ശിവദർശനം 💞: ഭാഗം 43

shivadharshanam

രചന: SHOBIKA

"അങ്ങെനെയല്ലാ അമ്മ.... ശിവ...ശിവയും അമ്മയുടെ മകൻ തന്നെയാണ്..ഞങ്ങടെ അതേ രക്തം... അങ്ങനെ വിശ്വസിക്കാനാ എനിക്കിഷ്ടം...അച്ഛനും അതു തന്നെയാണെന്ന് എനിക്കു...തോന്നുന്നു...നമ്മുക്ക് കാത്തിരിക്കാം അമ്മ...അച്ഛൻ ഉണരുന്ന വരെ കാത്തിരിക്കാം..." ലിനു അമ്മയെ തന്നോട് ചേർത്തുപിടിച്ചോണ്ട് പറഞ്ഞു. പിന്നീട് അവരിലെല്ലാം നിറഞ്ഞു നിന്നത് മൗനം മാത്രമായിരുന്നു...എങ്ങും നിശബ്‌ദം.... ആ നിശബദ്ധതയെ തട്ടി തെറിപ്പിച്ചുകൊണ്ട് ഐസിയുവിൽ നിന്നുമൊരു ഡോക്ടർ പുറത്തേക്കിറങ്ങി...അവരെല്ലാം കൂടെ ഡോക്ടറുടെ അടുത്തോട്ട് പോയി...ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു തുടങ്ങി. "പേടിക്കാനൊന്നുമില്ല...ഗുഡ് ന്യൂസ് ആണ്.ചന്ദ്രശേഖർ കണ്ണു തുറന്നു.നിങ്ങൾക്ക് കയറി കാണാം.പിന്നെ അധികം സ്‌ട്രൈൻ ചെയ്യിപ്പിയ്ക്കരുത് കേട്ടോ" ഡോക്ടറിൽ നിന്നും ഉതിർന്നു വീണ ഓരോ വാക്കുകളും അവരുടെ മനസുകളിൽ ഒരിളം തെന്നൽ പോലെ കടന്നു പോയി.

അതും മനസിനെ കുളിരണിയിച്ചു എന്ന് പറയാം. ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയതും കണ്ടത് വയറുകൾക്കുള്ളിൽ കിടക്കുന്ന ചന്ദ്രശേഖരനെയാണ്...അത് കണ്ട ആ മക്കളിൽ ഒരു നോവുണർന്നു...തന്റെ പാതിയുടെ അവസ്ഥ കണ്ടു നിന്ന ആ അമ്മയിൽ തേങ്ങലുകൾ ഉയർന്നു....അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് അവരെ ചേർത്തുപിടിച്ച് ദെച്ചുവും ജിത്തുവും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്ന. "അ..അച്ഛാ..."ശിവ വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു അവന്റെ.എന്നിട്ടും അവൻ മയക്കത്തിലായിരുന്ന തന്റെ അച്ഛനെ വിളിച്ചു. തന്റെ മകന്റെ സ്വരം കേട്ടതുകൊണ്ടാണോ എന്തോ...ആ അച്ചൻ മെല്ലെ കണ്ണുകൾ ചിമ്മി തുറന്നു... മുന്നിലുള്ളവരെ എല്ലാരേയും ഒന്ന് കണ്ണോടിച്ചു. അവസാനം അത് ശിവയിൽ എത്തി നിന്നു. "മോ...നെ" വാക്കുകൾ കൂട്ടി ചേർത്ത് കൊണ്ട് അച്ഛൻ മകനെ വിളിച്ചു.മോനെ എന്ന ആ വിളിയിൽ നിറഞ്ഞു നിന്നിരുന്നു ഇത്രയും കാലം തന്റെ മകന് കൊടുക്കാൻ പറ്റാതിരുന്ന സ്നേഹം.

സ്‌നേഹത്തിൽ ചാലിച്ച ആ ഒരു വിളിയിൽ ശിവയിൽ ഉണ്ടായിരുന്ന എല്ലാ പരിഭവങ്ങളും അലിഞ്ഞില്ലാതായി...ശിവ തന്റെ അച്ചന്റെ കൈകൾ കൂട്ടിപിടിച്ചു.ഒരിക്കലും വിട്ടുപോവില്ല എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു. "വ.. സു..ഇ..ത്..നമ്മു..ടെ.. മക.. നാ..ണ്...നിന്റെ...ഗർഭ..പത്ര..ത്തിൽ...നിന്നും...പിറ..വി..യെടു..ത്താ.. നമ്മു..ടെ.. മകൻ" ഒന്ന് ശ്വാസം എടുത്തു എങ്ങനെയൊക്കെയോ ചന്ദ്രശേഖരൻ വസുന്ദരമ്മയോട് പറഞ്ഞു. ചന്ദ്രശേഖരന്റെ വാക്കുകൾ കേട്ട് എല്ലാരും ഞെട്ടി.ഒരിക്കെ ഞെട്ടിയതാണെങ്കിലും വീണ്ടും എന്തോ അച്ചനിൽ നിന്നു കേട്ടത് കൊണ്ടായിരിക്കണം അത്. "അധിക സമയം ഇവിടെ നിക്കാൻ പറ്റില്ല.പിന്നെ പേഷ്യയന്റിനെ സ്‌ട്രൈൻ കൊടുക്കരുത്.അതുകൊണ്ട് എല്ലാരും ഒന്ന് പുറത്ത് നിക്കണം" ഒരു നഴ്‌സ് വന്ന് പറഞ്ഞിട്ട് പോയി. അത് പ്രകാരം അവർ പുറത്തൊട്ടിറങ്ങി. "അമ്മേ..." പുറത്തേക്കിറങ്ങിയതും നിറഞ്ഞ കണ്ണുകളോടെ ശിവ വസുന്ദരമ്മയെ വിളിച്ചു.കൂടെ നിന്നവരിൽ എല്ലാം അനുകമ്പയായിരുന്നു.

സ്വന്തം അമ്മയെ ആദ്യമായി അമ്മ എന്ന് വിളിച്ചപ്പോഴുള്ള ആനന്ദമായിരുന്നു അവന്റെ കണ്ണുകളിൽ.ആ അമ്മയുടെ കണ്ണുകളിൽ വാത്സല്യമായിരുന്നു.മാതൃവാത്സല്യം...തന്റെ മകന് ഇത്രയും നാൾ നിഷേധിക്കപ്പെട്ടിരുന്ന വാത്സല്യം.... "മോനെ" അമ്മയിൽ നിന്നുയർന്ന മോനെ എന്ന വാക്ക് അവൻ ഹൃദയം കൊണ്ട് സ്വീകരിച്ചു.അവൻ അമ്മയെ ചെന്ന് വാരിപുണർന്നു... എല്ലാവരിലും ഒരു ചെറു പുഞ്ചിരി മൊട്ടിട്ടു. ആ അമ്മ തന്റെ മകന്റെ മുഖം മുഴുവൻ മുത്തങ്ങളാൽ മൂടി.അമ്മയിൽ നിന്ന് അവനുകിട്ടിയ ആദ്യ ചുംബനങ്ങൾ.അവനതെല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങി. "എന്തൊരു മഹാപാപിയാണ് ഞാൻ.ഇങ്ങനെയൊരു മകൻ ജീവിച്ചിരിപ്പുണ്ട് എന്ന്, എന്റെ വയറ്റിൽ നിന്ന് പിറവി എടുത്തിട്ടുണ്ടെന്ന് ഈ 'അമ്മ അറിഞ്ഞില്ലല്ലോടാ" ശിവയെ നെഞ്ചോട് ചേർത്ത് ആ 'അമ്മ വിങ്ങി പൊട്ടി.... "അതൊക്കെ കഴിഞ്ഞതല്ലേ അമ്മേ...എല്ലാം വിധി...

എന്റമ്മയെ എനിക്കിങ്ങനെ കാണാനായിരിക്കും വിധി" അമ്മയുടെ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ട് ശിവ പറഞ്ഞു. "ഇങ്ങനെയൊരു വിധി ആർക്കും കൊടുക്കല്ലേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്." കണ്ണീർ തോരാതെ ആ അമ്മ പറഞ്ഞുകൊണ്ടിരുന്നു. "ഈ വിധി മനുഷ്യ നിർമിതമ്മാണമ്മേ.അമ്മ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല.എല്ലാം തെറ്റും ചെയ്ത് അച്ചനെ ഈ അവസ്ഥയിലാക്കി...ശിവനെ നമ്മളിൽ നിന്ന ആകറ്റിയവർ...ഇപ്പോഴും സന്തോഷത്തോടെ അതിനേക്കാൾ ഉപരി എല്ലാം തങ്ങളുടെ കൈകളിൽ ആണെന്ന് വിശ്വാസത്തിൽ ജീവിക്കുന്ന നീജന്മാർ" ദേഷ്യം പല്ലുകളിൽ കടിച്ചമർത്തികൊണ്ട് ശ്രീ പറഞ്ഞു. "എല്ലാകാലത്തും വിജയം എന്നും നന്മക്ക് മാത്രമായിരിക്കും...അവർ സന്തോഷിക്കട്ടെ... അധിക കാലം ഉണ്ടാവില്ല..." എന്തൊക്കെയോ തീരുമാനിച്ച മട്ടിൽ ശിവ പറഞ്ഞു. പിന്നീട് അവിടെ ആ സഹോദരങ്ങളുടെയും അമ്മയുടെയും സ്നേഹ പ്രേകടനങ്ങളായിരുന്നു.വർഷങ്ങളായി തനിക്ക് നഷ്ടപ്പെട്ട സ്നേഹം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ശിവ. എല്ലാം കണ്ടും കേട്ടും അവരുടെ സന്തോഷങ്ങളും സ്നേഹപ്രകടനങ്ങളും നോക്കി കാണുകയായിരുന്നു ദെച്ചുവും ജിത്തുവും.

"എന്തു തോന്നുന്നു ദെച്ചു നിനക്കിപ്പോ" ജിത്തു ഒരു ചിരിയോടെ ചോദിച്ചു "എനിക്കിപ്പോ ശിവയോട് അസൂയ തോന്നുന്നു ജിത്തുട്ടാ..അതിനേക്കാൾ ഉപരി സന്തോഷവും" അവരെ നോക്കി ഒരു ചിരിയോടെ ദെച്ചു പറഞ്ഞു. "അസൂയയോ..എന്തിന്"ജിത്തു "അവര് സഹോദരങ്ങൾ തമ്മിൽ ഉള്ള സ്നേഹ പ്രകടനം കണ്ടോ അതിന്.ഞാനൊത്തിരി കൊതിച്ചിട്ടുണ്ട് ഒരു ചേച്ചിയെ ചേട്ടനോ അല്ലേൽ അനിയനോ അനിയത്തിയോ ഉണ്ടായിരുന്നേൽ എന്ന്...എന്തോ അവരെ കണ്ടപ്പോ എന്തോ..ചെറിയ ഒരു അസൂയ..."ദെച്ചു ഒരു ചിരിയോടെ പറഞ്ഞു. "പിന്നെന്തിനാ മുത്തേ ജിത്തുട്ടൻ ഉള്ളെ... നീ എന്നെ അപ്പൊ ഫ്രണ്ട് ആയി മാത്രം ആണല്ലേ കാണുന്നെ...ഒരു ഫ്രണ്ട് എന്നു പറഞ്ഞാൽ സഹോദരൻ എന്നർത്ഥം കൂടിയുണ്ട് കേട്ടോ ദർശന കൃഷ്ണകുമാർ"ജിത്തു "അയ്യേ കണ്ടേച്ചാലും മതി ഒരു സഹോദരൻ.ഒന്ന് പോയെടാ"...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story