ശിവദർശനം 💞: ഭാഗം 53

shivadharshanam

രചന: SHOBIKA

ആ കാറിന്റെ സൗണ്ട് കൂടെ കേട്ടതും ശ്രീ പറഞ്ഞു. "അതവനായിരിക്കും" ശ്രീ അതും പറഞ്ഞ് പുറത്തേക്ക് പോയിട്ടുണ്ട്.എന്താവോ എന്തോ. പുറകെ തന്നെ ബാക്കി പടക്കളും മുറ്റത്തെത്തി. അപ്പോഴേക്കും അഖി കാറിൽ നിന്നിറങ്ങി വന്നായിരുന്നു കൂടെ ഒരാൾ കൂടെ ഉണ്ടായിരുന്നു . ആതിര എന്ന അഖിയുടെ ഭാര്യ. "അഖിയേട്ടാ" എന്നും വിളിച്ചോണ്ട് ശ്രീ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു.on ദി സ്പോട്ടിൽ അഖി അവനെ തള്ളിയിട്ട്.അവൻ ഊരയും കുത്തി വീണു. "why this കൊലവെറി man" വീണിടത് കിടന്നോണ്ട് ശ്രീ പറഞ്ഞു. "അയ്യോ പാവം " എന്ന് പറഞ്ഞ് ആതിര അവനെ പിടിച്ചു പൊക്കി. "ഏട്ടത്തിക്കെങ്കിലും ഇത്തിരി സ്നേഹമുണ്ടായല്ലോ.അത് മതി" ശ്രീ വിഷമം അഭിനയിച്ചു കൊണ്ട് പറഞ്ഞു.ആതിര ഒരു ചിരിയോടെ നോക്കിനിൽപ്പുണ്ട്. ബാക്കി എല്ലാരിലും പുച്ഛം including അഖി. "നിനക്ക് കിട്ടേണ്ടത് തന്നെയാണ് തന്നേ. ഒന്നാമത്തെ കാര്യം എന്ന് ഫോൺ വിളിച്ചിട്ടും നീ ശിവന്റെ കാര്യം പറഞ്ഞില്ല,

പിന്നെ ഇന്ന് ഫോൺ എടുത്തപ്പോ എന്നെ നാണം കെടുത്തിലെ അതിനുള്ളതെല്ലാം കൂടി അങ്ങു തന്നതാണ്" അഖി വീണ്ടും പുച്ഛം വാരി വിതറിക്കൊണ്ട് പറഞ്ഞു. "എന്നാലും ഇത് ഒരുമാതിരി പണിയായി പോയി. ശിവടെ കാര്യം സർപ്രൈസ് ആയി നേരിൽ വരുമ്പോ കാണിച്ചു തരാം എന്ന് വിചാരിച്ചു. ഞാനറിഞ്ഞോ ഇങ്ങള് പ്ലേനും പിടിച്ച് അമേരിക്കയിൽ നിന്ന് നാട്ടിൽ ലാൻഡ് ആയ കാര്യം.ഞാനറിഞ്ഞോ വല്യച്ചന്മാരേം പിടിച്ചോണ്ട് തല്ലാൻ വരുമെന്ന്.പിന്നെ ഫോൺ എടുത്തപ്പോ പറ്റിയത് ഏട്ടന്റെ തെറ്റാണ്.ഒന്നുലേലും ഞാനൊരു മനുഷ്യൻ അല്ലേ. സ്‌പീക്കർ ഓണക്കിയാണ്ട് എല്ലാതും ഇവർക്ക് കൂടെ share ആക്കാൻ പറ്റി. ഇനി എന്തായാലും ഇത് ഓർമയിലിരിക്കട്ടെ ഫോൺ വിളിച്ചാൽ ആദ്യം ചീത്ത വിളികല്ല എന്നുള്ളത്.എന്തായാലും വാ അകത്തേക്ക് പോവാം.അടുത്ത അറ്റാക്ക് താങ്ങാനുള്ളതാണ്." ശ്രീ അതും പറഞ്ഞ് വേച്ചു വേച്ചു നടന്നു.പുറകെ ബാക്കി ഉള്ളവരും like ഒരു സമരത്തിൽ നേതാവിനെ പുറകെ ബാക്കി ഉള്ളവർ ചെല്ലുലെ അതുപോലെ.

"ഇനി നിങ്ങടെ ചാൻസ് ആണ്.ചോദിക്കാനുള്ളത് ചോദിച്ചോ.ഞാനൊന്നിരുന്നോട്ടെ അപ്പോഴേക്കും" ശ്രീ സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. "ഇത്" ജിത്തു അഖിയെയും ആതിരയെയും നേർക്ക് നോക്കി. "ഞാൻ അഖിൽ .കൂടെയുള്ളത് ഭാര്യ ആതിര."അഖിലാണ് പറഞ്ഞേ. "ഞങ്ങടെ മൂത്ത വല്യച്ഛന്റെ മോനാണ്.ഇന്ന് ആ വെല്ലു വിളിച്ചിട്ട് പോയില്ലേ ആ കഷണ്ടി. അയാളുടെ മകൻ" "ഡാ" ശ്രീ പറഞ്ഞു തീരലും അഖി അവനെ നോക്കി കണ്ണുരുട്ടികൊണ്ട് വിളിച്ചു. "നോക്കിപേടിപ്പിക്കല്ലേ...ആ പിന്നെ അഖിയേട്ടാ ഇത് ശിവ അറിയാലോ.പിന്നെ ഇവളെ അറിയില്ലേ " ശ്രീ ചോദിച്ചതും അഖി സംശയത്തോടെ നോക്കി. "നോക്കണ്ട ഉണ്ണി നീ ഉദ്ദേശിച്ച ആള് തന്നെ ലിനു കുരിപ്പ്" ശ്രീ ലിനുന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു. "കുരിപ്പ് തന്റെ കെട്ടിയോൾ" ശ്രീടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു. അത് പറഞ്ഞതും തൊട്ടടുത്ത് നിന്ന അഞ്ചു ലിനുനേ നോക്കി കണ്ണുരുട്ടി. "ചോറി"ലിനു അഞ്ചുനേ നോക്കി ഇളിച്ചോണ്ട് പറഞ്ഞു.

"ലിനുസ് ആകെ മാറി പോയല്ലോ.ആ ഉണ്ടച്ചി ലുക്ക് ഒക്കെ പോയിരിക്കുന്നു" "എട്ടായി" അഖി പറഞ്ഞതും ലിനു കണ്ണുരുട്ടികൊണ്ട് വിളിച്ചു. "ആ കണ്ണുരിട്ടലിന് മാത്രം നോ മാറ്റം"അഖി ഒരു ചിരിയോടെ പറഞ്ഞു. "ആ പിന്നെ ഇത് കൃഷ്ണജിത് എന്ന ഇവരുടെ ജിത്തു.ഞാൻ കൃഷ്ണ എന്ന വിളിക്കാ. പറഞ്ഞു വരുമ്പോ ന്റെ ഭാവി അളിയൻ ആയി വരും" ജിത്തുനെ പരിചയപ്പെടുത്തി കൊടുത്തുകൊണ്ട് ശ്രീ പറഞ്ഞു. "പിന്നെ ഇത് ന്റെ ശിവടെ ജീവനായ ദർശന എന്ന ദെച്ചു,ഞങ്ങടെ ഭാവി ഏട്ടത്തി എന്നൊക്കെ വേണേൽ പറയാലെ" ദെച്ചുനേ നോക്കിക്കൊണ്ട് പറഞ്ഞു. "പിന്നെ വേറെ ഒരു കാര്യം പറഞ്ഞാൽ പെട്ടന്ന് അറിയാം ശിവ അരുണിന്റെ തല തല്ലി പൊളിച്ചത് ദേ ഈ നിക്കുന്ന ദെച്ചുന്റെ ജീവൻ രക്ഷിക്കാൻ" ശ്രീ അത് പറഞ്ഞതും അവര് രണ്ടും അവളെ അത്ഭുദത്തോടെ നോക്കി.അവളതിന് ഒരു ചിരി അങ്ങു പാസ്സാക്കി. "ഇനി ഇത് " "നീ സ്നേഹിക്കുന്ന പെങ്കൊച്ചല്ലേ" ശ്രീ പറയാൻ വന്നതും അഖി ഇടയിൽ കേറി പറഞ്ഞു.

"അതേ അതെങ്ങനെ മനസിലായി" "നിന്റെ ചാട്ടം നോട്ടവും കണ്ടപ്പോ മനസിലായി. എന്താ മോളെ പേര്" അഖി അഞ്ചുനോട് ചോദിച്ചു.ശ്രീ ഒരു പ്ലിങ്ങിയാ ഭാവത്തോടെ നിക്കുന്നുണ്ട് "അഞ്ജന എന്ന"അഞ്ചു. "അല്ലാ അഖിയേട്ടാ നിങ്ങൾ നേരത്തെ തമ്മിൽ contact okke ഇണ്ടോ" ലിനു സംശയത്തോടെ ചോദിച്ചു. "contact ഉണ്ടോ ചോദിച്ചാൽ കുറച്ചായി contact ഉണ്ട്.ഇൻസ്റ്റയിൽ ഇവന്റെ pic കണ്ട് സംശയം തോന്നി msg അയച്ചതാ. അവൻ.തന്നെയായിരുന്നു അത്.പിന്നെ ഫോൺ വിളി ആയി.നിങ്ങൾ അവിടുന്ന് പോയപ്പോ തൊട്ടുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു.പക്ഷെ ഉണ്ടല്ലോ ഇവൻ നിങ്ങടെ ആരുടെയും ഫോട്ടോ കാണിച്ചു തന്നില്ല.നേരിട്ട് കണ്ടാൽ മതി എന്ന് പറഞ്ഞ്. അതോണ്ട് നിന്നെയൊന്നും എനിക്ക് മനസികവാഞ്ഞെ.10,15 വർഷം കഴിഞ്ഞു കാണുന്നതല്ലേ." അഖി ഒരു ചിരിയോടെ പറഞ്ഞു. "അതെന്താ അങ്ങനെ"ദെച്ചു സംശയത്തോടെ ചോദിച്ചു. "എങ്ങനെ"അഖി "അല്ല പത്തു പതിനഞ്ചു വർഷം കഴിഞ്ഞ കാണുന്നെ എന്ന്"ദെച്ചു

"ചെറിയച്ചൻ ആക്‌സിഡന്റ ആയപ്പോ ഇവര് അവിടെ നിന്നിറങ്ങി.എന്തോ മുൻകൂട്ടി കണ്ടത് കൊണ്ടായിരിക്കണം ഈ വീട് വാങ്ങിയെ.അന്ന് ഇവര് അവിടെ നിന്നു പോയപ്പോ ഞാനും ന്റെ അനിയത്തി അഖിലയും ആണ് ഇവരെ കൂടുതൽ മിസ്സ് ചെയ്തത്.അരുണും അരുണിമയും എപ്പോഴും ഇവരായിട്ടും ഉടക്കായിരുന്നു.പിന്നെ ഞങ്ങളുമായി അവരിത്ര കമ്പനിയും അല്ലായിരുന്നു. അതോണ്ട് ഇവര് പോയപ്പോ നന്നായി മിസ്സ് ചെയ്തിരുന്നു.പിന്നെ പഠിപ്പുവായി അങ്ങനെ മുന്നോട്ട് പോയി.അതിനിടയിൽ അഖിലയെ കെട്ടിച്ചു വിട്ടു.പിന്നീട് എനിക്ക് അമേരിക്കയിൽ ജോലി ശെരിയായി. ഒരു കല്യാണവും കഴിച്ചു ഞാൻ അവിടെ സെറ്റിലായി.അച്ഛന്റെ രാമൻ ചെറിയച്ചന്റെ സ്വത്തിന്റെ ഭ്രമം കൊണ്ടും അവർ ഇങ്ങനെ ഓരോ ബിസിനസ്സ് അത് ഇത് പറഞ്ഞ് നടന്നോളും . ഞങ്ങടെ കാര്യങ്ങൾ ഒന്നും നോക്കാറില്ല. ഇപ്പൊ എന്തോ ഞങ്ങളെ കാണണം എന്ന് പറഞ്ഞു വിളിച്ചതാണ്. അതിന്റെ പിന്നിൽ എന്തോ ഗൂഢ തന്ത്രം ഉണ്ടെന്നുള്ളത് ഉറപ്പാണ്.

പിന്നെ നിങ്ങളെ ഒക്കെ കാണാലോ എന്ന് ഇവൾ പറഞ്ഞോണ്ട് വന്നു മാത്രം.വന്നപ്പോഴാണ് അരുണിനെ ആരോ പഞ്ഞിക്കിട്ടെന്നു കേട്ട്.അനിയനായി പോയില്ലേ.അപ്പൊ എന്താ കാര്യം എന്നറിയാതെ അവരുടെ കൂടെ ഇറങ്ങി പുറപ്പെട്ടതാണ്. എന്തിനാ ശിവ അവനെ ആ വിധം ആക്കിയത് എന്ന് ഞാൻ അറിഞ്ഞില്ല. അറിഞ്ഞായിരുന്നേൽ ഞാൻ വരുമായിരുന്നില്ല. എന്തായാലും അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ തന്നെയാണ് കിട്ടിയേ.പിന്നെ ശിവടെ കാര്യം എന്താ നീ പറഞ്ഞില്ല mwone." അഖി ഒരു ദീർക നിശ്വാസം എടുത്തോണ്ട് ചോദിച്ചു.പിന്നെ ശിവയുടെ ജന്മ രഹസ്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. എല്ലാം കേട്ട് കിളിപോയിരിക്കാണ് അവർ. "എന്നാലും അഖി എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. നിന്റെ അച്ഛൻ ഇത്രയും വലിയ ക്രൂരത കാട്ടിയിട്ടുണ്ടെന്ന്" ആതിര എല്ലാം കേട്ടത്തിന് ശേഷം പറഞ്ഞു. "ഏട്ടൻ തന്നെ അറിഞ്ഞിട്ടില്ല എന്നിട്ടല്ലേ ഏട്ടത്തി അറിയുന്നേ" ശിവയാണ് ഇത്തവണ പറഞ്ഞത്. "അതും ശെരിയ"ആതിര

"അല്ലെടാ ചെറിയച്ഛനും ചെറിയമ്മയും എവിടെ" അഖി ഒരു ദീർഘ നിശ്വാസം എടുത്തോണ്ട് പറഞ്ഞു. "അച്ഛന് അധികം നേരം ഇരിക്കാൻ പറ്റില്ല.അപ്പൊ റൂമിലേക്ക് പോയിരിക്കാ"ലിനു. "എന്ന ഞങ്ങൾ ചെറിയച്ചനെ കണ്ടിട്ട് വരാം." അഖി അതും പറഞ്ഞ് പോയി.പിറകെ ആതിരയും. "ഇനി എന്താ പ്ലാൻ"ജിത്തുവാണ് ചോദിചേ. "എന്നെ വീട്ടിൽ കൊണ്ടൊക്കി താ.ഞാൻ വീട്ടുകാരോട് പറയാതെ അല്ലെ വന്നേക്കുന്നെ. " ദെച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു. "ഞാൻ പറഞ്ഞ പോലെ.ഒന്നു പോയെടി" ജിത്തു അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. "അപ്പൊ നമ്മുക്ക് ആദ്യം ജിത്തുവിന്റെ വീട്ടിൽ പോവാം എന്നിട്ട് ദെച്ചുവിന്റെ വീട്ടിലേക്ക് അവളെ കൊണ്ടക്കിയിട്ട് വരാം.just ഒരു ട്രിപ്പ് ആവും ചെയ്യും.ദെച്ചുന്റെ വീട്ടിലേക്ക് നല്ല ദൂരവുമുണ്ട്. പിന്നെ അവിടെ കാണാൻ ഒക്കെ നിറയെ സ്ഥലങ്ങൾ ഉണ്ട്.അന്ന് കാണാൻ പറഞ്ഞ വന്നേ.പക്ഷെ അപ്പോഴേക്കും അല്ലെ എല്ലാം കലങ്ങി തെളിഞ്ഞേ" ശിവ ഊരി ചിരിയോടെ പറഞ്ഞു. "അപ്പൊ ആദ്യ ജിത്തുന്റെ വീട്."ലിനു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story