ശിവനന്ദ: ഭാഗം 1

shivanantha

എഴുത്തുകാരി: ശീതൾ

"ദേവൂ ആ ചെക്കൻ കൊള്ളാം അല്ലെടി..!!! "ഏത്.....?? "ദേ...ആ ബസ്സ് സ്‌റ്റോപ്പിന്റെ സൈഡിൽ നിൽക്കുന്നത്..എനിക്ക് ഇഷ്ടായി..." "അയ്യാ..അവളുടെ ഒരു പൂതി..ദേ ചാരു അടങ്ങി നിന്നോ..കോളേജ് സ്റ്റോപ്പിൽ അങ്ങനെ പലരും കാണും..വെറുതെ പണി ആക്കരുത്.." "മ്മ്..അല്ലെങ്കിലും നിനക്ക് വട്ടാണ്.. ആ ശിവയ്ക്ക് എന്താടി ഒരു കുറവ്..ലൂക്കൻ അല്ലെ..പിന്നെ കുറച്ച് തെമ്മാടിത്തരം ഉണ്ട്..അത് സ്വാഭാവികം.." "ദേ ചാരു..നീ എന്നെക്കൊണ്ട് പറയിപ്പിക്കാതെ ഒന്ന് മിണ്ടാതിരിക്കാൻ നോക്ക്..അവളുടെ ഒരു ശിവ..." ഹായ് ഞാൻ ദേവനന്ദ..എല്ലാവരും ദേവു എന്ന് വിളിക്കും..ഇത് ചാരു എനിക്ക് ആകെക്കൂടി ഉള്ള ചങ്കും കരളും ഒക്കെയാണ്..ഞങ്ങൾ ഒരേ ഹോസ്റ്റൽ മുറിയിലാണ് താമസം..ബാക്കി ഒക്കെ വഴിയേ അറിയാം.. "ഹാ...ദേവൂ...നീ ക്ലാസ്സിലേക്ക് ചെല്ലൂ..ഞാൻ ഇന്നലെ ലൈബ്രറിയിൽ വച്ച് എന്റെ ഒരു നോട്ടുബുക്ക് മറന്നു..ഞാൻ അത് എടുത്തിട്ട് വരാം.." വരാന്തയിലേക്ക് കയറിയതും ചാരു അതുംപറഞ്ഞ് പോയി..ഞാൻ നേരെ ക്ലാസ്സിലേക്കും പോയി.. "ഇതെന്താ ക്ലാസ് അടച്ചിരിക്കുന്നത്...

ആരും ഇതുവരെ വന്നില്ലേ..!!! പക്ഷെ പൂട്ടിയിട്ടുണ്ടായിരുന്നില്ല..എനിക്ക് ഒരേസമയം ഭയവും ആകാംക്ഷയും വന്നു.. ചാരുവും കൂടെയില്ല.. അല്ലെങ്കിൽ അവളുംകൂടി വന്നിട്ട് തുറക്കാം..കൊറേ നേരം അവളെ വെയിറ്റ് ചെയ്തിട്ടും പെണ്ണിന്റെ പൊടി പോലും കാണാനില്ല..അവസാനം രണ്ടും കൽപ്പിച്ച് വാതിൽ തുറക്കാൻ തന്നെ തീരുമാനിച്ചു.. ഞാൻ കുറച്ച് ധൈര്യം സംഭരിച്ച് പതിയെ ഡോർ തള്ളിത്തുറന്നതും എന്തോ ഒന്ന് പൊട്ടുന്ന ശബ്ദം കേട്ട് ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് കൈകൾകൊണ്ട് ചെവി പൊത്തിനിന്നു.. ഹാപ്പി ബർത്ഡേ ദേവൂ.. എന്ന് ഒരലർച്ച കേട്ടാണ് ഞാൻ പതിയെ കണ്ണുകൾ തുറന്നത്..തൊട്ടുമുൻപിൽ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചാരു..അതിനു പുറകിൽ ക്ലാസ്സിലെ എല്ലാ കുട്ടികളും തന്നെയുണ്ട്..ക്ലാസ് മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.. ടേബിളിൽ എന്റെ ഫേവറൈറ്റ് വൈറ്റ് ഫോറസ്റ്.. ഇന്ന് തന്റെ പിറന്നാൾ ആണെന്ന കാര്യം ഓർക്കുന്നത് തന്നെ ഇപ്പോഴാണ്..ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസം ആണ് ഇന്ന്.. "

ദേവൂ...ഹാപ്പി ബർത്ഡേ മുത്തേ..." ചാരു "ചാരു..എന്താ ഇതൊക്കെ എനിക്ക് ഇതൊന്നും ഇഷ്ടമല്ലന്ന് നിനക്ക് അറിയില്ലേ..എന്നിട്ടും ഇതൊക്കെ എന്താ.." "ദേവൂ..നീ എന്തിനാ വീണ്ടും അതൊക്കെ ആലോചിക്കുന്നത്..നിനക്ക് ഞങ്ങളൊക്കെ ഇല്ലേ..പിന്നെ ഇതൊന്നും എന്റെ പ്ലാൻ അല്ല..വേറെ ഒരാളുടെ പരിപാടി ആണ്.." ചാരു ഒരു കള്ളച്ചിരിയോടെ അത് പറഞ്ഞപ്പോൾ ഒരു മുഖം മാത്രമേ എന്റെ മനസ്സിലേക്ക് വന്നുള്ളൂ..ആ മുഖത്തിന് ഉടമ തന്നെ ആയിരിക്കും ഇതൊക്കെ ചെയ്തത്.. എന്റെ കണ്ണുകൾ ക്ലാസ്സിലെ ബ്ലാക്ക്ബോർഡിലേക്ക് പതിഞ്ഞു.. ഹാപ്പി ബർത്ഡേ..മൈ ഡിയർ നന്ദൂട്ടി... അതെ...ഇതവൻ തന്നെ ശിവ തന്നെ നന്ദു എന്ന് വിളിക്കുന്ന ഒരേ ഒരാൾ.. തെ വെൽ നോൺ ബിസിനെസ്സ് ഐക്കൺ മഹാദേവന്റെ മകൻ ശിവദേവ് എന്റെ ജീവിതത്തിലെ വില്ലൻ..പക്ഷെ അവന്റെ വാദം എന്റെ ജീവിതത്തിലെ നായകൻ ആണ് അവനെന്നാണ്.. നായകൻ ആകണമെങ്കിൽ മിനിമം സ്നേഹം പ്രകടിപ്പിക്കാൻ അറിയണം..ഗുണ്ടായിസം കാണിച്ചും പണം എറിഞ്ഞും എല്ലാം വെട്ടിപ്പിടിക്കുന്ന അവനെ ഞാൻ എങ്ങനെ നായകൻ എന്ന് വിളിക്കും..

ഈ പരമശിവന് വേണ്ടി..ഈ പാർവതീദേവി ജന്മം എടുത്തിട്ട് ഇന്നേക്ക് ഇരുപത് വർഷം.. മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് തെ ഡേ മൈ ഡിയർ നന്ദൂട്ടി... ശിവ വന്ന് എന്റെ കാതോരം മൊഴിഞ്ഞു..അവന്റെ ചുടുനിശ്വാസം എന്റെ കാതുകളിൽ അലയടിച്ചപ്പോൾ ദേഷ്യവും അതിലുപരി സങ്കടവും വന്നു.. "നീ...നീയിത് എന്ത് ഭാവിച്ചാണ് ശിവാ.... ഇങ്ങനെയൊക്കെ ചെയ്താൽ ഞാൻ നിന്നോട് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയും എന്നാണോ നീ കരുതിയത്..എന്നാൽ നിനക്ക് തെറ്റി ശിവ..ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണ്...അതൊരിക്കലും മാറാൻ പോകുന്നില്ല..ഇങ്ങനെയൊക്കെ നീ ചെയ്തപ്പോൾ എനിക്ക് നിന്നോട് ദേഷ്യം കൂടിയതല്ലാതെ ഒരു തരി ഇഷ്ടം പോലും ഉണ്ടായിട്ടില്ല.." ഞാൻ ഇത്രയൊക്കെ തൊണ്ട കാറി പറഞ്ഞിട്ടും ചെക്കൻ കയ്യുംകെട്ടി എന്നെ നോക്കി പുഞ്ചിരിച്ചോണ്ട് നിൽക്കാണ്.. ജനലിലൂടെ ഒഴുകിയെത്തിയ ഇളംകാറ്റിൽ പാറിപ്പറന്ന മുടി മാടിയോതുക്കി അവൻ എന്റെ നേരെ വന്നതും...ഞാൻ തിരിഞ്ഞ് പുറത്തേക്ക് പോയി.. ________________

ഹലോ ഗയ്‌സ്.. ഇനി ഞാൻ പറയാം ഇല്ലെങ്കിൽ അവൾ പറഞ്ഞതുപോലെ നിങ്ങളും എന്നെ ശേരിക്ക് വില്ലൻ ആക്കും..ഞാൻ ശിവദേവ്..വെൽ നോൺ ബിസിനെസ്സ് മാൻ മഹാദേവന്റെയും സുമിത്രയുടെയും ആദ്യസന്തതി..എനിക്ക് ഒരു അനിയത്തിയാണ് ഉള്ളത്...അവന്തിക..ഞങ്ങകൂടെ ആമി മോൾ..തല്ക്കാലം ഇത്രയും അറിഞ്ഞാൽ മതി..ബാക്കി വഴിയേ പറയാം.. നന്ദു..അവളെന്ന് പറഞ്ഞാൽ എനിക്ക് ഭ്രാന്ത് ആണ്..എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞ ഒരു പെണ്കുട്ടിയോടും തോന്നാത്ത ഒരിഷ്ടം ആണ് എനിക്ക് അവളോട്..അവളുടെ ആ തുടുത്ത കവിളുകൾക്കും പനിനീർ അധരങ്ങൾക്കും വല്ലാത്ത ഒരു കാന്തിക ശക്തിയാണ്...എന്തും പണംകൊണ്ട് നേടാം എന്ന എന്റെ ചിന്ത പാടെ മാറ്റിമറിച്ചത് പോലും അവളാണ്.. പിന്നെ ഇപ്പൊ അവള് പറഞ്ഞിട്ട് പോയതിന് ഞാൻ തിരിച്ചൊന്നും പറയാത്തത് എന്താണെന്ന് അറിയോ..കഴിഞ്ഞ രണ്ട് വർഷമായി ഈ ദിവസം ആകുമ്പോൾ ഞാൻ ഇത് തന്നെ കേൾക്കുന്നു..കുരിപ്പിന് അതൊന്ന് മാറ്റിപ്പിടിച്ചൂടെ..

എന്നെ കാണുമ്പോൾ പെണ്ണിന് വല്ലാത്ത ഒരു ദേഷ്യം ആണ്..അല്ല അവളെ തെറ്റുപറയാൻ പറ്റില്ല... എന്റെ പരമാവധി കഴിവ് വച്ചിട്ട് കോളേജിൽ അത്യാവശ്യം നല്ല ചീത്തപ്പേര് ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്..അങ്ങനെ ഒരാൾ അങ്ങോട്ട് ചെന്ന് ഇഷ്ടമാണെന്ന് പറയുമ്പോൾ ആർക്കായാലും ദേഷ്യം വരൂല്ലേ..ബട്ട് അവളെ ഞാൻ അങ്ങനെ വിടില്ല..ഞാൻ താലി കെട്ടുന്നുണ്ടെങ്കിൽ അത് എന്റെ നന്ദൂനെ ആയിരിക്കും.. "നന്ദൂട്ടി..........." വാഗമരച്ചുവട്ടിൽ എങ്ങോട്ടോ നോക്കിയിരുന്ന അവളുടെ കാതോരം പോയി ഞാൻ വിളിച്ചു..പെട്ടെന്ന് എന്നെ കണ്ട് അവളൊന്ന് ഞെട്ടി.. "നീ..നീയെന്തിനാ ഇങ്ങോട്ട് വന്നത്...മനുഷ്യന് ഒരു സമാധാനവും തരില്ലേ...?? "ഞാൻ ആണോ..നിന്റെ സമാധാനം കളയുന്നത് നന്ദൂട്ടി..ഹേ..?? "അതെ...നീ എന്ത് എന്റെ ജീവിതത്തിൽ വന്നോ..അന്ന് തുടങ്ങിയതാ എന്റെ സമാധാനക്കേട്.." അവള് എഴുന്നേറ്റ് പോകാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു.. "ഇവിടെ ഇരിക്ക് നന്ദൂട്ടി...!! "ഇല്ല...എനിക്ക് പോകണം..കൈ വിട്.." "നിന്നോട് അല്ലെടി പറഞ്ഞത്....ഇരിക്കടി ഇവിടെ....!!!!! ഞാൻ ഒന്ന് അലറിയതും പെണ്ണ് ഞെട്ടിയിരുന്നു..കണ്ണിലൂടെ ഒക്കെ വെള്ളം വരുന്നുണ്ട്.. "അയ്യേ..എന്റെ നന്ദൂട്ടി കരയാ.. ഛെ..എന്റെ പെണ്ണ് ഇത്രേയൊള്ളോ..പേടിച്ചുപോയോ..??

അവൾ പേടിച്ച് ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി..അത് കണ്ട് എനിക്ക് ചിരി വന്നു..ഞാൻ അവളുടെ കണ്ണൊക്കെ തുടച്ചുകൊടുത്തു.. "വെറുതെ ചേട്ടനെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ നന്ദൂട്ടി..പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ പോരെ..ഇനി ഞാൻ ദേഷ്യപ്പെടൂല്ലട്ടോ സോറി.." ഞാൻ അതും പറഞ്ഞ് പെണ്ണിന്റെ മടിയിൽ കിടന്നു..നന്ദു ഞെട്ടി കണ്ണും മിഴിച്ച് എന്നെ നോക്കി.. "ഇനി ഇതും ഞാൻ ഒച്ച വച്ച് പറയാണോ.. മസാജ് ചെയ്ത് താടി..." വീണ്ടും എന്റെ ശബ്ദം ഉയർന്നപ്പോൾ നന്ദു പേടിച്ച് എന്റെ മുടിയിൽ അവളുടെ വിരലുകൾ ഓടിക്കാൻ തുടങ്ങി.ഇവളോടൊക്കെ ഇങ്ങനെ പറഞ്ഞിട്ടേ കാര്യമൊള്ളൂ..ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി കിടന്നു..എന്റെ നോട്ടം കണ്ട് പെണ്ണ് എന്നെ തുറിച്ചുനോക്കുന്നുണ്ട്.. "ഹാ..ഇപ്പൊ ഇത്രയും മതി നന്ദു..ഇനി നീ ക്ലാസ്സിൽ പൊയ്ക്കോ.." ഞാൻ അങ്ങനെ പറഞ്ഞ് എഴുന്നേറ്റതും നന്ദു സ്വർഗം കിട്ടിയ സന്തോഷത്തിൽ എഴുന്നേറ്റ് പോകാൻ തുടങ്ങി..പിന്നെ തിരിഞ്ഞ് എന്നെ രൂക്ഷമായി നോക്കി.. "ഡോ... താൻ വലിയ ആളായി എന്നൊന്നും വിചാരിക്കേണ്ട..തനിക്ക് ഇങ്ങനെയൊക്കെ ചെയ്ത് തരാൻ ഞാൻ തന്റെ ഭാര്യ ഒന്നും അല്ല..ഇനി ഇതുപോലെ വല്ലതും ഉണ്ടായാൽ ഉറപ്പായിട്ടും ഞാൻ പോലീസിൽ കംപ്ലൈന്റ്റ് ചെയ്യും.." നന്ദു അതുംപറഞ്ഞ് തിരിഞ്ഞുനോക്കാതെ ഓടി.. ______

ഇന്നലെ അങ്ങനെയൊക്കെ ഞാൻ പറഞ്ഞതിന് ഇന്ന് ശിവയുടെ വക ഒരു പ്രതികാരം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാൻ കോളജിലേക്ക് ചെന്നത്.. ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു എന്നെനോക്കി നിൽക്കുന്ന ശിവയെ വിത്ത് കള്ളച്ചിരി.. അവനെ മറികടന്ന് പോകാൻ നിന്നതും അവൻ കൈകൊണ്ട് എന്നെ തടഞ്ഞു.. ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി.. "നന്ദു...ഞാൻ ഒരുപാട് ആലോചിച്ചു...ശെരിയാ നീ പറഞ്ഞത് ഞാൻ ഇങ്ങനെയൊക്കെ ഞാൻ ചെയ്യുന്നതിന് നിനക്ക് പരാതി കൊടുക്കാം..കാരണം നീ എന്റെ ഭാര്യ അല്ലാലോ..എന്ന് കരുതി എനിക്ക് നിന്നോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല നന്ദു..അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു.." "എന്ത് തീരുമാനം....????? "ഞാൻ നിന്നെ അങ്ങ് കെട്ടാൻ തീരുമാനിച്ചു..." "Whaattt..... നീ എന്തൊക്കെയാ ഈ പറയുന്നത്...??? ഞാൻ ഞെട്ടി പണ്ടാരമടങ്ങി പോയി..ഇവൻ എന്തൊക്കെയാ പറയുന്നത്.. "യെസ്.. നന്ദു...ഐ ആം ഗോയിങ് ടു മാരി യൂ.. ടുഡേ ഇറ്റ്സെൽഫ്..നീ തന്നെയല്ലേ ഇന്നലെ ഭാര്യ എന്ന കോൺസെപ്റ് പറഞ്ഞത്..

അപ്പൊ അതങ്ങ് നടത്തി കളയാം.." ഇന്നലെ അങ്ങനെയൊക്കെ പറയേണ്ടി വന്ന സമയത്തെ ഞാൻ സ്വയം പഴിച്ചു..എനിക്ക് ഒന്ന് ഓടാനുള്ള ഗ്യാപ് പോലും താരത്തെ അവൻ എന്നെ പൊക്കിയെടുത്ത് കാറിൽ ഇട്ട് ലോക്ക് ചെയ്തു.. "എന്നെ ഇറക്കി വിടടാ...എനിക്ക് നിന്നെ കല്യാണം കഴിക്കാൻ ഇഷ്ടമല്ല..ഐ ഹേറ്റ് യൂ.. എന്നെ ഇറക്കി വിട്.." "വാശി പിടിക്കല്ലേ നന്ദൂട്ടി..എനിക്ക് നിന്നെ വേണം..ഇങ്ങനെ ഒരു ബലപ്രയോഗം വേണ്ടി വരും എന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാൻ ദേ കാറുമായി വന്നത്..നിന്നെ ഈ കാറിൽ എടുത്ത് ഇടാൻ എനിക്ക് അറിയാമെങ്കിൽ ഈ കഴുത്തിൽ ഞാൻ കെട്ടുന്ന താലി വീഴ്ത്താനും ഈ ശിവയ്ക്ക് അറിയാം..അതുകൊണ്ട് വെറുതെ വാശി കാണിച്ച് കുളമക്കണ്ട.." അവൻ പറഞ്ഞത് ഒക്കെയും കേട്ട് എനിക്ക് തല പെരുകുന്നത് പോലെ തോന്നി..എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ മനസ്സ് പറയുന്നു.. 🌟🌟🌟തുടരും🌟🌟🌟

Share this story