ശിവദർശനം 💞: ഭാഗം 44

shivadharshanam

രചന: SHOBIKA

പിന്നെന്തിനാ മുത്തേ ജിത്തുട്ടൻ ഉള്ളെ... നീ എന്നെ അപ്പൊ ഫ്രണ്ട് ആയി മാത്രം ആണല്ലേ കാണുന്നെ...ഒരു ഫ്രണ്ട് എന്നു പറഞ്ഞാൽ സഹോദരൻ എന്നർത്ഥം കൂടിയുണ്ട് കേട്ടോ ദർശന കൃഷ്ണകുമാർ"ജിത്തു "അയ്യേ കണ്ടേച്ചാലും മതി ഒരു സഹോദരൻ.ഒന്ന് പോയെടാ" ജിത്തൂനെ കളിയാക്കി കൊണ്ട് ദേച്ചു പറഞ്ഞു. "എനിക്കെന്താടി ഒരു കുഴപ്പം ഒന്നുലേലും നിന്റെ ശിവയെക്കാളും കാണാൻ ലുക്ക്‌ എനിക്ക് തന്നെയാ അല്ലെന്ന് പറയാൻ പറ്റോ.ഇല്ലാ പറ്റില്ലാന്ന് " ജിത്തു ഇട്ടിരുന്ന ഷർട്ടിന്റെ കോളർ പൊക്കി കൊണ്ട് പറഞ്ഞു. "അയ്യേ..ന്റെ ശിവ എവിടെ കിടക്കുന്നു നീ എവിടെ കിടക്കുന്നു."ജിത്തൂനെ പുച്ഛിച്ചുകൊണ്ട് ദേച്ചു പറഞ്ഞു. "അതിലിപ്പോ എന്താ മാറ്റം.ഞാനും കട്ടിലിൽ കിടക്കുന്നു അവനും കട്ടിലിൽ കിടക്കുന്നു." ഒരുലോഡ് പുച്ഛം തിരിച്ചു കൊടുത്തുകൊണ്ട് ജിത്തു പറഞ്ഞു.

"പാവം ലിനു...അതിന്റെ കഷ്ടകാലം " ദേച്ചു മുകളിലോട്ട് നോക്കികൊണ്ട് പറഞ്ഞു. "അതൊക്കെ അവള് സഹിച്ചോളും.നീ നോക്കണ്ട" ദേച്ചുനെ നോക്കി മുഖം വീർപ്പിച്ചു ജിത്തു തിരിഞ്ഞു നിന്നു. "അയ്യേ ജിത്തുട്ടാ നീയെന്താ പെണ്ണുങ്ങളെ പോലെ മുഖമൊക്കെ വീർപ്പിച്ചു നിക്കുന്നെ.ഞാൻ ചുമ്മാ പറഞ്ഞതല്ലേടാ...നീയെന്റെ ജിത്തുട്ടനല്ലേ..പിണങ്ങാത്തെടാ " ദെച്ചു ജിത്തൂന്റെ കൈയിൽ തൂങ്ങിക്കൊണ്ട് പറഞ്ഞു. "എന്താ ഇവിടെ" ഖതും ചോദിച്ചുകൊണ്ട് ലിനു അവരുടെ അടുത്തേക്ക് വന്നു. "ഇവിടെ ന്ത്‌ ലെ ദേച്ചൂസെ.ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ് നിന്നതാ ലെ " ജിത്തു ഒന്ന് പരുങ്ങി കളിച്ചോണ്ട് പറഞ്ഞു. "ഉവ് ഉവ്വേ..എന്തായി നിങ്ങടെ സ്നേഹ പ്രകടനമൊക്കെ കഴിഞ്ഞോ" ദെച്ചു ഒന്ന് ചിരിച്ചോണ്ട് ചോദിച്ചു. "അഹ് കഴിഞ്ഞു കഴിഞ്ഞു."ലിനു. "അഹ് നിങ്ങൾ ഇവിടെ നിക്കുവായിരുന്നോ " കുറച്ചപ്പുറം മാറി നിന്ന് സംസാരിക്കുന്ന അവരുടെ അടുത്തൊട്ട് വന്നുകൊണ്ട് ശിവ ചോദിച്ചു. "എന്തായി കാര്യങ്ങൾ ശിവ " ദെച്ചു ശിവയുടെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു. " കുറച്ചുകഴിഞ്ഞു അച്ഛനെ ഡിസ്ചാർജ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്." "ആണോ.എന്ന പിന്നെ നമ്മുക്ക് അങ്ങോട്ട് പോവാ..ലെ.."ജിത്തു

"എന്നാവായോ..."ദെച്ചു ~~~~~~~~~ "ശിവ ഡോക്ടറെ കാണാൻ പറഞ്ഞിട്ടുണ്ട്...നീ വരുന്നില്ലേ " "അഹ്ടാ വരുവാ " ശിവ അതും പറഞ് ശ്രീടെ കൂടെ ഡോക്ടറെ കാണാൻ പോയി. "പേടിക്കേണ്ട ആവശ്യമൊന്നുമില്ല he is alright now. കുറച്ചു physical ട്രെയിനിങ്ങും പിന്നെ vocal ട്രെയിനിങ് ഒക്കെ കൊടുത്താൽ ആള് പഴയപോലെ ആവും. ആളിപ്പോ ഭയങ്കര ഹാപ്പിയാണ്.ആ ഒരു ഹാപ്പിനെസ്സ് ആൾക്ക് കൊടുക്കണം.. പിന്നെ ആളെ നന്നായി കെയർ ചെയ്താൽ ഒക്കെയാവും. പിന്നെ ഒരു രണ്ടാഴ്ച കഴിഞ്ഞ് ചെക്ക് അപ്പിന് വരണം.പഴയ മരുന്ന് തന്നെ continue ചെയ്തോളൂട്ടോ. പിന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യാട്ടോ." ഡോക്ടർ ഒരു ചിരിയോടെ പറഞ്ഞു നിർത്തി. "താങ്ക്സ് ഡോക്ടർ... എന്നാ ഞങ്ങൾ പൊയ്ക്കോട്ടേ."ശിവ ഡോക്ടർക്ക് കൈക്കൊടുത്തുകൊണ്ട് പറഞ്ഞു. "അമ്മ നമ്മുക്ക് വീട്ടിൽ പോവാന്ന്. അച്ഛനെ ഡിസ്ചാർജ് ആക്കിട്ടുണ്ട് " ശിവ അമ്മയുടെ അടുത്ത് വന്നു പറഞ്ഞു. "അഹ് ഇറങ്ങാം മോനെ " ശിവയുടെ തലയിൽ തലോടികൊണ്ട് അമ്മ പറഞ്ഞു. ആ തലോടൽ മകനോടുള്ള വാത്സല്യം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.ഇതുവരെ കൊടുക്കാൻ പറ്റാത്തത്തിലുള്ള മുഴുവൻ സ്നേഹവും ആ അമ്മ ഓരോ തലോടലൂടെയും നല്കുന്നുണ്ട്. ~~~~~~~~~

"ഒരുപാട് സന്തോഷത്തിലാണല്ലോ " ബാൽക്കണിയിൽ നിലാവും നോക്കി നിൽക്കുന്നുണ്ടായിരുന്ന ശിവയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ദെച്ചു പറഞ്ഞു. "എങ്ങനെ ഹാപ്പി ആവാതിരിക്കുമെടോ... താൻ തന്നെ കണ്ടതല്ലേ ആരോരുമില്ലാത്തിരുന്ന എനിക്കിപ്പോ അച്ഛനുണ്ട് അമ്മയുണ്ട് രണ്ട് സഹോദരങ്ങളുണ്ട് ഫ്രണ്ട്സുണ്ട് അതിനേക്കാളുപരി എന്റെ മാക്രിക്കുട്ടിയുണ്ടല്ലോ " ശിവ ഒരു ചിരിയോടെ ദേച്ചുനെ ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു. "ഒന്ന് പോ ശിവ " ഒരു ചിരിയോടെ അവന്റെ നെഞ്ചിലൊന്ന് കുത്തിയിട്ട് അവനിൽ ചേർന്ന് നിന്നു ദെച്ചു. "എനിക്കിപ്പോ നിന്റെ സന്തോഷം അറിയാൻ പറ്റുന്നുണ്ട്...എന്നും നിന്നിൽ ഈ സന്തോഷം ഉണ്ടാവണം.നിന്റെ ഹൃദയമിടിപ്പിലൂടെ എനിക്കതാസ്വദിക്കണം..." "നീയെന്റെ കൂടെയുള്ള ഓരോ നിമിഷവും ഞാൻ ഹാപ്പിയാണ് ദെച്ചു... നീയെന്നാ വസന്തം എന്നിലേക്ക് വന്നപ്പോഴാണ് ഞാൻ സന്തോഷമെന്താണ് എന്നറിഞ്ഞത്... അതിനുശേഷമാണ് എനിക്ക് ലിനുവിനേം ജിത്തൂനേം കിട്ടിയത്....

ഇപ്പൊ എന്റെ അച്ഛനേം അമ്മയെയും സഹോദരങ്ങളെയും ഒക്കെ കിട്ടാൻ കാരണം നീയെന്ന് വസന്തം എന്നിൽ വിരിഞ്ഞപ്പോഴാണ്.... ജീവിതംകാലം മുഴുവൻ നീയെന്റെ കൂടെയുണ്ടാവണം ദെച്ചു...എന്നാലേ ഞാൻ ഹാപ്പിയാവു...." അവളെ നെഞ്ചോട് ചേർത്തുകൊണ്ട് അവന്റെ പറഞ്ഞു. "ശിവ ഇനിയെന്താ പ്ലാൻ..."ദെച്ചു അവന്റെ നെഞ്ചോരം ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു. "എന്ത് plan"ശിവ നെറ്റി ചുളിച്ചോണ്ട് പറഞ്ഞു. "എനിക്കറിയാലോ നിന്നെ... നിന്നിലെ ഓരോ മിടിപ്പ് പോലും എനിക്കറിയാൻ പറ്റും..." അവന്റെ കണ്ണിലേക്കു നോക്കി ഒട്ടും പതറാതെ ശാന്തമായി അവൾ ചോദിച്ചു. "നീ പറഞ്ഞത് ശെരിയാണ്... പക്ഷെ എവിടുന്ന് തുടങ്ങണം... ആരിൽ നിന്ന് തുടങ്ങണം എന്നറിയില്ല. എല്ലാം അറിയണമയെങ്കിൽ അച്ഛൻ സംസാരിക്കണം. അച്ഛനിപ്പോ റസ്റ്റ്‌ ആവശ്യമാണ്. അതോണ്ട് ഒന്നും ചോദിക്കാൻ പറ്റത്തില്ല. പിന്നെങ്ങനെ അറിയുമെന്ന്." പുറത്തോട്ട് അങ്ങ് ദൂരെ നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ പറഞ്ഞു തരാം. അതിനുള്ള വഴി കിട്ടിയിട്ടുണ്ട് " അതും പറഞ്ഞുകൊണ്ട് ശ്രീയും ലിനുവും ജിത്തുവും അവരുടെ അടുത്തെത്തി. ശിവയും ദേച്ചുവും അവിടെ അവരുടെ വീട്ടിൽ നിൽക്കുന്നുണ്ട് എന്നറിഞ്ഞപ്പോ ജിത്തു വീട്ടിൽ പോവാതെ അവരുടെ കൂടെ തമ്പാടിച്ചിരിക്കാണ്.

"എന്ത് വഴിയാണ് " ശിവയിൽ നിന്നകന്നു മാറിക്കൊണ്ട് ദെച്ചു ചോദിച്ചു. "ദേ ഇത് കണ്ടോ. അച്ഛന് വെള്ളം കൊടുക്കാൻ പോയപ്പോ ഷെൽഫിൽ ഒരു ബോക്സിൽ ദേ ബുക്ക്‌ ഉണ്ടായിരുന്നു. ഇത് നമ്മുടേത് വായിച്ചു നോക്കാൻ പറഞ്ഞു. I think നമ്മുക്കവശ്യം ഉള്ളത് ഇതിലുണ്ടാവും എന്ന് " ശ്രീ ഒരു ബുക്ക്‌ ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു. "എന്നാ പിന്നെ വായിക്ക് "ജിത്തു ആവേശത്തോടെ അവിടെ ഉണ്ടായിരുന്ന ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് പറഞ്ഞു "ഞങ്ങളില്ലാത്ത ആവേശവോ " ലിനു ജിത്തൂനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു. "എങ്ങാനും വല്ല love സ്റ്റോറി വല്ലോം ആണെങ്കിലോ" ജിത്തു ഉത്സാഹത്തോടെ പറഞ്ഞു. "അശേ... ഒന്ന് പോയെ നീ " അവനെ തട്ടിമാറ്റികൊണ്ട് ലിനു പറഞ്ഞു. "ദേ ലിനു രണ്ടിനും എന്റടുത്തുന്ന് കിട്ടേണ്ടെങ്കിൽ മിണ്ടാതിരുന്നോ " ദെച്ചു അവരെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. ശ്രീ പതിയെ ആ ബുക്കിന്റെ പേജ് തുറന്നു. ആദ്യ പേജിൽ ഒന്നുമുണ്ടയിൽ... ബ്ലാങ്ക് ആയിരുന്നു. രണ്ടാമത്തെ പേജ് മറിച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story