ശിവമയൂഖം: ഭാഗം 15

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

അതുണ്ടാകുമെന്ന് തോന്നുന്നില്ല... ഒരാനാഥാലയത്തിൽ അവിടെനിന്നും ദത്തെടുത്തു പോയ കുട്ടികളുടെ അഡ്രസ് അവർ പുറത്ത് പറയുമെന്ന് തോന്നുന്നുന്നില്ല... ഏതായാലും ഞാനൊന്ന് അളിയനുമായി ആദ്യം സംസാരിക്കട്ടെ... ഏതായാലും നിങ്ങൾ കാറിൽ കയറ് ... നമുക്ക് അളിയനെ കണ്ടുനോക്കാം.... ഇപ്പോഴാണെങ്കിൽ ശിവനും ആദിയും അവിടെയുണ്ടല്ലോ.... " അവർ മാണിശ്ശേരിയിലേക്ക് യാത്രയായി.. ▪️▪️▪️▪️▪️▪️▪️▪️▪️▪️ കുളിച്ച് ഫ്രഷായി ഹാളിലേക്ക് വന്ന ശിവൻ കാണുന്നത് എന്തോ കാര്യമായി ആലോചിക്കുന്ന ആദിയെയാണ്... ശിവൻ അവന്റെയടുത്തേക്ക് വന്നു.... എന്നാൽ ശിവൻ വന്നതൊന്നുമറിയാതെ ആലോചനയിൽ തന്നെയായിരുന്നു ആദി.... "എടാ.... " ശിവന്റെ വിളികേട്ടു ആദി ഞെട്ടി ചാടിയെണീറ്റു... "നീയായിരുന്നോ... മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ.... ഒന്ന് സ്വസ്ഥമായിട്ട് ആലോചിക്കാനും സമ്മതിക്കില്ലേ... " "എന്താണാവോ ഇത്രവലിയ ആലോചന....

" അതല്ലാ... ഞാൻ ആലോചിക്കുന്നത് എവിടെ നിന്ന് തുടങ്ങണമെന്നാണ്... ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല... " "എന്തു തുടങ്ങുന്ന കാര്യമാണ്... നീയൊന്ന് തെളിച്ച് പറ... " "അല്ലാ.. നമ്മളിപ്പോൾ മയൂഖയുടെ മുന്നിൽ ചെന്ന് എന്താണ് പറയുക.... അവളോട് നീയിവിടെ ജനിച്ച കുട്ടിയാണെന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കുമോ... ചിലപ്പോൾ ചെരുപ്പൂരി അടിക്കാനും സാധ്യതയുണ്ട്.... " ആദി പറഞ്ഞത് കേട്ട് ശിവ അവനെയൊന്ന് തറപ്പിച്ച് നോക്കി.... "ഇതു തന്നെയല്ലേ കഴുതേ കുറച്ചു മുമ്പ് നിന്നോട് പറഞ്ഞത് ഒന്നും എടുത്തുചാടി എടുക്കേണ്ട തീരുമാനമല്ലെന്ന്... അപ്പോൾ നിനക്കായിരുന്നല്ലോ ഇപ്പോൾ തന്നെ പോയി എല്ലാം ശരിയാക്കണമെന്ന്... എന്നിട്ടിപ്പോൾ മറുകണ്ടം ചാടുന്നോ... " "നീയെപ്പോൾ പറഞ്ഞു... ഞാനത് കേട്ടില്ലല്ലോ... " "എടാ അവളോട് ഇത് പറഞ്ഞാൽ അവൾ വിശ്വസിക്കില്ല.... അഥവാ വിശ്വസിച്ചാലും അവൾ നമ്മൾ കരുതുന്ന രീതിയിൽ വരുമെന്ന് തോന്നുന്നില്ല... " അപ്പോൾ നമ്മളെന്തു ചെയ്യും....

എന്തെങ്കിലുമൊരു വഴി കാണണമല്ലോ... " "വഴിയുണ്ടാകും... അതുവരെ നമ്മൾ കാത്തിരുന്നേ മതിയാകൂ... നീയേതായാലും വാ നല്ല വിശപ്പുണ്ട് .... വല്ലതും കഴിക്കാം.. " ശിവൻ ആദിയേയും കൂട്ടി കിച്ചണിലേക്ക് നടന്നു... അപ്പോഴാണ് പുറത്ത് ഒരു കാറ് വന്നുനിന്നത്... ആദിയും ശിവനും ഉമ്മറത്തേക്ക് വന്നു.... "ഓ... ഇവരായിരുന്നോ... തീർത്ഥയാത്ര കഴിഞ്ഞ് എല്ലാരും കൂടി ഇവിടേക്കാണോ വന്നത്... " ആദി ശിവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു... "മിണ്ടാതിരിക്കടാ... അവർ ഇവിടേക്ക് വന്നതിന് എന്തോ കാര്യമുണ്ട്... ഏതായാലും നമുക്കു നോക്കാം... " "ഇതെന്താ ഇപ്പോൾ ദൈവങ്ങൾ മാണിശ്ശേരി തറവാട്ടിലും കുടിയിരുന്നു തുടങ്ങിയോ... അതോ അമ്പലം അവിടെ നിന്നും ഇവിടേക്ക് മാറ്റിയോ... " ആദി വാസുദേവനേയും മീനാക്ഷിയേയും കളിയ്ക്കാൻ ചോദിച്ചു... "അതേ... ഇന്നുരാവിലെ ഒരു ദൈവം നേരത്തെകാലത്തെ അവിടെനിന്നും പടിയിറങ്ങിയിട്ടുണ്ടായിരുന്നു.... ആ ദൈവത്തെ കണ്ട് വണങ്ങാമെന്ന് കരുതി.... " വാസുദേവൻ പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചു... "എന്തിനാടാ വെറുതേ വടി കൊടുത്ത് അടി വാങ്ങിച്ചത്... " ചിരിക്കിടെ ശിവൻ ആദി യോട് ചോദിച്ചു... വല്ലാതെ ചിരിക്കല്ലേ...

അത്ര വലിയ രസമൊന്നുമില്ല... പിന്നെ ഇടക്കിടക്ക് ഇതുപോലെ ചിലത് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല... " "അതെനിക്ക് മനസ്സിലായി... " അതു പറഞ്ഞ് ശിവൻ മുറ്റത്തേക്കിറങ്ങി... നിങ്ങൾ പുറത്തേക്ക് പോകാൻ നിൽക്കുകയാണോ.... ചായയെടുത്തുവച്ചിരുന്നു അത് കുടിച്ചില്ലേ... "കുടിക്കാൻ ഒരുങ്ങുകയായിരുന്നു.... അപ്പോഴാണ് നിങ്ങൾ വന്നത്... " ഇതുവരേയും കുടിച്ചില്ലേ... ചായയിപ്പോൾ തണുത്ത് പച്ചവെള്ളംപോലെയായിക്കാണും... ഇനിയേതായാലും നമുക്കൊരു മിച്ച് കുടിക്കാം... ലക്ഷ്മി എല്ലാവരേയും കൂട്ടി അകത്തേക്ക് നടന്നു.... "ഞാനൊരു കാര്യം ചോദിച്ചാൽ ഏട്ടൻ സത്യം പറയുമോ.... " ചായകുടിക്കുന്നതിടയിൽ മീനാക്ഷി ചോദിച്ചു... "ചോദിക്ക് എന്നിട്ട് പറയാം സത്യം പറയണോ അതോ കളവ് പറയണോ എന്ന്... " വിശ്വനാഥമേനോൻ പറഞ്ഞു ഏട്ടാ നമ്മുടെ പഞ്ചമിയുടെ മകളെ ഏട്ടൻ ഏതോ അനാഥാലയത്തിൽ ആക്കിയിരുന്നല്ലോ... ഏതാണ് ആ അനാഥാലയം...." "അതെന്താ ഇപ്പോൾ ഇങ്ങനെയൊരു സംശയം.... "

വിശ്വനാഥമേനോൻ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ ചോദിച്ചു... "അതല്ലാ... അവിടെ അന്വേഷിച്ചാൽ നമുക്ക് ആ മോളെ കണ്ടുപിടിച്ചു കൂടെ... " "എന്തിനാണിപ്പോൾ അവളെ അന്വേഷിക്കുന്നത്... അഥവാ അന്വേഷിച്ചാൽ തന്നെ അവളവിടെ ഉണ്ടാകുമെന്ന തിന്നു എന്താണ് ഉറപ്പ്.... ആരെങ്കിലും അവളെ അവിടെനിന്നും ദത്തെടുത്തിട്ടുണ്ടോ എന്നറിയില്ലല്ലോ... " "അത് നമുക്ക് അവിടെ ചെന്ന് അന്വേഷിച്ചാൽ അറിയാൻ പറ്റില്ലേ... അങ്ങനെയുണ്ടെങ്കിൽത്തന്നെ അത് ആരാണെന്നും മറ്റും അറിയാമല്ലോ... " "അത് ശരിയാണ്... പക്ഷേ എന്തിനാണ് നിങ്ങളിപ്പോൾ അവളെ അന്വേഷിക്കുന്നത്... അതെല്ലാം കഴിഞ്ഞ അദ്ധ്യായമല്ലേ.... വീണ്ടും അത് ചികഞ്ഞ് മാന്തണോ... ? " അതല്ലാ അളിയാ... ഞാനൊരു കാര്യം പറഞ്ഞാൽ അളിയനെന്നോട് ദേഷ്യപ്പെടരുത്...

ആ പെൺകുട്ടി ഇവിടേക്ക് വരുന്നതുകൊണ്ടു അളിയന് വല്ല വിരോധവുമുണ്ടോ... അതും നമ്മുടെ ശിവന്റെ പെണ്ണായിട്ട്... " വാസുദേവൻ പറഞ്ഞതു കേട്ട് ശിവന് പെട്ടന്ന് തരിപ്പിൽപോയി... അവൻ ചുമച്ചുകൊണ്ട് വേഗം ഒരു ഗ്ലാസ് വെള്ളം കുടിച്ച് പെട്ടെന്നെഴുന്നേറ്റു... " "എന്താടാ അതു പറഞ്ഞപ്പോൾ നിനക്ക് പെട്ടന്ന് തരിപ്പിൽപോയത്... " "എങ്ങനെ പോകാതിരിക്കും... അങ്ങനെയുള്ള വാക്കല്ലേ അച്ഛന്റെ വായിൽനിന്നു വന്നത്... " ആദി പറഞ്ഞു... "എന്താടാ അച്ഛൻ പറഞ്ഞതിൽ തെറ്റ്.... എന്തായാലും അവൾ ശിവന്റെ മുറപ്പെണ്ണല്ലേ... " മീനാക്ഷി ചോദിച്ചു... സംഭവം ശരിയാണ്... പക്ഷേ എവിടെയോ കിടക്കുന്ന അവളെ ശിവനുവേണ്ടി ആലോചിക്കുന്നത് കണ്ട് ആർക്കായാലും തരിപ്പിൽ പോകും... അതാണല്ലോ നമ്മൾ കണ്ടുപിടിക്കേണ്ടത്...ഏട്ടൻ വാസുവേട്ടൻ ചോദിച്ചതിനു മറുപടി പറഞ്ഞില്ല...

" മീനാക്ഷി വാസുദേവനെ നോക്കി... നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ വളരെ മുമ്പുതന്നെ എന്റെ മനസ്സിൽ തോന്നിയതാണ്.... എന്നാൽ അത് നടക്കുമെന്ന് എനിക്കു തോന്നുന്നില്ല... അതിനൊരു കാരണവുമുണ്ട് വഴിയേ നിങ്ങളത് മനസ്സിലാക്കും... ഇപ്പോൾ നിങ്ങൾ അതോർത്ത് തല പുണ്ണാക്കേണ്ടാ... " വിശ്വനാഥമേനോൻ പറഞ്ഞതു കേട്ട് അവർ പരസ്പരം നോക്കി... "അതെന്താ ഏട്ടാ... ഞങ്ങളോട് പറയാൻ പറ്റാത്ത വല്ലതുമാണോ... " അതെ... നിങ്ങൾ ഇപ്പോളതറിഞ്ഞാൽ പ്രശ്നമാണ്... കാരണം നിനക്കും ലക്ഷ്മിക്കും കീർത്തിക്കും ഒരു രഹസ്യവും മനസ്സിൽ നിൽക്കില്ലല്ലോ.. അത് ആരോടെങ്കിലും പറഞ്ഞാലല്ലേ നിങ്ങൾക്കൊക്കെയും ഉറക്കം കിട്ടൂ... ഏതായാലും സമയമാകട്ടെ എല്ലാം വിശദമായി നിങ്ങളറിയും... ഇപ്പോൾ ഇതിനെ കുറിച്ച് ആലോചിക്കേണ്ട.... പറഞ്ഞത് മനസ്സിലായല്ലോ... " വിശ്വനാഥമേനോൻ എഴുന്നേറ്റ് കൈകഴുകി... പെട്ടന്ന് പുറത്തു ഓട്ടോ വന്ന് നിൽക്കുന്നത് കേട്ടു.... വിശ്വനാഥമേനോൻ ഉമ്മറത്തേക്ക് ചെന്നു... ഓട്ടോയിൽ നിന്ന് ഇറങ്ങിയ ആളെകണ്ട് അയാളൊരു നിമിഷം നിന്നു.... മയൂഖ അയാളെ നോക്കിയൊന്ന് ചിരിച്ചു.... പിന്നെ ഓട്ടോ പറഞ്ഞുവിട്ട് അവൾ അയാളുടെ അടുത്തേക്ക് വന്നു...

. "ഇതെന്താ അങ്കിൾ എന്നെ ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്... " അവൾ ചോദിച്ചു... "ഒന്നുമില്ല മോളെ... ഞാൻ കരുതി മോൾക്ക് എന്നോട് പിണക്കമാണെന്ന്... " "ഞാനെന്തിന് അങ്കിളിനോട് പിണങ്ങണം... അതിന് അങ്കിൾ എന്നോട് എന്തു തെറ്റാണ് ചെയ്തത്... " അത് ഞാനന്ന് എന്റെ മോന് വേണ്ടിയാണ് മോളുടെ വീട്ടിലേക്ക് വന്നത്... പക്ഷേ മോൾക്ക് ആ സതിശനുമായിട്ടുള്ള വിവാഹത്തിനാണ് താൽപര്യമെന്നറിഞ്ഞപ്പോൾ ഞാനെന്റെ സ്വാർത്ഥതക്കുവേണ്ടി മോളെ ഉപദേശിക്കാൻ നോക്കി... മോൾക്കത് ഇഷ്ടമായിട്ടില്ലെന്ന് അന്ന് നിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി... അതുകാരണം മോൾക്ക് എന്നോട് ദേഷ്യമാകുമെന്ന് തോന്നി... " അതങ്കിളിന്റെ തോന്നലാണ്... എനിക്ക് എന്റെ അച്ഛന്റെ അതേ സ്ഥാനമാണ് അങ്കിളിനും... എന്റച്ഛൻ ഉപദേശിച്ചതുപോലെ മാത്രമേ ഞാനതിനെ കണ്ടിട്ടുള്ളൂ... അതൊക്കെ പോട്ടെ എവിടെ കീർത്തിയും അമ്മയും... " "അകത്തുണ്ട് മോൾ അവിടേക്ക് ചെല്ല്... " മയൂഖ അകത്തേക്ക് നടക്കാൻ തുനിഞ്ഞപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ആദിയെ കണ്ടത്.... അവൻ അവളെ ത്തന്നെ നോക്കിയിരിക്കുകയായിരുന്നു... "ഇതെന്താ എന്നെ തടഞ്ഞുനിർത്തി വാതിൽക്കൽ ത്തന്നെ നിൽക്കുന്നത്...."

മയൂഖ ചോദിച്ചതുകേട്ടാണ് അവന് സ്ഥലകാലബോധമുണ്ടായത്... അവൻ പെട്ടന്ന് അവൾക്ക് വഴിമാറി കൊടുത്തു.... മയൂഖ അകത്തേക്ക് നടന്നു.... "ഇതെന്താണമ്മാവാ അവൾ ഇപ്പോൾ ഇവിടേക്കൊരു വരവ്... " "അറിയില്ല.... ചിലപ്പോൾ കീർത്തിയെക്കാൾ കാണാൻ വന്നതാകും... " വിശ്വനാഥമേനോൻ പറഞ്ഞു അകത്തേക്ക് കയറിച്ചെന്ന മയൂഖയെ കണ്ടപ്പോൾ കീർത്തിയും ലക്ഷ്മിയും അത്ഭുതപ്പെട്ടു... "എന്താണ് ഞാൻ കാണുന്നത്... നീ വരുന്നത് ഒന്നു വിളിച്ചു പോലും പറഞ്ഞില്ലല്ലോ... " കീർത്തി സന്തോഷത്തോടെ അവളോട് ചോദിച്ചു... എനിക്ക് നിന്നെ കാണാൻ തോന്നി വന്നു... പിന്നെ അതിന് നിന്നെ വിളി ക്കണമെന്ന് എനിക്ക് തോന്നിയില്ല... " മയൂഖയെ കണ്ട് മീനാക്ഷി ആരാണെന്ന ഭാവത്തിൽ ലക്ഷ്മിയെ നോക്കി.... അപ്പോഴാണ് മയൂഖ മീനാക്ഷിയേയും വാസുദേവനേയും കണ്ടത്... അവൾക്ക് അവരെ കണ്ടപ്പോൾ ചെറിയൊരു ജാള്യത തോന്നി... "ഇത് കീർത്തിയുടെ കൂട്ടുകാരിയാണ് പേര് മയൂഖ... ചുരുക്കിപ്പറഞ്ഞാൽ വിശ്വേട്ടന്റെ കൂട്ടുകാരൻ ഉണ്ണിയേട്ടന്റെ മകൾ..."

അതേയോ... അച്ഛനെ ഞങ്ങൾക്കറിയാം എന്നാൽ മോളെ കാണുന്നത് ആദ്യമായിട്ടാണ്...ഞങ്ങളെ മനസ്സിലായോ.... കീർത്തി യുടെ അപ്പച്ചിയും അമ്മാവനുമാണ് ...." അതു കേട്ടപ്പോൾ അവൾ അവരെ നോക്കി ചിരിച്ചു... മോളിരിക്ക് ചായ കുടിച്ചിട്ടു മതി ഇനി വിവരങ്ങളറിയുന്നത്... ലക്ഷ്മി ഒരു പ്ലെയ്റ്റെടുത്ത് അതിൽ ദോശയും ചമ്മന്തിയും എടുത്തു കൊടുത്തു... വാസുദേവൻ എഴുന്നേറ്റ് കൈ കഴുകി പുറത്തേക്ക് നടന്നു... "അളിയാ അതാണോ നേരത്തെ ശിവനുവേണ്ടി ആലോചിച്ച പെൺകുട്ടി.... " വാസുദേവൻ ചോദിച്ചു... അതെ.. നേരത്തെ എന്നല്ല ഇപ്പോഴും എന്റെ മനസ്സിൽ ശിവന്റെ പെണ്ണായിട്ട് അവൾ മാത്രമേയുള്ളൂ.... കുറച്ചു മുമ്പ് നിങ്ങൾ ചോദിച്ചില്ലേ എന്റെ പഞ്ചമിയുടെ മകൾ എവിടെയാണെന്ന്... എന്നാൽ കണ്ണു നിറച്ച് കണ്ടോളൂ.... ഇതാണ് എന്റെ പഞ്ചമിയുടെ മകൾ.... " അതുകേട്ട് വാസുദേവൻ ഞെട്ടി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story