ശിവദർശനം 💞: ഭാഗം 55 || അവസാനിച്ചു

shivadharshanam

രചന: SHOBIKA

"വേറെ ഒരു പ്രശ്നം ഉണ്ട്." "എന്താടാ" "അതേട്ടാ അച്ഛനും വല്യച്ഛനും കൂടെ ദർശനയെ തട്ടികൊണ്ടുപോവാൻ പ്ലാൻ ഇട്ടിട്ടുണ്ട്. നമ്മുടെ ഫാക്ടറി ഗോഡൗണ് ഇല്ലേ അവിടേക്ക് കൊണ്ടുപോവാനാണ് പ്ലാൻ ഇട്ടിരിക്കുന്നെ" "ഇപ്പൊ കിട്ടിയതോന്നും മതിയായില്ലേ. ഇനിം വേണം വേണം പറഞ്ഞ് മരണം തേടി പോവുവാണോ. അവൾക്കെന്തെങ്കിലും പറ്റിയാൽ ശിവ വെറുതെ ഇരിക്കില്ല അരുണേ. അച്ചന്റേം ചെറിയച്ഛന്റേം കൂടെ ചേർന്ന് നീ വെറുതെ പണി വാങ്ങിച്ചു കൂട്ടേണ്ട.വെറുതെ ഓരോന്ന് പറഞ്ഞ് വിളിച്ചേക്കല്ലേ. നിന്നെ പോലെ തന്നെയാണ് എനിക്ക് ശിവയും.അതുകൊണ്ട് വെറുതെ വിളിച്ച് സമയം കളയണ്ടാ" അഖിൽ ഗൗരവത്തോടെ പറഞ്ഞു. "ഏട്ടാ ഞാൻ പറഞ്ഞത് സത്യമാണ്.ഏട്ടൻ ഇപ്പൊ അവരുടെ അടുത്താണ് ഉള്ളത് എന്നറിയാവുന്നത് കൊണ്ടാ ഞാൻ വിളിച്ചേ. അച്ഛനും വല്യച്ഛനും കൂടെ ഞാൻ ഉറങ്ങാന്ന് വിജാരിച്ച് ഇവിടെ നിന്നാണ് പ്ലാൻ ചെയ്തേ.ഏട്ടൻ കരുതുന്ന പോലെ ഇനി അവരെ ശല്യം ചെയ്യാൻ ഒന്നും ഞാൻ ഉദ്ദേശിക്കുന്നില്ല.മുമ്പ് ഉണ്ടായതൊക്കെ എൻ ബുദ്ധി മോശം കൊണ്ടാ.ഏട്ടൻ എന്തെങ്കിലും ചെയ്യണം." അരുൺ നിസ്സഹായതയോടെ പറഞ്ഞു.

"നീ പറഞ്ഞത് സത്യമാണോ." "അതേ ഏട്ടാ" "എങ്കിൽ നീ വെച്ചോ അവരെ ഒന്ന് ഞാൻ വിളിച്ചു നോക്കട്ടെ" അഖി അതും പറഞ്ഞ് അരുണിന്റെ ഫോൺ കട്ടാക്കിയിട്ട്.ശ്രീയുടെ ഫോണിലേക്ക് വിളിച്ചു. ആദ്യം വിളിച്ചപ്പോ എടുത്തില്ല.രണ്ടാമത്തെ തവണ വിളിച്ചപ്പോ എടുത്തു. "ഹെലോ അഖിയേട്ടാ" ശ്രീടെ സൗണ്ടിൽ വിഷമവും ദയനീയത എല്ലാം ഉണ്ടായിരുന്നു. "ശ്രീ ദെച്ചു നിങ്ങടെ കൂടെ തന്നെ ഇല്ലേ" "എന്താ ഏട്ടാ അങ്ങനെ ചോദിച്ചേ" ശ്രീ സംശയത്തോടെ ചോദിച്ചു.കാരണം ദെച്ചുനേ കിഡ്നാപ്പ് ചെയ്ത വിവരം അവർ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അഖി പിന്നെ അരുൺ വിളിച്ചു പറഞ്ഞ കാര്യം എല്ലാം പറഞ്ഞു.ശ്രീ അത് സത്യമാണ് എന്ന് പറഞ്ഞു.ശേഷം ഫോൺ കട്ടാക്കി. "ശിവ..ദെച്ചു വല്യച്ഛൻമാരുടെ ഫാക്ടറി ഗോഡൗണിൽ ഉണ്ടെന്ന്." "നിന്നോടരാ പറഞ്ഞേ"ശിവ അവൻ അഖി വിളിച്ചു പറഞ്ഞ കാര്യമെല്ലാം പറഞ്ഞു. ശ്രീ പറഞ്ഞത് കേട്ടതും ശിവ കാർ നേരെ അങ്ങോട്ട് വിട്ടു. അവര് ഗോഡൗണിന്റെ അടുത്തെത്തി.കാർ അവിടുന്ന് കുറച്ചു മാറ്റിയിട്ടു.ലിനുവിനേം അഞ്ചുവിനേം അവിടെ തന്നെ നിർത്തി.എന്നിട്ട് ശിവയും ശ്രീയും ജിത്തുവും കൂടെ അതിനകത്തേക്ക് പോയി.

അതുള്ളിലേക്ക് കിടന്നപ്പോ തന്നെ കണ്ടു ദെച്ചുവിനെ പിടിച്ചോണ്ട് പോയ ആ വണ്ടിയെ.പിന്നെ കുറച്ചു മുന്നോട്ട് പോയപ്പോ ദെച്ചുനേ അവിടെ ഒരു ചെയറിൽ കെട്ടി ഇട്ടിട്ടുണ്ട്.അവളുടെ ബോധം പോയി കിടക്കാണ് .ദെച്ചുവിന്റെ അവസ്ഥ കണ്ട് ശിവയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ വേദന തോന്നി.ശിവ ഓടി പോയി അവളുടെ കയ്യിലെ കേട്ടെല്ലാം അഴിച്ചു.അവളെ തട്ടി വിളിക്കാൻ തുടങ്ങി. "ഡാ ജിത്തു ന്റെ ദെച്ചു കണ്ണു തുറക്കുന്നില്ലെടാ" ശിവ കണ്ണ് നിറച് വാക്കുകളിൽ ഇടർച്ചയോടെ പറഞ്ഞു. "പേടിക്കാതെ അവൾക്കൊന്നുമില്ലെടാ.അവന്മാർ ക്ലോറോഫോം ഹൈ ഡോസിൽ അവളെ കൊണ്ട് മണപ്പിച്ചിരിക്ക. നിനകറിയാവുന്നതല്ലേ.ചെറിയ ഡോസ് ഒക്കെ അവൾ പിടിച്ചു നിക്കുമെന്ന്." ജിത്തു അവനെ സമദനിപ്പിക്കാൻ പറഞ്ഞു. അവനും പേടിയുണ്ടായിരുന്നു. പെട്ടന്നാണ് ഒരു കൈയടി ശബ്‌ദം കേട്ടത്.അവർ തിരിഞ്ഞു നോക്കിയതും കണ്ടത് വല്യച്ഛനെയും ചെറിയച്ചനെയുമാണ്. "എന്താണ് ഈ വല്യച്ചന്മാരെ കണ്ട് ഞെട്ടിയോ.എന്നാലും എങ്ങനെയാടാ കറക്ട ഇവൾ ഇവിടെ ഉണ്ടെന്ന് കണ്ടുപിടിച്ചേ." "പിന്നെ എന്റെ പെണ്ണ് എവിടെ ഉണ്ടെന്ന് ഞാനല്ലേ കണ്ടുപിടിക്കേണ്ടേ.

ആരൊക്കെ ശ്രെമിച്ചാലും അവളെ എന്നിൽ നിന്നാക്കറ്റാൻ പറ്റില്ല." ശിവ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു. "അതിന് അവളെ ഒന്നും ഞങ്ങക്ക് വേണ്ടാ. ഞങ്ങൾക്ക് വേണ്ടത് നിന്റെ ഒരു സൈൻ ആണ്.അതിനു ശേഷം എവിടേക്ക് വേണേലും പോവാം.അല്ലെങ്കിൽ.." രാമശേഖരൻ അത് പറഞ്ഞ് നിർത്തിയതും അവരുടെ ചുറ്റും കുറച്ചു ഗുണ്ടകൾ വളഞ്ഞു. "അല്ലെങ്കിൽ ദേ ഇവന്മാരുടെ കയിന്ന് രക്ഷപെട്ടിവിടെ നിന്ന് പോവാൻ പോലും പറ്റില്ല." "നീയൊന്നും ഒരു ചുക്കും ചെയ്യിലെടാ" ജിത്തു പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.അത് പറഞ്ഞ് തീരലും ഗുണ്ടകളിൽ ഒരുത്തൻ ജിത്തുനെ ചവിട്ടി വീഴ്ത്തി. "ഡാ" അത് കണ്ടതും ശ്രീ അവന്മാർക്ക് നേരെ അലറി കൊണ്ട് ചെന്ന് ജിത്തുനെ ചവിട്ടിയവനെ ചവിട്ടി വീഴ്ത്തി.എന്നിട്ട് ജിത്തുനെ പിടിച്ച് നേരെ നിർത്തി. അതോടെ ആയതും രണ്ടു മൂന്നു ഗുണ്ടകൾ വന്ന് ജിത്തുനേം ശ്രീനേം പിടിച്ചു നിർത്തി. "നിന്നെ ഒക്കെ സമ്മതിച്ചു.പക്ഷെ നിങ്ങടെ ഉശിര് ഇവന്മാരോട് വേണ്ടാ. നല്ല തീറ്റ കൊടുത്ത് വളര്തുന്നതാ.തിരിഞ്ഞു കൊത്തത്തില്ല" ഒന്ന് കോട്ടിച്ചിരിച്ചുകൊണ്ട് രാജശേഖരൻ പറഞ്ഞു. "ദേ ഈ മുദ്രപത്രത്തിൽ ഒന്നൊപ്പിട് എന്നിട്ട് നിങ്ങൾ ആരെയോ കൂട്ടി പൊക്കോ"

ശിവയുടെ നേരെ മുദ്രപത്രം നീട്ടിക്കൊണ്ട് പറഞ്ഞു. പക്ഷെ ആ പത്രം കൈകളിൽ വാങ്ങി ആരോ കീറികളഞ്ഞു. ഞെട്ടികൊണ്ട് നോക്കിയതും കണ്ടത് കണ്ണ് തുറക്കാൻ ശ്രേമിക്കുന്ന ദെച്ചുവിനെയാണ്.മയക്കം മാറി കണ്ണു തുറക്കാൻ നോക്കുമ്പോഴാണ് അവളവിടെ സംസാരം ഒക്കെ കേട്ടെ.പക്ഷെ അപ്പോഴും അവൾക്ക് കന്നി തുറക്കാൻ പറ്റിയിരുന്നില്ല.പക്ഷെ മെല്ലെ കണ്ണൊന്ന് വലിച്ചു തുറക്കാൻ ശ്രേമിച്ചപ്പോഴാണ് നെറ്റി പിടിച്ച മുദ്രപത്രം കാണുന്നെ. പിന്നൊന്നും നോക്കിയില്ല ഒറ്റ കീറലായിരുന്നു.ശിവടെ തോളിൽ ചാരിയാണ് ദെച്ചു നിക്കുന്നുണ്ടായിരുന്നത്. "ഡി" മുദ്രപത്രം കീറിയത് സഹിക്കാതെ വല്യച്ചൻ വന്ന് ദെച്ചുവിനെ പിന്നിലേക്ക് തള്ളിയിട്ടു.ശിവയുടെ തോളിൽ ചാരി നിക്കുവായിരുന്ന ദെച്ചു അയാളുടെ തള്ളലിൽ ബാക്കിലോട്ട് മറഞ്ഞു. അത് സഹിക്കാതെ ശിവ വല്യച്ഛനാണ് എന്നൊന്നും നോക്കാതെ കൊടുത്തു ആ രണ്ടെണ്ണതിനിട്ടും.സത്യ പറഞ്ഞാൽ ശിവ ആ നിമിഷം ഒരു അസുരൻ ആയി മാറി കഴിഞ്ഞിരുന്നു.തന്നെ അച്ഛനമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നകറ്റിയതും,

അവരുടെ ഇത്രയും നാളത്തെ സ്നേഹ വാത്സല്യങ്ങൾ നിഷേധിച്ചതും,പിന്നെ തന്റെ പെണ്ണിനെ നോവിച്ചവരെ കൊല്ലാനുള്ള അസുരനായി മാറി കഴിഞ്ഞിരുന്നു ശിവ ആ നിമിഷം. പിന്നെ ശിവ മുന്നിലുള്ളത് ആരാന്ന് പോലും നോക്കിയില്ല.അവിടെ ഉണ്ടായിരുന്ന ഗുണ്ടകളെ എല്ലാം അടിച്ചു വീഴ്ത്തി.next turn വല്യച്ഛൻമാരുടെ ആയിരുന്നു. അതവർക്ക് മനസിലായതും ഒരു gun എടുത്ത് ദെച്ചുന്റെ തലയിലേക്ക് വെച്ചു രാജശേഖരൻ. "ഇനി ഒരടി അനങ്ങിയില്ല ദേ ഇവളുടെ തല ചിന്നി ചിതറും. പിന്നെ പെറുക്കി എടുക്കാൻ പോലും കിട്ടത്തില്ല" അയാൾ പുച്ഛത്തോടെ പറഞ്ഞു. അയാളുടെ പ്രവർത്തി ഒട്ടും പ്രതിക്ഷിക്കാത്തതായത് കൊണ്ട് തന്നെ പെട്ടന്ന് അവര് ഒന്ന് സ്റ്റക്കായി.പക്ഷെ പെട്ടന്നാണ് അവിടെ ഒരു വെടിയൊച്ച മുഴങ്ങിയേ. അതോടെ ആയതും ശിവ "ദെച്ചു" എന്ന് വിളിച്ചവളുടെ അടുത്തേക്കോടി.പക്ഷെ അവൾക്കൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. എന്താ സംഭവം എന്നറിയാതെ ചുറ്റും നോക്കിയപ്പോ കണ്ടത് അവർക്ക് ചുറ്റും നിക്കുന്ന പോലീസുകാരാണ്.വല്യച്ഛന്മാരെയും ആ ഗുണ്ടകളെയും പോലീസ് പിടിച്ചോണ്ട് പോയി. "എന്നാലും കൃത്യ സമയത്ത് എങ്ങനെ പോലീസ് വന്നു"

ജിത്തു സംശയത്തോടെ ശ്രീയോട് ചോദിച്ചു. "അത് ഞങ്ങൾ പറഞ്ഞു തരാം." അതും പറഞ്ഞു കൊണ്ട് ലിനുവും അഞ്ചുവും വന്ന്. പുറത്ത് നിന്നവർ എന്താ സംഭവം എന്നറിയാൻ പതുങ്ങി അവരുടെ പിന്നാലെ വന്നതാണ്.അപ്പോഴാണ് ഇവിടുത്തെ കാഴ്ച കാണുന്നെ.ഇത് കയ്യിൽ ഒതുങ്ങില്ല എന്ന അറിഞ്ഞ അവരാണ് പോലീസിനെ വിളിച്ചു പറഞ്ഞേ. ശിവ അവിടെ ദെച്ചുനേ നെഞ്ചോട് ചേർത്തിരിക്കുന്നുണ്ട്. "അതിനൊന്ന് ശ്വാസം കൊടുക്കേടാ . നിന്റെ പിടിയിൽ ചിലപ്പോ അവൾ ശ്വാസം മുട്ടി ചത്തുപോവും" ജിത്തുവിന്റെ വകയായിരുന്നു. "ഓ ഈ ശിവയുടെ പെണ്ണിന്റെ ജീവൻ അത്ര പെട്ടന്നോന്നും പോവുല്ലലേടി" അതും പറഞ്ഞു കൊണ്ട് ശിവ അവളെ ഒന്നൂടെ നെഞ്ചോട് ചേർത്തോ.അതിനുത്തരം എന്നോണം ദെച്ചു ഒന്നൂടെ അവന്റെ നെഞ്ചോട് ചേർന്നു. "നല്ലാളോടാണ് പറഞ്ഞേ." ലിനു അതും പറഞ്ഞ് ചിരിച്ചു.കൂട്ടിന് അവരും. #...........#...........#.......…..#…………#.........# ആ ഒരു സംഭവത്തിന് ശേഷം എല്ലാരും കൂടെ കൂടിയിരിക്കുകയായിരുന്ന്. "എങ്ങനെ നന്ദി പറയണം എന്നറിയില്ല.അന്ന് നീ പറഞ്ഞു തന്നിലായിരുന്നേൽ ദെച്ചു അവിടെ ആണെന്ന് അറിയാൻ പറ്റില്ലായിരുന്നു" അരുണിന്റെ കയ്യിൽ പിടിച്ചോണ്ട് പറഞ്ഞു.

"നീ നന്ദി ഒന്നും പറയേണ്ട ശിവ.ഇതൊരു പ്രായശ്ചിത്തമായി കണ്ടാൽ മതി.അന്നെന്റെ ഒരു ബുദ്ധി മോശം കൊണ്ടാണ് അങ്ങനെ ഒക്കെ ഉണ്ടായേ.അതിനെ ഞാൻ നിങ്ങളോട് ക്ഷേമയല്ലേ ചോദിക്കണ്ടേ." അരുൺ ഒരു ചെറു ചിരിയോടെ പറഞ്ഞു. "അതൊന്നും വേണ്ടാട്ടോ." ദെച്ചു ഒരു ചിരിയോടെ പറഞ്ഞു. ഇപ്പൊ അവരിൽ എല്ലാം സന്തോഷം സമാധാനവും നിറഞ്ഞു നിൽക്കുകയാണ്.അവരുടെ കുടുംബത്തിൽ സമാധാനകേടായ വല്യച്ചന്മാരെ അന്ന് പോലീസ് പിടിച്ചോണ്ട് പോയി.കൊലകുറ്റത്തിനും,പിന്നെ അവരുടെ പേരിലുള്ള കമ്പനികളിൽ നിന്നെല്ലാം ഡ്രഗ്സ് പിടിച്ചെടുത്തു.ഇപ്പൊ ജീവപര്യന്തം ശിക്ഷ അനുഭവിചിരിക്കുയാണ്.അരുൺ ഇപ്പൊ നല്ലവനായി. അവരോടെല്ലാം ക്ഷേമ ചോദിച്ചു.അരുണിന്റെ അനിയത്തി അരുണിമ ദെച്ചുനോട് എല്ലാത്തിനും ക്ഷേമ പറഞ്ഞു.അവൾ കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ കൂടെയാണ്.അഖിലും ആതിരയും തിരിച്ച അമേരിക്കയിലേക്ക് തന്നെ പറന്നു.

ദെച്ചുവും ലിനുവും കൂടെ ഒരു കെമിക്കൽ ലബോറട്ടറി തുടങ്ങി.ജിത്തു ശിവയുടെ കൂടെ അവന്റെ കമ്പനിയിൽ തന്നെ ജോലി നോക്കുന്നു.ശ്രീ lecture ആയി ജോലിക്ക് കേറി.അതും അഞ്ചു പിജി ചെയ്യുന്ന അതേ കോളേജിൽ.പിന്നെ ഇപ്പോ എല്ലാം കൂടെ വടക്കുംനാഥനെ തൊഴാൻ പോവുകയാണ്.അവരുടെ ജീവിത പങ്കാളിയായവരെയും കൂട്ടി.അതേ ഇന്ന് ശിവയുടെയും ദെച്ചുവിന്റെയും,ജിത്തുന്റേം ലിനുന്റേം ശ്രീടേം അഞ്ചുന്റേം വിവാഹം ആയിരുന്നു.വടക്കുംനാഥനെ സാക്ഷിയാക്കി അവരവരുടെ ജീവിത പങ്കാളിയാക്കി. അവര് ജീവിക്കട്ടെ മക്കളെ.അവരെല്ലാം ഒരു ചങ്ങാലയാൽ ബന്ധപ്പെട്ടിരിക്കുയാണ്. അതിനെ പൊട്ടിച്ചെറിയാൻ ആരെ കൊണ്ടും സാധിക്കുകയില്ല. പിന്നെ നമ്മടെ മാക്കാനും അവന്റെ മാക്രികുട്ടിയും ഇനി ജീവിക്കട്ടെ,എന്നും ദർശനയുടെ ശിവയയും ശിവയുടെ ദർശനയായും ശിവദർശന💞മായും അവസാനിച്ചു.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story