ശിവമയൂഖം: ഭാഗം 16

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

അതെ.. നേരത്തെ എന്നല്ല ഇപ്പോഴും എന്റെ മനസ്സിൽ ശിവന്റെ പെണ്ണായിട്ട് അവൾ മാത്രമേയുള്ളൂ.... കുറച്ചു മുമ്പ് നിങ്ങൾ ചോദിച്ചില്ലേ എന്റെ പഞ്ചമിയുടെ മകൾ എവിടെയാണെന്ന്... എന്നാൽ കണ്ണു നിറച്ച് കണ്ടോളൂ.... ഇതാണ് എന്റെ പഞ്ചമിയുടെ മകൾ.... " അതുകേട്ട് വാസുദേവൻ ഞെട്ടി... എന്താണളിയാ പറയുന്നത്... അവൾ പഞ്ചമിയുടെ മകളോ.... ആ കുട്ടിയെ ഏതോ അനാഥാലയത്തിൽ ഏൽപ്പിച്ചെന്നല്ലേ പറഞ്ഞിരുന്നത്.... അവിടെനിന്നും അവർ ഇവളെ ദത്തെടുത്തതാണോ ... " അല്ല വാസുദേവാ.... ഇവളെ ഞാൻ അനാഥാലയത്തിൽ ഏൽപ്പിക്കാൻ ശ്രമിച്ചു എന്നത് നേരുതന്നെ... പക്ഷേ ഉണ്ണികൃഷ്ണൻ ആ കുഞ്ഞിനെ അവർക്ക് സ്വന്തം മോളായിട്ട് തരുമോ എന്നു ചോദിച്ചപ്പോൾ അതാണ് നല്ലതെന്ന് എനിക്കും തോന്നി... ഒന്നുമില്ലെങ്കിലും ഇവൾ എന്റെ കൺമുന്നിൽ തന്നെ വളരുമ്പോൾ എന്നു ഞാൻ കരുതി... എന്നാൽ ഇവൾക്കറിയില്ല ഇവിടുത്തെ കുട്ടിയാണ് താനെന്നത്...

ഇവിടെ ഇടക്കിടക്ക് വരുമ്പോൾ ഞാൻ ഇവിടെയുള്ളവരുടെ മുന്നിൽ ഇവളെ അറിയാത്തതുപോലെ അഭിനയിക്കുകയായിരുന്നു... അവസാനം കീർത്തി ഇവൾ ആരാണെന്ന് പറയുന്നതുവരെ ആ അഭിനയം തുടർന്നു... " "എന്നിട്ടെന്താണ് അളിയൻ ഇതൊന്നും ഞങ്ങളോട് പറയാതിരുന്നത്... " വാസുദേവൻ ചോദിച്ചു... അത് മനപ്പൂർവ്വമായിരുന്നു... വേറൊന്നും കൊണ്ടല്ല.... ഇവൾ നമ്മുടെ കൺമുന്നിലുണ്ടെന്ന വിവരം മറ്റാരും അറിയരുതെന്നെനിക്കു തോന്നി..." അളിയാ ഇവളെപ്പോലെ മറ്റൊരു കുട്ടിയെ ശിവനുവേണ്ടി കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നുണ്ടോ... എന്തുകൊണ്ടും അവന് യോജിച്ച കുട്ടി ഇവൾ തന്നെയാണ്... അതുകൊണ്ട് എന്തു വന്നാലും ഈ ആലോചനയുമായി അളിയൻ മുന്നോട്ടുപോകണമെന്നാണ് എനിക്ക് പറയാനുള്ളത്... " അതുതന്നെയാണ് ഞാനും കാണുന്നത്.... പക്ഷേ അവൾക്ക് താല്പര്യം ആ സതീശനെയാണല്ലോ... അതാണ് ഏറ്റവും വലിയ പ്രശ്നം.... എന്റെ മോന് ഇവളെ ഇഷ്ടമാണെന്ന് ആദി പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്... പക്ഷേ അവൾക്ക് ഇഷ്ടം മറ്റൊന്നാണ്... ഏതായാലും ഒന്നും നമ്മുടെയടുത്തല്ലല്ലോ... എല്ലാം ഈശ്വരൻ തീരുമാനിക്കുന്നതുപോലെ നടക്കട്ടെ... ▪️▪️▪️▪️▪️▪️▪️▪️▪️▪️

"എന്താടീ നീ പെട്ടന്ന് പറയാതെയുള്ള വരവ്... എന്തേ ഒന്ന് നീ തീരുമാനിച്ചതുപോലെയാണല്ലോ എന്താണത്... " തന്റെ മുറിയിൽ ഇരിക്കുമ്പോൾ കീർത്തി മയൂഖയോട് ചോദിച്ചു... നീ ചോദിച്ചതിൽ കാര്യമില്ലാതില്ല... നിന്റെ ചേട്ടന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം... പക്ഷേ ആ ഇഷ്ടം എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.... കാരണം സതീഷേട്ടനുമായി എന്റെ വിവാഹം ചെറുപ്പത്തിലേ പറഞ്ഞുറപ്പിച്ചതുകൊണ്ടോ അയാളെ എനിക്ക് പേടിയുള്ളതുകൊണ്ടോ അല്ല.... എനിക്ക് സതീഷേട്ടനെ ഒരിക്കലും ഇഷ്ടപ്പെടാൻ സാധിച്ചിട്ടില്ല... കാരണം ചെറുപ്പംമുതൽ ഞാൻ അയാളുടെ സ്വഭാവം കണ്ടു വളർന്നതുകൊണ്ടാകാം...പിന്നെ എന്തിനാണ് അയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നാകും നിന്റെ മനസ്സിൽ... എന്നാൽ അതിനുമൊരു കാരണമുണ്ട്... എനിക്ക് എന്റെ അച്ഛനോടും അമ്മയോടും ഒരിക്കലും തീരാത്ത ഒരു കടപ്പാടുണ്ട്... അത് എന്റെ ജീവൻ നിലക്കുന്നതു വരെ എന്നിലുമുണ്ടാകും....

അവരെ വേദനിപ്പിച്ചു ഒരിക്കലും എനിക്കൊരു ജീവിതമില്ല... പിന്നെ നിനക്കോ നിന്റെ വീട്ടുകാർക്കോ അറിയാത്ത ഒരു പാസ്റ്റ് എനിക്കുണ്ട്... അറിഞ്ഞാൽ ഈ പറയുന്ന നിന്റെ ഏട്ടൻ പോലും എന്നെ വെറുക്കും.... " "എന്താടീ നീ പറയുന്നത്... എന്തുപാസ്റ്റാണ് നിന്റെ ജീവിതത്തിലുള്ളത്... " കീർത്തി ചോദിച്ചു "അത് ഞാൻ പറഞ്ഞാൽ മതിയോ... " പെട്ടന്ന് വാതിൽക്കൽ നിന്ന് ശിവന്റെ ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.... "നിന്റെ പാസ്റ്റ് എന്താണെന്ന് ഞാൻ പറഞ്ഞാൽ മതിയോ... എല്ലാം അറിഞ്ഞു കൊണ്ടാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടതും നിന്നോട് അന്ന് ഞാൻ സംസാരിക്കാൻ വന്നതും... ഒരിക്കലും അത് നിന്നിലെ ഒരു കുറവായിട്ട് ഞാൻ കണ്ടിട്ടില്ല... നീ കാവുംപുറത്തെ ഉണ്ണികൃഷ്ണനങ്കിളിന്റേയും ശ്യാമളയാന്റിയുടേയും മകളല്ല എന്ന് എനിക്കും അച്ഛനും അറിയാം... ഇന്നത് ആദിക്കും അവന്റെ അച്ഛനുമറിയാം... " ശിവൻ പറഞ്ഞതു കേട്ട് കീർത്തി ഞെട്ടിത്തരിച്ചുനിന്നു... അവൾ മയൂഖയെ നോക്കി...

"അതെ സത്യമാണ് കീർത്തീ ഞാൻ കാവുംപുറത്ത് ജനിച്ച കുട്ടിയല്ല... എന്റെ യഥാർത്ഥ അച്ഛനുമമ്മയും ആരാണെന്നെനിക്കറിയില്ല.... പക്ഷേ ഇപ്പോൾ എന്റെ അച്ഛനുമമ്മയും അവരാണ്... എന്നെ ദത്തെടുത്തു വളർത്തിയ എന്റെ അച്ഛനുമമ്മയും... പക്ഷേ എനിക്കാഗ്രഹമുണ്ട് എന്നെ ഒരു അനാഥാലയത്തിൽ ആക്കിയ എന്നെ ജനിപ്പിച്ചവനെ പറ്റി അറിയാൻ.... എന്നാൽ അച്ഛനുമമ്മയും ഒരിക്കലും അത് പറയില്ലെന്ന് എനിക്കറിയാം... അത് ഒരിക്കലും എനിക്കറിയാൻ പറ്റില്ല എന്നും എനിക്കറിയാം...." അത് നീ അറിയും മയൂഖാ... അത് നീ അറിഞ്ഞേ മതിയാകൂ... പക്ഷേ ഒരിക്കലും നീ അവരെ ശപിക്കരുത്... അങ്ങനെയുണ്ടായാൽ ആ രണ്ട് ആത്മാക്കൾ ഒരിക്കലും പോറിക്കില്ല... എല്ലാ സത്യവും നീ അറിയും.. നീയാരാണ് എങ്ങനെ കാവുംപുറത്തെ വീട്ടിലെത്തി എന്നെല്ലാം നീയറിയും... സമയമാകുമ്പോൾ എല്ലാം നീ അറിയും... അതുവരെ ഈ കാര്യം നിന്റെ മനസ്സിൽ പോലും ഉണ്ടാകാൻ പാടില്ല... "

അപ്പോൾ നിങ്ങൾക്കറിയാമോ അവർ ആരാണെന്ന്.. ഓർമ്മവച്ചകാലംതൊട്ട് കേൾക്കുന്നതാണ് ഞാൻ ഒരനാഥ പെൺകുട്ടിയാണെന്ന്... ഇതും പറഞ്ഞ് ചെറുപ്പത്തിൽ എന്നെ സതീഷേട്ടൻ ഒരുപാട് കുത്തിനോവിച്ചിട്ടുണ്ട്... ഇപ്പോഴും കിട്ടുന്ന സന്ദർഭങ്ങളിൽ അയാൾ എന്നെ ഇതും പറഞ്ഞ് വേദനിപ്പിക്കാറുണ്ട്.... ഇനിയെങ്കിലും പറയാമോ... എന്റെ അച്ഛനുമമ്മയും ആരാണെന്ന്.... അയാളിനി ഇതു പറയുമ്പോൾ എനിക്കു പറയാലോ എന്റെ അച്ഛനുമമ്മയും ആരാണെന്ന കാര്യം.... ഒന്നു പറയോ അവർ ആരാണെന്ന്... " മയൂഖ അതുപറഞ്ഞതും പൊട്ടിക്കരഞ്ഞുപോയിരുന്നു അവൾ... ഞാൻ പറഞ്ഞല്ലോ അതാരാണെന്ന് നീയറിയുമെന്ന്.... ഒന്നുമാത്രം നീ മനസ്സിൽ വച്ചോ നീ ഒരിക്കലും ഒന്നുമില്ലാത്തവളല്ല... എല്ലാം തികഞ്ഞ ഒരു തറവാട്ടിലെ കുട്ടിയാണ് നീ... മറ്റൊന്നും നീ ഇപ്പോൾ ചോദിക്കരുത്... " അത്രയും പറഞ്ഞ് ശിവൻ ആ മുറിയിൽനിന്നും പുറത്തേക്കു പോയി.... അവൻ തന്റെ മുറിയിൽ എത്തി ഒരു പുസ്തകത്തിൽ നിന്ന് ഒരു രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയുടെ ഫോട്ടോ എടുത്ത് അതിൽ നോക്കി കട്ടിലിൽ ഇരിക്കുകയായിരുന്നു... ആ സമയത്താണ് കീർത്തി അവിടേക്ക് വന്നത്...

. "ഏട്ടാ എനിക്കൊരു കാര്യം അറിയണം... മയൂഖ ആരാണ്.... അവളും ഈ വീടും തമ്മിലുള്ള ബന്ധമെന്താണ്... " അതുകേട്ട് ശിവനൊന്ന് ഞെട്ടി പിന്നെ വാതിൽക്കലിലേക്ക് നോക്കി... ഏട്ടൻ പേടിക്കേണ്ടാ... അവൾ താഴെ അമ്മയുടേയും അപ്പച്ചിയുടേയും അടുത്താണ്.... ഞാൻ ചോദിച്ചതിന്നു ഏട്ടൻ മറുപടി തന്നില്ല... ആരാണ് അവൾ... അച്ഛൻ ഏതോ അനാഥാലയത്തിൽ ആക്കി യെന്ന് പറഞ്ഞ മരിച്ചുപോയ പഞ്ചമി അപ്പച്ചിയുടെ മകളല്ലേ അവൾ.... " കീർത്തി ചോദിച്ചത് അവനെ വീണ്ടും ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.... അതെ... അവൾ ഈ തറവാട്ടിലെ കുട്ടിയാണ് പക്ഷേ അവൾ ഇതറിയരുത്... അറിഞ്ഞാൽ അവൾക്ക് ഈ വീടിനോട് തന്നെ വെറുപ്പായിരുക്കും... സമയമാകുമ്പോൾ ഞാൻ തന്നെ അവളോട് പറയാം... അതുവരെ ഇത് നിന്റെ മനസ്സിൽ നിന്നാൽ മതി.... " ഞാനിത് അവളോട് പറയാൻ പോകുന്നില്ല... എന്നാലും ഇത്രയും കാലമായിട്ടും എന്നോടുപോലും ഏട്ടൻ ഈ കാര്യം പറഞ്ഞില്ലല്ലോ....

അന്ന് കല്യാണ വീട്ടിൽ വച്ച് അവളെ കണ്ടപ്പോൾ എന്നെയും ആദിയേട്ടനേയും വിശ്വസിപ്പിക്കാനായിരുന്നോ അവളെ ആദ്യമായി കാണുന്ന ആ അഭിനയമെല്ലാം... ഇപ്പോൾ ഏട്ടന്റെ കയ്യിലിരിക്കുന്ന ഫോട്ടോ അവളുടേതല്ലേ... ഇത്രയും കാലം ആരോടും പറയാതെ അവളെ മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നല്ലേ ഏട്ടൻ... എന്നോടെങ്കിലും ഏട്ടന്റെ ഒരു വാക്കു പറയുമായിരുന്നു അവളെ ചെറുപ്പം തൊട്ടേ ഏട്ടന്റെ ഇഷ്ടമാണമാണെന്നകാര്യം... ഞാൻ പറഞ്ഞ് അവളെ എന്റെ ഏട്ടനുവേണ്ടി സമ്മതിപ്പിക്കുമായിരുന്നില്ലേ.... " ഇല്ല മോളേ എനിക്കറിയാമായിരുന്നു അവൾ എവ്റേതായിതീരില്ലെന്ന്... ആ പാവം ഉണ്ണികൃഷ്ണനങ്കിളിനെ വേദനിപ്പിക്കാനും എനിക്കാവില്ലായിരുന്നു... പക്ഷേ ഞാൻ മനസ്സിൽ ആശിച്ചു.. അവൾ എന്റേതായെങ്കിലെന്ന്..." എല്ലാം നടക്കും ഏട്ടാ... മുകളിൽ ദൈവമെന്നൊരാൾ ഏട്ടന്റെ മനസ്സ് കാണുന്നുണ്ടെങ്കിൽ എല്ലാം നമ്മൾ കരുതുന്നതുപോലെ നടക്കും... എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്... ഏതായാലും ഏട്ടൻ വാ... ആദിയേട്ടൻ ഏട്ടനെ വിളിക്കുന്നുണ്ട് .... " അവർ രണ്ടുപേരും താഴേക്കു നടന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story