ശിവനന്ദ: ഭാഗം 13

shivanantha

എഴുത്തുകാരി: ശീതൾ

"നീ ഇവിടെവന്ന് നിൽക്കാണോ നന്ദു.....ദേ ഇപ്പൊ മഴ പെയ്യും...അകത്തേക്ക് വാ.." ഗാർഡനിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്ന നന്ദുവിനെ നോക്കി ശിവ വിളിച്ചു.. "ഇങ്ങോട്ട് വാ ശിവാ... ഇവിടെയിരിക്ക്......" നന്ദു അവനെ വിളിച്ചപ്പോൾ അവൻ പോയി അവളുടെ അടുത്തിരുന്ന് അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.. "എന്താണ് ഭവതി...ഇവിടെ ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ..ദേ ആകാശം മുഴുവൻ ഇരുണ്ടുമൂടി ഇപ്പൊ മഴ പെയ്യും.." "പെയ്യട്ടെ....നമുക്ക് നനയാം......" "ഹേ വട്ടായോ.... പനി പിടിക്കല്ലേ നന്ദൂട്ടി.....'" നന്ദു അവന്റെ ഞെഞ്ചിലേക്ക് മുഖമമർത്തി.. "പനി പിടിച്ചാൽ എന്താ..എനിക്ക് പിടിച്ചാൽ നിനക്കും പിടിക്കും..അപ്പൊ നമുക്ക് ഒരുമിച്ച് ഒരു പുതപ്പിനടിയിൽ പനിപിടിച്ച് കിടക്കാം.." നന്ദുവിന്റെ നിഷ്കളങ്കമായ സംസാരം കേട്ട് ശിവയ്ക്ക് അവളോട് എന്തെന്തിനാല്ലാത്ത വത്സാല്യം തോന്നി..അവൻ അവളെ മുറുകെപ്പുണർന്നു.. അപ്പോഴേക്കും മഴ ഭൂമിയെ സ്വന്തമാക്കിയിരുന്നു..ശിവയുടെ മുടിയിഴകളിലേക്ക് പെയ്തിറങ്ങിയ മഴത്തുള്ളികൾ അവന്റെ ഞെഞ്ചോരം ചാഞ്ഞുകിടക്കുന്ന നന്ദുവിന്റെ സീമന്തരേഖയിലൂടെ ഒഴുകി.... "ശിവേട്ടാ........." അവൾ ആർദ്രമായ വിളിച്ചു...അവൻ ഒരു ചെറിയ ഞെട്ടലോടെ അവളുടെ മുഖം പിടിച്ച് അവന്റെ നേരെ പിടിച്ചു..

"നീയെന്താ എന്നെ വിളിച്ചത്.....??? അവൻ കൗതുകത്തോടെ ചോദിച്ചു... "ശിവേട്ടാ എന്ന്......... എന്തെ ഇഷ്ടായില്ലേ....??? "മ്മ്....ഒത്തിരി......" '"കാർമുകിലുകൾക്കിടയിലിരുന്ന് ഭൂമിയെ പ്രണയിച്ച് അവസാനം തന്റെ മരണമാണെന്ന് അറിഞ്ഞിട്ടുകൂടി ഭൂമിയെ പുൽകാൻ കൊതിക്കുന്ന മഴയെപ്പോലെ, എന്റെ ജീവന്റെ പാതിയായി നിന്നെ ഞാൻ ചേർത്തുപിടിക്കും..എന്റെ ജീവന്റെ ഓരോ തരിയും മണ്ണാകും വരെയും പ്രണയിക്കും നിന്നെ ഞാൻ അതിനപ്പുറമൊരു പുനർജന്മമുണ്ടെങ്കിൽ അന്നും.." അവൻ അവളുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി..പതിയെ അവർ തമ്മിലുള്ള അകലം വീണ്ടും കുറഞ്ഞുവന്നു..അവന്റെ നനുത്ത അധരങ്ങളിലേക്ക് അവന്റെ അധരങ്ങൾ ചേർത്തു...അവളുടെ അധരങ്ങളിലെ തേൻ അവൻ ആവോളം നുകർന്നു..കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും അവന്റെ സിരകളിൽ ചൂടുപിടിച്ചു.. തോരാതെ പെയ്തൊഴിയുന്ന മഴ ശക്തി പ്രാപിച്ചപ്പോൾ..ഒരു പുതപ്പിനടിയിൽ ശിവ അവന്റെ നന്ദുവിനെ സ്വന്തമാക്കി..

"ഹാ ഞാൻ റെഡി...പോകാം ശിവ..." പോകാൻ തയ്യാറായി നന്ദു ബെഡിൽ ഫോണിൽ നോക്കി ഇരിക്കുന്ന ശിവയെ നോക്കി പറഞ്ഞു..അവൻ തലയുയർത്തി അവളെ അടിമുടി നോക്കി..കടുംനീല സാരിയിൽ അവളുടെ തുടുത്തമുഖം ഒന്നുകൂടി പ്രകാശിക്കുന്നതുപോലെ തോന്നി അവന്... "എന്തോ ഒന്ന് മറന്നുപോയല്ലോ നന്ദു കുട്ട്യേ...!!!! അവൻ നന്ദുവിനെ നോക്കി പറഞ്ഞു.... "ശ്...ശോ ഞാൻ മറന്നു..." നന്ദു എരിവ് വലിച്ചുകൊണ്ട് കബോർഡിൽ ഇരുന്ന സിന്ദൂരചെപ്പ് എടുത്ത് ശിവയുടെ അടുത്ത് ചെന്ന് അവനുനേരെ നീട്ടി...ശിവ അവളെ ചോദ്യഭാവത്തിൽ നോക്കി.. "ഇതെന്തിനാ എനിക്ക്....??? "മ്മ്...എനിക്ക് തൊട്ടുതാ..." അവൾ ചിണുങ്ങിക്കൊണ്ട് പറയുന്നതുകേട്ട് അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു...അവൻ അവളുടെ കയ്യിൽനിന്ന് ആ സിന്ദൂരചെപ്പ് വാങ്ങി അതിൽനിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് നന്ദുവിന്റെ സീമന്തരേഖയിൽ ചാർത്തി അവിടെ ഒരു സ്നേഹചുംബനവും കൊടുത്തു... 

നന്ദു....ഒന്ന് വേഗം വാ പെണ്ണേ...നീയവിടെ എന്ത് ചെയ്യാ....??? പോകാൻ റെഡി ആയി കാറിന്റെ ബോണറ്റിൽ ചാരിക്കൊണ്ട് ശിവ വിളിച്ചു..അവന്റെ നിൽപ്പ് കണ്ട് മഹദേവൻ അങ്ങോട്ട് വന്നു.. "ശിവാ.. ദേ ഒരുകാര്യം പറഞ്ഞേക്കാം...സുധാകരനും ജയനും ഓരോന്ന് പറയുന്നത് കേട്ട് നീ വെറുതെ അവരോട് മെക്കിട്ട് കയറരുത്..പിന്നെ മോളെ നോക്കിക്കോണം..അരുണും അനിതയും ഒക്കെയുള്ളതാ.." "അത് പിന്നെ പ്രത്യേകിച്ച് പറയാണോ ഡാഡി..പിന്നെ അമ്മാവന്മാർ എന്തെങ്കിലും പറയുമ്പോൾ എനിക്ക് ദേഷ്യം വന്നാൽ ഞാൻ എന്തെങ്കിലും പറയും..അത് ഡാഡി എന്ത് പറഞ്ഞിട്ടും കാര്യമില്ല..." "മ്മ്..ശെരി..പിന്നെ നിങ്ങൾ രണ്ട് ദിവസം അവിടെ നിന്നിട്ട് വന്നാൽ മതി കേട്ടോ..." ഡാഡി പറയുന്നതുകേട്ട് ശിവ ഞെട്ടി... "വാട്ട്....ഡാഡി എന്താ ഈ പറയുന്നത്...അങ്ങോട്ട് പോകുന്നത് തന്നെ എനിക്കിഷ്ടമല്ല..അപ്പൊ അവിടെ സ്റ്റേ ചെയ്യാനൊക്കെ പറഞ്ഞാൽ..എനിക്ക് പറ്റില്ല ഡാഡി..ഞങ്ങൾ ഈവനിംഗ് തന്നെ ഇങ്ങോട്ട് പോരും.." "പറയുന്നത് അനുസരിക്ക് ശിവ..മോൾക്ക് അവിടെയൊക്കെ കാണാനും നിൽക്കാനും ആഗ്രഹമുണ്ടാകും..പിന്നെ തിരിച്ച് നേരെ ഇങ്ങോട്ട് പോരണ്ട..എന്റെ വീട്ടിലും കൂടി പോയിട്ട് വന്നാൽ മതി.." പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ട് ശിവ കൂടുതലൊന്നും പറയാൻ നിന്നില്ല..

"ഹാ..ബ്രോ പോകുമ്പോൾ ഈ മുതലിനെ കൂടി കൊണ്ടുപോയ്ക്കോ..." ആമി അതുംപറഞ്ഞ് വന്നപ്പോൾ അവൾ ചൂണ്ടിയ ഭാഗത്തേക്ക് അവർ നോക്കി..ഉണ്ണി ഒരു ആപ്പിളും കേറ്റിക്കൊണ്ട് വരുന്നു..ഇവന് തീറ്റ തന്നെയാണോ പണി..ഇതൊക്കെ എങ്ങോട്ട് പോകുന്നോ എന്തോ.. "ഏഹ്..എങ്ങോട്ട് നീ എങ്ങോട്ടാടാ കുട്ടപ്പായി പോകുന്നത്..??? "ഞാനും നന്ദുവും ഒരു ഔട്ടിങിന് പോകുവാ..നീ വരുന്നുണ്ടോ..??? "ഓഫ് കോഴ്‌സ്..ഞാൻ റെഡി...അല്ല ഇനി ഞാൻ നിങ്ങൾക്ക് ഇടയിൽ കാട്ടുറുമ്പ് ആകുമോ..?? "ഏയ് അതോർത്ത് നീ ടെന്ഷൻ ആകേണ്ട...നിനക്ക് അവിടെ കൂട്ടിന് ഒരുപാട് പേരുണ്ട്.." "ഓ റിയലി..എന്നാ ഞാൻ ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം..." "ഓ അതിന്റെ ആവശ്യമില്ലടാ...നമുക്ക് അവിടുന്ന് വേറെ വാങ്ങാം..നീ വണ്ടിയിൽ കയറ്..." അത് കേൾക്കേണ്ട താമസം അവൻ ഓടി വണ്ടിയിൽ കയറി..അമ്മാവനും അമ്മായിയും അവനെ കൊല്ലാതെ വിട്ടാൽ മതിയായിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ നന്ദുവും അമ്മയും പുറത്തേക്ക് വന്നു.. "മോള് പേടിക്കണ്ട..അവിടെ എല്ലാവരും നല്ല സ്നേഹമുള്ളവരാണ്..ഈ കാണുന്ന ചാട്ടവും കളിയും ഒക്കെയെ ഒള്ളു.." "മ്മ്..ഉവ്വുവ്വേ...അല്ലെങ്കിലും സ്വന്തം വീട്ടുകാരെ ആരെങ്കിലും കുറ്റം പറയുമോ...!!!

സുമിത്ര നന്ദുവിനോട് പറയുന്നതുകേട്ട് ശിവ കമന്റ് പറഞ്ഞു..അതുകേട്ട് നന്ദു അവനെ തുറിച്ചുനോക്കി മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു.. "അമ്മ പേടിക്കണ്ട..എനിക്ക് അങ്ങോട്ട് പോകുന്നതിൽ സന്തോഷമേ ഒള്ളു..." സുമിത്ര അവളുടെ നെറുകയിൽ തലോടി.. "ഹാ പിന്നെ മോളെ..അവരൊക്കെ പഴയ ആൾക്കാരാണ്..അപ്പൊ ചില ആചാരങ്ങൾ ഒക്കെ അവിടെയുണ്ട്..മോള് അതൊക്കെ അറിഞ്ഞ് തന്നെ ചെയ്യാണം കേട്ടോ..അമ്മക്ക് അറിയാം മോള് എല്ലാം നന്നായി ചെയ്തോളും എന്ന്.. എന്നാലും ഓർമ്മിപ്പിക്കണ്ടത് എന്റെ കടമയല്ലേ..." മറുപടിയായി നന്ദു അമ്മയെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരു മുത്തം കൊടുത്തു.. "ആഹാ..എന്നാ എനിക്കും വേണം...." ആമി ചാടിക്കയറി പറഞ്ഞു...നന്ദുവിന് ചിരി വന്നു..ആമിക്കും കൊടുത്തു ഒരു ഉമ്മ.. "അപ്പൊപ്പിന്നെ ഞങ്ങളെന്താ പുകയോ..??? ഡാഡിയും ശിവയും ഒരുപോലെ ചോദിച്ചപ്പോൾ എല്ലാവരും ചിരിച്ചു..നന്ദു ഓടിപ്പോയി ഡാഡിക്ക് ഒരുമ്മ കൊടുത്തു..ഡാഡി നന്ദുവിനെ ചേർത്തുപിടിച്ച് അവളുടെ നെറുകയിൽ ചുംബിച്ചു..

എനിക്കും എന്നുപറഞ്ഞ് ശിവ നന്ദുവിന് നേരെ കവിൾ നീട്ടിയപ്പോൾ..അവൾ പോടാ കുട്ടു എന്നുപറഞ്ഞ് അമ്മയുടെ അടുത്തേക്ക് തന്നെ ഓടി..ശിവ ആണെങ്കിൽ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി എന്ന അർഥത്തിൽ അവളെ നോക്കി പേടിപ്പിക്കാണ്.. "ഓ മൈ ഗോഡ്..ഇവിടെ ഒരു ചുംബനസമരം നടന്നിട്ട് ആരും എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ..കഷ്ടണ്ട്..എനിക്കും വേണം മുത്തുഗൗ..." ഉണ്ണി കാറിൽനിന്ന് ചാടിയിറങ്ങിക്കൊണ്ട് പറഞ്ഞു.. "നിനക്കുള്ളത് ഞാൻ തരാടാ തെണ്ടി...നീ എന്നെ കുട്ടപ്പായി എന്ന് തന്നെ വിളിക്കുമല്ലേ...!!! ശിവാ അവനെ കുനിച്ചുനിർത്തി നല്ലോണം അങ്ങോട്ട് കൊടുത്തു..അപ്പൊ ഉണ്ണി അയ്യോ എനിക്ക് ഉമ്മ മതിയെ എന്നുപറഞ്ഞ് നേരെ വണ്ടിയുടെ ബാക്ക് സീറ്റിൽ പോയി ഇരുന്നു.. അതുകണ്ട് എല്ലാവരും പൊരിഞ്ഞ ചിരിയായിരുന്നു..നന്ദുവും ശിവയും മൂന്നുപേരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.. യാത്രയിലുടനീളം നന്ദുവിന് വല്ലാത്തൊരു ഫീലിങ്ങ്സ് ആയിരുന്നു..എന്തൊക്കെയോ അവളെ അവിടെ കാത്തിരിക്കുന്നത് പോലെ......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story