ശിവദർശനം 💞: ഭാഗം 37

shivadharshanam

രചന: SHOBIKA

 "ലിനു നീ സംസാരിച്ചു നിക്കാതെ അവർക്ക് വല്ലതും കുടിക്കാൻ എടുക്കേടി"ശ്രീ "അയ്യാ..നെ പറഞ്ഞിട്ടു വേണ്ടേ എനിക്കറിയാൻ ഒന്ന് പോയെടാ." ലിനു ശ്രീയെ നോക്കി കൊഞ്ഞനം കുതികാണിച്ചോണ്ട് പറഞ്ഞു. "നിന്നോട് ഞാൻ പറഞ്ഞിട്ടിലെഡി കൊഞ്ഞനം കുത്തി കാണിക്കരുതെന്ന്"ശ്രീ അതും പറഞ്ഞു ലിനുന്റെ ചെവിക്ക് പിടിച്ചു. "അയ്യോ പിടിവിട് കാലമാടാ ഇനി അങ്ങനെ ചെയ്യില്ല" ലിനു പിടിവിടിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു. "അയ്യോ സോറി സോറി ഇനി ഇങ്ങനെ വിളിക്കില്ല പിന്നെ കൊഞ്ഞനം കുത്തികാണിക്കൂല്ലാ എന്റെ പൊന്നേട്ടാനാണെ സത്യം" ശ്രീയെ കാലമാടൻ എന്ന് വിളിച്ചോണ്ട് അവൻ പിടിത്തം ഇത്തിരി മുറുക്കി.പാവം ലിനു ഇനി വിളിക്കുല്ലെന്നു സത്യം ചെയ്തു.അത് പറഞ്ഞപ്പോഴാണ് അവൻ പിടിവിട്ടെ. "അന്തഭയമിറകിട്ടും"ശ്രീ അവളെ നോക്കി പറഞ്ഞു "നീ പോടാ കാലമാടാ ഞാൻ ഇനിയും വിളിക്കും" ലിനു അതും പറഞ്ഞ് കൊഞ്ഞനം കുത്തികൊണ്ട് കിച്ചേനിലോട്ടോടി. "ഈ പെണ്ണിനെ ഞാൻ..നിങ്ങൾ കാര്യമാക്കണ്ടാ...ഇതിവിടെ സ്ഥിരമുള്ളതാ" ശ്രീ അവരെ നോക്കി പറഞ്ഞു. അവരാണേൽ അവരുടെ ആ സഹോദരബന്ധം നോക്കി നിൽക്കുവാണ്.

"ഞങ്ങൾ അതല്ല നോക്കിയത്."ദെച്ചു "പിന്നെ"ശ്രീ "അല്ലാ ലിനുനെ ഞങ്ങക്കറിയാം...അവൾ ഇതല്ലാ ഇതിനപ്പുറം ചെയ്യിമെന്നെനിക്കറിയാം.പക്ഷെ ശ്രീയും അങ്ങനെ ആയതാ അത്ഭുദം"ദെച്ചു "പിന്നെ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ജനിച്ചവരല്ലേ...ഒരേ അമ്മേടെ വയറ്റിൽ നിന്നുവന്നവർ...അപ്പൊ അങ്ങനെ ആയിലേൽ അത്ഭുദമുള്ളു."ശ്രീ ഒരു ചിരിയോടെ പറഞ്ഞു. "ദാ കുടിക്കാൻ എടുത്ത് കുടിക്കെല്ലാവരും" ജ്യൂസ് കൊണ്ടുവന്ന് വെച്ചുകൊണ്ട് ലിനു പറഞ്ഞു. "അല്ലെടി നീ ഇപ്പൊ ജ്യൂസ് ഉണ്ടാക്കിയോ"ജിത്തു സംശയത്തോടെ ചോദിച്ചു. "എവിടെ.. ഇവള് ഉണ്ടാക്കുന്നത്...best തമാശ പറയലേട്ടോ...അത് അമ്മ ഉണ്ടാക്കി വെച്ചിട്ട് പോയതാ.ആരേലും guest വരുവാണേൽ കൊടുക്കാൻ പറഞ്ഞ്"ശ്രീ ചിരിച്ചോണ്ട് പറഞ്ഞു. "അഹ് അത്.ഞങ്ങളും വിചാരിച്ചു ഇവള് ഒറ്റ രാത്രികൊണ്ട് നന്നായോ എന്ന്"ദെച്ചു അവളെ കളിയാക്കികൊണ്ട് പറഞ്ഞു. "ദേ നിങ്ങൾ എന്നെ കളിയാക്കുവോന്നും വേണ്ടട്ടോ...നിനക്കറിയോടി ഉണ്ടാക്കാൻ"ലിനു ഒന്ന് പുച്ഛിച്ചുകൊണ്ട് ദെച്ചുനോട് പറഞ്ഞു.

"അത്...അത്പിന്നെ"ദെച്ചു തലച്ചോറിഞ്ഞോണ്ട് അവരെ നോക്കി. അത് കണ്ടതും അവരെല്ലാം കൂടി ചിരിക്കാൻ തുടങ്ങി. "ഇങ്ങനെ രണ്ട് ലൂസുകൾ"ശ്രീ ലിനുന്റെ മണ്ടേൽ ഒന്ന് കൊടുത്തുകൊണ്ട് പറഞ്ഞു. "ഔച്... ശ്രീ..."തലയൊന്ന് ഉഴിഞ്ഞുകൊണ്ട് കിന് വിളിച്ചു. "നീ വാ ലിനു എനിക്കെ വീടൊക്കെ ഒന്ന് കാണിച്ചു താ" ഇനി അവിടെ നിന്നാൽ കൂടുതൽ നാറും എന്നുള്ളതൊണ്ട് ദെച്ചു ലിനുവിനേം വലിച്ചോണ്ട് പോയി. "ഏയ് നിക്ക് ചേച്ചിസ് ഞാനും ഉണ്ട്" അതും പറഞ്ഞ് അഞ്ചുവും അവരുടെ പുറകെ പോയി. "നീ ഇങ്ങനെ ഞങ്ങളെ ചേച്ചി എന്ന് വിളികല്ലേ...ഒരു വയസ്സിനല്ലേ ഡിഫറെൻസ് ഉള്ളു.അപ്പൊ ഞങ്ങടെ പേര് തന്നെ വിളിച്ചോ.നീ ജിത്തുനേ പേരല്ലേ ഒന്നുലേൽ വിളിക്കുന്നേ. അപ്പൊ ഞങ്ങളേം അങ്ങനെ വിളിച്ചോ."ദെച്ചു അഞ്ചുനേ പിടിച്ചു നിർത്തികൊണ്ട് പറഞ്ഞു. "ഓക്കേ സെറ്റ്."അഞ്ചു. "ദേ ഇതാണ് എന്റെ റൂം"ലിനു ഒരു റൂമിൽ കയറികൊണ്ട് പറഞ്ഞു. "ഓഹോ അപ്പൊ ഇതാണ് നിന്റെ സാമ്രാജ്യം ലെ...ഇതെന്താടി ഫുൾ വലിച്ചു വാരിയിട്ടിരിക്കുന്നേ"

അവിടവിടെയായി കിടക്കുന്ന ഡ്രസ് ചൂണ്ടി ലിനു പറഞ്ഞു. "Omg!!!ഇത് മറ്റേ കണ്ട് ആ ശ്രീ വന്നാൽ എന്റെ പതിനാറാടിയന്തിരം കഴിക്കും"ലിനു തുണിയൊക്കെ എടുത്തോണ്ട് പറഞ്ഞു. "അതെന്നാടി"ദെച്ചു സംശയത്തോടെ ചോദിച്ചു. "അവൻ കുറച്ചു വൃത്തി ഭ്രാന്തൻ ആണ്"ലിനു "കുറച്ചല്ല കുറച്ചധികം..." എന്തോ ഓർത്തപോലെ അഞ്ചു പറഞ്ഞു. "അതെന്താ നീ അങ്ങനെ പറഞ്ഞേ"ദെച്ചു സംശയത്തോടെ ചോദിച്ചു. "ഒന്നും പറയാണ്ടാ എന്റെ ദെച്ചുസേ.. ലാസ്റ്റ് കഴിഞ്ഞ എന്റെ birthday യുടെ അന്ന്... എന്റെ ഫ്രണ്ട്സ് എല്ലാരും കൂടെ ഒന്ന് സെലിബ്രേറ്റ് ചെയ്തു...എന്തൊക്കെ കൊണ്ടാണെന്ന് പറയണ്ടല്ലോ...എല്ലാതും കൂടെ എന്നെ പിടിച്ചു നിർത്തി മേത് കൂടെ ചീഞ്ഞ മുട്ട,തക്കാളി,ഷേവിങ്ങ് ക്രീം എല്ലാം കൊണ്ട് എന്നെ ഒന്ന് decorate ചെയ്തു...പിന്നെ അതിന്റെ ചാണക വെള്ളം കൂടെ ഒഴിക്കാൻ വന്നതും,ഞാൻ അവരുടെ കയ്യിൽ നിന്ന് കുതറി ഓടി..ഞാൻ ഓടിയപ്പോൾ അറിയാതെ just ഒന്ന് പോയി ഒരാളെ തട്ടി അയാളുടെ കൂടെ അങ്ങു വീണു...

പിന്നെയുണ്ടോ പൂരം...മുട്ടൻ തെറിയായിരുന്നു അങ്ങേരുടെ വായെന്നു കേട്ടെ...ചീഞ്ഞ തക്കാളിയുടെ മുട്ടേടേം ഒക്കെ smell വരെ പമ്പ കടന്നു ആ തെറിയൊക്കെ കേട്ടിട്ട്...പിന്നെ ഞാൻ ബോധത്തിൽ വന്നതും ഞാനും വിട്ട് കൊടുത്തില്ല ഞാനും തിരിച്ചു പറയാൻ തുടങ്ങി...പിന്നെ കണ്ടാൽ അപ്പൊ അടിപിടി ആണ്..."അഞ്ചു ഒന്ന് ശ്വാസം വലിച്ചുകൊണ്ട് പറഞ്ഞു . "നീ പറഞ്ഞതൊക്കെ ശെരി...ഇത് ഇപ്പൊ പറയാൻ കാരണം"ദെച്ചു സംശയത്തോടെ ചോദിച്ചു. "ശെരിയാ ഇതിൽ ശ്രീയുമായി എന്താ ബന്ധം"ലിനു "എന്താ ബന്ധം എന്നോ...ഞാൻ ആ പോയി ഇടിച്ചു വീണില്ലേ..."അഞ്ചു "ആ വീണു"ദെച്ചുവും ലിനുവും ഒരുമിച്ച് പറഞ്ഞു "ആ വീണതെ ശ്രീടെ മേലേകൂടെയാ"അഞ്ചു ഒന്ന് ഇളിച്ചോണ്ട് പറഞ്ഞു. അത് കേട്ടതും ദെച്ചുവും ലിനുവും കൂടെ ചിരിക്കാൻ തുടങ്ങി... "എന്നെ കളിയാക്കുന്നോ"ചുണ്ട് കൂർപ്പിച്ചുകൊണ്ട് അഞ്ചു പറഞ്ഞു. "വെറുതെയല്ല,നിന്നെ കണ്ടപ്പോ അവൻ കണ്ണുരുട്ടിയത്"ലിനു "യാ യാ അതുതന്നെ"അഞ്ചു തലയാട്ടികൊണ്ട് പറഞ്ഞു. "അല്ലാ ലിനു ജിത്തുവും ഇതുപോലെ വൃത്തി പ്രാന്തൻ ആണേൽ നീ പെട്ടില്ലേ" അഞ്ചു അവിടെ നിൽപ്പുണ്ടെന്നു ഓർക്കാതെ ദെച്ചു പറഞ്ഞു.

"അതിന് നിനക്ക് അവനെ അറിയില്ലേ അവനങ്ങനെ വൃത്തിയൊന്നുമില്ല.എന്നെ പോലെ തന്നെയാ, ലെ അഞ്ചു" ലിനു എന്തോ ഒരു ഫ്ലോവിൽ അഞ്ചുനോട് ചോദിച്ചു.പിന്നെയാണ് എന്താ ചോദിച്ചേ പറഞ്ഞേ എന്ന് രണ്ടാൾക്കും മനസിലായെ..രണ്ടാളും അവൾടെ നേരെ തിരിഞ്ഞ് ഒരു വളിച്ച ചിരി ചിരിച്ചു.അഞ്ചു ആണേൽ അവരെ തന്നെ കണ്ണു കൂർപ്പിച് നോക്കുന്നുണ്ട്. "എന്താ സംഭവം..സത്യം പറഞ്ഞോ രണ്ടും ഇല്ലേൽ ഞാൻ ഇപ്പൊ തന്നെ കൃഷ്ണയോട് പറയും വേണോ"അഞ്ചു ചെറുതായിട്ടൊന്ന് കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "അയ്യോ പറയല്ലേ...ഞാൻ പറയാം"ലിനു ഓടിപ്പോയി അവൾടെ കയിൽ പിടിച്ചോണ്ട് പറഞ്ഞു. "അതുണ്ടല്ലോ..."ലിനു എന്തു പറയും എന്നറിയാതെ ദെച്ചുനേ നോക്കി. "അതോന്നുല്ല കൊച്ചേ ദേ ഈ നിക്കണ ലിനുന് ജിത്തുനേ ഇഷ്ടാണ് എന്ന്." ദെച്ചു നിസ്സാരം മട്ടിൽ പറഞ്ഞു.ലിനു അത് കേട്ട് തല താഴ്ത്തി നിന്നു.അഞ്ചു അത് കേട്ട് അത്ഭുദത്തോടെ നോക്കി. "അവന് ഇഷ്ടമല്ലെങ്കിലോ പറഞ്ഞ് പറയാതെ ഇരിക്കാ..പിന്നെ അവന്റെ ഫ്രണ്ട്ഷിപ്പ് കളയാൻ പറ്റില്ല പറഞ്ഞ്"ദെച്ചു "ഹേ..ശെരിക്കും നിങ്ങൾ made for each other ആണ്"അഞ്ചു ഒരു ചിരിയോടെ പറഞ്ഞു

"എന്താ പറഞ്ഞേ"ലിനു അവള് പറഞ്ഞ് കേട്ട് ഞെട്ടികൊണ്ട് ചോദിച്ചു. "പിന്നെ കൃഷ്ണക്കും ലിനുനേ ഇഷ്ടാണ് പക്ഷെ അവന് ഇതേപോലെ വിചാരിച്ചിരിക്കാണ്.നിങ്ങടെ ഫ്രണ്ട്ഷിപ്പ് നഷ്ടപെട്ടലോ പറഞ്ഞ്" അഞ്ചു പറഞ്ഞത് കേട്ട് ലിനുന്റെ കണ്ണ് നിറഞ്ഞു.ദെച്ചു അത്ഭുദത്തോടെ നോക്കി നിക്കുവാണ്.പെട്ടന്നാണ് ജിത്തുവും ശിവയും ശ്രീയും കൂടെ എന്തൊക്കെയോ പറഞ്ഞ് മുകളിലേക്ക് കയറി വന്നേ... ജിത്തുനേ കണ്ടതും ലിനു ഓടിപ്പോയി അവനെ കെട്ടിപിടിച്ചു.എന്താ സംഭവം എന്നറിയാതെ കിളിപോയപോലെ നിക്കുവാണ് ജിത്തു.ബാക്കി ഉള്ളവരുടെ അവസ്ഥയും ഏതാണ്ട് അതുപോലെ തന്നെയാണ്. ദെച്ചുവും അഞ്ചുവും ചിരിച്ചുകൊണ്ട് അത് നോക്കി നിന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story