ശിവദർശനം 💞: ഭാഗം 51

shivadharshanam

രചന: SHOBIKA

 അവരുടെ കണ്ണൊക്കെ പുറത്തേക്ക് തള്ളി. അതിനുമാത്രം അവിടെ എന്താ കണ്ടേ എന്നു ചിന്തിക്കുന്നുണ്ടാവും ലെ... അവരെത്തി നിൽക്കുന്നത് lovers കോർണേരിലാണ്. അവിടെ അവര് ഇത്ര നേരം അന്നെഷിച്ചു നടന്ന രണ്ടെണ്ണത്തേയും കണ്ടുകിട്ടി. പക്ഷെ നിങ്ങൾ വിചാരിക്കുമ്പോലെ അവരുടെ romance കണ്ടൊന്നുമല്ല ഞെട്ടിയെ.ശ്രീ അഞ്ചുന്റെ മുടി പിടിച്ചുവലിക്കുന്ന തിരിച്ചു അഞ്ചു അവന്റെ ആ ചകിരി പോലെയുള്ള മുടിയും പിടിച്ചു വലിക്കുന്നു.പല്ലിറുമ്മികൊണ്ട് എന്തൊക്കെയോ പറയുന്നുമുണ്ട് .ചുറ്റുമുള്ളവർ അവരെ തന്നെ ഇതെന്ത് ജീവികൾ എന്ന ലുക്കിൽ നോക്കുന്നുണ്ട്.അതൊക്കെ കണ്ട് ആണ് നമ്മടെ ടീംസ് അവിടെത്തിയെ. കുപ്പോ സ്വാഭാവികമായും കണ്ണു തള്ളും.... റൊമാൻസ് ആണെന്ന് പറഞ്ഞവരൊക്കെ ശശിയല്ലേ മക്കൾസ്...സാരവില്ല... നമ്മൾ മാത്രേ കണ്ടുള്ളൂ... ഇങ്ങു പോരെ...ബാക്കി ന്തായി നോക്കാം.... "എടാ അവരെ ചെന്ന് പിടിച്ചു മാറ്റ്" ചുറ്റും ഒന്ന് നോക്കിയിട്ട് ശിവ പറഞ്ഞു. "ഡാ"ലിനു "ഡി"

ലിനു വിളിച്ചതിന് പുറകെ ജിത്തുവും ഡി എന്നും വിളിച്ചോണ്ട് അങ്ങോട്ട് പോയി. "വാ നമ്മുക്കും പോവാം... ഇല്ലേൽ പ്രശനം ഗുരുതരമാകും" ദെച്ചു ശിവയോട് പറഞ്ഞു.അത് ശെരി എന്നു തോന്നിയത് കൊണ്ടായിരിക്കണം,അവരും അങ്ങോട്ട് പോയി. ജിത്തുന്റേം ലിനുന്റേം ഡാ, ഡി വിളികേട്ട് അവര് രണ്ടും മുടിയിൽ നിന്ന് പിടിവിടാതെ തിരിഞ്ഞു നോക്കി.അപ്പൊ കണ്ടത് കലിപ്പ് ലുക്കിൽ നിക്കുന്ന അവരെയാണ്. അവരെ കണ്ടതും മുടിയിൽ നിന്ന് കൈ വിട്ട് അത്ഭുദത്തോടെ ശ്രീയും അഞ്ചുവും അവരെ നോക്കി . "എന്താടാ നിങ്ങൾ കണ്ണും മിഴിച്ചു നിക്കുന്നെ" ശിവയുടെ ആ ചോദ്യത്തിൽ ആണ് അവര് യാഥാർഥ്യത്തിലേക്ക് വന്നത്.അപ്പോഴാണ് ചുറ്റും കൂടി നിക്കുന്നവരെ അവര് രണ്ടും കണ്ടത് തന്നെ. എന്തോ അതൊക്കെ കണ്ടപ്പോ അവർക്ക് രണ്ടാൾക്കും ജാള്യത തോന്നി. "എന്തു കണ്ടൊണ്ട് നിക്കാ എല്ലാരും" എന്ന ജാളിത്യ മറച്ചുകൊണ്ടുള്ള ശ്രീയുടെ ചോദ്യം കേട്ടതും എല്ലാരും പിരിഞ്ഞു പോയി.

ഇപ്പൊ അവര് മാത്രമായി അവര്. ഇനിയും അവിടെ നിന്ന ശെരിയവില്ല എന്നുള്ളത് കൊണ്ട് രണ്ടിനേം തൂക്കി എടുത്തുകൊണ്ട് കോളജിന്ന് പുറത്തേക്ക് പോയി .അവിടെ നിന്ന് കാറിൽ കേറി നേരെ അടുത്തുള്ള ഒരു പാർക്കിൽ ചെന്ന് വണ്ടി നിർത്തിയെ. "ഇങ്ങു വന്ന് നിന്നെ രണ്ടും" ശിവയുടെ കലിപ്പിചുള്ള നോട്ടത്തിൽ പേടിച്ചിട്ടോ എന്തോ അവൻ പറഞ്ഞപ്പോ തന്നെ അവര് രണ്ടും അങ്ങോട്ട് പോയി. "എന്താണ് അവിടെ രണ്ടും കൂടെ കിടന്ന കാണിച്ചായിരുന്നെ.മറ്റുള്ളവരുടെ മുമ്പിൽ നിങ്ങൾ തന്നെയല്ലേ നാണം കേട്ടത്" ദെച്ചു ശിവയുടെ അടുത്ത് ചെന്ന് നിന്ന് അവരോട് ചോദിച്ചു.ലിനുവും ജിത്തുവും അവിടെ തന്നെ എല്ലാം കേട്ടുകൊണ്ട് നിക്കുന്നുണ്ടായിരുന്നു. ദെച്ചു ചോദിച്ച ചോദ്യത്തിന് അവരുടെ കയ്യിൽ ഉത്തരമുണ്ടായിരുന്നില്ല. "എന്താ രണ്ടാൾക്കും ഒന്നും പറയാനില്ലേ ഇപ്പൊ" ജിത്തു കൈകെട്ടി നിന്നു കൊണ്ട് ചോദിച്ചു. "അതുപിന്നെ..ഇവളാണ് തുടങ്ങിയെ" ശ്രീ കുറ്റും അഞ്ചുന്റെ മേലെ ഇട്ടു. "അത് ഇവൻ ലാലേട്ടനെ കുറ്റും പറഞ്ഞത് കൊണ്ടല്ലേ" അഞ്ചു നിഷ്കളങ്കമായ മുഖത്തോടെ ശ്രീയെ ചൂണ്ടി പറഞ്ഞു. "ഹേ ഇവൻ ലാലേട്ടനെ കുറ്റം പറഞ്ഞെന്നോ...

പോ കൊച്ചേ ഞാൻ വിശ്വസിക്കൂല്ല" അഞ്ചു പറഞ്ഞത് കേട്ട് എടുത്ത് ചാടികൊണ്ട് ലിനു പറഞ്ഞു. "സത്യ ലിനു...ശ്രീ ലാലേട്ടനെ കുറ്റം പറഞ്ഞോണ്ടാ ഞാൻ അങ്ങനെ ചെയ്തേ..." "എന്നാലും... ഇവൻ ലാലേട്ടൻ ഫാൻ ആണല്ലേ" ലിനു നഖം കടിച്ചോണ്ട് പറഞ്ഞു. "നിന്റെ കാര്യം അവിടെ നിക്കട്ടെ നീയെന്തിനാ ദേഷ്യപെട്ടെ" ശിവ ശ്രീയോട് ചോയ്ച്ചു. "അവൾ മമ്മുക്കയെ കുറ്റം പറഞ്ഞു" "എന്തോന്ന് മമ്മുക്കയെ കുറ്റും...അതും ഇവൾ...നീ പോ മോനെ ശ്രീ...വേറെ ആര് പറഞ്ഞാലും വിശ്വസിക്കും...പക്ഷെ ഞാൻ വിശ്വസികൂലാ..." ജിത്തു് ഇടയിൽ കേറി പറഞ്ഞു. "അതെന്താ"ശ്രീയാണ്. "കാരണം അവളൊരു മമ്മൂക്ക ഫാൻ ആണ്.പിന്നെ അനുഭവവും" കഴുത്തൊന്നുഴിഞ്ഞു കൊണ്ട് ജിത്തു പറഞ്ഞു. "അപ്പൊ ശ്രീ ലാലേട്ടൻ ഫാനും അഞ്ചു മമ്മൂക്ക ഫാനുമാണ്.എന്നിട്ടെന്തിനാ രണ്ടാളും സ്വാന്തം ഫാനുകരനെ കുറ്റം പറഞ്ഞേ." ദെച്ചു അവരെ രണ്ടുപേരോടുമായി ചോയ്ച്ചു. "അതുപിന്നെ അവളുടെ ദേഷ്യം കാണാൻ വേണ്ടി"

ശ്രീ തെല്ലു ജാളിത്യയോടെ പറഞ്ഞു. "അതെന്തിന്" ഒന്നും മനസ്സിലാവാതെ ലിനു ചോയ്ച്ചു. "അതുപിന്നെ അവളോട് തല്ലു പിടിക്കുന്നത് എനിക്കിഷ്ട..അപ്പൊ അങ്ങനെ ചുമ്മാ എന്തോ കാര്യം പറഞ്ഞ് ഉടക്കി അങ്ങനെ മമ്മുക്കയും ലാലേട്ടനും ഇടയിൽ വന്ന് അങ്ങനെ അടിയായി...പിടിയായി വലിയായി...നിങ്ങളും വന്നു ഇവിടെ വരെ ആയി" ഒരു ദീര്ഘശ്വാസം എടുത്തു വിട്ടുകൊണ്ട് ശ്രീ പറഞ്ഞു. "ഹേ എന്തൊക്കെയാ പറയണേ.... അപ്പൊ നിന്ക്കിവളെ ഇഷ്ടാണോ" ജിത്തു എന്തോ കണ്ടുപിടിച്ചപോലെ ചോദിച്ചു. "അതേ എനിക്കിവളെ ഇഷടാണ്.അവൾക്ക് എന്നെയും" ശ്രീ ഒരു കൂസലുമില്ലാതെ പറഞ്ഞു. "what" "എന്നിട്ടണോടാ രണ്ടും കൂടെ അവിടെ കിടന്ന് അടികൂടിയെ" ശിവ കണ്ണുരുട്ടികൊണ്ട് ചോദിച്ചു. "അതുപിന്നെ ഒരു തമാശക്ക്" ശ്രീ ഒരു വളിച്ച ചിരി ചിരിച്ചികൊണ്ട് പറഞ്ഞു "തമാശ ഒക്കെ കൊള്ളാം,അതും ചുറ്റും നോക്കിയും കണ്ടും വേണം തമാശ പറയാനും ചെയ്യാനുമൊക്കെ,ഇല്ലേൽ പിന്നീട് നിങ്ങൾ കോമാളികൾ ആയി മാറും.അല്ലേൽ മറ്റുള്ളവർ നിങ്ങളെ മാറ്റും.

"ശിവ ഗൗരവത്തോടെ പറഞ്ഞു. "അതറിയാതെ"അഞ്ചു ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു. "അത് സാരമില്ല...എന്നാലും നിങ്ങൾ ഇപ്പൊ സെറ്റ് ആയി" ലിനു വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു. "അതൊക്കെ ആയി."ശ്രീ ഒരു കള്ള ചിരിയോടെ പറഞ്ഞു. "എന്നാൽ വാ നമ്മുക് വീട്ടിലേക്ക് പോവാം.നിങ്ങളെ വിളിച്ചോണ്ട് പോവാനാ ഞങ്ങൾ കോളേജിലേക്ക് വന്നേ.അവിടെ നിങ്ങടെ ക്ലാസിൽ ചെന്നപ്പോ രണ്ടുമില്ല.അതുകൊണ്ട് നിങ്ങടെ കോളേജ് ഫുള്ളും കണ്ടു"ദെച്ചു നടക്കുന്നതിനിടെ പറഞ്ഞു. "ശേ..നാണം കേട്ടല്ലേ" അഞ്ചുമാത്രം കേൾക്കാൻ വണ്ണം ശ്രീ പറഞ്ഞു. അതിനവൾ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു. വണ്ടിയിൽ കയറിയതും എല്ലാത്തിനും അറിയേണ്ടത് അവരെങ്ങനെ സെറ്റ് ആയി എന്നാണ്.തല്ലു കൂടി തല്ലു കൂടി അവര് സെറ്റ് ആയിത്രേ... ഓരോ കാര്യങ്ങൾ പറഞ്ഞ് വണ്ടി പോയിക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് ബ്രേക്ക് പിടിച്ചേ. ശിവയാണ് car ഓടിച്ചിരുന്നേ.

ശ്രീ കോ ഡ്രൈവർ സീറ്റിലും ബാക്കിയുള്ളവർ പുറകിലായി ആണ് ഇരുന്നെ.അവര് നാലും ബ്രെക് പിടിച്ചപ്പോ ഫ്രണ്ടിൽ വന്ന് ജാമായി. "എന്തുവാ ശിവ...പതുകെ ബ്രേക്ക് ഒക്കെ പിടിച്ചൂടെ.മനുഷ്യന്റെ ഉപടിളകി." ദെച്ചു നേരെ ഇരുന്നകൊണ്ട് പറഞ്ഞു. "അതുപിന്നെ പെട്ടന്ന് ഒരു വണ്ടി മുന്നിൽ കേറി നിർത്തിയത് കൊണ്ടാ.നിങ്ങളിവിടെ ഇരിക്ക് ഞാൻ നോക്കട്ടെ" ശിവ അതും പറഞ്ഞ് പുറത്തേക്കിറങ്ങി. "വണ്ടി മാറ്റണം .ഞങ്ങൾക്ക് പോവേണ്ടതാണ്"ശിവ "വരണം വരണം...mr ശിവ പാർഥിവ്.അതിന് പോവാനുള്ള സമയം ആയിട്ടില്ലല്ലോ." പുച്ഛത്തോടെ ആ കാറിൽ നിന്നറിങ്ങിയ ആൾ, ശിവയെ കണ്ടപ്പോ പറഞ്ഞു.

എന്തായാലും തന്നെ അറിയുന്ന ആളാണെന്ന് ശിവക്ക് മനസിലായി. പക്ഷെ ശിവക്ക് അവരെ കണ്ടിട്ട് ആരാന്ന് മനസിലായില്ല. പക്ഷെ എന്തോ പ്രശ്‌നത്തിനാണ് അവര് വന്നേ എന്ന് മനസ്സിലായി. അവര് മൂന്നുപേരുണ്ടായിരുന്നു.ഒരു ചെറുപ്പക്കാരനും രണ്ടു വയസായവരും. പക്ഷെ അവർ മുടിയൊക്കെ കറുപ്പിച് പ്രായം കുറക്കാൻ നോക്കിയിട്ടുണ്ട്.മൂന്നുപേരുടെ മുഖത്തും പുച്ഛമാണ്. അതേ സമയം കാറിൽ ഇരുന്ന് ഇതൊക്കെ കണ്ട ശ്രീക്ക് എവിടുന്നൊക്കെയോ എന്തൊക്കെയോ വന്നേ എന്നറിയില്ല.ബാക്കിൽ ഇരിക്കുന്നവർക്ക് അവരെനെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.ശ്രീടെ മുഖമൊക്കെ വലിഞ്ഞു മുറുക്കി.കാറിന്റെ door തുറന്ന് പുറത്തേക്കിറങ്ങി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story