ശിവനന്ദ: ഭാഗം 12

shivanantha

എഴുത്തുകാരി: ശീതൾ

 രാവിലെ കണ്ണുതുറന്നപ്പോൾ ശിവ കണ്ടത് തന്റെ ഞെഞ്ചിൽ തല ചായ്ച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന നന്ദുവിനെയാണ്..അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി അവളുടെ ചുണ്ടിൽ മൃദുവായി ചുംബിച്ചു..അവൾ ഒന്ന് കുറുകിക്കൊണ്ട് വീണ്ടും അവനോട് ചേർന്നുകിടന്നു.. "പെണ്ണേ... ഇങ്ങനെ കിടന്നാൽ മതിയോ..വീട്ടിൽ പോകണ്ടേ...!! അലസമായി അഴിഞ്ഞുകിടന്ന അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചു..അവളൊന്ന് മൂളിക്കൊടുത്തു.. "ഇരുന്ന് മൂളാതെ എണീക്ക് പെണ്ണെ..മതി ഉറങ്ങിയത്.." "പിന്നെ പറയുന്നത് കേട്ടാൽ തോന്നും ഇന്നലെ പൊരിഞ്ഞ ഉറക്കമായിരുന്നു എന്ന്...നിന്റെ പരാക്രമം ഒക്കെ കഴിഞ്ഞ് എപ്പോഴാ ഒന്ന് കണ്ണടച്ചതെന്ന് എനിക്കുപോലും ഓർമയില്ല..." അവന്റെ ഞെഞ്ചോട് ചേർന്നുകിടന്ന് നന്ദു പറയുന്നതുകേട്ട് ശിവയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു.. "അത് മതിയായില്ലെങ്കിൽ ഞാൻ ഇപ്പോഴും റെഡി ആട്ടോ നന്ദൂട്ടി...." ശിവ അവളുടെ കാതിൽ പതിയെ മൊഴിഞ്ഞതും പെണ്ണ് സ്വിച്ചിട്ടപോലെ എണീറ്റ് സാരിയും വാരിക്കൂട്ടി ഓരോട്ടമായിരുന്നു ബാത്റൂമിലേക്ക്..അവളുടെ ഓട്ടം കണ്ട് ശിവയ്ക്ക് ചിരി പൊട്ടി.. 

"മഹിയെട്ടാ...ദേവു മോളെയും കുട്ടൂനെയും മുറിയിൽ കാണാനില്ലല്ലോ..ഇവര് രണ്ടും ഈ രാവിലെതന്നെ ഇതെങ്ങോട്ട് പോയി..." സുമിത്ര പറയുന്നതുകേട്ട് മഹാദേവൻ പൊട്ടിച്ചിരിച്ചു..സുമിത്ര ഇങ്ങേർക്കെന്താ പ്രാന്തയോ എന്ന അർഥത്തിൽ തുറിച്ചുനോക്കുന്നുണ്ട്.. "നിങ്ങള് ചിരിക്കാതെ കാര്യം പറ മനുഷ്യാ...???? "എടി ഭാര്യേ നീ പോയി ആ ഷെൽഫിൽ ദേവസുമത്തിന്റെ(ബീച്ചിന്റെ അവിടെയുള്ള വീടിന്റെ പേരാട്ടോ..) കീ ഉണ്ടോന്ന് നോക്കിക്കേ..!!!! മഹാദേവൻ പറയുന്നതുകേട്ട് സുമിത്ര ഷെൽഫിൽ പോയി നോക്കി...അവിടെ കീ ഇല്ലായിരുന്നു..അവർ സംശയത്തോടെ മഹാദേവനെ നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന അയാളെ കണ്ട് എന്തോ ഓർത്തപ്പോൾ അവരുടെ ചുണ്ടിലും ഒരു ചിരി വിടർന്നു.. "ഇപ്പൊ മനസ്സിലായോ സുമക്കുട്ടി അവർ എങ്ങോട്ടാ പോയതെന്ന്..?? അയാൾ സുമിത്രയുടെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.. "മ്മ്..ഡാഡിയുടെ മോൻ അല്ലെ..അങ്ങനെയെ വരൂ..." "ആടി ഇനി അതും എന്റെ പെടലിക്ക് വയ്ക്ക്.. നല്ലത് ചെയ്താൽ നിന്റെ മോൻ..ഇങ്ങനൊക്കെ ചെയ്താൽ എന്റെ സന്തതി..ആയിക്കോട്ടെ സുമേ.." മഹാദേവൻ കള്ളപരിഭവം കാണിച്ചു..അതുകണ്ട് സുമിത്രയ്ക്ക് ചിരി പൊട്ടി.

. "നമ്മള് അങ്ങോട്ട് പോയിട്ടിപ്പൊ കൊറേ ആയില്ലേ സുമേ....!!! "മ്മ്........" "വേണേൽ നമുക്ക് ഇന്നൊന്ന് പോകാം കേട്ടോ..." 'അയ്യാ..ഒരു മധുരപതിനേഴുകാരൻ വന്നേക്കുന്നു..പോയി ഒരുങ്ങി ശിവയെയും കൂട്ടി ഓഫീസിൽ പോകാൻ നോക്ക് മനുഷ്യാ..." അയാളുടെ അടുത്തുനിന്ന് കുതറിമാറാൻ ശ്രമിച്ച സുമിത്രയെ അയാൾ വീണ്ടും ചേർത്തുപിടിച്ചു..  "അച്ഛനും അമ്മയും എഴുന്നേറ്റില്ലെ ശിവ..അല്ലെങ്കിൽ രണ്ടുപേരും ഉമ്മറത്ത് ഉണ്ടാകേണ്ടതാണല്ലോ.." വണ്ടിയിൽ നിന്നിറങ്ങി നന്ദു വീക്ഷിച്ചുകൊണ്ട് പറഞ്ഞു.. "അവർ റൂമിൽ കാണും..നീ പോയി നോക്കിയിട്ട് എനിക്കൊരു ചായ എടുത്തോണ്ട് വാ..ഞാൻ ഒന്ന് ഫ്രഷ് ആയി ഓഫീസിൽ പോകാൻ റെഡി ആകട്ടെ.." ശിവ അതുംപറഞ്ഞ് മുകളിലേക്ക് പോയപ്പോൾ നന്ദു അവരെ അന്വേഷിച്ച് മുറിയിലേക്കു ചെന്നു.. അവിടെ നടക്കുന്ന കാഴ്ച കണ്ട് നന്ദു സ്റ്റക്ക് ആയി നിന്നു.. പിന്നെ തിരിഞ്ഞൊരു ഓട്ടമായിരുന്നു കിച്ചനിലേക്ക്..അവിടെ അച്ഛനും അമ്മയും ഹഗ് ചെയ്യുന്നു..അവൾക്ക് നാണം വന്നു.. അവര് തമ്മിൽ എന്ത് സ്നേഹമാണ്..അവൾക്ക് അറിയാതെ അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ്മ വന്നു...നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു.. "ഹാ..മോള് വന്നോ....!!!! അമ്മയുടെ വിളിയാണ് നന്ദുവിനെ ചിന്തയിൽ നിന്നുണർത്തിയത്..

അവൾ വേഗം കണ്ണൊക്കെ തുടച്ച് അമ്മയ്ക്ക് നേരെ തിരിഞ്ഞു.. "മോൾക്ക് ആ വീടൊക്കെ ഇഷ്ടമായോ...പിന്നെ ക്ഷീണം ഉണ്ടെങ്കിൽ മോള് പോയി കിടന്നോ ട്ടൊ..." അമ്മ ഒരു കള്ളച്ചിരിയോടെ പറയുന്നതുകേട്ട് നന്ദു വിളറിവെളുത്തു.. അവൾ നിന്ന് പരുങ്ങി കളിച്ചു..പിന്നെ വേഗം എന്തോ ഓർത്തപ്പോലെ പാൽ എടുത്ത് വച്ച് ഗ്യാസ് ഓൺ ചെയ്തു.. നന്ദുവിന്റെ കാട്ടായം കണ്ട് സുമിത്രയ്ക്ക് ചിരി വന്നു..  കുളിയൊക്കെ കഴിഞ്ഞ് ശിവ റെഡി ആയികൊണ്ടിരിക്കുമ്പോൾ ആണ് ഡാഡി അങ്ങോട്ട് വന്നത്.. "മോനെ...ആ ദേവസുമത്തിന്റെ കീ കണ്ടോടാ കുട്ടാ...?? ഡാഡി ഒരു അവിഞ്ഞചിരിയോടെ ചോദിക്കുന്നതുകേട്ട് ശിവ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ എന്ത് പറയും എന്നാലോചിച്ച് അങ്ങനെ നിന്നു... അവന്റെ നിൽപ്പ് കണ്ട് അയാൾക്ക് ചിരി പൊട്ടി.. "ബാ മോനെ ബാ.. നമുക്ക് ഓഫീസിൽ പോണ്ടേ..അതോ കുട്ടന് റസ്റ്റ് വേണോ..ക്ഷീണമുണ്ടോ..?? "ഇല്ല ഡാഡി...നമുക്ക് പോകാം..." ചടപ്പ് മറയ്ക്കാനായി ശിവ വേഗം ചാടിക്കയറി പറഞ്ഞു.. താഴെക്കിറങ്ങിയപ്പോൾ ഉണ്ണി സോഫയിൽ മലർന്നുകിടപ്പുണ്ട്.. "എടാ കുട്ടാപ്പി...നീയും നിന്റെ പൊണ്ടാട്ടിയും കൂടി ഇന്നലെ എവിടെ പോയതാടാ മോനെ...??? ഉണ്ണി ഇളിച്ചോണ്ട് പറയുന്നതുകേട്ട് ശിവയ്ക്ക് ചൊറിഞ്ഞുകയറി.. "നിന്റെ മാറ്റവൾക്ക് വായ്ഗുളിക മേടിക്കാൻ..ഒന്ന് പോടാ ശവമേ..."

അപ്പൊ ഉണ്ണി അവന്റെ കിടപ്പ് മൊത്തത്തിൽ ഒന്ന് നോക്കി..അവനെ തെറ്റ് പറയാൻ പറ്റില്ല..ശെരിക്കും ശവം കിടക്കുന്നതുപോലെ ഉണ്ട്..അവൻ അപ്പൊ തന്നെ ചാടി എഴുന്നേറ്റു.. "ഹേയ് യങ് മാൻ... ഐ ആം നോട് എ ഡെഡ് ബോഡി..ഐ ആം ഉണ്ണി..understand...?? ചെക്കൻ വാ തുറക്കാൻ തുടങ്ങിയപ്പോൾ ശിവ അവന്റെ പുറത്ത് തബല കൊട്ടി..അപ്പൊ ഉണ്ണി ഓക്കേ..ആയി.. റൂമിലേക്ക് ചെന്നപ്പോൾ നന്ദു കണ്ടത് ബാൽക്കണിയിൽ നിൽക്കുന്ന ശിവയെയാണ്..അവൾ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് അവന്റെ പുറത്ത് മുഖമമർത്തി.. "എന്താ ഇവിടെ വന്ന് നിൽക്കുന്നത്....??? അവൻ അവളെ വലിച്ച് മുൻപിലേക്ക് ഇട്ടു..അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.. "ഇങ്ങനെ ചോരയൂറ്റികൊണ്ടിരിക്കല്ലേ മനുഷ്യാ..." അവൾ ഒരു ചിരിയോടെ പറഞ്ഞ് നാണിച്ചു മുഖം താഴ്ത്തി...അവൻ അവളുടെ താടിയിൽ പിടിച്ചുയർത്തി അവന്റെ ഞെഞ്ചോട് ചേർത്തുപിടിച്ചു.. "എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല പെണ്ണെ..നീ ഇങ്ങനെ എന്നോട് ചേർന്നു നിൽക്കും എന്ന്... ഞാൻ കരുതി നിനക്കെന്നോടുള്ള ദേഷ്യം മാറില്ലന്ന്.." "അതുശരി ഇപ്പൊ ഞാൻ ഇഷ്ടപ്പെട്ടതായോ കുറ്റം.." നന്ദു ശിവയുടെ ഞെഞ്ചിൽ വിരൽക്കൊണ്ട് കുത്തി ചോദിച്ചു.. "പിന്നല്ലാതെ...നൈസ് ആയിട്ട് നിന്നെ ഒഴിവാക്കിയിട്ട് ആ അനിതയെ കെട്ടാൻ ആയിരുന്നു എന്റെ പ്ലാൻ..എല്ലാം നശിപ്പിച്ചു..ഛെ..."

നന്ദുവിനെ ചൂടാക്കാൻ ശിവ പറഞ്ഞു..അതുകേട്ട് അവളപ്പോ തന്നെ അവനെ തുറിച്ച് നോക്കി..കണ്ണൊക്കെ നിറഞ്ഞുവന്നിട്ടുണ്ട്...അതൊക്കെ തുടച്ച് അവൾ ഒന്നുംമിണ്ടാതെ ബെഡിൽ പോയി കിടന്നു.. രണ്ട് കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റിവരിഞ്ഞു..അവൾ അത് തട്ടിമാറ്റാൻ നോക്കിയപ്പോൾ ശിവ ഒന്നുകൂടി പിടിമുറുക്കി.. "വിഷമായോ....???? അവൻ പതിയെ അവളുടെ കാതിൽ ചോദിച്ചു..അവൾ ഒന്നും മിണ്ടിയില്ല..കണ്ണുനീർ വീണ്ടും വരുന്നുണ്ടായിരുന്നു.. "എന്റെ പെണ്ണെ...ഇങ്ങനെയൊരു പൊട്ടി..ഞാൻ ചുമ്മാ പറഞ്ഞതല്ലേ..എന്റെ പെണ്ണിനെ വിട്ട് ഞാൻ പോകുവോ..നീ എന്റെ ജീവനല്ലേടി... നന്ദൂട്ടി....!!! അവൻ അത് പറഞ്ഞപ്പോൾ അവൾ തിരിഞ്ഞ് അവനെ ഇറുകെപ്പുണർന്നു.. "തമാശയ്ക്കാണേലും ഇനി അങ്ങനെയൊന്നും പറയല്ലേ ശിവാ.. എനിക്ക് സഹിക്കാൻ പറ്റില്ല..സ്നേഹിച്ചവരൊക്കെ വിട്ടിട്ട് പോയട്ടെ ഒള്ളു..ഇനി നിന്നെക്കൂടി നഷ്ടപ്പെടുത്താൻ വയ്യാ.." അവളുടെ വാക്കുകൾ കേട്ട് അവന്റെ ഞെഞ്ച് പിടഞ്ഞു..അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു..അവളെ ഞെഞ്ചിലേക്ക് കിടത്തി.. "ഞാനുണ്ട് പെണ്ണെ നിനക്ക്...ഈ ഞെഞ്ചിലെ ചൂട് പറ്റിയെ ഇനിയെന്റെ പെണ്ണിന് ഇറങ്ങേണ്ടി വരൂ.." അവൾ അവന്റെ ഞെഞ്ചിൽ ഉമ്മ വച്ചു... "ശിവാ... ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ..?? "നീ പറ പെണ്ണെ....." "നമുക്ക് അമ്മയുടെ വീട്ടിൽ ഒന്ന് പോയാലോ..?? ശിവ തല താഴ്ത്തി നന്ദുവിനെ നോക്കി..അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കാണ്..

"മ്മ്...പോണം...അമ്മ പറഞ്ഞല്ലോ..അവിടെ പാടവും കുളവും പുഴയും ഒക്കെയുണ്ടെന്ന്.. എനിക്കത് കാണണം ശിവ..കൊണ്ടുപോകുവോ..?? അവൾ ആവേശത്തോടെ പറയുന്നതുകേട്ട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി.. "അതൊക്കെ അവിടെയുണ്ടെന്നത് സത്യമാണ്..പക്ഷെ അവിടെ വേറെ കുറച്ച് പാഷാണത്തിലെ ക്രിമികൾ ഉണ്ട്..അവരെ നീ എങ്ങനെ കൈകാര്യം ചെയ്യും..." "അതിനല്ലേ നീ എന്റെ കൂടെയുള്ളത്..." അവൾ പറയുന്നതുകേട്ട് അവൻ ചിരിച്ചോണ്ട് അവളെ കെട്ടിപ്പിടിച്ചു..പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..  "എന്നാലും എന്നാ ഒരു അലർച്ചയാടാ കുട്ടപ്പായി നീ അലറിയത്...എന്റെ ഭാഗ്യത്തിനാ ഈ കുരിപ്പ് പറഞ്ഞ ഏറ്റവും മുകളിലുള്ള കൊമ്പിൽ ഞാൻ കയറാതിരുന്നത്..." സിറ്റ്ഔട്ടിലെ സോഫയിൽ കിടന്നുകൊണ്ട് ഉണ്ണി മഹാദേവന്റെ മടിയിൽ കിടക്കുന്ന നന്ദുവിനോട് പറഞ്ഞു..നന്ദു ഒന്ന് ഇളിച്ചു കൊടുത്തു.. "അത് തന്നെ...മനുഷ്യനെ ഇങ്ങനെയൊന്നും പേടിപ്പിക്കല്ലേന്ന് പറ ഡാഡി...!! "അല്ലെങ്കിലും അവന് അലർച്ച കുറച്ച് കൂടുതലാണ് മോളെ..ഒരു മാതിരി ഊള സ്വഭാവം..." നന്ദുവിന്റെ മുടിയിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു... "ഹലോ...ആരാ ഈ പറയുന്നത്...ഡാഡിയുടെ പുന്നാര മോൻ അല്ലെ...അപ്പൊ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി..." മോനെ പിൻതാങ്ങി സുമിത്രയും രംഗത്തെത്തി... "ഹാ എല്ലാംകൂടി ഇനി എന്നെ ഇട്ട് വാരിക്കോ..അല്ലെങ്കിലും എന്റെ അമ്മക്ക് മാത്രേ എന്നോട് സ്നേഹമുള്ളു...

" സുമിത്രയുടെ മടിയിൽ കിടന്നുകൊണ്ട് അവൻ പരിഭവം നടിച്ചു.. "അച്ചോടാ ഒരു അമ്മക്കുട്ടി വന്നിരിക്കുന്നു..നിന്റെ ഈ ഓന്തിന്റെ സ്വഭാവം കാരണമല്ലേ ടാ ചേച്ചി നിന്നോട് ഇഷ്ടമാണെന്ന് പറയാത്തത്...നീ ഇങ്ങനെ മൂത്ത് നരച്ച് പോകത്തെ ഒള്ളു മോനെ..." ഫോണിൽ തോണ്ടിക്കൊണ്ട് ആമി പറയുന്നതുകേട്ട് ഡാഡിയും അമ്മയും പരസ്പരം നോക്കി..പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു.. ശിവയും നന്ദുവും ആണെങ്കിൽ ചമ്മി നാറി പതിയെ എഴുന്നേറ്റ് അകത്തേക്ക് വലിയാൻ നോക്കി...പക്ഷെ ഡാഡിയും അമ്മയും അവരെ അവിടെത്തന്നെ പിടിച്ചിരുത്തി.. "എന്തിനാ രണ്ടും ചിരിക്കുന്നത്...???ആമി "ഒന്നുല്ല ആമികുട്ട്യേ..ചുമ്മാ ചിരിച്ചുന്നേ ഒള്ളു..." ഡാഡി "അല്ല ഈ സാധനത്തിനെ ഇവിടെ ഇങ്ങനെ നിർത്താനാണോ പ്ലാൻ..വേറെ വല്ല അടുക്കള പുറത്തേക്കും ഇതിനെ ഷിഫ്റ്റ് ചെയ്യണ്ട സമയമായി.." ആമിയെ നോക്കി ഉണ്ണി പറഞ്ഞപ്പോൾ എല്ലാവരും ആമിയെ ഫോക്കസ് ചെയ്തു...അവളാണെങ്കിൽ എന്തോ ആലോചനയിൽ ആണ്.. "നീ എന്താ ആമി ഒന്നും പറയാത്തത്..അവൻ പറഞ്ഞത് കേട്ടില്ലേ...??? ശിവ വീണ്ടും ചോദിച്ചപ്പോൾ അവൾ ആലോചനയിൽനിന്ന് ഞെട്ടി എല്ലാവരെയും നോക്കി..പിന്നെ എന്തോ ഓർത്തപ്പോലെ ഉണ്ണിയുടെ നേരെ തിരിഞ്ഞു.. "നിന്റെ മാറ്റവളെ കൊണ്ടുപോയി ഇടടാ അടുക്കളയിൽ..പിന്നെ എന്റെ കാര്യം ഇപ്പൊ ആരും ആലോചിച്ച് തല പുണ്ണാക്കണ്ട.. ഇപ്പൊ എനിക്ക് കല്യാണമൊന്നും ആരും ആലോചിക്കണ്ട.." അത്രയുംപറഞ്ഞ് ആമി അകത്തേക്ക് പോയി..എല്ലാവരും ഇവൾക്കിതെന്ത് പറ്റി എന്ന അർഥത്തിൽ വായുംപൊളിച്ച് ഇരുന്നു....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story