ശിവനന്ദ: ഭാഗം 17

shivanantha

എഴുത്തുകാരി: ശീതൾ

സെറ്റ് സാരിയൊക്കെ ഉടുത്ത് ഒരു പ്രായമായ സ്ത്രീ ഞങ്ങൾക്ക് അരികിലേക്ക് വന്നു.. "നീ എവിടായിരുന്നു കുട്ട്യേ..ഞാൻ എവിടെയെല്ലാം അന്വേഷിച്ചു.." നന്ദുവിന്റെ കയ്യിലിരുന്ന ചിപ്പിയെ നോക്കി ആ സ്ത്രീ ചോദിച്ചു..പിന്നീടാണ് അവരുടെ നോട്ടം ചിപ്പിയെ കയ്യിലെടുത്ത് പിടിച്ചിരിക്കുന്ന നന്ദുവിലേക്കും അടുത്ത് നിൽക്കുന്ന ശിവയിലേക്കും പോയത്.. നന്ദുവിനെ കണ്ട് അവർ ഒരുനിമിഷം പകച്ചുനിന്നു..ഇമചിമ്മാതെ അവർ നന്ദുവിന്റെ മുഖത്തേക്ക് തന്നെ നോക്കി... "മുത്തശ്ശി എന്നെ അറിയോ...??? ശിവയുടെ ചോദ്യമാണ് അവരെ ചിന്തയിൽ നിന്നും ഉണർത്തിയത്... "ഹാ കുഞ്ഞിലേ കുട്ട്യേ ഞാൻ കണ്ടിട്ടുള്ളു എങ്കിലും സുമിത്രയുടെ മോൻ ആണെന്ന് കണ്ടാൽ തന്നെ പറയാൻ കഴിയും..മോൻ വന്നു എന്ന് ദിവ്യയും ശ്രുതിയും പറഞ്ഞിരുന്നു..അല്ല ഇതാരാ..?? അത്രയുംപറഞ്ഞ് ഒരുതരം അത്ഭുതത്തോടെ അവർ നന്ദുവിനെ ചൂണ്ടി ചോദിച്ചു.. "ഇതെന്റെ ഭാര്യയാണ് മുത്തശ്ശി...ദേവനന്ദ.." അവരിൽ വീണ്ടും ഒരു ഞെട്ടൽ ഉണ്ടായി...പിന്നെ അതെല്ലാം ഒരു പുഞ്ചിരിയിൽ മറച്ച് നന്ദുവിന്റെ കവിളിൽ കൈ ചേർത്തു...

"അതെയോ..നല്ല കുട്ടി ആണ്..കുട്ടൂന് നന്നായി ചേരും...അല്ല മോൾടെ അച്ഛനും അമ്മയുമൊക്കെ..?? ഒരു സംശയം മനസ്സിൽ ഒളിപ്പിച്ച് അവർ ചോദിച്ചു...അത് കേട്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന നന്ദുവിനെ മുഖത്തെ ചിരിയും തെളിച്ചവും മാഞ്ഞു..അവൾ ദയനീയമായി ശിവയെ നോക്കി..അവനും എന്ത് പറയണം എന്നറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു... "അതൊക്കെ നമുക്ക് പിന്നെ പറയാം മുത്തശ്ശി..ഞങ്ങൾ എന്തായാലും ഉത്സവം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ.." "ഹാ അതേതായാലും നന്നായി..പിന്നെ രണ്ടുപേരും വീട്ടിലേക്ക് വരണം കേട്ടോ.." അത്രയുംപറഞ്ഞ് അവർ ചിപ്പിയെ നന്ദുവിന്റെ കയ്യിൽനിന്ന് വാങ്ങി. "നന്ദൂ...വീതിൽ വതണെ..നമക്ക് കളിച്ചാല്ലോ.." ചിപ്പി മുത്തശ്ശിയുടെ കയ്യിൽ ഇരുന്നുകൊണ്ട് പറഞ്ഞു..നന്ദു അവളുടെ തുടുത്ത കവിളിൽ ഒരു മുത്തം കൊടുത്തു... "അതിനെന്താടാ കണ്ണാ..നന്ദു വരാലോ.." അവർ പോകുന്നത് നോക്കി ശിവയും നന്ദുവും നിന്നു....ഇടയ്ക്ക് ഒരു തവണ കൂടി മുത്തശ്ശി നന്ദുവിനെ തിരിഞ്ഞുനോക്കി... "ഹൂ ഗുണ്ടുമുളക് എന്റെ മോന്തക്കാ അടിച്ചത്..."

"ഹാ ചുമ്മാതിരിക്ക് മനുഷ്യാ അത് കുഞ്ഞല്ലേ.." "അതേ അതുകൊണ്ട് മാത്രം ഞാൻ വെറുതെ വിട്ടിരിക്കുന്നു..ഇല്ലെങ്കിൽ ശെരിയാക്കി കൊടുത്തേനെ ഞാൻ.." "അല്ല ശിവ ആ മുത്തശ്ശി എന്താ എന്നെത്തന്നെ നോക്കിയത്...??? "അതേ ഈ അമ്പലപ്പരിസരത്ത് ഭൂതത്തിനെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയതാ നീ കാര്യമാക്കണ്ട..." ശിവ ചിരി കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു..അതുകേട്ട് നന്ദു അവനെ തുറിച്ചുനോക്കിക്കൊണ്ട് ചുണ്ടും കോട്ടി മുൻപേ നടന്നു... ഒരുകയ്യാൽ സാരി ഒരല്പം ഉയർത്തി മറുകയ്യിൽ ഇലചീന്തുമായി അവൾ ആ വരമ്പിലൂടെ പതിയെ നടന്നു..പിറകെ ഒരുകയ്യാൽ ഉടുത്ത കസവുമുണ്ട് വകഞ്ഞെടുത്ത് പിടിച്ചുകൊണ്ട് ശിവയും.. "നന്ദു നിൽക്കടി....ഞാനൊരു തമാശ പറഞ്ഞതല്ലേ...അപ്പോഴേക്കും പിണങ്ങിയോ..സില്ലി നന്ദു.." അവൾ തിരിഞ്ഞ് അവനെ രൂക്ഷമായി നോക്കി..അപ്പൊ അവൻ ചുണ്ട് കൂർപ്പിച്ച് അവൾക്ക് കിസ്സ് കൊടുക്കുന്നതുപോലെ കാണിച്ചു..അതുകണ്ട് ചുണ്ടിൽ ഊറിവന്ന കള്ളച്ചിരി പുറത്തേക്ക് വരുമുൻപ് അവൾ തിരിഞ്ഞു നടന്നു... "ഞാൻ ഭൂതം അല്ലേ..അപ്പൊ എന്തിനാ എന്റെ കൂടെ വരുന്നത് പോ.."

അവൾ തിരിഞ്ഞുനോക്കാതെ പറഞ്ഞുകൊണ്ട് നടന്നു..അപ്പോഴേക്കും ശിവ വരമ്പിന്റെ സൈഡിലൂടെ കടന്ന് നന്ദുവിന് മുൻപിൽ തടസ്സമായി നിന്നു... "വഴി മാറ് ശിവ...എനിക്ക് പോകണം..." "ഈ കള്ളദേഷ്യം കാണാൻ നല്ല ചേലാ ട്ടോ നന്ദു കുട്ട്യേ..കടിച്ചു തിന്നാൻ തോന്നുന്നു...." നന്ദുവിന് അറിയാതെ ചിരി വന്നുപോയി...പിന്നെ എന്തോ ഓർത്തപ്പോലെ അത് വീണ്ടും മറച്ച് അവൾ പച്ചവിരിച്ച പാടത്തേക്ക് നോട്ടമെറിഞ്ഞു...അങ്ങിങ്ങായി ഓരോ വരമ്പിലൂടെ ആൾകാർ അമ്പലത്തിലേക്കും മറ്റും പോകുന്നുണ്ട്...കുറച്ചകലെ ആയി അല്പം ഉയരത്തിൽ പാടത്തെ മുഴുവനായി നിരീക്ഷിക്കാൻ പാകത്തിന് ഒരു ഓലപ്പുരയും ഉണ്ട്..ഭൂമിയിലെ നനുത്ത തുള്ളികളെ ആവാഹിക്കാൻ സൂര്യൻ ജ്വലിച്ചുയരുന്നതെ ഒള്ളു...നന്ദു ഇടംകണ്ണിട്ട് നോക്കിയപ്പോൾ മുണ്ടും മടക്കിക്കുത്തി അവളെതന്നെ ഫോക്കസ് ചെയ്ത് നിൽക്കാണ് ചെക്കൻ ..കറുപ്പ് നിറത്തിലുള്ള ഷിർട്ടിലും നെറ്റിയിലേക്ക് പാറി വീണ എണ്ണക്കറുപ്പിന്റെ മുടിയിലും അവന്റെ വെളുത്ത് തുടുത്ത മുഖം ഒന്നുകൂടി പ്രകാശിക്കുന്നതുപോലെ അവൾക്ക് തോന്നി..

കട്ടതാടിയുടെയും മീശയും ഇടയിൽ ആരെയും മയക്കുന്ന കള്ളച്ചിരിയുമായി നിൽക്കുന്നു...കോളേജിൽ പഠിക്കുമ്പോൾ പോലും അവന്റെ മുഖം ഇതുപോലെ അവൾ വീക്ഷണം നടത്തിയിട്ടില്ല.. "മ്മ് എന്ത്യേ....??? 🤨 അവൾ പുരികം ഉയർത്തി ചോദിച്ചു..അവൻ ഒന്നുമില്ലെന്ന് ചുമലിൽ പൊക്കി കാണിച്ചു... "അല്ല നന്ദൂട്ടി..എത്ര നേരം ഇവിടെ ഇങ്ങനെ നിൽക്കാനാണ് പ്ലാൻ..??? "വഴി മാറിയാലല്ലേ എനിക്ക് പോകാൻ കഴിയൂ..." "ഓ അങ്ങനെ എന്നോട് പിണക്കം ഒന്നുമില്ലെന്ന് പറ..എന്നാൽ വഴി മാറാം.." "ഓഹോ...എന്നാലേ പിണക്കം മാറ്റാൻ ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ...?? "ഓഫ് കോഴ്സ്.....പറയൂ പൊണ്ടാട്ടി..." "എന്നാ വാ എന്റെ കൂടെ..." അവൾ അവന്റെ കയ്യുംപിടിച്ച് വരമ്പിലൂടെ നടന്നു...പടവും കഴിഞ്ഞാൽ തൊട്ടപ്പുറത്ത് ഒരു ചെറിയ പറമ്പാണ്..നന്ദു ശിവയെക്കൂട്ടി പറമ്പിലേക്ക് കടന്നു... "ഡീ നീയിത് എന്നെക്കൊണ്ട് എങ്ങോട്ടാ പോകുന്നത്....??? "അതൊക്കെ ഉണ്ട് മോനെ വാ..." നന്ദു അവനേംകൊണ്ട് ചെന്നത് പറമ്പിന്റെ ഒത്തനടുക്കായി നിൽക്കുന്ന കുളത്തിന്റെ അടുത്തേക്കാണ്..കുളത്തിൽ നിറയെ താമരപ്പൂക്കൾ നിറഞ്ഞു നിൽപ്പുണ്ട്.. "ഇവിടെ എന്താ....??? "ദേ നോക്ക്...താമര..എനിക്ക് പൊട്ടിച്ചു തരുവോ...??? നന്ദു ഇളിച്ചോണ്ട് ചോദിച്ചു..ശിവ ആണെങ്കിൽ കുളത്തിലേക്കും അവളുടെ മുഖത്തേക്കും നോക്കി...

"നിനക്കെന്തിന്റെ അസുഖം ആടി...ഈ തണുപ്പത്ത് ഞാനീ വെള്ളത്തിലോട്ട് ഇറങ്ങാനോ...നോ ചാൻസ്.." അത് കേട്ടപ്പോൾ അവൾ ഇരുകയ്യും ശിവയുടെ കവിളിൽ ചേർത്തു... "എന്റെ പോന്നു ശിവേട്ടൻ അല്ലേ...ഒന്ന് പൊട്ടിച്ചു താ..ഇനി ഞാൻ ചോയ്ക്കൂല സത്യം..." അവൾ കൊഞ്ചിക്കൊണ്ട് പറയുന്നതുകേട്ട് ശിവ നിവർത്തിയില്ലാതെ പതിയെ കല്പടവിൽ ഇറങ്ങി..നമ്മുടെ പറമ്പ് തന്നെ ആയതുകൊണ്ട് പിന്നെ ആരും ചോദിക്കില്ല..അമ്മായിമാർ ഇന്നലെ മുഴുവൻ നന്ദുവിന് വിശദമായി പറഞ്ഞുകൊടുത്തു കാണും...ശിവ പതിയെ അവസാന ചവിട്ടുകല്ലിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങി..ഐസ് പോലുള്ള വെള്ളത്തിലേക്ക് കാല് കുത്തിയതും അവന്റെ മേലാസകലം തണുപ്പ് അരിച്ചുകയറി..കുളം മുഴുവൻ താമരപ്പൂ നിറഞ്ഞുനിൽക്കുന്നതുകൊണ്ട് ശിവക്ക് അധികം നടുക്കെക്ക് പോകേണ്ടി വന്നില്ല.. അവൻ കൈനീട്ടി ഒരു കൂട്ടം താമരപ്പൂ പൊട്ടിച്ചെടുത്തു...അവനെ നോക്കിനിന്ന നന്ദുവിന്റെ കണ്ണുകൾ വിടർന്നു..ആ പൂക്കുലയുമായി അവൻ കരയ്ക്കുകയറി മടക്കി ഉടുത്ത മുണ്ടിന്റെ മടക്കഴിച്ചു..നന്ദു അപ്പോഴേക്കും അവന്റെ അടുത്തേക്ക് തുള്ളിച്ചാടി ചെന്ന് അത് വാങ്ങാൻ നോക്കി..അപ്പൊ ശിവ അത് അവൾക്ക് കൊടുക്കാതെ ഉയർത്തിപ്പിടിച്ചു..

പുള്ളിക്കാരിക്ക് പിന്നെ ഒടുക്കത്തെ ഹൈറ്റ് ആയതുകൊണ്ട് അത് പിടിക്കാൻ കിട്ടൂല.. നന്ദു കീഴ്ചുണ്ട് പുറത്തേക്ക് ഉന്തിക്കൊണ്ട് അവനെ നോക്കി.. "പൂ താ........." "പൂ ഒക്കെ തരാം..പക്ഷെ അതിനുമുൻപ് എനിക്ക് എന്തെങ്കിലും താ....നിനക്കുവേണ്ടി ഞാൻ കഷ്ടപ്പെട്ട് ഈ തണുത്തുറഞ്ഞ വെള്ളത്തിൽ ഇറങ്ങിയതല്ലേ..." "എന്റെ കയ്യിൽ ഇപ്പൊ ഒന്നൂല്ല..." "ഉള്ളത് തന്നാൽ മതി..." ശിവ ഒരു കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ നന്ദു അവനെ നോക്കി.. "അത് പിന്നെതന്നാൽ പോരെ...???? "മ്മ്ഹ് പോരാ ഇപ്പൊ വേണം...." നന്ദു വേറെ നിവർത്തിയില്ലാതെ വിരലിൽ ഉയർന്നുകൊണ്ട് അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു..ശിവ അത് കണ്ണുകളടച്ച് പുഞ്ചിരിയോടെ സ്വീകരിച്ചു.. അവൻ കയ്യിലിരുന്ന പൂക്കുല നന്ദുവിന്റെ മുഖത്തേക്ക് കുടഞ്ഞു..അതിലുണ്ടായിരുന്ന വെള്ളം തുള്ളികളായി നന്ദുവിന്റെ മുഖത്തേക്ക് തെറിച്ചു..അവർ ചിരിയോടെ കണ്ണുകൾ ഇറുക്കിയടച്ചു... ഉദിച്ചുയരുന്ന സൂര്യരശ്മിയുടെ കിരണങ്ങൾ തട്ടി ആ ജലതുള്ളികൾ നന്ദുവിന്റെ മുഖത്തെ ഒന്നുകൂടി തിളക്കമുള്ളതാക്കി.. നന്ദു അവന്റെ കയ്യിലിരുന്ന പൂക്കുല വാങ്ങി ഞെഞ്ചോട് ചേർത്തു...

"ഇനി വീട്ടിലേക്ക് പോകാമോ നന്ദു തമ്പുരാട്ടി..??? "ഹാ പോകാം...." 😁 ശിവ നന്ദുവിന്റെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നു...പറമ്പ് കഴിഞ്ഞ് ഒരിടവഴിയുണ്ട്..അതിലൂടെ നടന്നാൽ പെട്ടെന്ന് വീട്ടിൽ എത്താം.. "ശിവാ......." "പറ പെണ്ണെ......." "എന്നെ വിവാഹം കഴിക്കണ്ടായിരുന്നു എന്ന് ശിവക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ...??? പതിവില്ലാതെ അവളുടെ ചോദ്യം കേട്ട് ശിവ നെറ്റിചുളിച്ചുകൊണ്ട് അവളെ നോക്കി.. "അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ...നിന്നോടുള്ള എന്റെ പെരുമാറ്റത്തിൽ നിനക്ക് എന്തെങ്കിലും പ്രശ്നം തോന്നിയോ..?? "അതല്ല ശിവാ...എന്നെപ്പോലെ ആരുമില്ലാത്ത......" പറഞ്ഞുമുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിൽ വച്ചു തടഞ്ഞു... "നിന്റെ ആ ചിന്തയിതുവരെ മാറിയില്ലേ എന്റെ പെണ്ണേ...ഞങ്ങളൊക്കെ പിന്നെ നിന്റെ ആരാ..ഈ ഞാൻ നിന്റെ അല്ലേ..എന്റെ നന്ദൂന്റെ സ്വന്തം ശിവയല്ലേ ഞാൻ..."" അവളുടെ മുഖം അവന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കിക്കോണ്ട് അവൻ ചോദിച്ചു...

നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ അവൾ അവന്റെ നെഞ്ചിലെക്ക് ചാഞ്ഞു..നന്ദുവിന്റെ കണ്ണിൽനിന്നും ഇറ്റിറ്റുവീണ കണ്ണീർതുള്ളികൾ അവളുടെ കയ്യിലിരുന്ന താമരപ്പൂക്കൾ ഒപ്പിയെടുത്തു... കയ്യിൽ താമരപ്പൂവുമായി തുള്ളിച്ചാടി വരുന്ന നന്ദുവിനെ കണ്ട് ജാനകിയും സാവിത്രിയും പരസ്പരം നോക്കി ചിരിച്ചു.. "ആഹാ അമ്പലത്തിലേക്ക് എന്നുപറഞ്ഞ് പോയ ആള് നേരെ കുളത്തിലെക്കാണോ പോയത്..?? ജാനകി "അമ്പലത്തിൽ പോയി അമ്മായി..കൂടെ കുളത്തിലും പോയി..ശിവ പൂ പൊട്ടിച്ചു തന്നല്ലോ.." ചിണുങ്ങിക്കൊണ്ട് നന്ദു പറയുന്നതുകേട്ട് അവർ ചിരിച്ചുപോയി.. "അല്ല മോളെ നിങ്ങൾ ഇന്ന് പോകില്ലല്ലോ..ഇവിടെ അമ്പലത്തിൽ ഉത്സവം തുടങ്ങാറായി അപ്പൊ അതുകൂടി കഴിഞ്ഞിട്ട് പോയാൽ പോരെ..??? സാവിത്രി "ഞാൻ അത് പറയാൻ വരുവായിരുന്നു അമ്മായി ഞങ്ങൾ ഉത്സവം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ..പിന്നെ അച്ഛനെയും അമ്മയെയും വിളിക്കാം നമുക്ക് ഒരുമിച്ച് കൂടാം.." "ഹാ അതേതായാലും നന്നായി..ചേച്ചി ഇങ്ങോട്ടൊക്കെ വന്നിട്ട് കൊറേ ആയി.." ജാനകി "മോള് പോയി ശിവയെ വിളിച്ചിട്ട് വാ പ്രാതൽ കഴിക്കാം..." സാവിത്രി പറഞ്ഞതുകേട്ട് നന്ദു മുകളിലെ മുറിയിലേക്ക് പോയി.. അവൻ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു..

ശ്രദ്ധിച്ചു കേട്ടപ്പോൾ മനസ്സിലായി അമ്മയോടാണ്..നന്ദു അപ്പൊത്തന്നെ ഓടിച്ചെന്ന് ഫോൺ വാങ്ങി സംസാരിച്ചു...അവരോട് വരാനും പറഞ്ഞു.. "ശിവാ....വാ പ്രാതൽ കഴിക്കാൻ വിളിക്കുന്നു.." നന്ദു ഫോൺ കട്ട്‌ ചെയ്ത് ശിവയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു..അവൻ അവളുടെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തുപിടിച്ച് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... "അടങ്ങിയിരിക്ക് ശിവ എനിക്ക് ഇക്കിളിയാകുന്നു." അത് കേട്ടപ്പോൾ അവൻ വീണ്ടും അവന്റെ മീശകൊണ്ട് അവിടെ ഇക്കിളിപ്പെടുത്തി..നന്ദു ഒന്ന് പുളഞ്ഞുകൊണ്ട് അവനെ തള്ളിമാറ്റി നാണത്തോടെ പുറത്തേക്കോടി... "ശിവ..ഇവിടെ ഇങ്ങനെ ഇരിക്കാതെ വാ..നമുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം..." ബെഡിൽ ഇരുന്ന് പാട്ട് കേട്ടുകൊണ്ടിരുന്ന ശിവയെ വിളിക്കുകയാണ്‌ നന്ദു... "ഇനി എങ്ങോട്ടാ... ഇന്നലെ എന്നെ നീ കുളത്തിൽ ഇറക്കി..ഇന്ന് എവിടെയാ ഇറക്കാൻ പോകുന്നത്..??? "ഇന്ന് പുഴയിൽ...."😁 "എന്ത്.....?????? "ആന്നേ...ശ്രുതി പറഞ്ഞല്ലോ ആ പാടത്തിനക്കരെ നല്ല ഭംഗിയുള്ള പുഴ ഉണ്ടെന്ന്..എന്നെ ഒന്ന് കൊണ്ടുപോ ശിവ.." ശിവ അവളെയുംകൂട്ടി പാടവരമ്പത്തുകൂടി നടന്നു..അസ്തമയ സൂര്യൻ പടിഞ്ഞാറൊട്ട് പോകുന്നതിന് മുൻപ് നൽകുന്ന ഇളംവെയിലിന്റെ കൂടെ നനുത്ത കാറ്റും വീശുന്നുണ്ട്..

പുഴയിലേക്ക് ഇറങ്ങാൻ ഓരോ സൈഡിലും കൊത്തുക്കല്ല് ഉണ്ട്..വൈകുന്നേരം ആയതിനാൽ സ്ത്രീകളും കുട്ടികളും ഒക്കെ അലക്കാനും കുളിക്കാനും ഒക്കെ ആയിട്ട് വന്നിട്ടുണ്ട്.. "നന്ദു ഒരുപാട് വെള്ളത്തിലേക്ക് ഒരുപാട് ഇറങ്ങേണ്ട ട്ടോ...കുറച്ചങ്ങോട്ട് പോയാൽ നല്ല ആഴ്മുണ്ട്.." നന്ദുവിന്റെ കയ്യും പിടിച്ച് വെള്ളത്തിലേക്ക് കാൽ വച്ചുകൊണ്ട് ശിവ പറഞ്ഞു..നന്ദു അവിടെയെല്ലാം കൗതുകത്തോടെ നോക്കിക്കാണുന്ന തിരക്കിലായിരുന്നു... നന്ദു സാരി കുറച്ച് പൊക്കിപ്പിടിച്ച് വെള്ളത്തിൽ ഇറങ്ങി.. നല്ല തെളിഞ്ഞ വെള്ളത്തിൽ അവളുടെ കാലും ആ സ്വർണക്കൊലുസും കാണാൻ ഒരു പ്രത്യേക ചേലായിരുന്നു..ശിവ അതെല്ലാം പുഞ്ചിരിയോടെ നോക്കി നിന്നു...ഇടയ്ക്ക് കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്ത് അവന്റെ മേലേക്ക് തെറിപ്പിച്ചു.. "ഡീ...വേണ്ടാ...വാടി ഇങ്ങോട്ട്.." ശിവ അവളെ പിടിക്കാൻ തുനിഞ്ഞതും നന്ദു ഓടി അടുത്തുള്ള ഒരു കല്ലിൽ കയറി നിന്നു..

"നന്ദൂ വേണ്ടാ...ഇവിടെ വാ നീ വീഴും..." "ഞാൻ വീണാൽ നീ എന്നെ രക്ഷിക്കൂല്ലേ..??? "പിന്നെ നീ വീണാൽ രക്ഷിക്കൽ അല്ലേ എന്റെ പണി...ദേ പെണ്ണേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ വന്നേ..മതി പോകാം.. " "കുറച്ച് നേരം കൂടി നിന്നിട്ട് പോകാം ശിവ.. പ്ലീസ്... " "നിന്നോട് വരാനാ പറഞ്ഞത്..നീ അവിടെ നിൽക്കുന്നത് കണ്ടിട്ട് തന്നെ പേടിയാകുന്നു.." പെട്ടെന്നാണ് ശിവയുടെ ഫോൺ റിങ് ചെയ്തത്..അവൻ ഫോണിലേക്ക് നോട്ടം തെറ്റിച്ചതും...ബ്ലും...വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ശിവ ഞെട്ടി അങ്ങോട്ട് നോക്കി.. നന്ദു നിന്ന കല്ല് ശൂന്യമായിരുന്നു...അതിന് താഴെ വെള്ളത്തിൽ നോക്കിയപ്പോൾ കുമിള പൊന്തുന്നത് കണ്ടു... ശിവ ഒരു നിമിഷം തറഞ്ഞു നിന്നുപോയി...അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.. അവൻ അലറി വിളിച്ചു.. "നന്ദൂ.............................." ....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story