ശിവനന്ദ: ഭാഗം 11

shivanantha

എഴുത്തുകാരി: ശീതൾ

മുറിയിലെ സകല സാധങ്ങളും എറിഞ്ഞുടച്ച് അനിത അലറി....ഒരു കയ്യിൽ ശിവയുടെ ഫോട്ടോയുമായി അവൾ ബെഡിലേക്ക് ഇരുന്നു..ശബ്ദം കേട്ട് സുധാകരനും ജയചന്ദ്രനും ജാനകിയും സാവിത്രിയും അരുണും അങ്ങോട്ടേക്ക് വന്നു.... "അനിതേ...എന്താ എന്തുപറ്റി...???? സുധാകരന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി നോക്കി..കണ്ണുകൾ ഒകെ ചുവന്നിട്ടുണ്ട്...അവൾ എഴുന്നേറ്റ് സുധാകരന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി... "അച്ഛാ....എനിക്ക് കുട്ടേട്ടനെ വേണം...അച്ഛൻ തന്നെയല്ലേ പറഞ്ഞത് കുട്ടേട്ടൻ എന്റേത് മാത്രമാണെന്ന് എന്നിട്ടിപ്പൊ എവിടെ നിന്നോ വന്ന ഒരുത്തി..ഇല്ല എനിക്ക് വേണം..എനിക്ക് വേണം എന്റെ കുട്ടേട്ടനെ..." അനിത ഒരു ഭ്രാന്തിയെപ്പോലെ അലറി... "നീ ഇത് എന്തൊക്കെയാ അനിതേ പറയുന്നത്..കുട്ടു അവന്റെ വിവാഹം കഴിഞ്ഞതാണ്..അവന്റെ കൂടെ ഇപ്പൊ ഒരു പെണ്ണും ഉണ്ട്..." ജാനകി അവളോട് പറഞ്ഞു... "ഏത് പെണ്ണായാലും കൊന്ന് കളയും ഞാൻ...കുട്ടേട്ടൻ എന്റെയാ എന്റേത് മാത്രം..." "സുധേട്ടാ നിങ്ങളാണ് ഇവൾക്ക് ഓരോന്ന് വളം വച്ച് കൊടുക്കുന്നത്..എന്നിട്ടിപ്പോ അവളുടെ വാശി കണ്ടോ..!!! "ഹാ ചെറിയമ്മ ഇതെന്താ ഈ പറയുന്നത്...

അച്ഛൻ മാത്രമാണോ ഇതെല്ലാം പറഞ്ഞത്..അനിതയുടെ മുറച്ചെറുക്കാൻ അല്ലെ ശിവ..അപ്പോപ്പിന്നെ കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ...!!! സാവിത്രിയുടെ വാക്ക് ധിക്കരിച്ചുകൊണ്ട് അരുൺ പറഞ്ഞു...അതിന് മറുപടി പറയാൻ സാവിത്രിയും ജാനകിയും നാവ് ചാലിപ്പിച്ചപ്പോഴേക്കും സുധാകരൻ തടഞ്ഞു.. "മതി...നിർത്ത്................!!!!! "എവിടുന്നോ കേറി വന്ന ഒരുത്തിക്ക് വേണ്ടി എന്തിനാടി രണ്ടും കൂടി മെനക്കെട്ട് നിന്ന് വാദിക്കുന്നത്..സ്വന്തം മോളെക്കാൾ വലുതാണോടി ആ വലിഞ്ഞ് കയറി വന്നവൾ നിങ്ങൾക്ക്...???? ജാനകിയെയും സാവിത്രിയെയും നോക്കി സുധാകരൻ ആക്രോശിച്ചു..അയാളുടെ ഭാവമാറ്റം കണ്ട് രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിച്ചു.. "സാവിത്രി നീ അധികം സംസാരിക്കണ്ട..." ജയചന്ദ്രൻ സാവിത്രിയെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു... "എന്റെ മോൾക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഏത് വിധേനയും നടത്തിക്കൊടുക്കാൻ എനിക്കറിയാം..അതിന് മുൻപിൽ ആ നരുന്ത് പെണ്ണ് എനിക്ക് വെറും പുല്ലാണ്.." "പിന്നെ അവൾക്ക് തന്തയും തള്ളയും ഇല്ല എന്നല്ലേ പറഞ്ഞത്..അപ്പൊ കൂടുതൽ സൗകര്യം ആയി..." സാവിത്രിയും ജാനകിയും ഞെട്ടി പരസ്പരം നോക്കി..

അനിതയുടെ മുഖത്ത് ഒരു ചിരി വിടർന്നു.. "പിന്നെ രണ്ടിനോടും ഒരു കാര്യം പറഞ്ഞേക്കാം..ഇപ്പൊ ഇവിടെ നടന്നത് വല്ലതും അവിടെ പോയി എഴുന്നള്ളിച്ചാൽ കൊന്ന് തള്ളും രണ്ടിനെയും ഞാൻ..." സാവിത്രിയെയും ജാനാകിയെയും നോക്കി ഒരു താക്കീത് പോലെ പറഞ്ഞിട്ട് ബാക്കി നാല് പേരും ഇറങ്ങി പോയി.. "എട്ടത്തി...അവര് ആ കുഞ്ഞിനെ കൊല്ലുമോ...എനിക്ക് എന്തോ പേടിയാകുന്നു..." "നീ ധൈര്യമായിട്ട് ഇരിക്ക് താത്രി..ശിവ ഉള്ളപ്പോൾ ദേവു മോളുടെ രോമത്തിൽ തൊടാൻ പോലും അവർക്ക് കഴിയില്ല.." ജാനകി അവരെനോക്കി ഒരു പുച്ഛമായ ചിരി ചിരിച്ചു.. ഇന്നലെ ശിവയോട് തന്റെ ഇഷ്ടം പറഞ്ഞ കാര്യമൊക്കെ ഓർത്ത് ദേവു ഒരു ചെറു ചിരിയോടെ ബാൽക്കണിയിൽ നിന്നു.. അപ്പോഴാണ് അവൾ താഴെ ഗാർഡനിൽ മാങ്ങകൾക്കൊണ്ട് നിറഞ്ഞുനിൽക്കുന്ന മാവ് കണ്ടത്...അത് കണ്ടതും ദേവൂന്റെ കണ്ണുകൾ വിടർന്നു..അവൾ താഴേക്ക് ഓടി..താഴെ ചെന്നപ്പോൾ ഉണ്ട് ഉണ്ണി ഫോണിൽ പാട്ട് കേട്ടൊണ്ട് സോഫയിൽ മലർന്ന് കിടക്കുന്നു.. അവൾ പോയി അവനെ തട്ടി വിളിച്ചു.. "അയ്യോ...ഞാൻ വെറും ഇരുന്നൂറ് രൂപയെ എടുത്തൊള്ളൂ അമ്മായി..എന്നെ തല്ലല്ലേ കൊല്ലല്ലേ...."

ഉണ്ണിയുടെ കാറിച്ച കേട്ട് ദേവു..ഇതെന്തിന്റെ കുഞ്ഞാണോ എന്ന അർഥത്തിൽ അവനെ നോക്കി... "ഉണ്ണിയേട്ടാ ഇത് ഞാനാ ദേവു..ഒന്ന് എണീറ്റെ...!!! ദേവു വീണ്ടും വിളിച്ചപ്പോൾ അവൻ ചാടി എണീറ്റു.. "എന്തുവാടി... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല്ലേ...??? ഉണ്ണി കുറച്ച് കലിപ്പിൽ ദേവൂനോട് ചോദിച്ചു..അവളൊന്ന് ഇളിച്ചു കൊടുത്തു.. "ഉണ്ണിയേട്ടാ വാ..ദേ ഗാർഡനിൽ ഉള്ള മാവിൽ നിറയെ മാങ്ങയുണ്ട്..വാ എനിക്ക് അതൊന്ന് പറിച്ചു താ... " "പ്പാ...പോയി നിന്റെ കേട്ട്യോനോട് പറയെടി..എന്നെക്കൊണ്ടൊന്നും വയ്യ..." "ഹാ ഒന്ന് പറിച്ചു താ ഉണ്ണിയേട്ടാ..ഞാൻ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി തരാം.." "നഹിന്ന് പറഞ്ഞാൽ നഹി..എനിക്ക് നിന്റെ ഉണക്ക മാമ്പഴ പുളിശ്ശേരി വേണ്ടാ.. ഞാൻ സ്വിഗ്ഗിയിൽ നിന്ന് ഫുഡ് ഓർഡർ ചെയ്തോളാം.." ഉണ്ണി പറയുന്നത് കേട്ട് ദേവൂന് ദേഷ്യം വന്നു..അവളെ പറഞ്ഞാലും അവൾ സഹിക്കും..പക്ഷെ അവളുടെ പാചകത്തെ പറഞ്ഞാൽ അവൾക്ക് സഹിക്കില്ല.. "ദേ..മര്യാദക്ക് വന്നോ..ഇല്ലെങ്കിൽ അമ്മയുടെ പൈസ അടിച്ചുമാറ്റിയ കാര്യം ഞാൻ പറയും..അതുമല്ല അമ്മയിയെയും ഞാൻ വിളിച്ചു പറയും ഉണ്ണിയേട്ടൻ ഇവിടെയുണ്ടെന്ന്..."

ദേവു..പറയുന്നത് കേട്ട് ഉണ്ണി ഞെട്ടി..ദേവൂനെ നോക്കി ഒന്ന് ഇളിച്ചു.. "പോന്നു കുഞ്ഞേ എന്റെ കാഞ്ഞിയിൽ പാറ്റയിടരുത്...ചക്കയോ മാങ്ങയോ എന്ത് വേണേലും പറിച്ചു തരാം.." "അങ്ങനെ വഴിക്കു വാ..തല്ക്കാലം ചക്ക വേണ്ട..മാങ്ങ മാത്രം മതി..വാ എന്റെ കൂടെ.." "കെട്യോനും കേട്ട്യോളും കൂടി എന്നെ കൊല്ലാക്കൊല ചെയ്യുമോ ആവൊ.." ഉണ്ണി പിറുപിറുത്തതോണ്ട് പോകുന്നത് കണ്ട് ദേവൂന് ചിരി വന്നു... "എടി...ദേവൂ..ഈ മാവിന് എന്നേക്കാൾ ഹൈറ്റ് ഉണ്ടല്ലോ...." മാവിന്റെ ഹൈറ്റ് കണ്ട് ഊരക്ക് കയ്യും കൊടുത്ത് നിൽക്കുകയാണ് ദേവുവും ഉണ്ണിയും.. "ങേ...പിന്നെ എന്താ വിചാരിച്ചത്..കുറ്റിച്ചെടിയുടെ ഹൈറ്റ് ആണെന്നോ..കേറി പറിക്ക് നോക്കി നിൽക്കാതെ...." "പോടീ കുരിപ്പേ...എനിക്ക് മരത്തിൽ കയറാൻ അറിയില്ല...." "അയ്യേ...മരത്തിൽ കയറാൻ അറിയില്ലേ...എന്തോന്നാ ഉണ്ണിയേട്ടാ കഷ്ടം..." "ഒന്ന് പോടീ..നിനക്ക് മാങ്ങാ വേണമെങ്കിൽ എന്നെ കളിയാക്കാതെ പറിക്കാനുള്ള വഴി നോക്ക്..ഞാനും ആലോചിക്കട്ടെ.." ദേവുവും ഉണ്ണിയും പൊരിഞ്ഞ ആലോചനയിലാണ്..അവസാനം ദേവൂന്റെ തലയിൽ ബൾബ് കത്തി.. "യൂറീക്ക... ഉണ്ണിയേട്ടാ വാ..ഏണി എടുത്തിട്ട് വരാം.." "ഹുഹു നീ പൊന്നപ്പനല്ലടി തങ്കപ്പനാണ് തങ്കപ്പൻ.."

അവർ രണ്ടും കൂടി പോയി..ഔട്ട്ഹൌസിന്റെ പുറകിൽ ചാരി വച്ചിരുന്ന ഏണിയെടുത്ത് കൊണ്ടുവന്ന് മാവിൽ ചാരി..ഉണ്ണി തന്നെ കയറി..ദേവു താഴെനിന്ന് ഏണി പിടിച്ചു.. "ഉണ്ണിയേട്ടാ ദേ അത്..ആ പഴുത്തത്.. ദേ സൈഡിൽ ഉള്ളത്..." ഉണ്ണി അവൾ പറയുന്നതെല്ലാം പറിച്ച് താഴെക്കിട്ടു..ഇത് കണ്ടുകൊണ്ടാണ് ശിവയും മഹാദേവനും ഓഫീസിൽ നിന്ന് വരുന്നത്.. മാവിന്റെ മുകളിലോട്ട് നോക്കി എന്തൊക്കെയോ വിളിച്ച് പറയുന്ന നന്ദുവിനെ നോക്കി..ശിവ അലറി..മുകളിൽ ഇരിക്കുന്ന ഉണ്ണിയെ അവൻ കണ്ടില്ല. "ഡീ..... നന്ദു..........." ശിവയുടെ അലർച്ച കേട്ട് നന്ദു ഞെട്ടി ഏണിയിൽ നിന്ന് കൈ വിട്ടു..ദേ കിടക്കുന്നു നമ്മുടെ ഉണ്ണി ചക്ക വെട്ടിയിട്ടപോലെ നിലത്ത്.. "അയ്യോ...അമ്മെ...എന്റെ നടു... എടി ദ്രോഹി.....!!!! "അയ്യോ ഉണ്ണിയേട്ടാ....." അവൾ ഉണ്ണിയെ പിടിച്ചെണീപ്പിക്കാൻ നോക്കി..അപ്പൊ വീണ്ടും ശിവയുടെ അലർച്ച.. "കേറിപ്പോടി അകത്ത്...." ഉണ്ണിയെ താങ്ങിപ്പിടിച്ച കൈ നന്ദു പിന്നെയും വിട്ടു..ദേ ചെക്കൻ വീണ്ടും നിലത്തേക്ക്..നന്ദു പേടിച്ച് കയ്യിൽ കിട്ടിയ മാങ്ങയും പെറുക്കിക്കൊണ്ട് അകത്തേക്ക് ഓടി.. നന്ദു പോയപ്പോൾ ശിവയും മഹാദേവനും കൂടി ഉണ്ണിയുടെ അടുത്തേക്ക് ചെന്നു..

"ഡാ..എന്തുവാടാ..ഇത്..നിനക്ക് അകത്തിരിക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ടാണോ നീ മാവിന്റെ മോളിൽ കയറി ഇരുന്നത്..." "ഹൂ..നിന്റെ കെട്യോൾക്ക് പ്രാന്താടാ.. മര്യാദക്ക് സോഫയിൽ കിടന്ന എന്നെ വലിച്ച് മാങ്ങ വേണമെന്ന് പറഞ്ഞ് ഇതിന്റെ മുകളിൽ കയറ്റിയിട്ട് അവസാനം എന്നെ വീഴ്ത്തിയിട്ട് അവൾ മുങ്ങിയെടാ.." ഉണ്ണി പറയുന്നത് കേട്ട് ശിവയ്ക്കും മഹാദേവനും ചിരി വന്നു..ശിവയ്ക്ക് മാമ്പഴ പുളിശ്ശേരി വളരെ ഇഷ്ടമാണ്..ഇനി അതിന് വേണ്ടിയാകുമോ അവൾ മാങ്ങ വേണമെന്ന് ഇവനോട് പറഞ്ഞത്..ശിവ ഓർത്തു.. ശിവയും മഹാദേവനും കൂടി ഉണ്ണിയെ തങ്ങിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..  ഹും... ദുഷ്ടൻ ശിവ..പാവം ഉണ്ണിയേട്ടൻ വല്ലതും പറ്റിയോ ആവൊ..മാങ്ങ കണ്ടപ്പോൾ അച്ഛനെ ഓര്മ വന്നു..അച്ഛന് മാമ്പഴ പുളിശ്ശേരി ഭയങ്കര ഇഷ്ടമാണ്..അതുകൊണ്ടാണ് പറിക്കാൻ പോയത്..ഇതിങ്ങനെയും ആയി.. "എന്താ മോളെ അവിടെ ചക്ക വെട്ടിയിട്ട പോലെ ഒരു ശബ്ദം കേട്ടത്..??? സുമിത്ര വന്ന് ചോദിച്ചപ്പോൾ ദേവു ഒന്ന് ഇളിച്ചുകൊടുത്തു.. "അയ്യോ ചക്കയല്ല അമ്മെ..ഉണ്ണിയേട്ടൻ ആണ്..ഞാൻ മാങ്ങ പറിക്കാൻ പറഞ്ഞപ്പോൾ മാവിൽ കയറിയതാ താഴെ വീണു..." ദേവു നിഷ്‌കു ഭാവത്തിൽ സുമിത്രയോട് പറഞ്ഞു.

.ഹാളിൽ നിന്ന് എന്റെ നടു ഒടിഞ്ഞേ..വയ്യേ എന്നൊക്കെ തേങ്ങൽ കേൾക്കുന്നുണ്ട്..ദേവു ബുദ്ധിപൂർവ്വം അങ്ങോട്ട് പോയില്ല..സുമിത്ര അവിടെപ്പോയി ഉണ്ണിയുടെ നടു ഒക്കെ തിരുമ്മിക്കൊടുത്തു..തിരിച്ച് ദേവൂന്റെ അടുത്തേക്ക് വന്നു... "അല്ല മോളിപ്പോ എന്തിനാ ഇത്ര ദൃതി കൂട്ടി മാങ്ങാ പറിപ്പിച്ചത്.. ഏതായാലും കിട്ടിയത് വരവ് വച്ചു.. ശിവയ്ക്ക് മാമ്പഴ പുളിശ്ശേരി ഭയങ്കര ഇഷ്ടമാണ്..." "ഏഹ് ശിവയ്ക്കും ഇഷ്ടമാണോ..?? നന്ദു അന്തംവിട്ട് സുമിത്രയെ നോക്കി ചോദിച്ചു.. "ഹാ..അവന് ഇഷ്ടമാണ്..അപ്പൊ മോള് അവനുവേണ്ടിയല്ലേ പറിച്ചത്...." "അതെനിക്ക് അറിയില്ലായിരുന്നു അമ്മെ..എന്റെ അച്ചനും മാമ്പഴ പുളിശ്ശേരി ഭയങ്കര ഇഷ്ടമായിരുന്നു..മാമ്പഴം കണ്ടപ്പോൾ അച്ഛനെ ഓര്മ വന്നു..അതാ പറിച്ചത്..." ദേവു അത് പറഞ്ഞപ്പോൾ സുമിത്രയ്ക്ക് അച്ചൂനെ ഓര്മ വന്നു..ദേവൂനെ കാണുമ്പോഴൊക്കെ അച്ചൂനെ ഓര്മ വരാറുണ്ട്..ഇത് ചിലപ്പോ ദേവു..ഏയ് അവർ മൂന്നുപേരും ആ ആക്‌സിഡന്റിൽ...സുമിത്ര എന്തോ ചോദിയ്ക്കാൻ വന്നപ്പോഴേക്കും മുകളിൽ നിന്ന് ശിവയുടെ വിളി വന്നു.. "നന്ദു.........." വിളി കേട്ടതും നന്ദു മുകളിലേക്ക് പോയി..സുമിത്ര അവളെത്തന്നെ നോക്കി നിന്നു....

നന്ദു ചെറിയ പേടിയോടെ റൂമിലേക്ക് ചെന്നു.. ഈശ്വരാ ചെക്കൻ കലിപ്പ് ആകല്ലേ... നന്ദു പതിയെ ബെഡിൽ ഇരിക്കുന്ന ശിവയെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു.. "ഇവിടെ ഇരിക്കടി........." ശിവ കലിപ്പായതും നന്ദു പേടിച്ച് അവന്റെ അടുത്തിരുന്നു...അവൻ അവളെ എടുത്ത് അവന്റെ മടിയിൽ ഇരുത്തി അവളുടെ ഇടുപ്പിലൂടെ അവന്റെ കൈ ചുറ്റിപ്പിടിച്ചു..നന്ദു ഒന്ന് ഞെട്ടി ശിവയുടെ മുഖത്തേക്ക് നോക്കി.. "നിനക്ക് ഞാൻ വീണാൽ പുച്ഛം..ഉണ്ണി വീണപ്പോൾ അവൾക്ക് എന്തൊരു ഉത്കണ്ഠ.." ശിവ പരിഭവത്തോടെ പറയുന്നത് കേട്ട് നന്ദുവിന് ചിരിയാണ് വന്നത്..ഇപ്പൊ കലിപ്പ് മാറി മുഖത്ത് ചെറിയ വിഷമം ഒക്കെ വന്നു..നന്ദു അവന്റെ കഴുത്തിലൂടെ കയ്യിട്ട് ഒന്നുകൂടി അവനോട് ചേർന്നിരുന്നു.. "തീരെ കുശുമ്പില്ല അല്ലെ....???? നന്ദു കിണിച്ചോണ്ട് ചോദിച്ചപ്പോൾ ശിവയ്ക്ക് ദേഷ്യം വന്നു..അവൻ അവളെ ബെഡിലേക്ക് തള്ളിയിട്ട് അവളുടെ മേലെ അവനും കിടന്നു.. "ഉണ്ടടി കുശുമ്പുണ്ട്.. നല്ലോണം ഉണ്ട്..നീയെന്നെ മാത്രം സ്നേഹിച്ചാൽ മതി..നിന്റെ സ്നേഹം എനിക്ക് മാത്രം കിട്ടിയാൽ മതി..." അവൻ അവളുടെ ചുണ്ടുകളിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു.. നന്ദുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു..

അവളുടെ കൈകൾ അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.. ശിവ വീണ്ടും വീണ്ടും അവളുടെ അധരങ്ങളിലെ തേൻ നുകർന്നുകൊണ്ടിരുന്നു..രണ്ടുപേർക്കും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ അവൻ അവളെ വിട്ടു..നന്ദു നാണംകൊണ്ട് എഴുന്നേറ്റ് ഓടാൻ നോക്കിയെങ്കിലും ശിവ വീണ്ടും അവളെ തന്റെ കരവലയത്തിലാക്കി... "നന്ദു...." "മ്മ്....." "ഞാൻ ഇപ്പോഴും പട്ടിണി ആണ് ട്ടോ..." അവൻ പറഞ്ഞതുകേട്ട് നന്ദു അവനെ നോക്കി..ശിവ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് സൈറ്റ് അടിച്ചു..അവൻ പറഞ്ഞതിന്റെ അർഥം മനസ്സിലായപ്പോൾ അവൾ നാണംകൊണ്ട് അവനെ തള്ളിമാറ്റി ഇറങ്ങിയോടി..  🎶നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ....... 🎶കാതിലോല കമ്മലിട്ടു കുണുങ്ങി വന്നവളേ.... കുളി കഴിഞ്ഞ് ഈറനണിഞ്ഞ മുടി തുവർത്തികൊണ്ടിരിക്കുന്ന നന്ദുവിനെ നോക്കി ബെഡിൽ കിടന്ന് പാടുകയാണ് ശിവ.. നന്ദു ഒരു ചെറുചിരിയോടെ കണ്ണാടിയുടെ ശിവയെ ഇടംകണ്ണിട്ട് നോക്കി.. "അതിയതെ... കുണുങ്ങി വരാനുള്ള സാവകാശം തന്നില്ലല്ലോ..അതിനുമുൻപ് പൊക്കിയെടുത്തോണ്ട് വന്നില്ലേ....""

നന്ദുവിന്റെ മറുപടി കേട്ട് ശിവ വായുംപൊളിച്ച് ഇരുന്നു.. "അയ്യേ ഛെ..കുരിപ്പ് നശിപ്പിച്ചു...നീ ഒട്ടും റൊമാന്റിക് അല്ലാട്ടോ നന്ദു...." ശിവ പറഞ്ഞതുകേട്ട് നന്ദു പൊട്ടിച്ചിരിച്ചു... ശിവ പതിയെ എഴുന്നേറ്റ് അവളുടെ പുറകിലൂടെ ചെന്ന് അവളുടെ അരയിലൂടെ കയ്യിട്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി...നന്ദു ഒന്ന് പൊള്ളിപ്പിടഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിനെ വരിഞ്ഞിരുന്ന അവന്റെ കയ്യിൽ പിടിമുറുക്കി...അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളികൾ അവൻ അവന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.. "നന്ദു...നമുക്ക് ഒരു സ്ഥലം വരെ പോകാം..വാ..." ശിവ പറഞ്ഞതുകേട്ട് നന്ദു സംശയരൂപത്തിൽ അവനെ നോക്കി..അവൻ ഒന്ന് സൈറ്റ് അടിച്ച് അവളെയും കൂട്ടി റൂമിന് പുറത്തിറങ്ങി.. "എങ്ങോട്ടാ ശിവാ...???? "അത് സർപ്രൈസ് ആണ്..സൊ അവിടെ എത്തുന്നതുവരെ എങ്ങോട്ടാണെന്ന് ചോദിക്കരുത്...ഓക്കേ.." അവൾ തലയാട്ടിക്കൊണ്ട് അവന്റെ കൂടെ വീടിന് പുറത്തിറങ്ങി..ശിവ പോയി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് നന്ദുവിനോട് കയറാൻ പറഞ്ഞു..അപ്പൊ അവൾ മുൻപിലേക്ക് വന്ന് രണ്ട് കയ്യും ഉയർത്തിപ്പിടിച്ച് അവനെ നോക്കി ചിരിച്ചു..അവൻ ഒരു ചിരിയോടെ അവളെ കോരിയെടുത്ത് അവന്റെ മുൻപിലേക്ക് ഇരുത്തി വണ്ടിയെടുത്തു..അവൾ അവന്റെ ഞെഞ്ചിൽ ചാരിയിരുന്നു.

. പോകുന്ന വഴിക്കൊക്കെ അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് അവനോട് ചോദിച്ചെങ്കിലും അവൻ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു.... അവസാനം ബുള്ളറ്റ് ബീച്ചിന്റെ മുൻപിൽ ചെന്ന് നിന്നു.. അവർ ആ നീണ്ടമണൽപ്പരപ്പിലൂടെ കൈകൾ കോർത്ത് നടന്നു..രാത്രി ആയതിനാൽ ആളുകൾ അധികം ഇല്ലായിരുന്നു..ശിവ നന്ദുവിനെയും കൂട്ടി ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയിരുന്നു...നന്ദു അവന്റെ ഞെഞ്ചിൽ തല ചായച്ചിരുന്നു... "ശിവാ........." "പറ പെണ്ണെ....." "ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ.....!! അവൾ അവന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി ചോദിച്ചു..അവളുടെ കണ്ണുകളിൽ നനവ് കണ്ട് അവന്റെ ഞെഞ്ച് പിടഞ്ഞു..അവൻ നന്ദുവിനെ അവന്റെ മടിയിൽ കിടത്തി..അവൾ അവന്റെ മടിയിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ കിടന്നു... "അച്ഛനെയും അമ്മയെയും ഓർമ്മ വന്നോ...??? നന്ദുവിന്റെ തലയിൽ തലോടിക്കൊണ്ട് ശിവ ചോദിച്ചു..അവൾ അതെന്ന് പതിയെ തലയാട്ടി..അവന്റെ കണ്ണുകളും നിറഞ്ഞു..ശിവ നന്ദുവിന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. "ഈ ജന്മം അല്ല..ഇനിയൊരു ഏഴ് ജന്മം മുഴുവൻ അച്ഛനായും അമ്മയായും നല്ല പാതിയായും നിനക്ക് ഞാനുണ്ട് പെണ്ണെ..

ഇനി ഒരിക്കലും ഈ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല.." നന്ദു ഒന്നുകൂടി അവനിലേക്ക് പറ്റിച്ചേർന്നു...എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല...നിലാവ് പരന്ന് കിടന്ന ആകാശം കാർമേഘങ്ങൾ കൊണ്ടുമൂടി..മിന്നിനിന്ന നക്ഷത്രങ്ങൾ ആ മേഘങ്ങളുടെ മറവിൽ പോയി ഒളിച്ചു.. "നന്ദു വാ എണീക്ക്.. ഞാൻ പറഞ്ഞ സർപ്രൈസ് തീർന്നില്ല.." അവൻ വീണ്ടും നന്ദുവിനെ കൂട്ടി അനന്തമായി കിടക്കുന്ന കടൽക്കരയിലൂടെ നടന്നു..ദൂരെ വച്ചുതന്നെ നന്ദു കണ്ടു ഒരു ചെറിയ വീട്..അവൾ ശിവയെ നോക്കി അവൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അങ്ങോട്ട് കൊണ്ടുപോയി.. ശിവ വാതിൽ തുറന്നതും അതിനുള്ളിലെ കാഴ്ച കണ്ട് നന്ദു അത്ഭുതപ്പെട്ടു..മുറി മുഴുവൻ മുല്ലപ്പൂക്കൾകൊണ്ടും റോസാപ്പൂക്കൾക്കൊണ്ടും അലങ്കരിച്ചുവച്ചിരിക്കുന്നു.. കൂടാതെ മെഴുകുതിരികളും തെളിയിച്ച് വച്ചിരിക്കുന്നു..മുല്ലയുടെയും റോസാപ്പൂവിന്റെയും വശ്യമായ ഗന്ധം നന്ദുവിന്റെ മൂക്കിലേക്ക് തുളച്ചുകയറി.. ശിവ നന്ദുവിന്റെ പിറകിലൂടെ ചെന്ന് അവളുടെ ഇടുപ്പിൽ വിരലുകൾ അമർത്തി..കാതിൽ പതിയെ മൊഴിഞ്ഞു.. "ഇഷ്ടമായോ.....?????? മറുപടിയായി അവൾ മൂളി.. "ഇതാരുടെ വീടാണ് ശിവ...??

"ഇത് നമ്മുടെ വീടുതന്നെയാണ് പെണ്ണേ.. എന്റെയും ആമിയുടെയും ചെറുപ്പത്തിൽ ഡാഡി അമ്മയെയും കൂട്ടി ഇങ്ങോട്ട് വരാറുണ്ട്..ഞങ്ങളെപ്പോലും കൂട്ടാതെ..ഞങ്ങൾ പിന്നെ രഹസ്യം കണ്ടുപിടിക്കാൻ ബെസ്റ്റ് ആയതുകൊണ്ട് കണ്ടുപിടിച്ചു..നിന്നെക്കൂട്ടി ഇങ്ങോട്ട് വരണമെന്ന് ഞാൻ വിചാരിച്ചതാ..അതുകൊണ്ട് ഇന്നലെതന്നെ ഡാഡി അറിയാതെ വീടിന്റെ ചാവി പൊക്കി.." ശിവ പറയുന്നതുകേട്ട് നന്ദുവിന് ചിരി വന്നു.. "നിന്നെ ഞാൻ എന്റെ സ്വന്തമാക്കിക്കോട്ടെ പെണ്ണേ.. ഈ ശിവന്റെ സ്വന്തം പാർവതി ആകാൻ നിനക്ക് സമ്മതമാണോ.. നന്ദു...???? അവൾ സമ്മതമെന്നോണം അവന്റെ ഞെഞ്ചിൽ മുഖം പൂഴ്ത്തി... അവൻ നന്ദുവിനെ അവന്റെ കൈകളിൽ കോരിയെടുത്തു പൂക്കൾ വിതറിയ വലിയ ബെഡിൽ കിടത്തി അവളുടെ ഇരുസൈഡിലും കൈകൾ കുത്തി നിന്നു..

അവളുടെ വിരിനെറ്റിയിൽ അവൻ ചുംബിച്ചു പിന്നെ നാസിക തുമ്പിലൂടെ ഒഴുകി അവളുടെ അധരങ്ങൾ കവർന്നെടുത്തു.. അവളുടെ മാറിൽനിന്ന് സാരി വലിച്ചുമാറ്റി അവളുടെ പഞ്ഞികെട്ടുപോലുള്ള വയറിൽ അവൻ ചുണ്ടുകൾ അമർത്തി..പിന്നീട് അവന്റെ നോട്ടം പോയത് അവളുടെ കഴുത്തിന് താഴേയുള്ള കുഞ്ഞുമറുകിൽ ആയിരുന്നു..അവൻ പതിയെ അവിടെ വിരൽവച്ച് തഴുകി മൃദുവായി ചുംബിച്ചു.. അവൾ ഒന്ന് ഉയർന്നു പൊന്തി..അവന്റെ ഷർട്ടിൽ പിടിമുറുക്കി..അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു..പതിയെ അവളുടെ സാരി അഴിഞ്ഞുവീണപ്പോൾ അവൾ അവനിൽ ലയിച്ചുചേർന്നിരുന്നു.. പുറത്ത് അവരുടെ സംഗമത്തിന് സാക്ഷി എന്നോണം മഴ തകർത്തുപെയ്തു...രാത്രിയുടെ യാമത്തിൽ നന്ദു ശിവയുടെ സ്വന്തം ആയി....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story