ശിവദർശനം 💞: ഭാഗം 54

shivadharshanam

രചന: SHOBIKA

അഖിയും ആതിരയും കൂടെ അവിടെ തന്നെ നിന്നു. ബാക്കി എല്ലാരും കൂടെ ആദ്യം ജിത്തുവിന്റെ വീട്ടിലേക്ക് പോയി.അവിടെ കുറച്ചു നേരം നിന്ന് അവന്റെ അമ്മയോടും അനിയത്തിയോടുമൊക്കെ സംസാരിച് ഫുഡ് ഒക്കെ കഴിച്ചിട്ടാണ് അവിടെ നിന്നിറങ്ങിയത്. അങ്ങനെ അവർ ദെച്ചുന്റെ വീട്ടിലേക്ക് യാത്രയായി. "നിർത്ത് നിർത്ത്.." ദെച്ചുന്റെ വീട്ടിലേക്ക് പോയ്കൊണ്ടിരിക്കുയായിരുന്നു അവർ.പെട്ടന്നാണ് ദെച്ചു നിർത്താൻ പറഞ്ഞ് അലറിയെ. "എന്തൊന്നെടി മനുഷ്യന്റെ ചെവിടെ ഡൈഫ്രം അടിച്ചു പോയി" ചെവിൽ കൈ വെച്ച് കൊണ്ട് ജിത്തു പറഞ്ഞു. അതിന് ദെച്ചു ഒന്ന് ഇളിച്ചു കാണിച്ചു. "അല്ലാ നീയെന്തിനാ വണ്ടി നിർത്താൻ പറഞ്ഞ് അലറിയെ"ശിവ "ദേ അങ്ങോട്ട് നോക്കിയേ" ദെച്ചു റോഡിന് മറുപുറത്തേക്ക് കൈ ചൂണ്ടികാട്ടികൊണ്ട് പറഞ്ഞു.

"നല്ലൊരു കാര്യത്തിനായത് കൊണ്ട് ഞാനൊന്നും പറയുന്നില്ല"ശ്രീ "ഐസ്ക്രീം കഴിക്കാൻ നീയൊക്കെ എന്താ കുഞ്ഞു കുട്ടിയോ" ശിവ കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "നീയൊന്നും പണയണ്ടാ. നിന്റെ പെണ്ണിനെ അറിയാലോ...ഐസ്ക്രീം തട്ടികളഞ്ഞതിന്റെ പേരിൽ ആ അരുണിന്റെ ബുള്ളറ്റിന്റെ കാറ്റഴിച്ചു വിട്ട കഥ" ജിത്തു ശിവയെ നോക്കി ഒന്ന് ആക്കി കൊണ്ട് പറഞ്ഞു. ദെച്ചു അതിന് പല്ല് മുഴുവൻ കാണിച്ച് വെളുക്കനെ ചിരിച്ചു. "എന്ന ബാ നമ്മുക്ക് ഐസ്ക്രീം കഴിക്കാൻ പോവാം"ശ്രീ ലിനുവും ദെച്ചുവും കേൾക്കേണ്ട താമസം വണ്ടിയിൽ നിന്നിറങ്ങി.ദെച്ചു ക്രോസ്സ് ചെയ്ത് അപ്പുറത്തെത്തി. ബാക്കി എല്ലാരും ഇപ്പുറത്തെ സൈഡിൽ ആയി.വണ്ടികൾ പോവുന്നത് കൊണ്ട് അവർക്ക് അപ്പുറത്തേക്ക് കടക്കാൻ സാധിച്ചിരുന്നില്ല.

ദെച്ചു അവരെ നോക്കി കളിയാക്കി കൊണ്ട് നിക്കുവായിരുന്നു. അതേ സമയം ഒരു സൈഡിൽ നിന്ന് നല്ല ഹെവി സ്പീഡിൽ ഒരു പേജെറോ പാഞ്ഞു വരുന്നുണ്ടായിരുന്നു.ദെച്ചു റോഡ് ക്രോസ്സ് ചെയ്യാൻ നിക്കുന്ന ടൈമിൽ പജെറോ അവരുടെ അടുത്തെത്തി.വണ്ടി ഒന്ന് സ്ലോ ആക്കി.പെട്ടന്നാണ് അത് സംഭവിച്ചേ. വണ്ടിയുടെ ഡോർ തുറന്ന് ദെച്ചുവിനെ അതിലേക്ക് പിടിച്ചിട്ടു. എന്നിട്ട് വന്നതിനെക്കാൾ സ്പീഡിൽ പോയി. "ദെച്ചു...." അത് കണ്ട ശിവ ഉറക്കെ വിളിച്ചു.അവര് പെട്ടന്ന് അങ്ങനെ ഒരു സംഭവം കരുതിയില്ല. ശിവ ആ വണ്ടിക്ക് പിന്നാലെ ഓടി.എന്നാൽ അത് നല്ല സ്പീഡിൽ പോയി.

ഒരു പൊട്ടുപോലെ അവരുടെ കണ്ണ്മുന്നിൽ പൂർണമായും മറഞ്ഞു.ലിനുവും അഞ്ചുവും നിന്ന് കരയാൻ തുടങ്ങി.ജിത്തുന്റേം ശ്രീടേം അവസ്ഥ ഏതാണ്ട് അതെപോലെയൊക്കെ തന്നെയാ.പക്ഷെ ശിവയുടെ കണ്ണിൽ ചുട്ടെരിക്കാൻ പാകത്തിലുള്ള അഗ്നിയായിരുന്നു. ശിവ വേഗം വണ്ടിയിൽ കേറി.അവൻ എന്താ ചെയ്യാൻ പോവുന്നെ എന്നറിയതൊണ്ട് ബാക്കി ഉള്ളവരും കൂടെ കേറി.സന്തോഷത്തോടെ പുറപ്പെട്ടതാണ്.പക്ഷെ ഇപ്പൊ അവിടെ മൂകത നിറഞ്ഞു നില്ക്കുകയാണ്. @ @ @ @ @ ട്രിം.. ട്രിം.. "ഹെലോ" "ആ അഖിയേട്ടാ ഞാൻ അരുൺ ആണ്" "എന്താ അരുണേ അവിടെന്തങ്കിലും പ്രശ്നമുണ്ടോ." "ഇല്ലെട്ടാ.ഇവിടെ എല്ലാം ഒക്കെയാണ് " "പിന്നെന്താ " "വേറെ ഒരു പ്രശ്നം ഉണ്ട്."...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story