ശിവനന്ദ: ഭാഗം 15

shivanantha

എഴുത്തുകാരി: ശീതൾ

നന്ദു ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി...മതിലിന്റെ അവിടെയായിട്ടാണ് ശബ്ദം കേട്ടത്...പതിയെ അവിടെ പാദസരം ഇട്ട ഒരു കുഞ്ഞിക്കാൽ പ്രത്യക്ഷപ്പെട്ടു...നന്ദു വീണ്ടും മതിലിന്റെ അങ്ങോട്ട് ചെരിഞ്ഞു നോക്കി... ഒരു കുറുമ്പിപ്പെണ്ണ് മതിലിന്റെ മറവിൽ നന്ദുവിനെ നോക്കി ചിരിക്കുന്നു...ഒരു കുഞ്ഞ് തോർത്തുമുണ്ട് ആണ് വേഷം..നന്ദുവിനും ചിരി വന്നു...നന്ദു കുറുമ്പിയുടെ അടുത്തേക്ക് ചെന്ന് കൈ മാടി വിളിച്ചു... "വാടാ ചക്കരെ.........." നന്ദു വാത്സല്യത്തോടെ വിളിച്ചു...കുറുമ്പി നന്ദുവിന്റെ മുഖത്തേക്കും വിരിച്ചുപിടിച്ച അവളുടെ കൈകളിലേക്കും മാറിമാറി നോക്കി...പിന്നെ അരിച്ചരിച്ച് നന്ദുവിന്റെ അടുത്തേക്ക് വന്നു...നന്ദു അവളെ വാരിയെടുത്ത് ആ തുടുത്ത കവിളിൽ ഒരു ഉമ്മ കൊടുത്തു...കുറുമ്പി നന്ദുവിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.. "വാവയുടെ പേരെന്താ....??? "മ്മ്...റ്റിപ്പി....(ചിപ്പി)" "ആഹാ നല്ല പേരാണല്ലോ..."" നന്ദു പറഞ്ഞതുകേട്ട് ചിപ്പി കൈകൊട്ടി ചിരിച്ചു...നന്ദുവിന്റെ നെറ്റിയിൽ ഉള്ള വട്ടപ്പൊട്ടിലേക്ക് ആ കുഞ്ഞുകൈ പോയി..നന്ദു ആ കൈ പിടിച്ചുവച്ച് നെറ്റിയിലെ പൊട്ട് എടുത്തു.. "ഒരു ഉമ്മ തരോ...എന്നാ ഈ പൊട്ട് തരാം..." നന്ദു പറയുന്നതുകേട്ട് ചിപ്പിമോൾ അവളുടെ മുഖത്തേക്ക് നോക്കി..പിന്നെ നന്ദുവിന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തു...

നന്ദു അപ്പൊതന്നെ കുറുമ്പിക്കും കൊടുത്തു ഒരു ഉമ്മ എന്നിട്ട് ആ പൊട്ട് കുഞ്ഞുനെറ്റിയിൽ തൊട്ടുകൊടുത്തു...പെണ്ണ് അപ്പൊ തന്നെ നന്ദുവിന്റെ ചുണ്ടിലും ഒരുമ്മ കൊടുത്തു....നന്ദുവും തിരിച്ച് ആ ഉണ്ടകവിളിൽ കൊടുത്തു ഒരു മുത്തം.. "ചിപ്പി മോളെ...................." അപ്പുറത്തുനിന്ന് ഒരു വിളി വന്നപ്പോൾ നന്ദു അങ്ങോട്ട് നോക്കി...ചിപ്പിമോൾ അപ്പൊ തന്നെ നന്ദുവിന്റെ കഴുത്തിലൂടെ അവളുടെ കുഞ്ഞികൈ ചുറ്റിപ്പിടിച്ചു.. "റ്റിപ്പി....റ്റാറ്റ പോയി...ഇഞ്ഞി വരൂല്ലാ....." കുറുമ്പി അതുംപറഞ്ഞ് വായ പൊത്തി ചിരിച്ചു..നന്ദുവിന് അതുകണ്ട് ചിരി വന്ന... "അയ്യോ മോളെ..മോള് അവര് കാണാതെ വന്നതാണോ...??? നന്ദു ചോദിച്ചപ്പോൾ പെണ്ണ് കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് തലയാട്ടി.. "ആഹാ കള്ളിപ്പെണ്ണേ മോൾടെ അച്ഛയും അമ്മയും പേടിക്കില്ലേ...വാ ചേച്ചി അങ്ങോട്ട് കൊണ്ടുപോകാം..." നന്ദു അവളെയുംകൊണ്ട് വിളി കേട്ട ഭാഗത്തേക്ക്‌ പോയി.. അപ്പൊ അവിടെ രണ്ട് പെൺകുട്ടികൾ വന്നു... "ഹോ എന്റെ കുഞ്ഞേ..നീ ഇവിടെ ആയിരുന്നോ..ഈ വീടുമുഴുവൻ നീ ഞങ്ങളെ ഓടിച്ചല്ലോ...." അതിൽ ഒരു പെൺകുട്ടി ചിപ്പിയെ നോക്കി പറഞ്ഞു.. "പോതീ......ബിച്ചറ്റ് (ബിസ്‌ക്കറ്)തന്നില്ലല്ലോ...നാൻ വരൂല്ലാ.." പെണ്ണ് ചുണ്ട് കോട്ടിക്കൊണ്ട് നന്ദുവിന്റെ മാറിലേക്ക് ചാഞ്ഞു...

അപ്പോഴാണ് അവരും നന്ദുവിനെ ശ്രദ്ധിക്കുന്നത്... "കുട്ടി ഏതാ... ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ.......???? അതിൽ ഒരാൾ നന്ദുവിനോട്‌ ചോദിച്ചു... "ഞാൻ ദേവനന്ദ...ഇവിടുത്തെ ശിവയുടെ ഭാര്യ ആണ്..." നന്ദു പറഞ്ഞതുകേട്ട് അവര് ഞെട്ടി പരസ്പരം നോക്കി.... "ഹേ...ശിയുടെ ഭാര്യയോ....???? അവര് രണ്ടുപേരും ഒരുമിച്ച് ചോദിച്ചു..നന്ദു പറഞ്ഞത് അബദ്ധമായിപ്പോയോ എന്ന മട്ടിൽ അവരെ നോക്കി... "ഹാ...അതേ...എന്താ......?? "അല്ല ചേച്ചിയെ കണ്ടാൽ തന്നെ അറിയാം വെറും പാവം ആണെന്ന്..ആ ചേച്ചി എങ്ങനെ..ഇനി ശിവേട്ടൻ പേടിപ്പിച്ചു കല്യാണം കഴിച്ചതാണോ...??? അവര് പറഞ്ഞതുകേട്ട് നന്ദു ഞെട്ടി..ഇവർക്കെങ്ങനെ മനസിലായി..ഇനി വല്ല ജോത്സ്യർ ആണോ.. "അല്ല നിങ്ങൾക്ക് എങ്ങനെ ശിവയെ പരിചയം...??? "അയ്യോ സോറി ഞങ്ങൾ ആരാണെന്ന് പറഞ്ഞില്ല...ഞാൻ ദിവ്യ ഇത് ശ്രുതി..ചിപ്പി എന്റെ മോളാണ്.....ഞാൻ ഇവിടുത്തെ മരുമകൾ ആണ്..ഇവൾ മകളും..." ദിവ്യ പറഞ്ഞതുകേട്ട് നന്ദു പുഞ്ചിരിച്ചു...അവര് മൂന്നും പെട്ടെന്ന് കൂട്ടായി..ചിപ്പിമോൾ ആണെങ്കിൽ നന്ദുവിന്റെ അടുത്ത് നിന്ന് പോകുന്നെ ഇല്ല... "അല്ല എന്നാലും ഇതെങ്ങനെ സംഭവിച്ചു ചേച്ചി...ശിവേട്ടൻ അങ്ങനെയൊന്നും വീഴുന്ന ടൈപ്പ് അല്ലല്ലോ..!!! ശ്രുതി "പിന്നെ നന്ദുവിന് എന്താടി ഒരു കുറവ്....

എനിക്ക് അതല്ല സന്തോഷം..ആ അനിതയെ കടത്തിവെട്ടിയില്ലേ നമ്മുടെ നന്ദു ..ഹും എന്തായിരുന്നു അവളുടെ അഹങ്കാരം..." ദിവ്യ അവര് പറയുന്നതുകേട്ട് നന്ദുവിന് ചിരിയാണ് വന്നത്.... "അതേ ശിവയുടെ മുൻപിൽനിന്ന് എന്നെ നന്ദു എന്നൊന്നും വിളിചേക്കല്ലെ...കൊന്നുകളയും അവൻ....."" "നന്ദൂ.................." പറഞ്ഞുതീർന്നില്ല അപ്പോഴേക്കും ശിവയുടെ വിളി വന്നു...ദിവ്യയും ശ്രുതിയും അപ്പൊ തന്നെ പേടിച്ച് അയ്യോ റൗഡി വരുന്നു എന്നുപറഞ്ഞ് നന്ദുവിന്റെ കയ്യിൽനിന്ന് ചിപ്പിയെ വാങ്ങി നന്ദുവിനോട്‌ നാളെ കാണാം എന്നുപറഞ്ഞ് ഒരൊട്ടം ആയിരുന്നു വീട്ടിലേക്ക്...നന്ദു കാര്യം മനസ്സിലാകാതെ അവർ പോകുന്നതും നോക്കി മിഴിച്ചു നിന്നു.. "നന്ദൂ...നീ ഇവിടെ എന്ത് വായ്നോക്കി നിൽക്കുവാടി......???? ശിവ നന്ദുവിന്റെ പിറകിൽ വന്നുനിന്ന് ചോദിച്ചപ്പോൾ അവൾ അവനുനേരെ തിരിഞ്ഞ് അവനെ അടിമുടി നോക്കി.. "എന്താടി ഇങ്ങനെ നോക്കുന്നത്......???? "നാട്ടിലെ പേരെടുത്ത ഗുണ്ടയാണല്ലേ...." "ആഹാ നിങ്ങടെ നാട്ടിലൊക്കെ ഗുണ്ടകളാണോ പേറെടുക്കുന്നത്..എന്നാ ഇവിടെ അങ്ങനെ അല്ലാട്ടോ....." "ഈ....കലിപ്പന്റെ ചളിക്ക് തീരെ റേറ്റിംഗ് ഇല്ലന്ന് അറിഞ്ഞൂടെ....!!!!😬 "എന്താടി റേറ്റിംഗ് ഇല്ലാതെ...ഓ നീ പിന്നെ ഉണ്ണിയുടെ ഉണക്ക ചളി കേട്ടാലേ ചിരിക്കൂ അല്ലേ...നമ്മടെ റേറ്റിംഗ് ഇല്ലാത്തത്...." ശിവയുടെ സംസാരം കേട്ട് അവൾക്ക് ചിരിയും അതിലുപരി അത്ഭുതവും ആയിരുന്നു...കാരണം അവൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കോളേജിൽ വച്ചുപോലും അവൾ കണ്ടിട്ടില്ല..

ഫുൾ ടൈം വീർപ്പിച്ചു കെട്ടി നടക്കാണ്... "അല്ല നീ എന്താ എന്നെ വിളിച്ചത്...ഗുണ്ട എന്നോ...പണ്ട് എന്നെ കണ്ടാൽ പേടിച്ചോടുന്ന പെണ്ണായിരുന്നു...ഇപ്പൊ നോക്കിക്കേ എന്താ ഒരു ചേഞ്ച്‌..." "ഞാൻ കാര്യമായിട്ട് പറഞ്ഞതാ...ദിവ്യയും ശ്രുതിയും ഒക്കെ ശബ്ദം കേട്ടപ്പോഴേ പേടിച്ചോടണം എങ്കിൽ ആള് അത്ര മോശക്കാരൻ അല്ലല്ലോ..." "ഓഹോ വന്ന അന്ന് തന്നെ അവരുമായി കൂട്ടുകൂടിയോ...നിന്നോടാരാടി പുല്ലേ അവരുമായി സംസാരിക്കാൻ പറഞ്ഞത്..??? ചെക്കൻ കലിപ്പായപ്പോൾ നന്ദു ചെറുതായിട്ട് ഒന്ന് പേടിച്ചു... "അതെന്താ അവരോട് സംസാരിച്ചാൽ...ഞാൻ പരിചയപ്പെട്ടു ശിവ നല്ല ചേച്ചിയും അനിയത്തിയും ആണ്...ദിവ്യ ചേച്ചിക്ക് ഒരു കുഞ്ഞും ഉണ്ട് ചിപ്പിമോൾ..ഹൂ എന്ത് ക്യൂട്ട് ആണെന്ന് അറിയോ ശിവ.. " നന്ദുവിന്റെ ചിണുങ്ങിയുള്ള സംസാരം കേട്ട് കലിപ്പ് ആയി നിന്ന ശിവ കാറ്റുപോയ ബലൂൺ പോലെയായി...അവന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിടർന്നു...അവളുടെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തുനിർത്തി... നന്ദു കണ്ണുംമിഴിച്ച് അവനെ നോക്കി... "കുഞ്ഞിനെ വല്ലാണ്ടങ്ങോട്ട് ഇഷ്ടപ്പെട്ടോ...അതുപോലെ ഒരെണ്ണത്തിനെ ഞാനും അങ്ങോട്ട് തരും ട്ടോ...."

ശിവ മീശപിരിച്ചോണ്ട് പറഞ്ഞതുകേട്ട് നന്ദുവിന്റെ മുഖം നാണത്താൽ ചുവന്നുതുടുത്തു....അത് ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു..അവന്റെ മുഖം പതിയെ അവളുടെ ചുണ്ട് ലക്ഷ്യം വച്ച് നീങ്ങിയതും അവൾ നാണത്താൽ അവനെ തള്ളിമാറ്റി അകത്തേക്ക് ഓടി...അവൻ ഊരക്ക് കയ്യുംകൊടുത്ത് അവൾ ഓടുന്നത് നോക്കി പുഞ്ചിരിയോടെ നിന്നു.. ___________________ നന്ദു നേരെ ചെന്നുപെട്ടത് അരുണിന്റെയും സുധാകരന്റെയും ജയചന്ദ്രന്റെയും മുൻപിലാണ്...അവൾ സ്റ്റക്ക് ആയി അവിടെ നിന്നു.....അരുണിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു... "എന്ത് ധൈര്യം ഉണ്ടായിട്ടാടി നീ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിയത്...ഹേ??? അരുൺ ചോദിച്ചതുകേട്ട് നന്ദു പേടിച്ച് രണ്ടടി പിറകോട്ടു നീങ്ങി... "ഹാ നീ ആ കുട്ടിയെ ഇങ്ങനെ പേടിപ്പിക്കാതെ അരുൺ..കണ്ടാൽ തന്നെ അറിയില്ലേ അതൊരു പാവം ആണ്...നമ്മള് പറയുന്നതൊക്കെ കുട്ടി അനുസരിച്ചോളും..." സുധാകരൻ എന്തോ അർഥം വച്ച് നന്ദുവിനെ നോക്കി പറഞ്ഞതും നന്ദുവിന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി... അവർ വീണ്ടും എന്തോ പറയാൻ വന്നതും ശിവ അങ്ങോട്ട് വരുന്നത് കണ്ട് അവർ വേഗം അവിടുന്ന് പോയി... "നന്ദു നീയെന്താ ഇവിടെ നിൽക്കുന്നത്....??? പിന്നിൽനിന്ന് ശിവ ചോദിച്ചതും അവൾ അവന്റെ ഞെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു...

ശിവ ആകെ വല്ലാണ്ടായി.. "നന്ദൂ എന്താ എന്തുപറ്റി...??? ശിവ വെപ്രാളത്തോടെ ചോദിച്ചു....പക്ഷെ അവന്റെ ചോദ്യം അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടുകയാണ് ചെയ്തത്..ശിവ അവളെ ഞെഞ്ചോട് ചേർത്തുപിടിച്ച് മുകളിലെ അവരുടെ മുറിയിലേക്ക് കൊണ്ടുപോയി...ഡോർ ലോക്ക് ചെയ്ത് അവളെ ബെഡിൽ ഇരുത്തി.. "എന്താ നന്ദൂട്ടി എന്തുപറ്റി എന്നോട് പറ....." ശിവ അവളുടെ താടിയിൽ പിടിച്ച് മുഖം അവനുനേരെ വച്ചുകൊണ്ട് ചോദിച്ചു....അവൾ വേഗം കണ്ണൊക്കെ തുടച്ച് അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു... "ഒ...ഒന്നുമില്ല ശിവാ......" "നീ കാര്യം പറ നന്ദു.....ഒന്നുമില്ലാതെ നീ ഇങ്ങനെ പൊട്ടി കരയില്ലല്ലോ...!!! "അത്.....ഞാൻ....എനിക്ക് പെട്ടെന്ന് അച്ഛനെയും അമ്മയെയും ഓർമ്മ വന്നു...അതാ...." "പിന്നെ നിന്ന നിൽപ്പിൽ നിനക്ക് അച്ഛനെയും അമ്മയെയും ഓർമ്മ വരുവല്ലേ....ഒഞ്ഞു പോയെടി...നീ കാര്യം പറ..." "സത്യായിട്ടും അത് തന്നെയാ ശിവാ കാര്യം.." "പോടീ കോപ്പേ....നീ പറയണ്ട..ഇനി ശിവാ കുവാ എന്നൊക്ക വിളിച്ച് ഇങ്ങോട്ട് വാ..ചവിട്ടി ഓടിക്കും ഞാൻ..." അവൻ അവളെ ഞെഞ്ചിൽ നിന്നും അടർത്തി മാറ്റി എഴുന്നേറ്റ് പോകാൻ തുടങ്ങി...സത്യം എന്താണെന്ന് പറഞ്ഞാൽ അത് വലിയ ഒരു കുടുംബകലഹം ഉണ്ടാക്കുമെന്ന് നന്ദു ഭയന്നു...ശിവ അറിഞ്ഞാൽ എടുത്തുചാടി വല്ലതും ചെയ്യും...

ശിവ പോകാൻ തുടങ്ങിയപ്പോൾ നന്ദു അവന്റെ കയ്യിൽ പിടിച്ചു... അവൻ ദേഷ്യത്തിൽ തന്നെ അവളെ നോക്കി.. "നീ വിട് നന്ദു....നിനക്കെന്നോട് ഒരു കാര്യവും തുറന്നുപറയാൻ വയ്യല്ലോ..." "എന്നോട് പിണങ്ങല്ലേ ശിവ..." നന്ദു വീണ്ടും കണ്ണുനിറച്ച് ശിവയെ നോക്കി...അതുകണ്ട് അവൻ ശ്വാസം ഒന്ന് നീട്ടിയെടുത്ത് നന്ദുവിന്റെ അടുത്തിരുന്ന് കണ്ണൊക്കെ തുടച്ചുകൊടുത്തു.. "അയ്യേ നന്ദൂട്ടി കരയാ...നീ എന്നെ ഒന്ന് തമാശക്ക് പിണങ്ങാൻ പോലും സമ്മതിക്കില്ലേ പെണ്ണെ...കഷ്ടണ്ട് ട്ടോ.." അതുകേട്ടതും നന്ദു അവന്റെ ഞെഞ്ചിനിട്ട് ഒരു കുത്ത് കൊടുത്തു... "അങ്ങനെയിപ്പോ തമാശക്ക് പോലും എന്നോട് പിണങ്ങേണ്ട....ഞാൻ സമ്മതിക്കില്ല..." നന്ദു അവന്റെ ഞെഞ്ചിലേക്ക് ചാഞ്ഞു..എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല..കുറച്ച് കഴിഞ്ഞപ്പോൾ ശിവ പതിയെ നന്ദുവിനെ അടർത്തി മാറ്റി... "എന്നാ എന്റെ പൊണ്ടാട്ടി ഇവിടെ ഇരിക്ക് ട്ടോ..ഞാൻ ഇപ്പൊ വരാം.." "ഇപ്പൊ എവിടെ പോകുവാ ശിവ...???? "ഒരു ചെറിയ പണിയുണ്ട് നന്ദൂട്ടി..പിന്നത്തെക്ക് വച്ചാൽ ആ ഫ്ലോ അങ്ങ് പോകും..." അവൻ എന്താ പറഞ്ഞതെന്ന് നന്ദുവിന് മനസിലായില്ല...ശിവ മുറിവിട്ടിറങ്ങി നേരെ പോയത് സുധാകരന്റെ മുറിയിലേക്കാണ്... വിചാരിച്ചപോലെത്തന്നെ സുധാകരനും ജയചന്ദ്രനും അവിടെ നന്ദുവിനെക്കുറിച്ച് തന്നെ ആയിരുന്നു ചർച്ച...

പെട്ടെന്ന് ശിവയെ അവിടെ കണ്ടപ്പോൾ രണ്ടുപേരും ഒന്ന് പരുങ്ങി... "എന്താ അമ്മാവൻമാരെ നിർത്തിക്കളഞ്ഞത്...എന്റെ നന്ദൂനെ എങ്ങനെ ഒഴിവാക്കി അനിതയെ എന്റെ തലയിൽ കെട്ടിവയ്ക്കാം എന്നതിനെപ്പറ്റി അല്ലേ ചർച്ച....??? രണ്ടുപേരും വിളറി വെളുത്തു..ശിവയുടെ മുഖം വലിഞ്ഞുമുറുകി...അവൻ ദേഷ്യത്തിൽ മുന്നിൽ ഇരുന്ന ടേബിൾ ചവിട്ടിമറിച്ചിട്ട് അവരുടെ അടുത്തേക്ക് പാഞ്ഞു...സുധാകരന്റെ കോളറിൽ കുത്തിപ്പിടിച്ചു... "താൻ എന്താടോ വിചാരിച്ചത് നൈസ് ആയിട്ട് അവളെ അങ്ങോട്ട് ഒഴിവാക്കാം എന്നോ...ഞാൻ താലി കെട്ടിയ എന്റെ പെണ്ണിനെ എന്റെ സമ്മതം ഇല്ലാതെ തനിക്ക് ഒഴിവാക്കാൻ പറ്റുമോഡോ...പറയാൻ..." "ഏയ്...ശി...ശിവ നീയെന്താ ഈ പറയുന്നത്..ദേവു ഞങ്ങൾക്ക് ഞങ്ങടെ സ്വന്തം മോളെപ്പോലെ അല്ലേ...അവളെ എന്തിനാ ഞങ്ങൾ ഒഴിവാക്കാൻ നോക്കുന്നത്....!!!! "അയ്യോ അമ്മാവാ ഇത്രയ്ക്കും നിഷ്കളങ്കത വേണ്ടാ ഒരു പൊടിക്ക് കുറച്ചോ ട്ടോ..അവളായിട്ട് പറഞ്ഞില്ലെങ്കിലും ആ കണ്ണുനിറഞ്ഞതിന്റെ കാരണം മനസ്സിലാക്കാൻ എനിക്ക് അധികം ബുദ്ധി പ്രയോഗിക്കണ്ട കാര്യം ഇല്ല.." "അതിന് ഞങ്ങൾ നിന്റെ ഭാര്യയെ ഒന്നും ചെയ്തിട്ടില്ലല്ലോ...!!!! ജയചന്ദ്രനും കൂടി അങ്ങനെ പറഞ്ഞപ്പോൾ ശിവയുടെ കോപം ഇരട്ടിച്ചു...

"പ്പാ.. നീർത്തഡോ രണ്ടിന്റെയും അതിവിനയം..ഇവിടംകൊണ്ട് നിർത്തിക്കോണം എല്ലാം..ഇനി നാലിന്റെയും നിഴൽ പോലും നന്ദുവിന്റെ മേൽ വീണു എന്നറിഞ്ഞാൽ പിന്നെ സ്വന്തവും ബന്ധവും ഒക്കെ ഞാൻ അങ്ങ് മറക്കും..." അത്രയുംപറഞ്ഞ് അവൻ കുത്തിപ്പിടിച്ച സുധാകരന്റെ ഷർട്ട്‌ ഒക്കെ ശെരിയാക്കി ശിവ അവിടുന്ന് ഇറങ്ങി..  നന്ദു ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു...ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ട്...ശക്തമായ മഴയ്ക്ക് മുന്നോടിയായി വീശുന്ന കുളിർക്കാറ്റ് ജനലിലൂടെ കടന്ന് നന്ദുവിന്റെ മുടിയിഴകളിൽ തട്ടി തടഞ്ഞുപോയി..മുറ്റത്തെ വാഗമരത്തിൽ നിന്നും കാറ്റിന്റെ ഗതി അനുസരിച്ച് വാഗപൂക്കൾ ഭൂമിയെ സ്പർശിക്കുന്നു... ഇടുപ്പിലൂടെ രണ്ട് കൈകൾ ചുറ്റിവരിയുന്നതുപോലെ തോന്നിയപ്പോൾ ആണ് നന്ദു ചിന്തയിൽ നിന്നുണർന്നത്...ശിവയുടെ സാന്നിധ്യം അറിഞ്ഞപ്പോൾ അവൾ അവനു വിദെയയായി നിന്നു...ഇടുപ്പിലൂടെ സഞ്ചരിച്ച ആ കൈ സാരിയുടെ മറ നീക്കി അവളുടെ അണിവയറിൽ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു...നന്ദു ഒന്ന് ഉയർന്നുപൊന്തി ശിവയുടെ കൈയ്യിൽ പിടിമുറുക്കി... അവൻ അവളെ തനിക്ക് അഭിമുഖമായി തിരിച്ചുനിർത്തി...അവളുടെ കൈകൾ അവന്റെ കഴുത്തിൽ വച്ചു..

അവൻ മുൻപിലേക്ക് കിടന്ന് അവളുടെ മുടി പിറകിലെക്ക് മാറ്റി കഴുത്തിൽ മുഖം അമർത്തി...അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ഒന്നാകെ അലഞ്ഞുനടന്നു...നന്ദു ഒന്ന് പുളഞ്ഞുകൊണ്ട് അവനെ കൂടുതൽ ഇറുക്കിപ്പിടിച്ചു...പതിയെ അവന്റെ ചുണ്ടുകൾ അതിന്റെ ഇണയെ സ്വന്തമാക്കി...അവൻ അവളുടെ അധരങ്ങളിലെ തേൻ ആവേശത്തോടെ നുണഞ്ഞുകൊണ്ടിരുന്നു...അവന്റെ കൈ അവളുടെ നഗ്നമായ വയറിൽ ചുറ്റിവരിഞ്ഞു..നന്ദു അവന്റെ ഷിർട്ടിൽ പിടി മുറുക്കി... അവന്റെ ദന്തങ്ങൾ അവളുടെ കീഴ്ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി... "ശിവാ......ദേവു മോളെ......" പുറത്ത് ജാനകിയുടെ ശബ്ദം കേട്ടപ്പോൾ രണ്ടുപേരും അകന്നുമാറി..ചോര പൊടിഞ്ഞ നന്ദുവിന്റെ ചുണ്ടിലെക്ക് ശിവ ഒരു കുസൃതിച്ചിരിയോടെ നോക്കി..അവൾ നാണിച്ചു തല താഴ്ത്തി... "മോളെ......... !!!! കതകിൽ വീണ്ടും കൊട്ട് കേൾക്കാൻ തുടങ്ങി... "ഹാ അമ്മായി........" നന്ദു വേഗം മറുപടി കൊടുത്തു... "രണ്ടുപേരും താഴേക്ക് വാ...ഭക്ഷണം കഴിക്കാൻ...." "ഹാ ഞങ്ങൾ വന്നോളാം അമ്മായി... അമ്മായി പൊയ്ക്കോളൂ..."

ശിവ അതുംപറഞ്ഞ് ഒരു കുസൃതിച്ചിരിയുമായി വീണ്ടും നന്ദുവിന്റെ അടുത്തേക്ക് ചെന്നു..നന്ദു അതിന് അനുസരിച്ചു പിറകിലെക്കും.. "ദെ....ശി.. ശിവ... വേണ്ടാട്ടോ...." "വേണം നന്ദൂട്ടി......." അവൻ താടി തടവിക്കൊണ്ട് നന്ദുവിന്റെ അടുത്തേക്ക് നീങ്ങി... "ദെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു...എല്ലാവരും കാത്തിരിക്കായിരിക്കും..." "ഓ...സാരമില്ല..നമുക്ക് പിന്നെ കഴിക്കാം..." "വേണ്ടാ..എ...എനിക്ക്..നല്ല വിശപ്പ് ഉണ്ട്..." നന്ദു വിക്കി വിക്കി പറഞ്ഞു...അപ്പോഴേക്കും ശിവ അവളുടെ അരയിലൂടെ കയ്യിട്ട് തന്നോട് ചേർത്തുനിർത്തി..നന്ദു കുതറി മാറാൻ നോക്കി..പക്ഷെ ശിവ വിടാൻ കൂട്ടാക്കിയില്ല..അവൻ അവളുടെ കാതോരം പോയി പതിയെ പറഞ്ഞു... "എന്നാ പോയി ഈ കുഞ്ഞിവയർ ശെരിക്ക് നിറച്ചോ ട്ടോ..എന്റെ വക ഞാൻ രാത്രിയിൽ തരാം.." നന്ദുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പോയി..അവൾ ഞെട്ടി ശിവയെ നോക്കി..അവൻ ഒന്ന് സൈറ്റ് അടിച്ചുകൊടുത്തു..നന്ദു വേഗം നോട്ടം മാറ്റി ഡോർ തുറന്നു താഴേക്ക് പോയി..ഒരു കള്ളചിരിയോടെ ശിവ പിന്നാലെയും.. ....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story