ശിവദർശനം 💞: ഭാഗം 34

shivadharshanam

രചന: SHOBIKA

അവളെ ഒന്നുടെ ഇറുക്കെ പുണർന്നുകൊണ്ട് ശിവ പറഞ്ഞു. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ലാ.ഒടുവിൽ കണ്ണിൽ ഉറക്കം തട്ടിയപ്പോൾ അവളെ ബെഡിൽ കിടത്തിയിട്ട് അവൻ അപ്പുറത്തെ റൂമിക് പോയി കിടന്നുറങ്ങി... ~~~~~~~~~ രാവിലെ തന്നെ എന്തോ സൗണ്ട് കേട്ടാണ് ഏണിച്ചേ. ടൈം നോക്കിയപ്പോ 5 കഴിഞ്ഞിട്ടേ ഉള്ളു.ഇയഹ്‌റ നേരത്തെ എന്താ സൗണ്ട് വിജാരിച്ച് താഴത്തോട്ട് പോയി ഞാൻ.അവിടെ പോയപ്പോ കണ്ടത് മുറ്റത്തു ചൂലും പിടിച്ചു നിക്കുന്ന ദെച്ചുനെയാണ് കണ്ടേ.ഇതിപ്പോ ന്താ സംഭവം. "ദേ ദെച്ചു എൻറെന്ന് കിട്ടണ്ടെങ്കിൽ മര്യാദക്ക് അടിച്ചു വാരിക്കോ.ഇല്ലേൽ അറിയാലോ എന്നെ"'അമ്മ കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "എന്റെ പൊന്നമ്മേ നിങ്ങക്ക് വേറെ പണിയൊന്നുമില്ല.രാവിലെ തന്നെ എന്നെ എണിപ്പിച്ചു ഇവിടെ അടിച്ചുവാരണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ.ഒരു 7 മണിക്ക് അടിച്ചുവരിയാലും വൃത്തിയാവും.ഇത് മനുഷ്യന്റെ ഉറക്കം കളായനായി."ദെച്ചു ഉറക്കം തൂങ്ങികൊണ്ട് അമ്മയോട് നിന്ന് തർക്കിക്കുന്നുണ്ട്. അപ്പൊ അതാണ് കാര്യം.രാവിലെ എണിപ്പിച്ചു അടിച്ചുവാരാൻ പറഞ്ഞതിനുള്ള ബഹളമാണ് കെട്ടേ. "അല്ല ന്താ ഇവിടെ പ്രശ്നം"ശിവ അവിടേക്ക് ചെന്നുകൊണ്ട് ചോദിച്ചു.

അപ്പോഴാണ് അങ്ങനെയൊരാൾ അവിടെ ഉള്ളത് അവര് ശ്രേദ്ധിച്ചു. "എന്റെ പൊന്നുമോനെ..രാവിലെ തന്നെ തുടങ്ങി അമ്മയും മകളും കൂടെ മനുഷ്യന്റെ ഉറക്കം കളഞ്ഞ്. രണ്ടിന്റേം സൗണ്ട് കേട്ടാണ് ഞാൻ ഏണിച്ചു വന്നേ.ശാലുന് ആണേൽ രാവിലെ നേരത്തെ തന്നെ എണീറ്റ് മുറ്റമടിച്ചു കുളിച്ച് അടുക്കളയിൽ കയറണം എന്ന് നിർബന്ധമാണ്. ഇന്ന് ഇവള് വന്നിണ്ടല്ലോ അപ്പൊ അവളെ ഉറക്കത്തിന്ന് വിളിച്ച് അടിപ്പിക്കാണ് അവള്"അച്ചന് ശിവന്റടുത് വന്ന് പറഞ്ഞു. "ഇതൊക്കെ ഇവള് പഠിക്കാൻ വേണ്ടിയല്ലേ ഞാൻ പറയണേ.ഇല്ലേൽ പിന്നെ നിങ്ങടെ കല്യാണം കഴിഞ്ഞാൽ ചിലപ്പോ മോൻ ചെയ്യേണ്ടി വരും.അപ്പോ പിന്നെ ഇവളെ കൊണ്ട് പടിപ്പിക്കുന്നതല്ലേ നല്ലത്" 'അമ്മ ശിവന്റൽ ചോദിച്ചതും അതിൻവൻ ഒന്ന് തലയാട്ടി.ശിവ ഓണത്തെ തലതിരിച്ചു ദെച്ചുനേ നോക്കിയതും കണ്ടത് ഭദ്രകാളി ലുക്കിൽ നിൽക്കുന്ന ദെച്ചുവിനെയാണ്. "ഞാൻ..എന്ന ഫ്രഷായി വരാം" ദെച്ചുന്റെ ലുക്ക് അത്ര ശെരിയല്ല എന്ന് കണ്ടതും ശിവ മെല്ലെ അവിടുന്ന് മുങ്ങി എന്നുവേണേൽ പറയാം. ~~~~~~~~~

അമ്മടെ വക ചീത്തയും കേട്ട് അടിച്ചും വാരി റൂമിൽ പോയി ഫ്രഷായി.എന്നിട്ട് നേരെ കിച്ചനിലോട്ട് വിട്ടു.ചായ എടുക്കാൻ നിന്നപ്പോ 'അമ്മ കയിലൊന്ന് കൊട്ടി.ഇനിത് ഇപ്പൊ ന്താണാവോ. "ഒരു ചായ കുടിക്കാനും സമ്മതിക്കില്ലേ"ദെച്ചു കെറുവിച്ചുകൊണ്ട് പറഞ്ഞു. "നിന്നോട് ചായ കുടിക്കണ്ടാ എന്നോന്നും പറഞ്ഞില്ല.ദാ ഈ ചായ എടുത്ത് മോന് കൊണ്ടുപോയി കൊടുക്ക്.എന്നിട്ട് നീയും കുടിച്ചോ"'അമ്മ ട്രെ അവൾടെ കയിൽ വെച്ചുകൊണ്ട് പറഞ്ഞു. "ഓഹ് god ഇതായിരുന്നോ" ദെച്ചു അതും പറഞ്ഞ് ട്രെ എടുത്ത് അവന്റെ റൂമിലോട്ട് പോയി. ശിവടെ റൂമിലോട്ട് ചെന്നപ്പോ അവൻ റെഡിയാവുന്നതാ കണ്ടേ. 'ഇവനിപ്പോ ഇതെങ്ങോട്ടാ രാവിലെ തന്നെ.'ആത്മ "നീയതെങ്ങോട്ടാ രാവിലെ തന്നെ "ട്രെ ടേബിളിൽ വെച്ച് ഗൗരവത്തോടെ പറഞ്ഞു. "ആഹ് നീ വന്നോ..അല്ല എന്താ രാവിലെ തന്നെ...ഒരേ ബഹളമായിരിന്നല്ലോ." ട്രേയിൽ നിന്ന് ചായ എടുത്തുകൊണ്ട് ശിവ പറഞ്ഞു. "ഒന്നും അറിയത്തില്ലലെ"

ഒന്ന് കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. അതിന് ശിവ ഒരു ചമ്മിയ ചിരി ചിരിച്ചു. "നീയെങ്ങോട്ടാ പോണേ" ശിവയെ നോക്കി ചോദിച്ചു. "ആ ഞാനാ കാര്യം മറന്നു.എന്തായാലും ഇത്ര നേരത്തെ ഏണിച്ചതൊക്കെ അല്ലെ.അപ്പോ പിന്നെ നമ്മുക്ക് ജിത്തുന്റേം ലിനുന്റേം അടുത്തേക്ക് പോവാം.നീ റെഡിയായി വാ.ഞാൻ അച്ഛനോടും അമ്മയോടും പറയാം" ചായ ഒരു സിപ് കുടിച്ചോണ്ട് ശിവ പറഞ്ഞു. "ഞാൻ ദേ ഒരു 10 മിനിറ്റിൽ റെഡി ആയി വരാം"ദെച്ചു അതും പറഞ്ഞു പോയി. ~~~~~~~~~ "അപ്പൊ പോയിട്ട് വരാം"അച്ഛനോടും അമ്മയോടും പറഞ്ഞ് വണ്ടിയെടുത്തു. ഒരുമണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ തൃശൂർ എത്തി. "ശിവ ഏതായാലും ഇവിടെ വരെ വന്നത് അല്ലെ.അതും ഇത്ര നേരത്തെ.നമ്മുക്ക് വടക്കുംനാഥ ക്ഷേത്രത്തിൽ കൂടി കയറിയിട്ട് പോവാം."ദെച്ചു "അഹ് ശെരി" അങ്ങനെ അവർ രണ്ടും കൂടെ അമ്പലത്തിലേക്ക് പോയിട്ടുണ്ട്. ~~~~~~~~~ "അമ്മ ഞാനിറങ്ങുവാണെ"

ലിനു രാവിലെ തന്നെ ഫോൺ വിളിച്ച് ശല്യം ചെയത് ചെയ്ത് സഹികെട്ട് റെഡിയായി ഇറങ്ങിയതാണ് ജിത്തു. "ഹേയ് കൃഷ്ണ..നീയതെങ്ങോട്ടാ രാവിലെ തന്നെ" അമ്പലത്തിലേക്ക് പോവാൻ നിക്കുന്ന ജിത്തുവിനെ കണ്ട് ജിത്തുവിന്റെ അപ്പച്ചീടെ മകളായാ അഞ്ജന എന്ന അഞ്ചു ചോദിച്ചു. "അല്ലാ ആരിത് അഞ്ചുസോ...നിനക്കി വഴിയൊക്കെ അറിയോടി"ജിത്തു അവളെ കളിയാക്കി കൊണ്ട് ചോദിച്ചു. "അതൊക്കെ അറിയാട്ടാ. ഞാനെ എന്നും വരുന്നതാ.നീയാണ് മോനെ കൃഷ്‌ണ ഇപ്പൊ ഇവിടെ വല്ലപ്പോഴും വരുന്നേ."കൊഞ്ഞനം കുതികാണിച്ചുകൊണ്ട് അഞ്ചു പറഞ്ഞു. "അല്ലെടാ നീയെവിടെയാ പോണേ പറഞ്ഞില്ല"അഞ്ചു "ഞാനെ അമ്പലത്തിലേക്ക് ഒന്ന് പോവുവാ"ജിത്തു ബൈക്കിന്റെ കീ കറക്കികൊണ്ട് പറഞ്ഞു. "എന്റെ ആറ്റുകാൽ അമ്മച്ചി...കാക്ക വല്ലോം മലർന്നു പറക്കുന്നുണ്ടോ..എന്തോ" പുറത്തേക്ക് ഒന്നിറങ്ങി നോക്കിക്കൊണ്ട് അഞ്ചു പറഞ്ഞു. "അതെന്താ എനിക്ക് അമ്പലത്തിൽ പൊയ്ക്കൂടെ"ജിത്തു വല്യ ഗമയിൽ ചോദിച്ചു. "അല്ലാ ഞാനോ ശ്രീകുട്ടിയോ അമ്പലത്തിൽ വിളിച്ചാൽ വരാത്ത നീ ഇന്ന് അമ്പലത്തിൽ പോണ് എന്ന് പറഞ്ഞാൽ....something fishy...

സത്യം പറ മോനെ കൃഷ്ണ എന്താ സംഭവം"ദാവണി തുമ്പോന്ന് കറക്കികൊണ്ട് അഞ്ചു പറഞ്ഞു. "Eee... മനസിലാക്കി കളഞ്ഞല്ലോ കൊച്ചുഗള്ളി..."അവൾടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് ജിത്തു പറഞ്ഞു ജിത്തു പിന്നെ ലിനു അമ്പലത്തിൽ വരാൻ പറഞ്ഞ കാര്യവും എല്ലാം പറഞ്ഞു. "അങ്ങനെ വരട്ടെ...അപ്പൊ ഏതാണ് ആ ചേച്ചി....എന്റെ ഏട്ടത്തി അവനുള്ള വല്ല ചാൻസ് ഉണ്ടോ മോനെ കൃഷ്ണ" ഒരേ പ്രതേക ടോണിൽ പറഞ്ഞു. "ഒന്ന് പോയെടി.അവളെന്റെ ഫ്രണ്ട് ആണ്" അവൾടെ തലയിൽ ഒരു കോട്ടുകൂടെ കൊടുത്തൊണ്ട് ജിത്തു പറഞ്ഞു. "എന്ന ഞാനും വരുന്നുണ്ട് കൃഷ്ണ.എന്തായാലും ആ ചേച്ചിയെ ഒന്ന് കാണാലോ"അവന്റെ ബൈക്കിനു പുറകിൽ കയറി ഇരുന്നുകൊണ്ട് അഞ്ചു പറഞ്ഞു. "അല്ലെടി..അവളും ഞാനും same age ആണ്.എന്നിട്ട് നീയെന്താ എന്നെ പേരും അവളെ ചേച്ചി എന്നും വിളിക്കുന്നേ. ഒന്നുല്ലേലും ഞാൻ നിന്നെക്കാൾ ഒരു വയസ്സ് മുകളിൽ അല്ലെ."ജിത്തു "അത് ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും കേട്ടോടാ കൃഷ്ണ...നീ വണ്ടി വിട്"അഞ്ചു അങ്ങനെ അഞ്ചുന്റെ തള്ളും കേട്ട് അവര് അമ്പലത്തിൽ എത്തി. ~~~~~~~~~ "എടി നിന്റെ ഫ്രണ്ട് ഇന്നെങ്ങാനും വരുവോ" "നിക്കേടാ വരും..നീ നിക്ക് ഇച്ചിരി കൂടി നോക്കാം..ദാ അവര് വന്നല്ലോ."ലിനു ബൈക്കിൽ വന്ന ജിത്തുവിനെ നോക്കി പറഞ്ഞു.

"അല്ല കൂടെ ഏതാ പെണ്കുട്ടി."ലിനു നഖം കടിച്ചോണ്ട് പറഞ്ഞു "എവിടെ ഞാൻ കണ്ടില്ലലോ" "എടാ ശ്രീ നിന്റെ കോഴിതരം ഒന്നും ഇവിടെ കാണിച്ചേക്കല്ലേ"ലിനു ശ്രീയെ നോക്കി പറഞ്ഞു "ഒന്ന് പോയെടി..ഞാൻ നോക്കും..അതിന് നിനക്കെന്താ..."ശ്രീ "എനിക്കെന്താ എനിക്കോനുല്ലാ.നാട്ടുകാരുടെ കയിൽ നിന്ന് കിട്ടുമ്പോ സ്വയം നിന്ന് കൊണ്ടോ. അല്ല എന്നാലും ഏതായിരിക്കും ആ പെണ്ണ്"ലിനു "ചിലപ്പോ അവൻ സ്നേഹിക്കുന്ന കുട്ടിയായിരിക്കും. ശ്യോ എന്നാലും ഞാൻ കണ്ടില്ലല്ലോ" "അത് ആ കുട്ടിയുടെ ഭാഗ്യം."ലിനു "ദേ ലിനു.നീ നിർബന്ധിച്ചോണ്ടാ വന്നേ.വെറുതെ എന്നെ ചൊറിയാനാ ഭാവമെങ്കിൽ ഞാൻ നിന്നെ ഇവിടെ ഇട്ടിട്ട് പോവുംട്ടാ.."ശ്രീ "അയ്യോ ടാ ചതിക്കല്ലേ"ലിനു "അന്താ ഭയം ഇരിക്കട്ടും" "ഹേ ലിനു.."ജിത്തു "അഹ്ടാ..അല്ലാ ആരാ നിന്റെ കൂടെയുള്ളെ"ലിനു ആകാംഷയോടെ ചോദിച്ചു "എന്റെ അപ്പച്ചീടെ മോളാ അഞ്ജന"ജിത്തു "ഓ ഈ പിശാശയിരുന്നോ"ശ്രീ "ഈ കുരങ്ങനും ഉണ്ടായിരുന്നോ" ശ്രീ പറഞ്ഞ അതേ ടോണിൽ അഞ്ചു പറഞ്ഞു. "അല്ലാ നിങ്ങൾക്ക് നേരത്തെ പരിചയമുണ്ടോ" ലിനു അത്ഭുദത്തോടെ ചോദിച്ചു. "അഹ് ഇയാൾ എന്റെ കോളേജിലാ പഠിക്കുന്നെ"വല്യ താല്പര്യമില്ലാത്ത മട്ടിൽ അഞ്ചു പറഞ്ഞു.

അല്ലെടി ഇതാരാ. ഞാൻ കരുതി നീ ഒറ്റയ്ക്ക് ആയിരിക്കും വരുന്നേ എന്ന്."ജിത്തു ജിത്തു അത് ചോദിച്ച നിമിഷം അവരുടെ അടുത്തൊരു വണ്ടി വന്ന് നിന്നു.അതിൽ നിന്നറിങ്ങിയ ദെച്ചുനേം ശിവയെയും കണ്ട് ജിത്തുവും ലിനുവും അവരുടെ അടുത്തേക്ക് പോയി. "അല്ലാ നിങ്ങളെന്താ ഇവിടെ"ജിത്തു "സിനിമ കാണാൻ വന്നതാ...അല്ലപിന്നെ..അമ്പലത്തിൽ എന്തിനാടാ പൊട്ടാ വരുന്നേ.അതിന് തന്നെയാ ഞങ്ങളും വന്നേ.."ദെച്ചു അവന്റെ മണ്ടേൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു "അല്ലാ ശിവ നീ എപ്പോ വന്നു"ലിനു ദെച്ചു പിന്നെ അവരോട് അവൻ വന്ന കഥയൊക്കെ പറഞ്ഞു കൊടുത്തു. "എന്നാലും നിനക്ക് ഞങ്ങളോട് പറയായിരുന്നു."ജിത്തു "ദേ നിങ്ങക്ക് ഒരു സർപ്രൈസ് തരാൻ ആണ് ഞാൻ ഇവളേം കൂട്ടി രാവിലെ തന്നെ അവിടുന്ന് ഇങ്ങോട്ട് വന്നേ അപ്പൊ പിന്നെ അമ്പലത്തിലും കയറാ പറഞ്ഞ ഇവിടെ വന്നേ.ഇവിടെ വന്നപ്പോ ദേ ഞങ്ങക്ക് സർപ്രൈസ് ആയി നിങ്ങളിവിടെ നിക്കുന്നു"ശിവ ഒന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു. "അല്ലാ ലിനുവേ..നീയും എന്തോ സർപ്രൈസ് തരുന്നുണ്ട് എന്ന് പറഞ്ഞല്ലോ... ദേ ശിവ കൂടി വന്നിട് പറഞ്ഞു എന്താത്"ദെച്ചു "ശ്യോ ഞാനത് മറന്നു" സ്വയം തലയിൽ ഒന്ന് കൊട്ടികൊണ്ട് ലിനു പറഞ്ഞു. "ദേ ഇവനാണ് സർപ്രൈസ്" ശ്രീയെ കാണിച്ചുകൊണ്ട് പറഞ്ഞു. ലിനു അതു പറഞ്ഞതും എല്ലാരുടെയും മുഖത്ത് ആകാംഷയയിരുന്നു എന്നാൽ ജിത്തുന്റെ മുഖത്തു ഒരു ഞെട്ടൽ ആയിരുന്നു. അത് നമ്മടെ ദെച്ചുവും അഞ്ചുവും നോക്കി വെച്ചിട്ടുണ്ടട്ടോ. "ഇതാരാ"ശിവ ആകാംഷയോടെ ചോദിച്ചു . "ഇത് ശ്രീലേഷ് എന്ന എന്റെ ശ്രീ" ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story