൈമിൽ ശിവ വിളിച്ചായിരുന്നു. ഇവിടെ നടന്നതെല്ലാം കേട്ട് അവനായിരുന്നു ചിരിക്കുന്നുണ്ടായിരുന്നത്.അതറിഞ്ഞ ദെച്ചു ഫോൺ വാങ്ങി. "ദേ ശിവ ഇനി ചിരിച്ചാൽ ഞാൻ പിണങ്ങുവെ...ഏതൊരു പോലീസിനും ഒരു അബദ്ധമൊക്കെ പറ്റും.ദേ ലിനു തെണ്ടി കാരണമാണ് ഇതെല്ലാം ഉണ്ടായേ.ഞാനും ജിത്തുവും മിണ്ടാതെ അടിയും കൂടി അവിടിരുന്നതാ.അപ്പോഴാണ് അവൾടെ"ദെച്ചു ബാക്കി പറയാതെ പല്ലിൽ ദേഷ്യം കടിച്ചമർത്തി. അത് കണ്ട ലിനു വളിച്ച ഒരു ചിരി ചിരിച്ചു. "ഞാൻ നിർത്തി മോളെ.നിങ്ങൾ എവിടെ എത്തി ചോദിക്കാനാ വിളിച്ചേ.എത്താറായില്ലേ"ശിവ "ഹാ ഏത്താറായി.ഇനി രണ്ട് സ്റ്റോപ് കഴിഞ്ഞാൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തും."ദെച്ചു "ഒക്കെ ഓക്കേ. ഞാൻ മീറ്റിങ്ങിന് ഇറങ്ങാണ് അതിന് മുമ്പൊന്ന് വിളിച്ചതാ.എന്തായാലും വീടുത്തിയിട്ട് മൂന്നാളും ഒന്ന് വിളിക്കിട്ടാ."ശിവ "അഹ്ടാ വിളിക്കാം"ജിത്തു അതും പറഞ്ഞ്‌ ഫോൺ വെച്ചു. ~~~~~~~~~

"അപ്പൊ ശെരി മക്കളെ അവൻ വന്നിട്ട് നേരിൽ കാണാം."ദെച്ചു ബാഗും എടുത്തു പാലക്കാട് ബസിൽ കേറികൊണ്ട് പറഞ്ഞു. "അപ്പൊ ശെരി...നീയെങ്ങനെയാ ലിനു പോണേ"ജിത്തു ലിനുവിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു "എനിക്കൊരു ഓട്ടോ പിടിച്ചാൽ മതി"ലിനു. അങ്ങനെ അവര് മൂന്നുവഴിക്ക് പിരിഞ്ഞു. ~~~~~~~~~ "I am back to my home town" ദെച്ചു ബസിൽ നിന്നിറങ്ങി ഒന്ന് ചുറ്റി തിരഞ്ഞു കൊണ്ട് പറഞ്ഞു. ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു ദൂരമുണ്ട് വീട്ടിലേക്ക്.അച്ചനെ വിളിക്കാനാ പറഞ്ഞേ.പക്ഷെ നടന്ന് പോണെന്റെ ഒരു സുഖം കിട്ടില്ലലോ.അപ്പൊ ബാഗും എടുത്ത് നടന്നു.അങ്ങനെ കാറ്റും കൊണ്ട് നടക്കുമ്പോഴാണ് ഞാനാ കാഴ്ച കണ്ടത്.എന്താന്നല്ലേ.ദോണ്ടേ നിൽക്കുന്നു.എന്റെ crime partner no 1 കുട്ടു with സൈക്കിൾ.ഏതോ രണ്ടു കൊച്ചുങ്ങളെ വായിൽ നോക്കിക്കൊണ്ട് നിക്കാ ചെക്കൻ.മൊട്ടെന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും തുടങ്ങി ചെക്കൻ കലാപരിപാടികൾ ഒക്കെ. "ടാ കുട്ടൂസെ" ഞാൻ അവനെ നീട്ടി അങ്ങോട്ട് വിളിച്ചു.അവനെന്നെ കണ്ടിട്ടില്ല.ചുറ്റും നോക്കുന്നുണ്ട്. എന്നെ കണ്ടതും"ദെചേച്ചി" എന്ന് വിളിച്ച് ഓടി വരുന്നുണ്ട്.സൈക്കിൾ ഒക്കെ അവിടെയിട്ടിട്ടാ വരുന്നേ "ടാ പതുക്കെ" "ദേ..ചേച്ചി..വരുന്ന..വിവരം..പറഞ്ഞില്ലല്ലോ.."അവൻ കിതച്ചോണ്ട് പറഞ്ഞു. "നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ വിചാരിച്ചെടെ ചെക്കാ.അല്ല എന്തുട്ട് ഇവിടെ പരിപാടി" ഞാൻ അവന്റെ തോളിലൂടെ കയ്യിട്ട് സൈക്കിളിന്റെ അടുത്തേക്ക് നടന്നോണ്ട് പറഞ്ഞു. "എന്ത് പരിപാടി.. ദെചേച്ചി ഇല്ലാതെ ഊരി രസവുല്ലായിരുന്നെ...കുളത്തിലൊക്കെ നിറയെ ആമ്പൽ വിരിഞ്ഞിട്ടുണ്ട് ചേച്ചി..."

അങ്ങനെ അവന്റെ ഓരോ കഥകളും കേട്ട് സൈക്കിളുമെടുത്ത് വീടെത്തി. വീടെത്തിയതും ഞാൻ പോയി കാളിങ് ബെല്ല് നിർത്താതെ അടിച്ചു.വാതിൽ തുറക്കുന്ന വരെ അടിച്ചു. "ആരാ അത് ഇങ്ങനെ... മനുഷ്യന്റെ ചെവി പൊളിഞ്ഞു പോയി.." വാതിൽ തുറന്നുകൊണ്ട് അമ്മ പറഞ്ഞു. അമ്മേനെ കണ്ടപാടെ"ശാലു കൊച്ചേ" എന്നും വിളിച്ച് ഓടി പോയി കെട്ടിപിടിച്ചു. "അല്ല നീ വരുന്ന വിവരമൊന്നും പറഞ്ഞില്ലലോ"ശാലു ദെച്ചുന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു. "അത് ന്റെ ശാലുന് ഒരു സർപ്രൈസ് തരാന്ന് വിചാരിച്ചല്ലേ... എവിടെ കൃഷ്ണേട്ടൻ"അകത്തേക്കൊന്ന് എത്തി നോക്കി കൊണ്ട് ചോദിച്ചു. "ഉള്ളിലുണ്ട് നീ അകത്തേക്ക് വാ.. നീയും വാ കുട്ടു.."പിന്നിൽ നിന്ന് കുട്ടുനോട് കൂടിയായി 'അമ്മ പറഞ്ഞു. "ഇല്ലാ ശാലു ആന്റി...എനിക്ക് ഇത്തിരി പണി ഉണ്ട്"കുട്ടു സൈക്കിൾ തിരിച്ചുകൊണ്ട് പറഞ്ഞു. "നിന്റെ പണി ആ പെണ്പിള്ളേരെ വായിനോക്കി നിക്കലല്ലേടാ"സൈക്കിൾ എടുത്ത് പോവുന്ന അവനെ നോക്കി ദെച്ചു വിളിച്ചുപറഞ്ഞു. "അച്ഛേ"കൃഷ്ണനെ കണ്ടപാടെ പോയി കെട്ടിപിടിച്ചൊരു മുത്തം കൊടുത്തൊണ്ട് വിളിച്ചു.

"അല്ല ആരിത് അച്ഛെടെ കുട്ടി വരുന്ന കാര്യം ഒന്നും പറഞ്ഞില്ലലോ.പറഞ്ഞായിരുന്നേൽ ഞാൻ കൂട്ടാൻ വരുവായിരുന്നല്ലോ"കൃഷ്ണകുമാർ "അതോന്നും കൊഴപ്പുലെന്റെ കൃഷ്‌ണേട്ടാ.ഞാനിങ്ങെത്തിയിലെ."ദെച്ചു "അല്ലെടി.ശിവ വന്നില്ലേ" സ്റ്റെപ് കേറി റൂമിലേക്ക് പോവുന്ന ദെച്ചുനോടായി അച്ഛൻ വിളിച്ചു ചോദിച്ചു. "അവൻ നാളെ വരും"അവിടെ നിന്ന് തന്നെ അവൾ വിളിച്ചു പറഞ്ഞു. ബെഡ് കണ്ടതൊടെ അവൾ ബാഗ് സൈഡിലേക്കിട്ട് ഫോണുമെടുത് ബെഡിലേക്കൊരു വീഴ്ചയായിരുന്നു.എന്നിട്ട് ഫോണ് എടുത്ത് നാലുപേരുമുള്ള grpil അവളെത്തി എന്നും പറഞ്ഞൊരു വോയ്സ് ഇട്ടു. ജിത്തുവും ലിനുവും നേരത്തെ തന്നെ വീട് പിടിച്ചിട്ടുണ്ട് ട്ടോ. അവൾ കണ്ണടച്ചു കിടന്നു.പിന്നെ ഏണിച്ചത് ഒരു നാല് മണിയൊക്കെ അയപ്പോഴാണ്. കുട്ടുന്റെയും പിന്നെ അവൾടെ ലുട്ടു എന്ന സ്കൂട്ടിയുമെടുത്ത് നാട് ചുറ്റാൻ ഇറങ്ങി. അപ്പൊ അവൾ ശെരിക്കും ഒരു നാട്ടിൻപുറത്ത് ജനിച്ചു വളർന്ന കുട്ടിയായി മാറിയിരുന്നു.തിരിച്ചു വീടെത്തെമ്പു വൈകിയതിന് അമ്മയുടെ കയിൽ നിന്ന് നല്ല ചീത്തയും വാങ്ങി റൂമിൽ പോയി ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു. ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ട് ഫോണെടുത്തു. അതിലെ പേര് കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരി മോട്ടിട്ടു. "ഹെലോ മാക്കാനെ" ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story