ശിവദർശനം 💞: ഭാഗം 33

shivadharshanam

രചന: SHOBIKA

"ഹെലോ മാക്കാനെ" "മാക്രികുട്ടിയെ..." "Uff...ന്റെ ഹൃദയത്തിൽ തർച്ചുട്ടോ....ന്റെ ഹൃദയം ഇപ്പൊ പൊട്ടിച്ചാടും....അത്രേം സ്പീഡിൽ മിടിച്ചോണ്ടിരിക്കന്നെ.....എന്തൊരു ഫീലാന്നോ ആ വിളിയിൽ... ഒന്നുടെ വിളിക്ക് ശിവാ"അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു. "ങ്ങുഹം...വിളിക്കുല്ലാ..." "ന്റെ പൊന്ന് ശിവയല്ലേ...ഒന്ന് വിളിക്കേടാ...അത്രക്ക് കൊതിയായിട്ടല്ലേ...."കുഞ്ഞിപിള്ളേരെ പോലെ പരിഭാവത്തോടെ പറഞ്ഞു. "ആണോ" "ആന്നെ.." "എന്നാലും ഞാൻ വിളിക്കുല്ല" "പോടാ പട്ടി"അതും പറഞ്ഞ് ദെച്ചു ഫോൺ കട്ടാക്കി. വല്ല ആവശ്യയുണ്ടായിരുന്നോ ശിവ നിനക്ക്...എവിടെ... പെണ്ണ് പിണക്കത്തിലാണല്ലോ...എന്തിയും..ആ എന്തായാലും അവിടേക്ക് തന്നെയല്ലേ പോണേ..അപ്പൊ അവൾടെ പരിഭവവും പിണക്കവുമൊക്കെ തീർത്തോളാം.എന്റെ പെണ്ണല്ലേ. മീറ്റിങ്ങ് ഒക്കെ കഴിഞ് വീട്ടിലെത്തിയപ്പോ ഭയങ്കര ശൂന്യത ആയിരുന്നു.അവരെ ഒക്കെ ഒത്തിരി മിസ്സ് ചെയ്യുന്നപോലെ.പിനോന്നും നോക്കില്ല.റെഡി ആയി വണ്ടിയെടുത് ഒരു പറപ്പിക്കലായിരുന്നു.

അങ്ങനെ കുറെ മണിക്കൂറിൽ യാത്രക്കിടയിൽ ഒന്ന് ക്ഷീണം വന്നപ്പോ ഒരു ചായ കുടിക്കാൻ ഇറങ്ങിയതാ.അപ്പൊ എന്തോ ദെച്ചുനേ വിളിക്കണം തോന്നിയിട്ട് വിളിച്ചതാ..അതിപ്പോ ഇങ്ങനെയും ആയി...ആ എന്തായാലും അവിടെ ചെന്നിട്ട് എന്താ ഉണ്ടാവാൻ പോണേ എന്ന് കണ്ടറിയാം. ~~~~~~~~~ എന്നാലും അവനൊന്ന് തിരിച്ചു വിളിച്ചാൽ എന്താണ്.നിങ്ങൾ തന്നെ പറ ഞാൻ ഒന്ന് മാക്രികുട്ടിയെ എന്ന് വിളിക്കാനല്ലേ പറഞ്ഞേ...അതിഷ്ടം കൊണ്ടല്ലേ പറഞ്ഞേ...അതൊക്കെ ആ പൊട്ടന് മനസിലാവണ്ടേ ലെ...എന്ന ഞാൻ ഫോൺ കട്ടാക്കി.അപ്പൊ അവൻ വിളിക്കാ അല്ലെ വേണ്ടേ..ഇതിപ്പോ 10 മിനിറ്റായി ഫോൺ കട്ടാക്കിയിട്ട്.ഇതുവരെ ഫോൺ വിളിച്ചില്ല.നാളെ കാണുവല്ലോ എന്തായാലും.അപ്പൊ ശെരിയാക്കി കൊടുക്കാം.ഇപ്പൊ നമ്മുക്ക് നിലാവും നോക്കി നിക്കാം...നല്ല രസമുണ്ട് ഇവിടുന്ന്...പൂനിലാവിൽ നക്ഷത്രങ്ങളൊക്കെ വാരി വിതറി കണ്ണുംചിമ്മി നിൽക്കുന്നുണ്ട്..അതിലേക്ക് നോക്കി ഇരുന്നാൽ പിന്നെ ചുറ്റുമുള്ളതോന്നുമറിയില്ലാ...

അവിടെ ഞാനും പിന്നെ ന്റെ മാക്കാനും...പിന്നെ നിലാവും നക്ഷത്രകൂട്ടങ്ങളും പിന്നെ ചന്ദ്രനും മാത്രമുള്ള ലോകത്തായിരിക്കും. അതിനിടയിൽ എന്തു വന്നാലും അറിയത്തില്ല... ~~~~~~~~~ "ഹെലോ ഡാ ജിത്തു..." "എന്താടി പിശാശേ നിനക്ക് ഉറക്കമൊന്നുമില്ലേ...മനുഷ്യന്റെ ഉറക്കം കളായാനായി" പുതിപ്പിനിടയിൽ നിന്ന് ഫോണെടുത്തു, ചെവിയിൽ വെച്ചോണ്ട് ജിത്തു പറഞ്ഞു. "ഡാ പൊട്ടാ..ടൈം 9.20 ആയിട്ടുള്ളു.അപ്പോഴേക്കും നീ ഉറക്കം പിടിച്ചോ" ക്ലോക്കിലേക്ക് ഒന്ന് നോക്കിയിട്ട് ലിനു ഫോണിലൂടെ പറഞ്ഞു. "ആ ഞാൻ ഉറക്കം പിടിച്ചു. നീ വിളിച്ച കാര്യം പറഞ്ഞിട്ട് വെക്ക്.എനിക്കെ എന്റെ പെണ്ണിനെ കാണാനുള്ളതാ.."ജിത്തു കോട്ടുവാ ഇട്ടോണ്ട് പറഞ്ഞു. "നിന്റെ പെണ്ണോ...അതെതാ ഞങ്ങൾ അറിയാത്ത നിന്റെ പെണ്ണ്"ലിനു സംശയത്തോടെ ചോദിച്ചു. "സ്വപ്നത്തിലെ എന്റെ പെണ്ണിനെ ഒന്ന് കാണാൻ നിൽക്കുവായിരുന്നു അപ്പോഴല്ലേ നീ വിളിച്ചേ.."ജിത്തു "ആ സ്വപ്നത്തിലായിരുന്നോ.ഞാനും കരുതി നിനക്കെവിടെ നിന്നാ പെണ്ണ് എന്ന്"ലിനു ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

"ദേ പെണ്ണേ നീ വിളിച്ച കാര്യം പറഞ്ഞിട്ട് ഫോൺ വെച്ചിട്ട് പോയേ...ശ്രീകുട്ടിയുമായുള്ള അങ്കം കഴിഞ്ഞ് ഞാനിപ്പോ ഒന്ന് കിടന്ന് ഉള്ളു"ജിത്തു "അവിടെത്തിയപ്പോ തന്നെ വാങ്ങിച്ചുകൂട്ടാൻ തുടങ്ങിയോ നീ"ലിനു ഒന്ന് കുലുങ്ങി ചിരിച്ചികൊണ്ട് പറഞ്ഞു. "അത് നിനകറിയാതൊണ്ടാ...നീ വിളിച്ച കാര്യം പറ ഡി"ജിത്തു "അത് നാളെ ഞാൻ വടക്കുന്നതാനിൽ തൊഴാൻ വരുന്നുണ്ട്.നീ വരുന്നോ..." "ഞാനൊന്നുമില്ല നീ പോയേ...രാവിലെ ഉറക്കം പിടിച്ചുവരുന്ന സമയമാണ്.എനിക്കൊന്നും വയ്യ ഏണിച്ചു വരാൻ"ജിത്തു "ദേ നീ മര്യാദക്ക് വന്നോ.അല്ലേൽ ഞാൻ നിന്റെ വീട്ടിലോട്ട് വന്ന് തൂക്കിയെടൂത്ത് കൊണ്ടുവരും.അത് വേണ്ടത്‌ മര്യാദക്ക് നാളെ രാവിലെ അമ്പലത്തിലേക്ക് വന്നോ" ലിനു അത് പറഞ്ഞു ഫോൺ കട്ടാക്കി. ഇനി അവൾ പറഞ്ഞപോലെ വരുവോ..ഏയ് വരില്ല...ഇനി വരുവോ..

വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ.അങ്ങു പോയേക്കാം. ജിത്തു സ്വയം പറഞ്ഞ് അലാറവും വെച്ച് കിടന്നുറങ്ങി... ~~~~~~~~~ ഇനിപ്പോ എത്തുവഴിയിലൂടെ പോവും... അവളെ തന്നെ ഫോൺ വിളിച്ചു ചോദിക്കേണ്ടി വരുവോ...ആകെ പെട്ടല്ലോ ഭഗവാനെ... ദെച്ചുന്റെ വീടിന്റെ അവിടെ എത്തറായപ്പോ കുറെ വളവും തിരിവും പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ആയി കുറെ റോഡുകളും ഇതിലിപ്പോ ഏതു വഴി പോവുമെന്ന് ആലോചിച്ചു നിൽക്കുവാണ് ഞാൻ.ദേ ഒരു പയ്യൻ വരുന്നുണ്ട് അവനോട് തന്നെ ചോയ്ക്കാം.അല്ല ഈ ചെക്കന് പേടിയൊന്നുമില്ല ഈ രാത്രി ഇങ്ങനെ ഇറങ്ങി നടക്കാൻ. "ഒയ് മോനെ" "ആരാടോ തന്റെ മോൻ" "സോറി അനിയാ...എനിക്കൊരു ഹെൽപ് ചെയ്യോ" "എന്താ" "ഇതിലൂടെ എതിലൂടെ പോയാൽ കൃഷ്ണകുമാർ അങ്കിളിന്റെ വീടെത്തും" "ഏത് കൃഷ്ണകുമാർ.ഇവിടെ കുറെ കൃഷ്ണന്മാരുണ്ട്. എതിയെ പോയാലും ഒരു കൃഷ്ണകുമാറിന്റെ വീടത്താൻ പറ്റും.ചേട്ടന്റെ കയ്യിൽ അഡ്രസ്‌ വല്ലതും ഉണ്ടേൽ കാണിക്ക്.ഇല്ലേൽ ഞാൻ പോവാ."

"അയ്യോ പോവല്ലേ."അവനെ പിടിച്ചു നിർത്തികൊണ്ട് ശിവ പറഞ്ഞു. "വേഗം വേണം" 'ഇവനെ ഞാൻ'ശിവാസ് ആത്മ. "അതേ ദർശനയുടെ വീടറിയോ" അവസാനം ദെച്ചുന്റെ പേര് തന്നെ ചോദിച്ചു.അവൾടെ പേര് പറഞ്ഞാൽ അറിയിലെങ്കിലോ വിജരിച്ചാണ് അങ്കിളിന്റെ പേര് പറഞ്ഞേ. "ദെചേച്ചീടെ വീട്ടിൽക്കാണോ.എന്ന അതാദ്യം പറയണ്ടേ." "ഹേ നിനകറിയോ"ശിവ ഞെട്ടികൊണ്ട് ചോദിച്ചു. "പിന്നെ അറിയാതെ...ഞങ്ങൾ പാർട്നേഴ്സ് അല്ലെ." "ഹേ നീ കുട്ടുവണോ" "എന്നെ അറിയുവോ"അവൻ അത്ഭുദത്തോടെ ചോദിച്ചു. "പിന്നെ അറിയാതെ.ഏതു സമയവും കുട്ടുവിന്റെയും ലുട്ടുവിന്റെയും കൂടെ കറങ്ങി നടന്ന കാര്യം പറയാനല്ലേ അവൾക്ക് പറയാനുള്ളു.എന്തായാലും നിന്നെ കണ്ടത് നന്നായി.ഞാൻ ശിവ" "ഹേ ശിവേട്ടനായിരുന്നോ...സോറി അളിയാ... ആളറിയാതെ ആട്ടോ ഇറ്റഗ്രാ നേരം സംസാരിച്ചേ. ദെചേച്ചി പറഞ്ഞായിരുന്നു ശിവേട്ടന്റെ കാര്യം.പക്ഷെ ചേച്ചി ഏട്ടന്റെ ഫോട്ടോ ഒന്നും കാണിച്ചു തന്നിട്ടില്ല ഇതുവരെ.അളിയനെ നേരിട്ട് കണ്ടാമതി എന്ന പറഞ്ഞേ.എന്നാലും കൂടിക്കാഴ്ച്ച ഇങ്ങെനെയാവും കരുതിലാ."കുട്ടു. "നീയാള് കൊള്ളാലോടാ... ചെറിയ വായിൽ വലിയ വർത്താനം ആണല്ലോ.."

ശിവ അവനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു. "ഷോ എന്തുചെയ്യാനാ...എല്ലാരും ഇത് തന്നെ പറയും.." "ശെരി ശെരി നീയിപ്പോ വണ്ടിയിൽ കയര്" "അല്ല കുട്ടു നീയിപ്പോ എവിടേക്ക് പോയിട്ടാ വരുന്നേ ഈ രാത്രിയിൽ.പേടിയൊന്നുല്ലേ"ശിവ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ പറഞ്ഞു. "ഇന്ന് ടീച്ചർ ഒരു വർക് തന്നയിരുന്നു. അതെഴുത്താൻ പെനും ബുക്കും കാണാനില്ല.ഞാൻ എഴുതുന്നില്ല വിചാരിച്ചതാ.'അമ്മ ഓടിച്ചു വിട്ടു.ഇപ്പൊ കടയിൽ പോയിട്ട് വരുന്ന വഴിയാ.ഇതിലൂടെ ഒക്കേ ഞങ്ങൾ ഡെയിലി പോണത് കൊണ്ട് പേടിയൊന്നുമില്ല.ഇനി വീട്ടി പോയി എഴുതണ്ടേ ദേഷ്യത്തിൽ വരുവായിരുന്നു.അപ്പോഴാ ചേട്ടനെ കണ്ടേ.അതാ ഫസ്റ്റ് അങ്ങനെയൊക്കെ സംസാരിച്ചേ. ഇഷ്ടായിലേൽ സോറി ട്ടോ അളിയാ"കുട്ടു "അതൊന്നും സാരമില്ല..നിനക്ക് ഈ അളിയാ വിളി ആരാ പഠിപ്പിച്ചേ"ശിവ "പിന്നെ പെങ്ങളെ കേട്ടൻ പോണവനെ അളിയാ എന്നല്ലേ വിളിക്കാ.ഇവിടെയൊക്കെ അങ്ങനെയാണല്ലോ.അവിടെ അങ്ങനെ അല്ലെ"കുട്ടു

"അവിടേം അതന്നെ വിളിക്കാ ഭജന പറഞ്ഞുന്നെ ഉള്ളു.നീ വഴി പറ"ശിവ "നേരെ പോയൽ left തിരിഞ്ഞു മൂന്നാമത്തെ വീട്" "അപ്പൊ ശെരിട്ടോ അളിയാ.നാളെ കാണാവേ..ഇപ്പൊ എഴുതാനുണ്ട്." കുട്ടു അതും പറഞ്ഞോടി.. ഇനി അകത്തോട്ട് കേറാം.കോളിങ് ബെല്ലടിച്ചതും കണ്ടത് ദെച്ചുന്റെ അച്ഛനെയാണ്. "അഹ് മോനെ ശിവ നീയായിരുന്നോ. അല്ല അവൾ വരുന്നതൊന്നും പറഞ്ഞില്ലലോ"കൃഷ്ണകുമാർ "അതെങ്കിൾ അവളോട് പറഞ്ഞില്ല.ഒരു സർപ്രൈസ് കൊടുക്കാ വിചാരിച്ചു."ശിവ ഒരു ചിരിയോടെ പറഞ്ഞു. "സർപ്രൈസ് ഒക്കെ നല്ലതാ.ആ പിന്നെ ഈ അങ്കിൾ വിളി വേണ്ടട്ടോ. I don't like it... എനിക്ക് നീയും ദെച്ചുനേ പിലെ തന്നെയാണ്.so കാൾ me അച്ചൻ.ഓക്കേ.അവളോ വിളിക്കുന്നില്ല. നീയെങ്കിലും വിളിച്ചോടാ"അച്ചൻ അവന്റെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു. "ശെരി അങ്കി..അല അച്ഛാ" "അഹ് അത്..നീ വാ." "ശാലു ഇതാരാ വന്നിരിക്കുന്നേ നോക്കിക്കേ"കൃഷ്ണകുമാർ ഉള്ളിലേക്ക് കേറികൊണ്ട് പറഞ്ഞു. "ഹാ മോനെ നീയെപ്പോ വന്നു.ആ പെണ്ണ് വരുന്ന കാര്യമൊന്ന് പറഞ്ഞില്ലല്ലോ.അവകേ ഞാനിന്ന് ശെരിയാക്കി കൊടുക്കുന്നുണ്ട്"ശാലു

"അയ്യോ അവളോട് പറഞ്ഞിട്ടില്ലമ്മേ"ശിവ "അവൾക്ക് സർപ്രൈസ് കൊടുക്കാൻ വേണ്ടി വന്നതാത്രേ"കൃഷ്ണകുമാർ "ആണോ.മോൻ വല്ലതും കഴിച്ചായിരുന്നോ ഇല്ലേൽ കഴിക്കാം വാ" "വേണ്ടമ്മ കഴിച്ചിട്ടാ വന്നേ"ശിവ "എന്ന മോന് റൂം കാണിച്ചോടുക്ക് ശാലു." "എവിടാ പറഞ്ഞ മതി ഞാൻ പൊക്കോളാ.." "ആണോ.എന്നാൽ ദേ.മോളിലാണ് ദെച്ചുന്റെ റൂം.അവൾടെ റൂമിനടുത്തുള്ള ഇഷ്ടമുള്ള റൂമെടുത്തോ മോൻ." "ശെരിയമ്മ.. എന്നാ ഞാൻ നിങ്ങടെ മകളെ ഒന്ന് കാണട്ടെ" ശിവ അതും പറഞ്ഞു മോളിലോട്ട് പോയി.ഒരു റൂമിൽ കേറി ബാഗ് അവിടെ വെച്ച് നേരെ ദെച്ചുന്റെ റൂമിലോട്ട് കേറി. അവൻ അവിടെ ചെന്നപ്പോ കണ്ടത് ബാൽക്കണിയിൽ നിലാവും നോക്കി നിൽക്കുന്ന ദെച്ചുനേ ആണ്. അവൻ മെല്ലെ പോയി അവൾടെ പുറകിലൂടെ ചെന്നവളെ പുണർന്നു. പെട്ടന്നുണ്ടായ അറ്റാക്ക് ആയോണ്ട് ദെച്ചു ഒന്ന് ഞെട്ടി. പുറകിൽ അവനെ കണ്ട അവൾ ഒന്ന് ചിരിച്ചുകൊണ്ട് തിരഞ്ഞു നിന്നു.പിന്നെ വന്ന ബോധത്താൽ തിരഞ്ഞവനെ നോക്കി.കണ്ണ് ഒക്കെ മിഴിചും തിരുമ്മിയും നോക്കുന്നുണ്ട്. "നീയെന്താ ഈ കാണിക്കുന്നെ" "എനിക്ക് ശിവ ഇവിടെ നിൽക്കുന്ന പോലെ തോന്നുന്നു.ദേ ഇപ്പൊ സൗണ്ടും.

ഇനി വല്ല പ്രേതവും മറ്റും"ദെച്ചു ആരോടെന്നില്ലാതെ പറഞ്ഞു. "ഡി നിനക്കെന്താ വട്ടയോ.ഞാൻ ശിവ തന്നെയാണ്.നിന്റെ രീതിയിൽ പറഞ്ഞാൽ നിന്റെ മാക്കാൻ." "ഹേ "ദെച്ചു കണ്ണും തള്ളി നിക്ക്കുന്നുണ്ട്. "ഏയ് മാക്രികുട്ടിയെ..."ശിവ ഒരു കള്ളച്ചിരിയോടെ അവളെ വിളിച്ചു. "ഡാ പട്ടി.... നീ എന്നെ പറ്റിക്കുവായിരുന്നു ലെ." ദെച്ചു അവനെ അടിച്ചുകൊണ്ട് പറഞ്ഞു. "തല്ലാതേടി.നിനക്കൊരു സർപ്രൈസ് തരാ വിചാരിച്ചല്ലേ..." "അവന്റൊരു ഒലക്കമലെ ഒരു സർപ്രൈസ്."കണ്ണൂരണ്ടും ഉരുട്ടികൊണ്ട് ദെച്ചു പറഞ്ഞു. "ടി പെണ്ണേ ഒന്ന് ക്ഷേമിക്ക്.ഞാൻ കരുതി നീ എന്നെ കാണുമ്പോ വന്ന് കെട്ടിപിടിക്കും.ഉമ്മ തരുമെന്നൊക്കെ.എവിടെ ലെ"ശിവ അവളെ നോക്കിക്കൊണ്ട് പറഞ്ഞു. "ഉമ്മയല്ല ബാപ്പ തരാം ഞാൻ." "ന്റെ പെണ്ണേ എന്താപ്പോ നിന്റെ പ്രശ്നം"ശിവ ആർദ്രമായി ചോദിച്ചു. "പിന്നെ രാത്രി ഒറ്റക്ക് ഡ്രൈവ് ചെയ്ത് വരണയിരുന്നോ.രാവിലെ ഞങ്ങടെ കൂടെ വരായിരുന്നില്ലേ.ഇല്ലേൽ ഞങ്ങളോട് പറഞ്ഞാൽ ഞങ്ങളും കൂടെ വരുമായിരുന്നില്ലേ.

" ദെച്ചു അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് പരിഭാവത്തോടെ പറഞ്ഞു. "എന്റെ പെണ്ണേ ഇപ്പൊ വരണം എന്നൊന്നും കരുതിയതല്ല.മീറ്റിങ് കഴിഞ്ഞു വീടുത്തിയപ്പോ നിങ്ങളെ ഒക്കെ ഒരേ മിസ്സിങ് ആയിരുന്നു.നിന്നെ കുറിച്ച് ആലോജിച്ചപ്പോ പിന്നെ ഒത്തിരി miss ചെയ്തു.അപ്പൊ ഒന്നും നോക്കിയില്ല.വണ്ടിയെടുത് നേരെ ഇങ്ങോട്ട് വന്നതാ... ഈ കുറച്ചു സമയം കൊണ്ട് തന്നെ നിന്നെ ഞാൻ ഒത്തിരി മിസ്സ് ചെയ്തു"ശിവ അവന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ദെച്ചുവിന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു. "ഞാനും miss ചെയ്തു നിന്നെ.നിന്നെ കാണണമെന്ന് തോന്നിയേയുള്ളൂ.അപ്പോഴേക്കും നീ വന്നു" "അതാണ് ശിവ.എന്റെ പെണ്ണ് ഇപ്പൊ കാണണമെന്ന് തോന്നിയോ എപ്പോ മിസ്സ് ചെയ്യുന്നു തോന്നിയോ അപ്പൊ നിന്റെ മുന്നിൽ എത്തിയിരിക്കും" "I love u ശിവ💕 Love u so much anything else in the world❤❤" "എപ്പോഴും നിന്റെ കൂടെ തന്നെ ഇരിക്കണമെന്ന് തോന്നും.ശിവയുടെ ദർശനയായി..ശിവദർശനം💞 മായി..." "I promise u...... I will there with u forever in ur life💕" അവളെ ഒന്നുടെ ഇറുക്കെ പുണർന്നുകൊണ്ട് ശിവ പറഞ്ഞു. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ലാ.ഒടുവിൽ കണ്ണിൽ ഉറക്കം തട്ടിയപ്പോൾ അവളെ ബെഡിൽ കിടത്തിയിട്ട് അവൻ അപ്പുറത്തെ റൂമിക് പോയി കിടന്നുറങ്ങി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story