ശിവദർശനം 💞: ഭാഗം 45

shivadharshanam

രചന: SHOBIKA

ശ്രീ പതിയെ ആ ബുക്കിന്റെ പേജ് തുറന്നു. ആദ്യ പേജിൽ ഒന്നുമുണ്ടയിൽ... ബ്ലാങ്ക് ആയിരുന്നു. രണ്ടാമത്തെ പേജ് മറിച്ചു....ശ്രീ വായിക്കാൻ തുടങ്ങി "ഇന്നെനിക്ക് ഒത്തിരി സന്തോഷമുള്ള ദിവസമാണ്...കാരണം ഞാനിന്നൊരു അച്ഛനാവാൻ പോവുകയാണ്...അല്ല ആയി എന്നു തന്നെ പറയാം.ഒരു കുഞ്ഞിന്റെ തുടിപ്പ് അറിയുന്ന നിമിഷം തൊട്ട് ഒരു സ്ത്രീ അമ്മ എന്ന് വികാരം കൈകൊളുമ്പോൾ...ആ കുഞ്ഞിന്റെ തുടിപ്പ് ഹൃദയത്തിൽ കൈകൊള്ളുന്നവനാണല്ലോ ഓരോ അച്ഛന്മാരും... അതേ ആ വികാരം ഇന്ന് എന്റേം വസുന്റേം ജീവിതത്തിലേക്ക് ദൈവം അയച്ചിരിക്കുന്നു... വർഷങ്ങളുടെ കാത്തിരിപ്പ് എന്ന് തന്നെ പറയാം...കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഒന്നുമുണ്ടായില്ലേ ചോദിച്ച് നാട്ടുക്കാരുടേം വീട്ടുകാരുടേം കുത്തുവാക്കുകൾ സഹിക്കാൻ മാത്രേ എനിക്കും വസുവിനും നേരമുണ്ടായിരുന്നുള്ളൂ.അതിനൊരു അറുതി വരാനായി ദൈവം ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു... വല്യേട്ടൻ രാജശേഖരൻ ഭാര്യ രുക്മണി.അവർക്ക് രണ്ടു മക്കൾ അഖിലും അഖിലയും.ചെറിയ ഏട്ടൻ രാമശേഖരൻ ഭാര്യ ലീല.ഒരു മകൻ അരുൺ പിന്നെ ഒരാൾക്കയുള്ളൂ വൈറ്റിങിലുമാണ് അവർ.

അവരുടെ മക്കൾ ഒക്കെ ഞങ്ങൾക്ക് സ്വന്തം മക്കളെ പോലെയായിരുന്നു...അങ്ങനെ ഞങ്ങളും കാത്തിരിപ്പിലാണ് ഞങ്ങടെ പൊന്നോമനക്കായി... വളരെ അധികം കെയർ കൊടുത്താണ് വസുവിനെ ഞാൻ നോക്കിയത്... അങ്ങനെയിരിക്കെ ഒരു ഏഴാം മാസത്തിലാണ് അത് സംഭവിച്ചത്.ഞാൻ ഓഫീസിൽ പോയി വരുവായിരുന്നു.വന്ന ഞാൻ കണ്ടത് സ്റ്റെപ്പിൽ നിന്ന് വീനസ് കിടക്കുന്ന വസുവിനെയാണ്.അവിടെയെങ്ങും ആരും തന്നെയുണ്ടായിരുന്നില്ല.ഞാൻ അവളെയുമെടുത് ഹോസ്പിറ്റലിലേക്ക് ഓടി.അവിടെ ചെന്ന് ഡോക്ടറെ കണ്ടു. അവൾക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോഴാണ് സമാദാനമായെ.പിന്നീട് അവളെ വളരെയധികം കെയർ ചെയ്താണ് ഒക്കെ ആക്കിയത്..." "എന്താടാ നിർത്തിയെ... ബാക്കി കൂടെ വായിക്ക്" ഇടയിൽ വെച്ച് വായന നിർത്തിയെ ശ്രീയെ തോണ്ടി കൊണ്ട് ജിത്തു പറഞ്ഞു. എന്തോ ശ്രീയുടെയും ശിവയുടെയും ലിനുവിൻറേം കണ്ണെല്ലാം നിറഞ്ഞിട്ടുണ്ടായിരുന്നു...അതവരുടെ അച്ഛനും അമ്മയുമൊക്കെ അവർക്ക് വേണ്ടി സഹിച്ചതൊക്കെ ഓർത്തുള്ള സങ്കടമായിരുന്നു. "എന്തോ എനിക്കിനി വായിക്കാൻ സാധിക്കില്ല...

നിങ്ങൾ ആരേലും..വായിക്ക്" സങ്കടം കടിച്ചമർത്തി കൊണ്ട് ശ്രീ പറഞ്ഞു. അത് മനസ്സിലായെന്നപോൽ ദെച്ചു ബുക് വാങ്ങി . അതിനുശേഷമുള്ള കുറച്ചു പേജുകൾ ബ്ലാങ്ക് ആയിരുന്നു... ഒന്നുമെഴുതിയിട്ടില്ല...കുറച്ചു പേജുകൾക്ക് ശേഷമാണ് എഴുതിയിരിക്കുന്നത്.അവളത് വായിക്കാൻ തുടങ്ങി. "ഇന്നെനിക്ക് ഏറ്റവും സങ്കടവും സന്തോഷവും ഉള്ള ദിവസമാണ്...കാരണം ഇന്ന് ഞാൻ പൂർണമായി ഒരച്ഛനായിരിക്കുയാണ്...അതേ ഞാൻ ഒരച്ഛൻ ആയിരിക്കുന്നു...എന്നാൽ എനിക്കതിൽ സന്തോഷിക്കാൻ പറ്റുന്നില്ല... ഇന്ന് ഞാൻ ഓഫീസിൽ നിന്ന് വന്ന് വസുവിന്റെ കൂടെ ഇരിക്കുവായിരുന്നു.. ഏട്ടന്മാരും ഏട്ടത്തിമാരുമെല്ലാം കൂടെ ഏതോ കണിയാനെ കാണാൻ പോയിരിക്കുയായിരുന്നു.ചെറിയ ഏട്ടന്റെ ഭാര്യ പ്രസവിച്ചു..പെണ്കുട്ടി ആയിരുന്നു. ആ കുഞ്ഞിന്റെ നൂല് കെട്ടിന്റെ കാര്യങ്ങൾ തിരക്കാനും പിന്നെ എല്ലാം മൂൻകൂട്ടി പറയുന്ന ജ്യോത്സ്യൻ മറ്റോ ആണെന്ന് പറഞ്ഞ് അയാളെ കാണാൻ പോയിരിക്കുവായിരുന്നു.എന്തോ എനികതിലൊന്നും വല്യ കാര്യമുണ്ടായിരുന്നില്ല. ആ ടൈമിലായിരുന്നു വസുവിന് pain വന്നേ.ഞാൻ വസുവിനേം കൊണ്ട് ഹോസ്പിറ്റലിൽ പോയി.

അവളെ ലേബർ റൂമിൽ കേറ്റി. ഞാൻ ഏട്ടന്മാരെയൊക്കെ വിവരം അറിയിച്ചു.അവരെല്ലാം വന്നു.. പിന്നെ കുറച്ചപ്പുറം മാറി നിന്ന് ഏട്ടന്മാർ സംസാരിക്കുന്നത് അപ്പോഴാണ് ഞാൻ കേട്ടെ.. "ഏട്ടാ ആ കുഞ്ഞ് പ്രസവിച്ചാൽ നമ്മുക്ക് ദോഷം ചെയ്യും എന്നല്ലേ പറഞ്ഞേ...നമ്മുടെ നാശത്തിന് വിനയാകുന്നത് അവന്റെ ചന്ദ്രന്റെ മൂത്ത പുത്രൻ ആണെന്നല്ലേ പറഞ്ഞേ...ഇനിയെന്തിയും ഏട്ടാ" ചെറിയ ഏട്ടൻ വല്യേട്ടനോട് പറയുന്നത് കേട്ട് ഞാൻ ഞെട്ടി... അതിനേക്കാൾ എന്നെ ഞെട്ടിച്ചതും പേടിപ്പിച്ചതും വല്യേട്ടൻ പറയുന്നത് കേട്ടാണ്. "ആ കുഞ്ഞ് ലോകം കാണാൻ പറ്റില്ല.അതിനെ കൊല്ലണം...അല്ലെങ്കിലും ഞാൻ അതിനെ കൊല്ലുക തന്നെ ചെയ്യും.നമ്മുടെ അമ്മക്ക് അവനോടല്ലേ കൂറ്. അതോണ്ട് അമ്മയുടെ പേരിലുള്ള സ്വത്തുകളെല്ലാം അവന്റെ മൂത്ത കുട്ടിയുടെ പേരിലാണ്.ആ കുഞ്ഞ് മരിച്ചു കഴിഞ്ഞാൽ പിന്നെ ആ സ്വത്തു ആർക്ക് വേണേലും കിട്ടും.പക്ഷെ ആ കുഞ്ഞ് മരിച്ചു 20 വർഷം കഴിയണം എന്ന് ഒരു നിബന്ധന കൂടെ ആ കിളവി അതിൽ എഴുതി ചേർത്തിട്ടുണ്ട്.

അങ്ങനെയാണേൽ ഇന്ന് ആ കുഞ്ഞിനെ കൊന്നാൽ വർഷങ്ങൾക്ക് ശേഷം സ്വത്തുകൾ നമ്മുക്ക് സ്വന്തമാക്കാം.എപ്പടി എന്റെ idea.." കപടമായ ഒരു ചിരിയോടെ ഏട്ടൻ പറയുന്നത് മുഴുവൻ ഞാൻ കേട്ടു. ആ നിമിഷം എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും മരിച്ചു പോയെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു.സ്വന്തം ഏട്ടന്മാരിൽ നിന്നും ഞാൻ ഒരിക്കലും അത് പ്രതീക്ഷിച്ചില്ല. അപ്പോഴാണ് nurse പുറത്തേക്ക് ഒരു കുഞ്ഞിനേം കൊണ്ടു വന്നെ. അതേ ഞങ്ങടെ കുഞ്ഞ്..ഞങ്ങടെ പൊന്നാമന... കുഞ്ഞിക്കണ്ണൻ തന്നെ...നിഷ്കളങ്കമായ എന്നെ നോക്കി ചിരിക്കുന്ന ഞങ്ങടെ കുഞ്ഞിനെ ഞാൻ എങ്ങനെ രക്ഷിക്കും എന്നെ എനിക്ക് ഒരുറപ്പുമിലായിരുന്നു അപ്പോൾ.എത്രയും പെട്ടന്ന് അവനെ രക്ഷിക്കണം എന്നു മാത്രേ ആ നിമിഷം ഞാൻ ആഗ്രിഹിച്ചുള്ളൂ.ആ നിമിഷമാണ് ഞാൻ dr. തോമസിനെ കണ്ടേ.ഡോക്ടർക്ക് എന്റെ സഹായിക്കാൻ കഴിയും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചു. എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കണം എന്നുമാത്രേ ഞാൻ പറഞ്ഞുള്ളു.

എന്റെ അവസ്ഥ മനസിലാക്കിയിട്ടവണം dr എന്നെ സഹായിച്ചു.അങ്ങനെ ഞാൻ ഞങ്ങടെ പൊന്നോമനയെ...വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ഒരു ദമ്പതികൾക്ക് അവനെ കൈമാറിയെ.അവനെ മുത്തങ്ങൾ കൊണ്ട് മൂടി...കൊടുക്കാൻ മനസ്‌ അനുവധിക്കുന്നില്ല.പിന്നെ അവന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഞാൻ അവരുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തു.തിരഞ്ഞു നോക്കാതെ ലേബർ റൂമിന്റെ മുന്നിലേക്ക് വന്നു. അപ്പോഴാണ് ഒരു nurse വന്നെന്നോട് പൃ കാര്യം പറഞ്ഞത്.അതു കേട്ട് എന്താ പറയേണ്ടത് എന്ന അവസ്ഥ ആയിരുന്നു എനിക്ക്... "നിങ്ങൾ കുഞ്ഞിനേം കൊണ്ട് പോയ സമയം വസുന്ധരയ്ക്ക് പിന്നേം പ്രസവ വേദന വന്നു... നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒന്നല്ല രണ്ടു കുഞ്ഞുങ്ങൾ കൂടിയാണ് നിങ്ങൾക്കുണ്ടായിരിക്കുന്നത്.അങ്ങനെ മൂന്ന് കുഞ്ഞുങ്ങളാണ് നിങ്ങൾക്ക് മൊത്തത്തിൽ" ഒരു nurse വന്ന് അതും പറഞ്ഞിട്ട് പോയി...എനിക്കെന്താ ചെയ്യേണ്ടേ എന്നറിയാത്ത അവസ്ഥ...ഇനി ഇവരെ ഞാൻ എങ്ങനെ രക്ഷിക്കും...

എന്നതായിരുന്നു എന്റെ ചിന്ത...അപ്പോഴാണ് തോമസ് ഡോക്ടർ വീണ്ടു വന്നേ.ഡോക്ടറോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അപ്പോഴാണ് ഡോക്ടർ ഒരു കാര്യം പറഞെ. "ഒരു കാര്യം ചെയ്യൂ..മൂത്ത കുട്ടിടെ പേരിൽ അല്ലെ പ്രശനം.. അവനെ ഇപ്പൊ നിങ്ങൾ അവർക്ക് കൊടുക്കുകയും ചെയ്തു...അപ്പൊ നിങ്ങൾക്ക് മൂത്ത കുഞ്ഞ് മരിച്ചു എന്നു പറഞ്ഞൂടെ...ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു എന്നു പറയു..ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കൊളാം." തോമസ് ഡോക്ടറുടെ വാക്കുകൾ ആളി കത്തുന്ന ഒരു തീയേ കെടുത്താൻ പാകത്തിനുള്ളതായിരുന്നു.എന്നാലും അത് പുകഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു...തന്റെ ആദ്യത്തെ കുഞ്ഞിനെ ഓർത്തുള്ള പുകച്ചില്ല... അതേ ഒരു പിതാവെന്ന നിലയിൽ ഒരു വൻ പരാജയം ഏറ്റു വാങ്ങേണ്ട അവസ്ഥ ഇന്നെനിക്കുണ്ടായിരിക്കുന്നു..ഡോക്‌ടർമാരുടെ വാക്കുകളെല്ലാം അവർ വിശ്വസിച്ചിരുന്നു.വസുവിനോട് ആ കുഞ്ഞിന്റെ കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല.....

വസുവിനെ കാണുമ്പോഴും കുഞ്ഞുങ്ങളെ കാണുമ്പോഴും നെഞ്ചിൽ നീറ്റലാണ്... ഒരു മകനെ കൂടി താൻ പ്രെസവിച്ചിട്ടുണ് എന്നറിയാതെ ഒരമ്മയും...ജീവന്റെ തുടിപ്പ് ഉണ്ടായന്നുമുതൽ കൂടെ ഉണ്ടായിരുന്ന ഒരു സഹോദരന്റെ കാര്യമറിയാതെ രണ്ട് കുഞ്ഞുങ്ങൾ...ത്രിൻസ് ആയി ജനിച്ച കുഞ്ഞുങ്ങൾ ട്വിൻസ് ആയി മാറിയിരിക്കുന്നു...എല്ലാം എത്ര പെട്ടന്നാണ്...ഇനി തനിക്ക് തന്റെ പൊന്നോമനയെ കാണാൻ പറ്റ്വോ...അറിയില്ല ....ഒരു നിർത്തദോഷി ആയ പിതാവാണ് ഞാൻ......തീർത്തും പരിചിതൻ... സ്വന്തം മകനെ സംരക്ഷിക്കാൻ പോലും കഴിയാത്ത ഒരു ഹതഭാഗ്യൻ....." ഒരു കണ്ണീർ നനവോടെ ദെച്ചു വായിച്ചു നിർത്തി.ലിനു കരഞ്ഞു കൊണ്ട് ശിവയെയും ശ്രീയെയും പുണർന്നു...അവരുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിയുന്നുണ്ട്...

ജിത്തുവിന്റെ കണ്ണെല്ലാം നിറഞ്ഞിരിക്കുന്നുണ്ട്.... അപ്പൊഴാണ് ഒരടക്കി പിടിച്ച തേങ്ങൽ കേൾക്കുന്നത്...അതേ അതാ അമ്മയുടേതായിരുന്നു...തന്റെ പുത്രനെ ജന്മ കൊടുത്ത വിവരം പോലുമറിയാത്ത ഒരമ്മ...ജീവന്റെ തുടിപ്പ് തന്നിൽ അറിഞ്ഞപ്പോ തൊട്ട് അതിനെ കൊഞ്ചിച്ച്, സ്നേഹിച്ചു,ശുശ്രുക്ഷിച്..ആ കുഞ്ഞിനെ വേണ്ടി കാത്തിരുന്ന്... ഒടുക്കം ആ കുഞ്ഞിനെ കാണാൻ പോലും...എന്തിന് അങ്ങനെ ഒരു കുഞ്ഞ് തന്നിൽ നിന്നും രൂപംകൊണ്ടിട്ടുണ്ട് എന്നറിഞ്ഞ അമ്മ... ശിവയും ലിനുവും ശ്രീയും കൂടെ ചെന്ന് അമ്മയെ കെട്ടിപിടിച്ചു...കരയാൻ തുടങ്ങി...അതേ അമ്മയും മക്കളും തമ്മിൽ കൂടിച്ചേരൽ... അവിടെ മറ്റാർക്കും കടന്നു ചെല്ലാനുള്ള അധികാരമില്ല.....അവകാശമില്ല........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story