ശിവദർശനം 💞: ഭാഗം 42

shivadharshanam

രചന: SHOBIKA

"അച്ഛാ..." ശിവ അച്ഛാ എന്ന് വിളിച്ചുകൊണ്ട് കിടക്കിയിൽ കിടക്കുന്ന ആ മനുഷ്യന്റെ അടുത്തേക്കൊടി. അത് കണ്ടു നിന്നവരെല്ലാം ഞെട്ടിതരിച്ചു...ദെച്ചുവും ജിതുവുമൊക്കെയാണേൽ എന്താ ഇവിടെ നടക്കുന്നെ എന്ന് നോക്കി നിൽക്കുവാണ്. ~~~~~~~~~ ഓഫീസിൽ നിന്ന് കാൾ വന്ന് സംസാരിക്കാൻ പുരത്തിറങ്ങിയതാ ഞാൻ.തിരിച്ചു വന്നപ്പോൾ എന്തോ ചർച്ച. അപ്പോഴാണ് ദെച്ചു പറഞ്ഞേ ലിനുന്റെ അച്ഛന്റെ പേരും ചന്ദ്രശേഖരൻ എന്നാണ് എന്ന്. അപ്പോഴാണ് ഞാൻ ബെഡിലോട്ട് നോക്കിയേ.ഒരു വട്ടമേ ഞാൻ നോക്കിയുള്ളൂ.അവിടെ കിടക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി.അറിയാതെ എന്റെ നബിൻ തുമ്പിൽ നിന്ന ആ നാമം പുറത്തോട്ട് വന്നു. "അച്ഛൻ" അതേ അച്ഛനാണ് അത് എന്റെ അച്ഛൻ.ചെറുപ്പത്തിൽ കണ്ടതാണെങ്കിലും എനിക്കു മനസിലാവും എന്റെ അച്ഛനെ.ആളിത്തിരി ക്ഷീണിച്ചിട്ടുണ്ടെന്നെ ഉള്ളു. ഇതെന്റെ അച്ചൻ തന്നെയാണ്.ഞാൻ അച്ഛനടുത്തേക്ക് ഓടി. അച്ചനെ കെട്ടിപിടിച്ചു കരഞ്ഞു. "എന്റെ അച്ഛൻ" "ശിവാ" ഞെട്ടലിൽ നിന്നും പുറത്തേക്ക് വന്ന് ദെച്ചു വിളിച്ചു. "അഹ്" അച്ഛനിൽ നിന്ന് വിട്ടുമാറിക്കൊണ്ട് ശിവ വിളി കേട്ടു

"ശിവ നീ എന്തൊക്കെയാ പറയുന്നേ ഞങ്ങൾക്കൊന്നും മനസിലാവുന്നില്ല..."ജിത്തുമുഖം ചുളിച്ചുകൊണ്ട് പറഞ്ഞു. "ജിത്തുട്ടാ ഇതാണെന്റെ അച്ഛൻ....ഞാൻ അറിഞ്ഞില്ലല്ലോടാ...അച്ചനിങ്ങനെ ഒരവസ്ഥ ആയിരിക്കുമെന്ന്...എന്റെ വാക്കുകൾ ആയിരിക്കോടാ....അച്ഛനെ ഇങ്ങനെയാക്കിയെ.... എന്താടാ എനിക്കുമാത്രം ഇങ്ങനെ" ശിവ ജിത്തുനേ പുണർന്നുകൊണ്ട് ആരോടെന്നില്ലാതെ.. എന്തെന്നില്ലാതെ മൊഴിയാൻ തുടങ്ങി.... "പ്ടും" എന്തോ വീണുടയും പോലെയുള്ള സൗണ്ട് കേട്ട് എല്ലാരുടെയും നോട്ടം അങ്ങോട്ടായി. അവിടെ കണ്ടത് വീഴാനായി പോവുന്ന അച്ഛനെയാണ്. "അച്ഛാ...." ശിവയും ലിനുവും ശ്രീയും ഒരേ സ്വരത്താൽ അച്ഛന്റടുത്തേക്കോടി. ഇവിടെ എന്തൊക്കെയാ നടക്കുന്നെ എന്നറിയാതെ ആ മാതൃഹൃദയം കിടന്നു പിടച്ചു.തന്റെ പാതിയുടെ അവസ്ഥ കണ്ട് ഹൃദയം തകർന്ന് വീഴാനാഞ്ഞു.ദെച്ചു ഓടി ചെന്നാ ആ അമ്മക്ക് താങ്ങായി. "ഞാൻ വണ്ടി തിരിച്ചിടാം നിങ്ങൾ അച്ഛനെ കൊണ്ടുവാ"ജിത്തു അതും പറഞ് പുറത്തേക്ക് പോയി. പുറകെ അച്ചനെയും താങ്ങിപിടിച്ചുകൊണ്ട് ശ്രീയും ശിവയും പുറകെ അമ്മയെ ആശ്വാസിപ്പിച്ചു കൊണ്ട് ദെച്ചുവും ലിനുവും അവരുടെ പുറകെ കാറിൽ കയറി ഹോസ്പിറ്റലിലെക്ക് പോയി.

വണ്ടിയിലിടനീളം എന്തൊക്കെയോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു അച്ഛൻ.ഹോസ്പിറ്റലിലെത്തി അച്ചനെ icu വിന് അകത്തേക്ക് കയറ്റി. Icu വിൽ നിന്ന് പുറത്തു വന്ന ഡോക്ടറുടെ അടുത്തേക്ക് പോയി. "ഡോക്ടർ അച്ഛൻ...അച്ചനെങ്ങനെയുണ്ട്"ശ്രീ സങ്കടം കടിച്ചമർത്തികൊണ്ട് ചോദിച്ചു. ലിനുവും അമ്മയും അപ്പോഴും കണ്ണീർ വാർത്തുകൊണ്ടിരിക്കുകയാണ്. "ഹേയ് നിങ്ങൾ പേടിക്കാൻ മാത്രമൊന്നുമില്ല... its a miracle എന്നു വേണേൽ പറയാം...mr. ചന്ദ്രശേഖരൻ എന്തിനോട് പ്രതികരിക്കാൻ തയ്യാറായപ്പോ ബോഡി react ചെയ്തതാണ്.its a good sign.ആളെന്തൊ പറയാൻ ആഗ്രഹിക്കുന്നുണ്ട്.നമ്മുക്ക് നോക്കാം.ഇപ്പൊ മയക്കത്തിലാണ്. May be ഉണരുമ്പോൾ എന്തേലും പറയുമോ എന്ന് നോക്കാം.എന്തായാലും there will be a change....ആളുണർന്നാൽ നിങ്ങൾക്ക് കാണാം"ഡോക്ടർ അതും പറഞ്ഞു പോയി. ഡോക്ടറുടെ വാക്കകൾ അവരുടെയൊക്കെ മനസ്സിൽ ഒരു കുളിർമഴ തഖ്‌ന്നെ പെയ്യ്തിറങ്ങുന്നുണ്ടായിരുന്നു. "ശിവാ

" ശ്രീ ശിവയുടെ തോളിൽ കേ ചേർത്തുകൊണ്ട് വിളിച്ചു. ആ നിമിഷം തന്നെ ശിവ അവനെ കെട്ടിപിടിച്ചു.ആ ഒരു കെട്ടിപിടിക്കലിൽ തന്നെയുണ്ടായിരുന്നു അവനു പറയാനുള്ള മറുപടിസ്‌... ശ്രീയിൽ നിന്നുള്ള പിടിവിട്ട് ശിവ നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു. "അമ്മേ" ശിവയുടെ ആ വിളി ആ അമ്മയുടെ ഹൃദയത്തിൽ തന്നെ തറച്ചു കയറി. 'അമ്മ മുഖമുയർത്തി അവനെ നോക്കി കണ്ണീർ വാഴ്ത്തി. "നീ ഞങ്ങടെ മകനാണോ അല്ലയോ എന്നെനിക്കറിയില്ല.... എനിക്കൊന്നുമറിയില്ല....പക്ഷെ ഒന്നറിയാം നീയും അകത്തു കിടക്കുന്ന ആ മനുഷ്യനും തമ്മിൽ ജനമാന്തര ബന്ധമുണ്ട്." വസുന്ധരാമ്മ അവന്റെ കയ്യിൽ കൈ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. "അങ്ങെയല്ലാ അമ്മ.... ശിവ...ശിവയും അമ്മയുടെ മകൻ തന്നെയാണ്..ഞങ്ങടെ അതേ രക്തം... അങ്ങനെ വിശ്വസിക്കാനാ എനിക്കിഷ്ടം...അച്ഛനും അതു തന്നെയാണെന്ന് എനിക്കു...തോന്നുന്നു...നമ്മുക്ക് കാത്തിരിക്കാം അമ്മ...അച്ഛൻ ഉണരുന്ന വരെ കാത്തിരിക്കാം..."...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story