ശിവമയൂഖം: ഭാഗം 34

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്നെ നിങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കാം... എത്ര നെറികെട്ടവനായാലും ഒരിക്കൽ പറഞ്ഞ വാക്ക്മാറ്റിപറയുന്ന ശീലം ഈ സതീശനില്ല... അങ്ങനെയൊന്നുണ്ടാവണമെങ്കിൽ ഈ സതീശന്റെ തല മണ്ണിൽ കുത്തും... " സതീശൻ പറഞ്ഞുനിർത്തിയതും അവന്റെ ഫോണടിച്ചു.... അവൻ ഫോണെടുത്തുനോക്കി... "മോഹനനൻ" അവന്റെ നാവിൽ നിന്നും ആ പേര് പുറത്തുവന്നു.... സതീശൻ ശിവനേയും കിഷോറിനേയും ആദിയേയും നോക്കി... നൂറായുസ്സാണ് ഈ പഹയന്... ഇവന്റെ കാര്യം പറഞ്ഞുതീരുന്നതിനുമുമ്പേ കണ്ടില്ലേ അവന്റെ കോൾ വന്നത്... "എന്തിനാണിപ്പോൾ അവൻ നിന്നെ വിളിക്കുന്നത്... " ശിവൻ സംശയത്തോടെ ചോദിച്ചു... മറ്റെന്തിന്... കാര്യം അതുതന്നെ... ഒന്നുകിൽ പഴയതുപോലെ മയൂഖയെക്കൊണ്ട് അവർ പറഞ്ഞ വിൽപത്രത്തിൽ ഒപ്പിടീപ്പിക്കുക... അല്ലെങ്കിൽ നിങ്ങളുടെ നീക്കം മനസ്സിലാക്കി അവരെ അറിയിക്കുക... അതൊന്നുമല്ലാതെ അവർക്കെന്നോട് എന്തു കാര്യമാണ് പറയാനുള്ളത്... അപ്പോഴേക്കും കോൾ കട്ടായിരുന്നു... "ഇനി വിളിച്ചാൽ നീയേതായാലും ഫോണെടുക്ക്...

എന്താണ് അവർ പറയുന്നതെന്നറിയാമല്ലോ..... " കീഷോറത് പറഞ്ഞുതീരുംമുന്നേ വീണ്ടും ഫോൺ റിങ്ങ് ചെയ്തു... സതീശൻ ഫോണെടുത്തു... "എന്താ സതീശാ നിനക്ക് ഫോണെടുക്കാൻ ഒരു മടി... " മോഹനനൻ ചോദിച്ചു... "ഞാനെന്തിന് നിങ്ങളുടെ കോളെടുക്കണം... എടുത്തോടുത്തോളം മതി... അതിന് ഞാൻ അനുഭവിച്ചു കഴിഞ്ഞു... " സതീശാ നീ മര്യാദക്കാരനായെന്ന് ഞാനറിഞ്ഞു... അതൊക്കെ നിന്റെ ഇഷ്ടം... ഇപ്പോൾ ഞാൻ വിളിച്ചത് നിന്നോടു കാര്യം പറയാനാണ്... " അത് പുതിയ കാര്യമൊന്നുമല്ലല്ലോ... നിങ്ങൾ വിളിക്കുന്നത് മയൂഖയുടെ സ്വത്ത് അവളുടെ കൈകൊണ്ട് നിങ്ങൾക്ക് എഴുതിത്തരാനല്ലേ... എന്നാൽ കേട്ടോ ഇനി അങ്ങനെയൊരു മോഹം മനസ്സിൽ വച്ച് നടക്കേണ്ട... അത് നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല... " "എന്താ സതീശാ... നിനക്കൊരു ഭീഷണിയുടെ സ്വരം... എനിക്കറിയാം നിനക്ക് ഞങ്ങളോട് ദേഷ്യമാണെന്നറിയാം... നീ പരിക്ക് പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഞങ്ങളാരും നിന്നെ കാണാനോ നിന്നെ സഹായിക്കുന്ന മുതിർന്നില്ല എന്നതു സത്യം തന്നെ...

എന്നാൽ നീ ഒന്നാലോചിക്ക്... ഞങ്ങളാരെങ്കിലും അവിടെ വന്ന് നിന്നെ സഹായിച്ചാൽ അതിന്റെ ഭവിഷ്യത്ത് നിനക്കു മാത്രമല്ല ഞങ്ങൾക്കും കൂടിയാണ്... പിന്നെ ഏതായാലും ഞങ്ങൾ വരാതിരുന്നതു നന്നായില്ലേ... അല്ലെങ്കിൽ നിനക്ക് അവളോടും ആ മാണിശ്ശേരിയിലുള്ളവരുമായി കൂട്ടുകൂടാൻ സാധിക്കുമായിരുന്നോ... " "അതെന്തെങ്കിലുമാകട്ടെ.... നിങ്ങളിപ്പോൾ വിളിച്ചതെന്തിനാണ്... അതാണ് എനിക്കറിയേണ്ടത്... " പറയാം... നിനക്കിപ്പോൾ അവരുമായി കൂടുതൽ ബന്ധമായി... ഈ ബന്ധംമുറിയാതെ കൂടുതൽ അവരുമായി അടുക്കണം... നിന്നിലവർക്ക് കൂടുതൽ വിശ്വാസമുണ്ടാക്കണം... ഇനിയൊരിക്കലും അവരെ നീ ചതിക്കില്ലെന്ന വിശ്വാസം അവർക്കുമുണ്ടാകണം അതിനുമുമ്പ് അവരുടെ പുതിയ നീക്കങ്ങൾ നീ മനസ്സിലാക്കി എന്നെ അറിയിക്കണം... ഇതെല്ലാം ചെയ്താൽ അന്ന് നിന്നോട് പറഞ്ഞ തുകയേക്കാൾ ഇരട്ടിത്തുക നിനക്ക് തരും... എന്തുപറയുന്നു നീ... നിന്റെ തീരുമാനം ഉടനെ പറയേണ്ട... നല്ലോണം ആലോചിച്ച് ഒരു മറുപടി പറഞ്ഞാൽ മതി... " സതീശൻ കുറച്ചു നേരം ആലോചിച്ചു...

"ഞാനൊന്ന് ആലോചിക്കട്ടെ... എന്നിട്ട് വിളിക്കാം ഞാൻ... " "മതി അതുമതി... പക്ഷേ വല്ലാതെ വൈകരുത്... നീ സ്വപ്നം പോലും കാണാത്തത്ര പണമാണ് നിനക്ക് കിട്ടാൻ പോകുന്നത്... ഞങ്ങൾക്കനുകൂലമായൊരു മറുപടി കിട്ടുമെന്ന ഉറപ്പിൽ നിന്റെ വിളിയും പ്രതീക്ഷിച്ച് ഞങ്ങൾ കാത്തിരിക്കും... " സജീവൻ കോൾ കട്ട് ചെയ്തു.. കേട്ടല്ലോ അയാൾ പറഞ്ഞത്... ഇനിയും അവനുവേണ്ടി ഞാൻ ഇറങ്ങണമെന്ന്.. ഇത് അത്രപ്പെട്ടന്നൊന്നും തീരില്ല... എനിക്കറിയാം ഇനി എന്താണ് വേണ്ടതെന്ന്... " സതീശാ... നീ അബദ്ധമൊന്നും കാണിക്കരുത്... നല്ലൊരു പിടിവള്ളിയാണ് നമുക്ക് കിട്ടിയത്... അതിലൂടെ വേണം നീ മുന്നോട്ടു പോകാൻ.... അയാൾ പറഞ്ഞതിന് സമ്മതമാണെന്ന് നീ പറയണം... എന്നിട്ട് നിന്നോട് അയാളെന്താണോ ചെയ്യാൻ പറഞ്ഞത് അത് അവർക്കെതിരായി നീ ചെയ്യണം... അവരുടെ നീക്കങ്ങൾ നീ മനസ്സിലാക്കണം... അതിലൂടെ വേണം നീ അവർക്കെതിരെ നീങ്ങാൻ... " നിങ്ങൾ പറയുന്നത് ശരിയാണ് പക്ഷേ നിങ്ങളെപ്പോലെ ഒന്നിനും ക്ഷമ എനിക്കില്ലാ... ചിലപ്പോൾ ഞാൻ എന്തെങ്കിലും ചെയ്തുപോയെന്നിരിക്കും...

" പാടില്ല സതീശാ... എന്ത് കേട്ടാലും കണ്ടാലും അതിനെതിരെ തിടുക്കത്തിൽ പ്രതികരിക്കരുത്... ആദ്യം വേണ്ടത് ആ മോഹനന്റെ അയാളുടെ ഏട്ടനേയും തമ്മിൽ തെറ്റിക്കുകയാണ് വേണ്ടത്... നീ അയാളെ വിളിച്ച് എല്ലാത്തിനും സമ്മതമാണെന്ന് പറയണം... എന്നിട്ട് അവരുടെയടുത്തൊന്ന് നീ പോകണം... ഒന്നോ രണ്ടോ ദിവസം അവരുടെ നിഴലായി നിന്ന് എല്ലാം മനസ്സിലാക്കിയെടുക്കണം നീ... " ആദി പറഞ്ഞു അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്... പക്ഷേ നമ്മുടെ കളികൾ പാളിയിൽ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ പറ്റില്ല... അവർ എന്തും ചെയ്യും... പിന്നെ..." സതീശനൊന്ന് ചുറ്റും കണ്ണോടിച്ചു... "നമ്മുടെ കൂടിക്കാഴ്ച പരമാവധി ഇങ്ങനെയുള്ള സ്ഥലത്ത് നിന്നും ഒഴിവാക്കുന്നതാണ് നല്ലത്... നമ്മുടെ ഓരോ നീക്കവും ആരോ നിരീക്ഷിക്കുന്നുണ്ട്... ഇവിടെ നടക്കുന്ന ഓരോ കാര്യവും അപ്പപ്പോൾ അവർ അറിയുന്നുണ്ടെങ്കിൽ... അങ്ങനെ ആരോ നമുക്കുചുറ്റുമുണ്ട്... അതാരാണെന്ന് പറയാൻ പറ്റില്ല..." സതീശൻ ശബ്ദം താഴ്ത്തി പറഞ്ഞു... നീ പറഞ്ഞത് സത്യമാണ്...

നമ്മൾ ഇതുപോലുള്ള സ്ഥലത്ത് കണ്ടുമുട്ടുന്നത് പ്രശ്നമുള്ള കാര്യമാണ്... നമ്മുടെ ഓരോ നീക്കവും അതീവ രഹസ്യമായിരിക്കണം..." കിഷോർ പറഞ്ഞു... "അതാണ് നല്ലത്.... നീ ആ മോഹനന്റെ വിളിച്ച് സംസാരിക്ക്... ഞങ്ങൾ പോവുകയാണ്... ഇവിടെ കൂടുതൽ നേരം നിൽക്കുന്നത് അപകടമാണ്.... " ശിവൻ പറഞ്ഞു... "എന്നാൽ ശരി ഞാൻ രാത്രിയിൽ അയാളെ വിളിച്ചോളാം... " ശിവനും ആദിയും കിഷോറും അവിടെനിന്നും മടങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "കീർത്തി ശിവനും ആദിയും കൂടി എവിടേക്കാണ് പോയത്... വീണ്ടും തുടങ്ങിയോ നാട് നന്നാക്കാനുള്ള ഇറങ്ങിത്തിരിക്കൽ..." ലക്ഷ്മി ചോദിച്ചു... "ആർക്കറിയാം... അങ്ങനെയാണെങ്കിൽ ആദിയേട്ടനെ കൂടെ കൂട്ടുമോ... ഇനി ആദിയേട്ടനേയും ആ നിലയിലേക്ക് മാറ്റിയെടുക്കാനാണോ പരിപാടി... " "അങ്ങനെയൊന്നുണ്ടാകുമോ.... ആദിയെ അതിന് കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല... " "അതും ശരിയാണ്... അതു പോലത്തെ നല്ലകാര്യത്തിനൊന്നും അയാളെ കിട്ടില്ലല്ലോ..." "എന്താ മോളെ ഇത്... നിന്നെ വിവാഹം കഴിക്കാൻ പോകുന്നവനല്ലേ ആദി...

അവനെപ്പറ്റി ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ... " എല്ലാം കേട്ടുനിന്ന ശ്യാമള ചോദിച്ചു... "അതിനമ്മേ... ഇവർ രണ്ടും ഏതു നേരവും കീരിയും പാമ്പുമല്ലേ.... രണ്ടും അങ്ങോട്ടുമിങ്ങോട്ടും വിട്ടുകൊടുക്കില്ല... ഇവരെ പറ്റി അമ്മക്ക് കൂടുതൽ അറിയാത്തതു കൊണ്ടാണ്... ഇപ്പോൾ പറഞ്ഞതെല്ലാം വെറും നേരം പോക്ക്.... എങ്ങനെയാണ് ഇവർ തമ്മിൽ ഒന്നിച്ച് മുന്നോട്ടു പോവുക എന്നാണ് എനിക്ക് സംശയം..." മയൂഖ പറഞ്ഞു... "വേണ്ട വേണ്ടാ... എന്റെ കണവനെ അങ്ങനെ നീ കുറ്റം പറയേണ്ടാ... ഞാനും ആദിയേട്ടനും അങ്ങനെയാണ്... ഇതൊന്നുമില്ലെങ്കിൽ എന്താണെടീ ജീവിതത്തിനൊരു ത്രില്ല്... "അത് നല്ല കയ്ക്കരുത്തുള്ള ആണിന്റെ പെട കിണ്ടാഞ്ഞിട്ടാണ്... ഇവളുടെ സ്വഭാവത്തിനനുസരിച്ചുള്ള ഒരു കോന്തനായിപ്പോയി ആദി... " ലക്ഷ്മി പറഞ്ഞു... "എന്താണ് എന്റെ മരുമകനെ പറ്റി ഒരു കുറ്റം പറച്ചിൽ... " അവിടേക്കുവന്ന വിശ്വനാഥമേനോൻ ചോദിച്ചു.... "ഒന്നുമില്ലേ... ഇവളുടേയും ആദിയുടേയും സ്വഭാവത്തെക്കുറിച്ച് പറഞ്ഞതാണ്... " ലക്ഷ്മി പറഞ്ഞു...

"അതിനെന്താ എന്റെ മക്കൾക്കൊരു കുറവ്... " ഒന്നുമില്ലേ... ഇത്രയും തങ്കപ്പെട്ട മക്കൾ വേറെയെവിടേയും കാണില്ല...അതവിടെ നിൽക്കട്ടെ... നിങ്ങൾക്കറിയോ ശിവനും ആദിയും എവിടേക്കാണ് പോയതെന്ന്..." "എനിക്കെങ്ങനെ അറിയാം... എന്നോട് പറഞ്ഞിട്ടാണോ അവർ പോയത്... ഞാൻ വരുന്നതിനുമുന്നേ അവർ പോയിട്ടില്ലേ..." "എന്തോ... അച്ഛനോട് മോനൊന്നും പറഞ്ഞിട്ടില്ലല്ലേ... നിങ്ങൾ മൂന്നും കൂടി എല്ലാ രഹസ്യവും ഓഫീസിൽ വച്ച് ചർച്ചചെയ്തിട്ടല്ലേ അവിടെനിന്നും ഇറങ്ങുക.. എന്നിട്ട് അച്ഛനോട് മോനൊന്നും പറഞ്ഞിട്ടില്ലത്രേ..." "അത് മുമ്പല്ലേ... ഇപ്പോൾ അങ്ങനെയൊന്നുമില്ല... അവൻ പോകുന്നതൊന്നും എന്നോട് പറഞ്ഞിട്ടില്ല.. നമ്മളറിയാൻ പാടില്ലാത്ത എന്തൊക്കെയോ ചില രഹസ്യങ്ങൾ അവനിലുണ്ട്... അതെന്തായാലും ദോഷം വരുന്ന കാര്യമായിരിക്കില്ല... അങ്ങനെയൊന്നിനും അവനെ കിട്ടില്ല..." "അതെനിക്കറിയാം... എന്നാലും എനിക്കെന്തോ ഒരു പേടി... ആ മോഹനനും അവന്റെ ചേട്ടനും എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നതെന്ന് പറയാൻ പറ്റില്ല... "

"അതോർത്ത് നീ തല പുണ്ണാക്കേണ്ടാ... കിഷോർ ഈ സ്റ്റേഷനിലുള്ളോടത്തോളം കാലം അങ്ങനെയൊന്നും സംഭവിക്കില്ല... അതെനിക്ക് പൂർണ്ണവിശ്വാസമുണ്ട്... " "അതാണ് എനിക്കുമുള്ളൊരു ആശ്വാസം..." "പിന്നെ ഞാൻ വന്നത് നിന്റെ സംശയങ്ങൾ തീർക്കാനല്ല... എനിക്ക് പതിവ് ചായ കിട്ടിയിട്ടില്ല... ഇന്നെന്താ അടുക്കളയിൽ വല്ല പണിമുടക്കും തടത്തുന്നുണ്ടോ.. ഉണ്ടെങ്കിൽ പറയണം... പുറത്തിറങ്ങിയാൽ നല്ല അസ്സൽ ചായ കിട്ടും... നീയുണ്ടാക്കുന്നതുപോലെ വാടവെള്ളമല്ല... നല്ലൊന്നാന്തരം ചായ... " "പിന്നേ... ഇതുവരെ ഞാനുണ്ടാക്കിയ വാടവെള്ളമല്ലേ കുടിച്ചിരുന്നത്... ഇന്നുവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ലല്ലോ... " കുഴപ്പമുണ്ടായിട്ടെന്താ കാര്യം... പിന്നേയും അതുതന്നെ കുടിക്കാനല്ലേ യോഗം... "

"ഇതാ അങ്കിൾ ചായ..." ഈ സമയത്തിനിടക്ക് മയൂഖ അടുക്കളയിൽ പോയി ചായയുമായി വന്ന് വിശ്വനാഥമേനോന് കൊടുത്തു... "കണ്ടോ ചായയെന്ന് പറഞ്ഞില്ല അതിനു മുന്നേ ചായ വന്നു... ഇതെല്ലാം കണ്ടു പഠിക്കെന്റെ ലക്ഷ്മീ... " അയാൾ ചായ ഒരു കവിൾ കുടിച്ചു... ആഹാ... എന്തു നല്ല ചായ... ഇതാണ് ചായ... അല്ലാതെ നീയുണ്ടാക്കുന്ന വാടവെള്ളമല്ല... "ആണോ... ചായക്ക് അത്രക്ക് സ്വാദുണ്ടോ... മരുമകളെ വല്ലാതങ്ങ് പുകഴ്ത്തല്ലേ... ഇത് ഞാനുണ്ടാക്കി വച്ച ചായതന്നെയാണ്... മയൂഖമോള് എടുത്തു തന്നു എന്നേയുള്ളൂ... ഇനി ചായ ഇവൾ എടുടുത്തുതന്നതുകൊണ്ട് വാടവെള്ളം നല്ല രുചിയുള്ള ചായയായി മാറിയോ എന്നറിയില്ല... " "ചിലപ്പോൾ അങ്ങനെയും വരാം... " ഇതും പറഞ്ഞ് വിശ്വനാഥമേനോൻ ചിരിച്ചുകൊണ്ട് പെട്ടന്ന് അവിടെനിന്നും ഉമ്മറത്തേക്ക് നടന്നു... അപ്പോഴേക്കും ശിവന്റെ കാറ് മുറ്റത്ത് വന്നുനിന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story