ശിവദർശനം 💞: ഭാഗം 35

shivadharshanam

രചന: SHOBIKA

"ഇതാരാ"ശിവ ആകാംഷയോടെ ചോദിച്ചു . "ഇത് ശ്രീലേഷ് എന്ന എന്റെ ശ്രീ"ലിനു 'ഇതേതാ വദുരി ആ ആരായാലും എനിക്കെന്താ.എന്നാലും ഇതേതാ ഞങ്ങളറിയാത്ത ലിനുന്റെ ശ്രീ.ഇനി അവൾ സ്നേഹിക്കുന്നത് വല്ലോം.ഏയ്‌ ആയിരിക്കില്ല'ജിത്തുന്റെ ആത്മ "ഇതാരാന്ന് guess ചെയ്യാമോ"ലിനു ഒരു ചിരിയോടെ പറഞ്ഞു "ഇനി അതിന്റെ കൂടെ കുറവേയുള്ളൂ"ജിത്തുന്റെ ആത്മ. "നീ തന്നെ പറ"കൃത്രിമചിരിയോടെ ജിത്തു പറഞ്ഞു. "ഹയ് എന്നാലും പറയന്നെ"ലിനു "ചേച്ചിയെ കെട്ടാൻ പോണ ആളല്ലേ എനിക്ക് മനസിലായി"അവളെ നോക്കി തലയാട്ടികൊണ്ട് അഞ്ചു പറഞ്ഞു. അഞ്ചു അത് പറഞ്ഞതും ജിത്തു അവളെ നോക്കി പല്ലുകടിച്ചു.അതിനിവനെന്തിനാ ഇങ്ങനെ പല്ലുകടിക്കുന്നെ എന്നാ ഞാൻ ആലോചിക്കുന്നെ.something fishy... കണ്ടുപിടിക്കണം. ദെച്ചുവാണേൽ ഇതേതാ കുട്ടി എന്ന നിലക്ക് അഞ്ചുന്റെ മുഖത്തോട്ട് നോക്കി.ശിവക്കും ആ സംശയം ഇല്ലാതില്ല. "ഇതേതാ കുട്ടി"ദെച്ചു അഞ്ചുനേ നോക്കി ചോദിച്ചു "അയ്യോ ചേച്ചി ഞാൻ കുട്ടിയൊന്നുമല്ല ഡിഗ്രി 3rd yr ആയി"അഞ്ചു എന്തോ വല്യ കാര്യം പോലെ പറഞ്ഞു. "പക്ഷെ ബുദ്ധിയിപ്പോഴും lkg പിള്ളേരെ പോലെയാ"ജിത്തു

"നിന്റെ ഒക്കെ കൂടെയല്ലേ നടപ്പ് ആയില്ലെങ്കിലെ അത്ഭുദമുള്ളു"അവളും വിട്ട് കൊടുത്തില്ല. "ഈ കുരിപ്പിനെ ഞാനിന്ന്"ജിത്തു. "ഇതാരാ പറ നിങ്ങൾ അടികൂടാതെ"ദെച്ചു "ഞാൻ ദേ ഇവന്റെ അപ്പച്ചീടെ മോളാണ്"അഞ്ചു ഒരു ചിരിയോടെ ജിത്തുനേ ചൂണ്ടി പറഞ്ഞു. "ഓഹ്.ഇനി നീ പറ ലിനു.ഇത് നിന്റെ ആരാ.ലവൾ പറഞ്ഞ പോലെ നീ സ്നേഹിക്കുന്ന ആൾ ആണോ"ദെച്ചു പുരികം പൊക്കികൊണ്ട് ചോദിച്ചു. "ഞാൻ സ്നേഹിക്കുന്നയാൾ തന്നെയാ ഇവൻ പക്ഷെ ഉണ്ടല്ലോ.എന്റെ ട്വിൻ brother ആണെന്ന് മാത്രം"ലിനു ഒരു ചിരിയോടെ ശ്രീടെ കയ്യിൽ തൂങ്ങി പറഞ്ഞു. "What"എല്ലാരും ഒരുമിച്ചു ഞെട്ടികൊണ്ട് പറഞ്ഞു. "അയ്യോ ഇങ്ങനെ വാട്ടല്ലേ... ഇത് അമ്പലമാണ്"ശ്രീ ഒരു ചിരിയോടെ ചുറ്റും കാണിച്ചോണ്ട് പറഞ്ഞു. "നീ പറഞ്ഞത് സത്യമാണോ.പക്ഷെ നിനക്കൊരു ചേട്ടനല്ലേ ഉള്ളെ."ദെച്ചു ഞെട്ടൽ മാറ്റിക്കൊണ്ട് പറഞ്ഞു. "ചേട്ടനൊക്കെ തന്നെയാ പക്ഷെ ഒരു രണ്ട് 2nd വ്യത്യാസത്തിൽ മുത്തത് ഇവനാണ്."ലിനു. "എന്നാലും നീ സർപ്രൈസ് പറഞ്ഞപ്പോ ഇത്രയും പ്രതിക്ഷിച്ചില്ല.നിന്റെ ഏട്ടനെ നീ നേരിൽ കണ്ടാ മതി പറഞ്ഞ് ഫോട്ടോ ഒക്കെ കാണിച്ചു തരാതെ ഇരുന്നപ്പോ ഞാൻ ഓർക്കേണ്ടതായിരുന്നു..

."ദെച്ചു ലിനുവിനെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു. "അതാണ് ലിനു.നിങ്ങൾ ഞെട്ടിയല്ലോ അതുമതി. നിങ്ങൾ വാ"ലിനു "എന്ന നമ്മുക്ക് അമ്പലത്തിലോട്ട് കയറിയാലോ"ശ്രീയാണ് ചോദിച്ചേ. "പിന്നെന്താ"ശിവ ~~~~~~~~~ അങ്ങനെ ഞങ്ങൾ അമ്പലത്തിലോട്ട് കയറി.പടിഞ്ഞാറെ നടയിലൂടെ അമ്പലത്തിലോട്ട് കയറി. ആദ്യം ജിത്തുവും അഞ്ചുവും പിന്നെ ഞാനും ലിനുവും പുറകിലായി ശിവയും ശ്രീയുംകൂടെയാണ് കയറിയത്.അഞ്ചു ജിത്തുന്റെ കയിൽ തൂങ്ങിയാണ് നടക്കുന്നെ. "അവളെന്തിനാ അവന്റെ കയ്യിൽ തൂങ്ങി നടക്കുന്നെ" ലിനു മെല്ലെയാണ് പറഞ്ഞതെങ്കിലും ഞാൻ കെട്ടുട്ടോ. "അതിന് നിനക്കെന്താ.അവൾ അവന്റെ കയ്യിൽ തൂങ്ങി നടക്കുന്നതിന്."ദെച്ചു നെറ്റിചുളിച്ചോണ്ട് ചോദിച്ചു. "ഏയ് എനിക്കെന്ത്"ലിനു തപ്പി തടഞ്ഞുകൊണ്ട് പറഞ്ഞു. "നിനക്കൊന്നുമില്ലെങ്കിൽ നല്ലത്"ദെച്ചു അവളെ ഒന്നിരുത്തി നോക്കിക്കൊണ്ട് പറഞ്ഞു. ഞങ്ങൾ പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ പോയി നന്ദിയെയും വാസുകീശായിയേയും നൃത്തനാഥനേയും തൊഴുതശേഷം മണ്ഡപത്തിന്റെ വടക്കുഭാഗത്തുകൂടെ വ ശ്രീകോവിലിന് മുന്നിലെത്തി വടക്കുംനാഥനെ തൊഴുതു.

ജിത്തു അഞ്ചുന്റെ കയിൽ പിടിച്ച് മുന്നിൽ നടക്കുന്നുണ്ട്.അവരുടെ തൊട്ടു പിന്നിലായാണ് ഞങ്ങൾ ഉള്ളെ. പാർവതി ദേവിയെ തൊഴാൻ കിഴക്കേ നടയിലേക്ക് പോവുകയാണിപ്പോൾ.എന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ലിനുവിന്റെ കയുടെ മുറുക്കം കൂടി വരാൻ തുടങ്ങി. എന്താ സംഭവം എന്ന് വിചാരിച്ചു നോക്കിയപ്പോ അവൾ ഫ്രണ്ടിലോട്ട് നോക്കികൊണ്ടാണ് ന്റെ കൈ മുറുക്കുന്നേ... something fishy അല്ലെന്നൊരു doubt. "എന്താണ് മോളെ " ലിനുവിന്റെ കയിൽ നിന്ന് എന്റെ കൈ വേര്പെടുത്തികൊണ്ട് ഞാൻ ചോദിചു. "അത്..എന്താ"ലിനു നിന്ന് ബബാ അടിച്ചു. "എന്തു പറ്റി ലിനു നിനക്ക്.ഞാൻ കുറച്ചു നേരായി നിന്നെ ശ്രേധിക്കുന്നു.സത്യം പറഞ്ഞോ നിനക്ക് അവര് രണ്ടും ചേർന്ന് നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ" ഒരു കള്ളചിരിയോടെ ദെച്ചു ചോദിച്ചു. ""അതേനിക്കിഷ്ടപ്പെടുന്നില്ല"പെട്ടന്നുള്ള എന്തോ ഒരിതിൽ ലിനു പറഞ്ഞു. "അതന്നെ ചോദിച്ചേ...എന്താ കാരണം"ദെച്ചു അവളെ പിടിച്ചു നിർത്തികൊണ്ട് ചോദിച്ചു. "അതുപിന്നെ എന്ത്.ഒന്നുല്ല"ലിനു വീണ്ടും തപ്പികളിക്കാൻ തുടങ്ങി. "സത്യം പറ ലിനു നിനക്ക് ജിത്തുനേ ഇഷ്ടമാണോ.കള്ളം പറയാൻ നോക്കണ്ട സത്യം പറഞ്ഞാൽ മതി.

"ദെച്ചു "ഇഷ്ടമാണ്" ലിനു അത് പറഞ്ഞതും ഞാൻ അത്ഭുദത്തോടെ കണ്ണ് വിടർത്തികൊണ്ട് അവളെ നോക്കി. "സത്യണോ"ദെച്ചു "മ്മ്"ലിനു "എന്ന പൈൻ പറഞ്ഞൂടെ നിനക്ക്"ദെച്ചു "അത് ശെരിയാവുല്ലാ."ലിനു "അതെന്നാ"ദെച്ചു "അവന് എന്നെ ഇഷ്ടപെട്ടിലെങ്കിലോ.."ലിനു തല താഴ്ത്തി കൊണ്ട് പറഞ്ഞു "ആര് പറഞ്ഞു.നോക്കിക്കോ അവനും ഇഷ്ടമായിരിക്കും"ദെച്ചു ചെറുചിരിയോടെ പറഞ്ഞു. "അതുവേണ്ട ദെച്ചുസെ..എങ്ങാനും അവൻ ഇഷ്ടലെങ്കിൽ അതെനിക്ക് സഹിക്കാൻ പറ്റില്ല.ഞാൻ അവന്റെ ഫ്രണ്ട്ഷിപ് misuse ചെയ്‌തെന്ന് അവന് തോന്നിയാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല.എനിക്ക് അവനോടുള്ള പ്രണയത്തേക്കാൾ വലുതാണ് എനിക്ക് അവനുമായുള്ള ഫ്രണ്ട്ഷിപ്പ്.അതോണ്ട് ഞാൻ പറയുന്നില്ലെടാ"ലിനു തെളിച്ചമില്ലാത്ത ഒരു ചിരിയോടെ പറഞ്ഞു. "എന്ന ഞാൻ അവനോട് പറയട്ടെ."ദെച്ചു "വേണ്ടടി. അവൻ ആരെനെയെങ്കിലും ഇഷ്ടമുണ്ടെങ്കിലോ"ലിനു "ഏയ് അതൊന്നും ആ പൊട്ടന് ഇണ്ടാവില്ല. നീ വിഷ്‌മിക്കാതിരി നോക്കിക്കോ നിന്റെ പ്രണയം സത്യമാണെങ്കിൽ നിന്റെ ഇഷ്ടം അവൻ തിരിച്ചറിയും.ഇപ്പൊ ഞാനൊന്നും പറയുന്നില്ല. നീ വാ അവര് കാണാതെ നോക്കുന്നുണ്ടാവും"ദെച്ചു

"മ്മ് നടക്ക്" ~~~~~~~~~ "ടാ കൃഷ്ണ ഞാനൊരു കാര്യം ചോദിക്കട്ടെ"അഞ്ചു "വേണ്ട ചോയ്ക്കണ്ടാ.വല്ല പൊട്ടാത്തരവുമാവും"ജിത്തു "ഞാൻ ചോദിക്കും.ടാ പൊട്ടാ കൃഷ്ണാ നിനക്ക് ആ ലിനു ചേച്ചിയെ ഇഷ്ടല്ലേ."അഞ്ചു ഒരു കുസൃതി ചിരിയോടെ ചോദിച്ചു. "ആർക്ക് ആരെ ഇഷ്ടം.അവളെന്റെ ഫ്രണ്ട് ആണ്"ജിത്തു ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു. "അയ്യടാ നിന്ന് പരുങ്ങാണ്ടാ.അത്രക്ക് ഇഷ്ടാണെൽ പോയി പറയായിരുന്നില്ലേ"അഞ്ചു "അതു ശെരിയവിലെടി"ജിത്തു "അതെന്താ" "അവളെന്റെ ഫ്രണ്ട് ആണ്.എനിക് അവളെ ഇഷ്ടമാണ് എന്നറിഞ്ഞാൽ ചിലപ്പോ ഞങ്ങടെ ഫ്രണ്ട്ഷിപ്പ് വരെ പോവും.അതുവേണ്ട.അല്ല നിനക്കെങ്ങനെ മനസിലായി. എനിക്കവളെ ഇഷ്ടാന്ന്"ജിത്തു "വിളിച്ചാൽ പോലും അമ്പലത്തിൽ വരാത്ത നീ അമ്പലത്തിൽ വന്നതും,അവളെ കണ്ടപ്പോ നിന്റെ കണ്ണിലുണ്ടായ തിളക്കവും.

പിന്നെ എന്റെ ശ്രീ എന്ന് ചേച്ചി പറഞ്ഞപ്പോ ഉകള ഞെട്ടലും ലിനുനേ അങ്ങളായാണ് പറഞ്ഞപ്പോ ഉണ്ടായ ആശ്വാസവും,അതിനേക്കാൾ ഉപരി നിന്നെ ഞാൻ ചെറുപ്പമുതലെ കാണാൻ തുടങ്ങിയതല്ലേ. അങ്ങനെ മനസിലായി."അഞ്ചു ഒരു ചിരിയോടെ പറഞ്ഞു. "അമ്പോ നമിച്ചു.ഇപ്പൊ നടക്ക് തമ്പുരാട്ടി"ജിത്തു അവൾടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു. "ഓ ശെരി " ~~~~~~~~~ കുറച്ചു നേരത്തെ സംസാരം കൊണ്ട് തന്നെ ഞാൻ ശ്രീയുമായി കൂട്ടായി.ലിനുവിനെ പോലെ തന്നെ നന്നായി സംസാരിക്കുന്ന ടൈപ്പ് ആണ്. "ശിവ മുമ്പേപ്പോഴെങ്കിലും ഇവിടേക്ക് വന്നിട്ടുണ്ടോ" ശ്രീയുടെ ചോദ്യം കേട്ട് ഞാൻ സംശയത്തോടെ അവനെ നോക്കി. "ഇല്ല എന്തേ" "അല്ല തന്നെ എവിടെയോ കണ്ടപോലെ"ശ്രീ "ചിലപ്പോ തോന്നിയതായിരിക്കും"ശിവ "May be ആയിരിക്കും"ശ്രീ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story