ശിവദർശനം 💞: ഭാഗം 50

shivadharshanam

രചന: SHOBIKA

 "പിന്നെ നിങ്ങടെ കുടുംബത്തിൽ ഇങ്ങനെ ഒരുത്തൻ ഉള്ളത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന്" ദെച്ചു. "what ഞങ്ങടെ കുടുംബത്തിലെയോ"ലിനുവാണ്. "ya mwole...പറഞ്ഞു വരുമ്പോ നിങ്ങൾ വല്യച്ചൻ ചെറിയച്ചൻ മക്കൾ ആയി വരും.I think നിങ്ങടെ രണ്ടാമത്തെ വല്യച്ഛന്റെ മകൻ അരുൺ ഇല്ലേ അവനും ഇവനും ഒന്നാണെന്ന്" "ഹേ അവനാണോ അത്" പല്ലുകടിച്ചോണ്ട് ലിനു ചോദിച്ചു. "I think so..."ദെച്ചു. "എനിക്കിഷ്ടല്ല അവനെ...ചെറുപ്പത്തിൽ കണ്ടതാ അവനെ...എപ്പോഴും വഴക്കായിരുന്നു...അതോണ്ട് ആയിരിക്കണം കണ്ടപ്പോ മനസിലാവാഞ്ഞെ"ലിനു "അവന്റെ അനിയത്തിലെ...അരുണിമ.." "ഓഹ് അതന്നെ...അവളാണ് എല്ലാത്തിനും കാരണകാരി...അവളും ഞാനുമാണ് വഴക്കക്കാ..u know one thing... അസൂയ തലകടിച്ച പിശാചാണ് അവൾ.എനിക്ക് കിട്ടിയാതൊക്കെ അവൾക്ക് വേണം അതിനാണ് ഇപ്പൊഴും അടിയിണ്ടാവാ.എന്റെ കൂടെ ന്റെ ശ്രീ ഇണ്ടാവും എപ്പോഴും.അവളുടെ കൂടെ അവളുടെ അരുണും.എനിക്ക് കണ്ണിനു നേരെ പിടിക്കില്ല രണ്ടിനേം" ദെച്ചു പറയാൻ തുടങ്ങുമ്പോഴേക്കും അതിനിടയിൽ കേറി ലിനു് പറഞ്ഞു with a കലിപ്പ് & terror ലുക്ക്.

"അപ്പൊ ഉറപ്പിച്ചോ.ഇത് നിന്റെ കസിൻ അരുൺ തന്നെയാ.ഈ അരുണിമ എന്റെ കൂടെ പഠിച്ചതാണ്.കോളജിൽ ചേർന്ന് ആദ്യമായി എനിക്ക് കിട്ടിയ ഫ്രണ്ട്.പക്ഷെ ന്റെ ഫ്രണ്ടിസിനെ എല്ലാവരേം എന്നിൽ നിന്നാകറ്റിയാ പിശാച് എന്ന് തന്നെ വേണേൽ പറയാം.ഇന്നലെ ന്റെ നേരെയുള്ള അവന്റെ ആ അറ്റാക്കിനും കാരണകാരി അവളാണ്." ഒരു തരം നിർവികാരതയോടെ ദെച്ചു പറഞ്ഞു. "ഹേ ഇതിനൊക്കെ കാരണകാരി അവളോ...അതെങ്ങനെ...നീ തെളിച്ച പറ മുത്തേ" ലിനു ആവേശത്തോടെ ചോദിച്ചു.പിന്നെ ഇന്നലെ അരുൺ അതിന്റെ ഉള്ളിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ ഒക്കെ ദെച്ചു പറഞ്ഞു. "ഇതെന്താടി കോപ്പ ഇന്നലെ പറയാഞ്ഞേ" കലിപ്പിൽ ഇരുന്നിടത്തു നിന്നെണിച്ചുകൊണ്ട് ശിവയാണ്. "ഐശ്... നീയെന്ത് പൊട്ടനാടാ.ബോധം പോയ അവളെങ്ങനെയാ അതൊക്കെ പറയാ. ആ ബോധം നിനക്കില്ലേ..." ശിവയെ പിടിച്ചവിടെ തന്നെ ഇരുത്തികൊണ്ട് ജിത്തു പറഞ്ഞു.എന്നിട്ടും ശിവയുടെ ഇരുപ്പുറച്ചില്ല.കലിപ്പിൽ തന്നെയാണ് "നീയവിടെ ഇരി ശിവ.ഇല്ലെങ്കിലെ നീ അവന്റെ തല അടിച്ചു പൊളിച്ചിരിക്കാ. ഇനിയെന്തിനുള്ള പുറപ്പാടാണ്. വെറുതെ ഞങ്ങളെ ടെന്ഷന് ആക്കല്ലേ"

ദെച്ചു അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "ഞാനൊന്നും അവനെ ചെയ്യുന്നില്ല...പക്ഷെ...ഞാൻ സ്നേഹിക്കുന്ന ആരെയെങ്കിലും വേദനിപ്പിച്ചാൽ വെറുതെ വെച്ചേക്കില്ല ഞാൻ." മുഷ്ടി ചുരുട്ടികൊണ്ട് ശിവ പറഞ്ഞു. "ഓഹ് ശെരി ശെരി...ഇപ്പൊ നമ്മുക്ക് ക്ലാസ്സിലോട്ട് പോയാലോ.." ലിനു കുത്തു ചോദിച്ചതും എല്ലാരും കൂടെ ക്ലാസ്സിലോട്ട് പോയി. # # # # # # # അങ്ങനെ ദിവസങ്ങൾ ഒക്കെ ചറപറ വേഗത്തിൽ പോയി....അവരുടെ എക്സാം ഒക്കെ കഴിഞ്ഞു.വെക്കേഷൻ ആയി.അപ്പൊ വീട്ടിൽ എല്ലാർക്കും ഒരു സർപ്രൈസ് കൊടുക്കാം എന്ന് പറഞ്ഞു അവര് ആരോടും പറയാതെ നാട്ടിലേക്ക് വന്നു.അങ്ങനെ നാട്ടിലേക്ക് വന്ന് ആദ്യം തന്നെ അവർ പോയത് ശ്രീടേം അഞ്ചുന്റെ കോളേജിലേക്കാണ്. അഞ്ചുനേ അന്നെഷിച് ക്ലാസ്സിൽ പോയപ്പോ അവിടെയൊന്നും അവളുണ്ടായിരുന്നില്ല. എന്നാപ്പിന്നെ ശ്രീയെ കൂട്ടാം എന്നു കരുതി അവന്റെ ക്ലാസ് അന്നെഷിച്ചു ചെന്നപ്പോ അവിടെ അവന്റെ പൊടിപോലും കാണാനില്ല.രണ്ടാളുടെയും ഫോണിലേക്ക് മാറി മാറി വിളിച്ചു നോക്കി.

അതാണേൽ സ്വിച്ച് ഓഫും. "ഇനിപ്പോ എന്തു ചെയ്യും" ഇടുപ്പിൽ രണ്ട് കയ്യും കുത്തി നിന്നുകൊണ്ട് ദെച്ചു പറഞ്ഞു. "അല്ല അവര് കോളജിൽ വന്നിട്ടില്ലേ" ശിവയാണ്. "പിന്നില്ലാതെ.ഞങ്ങൾ വിളിച്ചു ചോദിച്ചതല്ലേ രാവിലെ."ജിത്തു "ഇനിപ്പോ എന്താക്കും."ലിനു. "നിങ്ങളെന്തായാലും വാ.നമ്മുക്ക് ഈ കോളേജ് എന്തായാലും ഒന്ന് ചുറ്റി കാണാം കൂട്ടത്തിൽ അവരെ തിരയുകയും ചെയ്യ.കാമോൻട്ര ശിവ" അതും പറഞ്ഞ് ജിത്തു മുന്നേ നടന്നു.തലയിൽ കൈവെച്ചോണ്ട് പുറകെ ബാക്കി ഉള്ളവരും. അങ്ങനെ കോളജിൽ എല്ലാടെയും ചുറ്റി ഇങ്ങനെ പോയകിണ്ടിരിക്കുമ്പോഴാണ് അവര് ഒരു സ്പോട്ടിൽ എത്തിയത്.അവിടെ കണ്ട കാഴ്ച കണ്ട് അവരുടെ കണ്ണൊക്കെ പുറത്തേക്ക് തള്ളി.കാണാൻ പാടില്ലാത്തത് എന്തോ കണ്ട പോലെ.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story