ശിവദർശനം 💞: ഭാഗം 48

shivadharshanam

രചന: SHOBIKA

 "അഹ്..ഏതു പന്നിയാടാ എന്നെ വലിച്ചിട്ടേ" വലിച്ചിടുമ്പോ ഡോറിൽ കൈ തട്ടി.ആ വേദനയിൽ ദെച്ചു കലിപ്പിൽ ചോദിച്ചു. അത് ചോദിച്ച് മുഖമുയർത്തി നോക്കി ഫ്രണ്ടിൽ നിൽക്കുന്ന ആളെ കണ്ട് അവള് ഞെട്ടി.. "നീയോ" ആളെ കണ്ട് ഒന്ന് ഞെട്ടി എന്നത് ശെരി തന്നെയാണ്.എന്നാൽ അത് മറച്ചുവെച്ചോണ്ട് ദെച്ചു ചോദിച്ചു. "അതേ ഞാൻ തന്നെ എന്നെ നീ പ്രതിഷിച്ചില്ലല്ലോ ലെ" ഒന്ന് പുച്ഛിച്ചുചിരിച്ചോണ്ട് അവൻ പറഞ്ഞു. "നിന്നെ ഞാൻ എന്തിനാ അരുണേ പ്രതീക്ഷിക്കേണ്ടേ... അതിന്റെ ആവശ്യം ഒന്നും ഈ ദർശനക്കില്ല." തിരിച്ചൊരു ലോഡ് പുച്ഛം വരി വിതറി ഇട്ടു കൊടുതോണ്ട് അവള് പറഞ്ഞു. "അതും ശെരിയാണ് നീയെന്നെ എന്തിനാ പ്രതിക്ഷിക്കുന്നെ ലെ...നിനക്ക് അവൻ ഉണ്ടല്ലോ ആ ശിവ പാർഥിവ്...എന്നാൽ എനിക്ക് നിന്നെ പ്രതീക്ഷിച്ചേ പറ്റു... എന്നെ വല്ലതാങ് മോഹിപ്പിച്ചതല്ലേ നീ...ഇപ്പൊ നീ കുറച്ചൂടെ സുന്ദരി ആയിട്ടുണ്ട്" അവളെ ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് അരുൺ പറഞ്ഞു. "ഛി...നീയൊക്കെ ഒരു മാഷണോ.പഠിപ്പിക്കുന്ന കുട്ടികളോട് ഇങ്ങനെയൊക്കെയാണോ പെരുമാറണ്ടേ" അതും പറഞ്ഞ് ദെച്ചു അറപ്പോടെ മുഖം തിരിച്ചു. "ശ്യോ ഇങ്ങനെ മുഖം തിരിച്ചാൽ എങ്ങനാ...

ഞാൻ ഇവിടെ അല്ലെ ദെച്ചു നിക്കുന്നെ ഇങ്ങോട്ട് നോക്കന്നെ" വശ്യമായ ചിരിയോടെ അരുൺ അവളെ നോക്കി കൊണ്ട് പറഞ്ഞു. അതോടെ കണ്ടതും ദെച്ചുന് അവിടെ നിന്ന് എങ്ങെനെയെങ്കിലും പുറത്തുകടന്നാൽ മതി എന്നാണ്. "നീയെന്താ നോക്കന്നെ..പുറത്തേക്ക് പോവാനാണോ...no way മോളെ..ഫുള്ളി ലോക്ക് ആണ്.പുറത്തേക്ക് കിടക്കണം എങ്കിൽ ഞാൻ വിചാരിക്കണം" ഉറക്കെ ചിരിച്ചുകൊണ്ട് അരുൺ പറഞ്ഞു. ഇതൊക്കെ കണ്ട് ദെച്ചു ആകെ പെട്ടവസ്ഥയിലാണ്. "നിനക്കെന്താ പ്രാന്താണോ അരുണേ" "അതേ ഭ്രാന്താണ്.. നീയാണെന്റെ ഭ്രാന്ത്‌..നിനക്കൊരു അരുണിമയെ അറിയോ...നിന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച അരുണിമ...അവളെന്റെ അനിയത്തിയാണ്.." അരുണിമ ഡിഗ്രിക്ക് ചേർന്നപ്പോൾ എനിക്ക് കിട്ടിയ സുഹൃത്തായിരുന്നു അവൾ. ഇന്ന് ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരടഞ്ഞ അധ്യായമാണ് അവൾ.അവൾ അരുണിന്റെ അനിയത്തി ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. "വിശ്വസിക്കാൻ പറ്റുന്നില്ല ലെ..വിശ്വസിച്ച പറ്റു.അരുണിമ ന്റെ അനിയത്തിയാണ്.അവൾ ഡിഗ്രിക്ക് ചേർന്നപ്പോ തൊട്ട് കേൾക്കാൻ തുടങ്ങിയ പേരാണ് ദർശന എന്ന ദെച്ചുവിനെ കുറിച്ച്.

അവൾ ഹോസ്റ്റലിൽ അയത്കൊണ്ട് ഫോൺ വിളിക്കുമ്പോഴൊക്കെ നിന്നെ കുറിച്ച് പറയാൻ നൂറ് നാവായിരുന്നു.മെല്ലെ മെല്ലെ ആവേശം കെട്ടടങ്ങി.പിന്നെ മുഴുവൻ പരാതികളായി നിന്നെ കുറിച്ച്.അവളെക്കാൾ സൗന്ദര്യം നിനക്കായത് കൊണ്ട് പിള്ളേരെല്ലാം നിന്റെ പുറകെയാണ് നിന്നോടാണ് എല്ലാർക്കും കൂട്ട് എന്നൊക്കെ പറഞ്ഞ്.പിന്നെ ക്ലാസ് ടെസ്റ്റുകൾ വെച്ചതിൽ എല്ലാം ഫുൾ മാർക് വാങ്ങി ടീച്ചേഴ്സിന്റെ കണ്ണിലുണ്ണിയായ ദർശന അരുണിമയുടെ ശത്രുവായി.അങ്ങനെ അവൾ പരാതിയുമായി എന്റടുത്തേക്ക് വന്നു.അന്നവൾ നിന്റെ ഫോട്ടോ കാണിച്ചു തന്നു.അവളെ പറഞ്ഞിട്ടും കാര്യമില്ല...നീ അത്രക്ക് സുന്ദരിയായിരുന്നു. എനിക്ക് പോലും നിന്നെ അത്രക്ക് ഇഷ്ടമായി.എന്തു ചെയ്യാനാ അവളെന്റെ അനിയത്തിയായി പോയി.അപ്പൊ പിന്നെ ഞാൻ അവക്സ് കൂടെ അല്ലെ നിക്കണ്ടേ. അപ്പൊ ഞാൻ അവളുടെ കൂടെ നിന്നു.അങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടാക്കി , കൂട്ടുകാരുടെ എല്ലാവരിൽ നിന്നും അകറ്റി..വെട്ടി മാറ്റി എന്നു വേണേൽ പറയാം.അതും എന്റെ ഐഡിയ കൊണ്ട്" ഒരുതരം വിജയചിരിയോടെ അസിൻ പറഞ്ഞു. ശെരിയാണ് ഫ്രണ്ട്സ് എല്ലാരിൽ നിന്നും ഒറ്റപ്പെട്ടു.

അതും ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ.അരുണിമയുടെ മാല ഞാൻ മോഷ്ടിച്ചു എന്ന പേരിലാണ് എല്ലാരും കൂടെ എന്നെ ഒറ്റപ്പെടുത്തിയത്.അതിൽ തന്നെയാണ് അവളെന്നെ എതിരാളി ആയി കണ്ടത്.ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ കുറെ പഴികെട്ടു.പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം cctv ദൃശ്യങ്ങളിൽ നിന്ന് അവള് തന്നെ എന്റെ ബാഗിൽ കൊണ്ടുവന്നിട്ടതാണ് എന്ന് തെളിഞ്ഞു. പക്ഷെ എല്ലാരിൽ നിന്നും ഒറ്റപ്പെടൽ ഏറ്റുവാങ്ങിയ ഞാൻ പിൻമേ ആരോടും കൂട്ടുകൂടിയില്ല.ഇപ്പൊഴും ലൈബ്രറിയിൽ ആയിരിക്കും.അവിടേം കുത്തിരിപ്പുണ്ടാക്കാൻ അവൾ വരും.അസൂയ ആയിരുന്നു അവൾക്കെന്നോട് കടുത്ത അസൂയ.ഡിഗ്രി ആ മൂന്നു വർഷം ഞാൻ അവളെ സഹിച്ചു.എന്തോ പിന്നീട് അവിടെ പഠിക്കാൻ തോന്നിയില്ല.അതുകൊണ്ട് ഇത്ര ദൂരേക്ക് വന്ന് പിജി ചെയ്യുന്നേ.അവിടേം ശല്യമായി അവളുടെ ഏട്ടൻ വന്നിരിക്കുന്നു.നാട്ടിൽ നിന്നുള്ളത് പോരാതെയാണ് ഇവിടെ വന്നിട്ട്. "അതൊക്കെ ഓർക്കുകയായിരിക്കും ലെ.ഓർത്തോ ഓർത്തോ...നിന്റെ എല്ല കാര്യങ്ങളും വളച്ചൊടിച്ചു നിന്റെ അമ്മടെ അടുത്തെത്തിക്കുന്നത് ഞാനാ.പക്ഷെ ഉണ്ടല്ലോ..

നിന്റെ അച്ഛൻ ഉണ്ടല്ലോ അതൊന്നും വിശ്വസിക്കില്ലന്നേ.. അങ്ങേർക്ക് അങ്ങേരുടെ മകളെ നല്ല വിശ്വാസമാണ്.നിന്റെ അമ്മ ഞാൻ പറയുന്നത് വിശ്വസിക്കും.പക്ഷെ ഉണ്ടല്ലോ നിന്റെ അച്ഛൻ ആ വിശ്വാസത്തെ അങ്ങു തെറ്റിച്ചുകൊടുക്കും.നീയാണ് എന്ന് ശെരി എന്നാക്കി കൊടുക്കും." ശെരിയാണ് അച്ചനേന്നെ നല്ല വിശ്വാസമാണ്.ആരു പറയുന്നതും കേൾക്കില്ല.എന്റെ ഭാഗത്ത്‌ ശെരിയുണ്ടെന്ന് എപ്പോഴും അച്ഛനറിയാം.അമ്മക്ക് പിന്നെ എന്നെ വിശ്വാസമാണ്.പക്ഷെ മറ്റുള്ളവർ പറയുന്നത് ശേരിയാണെന്ന് ആദ്യം കരുതും. പിന്നീട് അച്ഛൻ നേരെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്താലേ മനസിലാക്കു. "ആ അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ... പിന്നീട് നീ റാങ്ക് ഒക്കെ വാങ്ങി ഇങ്ങോട്ട് പോന്നു...എന്തു ചെയ്യാനാ നീയെന്നെ വല്ലതാങ് മോഹിപ്പിചിട്ടങ് കടന്നു കളഞ്ഞു.ഞാൻ പിന്നെന്തു ചെയ്തു എന്നോ.. നിന്റെ കോളേജിലേക്ക് തന്നെ അങ്ങു ട്രാൻസ്ഫർ വാങ്ങി.പക്ഷെ കോളേജിൽ വന്ന് കണ്ട കാഴ്ച നീയും ആ ശിവയും തമ്മിൽ കൊഞ്ചികുഴയുന്നത്. എനിക്കിത് സഹിക്കോ.. ഇല്ല സഹിക്കില്ല...അപ്പൊ ഞാനൊന്ന് ഭീഷണിപെടുത്തി...അപ്പൊ നീയെന്നെ പുച്ഛിച്ചിട്ട് പോയി..അപ്പൊ പിന്നെ എനിക്കിതെ വഴിയുള്ളൂ..

നിന്നെയങ്ങു സ്വന്തമാക്കാ...അപ്പൊ ഞാൻ ദെച്ചുനെ അങ്ങു സ്വന്തമാക്കാൻ പോവാ.. അതിനാ ഇവിടെ കൊണ്ടുവന്നേ" ഒരു ഭ്രാന്തനെ പോലെ നിന്ന് അരുൺ പറഞ്ഞു. "നോ..എന്റെ ഒരു രോമത്തിൽ പോലും തൊടാൻ നിന്നെകൊണ്ട് കഴിയുകയില്ല.." "അവൻ വരുമെന്നുള്ള വിശ്വാസമാണോ..എന്ന തെറ്റി മോളെ..അവൻ അവിടെ ഓഫീസിൽ മീറ്റിങ്ങിലായിരിക്കും..നിന്റെ കാര്യം ആലോജിക്ക കൂടിയില്ല.." "എന്നാ നിനക്കാ തെറ്റിയത്.അവൻ വരും.ഈ ദർശനക്ക് വേണ്ടി ജനിച്ചവനാണ് ശിവ.ശിവക്കെന്തെങ്കിലും പറ്റിയാൽ ദർശനക്കും ദർശനക്കെന്തെങ്കിലും പറ്റിയാൽ ശിവയുടേം ഹൃദയം മിടിക്കും....ശിവക്ക് വേണ്ടി ജന്മമെടുതത്താ ദർശന.. ശിവക്ക് വേണ്ടി മാത്രം..ആ ശിവനെ മറികടന്ന് ഒരുത്തനും എന്നെ തൊടാൻ കഴിയിൽ അതിനു ഞാൻ സമ്മതിക്കില്ല" അതും പറഞ്ഞ്‌ ദെച്ചു അവിടെ അടുത്ത് കിടന്നിരുന്ന ഒരു ചില്ല് കഷണം എടുത്ത് കയ്യിൽ പിടിച്ചു. "നീയെന്റെ അടുത്തേക്ക് വന്നാൽ കൊല്ലും ഞാൻ." കണ്ണിൽ ആളിക്കത്തുന്ന പകയുമായി ദെച്ചു പറഞ്ഞു "എന്ന കൊന്നേരെ..നീ ഒരു ചുക്കും ചെയ്യുലേടി.." കൈ രണ്ടു കെട്ടികൊണ്ട് പുച്ഛത്തോടെ അരുൺ പറഞ്ഞു.

"നിന്നെ ഒന്നും ചെയ്യാൻ പറ്റിലേലും നിനക്കെന്നെ തൊടാൻ പറ്റിലെടാ.. അങ്ങെയുണ്ടാവുന്നതിന് മുന്നേ ദർശനയുടെ ജീവൻ പോയിരിക്കും" "എന്ന അതൊന്ന് കാണാണമല്ലോ" അരുൺ അതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്ന്. ആ നിമിഷം ആ ചില്ല് കൊണ്ട് സ്വന്തം കയ്യിലേക്ക് വരഞ്ഞു ദെച്ചു... "ദെച്ചു...." # # # # # # # # # # ഇന്ന് ഓഫീസിൽ മീറ്റിംഗിലിരിക്കുമ്പൊ എന്തോ അരുതാത്തത് സംഭവിക്കാൻ പോവുന്ന പോലെ...ഹൃദയമൊക്കെ വല്ലാതെ മിടിക്കാൻ തുടങ്ങി.എന്തോ ദെച്ചുനെ കാണണമെന്ന് തോന്നി.അപ്പൊ തന്നെ ദെച്ചുനേ വിളിച്ചു.പക്ഷെ ഫോൺ എടുത്തത് ലിനുവാണ്. അവളെന്തൊ ലാബിലേക്ക് പോയിരിക്കാണ് പറഞ്ഞിട്ട് ഫോൺ വെച്ചു.മീറ്റിംഗിന് വരാനിരുന്ന ക്ലയന്റ് വിളിച്ച് വരാൻ പറ്റില്ല.മീറ്റിങ് postpone ചെയ്തു എന്ന് പറഞ്ഞ നിമിഷം ജിത്തുനേം കൂട്ടി ഞാൻ കോളേജിലേക്ക് ലൂയി.ജിത്തു പറയുന്നതോന്നും ഞാൻ കേട്ടില്ല.എന്തോ ദെച്ചുനേ കാണണമെന്ന് മാത്രേ അപ്പൊ ഉണ്ടായിരുനുള്ളു. കാറിൽ നിന്നറങ്ങിയപ്പോഴേ കണ്ടു ലിനുവിനെ...നേരെ അവളുടെ അടുത്തേക്ക് ചെന്നു. "ദെച്ചു..എവിടെ" ശിവ കിതച്ചുകൊണ്ട് ചോദിച്ചു. "ഞാനും അതാ നോക്കുന്നെ..

record വെക്കാൻ പോയ പെണ്ണാ..ഇതുവരെ വന്നിട്ടില്ല" ലൈന് ടെന്ഷനോടെ പറഞ്ഞു. "അപ്പൊ നീ പോയി നോക്കിലെ"ജിത്തു. "ഞാൻ പോയി നോക്കി പക്ഷെ അവൾ ലാബിലേക്ക് പോയിട്ടില്ല...എല്ലാടേം തിരഞ്ഞു അവളെ കാണാനില്ല.അവളുടെ ഫോൺ ആണേൽ എന്റലും . നിങ്ങളെ വിളിക്കാൻ നിക്കുവായിരുന്നു അപ്പോഴാ നിങ്ങൾ വന്നേ" ലിനു കരച്ചിലിന്റെ വാക്കിലെത്തിയിരുന്നു. "സാരമില്ല നിങ്ങൾ വാ നമ്മുക്ക് ഒന്നൂടെ നോക്കാം" ശിവ അവകേ ആശ്വസിപ്പിച്ചോണ്ട് അതും പറഞ്ഞു മുന്നോട്ടോടി. അപ്പോഴാണ് 2nd ഫ്ലോറിലെ ഒരു ക്ലാസ് റൂമിൽ നിന്നും എന്തൊക്കെയോ വീഴുന്ന സൗണ്ട് കേട്ടെ.അവിടേക്കു ചെന്ന് door തുറക്കാൻ നോക്കിയെങ്കിലും അത് അക്കത്തു നിന്നും ലോക്ക് ആണ്.എന്തോ അകാരണമായ ഭയം മനസിനെ പിടികൂടി.ഞാൻ ഡോർ ചവിട്ടി തുറന്നു.അകത്തു നടന്ന കാഴ്ച കണ്ട് ഞാൻ ഞെട്ടിപ്പോയി.. "ദെച്ചു...." ശിവ ബോധം തിരിച്ചുകൊണ്ടുവന്ന് ഉറക്കെ വിളിച്ചു. ദെച്ചു കയ്യിലേക്ക് ചില്ല് കൊണ്ട് വരയുന്നത് കണ്ടാണ് ശിവ വിളിച്ചേ.

പക്ഷെ അപ്പോഴേക്കും അവൾ വരഞ്ഞു കഴിഞ്ഞിരുന്നു. ശിവയെ അവിടെ കണ്ട അരുൺ ഞെട്ടി.ദെച്ചുന്റെ കയ്യിൽ നിന്നൊഴുക്കുന്ന ചോര കണ്ടതും ശിവയുടെ രക്തം തിളച്ചു മറിഞ്ഞു.അടുത്ത കിടന്നിരുന്ന ബെനച്ചെടുത്ത് അരുണിന്റെ തലമണ്ട നോക്കി ഒറ്റയടി.തലയിലൂടെ രക്തം ഒഴുക്കാൻ തുടങ്ങി അരുണിന്റെ.പതിയെ ബോധം കെട്ടു വീണു അവൻ. അത് കണ്ട ദെച്ചുവിന്റെ ബോധം മറഞ്ഞു....അവളെ താങ്ങി കൊണ്ട് ശിവ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അരുണിനെ അവിടെ തന്നെ ഇട്ടു. ദെച്ചുവിനേം കയ്യിൽ താങ്ങികൊണ്ട് ശിവ കാറിലേക്ക് കയറി കൂടെ കരഞ്ഞു കൊണ്ട് ലിനുവും. കാർ എടുത്തത് ജിത്തുവാണ്. എന്തോ അവളുടെ ആ അവസ്ഥ അവനും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story