ശിവദർശനം 💞: ഭാഗം 7

shivadharshanam

രചന: SHOBIKA

"അതോ അത് ഇനി നിങ്ങളെന്നെ രണ്ടു കൊല്ലം സഹിക്കേണ്ടേ.അപ്പൊ നിങ്ങടെ ആരോഗ്യത്തിനും ആയുസ്സിനുവേണ്ടി അമ്മ എന്നോട് മൗനവൃതം എടുക്കാൻ പറഞ്ഞിട്ടുണ്ട്.10 to 10.25 വരെ.അപ്പൊ മൗനവൃതം ആയോണ്ടാണ് മിണ്ടാതിരുന്നെ.അമ്മ നേർന്നതാണ് അല്ലാതെ അവനെയൊക്കെ ആര് പേടിക്കുന്നു.ഇതൊക്കെ ജൂജൂബി..."കൊച്ചുകുട്ടികളെ പോലെ ദെച്ചു പറഞ്ഞു. ഇപ്പോഴാണ് ശെരിക്കും എല്ലാരുടെയും കിളികൾ പറന്നു പോയേ. ആ പീരിയഡ് കഴിഞ്ഞതിനുള്ള ബെല്ല് മുഴങ്ങിയപ്പോഴാണ് എല്ലാരും ബോധത്തിലേക്ക് വന്നേ.സർ ക്ലാസ്സിൽ നിന്ന് പോയി.ശിവയാണേൽ ദെച്ചുനേ കൊന്ന് കൊലവിളിക്കാനുള്ള ദേഷ്യത്തിൽ അവളെ നോക്കി പല്ലുകടിച്ചോണ്ട് ജിത്തുന്റെ കാലിലൊരു ചവിട്ടും കൊടുത്ത് അവൻ പുറത്തോട്ട് പോയി. ചവിട്ടി തുള്ളി പോയാ ശിവക്ക് ഒരു ഫോണ് വന്ന്. ഇപ്പൊ വരാം പറഞ്ഞ് വണ്ടിയുമെടുത്ത് ശിവ കോളേജിൽ നിന്ന് പോയി ~~~~~~~~~ "എടി മഹപാപി നീ കാരണം ആ കാലൻ ന്റെ കാലിലാണ് ചവിട്ടിയിട്ട് പോയെ"ജിത്തു കാല് പിടിച്ചു തുള്ളികൊണ്ട് പറഞ്ഞു. "അത് സാരില്ല ശീലായിക്കോളും"ദെച്ചു ഇളിച്ചോണ്ട് പറഞ്ഞു. "അയ്യയ്യോ അപ്പൊ ന്റെ മരണം ഉറപ്പാണല്ലേ" "പിന്നല്ലാ" "നീ വാടാ ജിത്തുട്ടാ നമുക്ക് കോളേജ് ഒക്കെ ഒന്ന് കണ്ടിട്ട് വരാ"ദെച്ചു ജിത്തുന്റെ കയ്യും പിടിച്ച് പുറത്തൊട്ടിറങ്ങി.

"ഏയ് ഒന്ന് നിക്ക് ഞാനും വരുന്നുണ്ട്"ലിനു അതും പറഞ്ഞ് അവരുടെ പുറക്കെ പോയി. പക്ഷേ അപ്പോഴേക്കും അവര് രണ്ടും എത്തേണ്ടെടുത് എത്തിയിട്ടുണ്ടായിരുന്നു. "ശ്യോ അവര് പോയല്ലോ.അഹ് എന്തായാലും അവരിങ്ങോട്ട് തന്നെയല്ലേ വരാ.അപ്പൊ കാണാം"ലിനു അവര് പോയ വഴിയേ നോക്കി പറഞ്ഞു. ~~~~~~~~~ "നമ്മുക്കെ ഇതുവഴി പോവാം വാ"ദെച്ചു ജിത്തുന്റെ കയ്യിൽ പിടിച്ചോണ്ട് പറഞ്ഞു. "അഹ് വാ എന്നാൽ" "ഒയ് ചേച്ചിസ് ആൻഡ് ചേട്ടൻസ്"അതും പറഞ്ഞ് ദെച്ചു രാവിലെ അവളെ റാഗ് ചെയ്തൊരുടെ ഫ്രണ്ടിലേക്കെടുത്തു ചാടി. ഇവളുടെ ചാട്ടം പ്രതിക്ഷിക്കാതെ ആയത് കൊണ്ട് ഒന്ന് ഞെട്ടി പിന്നോട്ടാഞ്ഞു. "ഓഹ് ഈ കുരിപ്പായിരുന്നു"അതിൽ ഒരുത്തൻ one മിസ്റ്റർ ചുരുണ്ട മുടികാരൻ പറഞ്ഞു. "അതേലോ ഈ കുരിപ്പ് തന്നെയാണ്.കൂട്ടത്തിൽ വേറെ കുരിപ്പും ഉണ്ടെന്ന് മാത്രം"ദെച്ചു ജിത്തുനെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. "ഇനിയിവനേതാണാവോ"ചുരുൾ മുടിയന്റെ അടുത്തിരുന്ന കുട്ടി പറഞ്ഞു. "ഇവനാണ് എന്റെ ഫ്രണ്ട് കൃഷ്ണ.." "കൃഷ്ണജിത്ത് കൃഷ്ണ"ദെച്ചു പറയുന്നതിന്റെ ഇടയിൽ കേറി ജിത്തു പറഞ്ഞു. "ഇതന്നെയല്ലേ ഞാനും പറയാൻ വന്നേ"ദെച്ചുവാണ്. "അതന്നെയല്ലേ ഞാനും പറഞ്ഞേ"ഒട്ടും കുറയാതെ തന്നെ ജിത്തുവും പറഞ്ഞു.

"ഒന്ന് നിർത്തുവോ രണ്ടാളും"അതിലെ വേറൊരുത്തൻ പറഞ്ഞു. "Eee അതുപിന്നെ ഞങ്ങൾ ചുമ്മാ. By the by ദെച്ചു ഇവരാരാണ്"ജിത്തു അവരെ നോക്കി ദെച്ചുനോടായി പറഞ്ഞു. "അഹ് best"ചുരുൾ മുടിയനടുത്തിരുന്ന പെണ്ണ്. "ഡെയ് ഇവരാണ് അവർ" "എവർ" "എന്നെ ആ കാലനെ പ്രൊപോസ് ചെയ്യാൻ പറഞ്ഞു വിട്ടവർ" "Oh i see. nice to meet u. ഇങ്ങനെയുള്ള നല്ല ആചാരങ്ങൾ ഇനിയുണ്ടെൽ എനിക്കും കൂടെ തരുമോ"ജിത്തു നിഷ്കളങ്കമായി ചോദിച്ചു. "പോഡെയ്‌ പോഡെയ്‌ ക്ലാസ്സിൽ പോഡെയ്‌.രണ്ടും കൂടെ പ്രൊപോസ് ചെയ്യാൻ ഇറങ്ങിയെക്കുന്നു" "വേണ്ടല്ലേ.എന്ന ശെരി ഞങ്ങൾ പോണു" "ആ പൊക്കോ പൊക്കോ" ദെച്ചുവും ജിത്തുവും കൂടെ തിരിച്ചു ക്ലാസ്സിലോട്ട് തന്നെ നടക്കാൻ ഒരുങ്ങി.പക്ഷെ പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് ദെച്ചു അവരുടെ അടുത്തേക്ക് തന്നെ തിരഞ്ഞു.ഇവളെന്തിനാ തിരിഞ്ഞേ എന്ന ഭാവത്തോടെ ജിത്തു also തിരിഞ്ഞു. "ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി"ദെച്ചു അവരോടായി പറഞ്ഞു "എന്താണാവോ" "നിങ്ങടെ പേര് പറഞ്ഞില്ല"ദെച്ചു "ഓഹ് ഇപ്പോഴെലും ചോയിച്ചല്ലോ"അതിലൊരാൾ പറഞ്ഞു. "ഇവളങ്ങനെയാണ് എല്ലാം കഴിഞ്ഞ് അവസാനം മാത്രമാണ് പേരും വിവരങ്ങളുമെല്ലാം ചോദിക്കു അനുഭവമുണ്ടേ.എന്റലും last ആണ് പേര് ചോദിച്ചേ"ജിത്തുവാണ് "

എന്തു ചെയ്യാൻ പറ്റും ശീലമായി പോയി." "എന്തായാലും ചോദിച്ച സ്ഥിതിക്ക് പറയാം ഞാൻ വിവേക്"that ചുരുണ്ട മുടിക്കാരൻ. "ഞാൻ സ്വാതി."വിവേകിന്റെ അടുത്തിരുന്ന അവൾ പറഞ്ഞു "ഞാൻ ട്രീസ.ഇത് ജോണ്"ട്രീസ അടുത്തിരിക്കുന്ന ആളുടെ കൂടെ പേര് പറഞ്ഞു. "ഒരു question കൂടെ" "ഇനിയെന്താ"ട്രീസായാണ് "നിങ്ങൾ നാലും couple-friends അല്ലേ"ദെച്ചു ചുണ്ടിൽ കൈ വിരൽ വെച്ചോണ്ട് പറഞ്ഞു. "ദെച്ചു എന്താ ഉദ്ദേശിച്ചേ"ജോണ് ആണ്. "അതായത് നിങ്ങൾ couples ആണ്. i mean lovers. പിന്നെ ഫ്രണ്ട്സും ആണ്.അല്ലെ.എന്റെ doubt ആണ്.അല്ലേൽ തല്ലരുത്.പേടിപ്പിച്ചു വിട്ടാൽ മതി .പിന്നെ ഈ പരിസരത്ത് ഞാനുണ്ടാവില്ല.പക്ഷെ കാന്റീനിൽ ഉണ്ടാവുട്ടോ"ദെച്ചു നിഷ്കളങ്കതയോടെ പറഞ്ഞു. "എന്തുവാഡെയ്‌ ഇത്"ജിത്തുനോടായി വിവേക് ചോദിച്ചു. "പെട്ടുപോയി ചേട്ടാ"ജിത്തു കൈകൂപ്പി കൊണ്ട് പറഞ്ഞു. "നീ ഇങ്ങോട്ട് വരാതെ ഇരിക്കേണ്ട.നീ പറഞ്ഞത് ശെരിയാണ്. ഞങ്ങൾ loversum ആണ് ഫ്രണ്ട്സും ആണ്.ഇനി ക്ലാസ്സിലേക്ക് പോവാലോ"സ്വാതി കൈകൂപ്പി കൊണ്ട് പറഞ്ഞു. "ആ ശെരി ശെരി പിന്നെ കാണാവേ" "വേണമെന്നില്ല"ട്രീസ ദെച്ചു പറഞ്ഞേനുള്ള മറുപടി വിളിച്ചു പറഞ്ഞു. ബെല്ലടിച്ചതും കോളജ് ചുറ്റാൻ പോയ രണ്ടും കറങ്ങി തിരിഞ്ഞ് ക്ലാസ്സിൽ തന്നെ എത്തി.

"നിങ്ങളെവിടെ പോയതാ.ഞാൻ വിളിച്ചപ്പോ നിന്നില്ലലോ"ലിനു അവര് രണ്ടുപേരും വന്നപാടെ ചോദിച്ചു. "നീ വിളിച്ചത് ഞങ്ങൾ കേട്ടു. പക്ഷെ നിന്നോട് മിണ്ടില്ല ഞാൻ നിന്നോട് കൂട്ടില്ല ഞാൻ എന്നാലും നീയെന്നെ ഊമയാണ് പറഞ്ഞില്ലേ.അതോണ്ട് എന്തായാലും ഞാൻ മിണ്ടൂല്ല"ദെച്ചു അതും പറഞ്ഞ് തിരിഞ്ഞിരുന്നു. 'ഇതെന്തിന്റെ കുഞ്ഞ്' അവൾ പറയുന്നത് കേട്ട് ലിനുന്റെ ആത്മ First ദിവസമായത് കൊണ്ട് ഉച്ചവരെ ക്ലാസ്സുണ്ടായുള്ളൂ. അപ്പൊ ജിത്തുവും ദെച്ചുവും ഹോസ്റ്റലിലാണ് തമാസിക്കുന്നെ.ദെച്ചു girls ഹോസ്റ്റലിലും ജിത്തു ബോയ്സ് ഹോസ്റ്റലിലുമാണ്. രണ്ടും അടുത്തടുത്ത് ആയോണ്ട് രണ്ടും കൂടെ തല്ലുകൂടി കച്ചറയാക്കി ഹോസ്റ്റലിലേക്ക് പോയി. ~~~~~~~~~ കോളേജിൽ നിന്ന് വരുന്ന വഴി വാങ്ങിയ lays വയറ്റിലാക്കുകയായിരുന്നു ദെച്ചു.ഇതികഴിഞ്ഞിട്ടുവേണം വീട്ടിൽ നിന്നും കൊണ്ടുവന്നത് എടുക്കാനായി.അങ്ങനെ കഴിച്ചോണ്ടിരിക്കുമ്പോഴാണ്.റൂമിന്റെ വാതിലിൽ ഒരു കൊട്ട് കേട്ടെ. "ഇതിപ്പോ ആരാണ്.ഹാ ചിലപ്പോ ഈ റൂമിൽ വേറെ ഒരാൾ കൂടെ വരും പറഞ്ഞായിരുന്നു.ആളായിരിക്കും" ദെച്ചു അതും പറഞ്ഞ് പോയി വാതിൽ തുറന്നു. "നീയോ"രണ്ടാളും പരസ്പരം അത് ചോദിച്ചു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story