ശിവനന്ദ: ഭാഗം 10

shivanantha

എഴുത്തുകാരി: ശീതൾ

ഓഫീസിൽ നിന്ന് വന്ന് നേരെ വീട്ടിലേക്ക് കയറിയപ്പോഴാണ് മുകളിൽ നിന്ന് നന്ദുവിന്റെ അലർച്ച കേട്ടത്....അത് കേട്ടതും എന്റെ ഉള്ളിലൂടെ ഒരു കാളൽ പോയി.. "നന്ദു...............'" ഞാൻ മുകളിലേക്ക് ഓടി..പുറകെ ഡാഡിയും അമ്മയും ആമിയും ഉണ്ട്..ഞങ്ങൾ റൂമിൽ ചെന്നപ്പോൾ നന്ദു ഉണ്ട് പേടിച്ച് വിറച്ച് ഭിത്തിയിൽ ഒട്ടി നിൽക്കുന്നു... "നന്ദു...എന്താടാ...എന്താ എന്തുപറ്റി..." ഞാൻ ആവലാതിയോടെ അവളുടെ മുഖത്ത് തലോടിക്കൊണ്ട് ചോദിച്ചു.. "എന്താ മോളെ എന്തുപറ്റി...??? ഡാഡി അപ്പൊ അവൾ എന്നെ ഇറുക്കിപ്പിടിച്ച് നിലത്തേക്ക് ചൂണ്ടിക്കാണിച്ചു.. ഞങ്ങൾ അങ്ങോട്ട് നോക്കിയപ്പോൾ ഒരു കറുത്ത പുതപ്പ് പുതച്ച് ഒരുത്തൻ കമഴ്ന്ന് കിടക്കുന്നു...ഏതാ ഈ കിടക്കുന്നവൻ..അതും എന്റെ റൂമിൽ കയറാൻ ധൈര്യമുള്ളവൻ.. "നന്ദു...നിനക്ക് ഒന്നും പറ്റിയില്ലലോ...???? എന്നെ ഇറുക്കിപ്പിടിച്ചിരുന്ന നന്ദുവിന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു..അവൾ ഇല്ലന്ന് തലയാട്ടി..പാവം നല്ലോണം പേടിച്ചിട്ടുണ്ട്.. ഈ കിടക്കുന്ന.......മോനെ ഞാനിന്ന് കൊല്ലും.. "അതാരാണെന്ന് നോക്കടാ ശിവ..." ഡാഡി അത് പറഞ്ഞപ്പോൾ ഞാൻ നന്ദുവിനെ എന്നിൽനിന്ന് അടർത്തി മാറ്റി..അപ്പൊ അവൾ വീണ്ടും എന്നെ ചുറ്റിവരിഞ്ഞു.. "പോണ്ട ശിവ..അത്..പ്രേ...പ്രേതം ആണ്...." അവൾ പേടിച്ച് പേടിച്ച് പറഞ്ഞു..

"അത് പ്രേതമൊന്നും അല്ല നന്ദു..ഏതോ കള്ളൻ ആണ്..ഞാൻ നോക്കാം.." ഞാൻ അവളെ ആമിയുടെ അടുത്ത് നിർത്തി പോയി താഴെ കിടക്കുന്നവനെ എടുത്ത് തിരിച്ച് കിടത്തി..അവന്റെ മുഖത്ത് വീണുകിടന്ന പുതപ്പ് മാറ്റി..കിടക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി..എല്ലാവരെയും നോക്കിയപ്പോൾ അവരുടെയും അവസ്ഥ അത് തന്നെ.. "ഉണ്ണീ.................." നന്ദു ഒഴികെ ഞങ്ങൾ നാലാളും അലറി വിളിച്ചു..ഇവൻ ആരാണെന്നല്ലേ ഈ മഹാൻ ആണ് സാവിത്രി അമ്മായിയുടെയും ജയചന്ദ്രൻ അമ്മാവന്റെയും ഓരെ ഒരു പുത്രൻ മനു..എല്ലാവരുടെയും ഉണ്ണി എന്റെ അരവട്ട് ചങ്ക്...ചെക്കൻ ബാംഗ്ലൂർ പടിക്കാണ്.. പിന്നെ ഇപ്പൊ എവിടുന്ന് വന്നു ആവൊ.. ഞങ്ങളുടെ അലർച്ച കേട്ട് ചെക്കൻ അയ്യോ എന്നെ കൊല്ലല്ലേ എന്ന് അലറിക്കൊണ്ട് എണീറ്റിരുന്നു.. ഞാൻ അവന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു.. "ഡാ...പൊട്ടാ... നീയെന്താടാ ഇവിടെ....?? ഞാൻ അത് ചോദിച്ചപ്പോൾ ചെക്കൻ എന്തോ ബോധം വന്ന് ഞങ്ങളെ നോക്കി പിന്നെ നന്ദുവിനെ കണ്ട് അയ്യോ പ്രേതം എന്നലറിക്കൊണ്ട് വീണ്ടും ബോധം കെടാൻ പോയി..എന്നിട്ട് സ്വിച്ച് ഇട്ട പോലെ എണീറ്റ് ഇരുന്ന് ഞങ്ങളെ നോക്കി.. "നിങ്ങളെന്താ ഞെട്ടാത്തെ...????? "എന്തിന്....???????? ഞങ്ങൾ കോറസ് പാടി ചോദിച്ചു.. "ദേ നിങ്ങളെ അടുത്ത് പ്രേതം...ജീവൻ വേണേൽ ഓടിക്കോ എല്ലാം..." അവൻ നന്ദുവിനെ ചൂണ്ടി പറയുന്നത് കേട്ട് ഞാൻ അവന്റെ മോന്തക്ക് ഒന്ന് കൊടുത്തു.. "പ്പാ...പട്ടി...ഇതെന്റെ പെണ്ണാടാ..............

" ഞാൻ കലിപ്പിൽ പറഞ്ഞപ്പോൾ ചെക്കൻ എന്നെയും നന്ദുവിനെയും അന്തം വിട്ട് നോക്കുവാണ്.. "എന്ത്.........?????? ഉണ്ണി "ആടാ മണ്ണുണ്ണി...ശിവയുടെ കല്യാണം കഴിഞ്ഞു..ഇത് ഇവന്റെ ഭാര്യ ആണ്.." അവൻ നന്ദുവിനെ നോക്കി ആണോ എന്ന് ചോദിച്ചപ്പോൾ അവൾ തലയാട്ടി..അപ്പൊ അവൻ ഇരുന്ന് മോങ്ങാൻ തുടങ്ങി.. "എടാ..ദുഷ്ടാ... നീയെന്നെ ചതിച്ചു അല്ലെ...നമ്മൾ ഒരേ പന്തലിൽ വച്ച് കെട്ടണം എന്ന എന്റെ ആഗ്രഹം നീ തകർത്തു അല്ലെടാ ദുഷ്ടാ...ങ്ങീ..." എന്നുംപറഞ്ഞ് അവൻ മോങ്ങാൻ തുടങ്ങി..ഹോ ഇതെന്തിന്റെ കുഞ്ഞാണോ എന്തോ..ഞാൻ അവന്റെ നടുപുറം നോക്കി ഒന്ന് കൊടുത്തു..അപ്പൊ ചെക്കൻ കാറിക്കൊണ്ട് എഴുന്നേറ്റ് കണ്ണൊക്കെ തുടച്ച് നന്ദുവിന്റെ അടുത്തേക്ക് ചെന്നു... '"ഹലോ പെങ്ങൾസ്...ഐ ആം മനു...കുട്ടപ്പായിയുടെ കസിൻ ആണ്...യൂ ക്യാൻ കോൾ മി ഉണ്ണി..'" എന്നൊക്കെ പറഞ്ഞ് ചെക്കൻ വമ്പൻ കത്തിയടിയാണ്..അവന്റെ ഒരു കുട്ടപ്പായി..ഈ വൃത്തികെട്ടവൻ ആണ് എനിക്ക് കുട്ടു എന്ന പേരിട്ടത് തന്നെ... "ദേവനന്ദ അത് വിളിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ്..സൊ ഞാൻ ഷോർട്ട് ആയിട്ട് നന്ദു എന്ന് വിളിക്കാം.." അത് കേട്ടതും കൊടുത്തു അവനിട്ട് ഒരു ചവിട്ട്..ചെക്കൻ കമന്നടിച്ച് ബെഡിലേക്ക് വീണു.. "എന്തിനാടാ എന്നെ ചവിട്ടിയത്...?????

അവൻ വീണ്ടും മോങ്ങിക്കൊണ്ട് ചോദിച്ചു.. '"നന്ദുവിന് മുൻപുള്ള ദേവു നീ കണ്ടില്ലെടാ പട്ടി..അവന് വിളിക്കാൻ കിട്ടിയ പേര്...അവളെ നന്ദു എന്ന് വിളിക്കാൻ ഞാനുണ്ട്..ആ പേര് ഞാൻ മാത്രം വിളിച്ചാൽ മതി..." "നിനക്ക് പ്രാന്താല്ലേടാ പന്നി....." അതുകേട്ട് എല്ലാവരും ചിരി തുടങ്ങി..ഞങ്ങൾ ഇങ്ങനെയാണ് എന്റെ കൈയിൽനിന്ന് അടി വാങ്ങിച്ചുകൂട്ടലാണ് കക്ഷിയുടെ പണി..കാര്യം എന്നേക്കാൾ ഒരു വയസ്സിന് ഇളയത് ആണെങ്കിലും കളി കണ്ടാൽ ഇന്നലെ ജനിച്ചത് ആണെന്ന് തോന്നും.. "അല്ല ഉണ്ണി..നീയിത് എവിടുന്ന് പൊട്ടി മുളച്ചു..."ഡാഡി "ഹോ..ഒന്നും പറയണ്ട എന്റെ അങ്കിളേ ബാംഗ്ലൂർക്ക് അടിച്ചുപൊളിക്കാൻ പോയ എനിക്ക് എന്റെ ഡാഡി മമ്മി ഒടുക്കത്തെ പണിയാണ് തന്നത്..എന്ത് വൃത്തികെട്ട കോളേജ് ആണ് അത്..എന്നെ ഒരുമാതിരി ഉടയിപ്പുകളെ പോലെയാണ് അവർ കൈകാര്യം ചെയ്യുന്നത്..അതുകൊണ്ട് ഞാൻ അവിടുന്ന് ചാടി.." "അല്ലാതെ ഉടയിപ്പിന് കയ്യും കാലും വച്ചവൻ ആയതുകൊണ്ടല്ല ല്ലേ...?? ആമി "നീ പോടീ പിത്തക്കാളി....."😡 "നീ പോടാ...മണ്ണുണ്ണി തെണ്ടി...." പിന്നെ അവിടെ കുറച്ചുനേരം നല്ലത് പറച്ചിൽ ആയിരുന്നു..രണ്ടും പണ്ടേ കീരിയും പാമ്പും ആണ്..അവസാനം ഞാൻ രണ്ടിനെയും ചവിട്ടി പുറത്താക്കി..ഡാഡിയും അമ്മയും അവരുടെ പുറകെ പോയി..

അവര് പോയപ്പോൾ ഞാൻ ഡോർ ലോക്ക് ചെയ്ത് നന്ദുവിന് നേരെ തിരിഞ്ഞ് അവളെ അടിമുടി നോക്കി.. "എ... എന്തിനാ നോക്കുന്നെ...സത്യമായിട്ടും ഞാൻ വിചാരിച്ചത് പ്രേതം ആണെന്നാ..."' "അവനെ തെറ്റുപറയാൻ പറ്റില്ല..നിന്നെ കണ്ട് ബോധം പോയില്ലെങ്കിലേ അത്ഭുതം ഒള്ളു..പ്രേതത്തിനെ പോലെത്തന്നെ ഉണ്ട്.." ഞാൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് അത് പറഞ്ഞതും പെണ്ണ് എന്നെ തുറിച്ചുനോക്കി..എന്നിട്ട് പോകാൻ തുടങ്ങി..ഞാൻ അപ്പൊ അവളെ കൈ പിടിച്ച് വലിച്ച് എന്റെ ഞെഞ്ചിലേക്ക് ഇട്ടു.. "വിട് ശിവാ എനിക്ക് പോകണം...." "എങ്ങോട്ട് പോകാൻ..എന്താണ് മുഖത്ത് ഒരു വാട്ടം.." "ഒന്നുല്ല......." "അതെന്താ ഒന്നുല്ലാത്തെ...???? "എന്നാ ഉണ്ട്......'' ''എന്തെ....???? "കുന്തം.....'" "വോ വേണ്ടാ... നീ വച്ചോ..." അവൾ വീണ്ടും കുതറിമാറാൻ നോക്കിയപ്പോൾ ഞാൻ അവളെ കൊണ്ടുപോയി ബെഡിൽ ഇരുത്തി..എന്നിട്ട് ഞാൻ പോയി ഷെൽഫ് തുറന്ന് അതിൽ ഇരുന്ന ബോക്സ് എടുത്തുകൊണ്ട് വന്ന് അവൾക്ക് കൊടുത്തു..അവൾ കാര്യമറിയാതെ മിഴിച്ച് നോക്കുന്നുണ്ട്... "ഇതെന്താ ശിവാ......??? "തുറന്നുനോക്ക്....." അവൾ അത് തുറന്നുനോക്കി..ഒരു റെഡ് കളർ സാരിയും അതിന് ചേരുന്ന ഓർണമെന്റസും ആയിരുന്നു അതിൽ..എന്റെ ഗിഫ്റ് കണ്ട് പെണ്ണിന്റെ കണ്ണുകൾ തിളങ്ങി... "ഇഷ്ടമായോ എന്റെ നന്ദൂട്ടിക്ക്.....????

"മ്മ്...ഒത്തിരി......." "എന്നാലേ എന്റെ ചുന്ദരിക്കുട്ടി പോയിട്ട് വേഗം ഇത് ഇട്ട് വാ..നമുക്ക് ഒരിടം വരെ പോകണം...." "എവിടെയ്ക്കാ ശിവ....??? "അതൊക്കെ പറയാം..ആദ്യം പറഞ്ഞത് ചെയ്യ്...." ഞാൻ അവളെ ഉന്തിതള്ളി ഡ്രസിങ് റൂമിലേക്ക് വിട്ട് ഞാനും ഫ്രഷ് ആകാൻ പോയി.. കുളിച്ച് ഇറങ്ങിയപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന നന്ദുവിനെ കണ്ട് ഞാൻ അവളെ തന്നെ നോക്കി അങ്ങനെ നിന്നു... ഈ വേഷത്തിൽ അവൾ കൂടുതൽ സുന്ദരി ആയതുപോലെ... "എങ്ങനെയുണ്ട്...ഇഷ്ടമായോ....??? അവൾ അങ്ങനെ ചോദിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്...ഞാൻ ഒരു കുസൃതിച്ചിരിയോടെ അവളുടെ അടുത്ത് ചെന്നു... അവളുടെ താഴ്ന്ന് നിന്ന മുഖം എനിക്കുനേരെ ഉയർത്തി... "ഇഷ്ടമായി പെണ്ണെ....ഒത്തിരി...." ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു...എനിക്ക് ഇപ്പൊ സന്തോഷംകൊണ്ട് തുള്ളിചാടാനൊക്കെ തോന്നി..എന്റെ പെണ്ണ് ഇപ്പൊ പഴയപോലെ ഒന്നുമല്ല..എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്..വൈകാതെ നീ തന്നെ എന്നോട് ഇഷ്ടമാണെന്ന് പറയും പെണ്ണേ.... ഞാൻ തന്നെ അവളെ കണ്ണാടിയുടെ മുൻപിൽ കൊണ്ടുപോയി ഇരുത്തി..

ഞാൻ വാങ്ങിച്ച സിമ്പിൾ ചെയിൻ അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു..അപ്പൊ അവളുടെ കണ്ണിലെ നീർത്തിളക്കം ഞാൻ കണ്ടു...ഞാൻ അവളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു... "ദേ...നീ ഈ ശിവയുടെ പെണ്ണാണ്..എന്റെ പെണ്ണ് കരയുന്നത് എനിക്ക് ഇഷ്ടമല്ല..എന്റെ പെണ്ണ് എപ്പോഴും ഹാപ്പി ആയിരിക്കണം..ഒക്കെ..?? അപ്പൊ നന്ദു കണ്ണൊക്കെ തുടച്ച് തലയാട്ടി..  അവൻ തന്ന ഗിഫ്റ് കണ്ട് എനിക്ക് സന്തോഷം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു...ആദ്യമായിട്ടാണ് ഒരാൾ എനിക്ക് ഇങ്ങനെ ഗിഫ്റ് ഒക്കെ തരുന്നത്..ശിവയെ അകറ്റി നിർത്തിയ നാളുകളെ ഓർത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..ഒന്നും മനപ്പൂർവം ആയിരുന്നില്ല..സാഹചര്യം..അതായിരുന്നു..ഞാൻ അങ്ങനെ ചെയ്തത്.. എന്നെ കാറിൽ കയറ്റി ശിവ ഡ്രൈവ് ചെയ്യാൻ തുടങ്ങിയിട്ട് നേരം കുറച്ചായി എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചിട്ട് പറയുന്നതും ഇല്ല.. അവസാനം വണ്ടി ഒരു വീടിന്റെ മുൻപിൽ ചെന്ന് നിന്നു.. ആ വീട് കണ്ട് ഞാൻ ശെരിക്കും വണ്ടർ അടിച്ചു..ചാരുവിന്റെ വീട്...ഞാൻ ശിവയെ നോക്കി.. "ഞാൻ അറിഞ്ഞു...നിനക്ക് വരണം എന്നുണ്ടെങ്കിൽ വാ തുറന്ന് പറഞ്ഞൂടെ പൊട്ടിക്കാളി...???? ഞാൻ ഒന്ന് ഇളിച്ച് കൊടുത്തു.. "എല്ലാം അറിയുന്ന ഒരു ഭർത്താവുള്ളപ്പോൾ ഞാൻ എന്തിന് പറയണം...???

ഞാൻ തിരിച്ച് അടിച്ച ഡയലോഗ് കേട്ട് ശിവ തലയാട്ടി ചിരിച്ചുകൊണ്ട് ഇറങ്ങാൻ പറഞ്ഞു...ഞാൻ ഇറങ്ങി അവന്റെ കയ്യുംപിടിച്ച് ഞങ്ങൾ വീട്ടിലേക്ക് ചെന്നു.. എന്നെക്കണ്ടതും ചാരു സ്‌റ്റേജിൽനിന്ന് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു..പിന്നെ വിശേഷം പറയൽ ആയി അവളെ ചെക്കനെ പരിചയപ്പെടൽ ആയി ഫോട്ടോ എടുക്കൽ ഒക്കെ ആയി ജകപൊക.... അപ്പോഴും ഞാൻ ശിവയുടെ കൈ വിടാതെ പിടിച്ചിട്ടുണ്ടായിരുന്നു... അങ്ങനെ കുറച്ചുനേരം അവിടെ നിന്നിട്ട് ഫുഡ് ഒക്കെ അടിച്ച് ഞങ്ങൾ തിരിച്ച് പോന്നു..എന്റെ നോട്ടം മുഴുവൻ ഡ്രൈവ് ചെയ്യുന്ന ശിവയിൽ ആണ്..എന്റെ നോട്ടം കാണുമ്പോൾ ചെക്കൻ എന്തെ എന്ന് ചോദിക്കും..അപ്പൊ ഞാൻ ഒന്നുമില്ലെന്ന് പറയും..കുറച്ച് കഴിയുമ്പോൾ പിന്നെയും ഞാൻ നോക്കും.. കുറച്ച് ദൂരം ചെന്നപ്പോൾ ഞാൻ ശിവയോട് വണ്ടി നിർത്താൻ പറഞ്ഞു.. "ഇവിടേയോ... ഈ നട്ടപാതിരായ്ക്ക് നിണക്കിവിടെ ആരെ കാണാനാടി...??? "അതൊക്കെ ഉണ്ട്...ആദ്യം വണ്ടി നിർത്ത്...." ഞാൻ വീണ്ടും പറഞ്ഞപ്പോൾ അവൻ നെറ്റി ചുളിച്ചുകൊണ്ട് വണ്ടി നിർത്തി..അതൊരു വ്യൂ പോയിന്റ് ആയിരുന്നു സൈഡിൽ കൊക്കയാണ്..അവിടെനിന്ന് താഴേക്ക് നോക്കിയാൽ സിറ്റി മുഴുവൻ കാണാം..അടിപൊളി വ്യൂ ആണ്..ഞാൻ വണ്ടിയിൽ നിന്നിറങ്ങി അവന്റെ കയ്യുംപിടിച്ച് ആ സൈഡിൽ പോയി നിന്നു..

"ശിവാ........." "മ്മ്........" "ഡാ......." "എന്താടി കൊപ്പേ......??? അവൻ കലിപ്പ് ആയപ്പോൾ ഞാൻ ചുണ്ട് കോട്ടി അവന്റെ അടുത്തുനിന്ന് കുറച്ച് മാറിനിന്നു..അപ്പൊ അവൻ എന്റെ തോളത്തുകൂടി കയ്യിട്ട് അവനോട് ചേർത്ത് നിർത്തി... "പറ...നന്ദൂട്ടി....." അവൻ എന്റെ കാതോരം വന്നു പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു..ഞാൻ അവന്റെ നേരെ തിരിഞ്ഞ് അവന്റെ കാലിന്മേൽ കയറി നിന്നു..അവന്റെ കഴുത്തിലൂടെ എന്റെ കൈകൾ ചുറ്റിപ്പിടിച്ചു..അപ്പൊ അവൻ ഒരു ചിരിയോടെ എന്റെ അരയിൽക്കൂടി അവന്റെ കൈകൾ ചുറ്റി.. ഞാൻ അവന്റെ കാതോരം പോയി പതിയെ പറഞ്ഞു.. "ഐ ലവ് യൂ... ശിവാ..." അപ്പൊ അവൻ കേട്ടത് വിശ്വസിക്കാനാകാതെ എന്നെത്തന്നെ മിഴിച്ച് നോക്കി... "നന്ദു നീ....നീ എന്താ ഇപ്പൊ പറഞ്ഞത്......??? ഞാൻ വീണ്ടും കുറച്ചുകൂടി ഉച്ചത്തിൽ പറഞ്ഞു... "ഐ ലവ് യൂ സൊ മച്ച് ശിവാ.... ഞാൻ ഇപ്പൊ എന്റെ ജീവിത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ്..നീയല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല...എന്നെ വിട്ട് ഒരിക്കലും പോകരുത് ശിവ..ഐ കാണ്ട് ലീവ് വിതൗട് യൂ..

." ഞാൻ പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ തിളങ്ങി..സന്തോഷം കൊണ്ട് അവൻ ഐ ലവ് യു ടു നന്ദൂട്ടി എന്ന് അലറിപറഞ്ഞുകൊണ്ട് അവൻ എന്നെ എടുത്ത് വട്ടം കറക്കാൻ തുടങ്ങി... അവസാനം തല കറങ്ങുന്നു എന്ന് പറഞ്ഞിട്ടാണ് ജന്തു എന്നെ താഴെ വച്ചത്... അവൻ എന്റെ മുഖം അവന്റെ കൈക്കുമ്പിളിൽ കോരിയെടുത്തു..എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. "നന്ദു...ഞാൻ ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച കാര്യമാണ് നീ ഇപ്പൊ പറഞ്ഞത്...ഐ ആം സൊ ഹാപ്പി ടുഡേ...ഐ ലവ് യു സൊ മച്ച് നന്ദൂ... നീയാണ് എന്റെ എല്ലാം..നിന്നെ ആർക്കും വിട്ടുകൊടുക്കുന്നതിനെ പറ്റി എനിക്ക് ആലോചിക്കാനെ വയ്യ..എപ്പോഴും നീ എന്റെ കയ്യിൽതന്നെ വേണം..അതുകൊണ്ടാണ് ഞാൻ അന്ന് നിന്നെ താലികെട്ടിയത്..എനിക്കുറപ്പായിരുന്നു നീ എന്നെ മനസ്സിലാക്കും എന്ന്.." ഞാൻ ഒരു ചിരിയോടെ അവനെത്തന്നെ നോക്കി നിന്നു..

പതിയെ വിരലിൽ ഉയർന്നുപൊങ്ങി അവന്റെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു..ശിവ എന്നെ വാരിപ്പുണർന്നു.. ഞാൻ അവന്റെ ഞെഞ്ചോട് ചേർന്ന് നിന്നു... "ഇവിടെ ഒരു കിസ്സിനുള്ള സ്‌കോപ് ഞാൻ കാണുന്നുണ്ട്..." ശിവ പറയുന്നത് കേട്ട് ഞാൻ അവനെ നോക്കി..അപ്പൊ ചെക്കൻ എന്നെ നോക്കി നിൽക്കാ.. ആ നോട്ടത്തിൽ ഒരു മിസ്ടെക് ഉണ്ടല്ലോ.. "ഞാൻ കവർന്നെടുത്തോട്ടെ പെണ്ണെ നിന്റെ ഈ പനിനീർ അധരങ്ങൾ...?? അവൻ ചോദിക്കുന്നത് കേട്ട് ഞാൻ ഒരുനിമിഷം മിഴിച്ച് നിന്നു... ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ അവനെന്റെ അധരങ്ങൾ കവർന്നെടുത്തു... അവന്റെ കൈകൾ എന്നെ ചുറ്റിവരിഞ്ഞു..ഞാൻ അവന്റെ ഷർട്ടിൽ പിടി മുറുക്കി..അവന്റെ അധരങ്ങൾ എന്റെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഞാൻ അതിൽ ലയിച്ചു നിന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story