ശിവദർശനം 💞: ഭാഗം 36

shivadharshanam

രചന: SHOBIKA

"ഇനിയെന്താ പരിപാടി" അമ്പലം തൊഴുതിറങ്ങിയതും ജിത്തുവിന്റെ വകയായിരുന്നു ആ ചോദ്യം. "ഇനിയെന്താ നിങ്ങൾ തന്നെ പറ" ശിവ അവരെ നോക്കി പറഞ്ഞു. "ഇനി നമ്മുക്ക് എന്റെ വീട്ടിൽ പോവാം "ലിനു ആവേശത്തോടെ പറഞ്ഞു. "ആദ്യം എന്റെ വീട്ടിലേക്ക് എന്നിട്ട് നിന്റെ വീട്ടിലോട്ട് പോവട്ടോ"ജിത്തുവും വിട്ടുകൊടുക്കാതെ പറഞ്ഞു. "ഓകെ ഒക്കെ നിങ്ങൾ ഇങ്ങനെ വഴക്ക് കൂടാതെ. രണ്ടാൾടെ വീട്ടിൽക്കും ഞങ്ങൾ വരുന്നുണ്ട്.അതുപോരെ.ആദ്യം ലിനുവിന്റെ വീട്ടിലേക്ക് then ജിത്തുന്റെ ഒക്കെ" ദെച്ചു അവരുടെ തർക്കത്തിന് ഇടയിൽ പറഞ്ഞു. "എന്ന നിങ്ങൾ ഞങ്ങളെ follow ചെയ്തു വാ"ശ്രീ അംഗബ അവര് യാത്രയാവുകയാണ് മക്കളെ യാത്രയാവുകയാണ്...ഇനിയെന്തൊക്കെ ഉണ്ടാവുമെന്ന് അറിയാതെ. ~~~~~~~~~ "ശിവ ഞാൻ ഒരു കാര്യം ചോയ്ച്ചോട്ടെ" കാറോടിച്ചോണ്ടിരുന്ന ശിവയോട് ദെച്ചു ചോദിച്ചു. "നീയെന്തിനാ ഇങ്ങനെ അനുവാദം ചോദിക്കുന്നെ.നീ ചോയ്ചോന്നെ"ശിവ ഡ്രൈവിങ്ങിനിടയിൽ പറഞ്ഞു. "ഏയ് മുന്നേ കൂട്ടി ചോയ്ച്ചാൽ പിന്നെ ദേഷ്യ പെടില്ല വിചാരിച്ചാണ്"ദെച്ചു

"അപ്പൊ എന്തി ദേഷ്യം വരുന്ന കാര്യമാണ് എന്റെ മാക്രികുട്ടി പറയാൻ പോവുന്നേ ലെ"ശിവ ഒരു കുസൃതി ചിരിയോടെ അവളുടെ കവിളിൽ ഒന്ന് നുള്ളികൊണ്ട് പറഞ്ഞു. എന്തോ അവന്റെ ആ മാക്രികുട്ടി എന്ന സംഭോദനയിലൂടെ അവൾക്ക് ധൈര്യം പകർന്നു നല്കിയപോലെ... "ശിവ അച്ഛനും അമ്മയെയും കുറിച്ച് എന്തേലും ഡീറ്റൈൽസ് തപ്പിയിട്ട് കിട്ടിയോ" ദെച്ചുവിന്റെ ആ ചോദ്യം ശെരിക്കുമോന്നവനെ ഞെട്ടിച്ചു.അതിന്റെ ഫലമായി പെട്ടന്ന് ബ്രേക്ക് പിടിച്ചവിടെ നിന്നു. "നിനക്കതെങ്ങനെ"ശിവ ഞെട്ടൽ മാറ്റി അത്ഭുദത്തോടെ ചോദിച്ചു. "എന്താ വണ്ടി നിർത്തിയെ" അവരുടെ വണ്ടി നിർത്തിയത് കണ്ട ജിത്തു ശിവയുടെ കാറിനരികിൽ ബൈക്കു നിർത്തികൊണ്ട് ചോദിച്ചു. "ഏയ് ഒന്നുല്ല"ശിവ "ഉറപ്പല്ലേ..."ജിത്തു "അഹ് ഉറപ്പ്..."ശിവ അവനോട് അത് പറഞ്ഞ് ശിവ വണ്ടിയെടുത്തു.അവന്റെ തൊട്ട് പുറകിലായി ജിത്തുവിന്റെ വണ്ടിയും മുമ്പിലായി ശ്രീയുടെ വണ്ടിയുമുണ്ടായിരുന്നു. "നീ ഉത്തരം പറഞ്ഞില്ല. നിനക്കെങ്ങനെ മനസിലായി...ഞാൻ അവരുടെ ഡീറ്റൈൽസ് തിരഞ്ഞു എന്ന്"ശിവ പുരികം പൊക്കികൊണ്ട് ചോദിച്ചു. "എനിക്ക് നിന്റെ കണ്ണിൽ നോക്കിയാൽ മതി ശിവ,

നിന്റെ ഒരു ഭാവമാറ്റങ്ങളും എനിക്കറിയാൻ കഴിയും.ഞാൻ നിന്റെ അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും പറഞ്ഞതൊക്കെ നിന്റെ മനസിൽ തട്ടിയിട്ടുണ്ടെന്ന് നിന്റെ മുഖം കണ്ട മനസിലായി... നീ കേട്ടില്ലേ മുഖം മനസിന്റെ കണ്ണാടിയാണെന്ന്. പിന്നെ നീ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു,അന്നുണ്ടായ മീറ്റിങ് important ഒന്നുമല്ലെന്ന്. സോ ഞാൻ ഊഹിച്ചു . പക്ഷെ അതിനേക്കാൾ ഉപരി ഞാനും ഇപ്പൊ ആഗ്രഹിക്കുന്നുണ്ട് നിന്റെ അച്ഛനും അമ്മയെയും കണ്ടുപിടിക്കാൻ. എനികറിയണം എന്തിനുവേണ്ടിയാണ് അവർ തങ്കകുടപോലെയുള്ള എന്റെ ഈ മാക്കാനെ വേണ്ട എന്നുപറഞ്ഞേ എന്ന്. ഞാനീ ശിവയുടെ പെണ്ണാണ്. ശിവയുടെ ദർശന...ശിവദർശനം💞.... So നിന്റെ കാര്യങ്ങൾ എല്ലാം നീ പറയാതെ തന്നെ എനിക്കറിയാൻ സാധിക്കും." ദെച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു. തുടങ്ങുമ്പോൾ അവളിൽ നിറഞ്ഞിരുന്നത് ഗൗരവമായിരുന്നെങ്കിൽ,അവസാനിപ്പിക്കുമ്പോൾ അവളിൽ നിറഞ്ഞു നിന്നത് കള്ളച്ചിരിയായിരുന്നു.

അവനുവേണ്ടി മാത്രമായുള്ള ചിരി... "ഞാനാണീ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ എന്ന് തോന്നുന്നു ഈ നിമിഷം. നിന്നെ പോലൊരു പെണ്ണിനേ എനിക്കുവേണ്ടി ദൈവം മാറ്റിവെച്ചില്ലേ...അത് തന്നെയാണ് ദൈവം എനിക്ക് ജന്മത്തിൽ വിധിച്ചിട്ടുള്ള നിധി...love u ദെച്ചു💕" ശിവ പ്രണയർദ്രമായി അവളോട് പറഞ്ഞു. "Love u too shiva💕" അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ദെച്ചുപറഞ്ഞു. "ഇനി പറ... വീട് മൊത്തം അറിച്ചുപെറുക്കിയിട്ട് എന്തേലും കിട്ടിയോ"ദെച്ചു ആകാംഷയോടെ ചോദിച്ചു. "ഇല്ലെടാ...ഒന്നും കിട്ടിയില്ല.."ശിവ ഇത്തിരി വിഷമത്തോടെ പറഞ്ഞു. "എന്ന ഞാൻ ഒരു കാര്യം പറയട്ടെ...നിന്റെ birth certificatil നീ ജനിച്ച സ്ഥലം ഇതാ എന്നും എവിടെയാ എന്നൊക്കെയില്ല. അത് വെച്ച് കണ്ടുപിടിക്കാൻ പറ്റില്ലേ"ദെച്ചു "ഓഹ് shit ഞാനാ കാര്യം ചിന്തിച്ചേയില്ല...." വണ്ടി നിർത്തികൊണ്ട് ശിവ പറഞ്ഞു. ലിനുവിന്റെ വീട്ടിലെത്തിയിട്ടാണ് വണ്ടി നിർത്തിയെ. ദെച്ചു എന്തേലും പറയാൻ നിക്കുമ്പോഴേക്കും ശ്രീ വന്നു ക്ലാസ്സിൽ തട്ടിയായിരുന്നു.

"എന്താ ഇവിടെ തന്നെ നിർത്തിയെ അകത്തോട്ട് വണ്ടി കെറ്റിയിട്"ശ്രീ "എഹ് ആ ഇടാം."ശിവ അതികം പറഞ്ഞ്‌ വണ്ടി ഉള്ളിലേക്ക് കേറ്റി. ലിനു പോയി കോളിങ് ബെൽ അടിക്കുന്നുണ്ട്. "ഇതെന്താ ശ്രീ 'അമ്മ വാതിൽ തുറക്കാത്തെ"ലിനു സംശയത്തോടെ ശ്രീയോട് ചോദിച്ചു.. "ശ്യോ ഞാനാ കാര്യം മറന്നു 'അമ്മ അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരിക്കാ.എന്നോട് പറഞ്ഞായിരുന്നു നമ്മൾ വരുമ്പോഴേക്കും വരുമെന്ന് ഞാൻ വിട്ടുപോയതാ." ശ്രീ അതും പറഞ്ഞ് spare key എടുത്ത് വാതിൽ തുറന്ന് അകത്തു കയറിയിരുന്നു. "അച്ഛന് എന്തുപറ്റി "വീടിനകത്ത് കയറുന്നതിടയിൽ ദെച്ചു ചോദിച്ചു "ഇവളൊന്നും പറഞ്ഞിട്ടില്ലേ"ശ്രീ ലിനുവിനെ നോക്കി പറഞ്ഞു "എന്ത്"ജിത്തു. "അഹ് അതെന്താ ലിനു നീ പറയായിരുന്നേ"ശ്രീ "എന്തോ പറയാൻ തോന്നിയില്ലെടാ"ലിനു ദയനീയമായി പറഞ്ഞു. "അച്ഛൻ ആക്‌സിഡന്റ ആയി കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി.ആദ്യം കോമായിലൊക്കെ ആയിരുന്നു. പിന്നെ ട്രീറ്റ്മെന്റിലൂടെ കുറച്ചു കുറച്ചു ഒക്കെയായി വരുന്നു.

ഞാൻ കരുതി നിങ്ങളോട് ഇതൊക്കെ ഇവൾ പറഞ്ഞിണ്ടാവും എന്ന്"ശ്രീ "അതെന്താ ലിനു നീ ഞങ്ങൾക്ക് ആരുമല്ലാന്ന് തോന്നിയോ... അതോ നീ ഞങ്ങളെ സ്വന്തമായിട്ടല്ലേ കണ്ടേ.."ജിത്തു "പേടിയായിരുന്നു എനിക്ക്...അച്ഛന്റെ കാര്യം പറഞ്ഞാൽ നിങ്ങൾക്ക് എന്നോടുള്ള സ്നേഹം നഷ്ടപ്പെടുമോ എന്നോർത്ത്. എന്റെ കൂടെ പഠിച്ചവർക്കൊക്കെ അച്ചന്റെ കാര്യം അറിഞ്ഞതിനുശേഷം സഹതാപം മാത്രമേ അവരുടെ കണ്ണുകളിൽ കണ്ടിട്ടുള്ളു.എന്നും സഹതാപതോടെയെ നോക്കിയിട്ടുള്ളൂ അവരെല്ലാവരും.അതുപോലെ നിങ്ങളും എന്നെ ആ കണ്ണിലൂടെ കാണരുത് എന്ന് ഞാൻ ആഗ്രഹിച്ചു. ആദ്യമൊക്കെ പറയണം പറയണം എന്ന് വിചാരിക്കുക.പിന്നെ കരുതി നേരിട്ട് കൊണ്ടുവന്ന് കാണിക്കാം എന്ന്.എന്റെ അച്ഛനും അമ്മയെയും ശ്രീയേയുമൊക്കെ കാണിച്ചു തരാൻ വേണ്ടിയാ നിങ്ങളോട് ഞാൻ എന്റെ വീട്ടിലേക്ക് ക്ഷേണിച്ചത്പോലും...അല്ലാതെ നിങ്ങളോട് എനിക്ക് വിശ്വാസമില്ലതൊണ്ടല്ല...നിങ്ങളെനിക്ക് ആരുമല്ലെന്ന് എനിക്കൊരിക്കൽ പോലും തോന്നിയിട്ടില്ല...

ഇനിയോട്ട് തോന്നുന്നുകയുമില്ല."ലിനു കരഞ്ഞുകൊണ്ട് പറഞ്ഞു. "അയ്യേ ഞങ്ങടെ കാന്താരി കരയുവാണോ.. shame ട്ടോ...ദേ നോക്കിയേ ജിത്തു...ഇവൾ കരയുന്നെടാ നീ ഒരു ഫോട്ടോ എടുത്ത് വെച്ചേക്ക് ട്ടോ...മഹാത്ഭുതത്തിൽ ഒന്നാണ് ലിനു കരയുന്നതൊക്കെ..." ലിനുവിനെ ചേർത്തു നിർത്തികൊണ്ട് ശിവ പറഞ്ഞു.ദെച്ചുവും ജിത്തുവും ശ്രീയും അഞ്ചുവുമൊക്കെ അവൾ പറയുന്നത് കേട്ട് സങ്കടം തോന്നിയെങ്കിലും അതെല്ലാം മാറ്റി അവളെ ഒക്കെയാക്കാൻ നോക്കി. "ഒന്നുലെങ്കിലും ഈ കാട്ടുമാക്കാനെ എന്റെ ദെച്ചുസ് മാറ്റിയെടുത്തില്ലേ അതിലും വലിയ അത്ഭുദമൊന്നുമില്ലന്നെ" ലിനു കണ്ണൊക്കെ തുടച്ചു ഒരു ചിരിയോടെ പറഞ്ഞു. ആ ചിരി ചുറ്റുമുള്ളവരിലോട്ട് പകർന്നു.അവർക്കെല്ലാം അവളുടെ ആ ചിരിയായിരുന്നു വേണ്ടിയിരുന്നത്...അതുമാത്രം മതിയായിരുന്നു അവർക്ക് അവളോട് ഉണ്ടായിരുന്ന പരിഭവം മാറാൻ.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story