ശിവമയൂഖം: ഭാഗം 10

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

മയൂഖ വരുന്നതും പ്രതീക്ഷിച്ച് അവളിറങ്ങുന്ന ബസ്റ്റോപ്പിനു സമീപത്ത് കാർ നിറുത്തി കാറിൽത്തന്നെ ഇരിക്കുകയായിരുന്നു ശിവൻ... രണ്ടുമൂന്ന് ബസ്സുകൾ വന്നുപോയതിനു ശേഷമുള്ള ബസ്സിലായിരുന്നു അവൾ വന്നിറങ്ങിയത്... അവൾ ബസ്സിറങ്ങി റോഡ് ക്രോസ് ചെയ്ത് സൈഡിലേക്കുള്ള പൊക്കറ്റ് റോഡിലേക്ക് കയറിയതും ശിവൻ തന്റെ കാറെടുത്ത് അവൾ പോയ വഴിയെ വിട്ടു... അവൾ നടന്നു പോകുന്നതിനു മുന്നിലായി സൈഡിലേക്കൊതുക്കി അവൻ കാർ നിറുത്തി... ശിവൻ കാറിൽനിന്നിറങ്ങി... അവനെ കണ്ട് മയൂഖ ഒരു നിമിഷം അന്ധാളിച്ചുനിന്നു... "മയൂഖേ... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്... " ശിവൻ പറഞ്ഞു... എന്താണെന്ന ഭാവത്തിൽ അവളുടെ നോക്കി... ഇന്നലെ എന്റെ അച്ഛൻ നിന്റെ വീട്ടിൽ വന്നിരുന്നല്ലേ... അതെന്തിനായിരുന്നു എന്നും നിനക്കറിയാമല്ലോ.... എനിക്ക് നിന്റെ നാവിൽനിന്ന് ഒന്നു മാത്രമേ അറിയാനുള്ളൂ... എന്താണ് നിന്റെ മനസ്സിൽ.... " "ശിവേട്ടൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.... " "നിനക്ക് മനസ്സിലാവാത്തതല്ല... മറിച്ച് നീ മനസ്സിലാവാത്തതുപോലെ അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.... എന്നാലും ഞാൻ ചോദിക്കാം...

നിന്റെ ഭാവി ജീവിതമാണ് എനിക്കറിയേണ്ടത്... എന്റെ അച്ഛൻ നിന്നോട് ഇതേ കാര്യം ചോദിച്ചപ്പോൾ നിനക്ക് ആ സതീശനെ ഇഷ്ടമല്ല എന്നു നീ പറഞ്ഞു... എന്നാൽ അവനെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും നീ പറഞ്ഞു... എന്നാൽ കീർത്തിയോട് നീ പറഞ്ഞത് മറ്റൊരു രീതിയിലാണ്.. എന്നെ നിനക്ക് ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടമായെന്നും പറഞ്ഞു... എന്താണ് ഇതിന്റെയൊക്കെ അർത്ഥം.. " അത്... ഞാൻ സതീഷേട്ടനെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല... എന്നാൽ എനിക്ക് എന്റെ അച്ഛന്റേയും അമ്മയുടേയും സുരക്ഷയാണ് മുഖ്യം... അയാളെ ഞാൻ വിവാഹം ചെയ്യാൻ ഇഷ്ടമല്ലെന്നു പറഞ്ഞാൽ അറിയാലോ... ഞങ്ങളെ അവിടെ സ്വസ്ഥതയോടെ ജീവിക്കാൻ അയാൾ അനുവദിക്കുമോ... മറ്റൊരാളെ വിവാഹം ചെയ്താൽ ഒരുപക്ഷേ ഞാൻ രക്ഷപ്പെട്ടെന്നിരിക്കാം... ചിലപ്പോൾ അവിടെ വന്ന് പ്രശ്നവുമുണ്ടാക്കാം... അതു സഹിക്കാം എന്നാൽ അച്ഛനുമമ്മയേയും അയാൾ അവിടെ സ്വസ്ഥതയോടെ ജീവിക്കാനനുവദിക്കില്ല...

ഞാൻ കാരണം അവർക്ക് ഒന്നും സംഭവിക്കരുത് എന്നേയുള്ളൂ... അതിനുവേണ്ടി അയാളുടെ ഭാര്യയാകാനും ഞാനൊരുക്കമാണ്... ഇപ്പോൾത്തന്നെ അയാളെ പോലീസ് അറസ്റ്റു ചെയ്തത് ഞങ്ങൾ കാരണമാണെന്നാണ് അയാൾ കരുതിയിരിക്കുക... അയാൾ പുറത്തിറങ്ങിയാൽ ഏതുനിമിഷവും പ്രശ്നമുണ്ടാക്കാൻ അയാൾ വീട്ടിൽ വരും.... അതിനിടയിൽ ഊ വിവാഹവും നടക്കില്ലെന്നറിഞ്ഞാൽ... അയാൾ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് പറയാൻ പറ്റില്ല... " "സ്വന്തം ജീവിതം ഇഷ്ടമില്ലാത്ത ഒരാൾക്ക് വച്ചുനീട്ടിയിട്ടാണോ സ്വസ്ഥമായി ജീവിക്കാൻ പോകുന്നത്.... അയാൾ ഒരു ക്രിമിനലും ഇരുപത്തിനാല് മണിക്കൂറും മദ്യപിച്ചു നടക്കുന്നവനുമാണെന്ന് അറിഞ്ഞിട്ടാണ് നീ എടുത്തുചാടി ഒരു തീരുമാനം എടുക്കുന്നത് എന്നോർമ്മവേണം.... ഇപ്പോഴാണെങ്കിൽ അവൻ ജയിലിലും.... അവനെങ്ങനെയാണ് ജയിലിലായത് എന്ന് നിനനക്കറിയയോ...? " "ആരുമായിട്ടോ തല്ലുകൂടിയിട്ടാണ് എന്നാണ് കേട്ടത്... " അത്രയേ കേട്ടിട്ടുള്ളൂ അല്ലേ... എന്നാൽ കേട്ടോ അവൻ അകത്താവാൻ കാരണം ഞാനാണ്...

.രണ്ടുമൂന്ന് ദിവസം മുന്നേ നമ്മൾ വിവാഹവീട്ടിൽവച്ച് കണ്ടില്ലേ... അന്ന് വീട്ടിലെത്തി ഞാനും ആദിയും കൂടി എന്റെ ഓഫീസിൽ വർക്കുചെയ്യുന്ന ഒരാളുടെ വീട്ടിലേക്ക് ഈ വഴി പോകുമ്പോൾ താൻ കഴുത്തുനീട്ടികൊടുക്കാൻ ഒരുങ്ങുന്നവൻ ഒരു പാവം മനുഷ്യനേയും അയാളുടെ ഭാര്യയേയും നടുറോഡിൽ തടഞ്ഞു നിറുത്തി ഉപദ്രവിക്കുകയായിരുന്നു.... " ശിവൻ അവിടെ നടന്നതത്രയും അവളോട് പറഞ്ഞു.... എന്നാൽ അവൾ അതിന്നു തിരിച്ചൊന്നും മറുപടി പറഞ്ഞില്ല.... "അവനെ എന്നെന്നേക്കും പൂട്ടാൻ എനിക്ക് ഒരു ഫോൺകോളിന്റെ ആവിശ്യമേയുള്ളൂ... പക്ഷേ ഞാനത് ചെയ്യുന്നതിൽ അർത്ഥമില്ല.... അന്നവൻ ചെയ്തതിനുള്ള ശിക്ഷ അവനു കിട്ടി... പിന്നെ നീ കീർത്തിയോട് പറഞ്ഞല്ലോ... എന്നെ ആദ്യമായി കണ്ടപ്പോൾ ഏതോ മുൻജന്മ ബന്ധമുള്ളതുപോലെ തോന്നിയെന്ന്... ആ അതേ അനുഭവമായിരുന്നു എനിക്കും... എന്നെ ഇഷ്ടമാണെന്നും എന്നാൽ എല്ലാവരുടേയും മുന്നോട്ടുള്ള ജീവിതമോർത്തിട്ടാണ് അവനെ സ്വീകരിക്കാൻ ഒരുങ്ങുന്നതെന്നും നീ അവളോട് പറഞ്ഞു...

എന്നാൽ ഞാനൊന്ന് പറയട്ടെ.... എനിക്ക് നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ടമായതാണ്.... എന്റെ ജീവിതപങ്കാളിയായി ഞാൻ നിന്നെ കണ്ടതു മാണ്... പക്ഷേ നീ തിരിച്ചെന്നെ ഇഷ്ടപ്പെടണമെന്ന് ഞാൻ പറയുന്നില്ല... എന്റെ ജീവിതത്തിലേക്ക് വരണമെന്നും ഞാൻ പറയുന്നില്ല.... പക്ഷേ ജീവിതം ഒന്നേയുള്ളൂ... അത് ഒരു ക്രിമിനലിനുനേരെ വച്ചുനീട്ടിയിട്ടാണോ സ്വയം ഇല്ലാതാവരുത്... അത്ര മാത്രമേ എനിക്കു പറയാനുള്ളൂ... ഇനി നിന്റെ ഇഷ്ടം പോലെ ചെയ്യാം... നിന്നെ ഉപദേശിക്കാൻ ഞാൻ ആരുമില്ല... എപ്പോഴോ മനസ്സിൽ നിന്നെ ഇഷ്ടപ്പെട്ടുപോയി... പിന്നെ നീയറിയാത്ത ഒരു ബന്ധം നിന്നിൽ മാണിശ്ശേരി തറവാടിന് ഉണ്ടായതുകൊണ്ടുമാത്രമാണ് ഇത്രയും പറഞ്ഞത്... നീ ഒന്നിരുത്തി ആലോചിക്ക്... എന്നിട്ടു തീരുമാനത്തിലെത്ത്... എന്നിട്ടും നിനക്ക് നീ ഇതുവരെ തീരുമാനിച്ചതാണ് ശരിയെന്ന് തോന്നിയാൽ പിന്നെ നിന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടുപോകാം... " ശിവൻ തിരിഞ്ഞ് തന്റെ കാറിൽ കയറി തിരിച്ചുപോയി...

അവൻ പോകുന്നതും നോക്കി അവൾ നിന്നു... പിന്നെ തന്റെ വീട്ടിലേക്ക് നടന്നു.... വീട്ടിലേക്ക് പോകുമ്പോൾ മയൂഖ ശിവൻ പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിൽ പലവട്ടം ആലോചിച്ചു നോക്കി... എന്നാൽ അവൾക്ക് കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല... ▪️▪️▪️▪️▪️▪️▪️▪️▪️ ഇന്ദിര പല ആളുകളുടെയും കയ്യുംകാലും പിടിച്ചിട്ടാണ് സതീശന് ജാമ്യം കിട്ടിയത്... അവനേയും കൂട്ടി അവർ നേരെ അവരുടെ വീട്ടിലേക്ക് പോന്നു... സതീശാ എന്താണ് നിന്റെ ഉദ്ദേശം... ഇത്രയും കാലം എല്ലാം കണ്ടില്ലെന്ന് നടിച്ച് ഒന്നും പറയാതെ നിൽക്കുകയായിരുന്നു ഞാൻ... ഇനി എനിക്ക് പറ്റില്ല... ഒന്നുകിൽ നീ നേരെയാകണം അല്ലെങ്കിൽ എന്റെ കൺമുന്നിൽ നിന്ന് എവിടേക്കെങ്കിലും നീ പോകണം.... ഇന്ന് ഞാൻ നാട്ടിലുള്ള സകലരുടെയും നിണ്ണനിരങ്ങിയാണ് നിന്നെ പുറത്തിറക്കിയത്... ഇനിയെനിക്ക് വയ്യ... ഈ വീട്ടിൽ നിന്നുകൊണ്ട് ഇനി ഇതുപോലുള്ള തെമ്മാടിത്തരം കാണിച്ചു കൂട്ടാൻ ഞാൻ സമ്മതിക്കില്ല... നീയൊരുത്തിയെ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടല്ലോ...

അവളുടെ തന്ത നിന്നെ കയ്യൊഴിഞ്ഞു... ഇനിയവളെ നിനക്ക് കെട്ടിച്ചുതരുമെന്ന് നീ സ്വപ്നത്തിൽ പോലും കരുതേണ്ടാ... മാനാഭിമാനമുള്ള ആരും ഇത്തരം കാര്യങ്ങൾക്ക് കൂട്ടു നിൽക്കില്ല... " ഇന്ദിര പറഞ്ഞു "അമ്മാവനും അവളും അങ്ങനെ പറഞ്ഞോ... " "പറഞ്ഞു... അവളല്ല പറഞ്ഞത് അമ്മാവനാണ് പറഞ്ഞത്... ആ പറഞ്ഞതിൽ തെറ്റുണ്ടെന്ന് എനിക്കു തോന്നുന്നില്ല.... എന്റെ ഏട്ടന്റെ മോള് എന്റെ കൺമുന്നിൽ കിടന്ന് നരകിക്കുന്നത് ഞാൻ കാണേണ്ടല്ലോ... " ഓഹോ.... അപ്പോൾ ആങ്ങളയുടേയും പെങ്ങളുടേയും മനസ്സിലിരിപ്പ് അതാണല്ലേ... ഈ സതീശനെ വെറും ഊളയാക്കാമെന്ന് ആരും കരുതേണ്ടാ... ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവൾ മറ്റൊരാളുടെ കൂടെ കഴിയില്ല... അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ തന്തയേയും മോളേയും കൊന്ന് ഒറ്റ കുഴിയിൽ കുഴിച്ചുമൂടും ഞാൻ... " സതീശൻ തിടുക്കത്തിൽ പുറത്തേക്ക് നടന്നു.... "എടാ സതീശാ നിൽക്കവിടെ.... എന്തിനുള്ള പുറപ്പാടാണ് നീ... വീണ്ടും പോലീസ്റ്റേഷനിൽ കയറാനാണോ നിന്റെ ഉദ്ദേശം... " ഇന്ദിര പുറകിൽനിന്ന് വിളിച്ചുപറഞ്ഞു.... എന്നാൽ അതൊന്നും കേട്ടതായി ഭാവിക്കാതെ അവൻ നടന്നു ▪️▪️▪️▪️▪️▪️▪️▪️▪️▪️

"അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്... " മയുഖ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു ഉണ്ണികൃഷ്ണമേനോന്റെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു... "എന്താണ് മോളേ... " "അച്ഛാ... ഞാനെടുത്ത തീരുമാനം തെറ്റാണെന്ന് അച്ഛൻ കരുതുന്നുണ്ടോ... " എന്ത് തീരുമാനം... എനിക്കൊന്നും മനസ്ലിലാവുന്നില്ല... ഒന്ന് തെളിയിച്ച് പറ മോളേ... " "സതീശേട്ടനെ ഞാൻ വിവാഹം ചെയ്യാൻ തീരുമാനിച്ചത് തെറ്റാണോ...." മോളെ... നിന്നോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല... എന്നാലും നിന്റെ ഭാവിയോർത്ത് പറയുകയാണ്... എന്തിനാണ് മോളെ നീ ഈ ഒരു കാര്യവും പറഞ്ഞ് വാശി പിടിക്കുന്നത്... അവന് നിന്നെ വിവാഹം ചെയ്ത് കൊടുക്കുന്നതിലും നല്ലത് നമുക്കെല്ലാവർക്കും ഇത്തിരി വിഷം വാങ്ങിച്ച് കുടിക്കുന്നതല്ലേ നല്ലത്.... അച്ഛന്റേയും അമ്മയുടേയും കാര്യമോർത്താണ് നീ ഇതിന് തയ്യാറാവുന്നതെങ്കിൽ ആ തീരുമാനം മോള് ഉപേക്ഷിക്ക്... എന്നിട്ട് ഒന്നുമില്ലാത്തവനെ വിവാഹം ചെയ്താലും പ്രശ്നമില്ല... ഉള്ള കാലം മനസ് സമാധാനത്തോടെ ജീവിക്കാമല്ലോ... "എടോ ഉണ്ണികൃഷ്ണമേനോനെ.. " പടിപ്പുരകടന്നുവരുന്ന സതീശനെ കണ്ട് ഉണ്ണികൃഷ്ണമേനോനും മയൂഖയും ഞെട്ടിത്തരിച്ചുനിന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story