ശിവനന്ദ: ഭാഗം 16

shivanantha

എഴുത്തുകാരി: ശീതൾ

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴും ശിവയുടെ കൈ നന്ദുവിന്റെ വയറിലും കയ്യിലും ഒക്കെ കുസൃതി കാണിച്ചുകൊണ്ടിരുന്നു..അവൾ തുറിച്ചുനോക്കുമ്പോൾ അവൻ സൈറ്റ് അടിച്ചു കാണിക്കും..ഇതൊക്കെ കണ്ട് നമ്മടെ അനിതയുടെ മനസമാധാനം പോയി എന്ന് പറഞ്ഞാൽ മതിയല്ലോ...അവൾ കഴിപ്പും മതിയാക്കി നന്ദുവിനെ ദഹിപ്പിച്ചോരു നോട്ടം നോക്കിയിട്ട് എഴുന്നേറ്റ് പോയി..ശിവ അവളെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് വീണ്ടും അവന്റെ പണി തുടങ്ങി... നന്ദു ആണെങ്കിൽ ശിവയെ ദയനീയമായി നോക്കി.. ഫുഡ് അടിക്കൽ കഴിഞ്ഞ് നന്ദു അമ്മായിമാരുടെ കൂടെ അടുക്കളയിൽ സഹായത്തിനു കൂടി..മാക്സിമം ലേറ്റ് ആയി മുറിയിലേക്ക് പോകുക എന്നതാണ് അവളുടെ ലക്ഷ്യം.. 😆😆 "ദേവൂ.............." മുറിയിൽനിന്ന് മുത്തശ്ശി വിളിച്ചപ്പോൾ അവർ നന്ദുവിനെ അങ്ങോട്ട് പറഞ്ഞുവിട്ടു...

"എന്താ മുത്തശ്ശി വിളിച്ചത്...??? "ഹാ...മോള് വാ ഇരിക്ക്..." അവർ അവളെ അടുത്ത് ബെഡിൽ ഇരുത്തി അവളുടെ മുടിയിൽ തലോടി... "മോള് വന്നിട്ട് എല്ലാവരെയും ശെരിക്ക് പരിചയപ്പെട്ടോ..." മുത്തശ്ശി ചോദിച്ചത് കേട്ട് അവളുടെ ഉള്ളം വിങ്ങി എങ്കിലും അത് പുറമെ കാണിച്ചില്ല.... "ഹാ മുത്തശ്ശി എല്ലാവരെയും പരിചയപ്പെട്ടു..." "മ്മ്...ഇവര് മാത്രമല്ല ഈ വീട്ടിൽ ഇനിയും ആൾക്കാർ ഉണ്ടാകുമായിരുന്നു..ഹാ ഞങ്ങളുടെ സ്വാർത്ഥത.." അവരുടെ സ്വരം ഇടറിയപ്പോൾ നന്ദുവിന് ആകെ വല്ലാതെ ആയി.. "എന്താ മുത്തശ്ശി...മുത്തശ്ശി ആരെപ്പറ്റിയാണ് പറയുന്നത്....??? "എന്റെ മകനും മരുമകളും..ഏട്ടന്റെ വാശിക്ക് മുൻപിൽ ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ ഇന്ന് അവരും ഈ വീട്ടിൽ ഉണ്ടായേനെ..." അവർ സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ചു.. "അതിനെപ്പറ്റി പറഞ്ഞിട്ട് ഇനി കാര്യമില്ല..

മോളെ ഞാനിപ്പോ വിളിപ്പിച്ചത് ഒരു സാധനം തരാനാണ്.." "എന്താണ് മുത്തശ്ശി....." മുത്തശ്ശി എഴുന്നേറ്റ് പോയി അലമാരയിൽ നിന്ന് വർണ്ണകടലാസിൽ പൊതിഞ്ഞ ഒരു പൊതി എടുത്തുകൊണ്ട് വന്ന് നന്ദുവിന്റെ കയ്യിൽ കൊടുത്തു... "തുറന്നു നോക്ക് കുട്ടി......" നന്ദു അത് തുറന്നുനോക്കി..അതിൽ തിളങ്ങി ഇരിക്കുന്നു ഒരു സ്വർണ്ണ അരഞ്ഞാണം...(അരഞ്ഞാണം എന്ന് കേട്ടപ്പോൾ മീശമാധവൻ ഫിലിം ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ..🤔തെറ്റിദ്ധരിക്കല്ലേ അരഞ്ഞാണം ഗിഫ്റ്റ് കൊടുക്കുന്നതിൽ എന്താ തെറ്റ് 😜) നന്ദു മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി... "മുത്തശ്ശി ഇത്...." "മ്മ് മോൾക്ക് തന്നെയാണ്...വിവാഹം കഴിഞ്ഞ പെൺകുട്ടികളുടെ ദേഹത്ത് അല്പം സ്വർണമൊക്കെ ആകാം..ഇത് മോൾക്കായി വാങ്ങിയത് ഒന്നുമല്ല ട്ടോ..ഇത് ഞാൻ ചന്തുവിന് വേണ്ടി വാങ്ങിയതാ...

അവൾക്കൊ കൊടുക്കാൻ കഴിഞ്ഞില്ല..വെറുതെ ഇവിടെ ഇരിക്കേണ്ടല്ലോ അതാ കുട്ടിക്ക് തന്നത്...അത് അരയിലേക്ക് ഇട്ടോളൂ.." നന്ദു ചെറിയ ചമ്മലോടെ അത് അരയിൽ കൊളുത്തി ഇട്ടു...പെട്ടെന്നാണ് അവൾക്ക് ഒരു കാര്യം ഓർമ്മ വന്നത്... "അല്ല മുത്തശ്ശി...ആരാ ചന്തു....??? "അതെന്റെ മരുമകൾ ആണ്..എന്റെ അച്ചൂന്റെ ഭാര്യ...അവര്....... "നന്ദൂ.................." മുകളിൽനിന്ന് ശിവയുടെ വിളി വന്നു... "ഹാ അവൻ അവിടെക്കിടന്നു വിളിച്ചു കൂവുന്നുണ്ട് എന്നാ മോള് ചെല്ല്...മുത്തശ്ശി എല്ലാം നാളെ പറഞ്ഞുതരാം..പിന്നെ നാളെ അമ്പലത്തിൽ പോകാൻ മറക്കണ്ട ട്ടോ.." "ഓക്കേ മുത്തശ്ശി...ഗുഡ്‌ നൈറ്റ്..." "ഗുഡ് നൈറ്റ്....." നന്ദു അരിച്ചു മുറിയിലേക്ക് കയറി..ആകമാനം ഒന്ന് വീക്ഷിച്ചപ്പോൾ ശിവയുടെ പൊടിപോലും കാണാനില്ല.. അവൾ ഒന്ന് ശ്വാസം വിട്ട് അകത്തേക്ക് കയറി..പെട്ടെന്നാണ് പിറകിൽ ഡോർ ലോക്ക് ആകുന്ന സൗണ്ട് കേട്ടത്..അവൾ ഞെട്ടി തിരിഞ്ഞുനോക്കി...

ശിവയുണ്ട് അടച്ച ഡോറിൽ ചാരി നന്ദുവിനെ നോക്കി നിൽക്കുന്നു...വിത്ത്‌ കള്ളച്ചിരി...നന്ദുവിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി..ചെക്കന്റെ നോട്ടവും ഭാവവും അത്ര ശെരിയല്ല... "എന്താണ് ഭാര്യേ.... നേരത്തിനും കാലത്തിനും വന്നൂടെ നിനക്ക്....??? അവൻ അതേ ചിരിയോടെതന്നെ മീശ പിരിച്ചുകൊണ്ട് അവൾക്ക് അരുകിലേക്ക് നടന്നടുത്തു..നന്ദു അതിനൊപ്പം പിറകിലെക്കും നീങ്ങി... "ശി...ശി....ശിവാ...വേ..വേണ്ടാ...." "മ്മ്ഹ്....വേണം നന്ദൂട്ടി....ദേ പുറത്ത് നല്ല മഴയ്ക്കുള്ള ലക്ഷണം ഉണ്ട്...കൂടെ നല്ല തണുപ്പും....അപ്പൊ എന്താ നന്ദൂട്ടി ഇങ്ങനെ വിയർക്കുന്നത്..??? നന്ദു പോയിപോയി ജനലിന്റെ അടുത്ത് ഭിത്തിയിൽ തട്ടിനിന്നു..അവൻ അപ്പോഴേക്കും അവളുടെ അടുത്തെത്തി അവളുടെ അരയിലൂടെ കയ്യിട്ട് തന്നോട് ചേർത്തുനിർത്തി..അപ്പോഴാണ് അവന് അവളുടെ അരയിൽ എന്തോ തടയുന്നതുപോലെ തോന്നിയത്...അവൻ അവളുടെ വയറിനെ പൊതിഞ്ഞിരിക്കുന്ന സാരി വകഞ്ഞു മാറ്റി...

അവളുടെ അരയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന അരഞ്ഞാണം...ആ വെളുത്തു തുടുത്ത വയറിന് ആ അരഞ്ഞാണം മാറ്റുകൂട്ടി.. "ഇതിപ്പോ എവിടുന്നാ....??? "മുത്തശ്ശിയുടെ വക....." അല്പം നാണത്തോടെ നന്ദു പറഞ്ഞു..അവൻ അവിടെ പതിയെ തഴുകി...അവളൊന്ന് ഉയർന്നുപൊന്തി... "മ്മ്...മുത്തശ്ശിയും കൊച്ചുമോളും കൂടി എന്റെ കണ്ട്രോൾ കളയും എന്നാ തോന്നുന്നത്..." ശിവ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് അവളെ വീണ്ടും അവനിലേക്ക് അടുപ്പിച്ചു... അവൾ ശ്വാസം നീട്ടിയെടുത്ത് അവനെ മിഴിച്ചു നോക്കി.... "ശി...ശി..വാ....നാ...നാളെ അമ്പലത്തിൽ പോ..കണം.." നന്ദു വിക്കി വിക്കി പറഞ്ഞു...അവളുടെ പരവേശവും വെപ്രാളവും അവനെ കൂടുതൽ അവളിലേക്ക് ആകർഷിച്ചു..അവൻ പതിയെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിന് അടിയിലേക്ക് അമർത്തി അവിടെ ചുംബിച്ചു...

നന്ദു ക്രമാതീതമായി ഉയർന്ന ഹൃദയമിടിപ്പോടെ അവനെ തള്ളിമാറ്റാൻ നോക്കി...പക്ഷെ അവളുടെ കൈകൾ അവൻ അവന്റെ കൈക്കുള്ളിൽ ഒതുക്കി..അവന്റെ അധരങ്ങൾ അവളുടെ കഴുത്തിലൂടെ പരതി സഞ്ചരിച്ചു...പതിയെ അവളുടെ തോളിൽ അവൻ അവന്റെ ദന്തങ്ങൾ അമർത്തി...ആ സുഖമുള്ള നോവ് അവളുടെ എതിർപ്പിന്റെ ആക്കം കുറച്ചു....അപ്പോഴേക്കും മഴ അതിന്റെ ഇണയെ പ്രാപിച്ചിരുന്നു... ശിവയുടെ കട്ടതാടിയും മീശയും അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടിക്കോണ്ടിരുന്നു..അവളുടെ കൈകൾ അവന്റെ മുടിയിഴകളെ താലോലിച്ചുകൊണ്ടിരുന്നു.. അവൻ പതിയെ മുഖം ഉയർത്തി നന്ദുവിനെ പ്രണയാർദ്രമായി നോക്കി..

അവന്റെ നോട്ടം സഹിക്കാൻ ആകാതെ അവൾ നാണിച്ചു തല താഴ്ത്തി..അതവനിൽ ആവേശം നിറച്ചു..പതിയെ അവളുടെ താടിയിൽ പിടിച്ചുയർത്തി അവളുടെ പനിനീർദളങ്ങൾ അവൻ സ്വന്തമാക്കി...ആ ദളങ്ങളിലെ തേൻ അവൻ ഭ്രാന്തമായി നുണഞ്ഞുകൊണ്ടിരുന്നു... അവൾ അവന്റെ ഷിർട്ടിൽ പിടി മുറുക്കി..പതിയെ ഒരു കുറുകലോടെ അവനിലേക്ക് ഒന്നുകൂടി ചേർന്നു... അവൻ അവളെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി അവൾക്കുമുകളിൽ ആയി അവനും കിടന്നു...ആ മാറിലെ സാരി അവൻ വലിച്ചു മാറ്റി..അവളുടെ മാറിലേക്ക് മുഖം അമർത്തി...നന്ദുവിന്റെ കാലുകൾ ബെഡിൽ കൊരുത്തുവലിച്ചു...അവയെയും അവൻ ബന്ധിച്ചു.. "നന്ദൂ നിനക്കിപ്പോഴും പേടിയാണോ..??? "അത് പിന്നെ ശിവ ഇന്ന് ഇന്ന് വേണ്ടാ...നാ...ളെ നേരത്തെ എഴുന്നേറ്റ് അമ്പലത്തിൽ പോ..കാനുള്ളതാ.."

അവളുടെ വെപ്രാളപ്പെട്ടുള്ള സംസാരം കേട്ട് ശിവക്ക് ചിരി വന്നു...അവൻ അവളുടെ മേലെനിന്ന് മാറി ബെഡിന്റെ സൈഡിലേക്ക് കിടന്നു...അവളെ ഒരു പുഞ്ചിരിയോടെ തന്നിലെക്ക് ചേർത്തുപിടിച്ചു... "നീ ഇങ്ങനെ പേടിക്കാതെ പെണ്ണെ..നിന്റെ ഈ പേടി കാണുമ്പോഴാണ് എന്റെ കണ്ട്രോൾ പോകുന്നത്..ഇപ്പൊ കൂടെ ആ അരഞ്ഞാണവും..." "ച്ചി...പോടാ..."🙈 അവൾ അവന്റെ നെഞ്ചിൽനിന്ന് മാറി നാണത്തോടെ തിരിഞ്ഞുകിടന്നു...ചുണ്ടിൽ ഊറിവന്ന ചിരിയോടെ അവൻ വീണ്ടും അവളുടെ അരയിലൂടെ അവന്റെ കൈ ചുറ്റിവരിഞ്ഞു...അവളുടെ കാർകൂന്തളിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ആസ്വദിച്ച് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു...നന്ദു രാവിലെ ഉണർന്നപ്പോൾ കണ്ടത് തന്നെ ചേർത്തുപിടിച്ചു കിടന്നുറങ്ങുന്ന ശിവയെ ആണ്...അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...അവൾ പതിയെ അവനെ അടർത്തിമാറ്റി കുളിക്കാനായി പോയി..

കുളിച്ചിട്ട് ഇറങ്ങിയപ്പോഴും അവൻ അതേ ഉറക്കം തന്നെ...അവൾ മുടി ഒന്നാകെ തോർത്തുകൊണ്ട് കെട്ടിവച്ചിട്ട് അവനെ പോയി കുലുക്കിവിളിച്ചു.. "ശിവ എണീക്ക് വാ അമ്പലത്തിൽ പോകണം.. ഞാൻ ഇന്നലെ എത്ര തവണ പറഞ്ഞു...ഒന്ന് എണീക്ക് മനുഷ്യ..." "മ്മ്......." . അവൻ ഒന്ന് കുറുകിക്കൊണ്ട് കമിഴ്ന്നു കിടന്നു...നന്ദു ഊരക്ക് കയ്യും കൊടുത്ത് ദയനീയമായി നോക്കി.. "അയ്യേ ഇതെന്ത് കിടപ്പാ ശിവ... കടൽക്കരയിൽ തിമിങ്കലം ചത്തുകിടക്കണ പോലെ.".(courtesy-മായാമോഹിനി) മ്മ്ഹും നോ റെസ്പോൺസ്...അപ്പോഴാണ് അവൾക്കൊരു കുസൃതി തോന്നിയത്...അവൾ പതിയെ കുനിഞ്ഞ് അവന്റെ കവിളിൽ അവളുടെ ദന്തങ്ങൾ ആഴ്ത്തി... "ആആആ......ഡീീ.............." ശിവ അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു..ആ തക്കത്തിന് നന്ദു നൈസ് ആയിട്ട് എസ്കേപ്പ് ആകാൻ നോക്കി എങ്കിലും ശിവ അവളെ കയ്യോടെ പിടിച്ച് ബെഡിലേക്ക് ഇട്ട് അവളുടെ മുകളിൽ കയറി കിടന്നു..അവളെ നോക്കി പേടിപ്പിച്ചു.

.നന്ദു ആണെങ്കിൽ വേണ്ടിയിരുന്നില്ല എന്ന അർഥത്തിലും... "എന്താടി നീ ഈ കാണിച്ചേ..കൊന്ത്രമ്പല്ലി..???? "അത്...ഞാൻ ചുമ്മാ ഒരു തമാശക്ക്..." "ഓഹോ.. ആഞ്ഞോ...വന്നു വന്ന് നിനക്കെന്നെ ഒരു പേടിയും ഇല്ലാതായി അല്ലേടി..." നന്ദു ഒന്ന് ഇളിച്ചു കൊടുത്തു...അവൻ മീശ പിരിച്ചുകൊണ്ട് അവളിലേക്ക് അവന്റെ മുഖം അടുപ്പിച്ചു.. "ഇതിനുള്ളത് ഞാൻ ചൂടോടെ അങ്ങ് തന്നേക്കുവാ ട്ടോ നന്ദൂട്ടി.. " അതുംപറഞ്ഞ് അവൻ അവന്റെ ദന്തങ്ങൾ അവളുടെ കവിളിലേക്ക് ആഴ്ത്തി...നന്ദുവിന്റെ കണ്ണിൽക്കൂടി പൊന്നീച്ച പാറി...വേദനകൊണ്ട് നന്ദു ശിവയെ തള്ളിമാറ്റി കവിളിൽ കൈ വച്ച് അവനെ തുറിച്ചുനോക്കി.. "കഷ്ടണ്ട് ട്ടോ ശിവ...നിങ്ങടെ പല്ലിന്റെ പാടാണ് എന്റെ ദേഹം മുഴുവൻ... ഞാൻ ഒരു ഒറ്റ തവണയല്ലേ കടിച്ചോള്ളൂ..."

അവൾ കവിൾ തടവിക്കൊണ്ട് പറഞ്ഞതുകേട്ട് ശിവ പൊട്ടിച്ചിരിച്ചുകൊണ്ട് അവന്റെ ദന്തങ്ങൾ ആഴ്ന്ന് ചെറുതായി ചോര പൊടിഞ്ഞ ആ കവിളിൽ അമർത്തി ഒരു ഉമ്മയും കൊടുത്ത് അവളുടെ തലയിൽ കെട്ടിവച്ചിരിക്കുന്ന തോർത്തും എടുത്ത് ഫ്രഷ് ആകാൻ പോയി..അവന്റെ ആ പ്രവർത്തി നന്ദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.. അവൾ പോയി വേഷം മാറി അമ്മായി കൊടുത്ത സെറ്റ് സാരി ഉടുത്തു..മുടി ഇഴയെടുത്ത് കെട്ടി..കണ്മഷി കൊണ്ട് വാലിട്ട് കണ്ണെഴുതി..കുങ്കുമച്ചെപ്പ് കയ്യിലെടുത്തപ്പോഴെക്കും ശിവ കുളികഴിഞ്ഞിറങ്ങി.. കുങ്കുമച്ചെപ്പ് കയ്യിലെടുത്ത് നിൽക്കുന്ന നന്ദുവിന്റെ അടുത്തേക്ക് അവൻ പുഞ്ചിരിയോടെ തല തുവർത്തിക്കൊണ്ട് ചെന്നു...ആ സിന്ദൂരച്ചെപ്പെടുത്ത് അതിൽനിന്നും ഒരുനുള്ള് സിന്ദൂരം എടുത്ത് നന്ദുവിന്റെ സീമന്തരേഖയിൽ ചാർത്തി അവിടെ ചുണ്ടുകൾ അമർത്തി...നന്ദു അത് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു...

രണ്ടുപേരും ഒരുങ്ങി ഇറങ്ങി..നടന്നാണ് അവർ പോയത്...പുലർച്ചെ ആയതുകൊണ്ട് നല്ല കോടമഞ്ഞും അതിന്റെ കൂടെ കിളികളുടെ ചിലയും ഒക്കെ ഉണ്ട്...ശിവയുടെ കയ്യിൽതൂങ്ങിയാണ് നന്ദുവിന്റെ നടപ്പ്.. ഒരു വലിയ നെൽപ്പാടം കടന്നുവേണം അമ്പലത്തിലേക്ക് പോകാൻ...പച്ചവിരിച്ച പാടത്തിന് നടുവിലൂടെ ഒരാൾ വീതിയുള്ള വഴിയുണ്ട്..അത് കണ്ട് നന്ദു അന്തം വിട്ട് നിന്നു.. "നീയെന്താ നന്ദു ഇങ്ങനെ നിൽക്കുന്നത്...വാ...നടക്ക്.." "അതല്ല ശിവ..ഞാൻ ഈ സെറ്റ് സാരിയും പൊക്കിപ്പിടിച്ചുകൊണ്ട് എങ്ങനെയാ നടക്കാ..ഒന്ന് തെറ്റിയാൽ നേരെ ചേറിലേക്കാണ് പോകുക..ശീലമുള്ളവർക്ക് കുഴപ്പമില്ല.." "ഹഹഹ..അത്രേയൊള്ളു..സൊ സിമ്പിൾ മാറ്റർ..ഹേ സില്ലി നന്ദു..'" ശിവ ഇളിച്ചോണ്ട് ആ ഡയലോഗ് അടിച്ചിട്ട് നന്ദുവിനെ പൊക്കിയെടുത്ത് അവന്റെ തോളത്തിട്ടു...നന്ദു ഞെട്ടി കുതറാൻ നോക്കി.. "അയ്യേ ശിവ എന്താ ഇത്..താഴെയിറക്ക് ഞാൻ നടന്നോളാം..."

"നീയല്ലേ പറഞ്ഞത് നിനക്ക് നടക്കാൻ വയ്യാന്ന്...അപ്പൊ ഇതേ ഒള്ളു വഴി.. " "അതിന്..ഞാൻ എങ്ങനെയെങ്കിലും നടന്നോളാം...പ്ലീസ് ശിവ താഴെയിറക്ക്...ആരേലും കണ്ടാൽ നാണക്കേടാണ്.." "അടങ്ങി കിടക്കടി അവിടെ...ഇല്ലെങ്കിൽ ഞാൻ തന്നെ നിന്നെ ചേറിലേക്ക് ഏറിയും.." നന്ദു പിന്നെയൊന്നും മിണ്ടിയില്ല..അവന്റെ തോളിൽ അവൾ അടങ്ങി കിടന്നു..അപ്പോഴാണ് ക്ഷേത്രദർശനം കഴിഞ്ഞ് അനിത ഇറങ്ങിവരുന്നത് ശിവ കണ്ടത്..അത് കണ്ട് അവൻ ഒന്നുകൂടെ നന്ദുവിനെ മുറുകെപ്പിടിച്ചു..ആ രംഗം കണ്ട് അനിതയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു..അവൾ വേഗം അവിടുന്ന് പോയി.. ശിവ അവളെ ക്ഷേത്രത്തിന്റെ മുൻപിൽ കൊണ്ടുചെന്നാണ് താഴെ ഇറക്കിയത്.. രണ്ടുപേരും ഭഗവാൻ ശ്രീകൃഷ്ണന്റെ സന്നിധിയിൽ ചെന്ന് മനമുരുകി പ്രാർത്ഥിച്ചു...

"ആഗ്രഹിച്ചതെല്ലാം നഷ്ടപ്പെട്ടിട്ടെ ഒള്ളു..അതൊന്നും അതിമോഹം ആയിരുന്നില്ല..പക്ഷെ ഇപ്പൊ നീ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ എനിക്ക് തന്നു... ഒരു ദുഷ്ടശക്തിക്കും എന്നെ ശിവയിൽനിന്ന് പിരിക്കാൻ കഴിയരുതേ എന്റെ കൃഷ്ണാ.." "നിന്റെ സന്നിധിയിൽ വന്ന് ഒരിക്കൽപോലും എനിക്കൊന്നും അവശ്യപ്പെടേണ്ടി വന്നിട്ടില്ല..നീയായിട്ട് എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകി..എന്നാൽ ഇന്ന് ഞാൻ ആദ്യമായി ഒരു കാര്യം അവശ്യപ്പെടുകയാണ്..എന്റെ നന്ദുവിനെ ഒരിക്കലും എന്നിൽനിന്ന് പിരിക്കരുതേ കൃഷ്ണ.. നല്ല പാതിയായി എന്നും എന്റെ കൂടെ അവൾ ഉണ്ടാകണേ..." രണ്ടുപേരും മനമുരുകി പ്രാർത്ഥിച്ചു...പ്രാർത്ഥന കഴിഞ്ഞ് ശാന്തി നൽകിയ ഇലചീന്തിലെ ചന്ദനക്കുറി നന്ദു ശിവക്ക് തൊട്ടുകൊടുത്തു..ബാക്കി അവളും തൊട്ടു..അമ്പല പരിസരം മുഴുവൻ നല്ല ഭംഗിയായി അലങ്കാരിച്ചു വച്ചിട്ടുണ്ടായിരുന്നു...

"ഇതെന്താ ശിവ..ഇവിടെന്താ വിശേഷം..പരിസരം മുഴുവൻ അലങ്കരിച്ചിട്ടുണ്ടല്ലോ..!!! "അത് ഇവിടുത്തെ ഉത്സവം തുടങ്ങാറായി..അതിന്റെ അലങ്കാരം ആണ്.." ഉത്സവം എന്നുകേട്ടപ്പോൾ നന്ദുവിന്റെ കണ്ണുകൾ വിടർന്നു..അതുകണ്ട് ശിവ നെറ്റി ചുളിച്ച് അവളെ നോക്കി.. "ഉത്സവം കൂടണമായിരിക്കും അല്ലേ....???? "മ്മ്മ്മ്...."😁😁 അവൾ ഇളിച്ചുകൊണ്ട് തലയാട്ടി..ശിവ അവളെ ദയനീയമായി നോക്കി.. "ഇവിടുന്ന് തടി തപ്പാൻ നിനക്ക് ഉദ്ദേശമില്ലല്ലെ നന്ദു..!!! "അതെന്താ ശിവ..ഉത്സവം കൂടുന്നത് നല്ല കാര്യമല്ലേ..നമുക്ക് അച്ഛനെയും അമ്മയെയും ആമിയെയും ഒക്കെ വിളിക്കാം..നമുക്ക് ഒരുമിച്ച് ഉത്സവം കൂടാം.." "മ്മ് ഉവ്വാ...." "നന്ദൂ.............."🙈🙈 ശിവയും നന്ദുവും അമ്പലത്തിന് പുറത്തിറങ്ങിയപ്പോഴാണ് അങ്ങനെയൊരു അശരീരി കേട്ടത്..രണ്ടുപേരും വിളി കേട്ട ഭാഗത്തേക്ക്‌ നോക്കി..നോക്കുമ്പോൾ നമ്മുടെ ചിപ്പിമോൾ നന്ദുവിനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു..നന്ദുവിന്റെ കണ്ണുകൾ വിടർന്നു..

. "അമ്പടി കുറുമ്പി...ഇവിടെ വാടി....." നന്ദു ചിരിച്ചുകൊണ്ട് ചിപ്പിയെ കൈമാടി വിളിച്ചു..അപ്പോഴേക്കും പെണ്ണ് ഓടി വന്നു.. നന്ദു അവളെ വാരിയെടുത്ത് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. "കള്ളിപ്പെണ്ണ് എന്താ വിളിച്ചേ...??? "നന്ദൂ........."😆😆 അതുംപറഞ്ഞ് പെണ്ണ് കുലുങ്ങിചിരിച്ചു..നന്ദു ശിവയെ ഒളികണ്ണിട്ട് നോക്കിയപ്പോൾ അവൻ അന്തം വിട്ട് ചിപ്പിയെ നോക്കുവാ..നന്ദു അതുകണ്ട് ചിരി കടിച്ചുപിടിച്ചു.. കുഞ്ഞായിപ്പോയി ഇല്ലെങ്കിൽ ശിവയുടെ തനിരൂപം കണ്ടേനെ.. "നിന്നോടാരാ കൊച്ചേ പറഞ്ഞത്.. ഇവള് നന്ദു ആണെന്ന്.. ചേച്ചിടെ പേര് ദേവു എന്നാണ്.. അങ്ങനെ വിളിച്ചാൽ മതി കേട്ടല്ലോ.." ശിവ അങ്ങനെ പറഞ്ഞതും ചിപ്പി അവനെ നോക്കി കണ്ണുരുട്ടി...പിന്നെ അവന്റെ മോന്തക്ക് നോക്കി ഒരടി കൊടുത്തു.. "പോതാ പത്തി...നന്ദുവാ നന്ദു....."😠

അതുംകൂടി ആയപ്പോൾ നന്ദു പൊട്ടിചിരിച്ചുപോയി..ശിവ കവിളത്ത് കയ്യുംവച്ച് നന്ദുവിനെ തുറിച്ചുനോക്കി.. അപ്പൊ നന്ദു ചിരി കടിച്ചുപിടിച്ചു.. "ഓ നമ്മക്ക് പിള്ളേരെ മയക്കാൻ വലിയ കഴിവൊന്നും ഇല്ലേ..എട്ടും പൊട്ടും തിരിയാത്ത ഒരുത്തിയെ എങ്ങനെയാ വീഴ്ത്തിയത് എന്ന് എനിക്കെ അറിയൂ.." "ഹഹഹ.. അതിന് എന്നെപ്പോലെ കുറച്ചോക്കെ കഴിവ് വേണം മോനെ.." "അല്ല മോളെ...മോള് എന്താ ഒറ്റക്ക് ഇവിടെ..???നന്ദു "ഒത്തക്കല്ലല്ലോ(ഒറ്റക്കല്ലല്ലോ) ...മുച്ചശ്ശി (മുത്തശ്ശി)ഒണ്ടല്ലോ.." "ങാഹാ.. എന്നിട്ട് എവിടെ വാവേടെ മുത്തശ്ശി..നന്ദൂന് കാണിച്ചുതരാവോ..?? "ഹാ.. അവതെ അവതെ ഒണ്ടല്ലോ.." ചിപ്പി ചൂണ്ടിയ ഭാഗത്തേക്ക്‌ അവർ രണ്ടുപേരും നോക്കി..സെറ്റ് സാരിയുടുത്ത ഒരു പ്രായം ചെന്ന സ്ത്രീ നടന്നുവരുന്നു... ....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story