ശിവദർശനം 💞: ഭാഗം 52

shivadharshanam

രചന: SHOBIKA

 അതേ സമയം കാറിൽ ഇരുന്ന് ഇതൊക്കെ കണ്ട ശ്രീക്ക് എവിടുന്നൊക്കെയോ എന്തൊക്കെയോ വന്നേ എന്നറിയില്ല.ബാക്കിൽ ഇരിക്കുന്നവർക്ക് അവരെനെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.ശ്രീടെ മുഖമൊക്കെ വലിഞ്ഞു മുറുക്കി.കാറിന്റെ door തുറന്ന് പുറത്തേക്കിറങ്ങി. "താൻ വഴിയിൽ നിന്ന് മാറിക്കെ ഞങ്ങൾക്ക് പോണം" ശിവ ദേഷ്യത്തിൽ പറഞ്ഞു. "ന്റെ അനിയൻ അരുണിന്റെ തലയടിച്ചു പൊട്ടിച്ചിട്ട് അങ്ങനെയങ്ങ് പോയാലോ" അതിലെ ഒരു ചെറുപ്പകാരൻ ശിവയുടെ മുന്നിൽ വന്ന് പറഞ്ഞു. "ഓഹോ അപ്പൊ അതിനു വേണ്ടിയാണ് ഈ തടഞ്ഞു നിർത്തൽ അല്ലെ" ശിവ കൈകെട്ടി നിന്നുകൊണ്ട് പറഞ്ഞു. "അതേ.അതിനു തന്നെ" "എന്നാലേ ചെവി തുറന്നു കേട്ടോ.ഇനി ചെറ്റത്തരം കാണിച്ചാൽ തലയടിച്ചു പൊളിക്കുകയല്ല കൊല്ലുക തന്നെ ചെയ്യും" ശിവ കലിപ്പിൽ പല്ലുകടിച്ചുകൊണ്ട് പറഞ്ഞു. ശിവ അത് പറഞ്ഞതും ചെറുപ്പകാരനല്ലാത്ത ഒരാൾ ഏകദേശം അവന്റെ അച്ഛനെക്കാൾ പ്രായം ഇണ്ടാവും.

അയാൾ ശിവയെ അടിക്കാനായി കയ്യോങ്ങി. അതേ സമയത്താണ് ശ്രീ പുറത്തേക്കിറങ്ങി വന്നതും.ശിവയെ അടിക്കാനോങ്ങിയ അയാളുടെ കയ്യിൽ ശ്രീ പിടിച്ചു. "ഞാൻ ഇവിടെ ജീവനോടെയുള്ളപ്പോ ന്റെ ശിവേടെ രോമത്തിൽ പോലും തൊടാൻ ഒരുത്തനും പറ്റിലെടാ..." അയാളുടെ കൈ തട്ടിയെറിഞ്ഞുകൊണ്ട് ശ്രീ പറഞ്ഞു. "നീയോ" ശ്രീയെ തുറിച്ചു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. "അതലോ ഞാൻ തന്നെ ശ്രീലേഷ് ചന്ദ്രശേഖരൻ.ദേ ഈ നിൽക്കുന്ന ശിവ പാർഥിവ് ചന്ദ്രശേഖരന്റെ 2 മിനുറ്റ് വ്യത്യാസത്തിൽ പിറന്ന അനിയൻ.എന്തേ വല്യച്ഛന്മാർക്ക് അറിയില്ലെന്നുണ്ടോ" ശ്രീടെ വാക്കുകൾ കേട്ട് ശിവ ആണോ എന്ന് രീതിയിൽ നോക്കിയപ്പോ ശ്രീ അതേ എന്ന രീതിയിൽ തലയാട്ടി.അവരിൽ രണ്ടുപേരുടെ മുഖത്ത് ഞെട്ടലാണേൽ ഒരാളുടെ മുഖത്ത് അത്ഭുദമായിരുന്നു. "നീ..നീ പറഞ്ഞത് സത്യമാണോ.ഇവൻ നിന്റെ ഏട്ടനാണോ.അതെങ്ങനെ ശെരിയാവും" വല്യച്ഛനും ഒരുതരം ഞെട്ടലോടെ എന്തൊക്കെയോ ആലോചിച്ചോണ്ട് ചോദിച്ചു.

"അത് നിങ്ങളെന്തിനാ അറിയുന്നേ"ശിവ. "എന്താ പ്രശനം ശിവ" അതും പറഞ്ഞ് ജിത്തു അവരുടെ ഇടയിലേക്ക് വന്നു. "എന്താന്നോ എന്റെ പെണ്ണിനെ കേറി പിടിച്ചതിന് ഞാൻ ഒരുത്തന്റെ തല തല്ലിപൊളിച്ചില്ല.അത് ചോദിക്കാൻ വന്ന മഹാന്മാരാണ്."ശിവ "അതുമാത്രല്ലെടാ വേറെ ഒരു ചെറിയ ബന്ധം കൂടെയുണ്ട്. വകയിൽ ഞങ്ങടെ വല്യച്ഛന്മാരായി വരും" ശ്രീ അവരെ കൊള്ളിച്ചോണ്ട് പറഞ്ഞു. "ഓഹോ ആ പരട്ട അരുണിന്റെ ആള്കാരണല്ലേ. അവനോട് പറഞ്ഞേക്ക് ദേ ഇവന്റെ പെണ്ണിന് വേണ്ടി ഉള്ളതാണ് അവൻ കൊടുത്തത്.ന്റെ പെങ്ങൾ എന്ന നിലയിൽ ഞാൻ ഒന്നും കൊടുത്തിട്ടില്ല.അത് പെന്റിങ്ങായി ഉണ്ടെന്ന് പറഞ്ഞേക്ക് അവനോട്." ജിത്തു പുച്ഛത്തോടെ പറഞ്ഞു. "നിങ്ങളെയൊന്നും വെറുതെ വിഡിലേടാ...രാജശേഖരനാ പറയുന്നേ" മൂത്ത വല്യച്ഛൻ പറഞ്ഞു. "അയ്യ ഇങ്ങു വാ.ഞങ്ങളെന്താ അപ്പൊ മാങ്ങാ പറിക്കാൻ നിക്കുവല്ലേ.ഒന്നുപോയെടാ...നീയൊക്കെ ഒലത്തും" ജിത്തു അവരെ നോക്കി പരിഹസിച്ചുകൊണ്ട് പറഞ്ഞു.

"നിങ്ങക്ക് ഞങ്ങളെ അറിയാതൊണ്ട.. കാണിച്ചു തരാടാ" അതും പറഞ്ഞ് അവര് കാറിൽ കേറി പോയി. "ഓഹ് കണ്ടെടുത്തോളം തന്നെ ധാരളം"ജിത്തു ആരോടെന്നില്ലാതെ പറഞ്ഞു. "വന്ന് വണ്ടിയെടുക്ക് ശിവ" ദെച്ചു പറഞ്ഞതും അവരെല്ലാം വന്ന് കാറിൽ കേറി.നേരെ ലിനുന്റെ വീട്ടിക്കാണ് പോയത്. വീട്ടിലെത്തിയതും അച്ഛനും അമ്മയ്ക്കും ഒത്തിരി സന്തോഷായി. കുറെ നാൾകൂടെ കണ്ടത് കൊണ്ട് അവരെ എല്ലായെനേം നന്നായി തന്നെ സ്വീകരിച്ചു. പിന്നെ വഴിയിൽ വെച്ചുണ്ടായ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു. പിന്നെ ദെച്ചുന്റ കാര്യം, അതായത് ആ അരുൺ പിടിച്ച പൂട്ടിയിട്ടതും ഹോസ്പിറ്റലിൽ ആയതും ഒന്നും അവരോടോ ദെച്ചുന്റെ വീട്ടുകാരോടോ പറഞ്ഞിട്ടില്ല. അത് പറയാത്തതിന് ശിവടെ അച്ഛൻറെന്നും അമ്മടെന്നും നല്ലത് കേട്ടു. പിന്നെ അച്ഛൻ ഇപ്പൊ സംസാരിക്കാൻ ഒക്കെ തുടങ്ങി.നടക്കാൻ തുടങ്ങിയിട്ടില്ല.വീൽ ചെയറിൽ തന്നെയാണ്.ഇവരോട് പറയാത്തത് പോലെ തന്നെ ദെച്ചുന്റെയോ ജിത്തുന്റെയോ വീട്ടുകാരോടും പറഞ്ഞിട്ടില്ല.

അവരിൽ നിന്നുള്ളത് കൂടെ നേരിട്ട് വാങ്ങിച്ചോട്ടെന്നെ..ലെ.. "അല്ല മോനെ ശ്രീ, ഞാൻ നിന്റെ brother ആണെന്ന് പറഞ്ഞപ്പോഴേ ആ വല്യച്ഛന്മാർ രണ്ടും ഞെട്ടി.പക്ഷെ അവരുടെ കൂടെ ഉണ്ടായിരുന്ന ആ ചെറുപ്പക്കാരന്റെ മുഖത്ത് അത്ഭുദമായിരുന്നല്ലോ അത് ന്താ " രണ്ട് പുരികവും പൊക്കിയും താഴ്ത്തിയും ശിവ ചോദിച്ചു. "അതോ" ശ്രീ എന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിങ് ചെയ്‌തു. "ദേ നീ ഇപ്പൊ ചോദിച്ചതിനുള്ള ഉത്തരം" ശ്രീ ഫോൺ കാണിച്ചോണ്ട് പറഞ്ഞു.അവർക്കൊന്നും കാര്യം മനസിലായില്ല. ശ്രീ കാൾ എടുത്ത് സ്‍പീക്കറിലിട്ടു. "ഡാ പട്ടി@&#&#&$$..നീയെന്താടാ എന്നോടൊന്നും പറയാഞ്ഞേ" നല്ല മുട്ടൻ തെറി കേട്ട് എല്ലാരും ചെവി പൊത്തി. അമ്മ അവനെ നോക്കി കണ്ണുരുട്ടി. "മോനെ അഖിയേട്ടോയ് ഇങ്ങനെയൊന്നും ആരെയും വിളിക്കല്ലേ.ഫോൺ സ്‌പീക്കറിലായിരുന്നു." ശ്രീ ഒരു വളിച്ച ചിരിയോടെ പറഞ്ഞു. "പണിപ്പാളിയോടാ" അപ്പുറത്ത് നിന്ന് ആകി ദയനീയമായി സ്വരത്തിൽ ചോദിച്ചു. "പണി പാലുംവെള്ളത്തിൽ കിട്ടിയിട്ടുണ്ട്."

ശ്രീ ഒരു ചിരിയോടെ പറഞ്ഞു. "നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ.നേരിൽ ഒന്ന് കാണട്ടെ" അഖി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു. അതിന്റെ സൗണ്ട് ഇപ്പുറം ഫോണിൽ കൂടെ വരെ കേൾക്കാം. "I am waiting. ഞാൻ വീട്ടിൽ തന്നെയുണ്ട്.നേരിട്ട് ഇങ്ങു പോര്.പിന്നെ വരുമ്പോ ഇങ്ങേടെ പെണ്പിള്ളേനേം കൂടെ കൂട്ടാൻ മറക്കല്ലേ."ശ്രീ "ഇനി അതിന്റെ കൂടെ കുറവ് ഉള്ളു.എന്തായാലും ഒരു 15 മിനിറ്റ് അതിനകം ഞാൻ അവിടെ എത്തിയിരിക്കും.അപ്പോഴേക്കും മോന് ഒന്ന് ഒരുങ്ങി നിന്നോട്ടാ" അഖി എന്തോ അർത്ഥം വെച്ചോണ്ട് പറഞ്ഞു.എന്നിട്ട് ഫോൺ കട്ടാക്കി. "എല്ലാം എന്റെ നെഞ്ചത്തോട്ടണല്ലോ ഭഗവാനെ" ശ്രീ എല്ലാരുടേം മുഖം കണ്ടുകൊണ്ട് പറഞ്ഞു. "അതുപിന്നെ ഉണ്ടല്ലോ.ആര് വന്നാലും ഞാൻ ഇവിടെ ഇല്ലെന്ന് പറഞ്ഞേക്കണെ" അതും പറഞ്ഞ് എണീറ്റ് പോവാൻ നിന്ന ശ്രീയെ അഞ്ചു ഇടകാലിട്ട് വീഴ്ത്തി.അവൻ നേരെ ചെന്ന് സോഫയിലേക്ക് പതോം എന്ന് പറഞ്ഞ് ഒറ്റ വീഴ്ച ആയിരുന്നു. "അങ്ങനെ ഇപ്പൊ മോൻ രക്ഷപെടാൻ നോക്കണ്ട"

അഞ്ചു ഇടുപ്പിൽ കൈകുത്തി നിന്നൊണ്ട് പറഞ്ഞു. "good move" പരസ്പരം കയിലടിച്ചുകൊണ്ട് ദെച്ചു പറഞ്ഞു. "ഇതിനെയൊക്കെ ആണല്ലോ ന്റെ ദൈവമേ എനിക്ക് സ്നേഹിക്കാൻ തോന്നിയെ" ശ്രീടെ ആത്മഗദം ആയിരുന്നു. ഉറക്കെ പറഞ്ഞായിരുന്നേൽ അഖി വരുമ്പോത്തേക്കും ശ്രീടെ ജീവൻ അഞ്ചു എടുത്തേനെ. "സത്യം പറഞ്ഞോണം.ആരാ അവൻ" ശ്രീടെ കഴുത്തിൽ കയ്യിട്ട് പിടിച്ചോണ്ട് ശിവ ചോദിച്ചു. "അയ്യോ എന്നെ കൊല്ലല്ലേ.ഞാനെല്ലാം പറയാവേ. ഇല്ലേൽ എന്റെ കൊച്ചുങ്ങൾക്ക് അച്ഛനില്ലാണ്ടാവുവേ" ശ്രീ അവരുടെ കൈ വിടുവിക്കാൻ നോക്കിട്ട് കരയുന്ന പോലെ ആകിട്ടു ഉറക്കെ വിളിച്ചു പറഞ്ഞു. "അതേതാ മനുഷ്യാ ഞാനറിയാത്ത നിങ്ങടെ കുഞ്ഞ്" ഇട്ടിരുന്ന ടോപ്പിന്റെ കയെല്ലാം കെട്ടി വെച്ചോണ്ട് വന്ന് ശ്രീയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു.(ശ്രീടേം അഞ്ചുന്റെ കാര്യം വീട്ടുകാർക്ക് അറിയാട്ടോ.

അത് ഇവര് നേരത്തെ എല്ലാം പറഞ്ഞ കൂട്ടത്തിൽ പറഞ്ഞായിരുന്നു) "അയ്യോ ന്റെ പൊന്നാഞ്ചുവെ, നമ്മുടെ ഭാവിയിലെ ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങളുടെ കാര്യമാണ് പറഞ്ഞെ" ശ്രീ കൈകൂപ്പികൊണ്ട് അവളോട് പറഞ്ഞു. ഇല്ലേൽ തന്നെ അവള് ഭദ്രകാളി ലുക്കിൽ ആണ് നിക്കുന്നേ. ഇനി ശെരിക്കും അങ്ങെനെയാവല്ലേ എന്നു കരുതിയിട്ടായിരിക്കണം ശ്രീ അങ്ങനെ പറഞ്ഞത്. അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിന്നത് അത് മറ്റുരമല്ല അഖി തന്നെ ആയിരിക്കും. "ഇതിപ്പോ എങ്ങനെ പോയാലും എന്റെ മരണം ഉറപ്പാണല്ലോ ന്റെ ദൈവമേ" ആ കാറിന്റെ സൗണ്ട് കൂടെ കേട്ടതും ശ്രീ പറഞ്ഞു. "അതവനായിരിക്കും" ശ്രീ അതും പറഞ്ഞ് പുറത്തേക്ക് പോയിട്ടുണ്ട്.എന്താവോ എന്തോ.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story