ശിവദർശനം 💞: ഭാഗം 5

shivadharshanam

രചന: SHOBIKA

ദെച്ചു അയാളെ കണ്ടതും ഞെട്ടി. "താനോ"ദെച്ചു ഒരു ഞെട്ടലോടെ ചോദിച്ചു. ശോ ഇയാൾ ഈ ക്ലാസ്സിൽ ആയിരുന്നോ.ഞാൻ കരുതി സീനിയർ ആണെന്ന്. വെറുതെ പേടിച്ചു. "അതെന്താടി"ജിത്തു. "ഡാ പൊട്ടാ ഞാൻ വരുമ്പോ പറഞ്ഞില്ലേ.ഇവിടെ വന്നപ്പോ പ്രൊപോസ് ചെയ്തിട്ട് എന്നെ ചീത്ത വിളിച്ചില്ലേ അത് ഇയാളാ"ദെച്ചു അവനെ ചൂണ്ടി പറഞ്ഞു. "കൈ ചൂണ്ടി സംസാരിക്കുന്നോടി"എന്നും പറഞ്ഞ് അവൻ ദെച്ചുന്റെ കൈ പിടിച്ചു തിരിച്ചു. "കൈവിടടാ കാലമാടാ.വേദനിക്കുന്നു"ദെച്ചു നിലവിളിച്ചു. ദെച്ചുന്റെ നിലവിളി ഉച്ചതിലയപ്പോ അവൻ കൈ വിട്ടു. "ഇനിമേലാൽ എന്റെ കാര്യത്തിൽ ഇടപെട്ടാൽ....ബാക്കി അപ്പൊ കാണിച്ചു തരാം.പിന്നെ ഇവിടെയിരിക്കുന്നത് കൊള്ളാം. രണ്ടും എന്തേലും മിണ്ടിയാൽ ഭിത്തിയിൽ പോയി കിടക്കും കേട്ടല്ലോ.എല്ലാരും എന്തു നോക്കി നിൽക്കാ "അവൻ കലിപ്പിൽ ചോദിച്ചു. പിന്നെ എല്ലാരും സൈലന്റ് ആയി സീറ്റിലിരുന്നു.പാവം കുട്ടികൾ പേടിച്ചുപോയി തോന്നുന്നു. "എന്തൊരു പിടിയാ കാലമാടൻ പിടിച്ചേ നല്ല വേദന ദേ നോക്കിയെടാ കൈ ചുവന്ന് കിടക്കുന്നു."ദെച്ചു അവർക്ക് രണ്ടാൾക്കും മാത്രം കേൾക്കാൻ പാകത്തിന് ജിത്തുനോടയി പറഞ്ഞു. "ഡി മിണ്ടാതിരുന്നെ കുരിപ്പേ വെറുതെ അവൻറെന്ന് വാങ്ങിച്ചു കൂട്ടാൻ നിൽക്കല്ലേ"ജിത്തു

"അയ്യേ നിനക്ക് പേടിയാണോ അവനെ.എനിക്ക് വെറും ഗ്രസ്സാണ് അവൻ ഗ്രാസ്"ദെച്ചു പുച്ഛത്തോടെ പറഞ്ഞു. "എനിക്ക് പേടിയൊന്നുമില്ല.പിന്നെ ഭിത്തിനൊക്കെ വടിച്ചെടുക്കാൻ ഭയങ്കര പാടാണ്. അതോണ്ടാ"ജിത്തു സൗണ്ട് കുറച്ച് ചിരിച്ചോണ്ട് പറഞ്ഞു. "ഉവ്വ് ഉവേ"ദെച്ചു. ഇതു കണ്ട് അവൻ കണ്ണുരുട്ടിയതും രണ്ടാളും മിണ്ടാതിരുന്നു. ശോ എനിക്ക് മിണ്ടതിരിക്കാൻ പറ്റുന്നില്ലലോ.ബോർ അടിച്ചിട്ട് വയ്യ.ഞാൻ ബാഗിൽ നിന്ന് ഒരു ബുക്കും പെന്നും എടുത്തു.സംസാരിക്കാൻ അല്ലെ പറ്റാത്തുള്ളു എഴുതാൻ പറ്റുമല്ലോ. "ഡാ ജിത്തുട്ടാ ബോർ അടിക്കുന്നു"ദെച്ചു ബുക്കിൽ എഴുതി ജിത്തുന് കാണിച്ചു കൊടുത്തു. "നീ തിരിച്ചടിച്ചേക്കടി"ജിത്തു തിരിച്ചെഴുതി കൊടുത്തു. "അയ്യേ ചളി ചളി"ദെച്ചു "നിന്റെ തലയിൽ അല്ലെ "ജിത്തു "പോടാ പിശാച്ചേ"ദെച്ചു. അങ്ങനെ അവർ എഴുതികൊണ്ടിരിക്കുവാണ് മക്കളെ എഴുതികൊണ്ടിരിക്കുവാണ്.അതും നല്ല ഒന്നാന്തരം തെറി.കണ്ടിട്ട് കൊടുങ്ങല്ലൂർ ആണെന്ന് തോന്നുന്നു വീട്. കുറച്ചു കഴിഞ്ഞതും സർ വന്നു.അപ്പോഴാണ് ഇത്തിരി സദമാനമായെ.സർ ഉള്ളോണ്ട് ഒന്നും പറയത്തില്ലല്ലോ.ശ്വാസം എങ്കിലും വിടാലോ.

"Good morning guyz. എന്റെ പേര് വിനയ്.ഞാനാണ് നിങ്ങടെ ട്യൂട്ടർ ഒക്കെ.ഇനി നമ്മുക്ക് ആദ്യം എല്ലാരേയും ഒന്ന് പരിചയപ്പെടാം."സർ വന്നതും പരിചയപ്പെടുത്തി.എന്നിട്ട് പരിചയപ്പെടാൻ തുടങ്ങി. "ഡാ അതെന്താ എല്ലാവടെയും ഫ്രണ്ടിൽ നിന്ന് തന്നെ എപ്പോഴും പരിചയപ്പെടാൻ വിളിക്കുന്നെ"ദെച്ചു തന്റെ സംശയം ബുക്കിൽ എഴുതി ജിത്തുന് കാണിച്ചു. "അതോ എന്താന്ന് വെച്ചാൽ ടീച്ചേഴ്സിന് long sight ആയിരിക്കും. അപ്പൊ അവർക്ക് അടുത്തുള്ളവരെയെ കാണു"ജിത്തു "അപ്പൊ short sight ഓ"ദെച്ചു. "അവരാണ് ബാക്ക് ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്യുന്നേ"ജിത്തു "അപ്പൊ ഇതു രണ്ടും അല്ലാത്തവരോ"ദെച്ചു "അവരാണ് ഇടയിൽ നിന്ന് ചോദിക്കുന്നെ."ജിത്തു "അപ്പൊ"ദെച്ചു "അപ്പം ഞാൻ കാന്റീനിൽ നിന്ന് വാങ്ങി തരാം. ഇപ്പൊ മിണ്ടാതിരി.ഓരോ സംശയം കൊണ്ട് വന്നോളാം"ജിത്തു ദെച്ചു പിനൊന്നും ചോദിക്കാൻ പോയില്ല. "ഡാ bingo കളിക്കാ.നീ ബുക്ക് എടുക്ക്"ദെച്ചു "പിന്നെന്താ വ കളിക്കാ"ജിത്തു. സാറിന്റെ പരിജയപെടൽ നടന്നോണ്ടിരിക്കുന്നുണ്ട്.അപ്പോഴാണ് അത് സംഭവിച്ചേ. "May i coming sir" "ഇതെവിടുന്ന ആ കിളിനാദം"ജിത്തുന്റെ ആത്മ. "ഇതേതാ പുതിയ അവതാരം"ദെച്ചുന്റെ ആത്മ. അപ്പോഴാണ് എല്ലാരും ഡോറിനടുത്തേക്ക് നോക്കിയത്. അവിടെ ഒരാൾ നിൽക്കുന്നു.ഒരു പെണ്കുട്ടി.

ഇനിത് ആരാണാവോ. "Get ഇൻ"വിനയ് സർ അവൾ ക്ലാസിലോട്ട് കേറി. "ഈ ക്ലാസ്സിൽ ആണോ."സർ "അതേ സർ."ലോ ലവൾ "എന്തായാലും ഞങ്ങൾ പരിജയപ്പെടുവാണ്.അപ്പൊ താൻ പരിജയപ്പെടുത്തിയിട്ട് പൊക്കോ"സർ "ഓക്കേ സർ.എന്റെ പേര് ലിൻഷാ.എന്റെ വീട് തൃശ്ശൂർ.വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒരു ചേട്ടൻ ഉണ്ട്.anything else"ലിൻഷ "ഇപ്പൊ ഇത്രേം മതി സീറ്റിൽ പോയിരുന്നോ"സർ അവൾ ചുറ്റും ഒന്ന് നോക്കിയിട്ട് ഞങ്ങടെ അടുത്തേക്ക് വന്ന് എന്റടുത്തിരുന്നു. "ഹായ് ഞാൻ ലിൻഷ.താൻ എന്നെ ലിനു എന്ന് വിളിച്ചോ"ലിനു 'അയിന്'ദെച്ചുന്റെ ആത്മ. അവളങ്ങനെ പറഞ്ഞതും ഞാൻ ഒന്നും പറഞ്ഞില്ല.കാരണം മറ്റവൻ ഞങ്ങളോട് രണ്ടിനോടും മിണ്ടാരുതെന്ന് അല്ലെ പറഞ്ഞിരിക്കുന്നെ.അതോണ്ട്.ഇതുവരെ ഞങ്ങൾ ഒരക്ഷരം മിണ്ടിയിട്ടില്ല.ഫുൾ കാര്യവും ബുക്കിലൂടെയാണ്.എന്താ ചെയ്യാ. പേടിയൊന്നുമല്ല. എങ്ങാനും അവൻ പറഞ്ഞപോലെ ചെയ്താലോ.പണിയാവില്ലേ. അതോണ്ടാ.അതോണ്ട് മാത്രം. "ഏയ് താനെന്താ ഒന്നും മിണ്ടാത്തെ"ലിനു ഞാൻ ഒന്നും മിണ്ടിയില്ല.

"ഡോ ഈ കുട്ടിയെന്താ മിണ്ടാത്തെ"ലിനു ജിത്തുനോട് ചോദിച്ചു.അവിടുന്നു റിപ്ലൈ ഇല്ലാ. "ശോ ഇതിപ്പോ എന്താ കഥ.ഞാൻ ഉമകളുടെ കൂടെയാണോ വന്നിരുന്നേ. ആകെ പൊല്ലാപ്പായല്ലോ. first ബെഞ്ചിലിരുന്നാൽ ഫുൾ പഠിപ്പികളാവും.ഇതാവുമ്പോ എന്റെ ലെവൽ ആയിരിക്കും വിചാരിച്ചു.ഇവിടെ വന്നപ്പോ ലോ ഇങ്ങനെ."ലിനു ഇരുന്ന് പിറുപിറുത്തു. അവൾ പറയുന്നതെല്ലാം ഞങ്ങൾ കേൾക്കുന്നുണ്ട്.കെട്ടിട്ടെന്തു കാര്യം മോളെ.ഞങ്ങൾ പെട്ടിരിക്കാണ്. പിന്നെ ഞങ്ങൾ അവളെ ശ്രേദ്ധിക്കാതെ bingo കളിക്കാൻ തുടങ്ങി . "നിങ്ങൾ bingo കളിക്കണോ.എന്നെ കൂടെ വിളിക്കണ്ടേ ഞാനുമുണ്ട്,"ഞങ്ങൾ കളിക്കുന്നത് കണ്ടപ്പോഴാണ് തോന്നുന്നു ലിനു പറഞ്ഞു. ഞങ്ങളിപ്പോ എന്താ പറയാ.അപ്പോഴാണ് ശ്രേധിച്ചേ.സർ പരിചയപ്പെട്ട് ഞങ്ങടെ അടുത്തെത്തിയത്.ഇനി കലിപ്പന്റെ ചാൻസ് ആണ്.അവന്റെ പേര് അറിഞ്ഞിട്ട് തന്നെയാ കാര്യം. "എന്റെ പേര് ശിവ പാർഥിവ്"...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story