ശിവമയൂഖം: ഭാഗം 51 || അവസാനിച്ചു

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"സതീശന് എന്നെ പരിചയമില്ലാതിരിക്കില്ലല്ലോ... എന്റെ ശബ്ദം കേട്ടിട്ടും മനസ്സിലായില്ലേ... " തന്റെ പേര് അയാൾ പറയുന്നത് കേട്ട് അവനൊന്ന് ഞെട്ടി... വീണ്ടും അയാളെയവൻ സൂക്ഷിച്ചുനോക്കി... "ഭരതൻ... മയൂഖയുടെ ചെറിയച്ഛൻ... " "എന്താണ് നീ പറഞ്ഞത്.. " "അതെ... ഇത് അന്ന് അപകടത്തിൽ പാറമടയിൽവീണ് കാണാതായ മയൂഖയുടെ അച്ഛന്റെ അനിയനാണ്...ഭരതൻ " അതുകേട്ട് വിശ്വനാഥമേനോൻ ഞെട്ടി അയാളെ നോക്കി... "എന്താണ് നിങ്ങൾക്ക് വേണ്ടത്... അവളെ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും മതിയായില്ലേ... " ഞാൻ അവളേയോ നിങ്ങളേയോ ദ്രോഹിക്കാനൊന്നും വന്നതല്ല... എന്റെ ഏട്ടന്റെ മകളുടെ വിവാഹനിശ്ചയം കാണാനുള്ള കൊതികൊണ്ട് വന്നതാണ്... " "എന്തിന്... ഇനിയും അവളുടെ മനസമാധാനം കളയാനോ... " അല്ല... അവളെയൊന്ന് അനുഗ്രഹിക്കാൻ അതിനുള്ള അവകാശം എനിക്കില്ലെന്നറിയാം... എന്നാലും അവളെയൊന്ന് കാണാനെങ്കിലും അനുവദിക്കണം... " "ഇല്ല... നിങ്ങൾ അവളെ കാണേണ്ട... അതിനുള്ള അർഹത നിങ്ങൾക്കില്ല... " സതീശൻ പറഞ്ഞു...

"അങ്ങനെ പറയരുത്... ഞാൻ വേണമെങ്കിൽ നിങ്ങളുടെ കാല് പിടിക്കാം... " "സതീശാ വേണ്ട... അയാളുടെ ആഗ്രഹമല്ലേ... അയാളൊന്ന് കണ്ട് പൊയ്ക്കോട്ടെ... " വിശ്വനാഥമേനോൻ അയാളെയും കൂട്ടി മുറ്റത്തേക്ക് വന്നു... ആ സമയത്ത് ചടങ്ങിനുള്ള മുഹൂർത്തത്തിന് സമയമായെന്ന് പറയുന്നത് കേട്ട് മയൂഖയേയും കീർത്തിയേയും പന്തലിലേക്ക് കൂട്ടിക്കൊണ്ടുവന്നു... മോതിരമാറ്റവും ചടങ്ങും കഴിയുന്നതുവരെ എല്ലാം നോക്കിനിന്നതിനുശേഷം ഭരതൻ തിരിഞ്ഞു നടന്നു... "ഒന്നു നിന്നേ... " വിശ്വനാഥമേനോൻ വിളിച്ചതു കേട്ട് അയാൾ നിന്നു... " "പോവുകയാണോ... അവളോട് സംസാരിക്കേണ്ടേ... " "വേണ്ട... നിങ്ങൾ പറഞ്ഞതുപോലെ അതിനുള്ള അർഹത എനിക്കില്ല... " "അതു പറ്റില്ല... എത്ര ദുഷ്ടനായാലും നിങ്ങൾ അവളുടെ ചെറിയച്ഛനാണ്.. അന്നേരം അവളുമറിയേണ്ടേ നിങ്ങളെ... " വിശ്വനാഥമേനോൻ ശിവനേയും മയൂഖയേയും വിളിച്ചു...

അവരുടെ കൂടെ ആദിയും കീർത്തിയും വന്നു... വഴിയേ കിഷോറും... "നിങ്ങൾക്ക് ഇയാളെ മനസ്സിലായോ... ഒന്ന് സൂക്ഷിച്ച് നോക്കി പറയ്... " "ഇല്ലെന്നർത്ഥത്തിൽ അവർ തലയാട്ടി... ഇയാൾക്ക് ഈ വിടുമായി ഒരു ബന്ധമുണ്ട്... അതും മയൂഖമോളായിട്ട്... " ഒന്നും മനസ്സില്ലാതെ എല്ലാവരും നിന്നു... ഇവിടെ ഇയാളെ പരിചയമുള്ള ഒരാൾമാത്രമേയുള്ളൂ... സതീശൻ അവനിൽ നിന്നാണ് ഇയാളാരാണെന്ന് മനസ്സിലായത്...സതീശാ നീ തന്നെ പറഞ്ഞോ ഇതാരാണെന്ന്..." "ഇത് മയൂഖയുടെ ചെറിയച്ഛനാണ്... ഭരതൻ... അന്ന് മരിച്ചുപോയ മോഹനന്റെ ഏട്ടൻ... " അതുകേട്ട് എല്ലാവരും ഞെട്ടി... ഗെയ്റ്റിനു പുറത്തുനിന്ന് ഇവടേക്കും നോക്കി നിൽക്കുകയായിരുന്നു ഇയാൾ ചോദിച്ചപ്പോൾ ഈ ചടങ്ങ് കാണാനും ഇവളെ കണ്ട് അനുഗ്രഹിക്കാനുമാണെന്നു പറഞ്ഞു... " "എന്തിന് വീണ്ടും സ്വത്തും മുതലും പറഞ്ഞ് ഇവളെ ഇല്ലാതാക്കാനോ... " ആദി ചോദിച്ചു "അല്ല...

ഒരുപാട് ദ്രോഹം അവളോട് ചെയ്തിട്ടുണ്ട്... അത് ഏഴു ജന്മം തപസ്സിരുന്നാലും പരിഹാരമാകില്ലെന്നറിയാം... ഇവളുടെ അച്ഛനെ കൊല്ലാൻ ഞാൻ ശ്രമിച്ചിരുന്നെന്നത് സത്യമാണ്... എന്നാൽ കൊന്നത് ഞാനല്ല... ഏട്ടന്റെ ആ കിടപ്പ്കണ്ട് സഹിക്കാൻ പറ്റാഞ്ഞിട്ടായിരുന്നു.... അന്ന് എനിക്ക് ഏട്ടന്റെ സ്വത്തിനോട് ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല..." "അത് ഞങ്ങൾക്കറിയാം നിങ്ങളല്ലകൊന്നതെന്ന്... നിങ്ങളുടെ അനിയനാണ് കൊന്നതെന്നും അറിയാം... മാത്രമല്ല നിങ്ങളെ കൊലപ്പെടുത്താൻ നോക്കിയതും അയാളായിരുന്നു... അതിനുള്ള ശിക്ഷ അയാൾതന്നെ ഏറ്റുവാങ്ങി... സ്വയം കഴുത്തു മുറിച്ച് അയാൾ ആത്മഹത്യ ചെയ്തു..." എല്ലാം ഞാനറിഞ്ഞു... അന്ന് ആ അപകടത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടത് ആ ഡ്രൈവർ കാരണമാണ്... മോഹനൻ എന്നെ കൊല്ലാൻ അയാളെ വിളിച്ചുപറഞ്ഞ അപ്പോൾത്തന്നെ എന്നെ വിളിച്ചവൻ കാര്യം പറഞ്ഞിരുന്നു...

ഞാൻ വീട്ടിൽനിന്നും ഇറങ്ങിയ ഉടനെ അവനും പുറകിൽ വരുമെന്ന് എനിക്കറിയാമായിരുന്നു... " "എന്നിട്ട് നിങ്ങളെങ്ങനെ ആ കാറിൽനിന്നും രക്ഷപ്പെട്ടു... " കിഷോർ ചോദിച്ചു... രക്ഷപ്പെട്ടതല്ല രക്ഷപ്പെടുത്തിയതാണ് ആ ഡ്രൈവർ... അയാൾ നല്ലസ്പീഡിലായിരുന്നു ലോറിയുമായി വന്നത്... എന്നാൽ എന്റെ അടുത്തെത്തിയപ്പോൾ അയാൾ ലോറിയുടെ സ്പീഡ് കുറച്ചു... അയാളുടെ നിർദ്ദേശപ്രകാരം കാറിന്റെ ഇടതുവശത്തെ ഡോർ തുറന്ന് ഞാൻ പുറത്തിറങ്ങി ആലോറിയിൽ കയറി... ഉടനെ അവൻ എന്റെ കാർ ആ പാറമടയിലേക്ക് ലോറി കൊണ്ട് ഇടിച്ചിട്ടു... " "അപ്പോൾ നിങ്ങളുടെ പുറകെ വന്ന മോഹനനൻ ഇതു കണ്ടില്ലേ... " ഇല്ല... വീട്ടിൽനിന്നും അവിടേക്ക് വരുന്ന വഴി ഒരു വളവുണ്ട് അത് കഴിഞ്ഞാണ് ഈ പാറമട... തൊട്ടടുത്തെത്തിയാലേ അവിടെ നടക്കുന്നത് എന്താണെന്ന് കാണാൻ സാധിക്കൂ... അവന് കാർ പാറമടയിലേക്ക് വീഴുന്ന ശബ്ദം മാത്രമേ അറിയാൻ സാധിക്കൂ... "നിങ്ങൾ ഏതോ ജന്മത്തിൽ ചെയ്ത ചെറിയൊരു പുണ്യംകൊണ്ടാണ് രക്ഷപ്പെട്ടത്... എന്നിട്ട് എവിടെയായിരുന്നു നിങ്ങൾ ഇത്രയും കാലം... "

അതുകഴിഞ്ഞ് രണ്ടുമൂന്നുദിവസം ആ ഡ്രൈവറുടെ കൂടെയായിരുന്നു... പിന്നെ ഞാൻ ഇത്രയും കാലം ബംഗ്ലാവിൽ താമസിച്ചു... അവിടെയടുത്തുള്ള വേലായുധന്റേയും ഭാര്യയുടേയും മകളുടേയും കാരുണ്യത്തിൽ ജീവിച്ചു പോന്നു... പുറത്തിറങ്ങിയാൽ എന്നെ എല്ലാവരും തിരിച്ചറിയുമെന്ന് അറിയാമായിരുന്നു... അതുകൊണ്ട് ഞാൻ പുറത്തിറങ്ങിയില്ല... "അതിന് നിങ്ങളെന്തിന് പുറത്തിറങ്ങാതിരിക്കണം... എന്ത് തെറ്റാണ് നിങ്ങൾ ചെയ്തത്... " ഞാൻ തെറ്റു മാത്രമല്ലേ ചെയ്തിട്ടുള്ളു... കണ്ടുനിൽക്കാൻ കഴിത്തതുകൊണ്ടാണെങ്കിലും ഇവളുടെ അച്ഛനെ കൊല്ലാൻ ശ്രമിച്ചു... അതും രണ്ട് മുന്ന് തവണ... പിന്നെ ഇവളേയും കൊല്ലാൻ നോക്കി... ഇവൾക്കവകാശപ്പെട്ട സ്വത്ത് സ്വന്തമാക്കാൻ ശ്രമിച്ചു... ഇതൊക്കെ പോരെ " "ഇന്ന് ഇവിടെ ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് നിങ്ങളെങ്ങനെ അറിഞ്ഞു... " കഴിഞ്ഞ ഒരു മാസത്തോളമായി ഞാൻ ഈ പരിസരത്ത് ആരും കാണാതെ കഴിയുന്നു... എന്നും ഈ വീടിന് മുന്നിലൂടെ ഞാൻ പോകുന്നുണ്ടായിരുന്നു... " "നിങ്ങളുടെ ഭാര്യക്കും മക്കൾക്കുമറിയോ നിങ്ങൾ ജീവിച്ചിരിക്കുന്നത്... "

"അറിയാം അവരെ ഞാൻ വിളിച്ചിരുന്നു... ഇനി ഇവിടെ നിന്നും നേരെ അവരുടെയടുത്തേക്കാണ് പോകുന്നത്... പിന്നെ എല്ലാ കുറ്റവും സ്വയം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങണം... അതിനുമുമ്പ് ചിലത് ചെയ്തുതീർക്കാനുണ്ട് അതിനും കൂടിയാണ് ഞാൻ ഇവിടേക്ക് വന്നതു തന്നെ..." "എന്ത് ചെയ്തുതീർക്കാനാണ്..." അയാൾ തന്റെ ജുബ്ബയുടെ ഉള്ളിൽ നിന്നും ഒരു പ്രമാണം പുറത്തെടുത്തു.. ഇത് ഇവൾക്കവകാശപ്പെട്ടതാണ്... ഒരിക്കൽ ഇതിനുവേണ്ടി ഇവളെ കൊല്ലാൻ വരെ നോക്കിയതാണ് ഞാൻ... ഇപ്പോൾ എനിക്കു മനസ്സിലായി സ്വത്തല്ല സ്നേഹബന്ധമാണ് എല്ലാറ്റിലും വലുതെന്ന്... അതെന്നെ പഠിപ്പിച്ചത് ആ വേലായുധനും ഭാര്യയുമാണ്... പിന്നെ എന്റെ വിമലയും..." ഭരതൻ ആ ആധാരം മയൂഖയുടെ കയ്യിൽ കൊടുത്തു... അവൾ ശിവനെ നോക്കി... വാങ്ങിച്ചോളാൻ അവൻ പറഞ്ഞു... അവളത് ഭരതന്റെ കയ്യിൽനിന്നും വാങ്ങിച്ചു... "ഇനി എനിക്ക് സന്തോഷമായി പോകാം... "

ഭരതൻ കിഷോറിനെ നോക്കി... നിങ്ങൾ ഒരു പോലീസ്ഓഫീസറാണെന്ന് നിങ്ങളുടെ ചോദ്യത്തിൽ എനിക്കു മനസ്സിലായി... നിങ്ങൾക്കെന്നെ കസ്റ്റഡിയിലെടുക്കാൻ പറ്റില്ലെന്നുമറിയാം... എനിക്ക് അവസാനമായി ഒരാഗ്രഹമുണ്ട്... എന്റെ ഭാര്യയേയും മക്കളേയും ഒന്നു കാണാൻ... ഒരു ദിവസം അവരുടെ കൂടെ കഴിയാൻ... നാളെ രാവിലെ ഞാൻ കീഴടങ്ങും... അതുവരെ എന്നെ കാണിച്ചുകൊടുക്കരുത്... മിസ്റ്റർ ഭരതൻ... ഇത്രയുംനേരം നിങ്ങൾ പറഞ്ഞതുമുഴുവൻ നിങ്ങളുടെ ഉള്ളിലുള്ള നന്മയുടെ പുറത്തായെങ്കിലും നിങ്ങൾ പേടിക്കേണ്ട... ഒരു സ്റ്റേഷനിലും നിങ്ങൾ കീഴടങ്ങേണ്ട... നിങ്ങൾ ഇത്രയും കാലം ചെയ്ത തെറ്റിന് സ്വയം ഏറ്റുവാങ്ങിയതാണെങ്കിലും നിങ്ങൾ അനുഭവിച്ചു... അതുതന്നെയാണ് ഏറ്റവും വലിയ ശിക്ഷ... പിന്നെ നിങ്ങൾ അവിടുത്തെ സ്റ്റേഷനിൽ ചെല്ലേണ്ടിവരും.. അന്ന് അപകടം നടന്നതിനു ശേഷം നിങ്ങളുടെ തിരോധാനത്തിന്റെ പേരിൽ പോലീസിന് ഒരുപാട് പഴികേൾക്കേണ്ടിവന്നിട്ടുണ്ട്... അത് മാറണം... അതിന് നിങ്ങൾ ജീവനോടെയുണ്ടെന്ന് കോടതിയുടെ മുന്നിൽ തെളിയിക്കേണം...

എന്റെ കൂട്ടുകാരനാണ് അവിടുത്തെ എസ്ഐ ജീവൻ തോമസ്... അവനോട് ഞാൻ വിളിച്ചുപറഞ്ഞോളം.. അവൻ പറയുന്നതുപോലെ കോടതിയിൽ പറഞ്ഞാൽ മതി... ബാക്കി അവൻ നോക്കിക്കോളും... ഇനി ഇതുപോലെ മറ്റുള്ളവർക്ക് ദ്രോഹമായി ജീവിക്കാതെ അവർക്ക് കഴിയുന്ന സഹായം ചെയ്ത് കൊടുക്കണം... അതിലും വലിയ പുണ്യം മറ്റൊന്നില്ല... അറിയാം.. ഇനി ഞാൻമൂലം ആർക്കും ഒരുദ്രോഹവുമുണ്ടാകില്ല... ഇത്രയും നാളിനിടക്ക് ഞാൻ മനസ്സിലാക്കിയ പാഠമാണത്... എന്നാൽ ഞാൻ നടക്കട്ടെ... ഇവിടെ വരുമ്പോൾ നിങ്ങളെന്നെ, ആട്ടിയിറക്കുമെന്നാണ് കരുതിയത്... എന്നാൽ എനിക്കുമനസ്സിലായി എന്റെ വിമല പറഞ്ഞതുപോലെ നിങ്ങളുടെ മനസ്സിൽ നന്മ മാത്രമേയുള്ളൂ... അതാണ് എന്നെപ്പോലൊരുത്തനെ നിങ്ങൾ ഇവിടേക്ക് സ്വീകരിച്ചതും ആട്ടിയിറക്കാതെ നിന്നതും... ഭരതൻ എല്ലാവർക്കും നേരെ കൈകൂപ്പി തിരിഞ്ഞു നടന്നു... നിനക്കൂ... "

നിങ്ങൾ വന്ന കാര്യം മുഴുവൻ സാധിക്കാതെയാണോ പോകുന്നത്... ശിവൻ ചോദിച്ചു... എന്താണെന്ന് മനസ്സില്ലാതെ അയാൾ ശിവനെ നോക്കി... ശിവൻ മയൂഖയെകൂട്ടി അയാളുടെയടുത്തേക്ക് ചെന്നു... പിന്നെ അവർ രണ്ടുപേരും അയാളുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിച്ചു... അയാൾ രണ്ടുപേരുടേയും തലയിൽ കൈവച്ച് അനുഗ്രഹിച്ചു... ഇന്ന് ഇവളുടെ സ്വന്തം അച്ഛനില്ല... ജനിച്ചതുമുതൽ അവളെ സ്വന്തം മകളായി കരുതിയ ആ വളർത്തച്ഛനുമില്ല... അച്ഛന്റെ അനിയന് അച്ഛന്റെ സ്ഥാനം തന്നെയാണ്... അതുകൊണ്ട് ഞങ്ങളുടെ വിവാഹവും ഒരച്ഛന്റെ സ്ഥാനത്തുനിന്ന് നടത്തിത്തരണം... തീർച്ചയായും... എനിക്ക് രണ്ട് ആൺകുട്ടികളാണ് മോഹനനും രണ്ട് കുട്ടികളാണ് ഒരാണും ഒരു പെണ്ണും... ഇപ്പോൾ എനിക്ക് അഞ്ച് മക്കളുണ്ട്... എന്റെ മൂത്തമകളാണിവൾ.. ഇവൾക്കിന്ന് മുന്ന് അമ്മമാരുമുണ്ട്... എന്റെ മകളുടെ വിവാഹം ഞാൻ ഭംഗിയായി നടത്തും... പിന്നെ ഒരാളെ കാണാനും കൂടിയാണ് ഞാൻ വന്നത്... അന്ന് സതീശന്റെ കൂടെ വന്ന ഒരാളുണ്ടല്ലോ... അവനെ... "ആര് സജീവനേയോ... " "അതെ... "

അതുകേട്ട് സജീവൻ അവിടേക്ക് വന്നു... രണ്ടേ രണ്ട് ദിവസം കൊണ്ട് ഒരു പെൺകുട്ടിക്ക് നീ മോഹം കൊടുത്ത് പോന്നതാണല്ലോ... പിന്നെ ഫോണിൽ മാത്രമുള്ള സംസാരം മാത്രം... അവളെ വല്ലാതെ ടെൻഷനടുപ്പിക്കാതെ വിവാഹം ചെയ്ത് കൂട്ടിക്കൊണ്ടു വന്നൂടേ... എന്നോട് എല്ലാ കാര്യവും അവൾ പറഞ്ഞിരുന്നു... അവളുടെ അച്ഛനുമമ്മക്കും ഇതിനോട് താൽപര്യവുമാണ്... പിന്നെ എന്താണ് തടസം... തടസമൊന്നുമില്ല... അവളുടെ പഠിത്തം കഴിഞ്ഞിട്ട് മതിയെന്ന് അവൾ തന്നെയാണ് പറഞ്ഞത്... എല്ലാ കാര്യവും ഞാനും വീട്ടുകാരെ അറിയിച്ചിട്ടുണ്ട്... അവർക്ക് സമയമാകുമ്പോൾ നടത്താമെന്ന് കരുതി... " എന്നാൽ അതിനുമുമ്പ് എല്ലാം നിശ്ചയിച്ച് ഇതുപോലെ മോതിരം മാറൽ ചടങ്ങ് നടത്തണം.. അത് വല്ലാതെ വൈകാതെത്തന്നെ... അപ്പോൾ ഇതിനിടയിൽ ഇങ്ങനെയൊരു കാര്യം നടന്നോ... അവന്റെ കാര്യം നോക്കേണ്ട... എന്നാണ് അവർക്ക് പറ്റുന്നതെന്നുവച്ചാൽ ആ ചടങ്ങ് നമുക്ക് നടത്താം... " വിശ്വനാഥമേനോൻ പറഞ്ഞു...

എന്നാൽ ഞാനങ്ങോട്ട്... വിമലയേയും മക്കളേയും കൂട്ടി ഞാൻ വീണ്ടും വരാം... "അതു പറ്റില്ല... ഇത്രയിടംവരെ വന്ന് ഈ ചടങ്ങിൽ പങ്കെടുത്തിട്ട് ഭക്ഷണം കഴിക്കാതെ പോകാൻ ഞങ്ങൾ അനുവദിക്കില്ല... " എന്നാൽ അങ്ങനെയാവട്ടെ... അതുംകൂടി കഴിച്ചിട്ട് പോകാം... നിങ്ങളുടെ സന്തോഷമാണ് ഇന്നെന്റെ സന്തോഷവും... " എല്ലാ ദുഃഖങ്ങളും വേദനകളുമെല്ലാം കാറ്റിൽ പറത്തി എന്നുപറയാൻപറ്റില്ല... എന്നാലും കുറച്ചു കാലത്തേക്ക് സന്തോഷം മാത്രമായി ആ കുടുംബങ്ങൾ തങ്ങളുടെ ജീവിതവുമായി കഴിഞ്ഞു പോന്നു... അവസാനിച്ചു... ➖➖➖➖➖➖➖➖➖➖➖

പ്രിയ വായനക്കാരെ ഇനി നീട്ടിക്കൊണ്ടുപോകാൻ എനിക്കറിയില്ല... അത്രയും കൊണ്ടുപോയിട്ടുണ്ട്... എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം... അതുപോലെ അവസാനഭാഗങ്ങൾ എത്ര നന്നായെന്ന് അറിയില്ല നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു... ഇത് എന്റെ മൂന്നാമത്തെ കഥയാണ്... ഇനിയൊരു കഥയുമായി മുന്നോട്ടു നീങ്ങണോ അതോ ഇവിടെവച്ച് നിർത്തണോ എന്ന് നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രം... " ഇത്രയും ഭാഗങ്ങളിൽ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story