ശിവമയൂഖം: ഭാഗം 23

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അതേതായാലും നന്നായി... ബാക്കി അവർ നോക്കിക്കോളും... എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്..... " മീനാക്ഷിയും ലക്ഷ്മിയും അവരോട് യാത്രപറഞ്ഞിറങ്ങി വൈകാതെ ആദിയും ഇറങ്ങി.... എന്നാൽ വലിയൊരു പേമാരിക്കു മുന്നേയുള്ള ശാന്തതയായിരുന്നു ഈ സന്തോഷം.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രണ്ടു ദിവസങ്ങൾക്കു ശേഷം ഒരുനാൾ രാവിലെ ഓഫീസിലേക്ക് പോകാനിറങ്ങുകയായിരുന്നു ശിവൻ.... ആ സമയത്താണ് അവന്റെ ഫോൺ റിങ് ചെയ്തത്... അവൻ ഫോണെത്തു നോക്കി.... സിഐ ബാലചന്ദ്രനാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കി അവൻ കോളെടുത്തു... "ഹലോ സാർ എന്തായി ഞാൻ പറഞ്ഞ കാര്യം... " ശിവൻ ചോദിച്ചു "അതു പറയാനാണ് ഞാൻ വിളിച്ചത്... നീ തിരക്കിലാണോ... " "ഓഫീസിലേക്ക് ഇറങ്ങാൻ പോവുകയായിരുന്നു.. " നിനക്ക് തിരക്കില്ലെങ്കിൽ ഒരു പത്തുമണിയാകുമ്പോൾ നീ സ്റ്റേഷനിലേക്കൊന്ന് വരണം... നിനക്ക് അവിടെവച്ച് പറ്റിയ ഒരാളെ ഞാൻ തരാം... ആളൊരു പുലിയാണ്... അന്വേഷിച്ച കേസുകളെല്ലാം പുഷ്പം പോലെ തെളിയിച്ചവനാണ്

ഈ പറയുന്ന ആൾ നീ കേട്ടിട്ടുണ്ടാകും കുറച്ചു മുമ്പ് പോലീസിനും ഗവൺമെന്റിനു തലവേദനയായി മാറിയ നീലിമ കൊലക്കേസ് അന്വേഷിച്ച് വിജയിച്ച ഒരു എസ്ഐ കിഷോറിനെ പറ്റി... ഒരു തെളിവു പോലും കിട്ടാതെ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതിയതാണ്... ഇയാളത് എത്ര പെട്ടന്നാണ് തെളിയിച്ചത്... നീയേതായാലും പത്തുമണിയാകുമ്പോൾ വാ ... " ഞാൻ വരാം... അങ്ങനെയൊരു പുലിയുണ്ടെങ്കിൽ എനിക്കുമൊന്ന് പരിചയപ്പെടാമല്ലോ... " ശിവൻ ഫോൺ വച്ചു... നേരെവിശ്വനാഥമേനോന്റെ അടുത്തേക്ക് ചെന്നു... "അച്ഛാ.... ഇന്ന് ഉച്ചക്കേ ഞാൻ ഓഫീസിലെത്തൂ... എനിക്ക് സ്റ്റേഷൻ വരെ ഒന്ന് പോകണം... ബാലചന്ദ്രൻ സാർ വിളിച്ചിരുന്നു... നമുക്കുവേണ്ടി ഏതോ പുലിയെ കണ്ടുവച്ചിട്ടുണ്ടെന്ന്.... " "ആരാണപ്പാ ഇത്രവലിയ പുലി... " "ആ ആർക്കറിയാം... ഏതോ ഒരു കിഷോറാണെന്നാണ് പറഞ്ഞത്... " കിഷോർ.... ആ പേര് മുമ്പെന്നോ കേട്ടതു പോലെ തോന്നുന്നല്ലോ...

ഏതായാലും നീ ആദിയേയും കൂട്ടിക്കോ... ഉച്ചവരെ ഓഫീസിലെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം...." "അപ്പോൾ മയൂഖയേയും കീർത്തിയേയും ആര് കോളേജിലെത്തിക്കും.... " ശിവൻ ചോദിച്ചു... "ആ കാര്യമോർത്ത് പേടിക്കേണ്ട അവരെ പോകുന്നവഴി ഞാൻ ഡ്രോപ്പ്ചെയ്തോളാം... നീ ആദിയേയുംകൂട്ടി ബാലചന്ദ്രന്റെയടുത്തേക്ക് ചെല്ല്..." "ശരിയച്ഛാ... അവനെ ഞാൻ വിളിച്ചോളാം.... " ആദിയേയും കൂട്ടി ശിവൻ സിഐ ബാലചന്ദ്രന്റെ ഓഫീസിലെത്തി... അവർ ബാലചന്ദ്രന്റെ ഓഫീസിനുള്ളിലേക്ക് അയാളുടെ അനുവാദത്തോടെ കയറി... നിങ്ങളായിരുന്നോ... എന്നിട്ടാണ് അനുവാദം ചോദിച്ചത്.... നേരെ കയറി വന്നാൽ പോരെ... "അതല്ലല്ലോ അതിന്റെ മര്യാദ... " ശിവൻ പറഞ്ഞു... "പിന്നേ ഒരു മര്യാദയുള്ളവർ വന്നിരിക്കുന്നു... അതു പോട്ടെ അച്ഛന്റെ വിശേഷമെന്തൊക്കെയാണ്... " "ഇപ്പോഴും പയറുമണിപോലെ നല്ല ഉഷാറായിട്ട് നിൽക്കുന്നു... അതല്ല എവിടെ സാറ് പറഞ്ഞ പുലി...

" ഇപ്പോൾ വരും... കുറച്ചു മുമ്പ് ഞാൻ വിളിച്ചപ്പോൾ ആള് പുറപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു... ഇപ്പോൾ ഇവിടെ എത്തേണ്ട സമയം കഴിഞ്ഞു... നിങ്ങൾക്ക് കുടിക്കാൻ ചായയോ കാപ്പിയും അതോ ജ്യൂസ് വല്ലതുമാണോ വേണ്ടത്... " "ഇപ്പോൾ ഒന്നും വേണ്ട... " അതു പറഞ്ഞാൽ പറ്റില്ല... എന്റെ അഥിതികളാണ് നിങ്ങൾ അപ്പോൾ എന്തെങ്കിലും പറഞ്ഞേ പറ്റൂ... " "സാറിനത്ര നിർബന്ധമാണെങ്കിൽ ഒരോ ലൈംജ്യൂസ് കുടിക്കാം .... " ബാലചന്ദ്രൻ ലൈംജ്യൂസിന് ഓഡർ ചെയ്തു... "അപ്പോൾ ആ പെൺകുട്ടിയുടെ മുറച്ചെറുക്കൻ എന്നു പറയുന്നവനാണ് പ്രശ്നക്കാരനല്ലേ... കക്ഷി അന്ന് പൊക്കിയ ആ വിരുതൻ തന്നെയല്ലേ..." "ആള് അതുതന്നെയാണ്... പക്ഷേ അതല്ല പ്രശ്നം... അവളുടെ അച്ഛന്റെ അനിയൻ വന്നകാര്യം പറഞ്ഞിരുന്നില്ലേ... അവളുടെ അച്ഛന്റെ സ്വത്താണ് അവർക്കു വേണ്ടത്... അതിനു വേണ്ടി അവർ അവളെ അപായപ്പെടുത്താനും മടിക്കില്ല... " "അവരുടെ സ്ഥലം എവിടെയാണെന്നറിയോ...." "ഇല്ല അതല്ലേ പ്രശ്നം... "

"ഇത് തലവേദന നിറഞ്ഞ ഒരു കേസാണല്ലോ... ഏതായാലും നമുക്ക് നോക്കാം... " "പെട്ടന്നാണ് പുറത്തുനിന്ന് ഒരാളുടെ ശബ്ദം കേട്ടത്... " അവർ അവിടേക്ക് നോക്കി.... അവിടെ നിൽക്കുന്ന ആളെ കണ്ട് ശിവനും ആദിയും അന്തംവിട്ടുനിന്നു... " "എടാ കിഷോറേ... നീയെന്താടാ ഈ വേഷത്തിൽ.... " ആദി എഴുന്നേറ്റ് കിഷോറിന്റെ അടുത്തുചെന്ന് അവനെ കെട്ടിപ്പിടിച്ചു.... "പിന്നെ പോലീസിന് പോലീസിന്റെ വേഷമല്ലേ അണിയാൻ പറ്റൂ... " "നീ പോലീസോ... അന്ന് നീ പറഞ്ഞത് ഒരു അധ്യാപകനാവണമെന്നാണല്ലോ... എന്നിട്ടെന്തേ ഈ ജോലി തിരഞ്ഞെടുത്തു... " അതൊരു കഥയാണ് മോനേ... എല്ലാം പിന്നെ പറയാം... പിന്നെ എന്താണ് മച്ചുണ്യന്മാർ ഇവിടെ..." "ഞങ്ങൾക്ക് വേണ്ടിയാണല്ലോ നിന്നെ ഇവിടെ വിളിച്ചു വരുത്തിയത്... " ശിവൻ പറഞ്ഞു "അപ്പോൾ നിങ്ങൾ പരിചയക്കാരാണോ.... " ബാലചന്ദ്രൻ ചോദിച്ചു... "പരിചയക്കാരാണോന്നോ... ഞങ്ങൾ ഒന്നിച്ച് പഠിച്ചവരല്ലേ.... എന്റെ വീട്ടിൽ എന്നേക്കാൾ ഇവനെയായിരുന്നു അവർക്ക് കൂടുതൽ ഇഷ്ടം...

പഠിത്തം കഴിഞ്ഞ് ഇവൻ ഗൾഫിലേക്ക് പോയതാണ്.... പിന്നെ കാണുന്നത് ഇപ്പോഴാണ്.... നീ നാട്ടിലുണ്ടായിരുന്നിട്ടും വീട്ടിലേക്കൊന്ന് വരാൻ നിനക്ക് തോന്നിയില്ലല്ലോ... " "അതിന് ഞാൻ ഈ കുപ്പായമണിഞ്ഞതിനുശേഷം നിന്നു തിരിയാൻ പറ്റിയിട്ടുവേണ്ടേ... കഷ്ടകാലത്തിന് ഒരു കേസ് അന്വഷിച്ച് കണ്ടുപിടിച്ചു പിന്നെ വരിവരിയായി കേസുകൾ വരികയില്ലേ.... ഈ ബാലചന്ദ്രൻ സാറിന്റെ അല്ല എന്റെ ഈ ഇരിക്കുന്ന അമ്മാവന്റെ പിടിപാടിന്മേലാണ് എനിക്ക് ഇവിടേക്ക് മാറ്റം കിട്ടിയത്... വന്നിട്ടേയുള്ളൂ ഇന്ന് ചാർജ്ജെടുക്കണം..." "അപ്പോൾ സാറിന്റെ... " "അതെ എന്റെ അനിയത്തി നിർമ്മലയുടെ മകനാണ് ഇവൻ... നീ പറഞ്ഞല്ലോ ഇവൻ ഗൾഫിൽ പോയെന്ന്... മൂന്നുമാസമാണ് ഇവനവിടെ നിന്നുള്ളൂ... പോയപോലെ ഇവൻ തിരിച്ചു പോന്നു... ഇവന് നിങ്ങൾ പറഞ്ഞതുപോലെ അധ്യാപകനാവാനുള്ള മോഹമാണ് മനസ്സിലുണ്ടായിരുന്നത്... എന്നാൽ എന്റെ ഒറ്റ നിർബന്ധത്തിനു വഴങ്ങിയാണിവൻ എസ്ഐ ടെസ്റ്റ് എഴുതിയത്.... " "അങ്ങനെ വരട്ടെ അപ്പോൾ സ്വയം തീരുമാനമല്ല ഈ വേഷം.... " അതു പോട്ടെ എന്താണ് നിങ്ങളുടെ പ്രശ്നം.... ഏകദേശരൂപം അമ്മാവൻ പറഞ്ഞിരുന്നു...

ഇവിടെയുള്ള ആ ക്രിമിനലിന്റെ കാര്യം ഞാൻ നോക്കിക്കോളാം അവന്റെ അഡ്രസ്സ് പറഞ്ഞാൽ മതി.... പിന്നെ മറ്റൊരു പ്രശ്നം പറഞ്ഞു... ആരാണ് ആ പെൺകുട്ടി... ഈ ക്രിമിനലും അവളും നമ്മിലുള്ള ബന്ധവും അവളും നീയും തമ്മിലുള്ള ബന്ധവും എന്താണ്....? അവളെ അന്വേഷിച്ചുവന്ന അയാൾ ആരാണ് എവിടെയുള്ളതാണ് അവര്... ഇത്രയും ചോദ്യത്തിന് ഉത്തരം വേണം എനിക്ക്... " "ശിവൻ എല്ലാ കാര്യവും കിഷോറിനോട് പറഞ്ഞു.... " "അപ്പോൾ അയാള് എവിടെയുള്ളതാണെന്ന് അറിയില്ല അല്ലേ... അയാൾ വന്ന കാറിന്റെ നമ്പർ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ..." "എനിക്കറിയാം നമ്പർ... " ആദി മോഹനൻ വന്ന കാറിന്റെ നമ്പർ പറഞ്ഞുകൊടുത്തു... " "ഇതു മതി... ഇനി ഞാൻ നോക്കിക്കോളാം... പിന്നെ ഇന്ന് വൈകീട്ട് ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്... അഞ്ചുമണി കഴിയില്ലേ നീ വീട്ടിലെത്താൻ... അപ്പോഴേക്കും ഞാൻ വരാം.... പിന്നെ ആരോടും ഞാൻ വരുന്ന കാര്യം പറയേണ്ട.... കുടെ ഇവിടെ ചാർജ്ജെടുത്തതും അവർക്കൊരു സർപ്രൈസ് കൊടുക്കാമല്ലോ... " അത് നല്ലതാണ്... നിന്നെ കാണുമ്പോൾ അവർ ഞെട്ടണം... ആദി പറഞ്ഞു.... "ഇവന് ഒരു മാറ്റവും ഇല്ലല്ലോ... എങ്ങനെയാണ് നിന്റെ അനിയത്തി ഇവന്റെ കൂടെ ജീവിക്കുക... "

"അതാണ് ആദി... എടാ ഞാൻ മാറിയാൽ ഞാൻ ഞാനല്ലാതെയാകില്ലേ... അപ്പോൾ ഞാൻ ഞാനല്ലാതെ മാറിയാൽ ഞാനെന്ന വ്യക്തി ഇല്ലാതാവില്ലേ... " "എന്ത്... എന്തൊക്കെയാണ് നീയിപ്പോൾ പറഞ്ഞത്... ഏതു സിനിമയിലെ ഡയലോഗാണ് നീ പറഞ്ഞത്..." "അതൊന്നും നിനക്ക് പിടി കിട്ടില്ല മോനേ.... അത് ആദിയാണ്.... കൂടെ നടക്കുന്ന എനിക്കുപോലും ഇവനെ ഇതുവരെ അറിയാൻ പറ്റിയിട്ടില്ല... എന്നാൽ വൈകീട്ട് കാണാം... ഓഫീസിൽ പോകണം... അച്ഛൻ കണക്കെല്ലാം നോക്കി തല പുണ്ണാക്കുന്നുണ്ടാകും..." ശിവനും ആദിയും അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️ "ഏട്ടാ...ഏട്ടാ... " മോഹനന്റെ വിളികേട്ട് ഭരതൻ പുറത്തേക്ക് വന്നു... "എന്താണെടാ നിന്നു കാറുന്നത്... " "ഏട്ടാ... നമ്മുടെ എസ്ഐ രാജൻ പറഞ്ഞ പോലീസുകാരനെ ഞാൻ പോയി കണ്ടു.... " "എന്നിട്ട്... " "നമ്മൾ കരുതിയതുപോലെ അവൾ ആ വീട്ടിയല്ല താമസിക്കുന്നത്.... ആ വിശ്വനാഥമേനോന്റെ കൂട്ടുകാരനാണ് അവളെ ഏറ്റെടുത്ത് വളർത്തിയത്...

ഒരു കാവുംപുറത്തെ ഉണ്ണി കൃഷ്ണമേനോൻ... അയാളുടെ പെങ്ങളുടെ മകനാണ് നമ്മളെ സഹായിക്കാമെന്നേറ്റത്.... ഒരു സതീശൻ....." "അതെങ്ങനെയാടാ.... അവൻ സ്വന്തം അമ്മാവനേയും അവളേയും ചതിക്കുമോ...." അവിടെയാണ് നമ്മൾക്കനുകൂലമായ കാര്യമുള്ളത്... ഈ പറഞ്ഞവന്റേയും അവളുടേയും വിവാഹം ചെറുപ്പത്തിലേ ഉറപ്പിച്ചതായിരുന്നു... എന്നാൽ ഇവനൊരു മദ്യപാനിയും തല്ലുകൊള്ളിയും അല്ലറ ചില്ലറ പലിശയുടെ പരിപാടിയുമൊക്കെയുണ്ട്.... എന്നാൽ ഇവന് ചുളിവിൽ മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്... അതിന്റെ സത്യാവസ്ഥ അറിയില്ല... എന്നാൽ ഈ കാര്യം അവളും ആ ഉണ്ണി കൃഷ്ണമേനോനും അറിഞ്ഞു... ഇപ്പോൾ അവൾ വിശ്വനാഥമേനോന്റെ മോനെ വിവാഹം കഴിക്കും എന്നുപറഞ്ഞാണ് അവനെ വെല്ലുവിളിച്ചത്....

ഇവനാണെങ്കിൽ വിശ്വനാഥമേനോന്റെ മകനേയും അന്നെന്നെ തല്ലിയവനേയും കൊല്ലാൻ നടക്കുകയാണ്.... മാത്രമല്ല... അവളെ ഒരു രാത്രിയെങ്കിലും സ്വന്തമാക്കണമെന്ന വാശിയിലാണവൻ.... " മോഹനനൻ പറഞ്ഞതു കേട്ട് ഭരതൻ ഉറക്കെ ചിരിച്ചു..... "മതിയെടാ... ഇതുമതി... അപ്പോൾ ഒരു വെടിക്ക് രണ്ട് പക്ഷി.... അവളെ നമുക്ക് കാര്യം കഴിഞ്ഞ് അവന് കൊടുക്കാം.... ഒരു രാത്രിയോ പല രാത്രിയിലോ അവളുമായിട്ട് അവൻ സുഖിക്കട്ടെ... അതിനുമുമ്പ് നിന്നെ തല്ലിയവനേയും അവളെ കെട്ടാൻ പോകുന്നവനേയും തീർക്കാനുള്ള എല്ലാ സഹായവും നമുക്ക് ചെയ്തു കൊടുക്കണം... അതിന് എത്ര പണം ചിലവായാലും അതെനിക്ക് പ്രശ്നമല്ല.... പാലത്തൊടിയിലെ ഒരുത്തന്റെ മേൽ കൈ വച്ചവൻ ഈ ഭൂമിക്ക് ആവിശ്യമില്ല... ഇത് നമ്മുടെ അഭിമാനത്തിന്റെ പ്രശ്നമാണ്.... അങ്ങനെ ആ മാണിശ്ശേരി വിശ്വനാഥമേനോൻ അനുഭവിക്കണം....... " "അനിഭവിപ്പിക്കാം.... അതിനുമുമ്പ് എന്റെ മുഖത്തടിച്ചവന്റെ ആ കൈ എനിക്കു വേണം.... " മോഹനൻ പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story