ശിവമയൂഖം: ഭാഗം 46

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്നാൽ നന്ന്... " അവർ പാലത്തൊടി ബംഗ്ലാ വിന്റെ ഗെയ്റ്റുകടന്ന് പോർച്ചിൽ കാർ നിർത്തി... കാറിന്റെ ശബ്ദം കേട്ട് ഭരതൻ പുറത്തേക്ക് വന്നു... "കാറിൽ നിന്നിറങ്ങിയ മോഹനനേയും സതീശനേയും കണ്ട് അവരുടെയടുത്തേക്ക് അയാൾ ചെന്നു... എന്താ മോഹനാ ഇത്രയും നേരം വൈകിയത്... " ഇവൻ വരാൻ കുറച്ചു നേരം വൈകി... പിന്നെ നമ്മുടെ സ്റ്റേഷനിലൊന്ന് പോയി... പുതിയ ഏമാൻ എങ്ങനെയുണ്ടെന്ന് അറിയണമല്ലോ... " "എന്നിട്ട് എന്താണ് അയാളുടെ സ്ഥിതി... " "അയാൾ പറഞ്ഞ പോലെ പുലിയാണേ... അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല... " "എല്ലാം അറിഞ്ഞുകൊണ്ടു നീ അവിടേക്ക് പോകേണ്ടല്ലോ... എന്നിട്ട് അയാൾക്ക് എന്തെങ്കിലും സംശയം നോന്നിയോ... " "ഇല്ല... വെറുതെയൊരു സൌഹൃദ സംഭാഷണം മാത്രം... " നീ അവിടെനിന്ന് പോന്നപ്പോൾത്തന്നെ നമ്മുടെ കോൺസ്റ്റബിൾ സദാനന്ദൻ വിളിച്ചിരുന്നു... നീയവിടെ വന്ന കാര്യം പറഞ്ഞു..."

"അയാളെന്തിനാണ് ഏട്ടൻ വിളിച്ചത്... " "അതയാളെ പറഞ്ഞിട്ട് കാര്യമില്ല... നമ്മൾ കൊടുത്ത പണത്തിനുള്ള നന്ദി കാണിച്ചതാണ്... നമുക്കനുകുലമായി നിൽക്കില്ലെന്നറിയാവുന്ന അയാളെ നീ കാണാൻ വന്നത് കണ്ടപ്പോൾ അയാൾക്കൊരു സംശയം... മാത്രമല്ല കൂടെ ഒരാളുമുണ്ടായിരുന്നെന്ന് പറഞ്ഞു... " നമുക്ക് ദോഷം വരുന്ന കാര്യം ഞാൻ ചെയ്യുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ... ആവശ്യം നമ്മളുടേതുതന്നെയല്ലേ... എന്റെ കൂടെ വന്നത് ഈ സതീശനാണ്... " "അപ്പോൾ ഇതാണ് സതീശൻ... ഞാൻ കരുതി കാണുമ്പോൾ നമ്മുടെ വിനായകനേയും മാണിക്യനേയും പോലെ കാണുമ്പോൾ തന്നെ ഒരു ഗുണ്ടയുടെ രൂപമാവുമെന്ന്... " എന്താ എന്നെ പിടിച്ചില്ലേ... അങ്ങനെയാണെങ്കിൽ പറയണം... എനിക്ക് ഇവിടേക്ക് വരാൻ ചിലവായ പൈസ തന്നാൽ മതി ഞാൻ പോയേക്കാം... " അവന്റെ പെട്ടന്നുള്ള മറുപടി ഭരതനെ ഒന്ന് അമ്പരപ്പിച്ചു... "

"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ സതീശാ... " "എങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ വല്ലതും മനസ്സിലുണ്ടെങ്കിൽ പറഞ്ഞാൽ മതി... നിങ്ങൾ തരുന്ന നക്കാപ്പിച്ചകൊണ്ടല്ല ഈ സതീശൻ ഇത്രയും കാലം ജീവിച്ചത് ഇനി അങ്ങനെയാവണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല... ജോലി ചെയ്താൽ കൂലി അത് ഏതവനോടായാലും കണക്കു പറഞ്ഞ് ഞാൻ വാങ്ങിക്കും... ആ പണത്തിനുള്ള ജോലി ഞാൻ ചെയ്തിരിക്കും... " "അതുകൊണ്ടാണല്ലോ നിന്നെ ഞങ്ങൾ വിളിച്ചത്... " വല്ലാതെ പൊക്കേണ്ട... നിങ്ങൾക്കുവേണ്ടി ചെയ്ത നെറികേടിനാണ് എനിക്ക് അപകടം സംഭവിച്ചത് അന്ന് നിങ്ങൾ ആ വഴിക്കൊന്ന് തിരിഞ്ഞു പോലും നോക്കിയില്ല... മറിച്ച് എന്നെ നിരീക്ഷിക്കാൻ നിങ്ങൾ ഒരു വാലാട്ടിപട്ടിയെ നിയോഗിക്കുകയും ചെയ്തു... ഞാൻ മനസ്സുമാറി നിങ്ങൾക്ക് എതിരെ പ്രർത്തിക്കുമെന്ന് കരുതിക്കാണും അല്ലേ... "

അതു പിന്നെ... ഞങ്ങളുടെ സുരക്ഷ ഞങ്ങൾ നോക്കേണ്ടേ സതീശാ... നീ മനസ്സുമാറി എല്ലാം വിളിച്ചു പറഞ്ഞാൽ അകത്തു പോകുന്നത് ഞങ്ങളല്ലേ... " അത് നല്ല തീരുമാനം... മറ്റുള്ളവർ എന്തായാലും പ്രശ്നമില്ല സ്വന്തം കാര്യംമാത്രം നടക്കണം... കുറച്ച് പണം അത്യാവിശ്യമായതുകൊണ്ടാണ് നിങ്ങളുടെ ഈ ആവശ്യം ഞാൻ ഏറ്റെടുത്തത് അല്ലാതെ നിങ്ങളെ പേടിച്ചിട്ടല്ല... ഒരു കാര്യം പറയാം... ഞാൻ എന്ത് എങ്ങനെ ചെയ്യുന്നു എന്ന് അന്വേഷിക്കാൻ ആരും വരരുത്... എന്നോട് ആജ്ഞാപിക്കാൻ ആരും വരേണ്ടതില്ല... എനിക്കിഷ്ടമുള്ളതുപോലെ ഞാൻ പ്രവർത്തിക്കും... അതൊരിക്കലും നിങ്ങൾക്ക് ദോഷമായി വരില്ല... മറിച്ച് നിങ്ങൾക്കനുകൂലമായേ വരികയുള്ളു... അതിനുമുമ്പ് നിങ്ങളുടെ നീക്കം അതെന്താണെന്നറിയണം.. അതനുസരിച്ചേ എനിക്ക് മുന്നോട്ടു പോവാൻ പറ്റൂ... " "നിനക്കിഷ്ടമുള്ളതുപോലെ ചെയ്യാം... അതിന് ആരും തലയിടില്ല....

പിന്നെ അവരുടെ നീക്കമാണ് ഞങ്ങൾക്കറിയേണ്ടത്... അവർക്കെതിരെ പുതിയൊരു നീക്കവുമായാണ് ഞങ്ങൾ നീങ്ങുന്നത്... അവൾ ഞങ്ങളുടെ ഏട്ടന്റെ മകളല്ല എന്ന് സ്ഥാപിക്കണം... " നല്ല തീരുമാനം... അവൾ നിങ്ങളുടെ ഏട്ടന്റെ മകളല്ലെന്ന് തീരുമാനിച്ചാൽ എല്ലാ പ്രശ്നവും തീരുമോ... പണ്ട് നിങ്ങളുടെ ഏട്ടൻ ചതിച്ച് ഗർഭിണിയാക്കിയ കഥ അവർക്ക് അറിയില്ലേ... അത് തെളിയിക്കാൻ അവരുടെ കയ്യിലും തെളിവ് ഉണ്ടാവില്ലേ... " "ഉണ്ടാവും... അന്നേരമാണ് കളി... ആ പെണ്ണ് പ്രസവത്തോടെ മരിച്ചതല്ലേ... ആ കൂട്ടത്തിൽ ആ കുഞ്ഞും മരിച്ചെന്ന് നമ്മൾ വരുത്തിതീർക്കണം... ആ ഹോസ്പിറ്റൽ ഇന്ന് നിലവിലില്ല... അന്നവിടുത്തെ ഡോക്ടർ അവർക്ക് കുറച്ചു പ്രായമായി എന്നാലും അവരും പ്രസവമെടുത്ത നേഴ്സിനേയും നമ്മുടെ വരുതിയിലേക്ക് കൊണ്ടുവരേണം... " ഭയങ്കര ബുദ്ധി തന്നെ... തല വല്ലാതെ വെയിലു കൊള്ളേണ്ട... മയൂഖ ജനിച്ച സമയത്തുള്ള എല്ലാ രേഖയും ആ ഹോസ്പിറ്റൽ പൂട്ടിയാലും ഇന്നും നിലനിൽക്കുന്നുണ്ടാകും...

അവൾ ജനിച്ച സർട്ടിഫിക്കറ്റുവരെ അവളുടെ വേണ്ടപ്പെട്ടവരുടെ കയ്യിലുണ്ടാകും.. ഇതിലൊന്നും നിങ്ങൾക്ക് ജയിക്കാൻ കഴിയില്ല... ആകെ രണ്ട് മാർഗ്ഗം മാത്രമേ നിങ്ങളുടെ കൈവശമുള്ളൂ... ഒന്നുകിൽ അവളെകൊണ്ട് എങ്ങനെയെങ്കിലും എഴുതി വാങ്ങിക്കുക... അല്ലെങ്കിൽ അവൾക്കവകാശപ്പെട്ടത് തിരിച്ചു കൊടുക്കുക... "അങ്ങനെ വെറുതേ കളയാനല്ല ഞാൻ ഇത്രയും കഷ്ടപ്പെട്ടത്... അവൾ അത് എഴുതി തരുമെന്ന് കരുതുകയും വേണ്ട... അവളെ അങ്ങ്തീർത്താൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ... " "അതിന് നിങ്ങൾ കുറച്ചു പനിക്കും ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അത് നടക്കുമെന്ന് കരുതേണ്ടാ..." സതീശൻ മനസ്സിൽ പറഞ്ഞു... അവളെ ഇല്ലാതാക്കിയാൽ നിങ്ങൾക്ക് ആ സ്വത്തനുഭവിക്കാൻ പറ്റുമോ... പണ്ടത്തെ കാലമല്ല... ഇന്നത്തെ പോലീസുകാർ മിടുക്കന്മാരാണ്... അവൾക്കെന്തെങ്കിലും സംഭവിച്ചാൽ അത് നിങ്ങൾക്ക് നേരെ തിരിഞ്ഞുവരും...

കാരണം എല്ലാവർക്കുമറിയാം ഇതിനു പിന്നിൽ നിങ്ങളാണെന്ന്... " "പിന്നെ എന്താണ് മാർഗ്ഗം... " മാർഗ്ഗമുണ്ട്... ആദ്യം നിങ്ങൾ നിങ്ങളുടെ വക്കീൽ മുഖാന്തരം കൊടുത്ത കേസുണ്ടല്ലോ അത് പിൻവലിക്കണം ഇന്നുതന്നെ... അതിന് നിങ്ങളുടെ വക്കീൽ പല ഒഴിവുകഴിവുകളും പറയും... അയാൾക്ക് പണമാണല്ലോ മുഖ്യം... പിന്നെ അവളുടെ നേരെ നിങ്ങൾ ഒരുതരത്തിലും പ്രകോപനവുമായി ചെല്ലരുത്... ബാക്കി ഞാൻ നോക്കിക്കോളാം... ഒരു കാര്യം ഉറപ്പിച്ചോ ആ സ്വത്ത് കിട്ടുന്നതുവരെ എനിക്ക് വിശ്രമമില്ല... അതിനുമുമ്പ് നമ്മൾ തമ്മിൽ പറഞ്ഞുറപ്പിച്ച പണത്തിന്റെ നേർ പകുതി അഡ്വാൻസായി കിട്ടണം... ബാക്കിയുള്ളതിന് രേഖാമൂലം ഉറപ്പ് തരേണം... " "നേർപകുതിയോ... അത് കുറച്ച് കൂടുതലല്ലേ... " "ഒരു കൂടുതലുമില്ല... നിങ്ങളിലുള്ള വിശ്വാസം അന്നെനിക്ക് തീർന്നതാണ്..." "ശരി.. സമ്മതിച്ചിരിക്കുന്നു... " എന്നാൽ രണ്ടു ദിവസം ഞാനിവിടെ കാണും...

അതുവരെ എനിക്ക് നിൽക്കാൻ പറ്റിയ ഒരു സ്ഥലം വേണം... പിന്നെ എന്റെ കൂടെ ഒരാൾകൂടിയുണ്ടാകും... ആളെ വിശ്വസിക്കാം... അവൻ വൈകീട്ട് അവിടെയെത്തും... " "എന്നാൽ നമ്മുടെ എസ്റ്റേറ്റിലുള്ള ആ വീട്ടിൽ ഇവർ നിൽക്കട്ടെ... " മോഹനൻ പറഞ്ഞു... "ആ നിൽക്കുന്നതുകൊണ്ട് പ്രശ്നമില്ല... പക്ഷേ വൃത്തികേടാക്കരുത്... നീ മദ്യപാനം നിർത്തിയെന്ന് അറിഞ്ഞു... എന്നാലും നാടുവിട്ടുപോന്നപ്പോഴെങ്ങാനും കുടിക്കാൻ തോന്നിയാലോ... " ഭരതൻ പറഞ്ഞു... അതിന് ഞാൻ ഒറ്റതന്തക്ക് ജനിച്ചവനാണ്... അല്ലാതെ നിങ്ങളെപ്പോലെ പല തന്ത ക്ക് ഉണ്ടായതല്ല..." "എടാ... സൂക്ഷിച്ചു സംസാരിക്കണം... " ഇല്ലെങ്കിൽ നിങ്ങളൊന്നും ചെയ്യില്ല... കാരണം നിങ്ങളുടെ എല്ലാ പ്ലാനും ഇപ്പോൾ എനിക്കറിയാം.. വിശ്വസിച്ച് കൂടെ നിർത്തുന്നവരെ ഒരിക്കലും ചതിക്കുന്നവനല്ല ഈ സതീശൻ... എന്നാൽ ഒരുമാതിരി മറ്റേസ്വഭാവം എന്നോട് കാണിച്ചാലുണ്ടല്ലോ സതീശന് നിങ്ങൾ കാണാത്തൊരു മുഖമുണ്ട്... അത് പുറത്തെടുക്കരുത്...

പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന മോഹനാ ചേട്ടനെ... " "നീ അടങ്ങ് സതീശാ.. ഏട്ടനൊരു തമാശ പറഞ്ഞതല്ലേ... " തമാശയായാലും കാര്യമായാലും കൊള്ളാം... എനിക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞാൽ അത് ഏത് വലിയേടത്തെ തമ്പുരാനായാലും വേണ്ടില്ല... പറയാനുള്ളത് മുഖത്തുനോക്കി പറയും... ചിലപ്പോൾ കൈക്കരുത്തും കാണിക്കും... നിങ്ങളുടെ നക്കാപ്പിച്ച കിട്ടിയിട്ടുവേണ്ട എനിക്ക് ജീവിക്കാൻ.. " സതീശൻ കുറച്ചപ്പുറത്തേക്ക് നടന്നു... " "എവിടെനിന്നു കിട്ടിയെടാ ഇവനെ... ആവശ്യം നമ്മുടേതായിപ്പോയി ഇല്ലെങ്കിൽ പിന്നെ ചില ക്കാൻ അവന്റെ നാവ് വായിൽ കാണില്ല... " "പോട്ടെ ഏട്ടാ... അവന്റെ സ്വഭാവം ഞാൻ പറഞ്ഞതല്ലേ... നമ്മുടെ ആവശ്യം കഴിയുന്നതുവരെ അവനെ സഹിച്ചേ പറ്റൂ... ഇവനെപ്പോലെ ബുദ്ധികൊണ്ട് കളിക്കുന്നവനെ നമുക്ക് കിട്ടാൻ പോണില്ല... ഓരോന്ന് പറഞ്ഞ് അവനെ പിണക്കിവിടരുത്... " "മ്... എന്തായാലും അവനെ സൂക്ഷിച്ചോ...

എന്തോ ഒരു പക അവന്റെ കണ്ണിൽ കാണുന്നുണ്ട്... അത് നമുക്കു തന്നെ വിനയായിവരരുത്..." "അത് ഏട്ടൻ സംശയത്തിന്റെ ദൃഷ്ടിയിൽ അവനെ നോക്കിയിട്ടുണ്... അവനൊരു കാര്യം ഏറ്റാൽ അത് സാധിച്ചിട്ടേ മറ്റൊന്നിനെ കുറിച്ച് ആലോചിക്കൂ... " "എന്നാൽ നന്ന്... അവന്റെ വിധി അവൻതന്നെ ഉണ്ടാക്കിവക്കേണ്ടെന്ന് പറഞ്ഞേക്ക്... " അതും പറഞ്ഞ് ഭരതൻ അകത്തേക്ക് നടന്നു... മോഹനൻ സതീശന്റെയടുത്തേക്ക് നടന്നു... "നന്നായി സതീശാ... അയാൾക്ക് അത് അത്യാവശ്യമായിരുന്നു... അതു പോട്ടെ നീ എന്തിനാണ് കേസ് പിൻവലിക്കാൻ പറഞ്ഞത്... " അതാണ് സതീശൻ... ഒന്നും കാണാതെ ഞാനത് പറയില്ല... എല്ലാം കണ്ടറിയുന്നതല്ലേ ഒരു ത്രില്ല്... അപ്പോൾ നമുക്ക് ആകൊട്ടാത്തിലേക്ക് പോവുകയല്ലേ... പിന്നെ ഞങ്ങൾക്കുള്ള ഭക്ഷണം അത് സമയത്തിന് അവിടെ എത്തണം... പട്ടിണി കിടക്കാൻ പറ്റില്ല... "

അതോർത്ത് വിഷമിക്കേണ്ട... ആ വീടിന്റെ ഗെയ്റ്റിനു സമീപമുള്ള വീടുണ്ട്... ആ വീടും തോട്ടവുമെല്ലാം നോക്കിനടത്തുന്നവരാണ്... അവരോട് ഞാൻ പറയാം... അവർ എത്തിച്ചു തരും ഭക്ഷണം... പിന്നെ ഒരു സംശയം... ആ വീട്ടിൽ നിന്ന് നിങ്ങൾ എന്ത് ചെയ്യാനാണ്..." "ഒന്നിനുമല്ല... പകൽ എനിക്ക് ചില കാര്യങ്ങൾ ചെയ്യാനുണ്ട്... അതിന് എന്നും ഇവിടേക്ക് എനിക്ക് വരേണ്ടി വരും... ഈ രണ്ടു ദിവസവും നിങ്ങൾ ലീവെടുക്കേണ്ടിവരും... ഇനി കളികൾ തുടങ്ങാൻ പോവുകയാണ്... അയാളെ ഇരുമ്പഴിക്കുള്ളിലാക്കിയിട്ടേ ഞാൻ വിശ്രമിക്കൂ... പിന്നെ ഇവിടെ രണ്ടു ദിവസമൊന്ന് സുഖിക്കണം... എന്റെ മുറപ്പെണ്ണിന് അവകാശപ്പെട്ടതല്ലേ... അപ്പോൾ എനിക്കിത് അന്യമൊന്നുമല്ലല്ലോ... " "ഏട്ടന് സംശയമുണ്ട് സൂക്ഷിക്കണം... " "അത് ഞാൻ സൂക്ഷിച്ചോളാം..." അപ്പോഴേക്കും ഭരതൻ പുറത്തേക്കുവന്നു... ഇതാ നീ പറഞ്ഞ പകുതി പണം അഡ്വാൻസായിട്ട്... നീ ചതിക്കില്ലെന്ന് വിശ്വസിക്കുന്നു... പിന്നെ ഇവിടെ നിന്നുകൊണ്ട് എന്താണ് നിനക്ക് ചെയ്യാനുള്ളത്... " അത് രണ്ടുദിവസത്തിനുള്ളിൽ മനസ്സിലാവും...

നമുക്ക് ചില കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്... അത് ഞാൻ പറയാം... പിന്നെ നിങ്ങൾ എന്ത് ചെയ്യുമ്പോഴും എന്നെ അറിയിക്കണം... ആദ്യം നിങ്ങൾ വക്കീലിനെ വിളിച്ച് കേസ് പിൻവലിക്കാനുള്ള കാര്യം ഏർപ്പാട് ചെയ്യ് ... വല്ലാതെ വൈകേണ്ട... ഇപ്പോഴെങ്കിൽ ഇപ്പോൾ തന്നെ... ഈ രണ്ടുദിവസവും രാവിലെ ഞാൻ വരും... ഇവിടെ ഇരുന്നുകൊണ്ട് വേണം എല്ലാം തീരുമാനിക്കാൻ... " അതു വേണ്ട... ഇവിടെയാകുമ്പോൾ ഞങ്ങളുടെ ഭാര്യമാർക്ക് സംശയം ഉണ്ടാകും... ഞാൻ രാവിലെ നിങ്ങൾ താമസിക്കുന്നിത്തേക്ക് വരാം... അതാകുമ്പോൾ ആരും അറിയില്ലല്ലോ... " "എന്നാൽ അങ്ങനെ... എന്നാൽ ഞാൻ ഇറങ്ങിയുകയാണ്... നാളെ രാവിലെ കാണാം... " എന്നാൽ ശരി... രാത്രി വല്ലാതെ പുറത്തേക്കൊന്നും ഇറങ്ങേണ്ട... പരിചയമില്ലാത്ത സ്ഥലമാണ്... അവിടുത്തെ ആൾക്കാരും അതുപോലെയാണ്... അഥവാ ആരെങ്കിലും ചോദിച്ചാൽ എന്റെ കമ്പനിയിൽ പുതിയതായി ജോലിക്കു വന്നതാനെന്ന് പറഞ്ഞാൽ മതി... "

"അത് ഞാനേറ്റു... എന്നാൽ കാണാം... " മോഹനൻ കാറ് സ്റ്റാർട്ട് ചെയ്തു... സതീശൻ അതിൽ കയറിയ ഉടൻ കാർ ആ വീടിന്റെ ഗെയ്റ്റുകടന്ന് പോയി... "സതീശാ... നീ കരുതിയിരുന്നോ എല്ലാം കലങ്ങിത്തെളിയട്ടെ... നിന്റെ ആവശ്യം കഴിഞ്ഞാൽ പിന്നെ ഈ ഞാനാരാണെന്ന് നിനക്ക് കാണിച്ചു തരാം... ഈ ഭരതനുനേരെ കൈചൂണ്ടിയവർ അനുഭവിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ.. " ഭരതൻ പല്ലുകൾ ഞെരിച്ച് അകത്തേക്ക് കയറിപ്പോയി... അല്ല സതീശാ... നീ ഇത്ര പിടിപാടുള്ളവനാണെന്ന് ഞാനറിഞ്ഞില്ല... ആ എസ്ഐ യെ മാറ്റിയത് നിന്റെ ആവശ്യപ്രകാരമാണെന്ന് എന്തേ നീ പറഞ്ഞില്ല... " "അതിന് നിങ്ങൾ ആ സമയത്ത് എന്റെ ശത്രുപക്ഷത്തായിരുന്നില്ലേ... പിന്നെ എനിക്ക് ഇവിടെ നിൽക്കേണ്ട കാര്യം എന്താണെന്ന് നേരത്തെ ചോദിച്ചില്ലേ...

നിങ്ങളുടെ ചേട്ടന്റെ നീക്കങ്ങൾ മനസ്സിലാക്കാനാണ് ഞാനിവിടെ നിൽക്കുന്നത്... അതിനുള്ള മരുന്നാണ് അയാൾക്ക് ഞാൻ കൊടുത്തത്... എല്ലാം വഴിയേ പറയാം... അതിനുമുമ്പ്... രണ്ട് ദിവസത്തേക്ക് എനിക്കൊരു ബൈക്ക് സംഘടിപ്പിച്ചുതരണം... എന്തിനാണെന്ന് ചോദിക്കേണ്ട... ആവശ്യമുണ്ടെന്ന് കരുതിയാൽ മതി... " "അത് വൈകീട്ടാവുമ്പോഴേക്കും ഞാൻ അവിടെയെത്തിയേ ക്കാം... " എന്നാൽ ഈ രണ്ടു ദിവസം തന്നെ ധാരാളം... നിങ്ങളുടെ ഏട്ടനെ ഒരുക്കുന്ന കാര്യം ഞാനേറ്റു... ഈ സമയം ഭരതൻ തന്റെ വക്കീലിനെ വിളിച്ച് എന്തോ നുണകൾ പറഞ്ഞ് കൊടുത്ത കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു.. അയാൾക്ക് അയാളുടെ മുഴുവൻ ഫീസും കൊടുക്കാമെന്നും ഏറ്റു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story