ശിവനന്ദ: ഭാഗം 18

shivanantha

എഴുത്തുകാരി: ശീതൾ

"നന്ദൂ..............." ശിവ വീണ്ടും വീണ്ടും ഒരു ഭ്രാന്തനെപ്പോലെ വിളിച്ചു...നേരം ഇരുട്ടിത്തുടങ്ങിയിരുന്നു...അതുകൊണ്ട് അടുത്തെങ്ങും ഒരു മനുഷ്യൻ പോലുമില്ല...കണ്ണുനീർ വന്ന് ശിവയുടെ കാഴ്ചയെ മറയ്ക്കാൻ തുടങ്ങിയപ്പോഴേക്കും ശിവ മറ്റൊന്നും ചിന്തിക്കാതെ പുഴയിലേക്ക് എടുത്തുചാടി...മുങ്ങാംകുഴിയിട്ട് വീണ്ടും ഉള്ളിലേക്ക് നീന്തി...അവൻ നന്ദുവിനെ അവിടെയെല്ലാം പരതിയിട്ടും ഒന്നും കാണാൻ കഴിഞ്ഞില്ല..അവന് ഭ്രാന്ത് പിടിക്കുന്നത്പോലെ തോന്നി....ശ്വാസം വിലങ്ങുന്നതുപോലെ തോന്നിയപ്പോൾ അവൻ നിവർന്നു..കഴുത്തറ്റം വെള്ളത്തിൽ മുങ്ങി അവൻ കിതപ്പോടെ വീണ്ടും അലറി... "നന്ദൂ...........ആ............" "ശൂ......ശൂ.........." പുഴയുടെ അക്കരക്ക് തിരിഞ്ഞുനിന്ന അവന്റെ പിന്നിൽനിന്ന് ഒരു അനക്കം കേട്ടപ്പോൾ ശിവ ഞെട്ടിത്തിരിഞ്ഞുനോക്കി.. അതാ അവിടെ നനഞ്ഞുകുതിർന്ന സാരിയും ജലത്തുള്ളികൾ ഇറ്റിറ്റുവീഴുന്ന മുടിയുമായി ഇളിച്ചോണ്ട് നിൽക്കുന്നു..ശിവയുടെ നന്ദു 😁 കരയിൽ തന്നെനോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന നന്ദുവിനെക്കണ്ട് അവന് ഒരേസമയം സന്തോഷവും ദേഷ്യവും വന്നു..അത്രയും നേരം പിടിച്ചുവെച്ച കണ്ണുനീർ അണപൊട്ടി ഒഴുകി... അവൻ കൈ രണ്ടും തലയിൽവച്ച് മുടി പിന്നിലേക്ക് വലിച്ചുകൊണ്ട് നന്ദുവിനെ നോക്കി..

"പേടിച്ചുപോയോ മോനെ കുട്ടൂസ്...ഞാൻ ചുമ്മാ ഒരു നമ്പർ ഇറക്കിയതല്ലേ...അപ്പൊ മോന് ഞാൻ വീണാൽ എന്നെ രക്ഷിക്കാൻ ചാടാൻ അറിയാം അല്ലേ .. "😁😁 അതുംപറഞ്ഞ് നന്ദു കുലുങ്ങിച്ചിരിച്ചു.... അത്രയും നേരം ഒരു ആശ്വാസത്തോടെ നന്ദുവിനെ നോക്കി നിന്ന ശിവയുടെ മുഖം പെട്ടെന്ന് വലിഞ്ഞുമുറുകി.. കണ്ണുകൾ ചുവന്നു...അവളെ ചുട്ടെരിക്കാൻ പാകത്തിന് ഉള്ള കലിയോടെ ശിവ അവളെ നോക്കി.. അതുവരെ ചിരിച്ചുകൊണ്ടിരുന്ന നന്ദുവിന്റെ ചിരി പതിയെ മാഞ്ഞ് മുഖം കാറ്റു പോയ ബലൂൺ പോലെയാണ്..(🎼🎼സമയമായി രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു...🎼🎼)നന്ദുവിന്റെ ആത്മ ശിവ വെള്ളത്തെ വകഞ്ഞുമാറ്റി കരയ്ക്കടുത്ത് നിൽക്കുന്ന നന്ദുവിലേക്ക് പാഞ്ഞു..അവൾ പേടിച്ച് പിന്നോട്ട് പോകാൻ തുടങ്ങി... "അവിടുന്ന് ഒരടി അനങ്ങിയാൽ വെട്ടി നുറുക്കിക്കളയും ഞാൻ....."😡😡😡😡 ഇടിമുഴക്കം പോലെ ശിവയുടെ ശബ്ദം കേട്ടപ്പോൾ നന്ദു ഞെട്ടി അവിടെത്തന്നെ സ്റ്റക്ക് ആയി നിന്നു...(നികോഞാചാ)അതാണോ ശിവയുടെ അവസ്ഥ.. ശിവ നേരെ അവളുടെ അടുത്തേക്ക് ചെന്ന് അവളെ രൂക്ഷമായി നോക്കി..നന്ദു വേണോ വേണ്ടയോ എന്ന അർത്ഥത്തിൽ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു..അതുകൂടി ആയപ്പോൾ നമ്മളെ ചെക്കന് അങ്ങോട്ട് കലിച്ചു കയറി..

അവൻ അവളെ പൊക്കിയെടുത്ത് വെള്ളത്തിലേക്ക് എറിഞ്ഞു... പെട്ടെന്നുള്ള അറ്റാക്ക് ആയതുകൊണ്ട് നന്ദു ഒന്ന് മുങ്ങിപ്പോയി..പിന്നെ കൈയിട്ടടിച്ച് മുങ്ങിനിവർന്നു..മുഖത്തേക്ക് വീണ മുടിയൊക്കെ വകഞ്ഞുമാറ്റി കണ്ണുതുറന്നു നോക്കിയപ്പോൾ അതാ തൊട്ടുമുൻപിൽ ഒരുതരി അകലം പോലുമില്ലാതെ ശിവ നിൽക്കുന്നു..നന്ദു ഞെട്ടി വെള്ളത്തിലേക്ക് വീണ്ടും ഒന്ന് മുങ്ങിനിവർന്നു.. "Actually...ശി...വ.. ഞാ...ൻ സ സത്യ..ത്തിൽ ഇല്ലേ..അതില്ലേ..." നന്ദു വിക്കി വിക്കി വാക്കുകൾക്ക് വേണ്ടി പരതി...ശിവ അവളുടെ ചെവി പിടിച്ചുതിരിച്ചു... "ആആആ.....ഹൂ....ശിവ വിട്...സത്യായിട്ടും ഞാൻ വീണതാ...പക്ഷെ എനിക്ക് നീന്താൻ അറിയാമായിരുന്നു.." "പ്പാ...നീ ചത്തില്ലേടി മരപ്പട്ടി ശവമേ...അതേതായാലും നന്നായി...നിന്നെ എനിക്കുതന്നെ കൊല്ലാല്ലോ.." "ങേ......... ""😳😳😳 ശിവ അവളുടെ ചെവിയിൽനിന്ന് പിടിവിട്ടു..പിന്നെ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ആ മുഖം ചുംബനങ്ങൾ കൊണ്ടുമൂടി ... "ഞാൻ എന്തുമാത്രം പേടിച്ച് എന്നറിയോ പെണ്ണേ...നിന്ന നിൽപ്പിൽ ഹൃദയം നിലച്ചതുപോലെയൊക്കെ എനിക്കുതോന്നി..." ശിവ നിഷ്കളങ്കമായി അവളുടെ കവിളിൽ കൈ അമർത്തിക്കൊണ്ട് പറഞ്ഞപ്പോൾ നന്ദു ആകെ വല്ലാണ്ടായി..അവൾ അവന്റെ കൈകളിൽ പിടിച്ചു...

നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .. "സോറി ശിവ.....ഞാൻ ശെരിക്കും ഭാഗ്യമുള്ളവൾ ആണ്...അതുകൊണ്ടാണ് എനിക്ക് നിന്നെ കിട്ടിയത്..ഐ ലവ് യൂ സൊ മച്ച്.."😘😘 ശിവ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആ നെറ്റിയിൽ ഒന്ന് അമർത്തിചുംബിച്ചു...(വെള്ളത്തിൽ നിന്നാണ് റൊമാൻസ് കയറിപ്പോ കുരിപ്പുകളെ..)മൈ ആത്മ പെട്ടെന്നാണ് നന്ദുവിന് എന്തോ മനംപുരട്ടൽ പോലെ തോന്നിയത്..അപ്പൊ തന്നെ അവൾ ശിവയെ തള്ളിമാറ്റി സൈഡിലേക്ക് തിരിഞ്ഞ് ഛർദിച്ചു...ശിവ വെപ്രാളപ്പെട്ട് അവളുടെ പുറം തടവിക്കൊടുത്തു... "നന്ദു...എന്താ എന്തുപറ്റി...??? അവൾക്ക് പറയാനുള്ള ഗ്യാപ് പോലും കിട്ടിയില്ല...കഴിച്ചത് മുഴുവൻ ഛർദിച്ചു..പിന്നെ കുഴഞ്ഞ് ശിവയുടെ കൈകളിലേക്ക് വീണു..അവൻ അവളുടെ മുഖത്തേക്ക് കുറച്ച് വെള്ളമൊക്കെ ഒഴിച്ച് തട്ടി വിളിച്ചു... "നന്ദു...നന്ദു...ഡീ..." പതിയെ അവൾ കണ്ണുതുറന്നു...ശിവയോട് കുഴപ്പമില്ലന്ന് പറഞ്ഞു.. "ഹും അവള് കണ്ണിൽക്കണ്ടതൊക്കെ വലിച്ചുവാരിത്തിന്ന് പുഴയിലും ചാടി മനുഷ്യനെ വട്ടാക്കി നടന്നോളും..മതി നിന്റെ തെണ്ടൽ ഇനി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോണം..വാടി ഇങ്ങോട്ട്..'" ശിവ അവളെ പൊക്കിയെടുത്ത് കരയ്ക്കുകയറ്റി..നന്ദു സാരിത്തലപ്പ് പിഴിഞ്ഞ് അതിലെ വെള്ളം കളഞ്ഞിട്ട് ശിവയുടെ തല തുവർത്തിക്കൊടുത്തു..

ശിവയും അവന്റെ ഷർട്ട്‌ ഊരി പിഴിഞ്ഞ് നന്ദുവിന്റെ മുടിയിലെ വെള്ളം ഒപ്പി നന്ദുവും ശിവയും വീട്ടിലേക്ക് എത്താനായപ്പോഴാണ് ഉണ്ണി നടുവ് തിരുമ്മിക്കൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടത്... "ഡാ നിനക്കിത് എന്ത് പറ്റി..?? ശിവ ചോദിച്ചപ്പോഴാണ് ഉണ്ണി അവരെ കാണുന്നത്...ചെക്കന്റെ മുഖത്ത് പലവിധ എക്സ്പ്രഷനും മിന്നി മായുന്നുണ്ട്... "ഹോ ഒന്നും പറയണ്ട അളിയാ...അനിതാകടാക്ഷം കിട്ടിയതാ..വന്നുവന്ന് നിങ്ങളോടുള്ള കലിപ്പ് മുഴവൻ ആ ജന്തു എന്നോടാ തീർക്കുന്നത്.." "അതിന് നീ അതിന്റെ വായിൽച്ചെന്ന് കയറിയിട്ടല്ലേ...!!!! " അതുപിന്നെ ഈ..ഹല്ല നിങ്ങളെന്താ ഇങ്ങനെ വെള്ളത്തിൽ വീണ കോഴികളെപ്പോലെ നനഞ്ഞുകുതിർന്നു നിൽക്കുന്നത്..നിന്റെ കെട്ട്യോൾ നിന്നെ മുക്കിക്കൊല്ലാൻ നോക്കിയോ ടാ..ഹുഹുഹു.. " നന്ദുവിനെ നോക്കി ഇളിച്ചോണ്ട് അവൻ ചോദിച്ചു..നന്ദു ആണെങ്കിൽ ഉണ്ണിയെ നോക്കി കണ്ണുരുട്ടാണ്.. ശിവ ആണെങ്കിൽ നന്ദുവിനെ തന്നെ ഫോക്കസ് ചെയ്ത് നിൽക്കുന്നുണ്ട്... "മ്മ് രണ്ടും വീട്ടിലോട്ട് ചെല്ല്..ഇങ്ങനെ നിന്നാൽ രണ്ടിനും പനി പിടിക്കും.." "അല്ല ഉണ്ണിയേട്ടൻ എങ്ങോട്ടാ..??? "ഞാൻ കുറച്ച് ശുദ്ധവായു ശ്വസിച്ചിട്ട് വരാം.." "അത് ആവശ്യത്തിന് വീട്ടിൽ ഉണ്ടല്ലോ.." "ഏയ് അതിപ്പോ ശ്വാസിച്ചാൽ ശെരിയാകൂല..ഛീ വാട്ട്‌ ഈസ്‌ ദിസ്‌ എന്നെ ഒന്ന് സ്വസ്ഥമായി പോകാനും സമ്മതിക്കൂല്ലേ..ഒന്ന് പോകുന്നുണ്ടോ രണ്ടും.."

"ഉണ്ണിയുടെ പിരി അനിത അടിച്ചിളക്കി എന്നാണ് തോന്നുന്നത്..നീ നടക്ക്.." ശിവയും നന്ദുവും വീടിന്റെ പടിക്കൽ ചെന്നപ്പോൾ ഉമ്മറത്തുൽക്കുന്ന ആൾക്കാരെക്കണ്ട് രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു.. "അച്ഛാ...അമ്മേ............" നന്ദു ഓടി സുമിത്രയുടെയും മഹാദേവന്റെയും അടുത്തേക്ക് ചെന്നു..സുമിത്ര നന്ദുവിന്റെ നെറുകയിൽ ചുംബിച്ചു.. "ഡാഡി നിങ്ങൾ എപ്പോ എത്തി...??? ഉമ്മറത്തേക്ക് കയറിക്കൊണ്ട് ശിവ ചോദിച്ചു.. "ഞങ്ങൾ ഇപ്പൊ വന്നതേയൊള്ളു ടാ.." "എന്റെ കുട്ടി ആകെ ക്ഷീണിച്ചു പോയി..നിങ്ങൾ എന്റെ കൊച്ചിന് ഒന്നും തിന്നാൻ കൊടുത്തില്ലേ ഏട്ടത്തി...?? സുമിത്ര നന്ദുവിനെ തലോടിക്കൊണ്ട് പരിഭവത്തോടെ പറഞ്ഞു.. "എന്തോ എങ്ങനെ..അടുക്കളയിൽ ഇരിക്കുന്ന പലഹാരപ്പാത്രത്തിൽനിന്ന് ഒരൊറ്റ എള്ളുണ്ടയും അച്ചപ്പവും ഉണ്ണിയപ്പവും എനിക്ക് കിട്ടിയില്ല..മുഴുവൻ ഈ കുട്ടിപ്പിശാച് തന്നെയാ തിന്നത്..എന്നിട്ട് തിന്നാൻ കൊടുത്തില്ലേ പോലും..അല്ല ഞാൻ ഇങ്ങനെ ഉണങ്ങിവരണ്ട് നിൽക്കുന്നത് കണ്ടിട്ട് നിങ്ങൾക്കോന്നും ഒരു ദണ്ണവും ഇല്ലേ..അതോ എന്നെ പടിയടച്ചു പിണ്ഡം വച്ചോ..??? "അയ്യാ ഉണങ്ങി വരണ്ടുനിൽക്കുന്ന ഒരു മുതല്...ഒഞ്ഞു പോടാ.." ശിവ പറഞ്ഞതും അതിന്റെ കൂടെ സാവിത്രിയുടെ കമെന്റും കൂടി കേട്ടപ്പോൾ എല്ലാവർക്കും ചിരി വന്നു..

"അല്ല ഇതെന്താ രണ്ടുപേരും നനഞ്ഞു കുതിർന്നു നിൽക്കുന്നത്..നിങ്ങൾ എവിടെ പോയിട്ടുള്ള വരവാ..." മഹാദേവൻ ചോദിച്ചതുകേട്ട് ശിവ നന്ദുവിനെ രൂക്ഷമായി നോക്കി..അവളാണെങ്കിൽ ഞാനൊന്നും അറിഞ്ഞേല്ലേ എന്നുള്ള മട്ടിൽ മേലോട്ടും നോക്കി നിൽക്കാണ്.... "ഹോ അതൊന്ന് പുഴയിൽ പോയതാ ഡാഡി..കുറച്ച് നനഞ്ഞു അപ്പൊപ്പിന്നെ അങ്ങോട്ട് കുളിച്ചു കയറി.. " അങ്ങനെ എല്ലാവരും ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സൈഡിൽ മുഖം വീർപ്പിച്ചിരിക്കുന്ന ആമിയെ നന്ദു കണ്ടത്...ഇവൾക്കിത് എന്തുപറ്റി... നന്ദു അച്ഛന്റെ അടുത്തുചെന്ന് പതിയെ ചോദിച്ചു... "അച്ഛാ ആമിയുടെ മുഖം എന്താ ഇങ്ങനെ വീർത്തിരിക്കുന്നത്..നിങ്ങളെന്തെലും പറഞ്ഞോ???? "ഹോ അതൊന്നും പറയണ്ട എന്റെ മോളെ...ഇങ്ങോട്ട് വരാം എന്ന് ഞങ്ങൾ പറഞ്ഞതും പെണ്ണ് രണ്ട് ചാട്ടം ആയിരുന്നു..അവൾ വരുന്നില്ലന്ന് പറഞ്ഞ് ബഹളം ആയിരുന്നു..പിടിച്ചുവലിച്ച് കൊണ്ടുവന്നതാ..." "ഇവിടെക്ക് വരുന്നതിൽ ആമിക്ക് എന്താ പ്രശ്നം..??? "ആർക്കറിയാ....." 

"അച്ഛാ എനിക്കെല്ലാംകൂടി തലക്ക് ഭ്രാന്ത് പിടിക്കുന്നു..എല്ലാവർക്കും അവളെ മതി ആ നന്ദുവിനെ...കുട്ടേട്ടൻ പോലും എന്നെയൊന്നു നോക്കുന്നുകൂടിയില്ല..." അനിതയുടെ മുഖം വലിഞ്ഞുമുറുകി...അത്രമേൽ അവിടെ നടക്കുന്ന കാര്യങ്ങൾ അവളെ പ്രകോപിപ്പിച്ചിരുന്നു... "നീയൊന്ന് സമാധാനപ്പെട് അനിതേ....നിന്റെ കുട്ടേട്ടൻ നിന്റെ കയ്യിൽത്തന്നെ വന്നുചേരും..ഈ അച്ഛൻ വാക്ക് തന്നത് എന്തെങ്കിലും നടത്തി തരാത്തതുണ്ടോ..!!! "ഇല്ലാ..ആ വിശ്വാസത്തിൽ ആണ് ഞാനിപ്പോഴും പിടിച്ചുനിൽക്കുന്നത്.." "നീ ഞാൻ പറയുന്നതുപോലെ അങ്ങോട്ട് ചെയ്താൽ മതി.." "അച്ഛൻ പറ ഞാനെന്താ ചെയ്യേണ്ടത്....???  ആമി മുറിയിൽപ്പോയി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോഴാണ് ആരോ ആയിട്ട് കൂട്ടിമുട്ടിയത്...ആ ആളെ കണ്ടതും ആമിയുടെ മുഖം വലിഞ്ഞുമുറുകി..അവൾ അവനെ മറികടന്നു പോകാനൊരുങ്ങി... "ആമീ.........." "അരുണേട്ടാ പ്ലീസ്...ഇങ്ങോട്ട് വരാൻതന്നെ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു...എന്നെ നിർബന്ധിച്ച് കൊണ്ടുവന്നതാണ് അല്ലാതെ ഞാൻ നിങ്ങളെ കാണാൻ വന്നതല്ല.." ആമി പോകാൻ ഒരുങ്ങിയതും അരുൺ അവളെ വലിച്ച് ഭിത്തിയിലേക്ക് ചേർത്തുനിർത്തി.. "നിനക്കെന്താ ആമി പറ്റിയത്...എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യാൻ മാത്രം ഞാൻ എന്താ നിന്നെ ചെയ്തത്...പറ..???

ആമി ഒരുതരം പുച്ഛത്തോടെ മുഖം തിരിച്ചു.. "ഹും പറയാൻ മാത്രം ചെയ്തുകൂട്ടുന്നുണ്ടല്ലോ അച്ഛനും മക്കളും...വെറുപ്പാ എനിക്ക് നിങ്ങളോട്..." "അങ്ങനെ വെറുക്കാൻമാത്രം ഞാൻ എന്താണ് ചെയ്തത്...ഏതെങ്കിലും പെൺകുട്ടികളോട് മോശമായി പെരുമാറിയോ..നിന്നെയല്ലാതെ ഞാൻ മറ്റാരെയും മനസ്സിൽ കൊണ്ടുനടന്നിട്ടില്ല..." അരുൺ അവളുടെ താടിയിൽ പിടിച്ച് മുഖം അവനുനേരെ പിടിച്ചു.. "എന്നെ നിനക്ക് അത്ര പെട്ടെന്ന് മനസ്സിൽനിന്ന് പറിച്ചെറിയാൻ പറ്റുമോ അവന്തി...ഒരിക്കൽ നീ എന്റേതായിരുന്നു അവന്തി എന്റേത് മാത്രം..അല്ല ഇപ്പോഴും നീ മാത്രമേ ഒള്ളു എന്റെ ഉള്ളിൽ.." അവളുടെ കണ്ണുകളിൽ നോക്കി അവൻ ചോദിച്ചപ്പോൾ ആമി ഒരുനിമിഷം തറഞ്ഞുനിന്നു..അനുസരണയില്ലാതെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി.. "മതി അവന്തി...നിന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും ഉണ്ടെന്ന് മനസ്സിലാക്കാൻ എനിക്കീ കണ്ണുനീർ മാത്രം മതി.." "ഇല്ലാ എനിക്ക് നിങ്ങളോട് വെറുപ്പാണ്...സ്വന്തം പെങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നീചൻ...ദേ ഒരു കാര്യം ഞാൻ പറയാം..എന്റെ ചേച്ചിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ശിവ നിങ്ങളെയൊന്നും ബാക്കി വച്ചേക്കില്ല...ഓർത്തോ.." അവന്റെ കൈ തട്ടിമാറ്റി ആമി അവിടുന്ന് പോയി.. 

തുണികൾ മടക്കി വച്ചുകൊണ്ടിരിക്കുമ്പോൾ ആണ് നന്ദുവിന്റെ ഫോൺ റിങ് ചെയ്തത്...നോക്കിയപ്പോൾ ചിറ്റയാണ്..അവൾ വേഗം കോൾ അറ്റൻഡ് ചെയ്തു... "ഹലോ ചിറ്റേ..ഞാൻ ഇന്നലെ വിളിച്ചിരുന്നല്ലോ എന്താ ഫോൺ എടുക്കാഞ്ഞേ...?? "തിരക്കിലായിരുന്നു മോളെ..നമ്മുടെ സതി അമ്മക്ക് വയ്യാണ്ടായി ആശുപത്രിയിൽ ആയിരുന്നു.." ചിറ്റ ഒരു വൃദ്ധസദനം നടത്തുകയാണ്..ആശ്രയം എന്നാണ് പേര്.. ചിറ്റയുടെ ഭർത്താവും കുഞ്ഞും മരിച്ചുപോയി.. "ഞാൻ വെറുതെ വിളിച്ചതാ ചിറ്റേ..ഞാൻ ഇവിടെ അമ്മയുടെ വീട്ടിലാണ്.." അതുകേട്ട് ചിറ്റ ഞെട്ടി.. "മോളെ..അവിടെ..മോളെന്തിനാ അങ്ങോട്ട് പോയത്..?? "അതെന്താ ചിറ്റേ അങ്ങനെ പറഞ്ഞത്..വിവാഹം കഴിഞ്ഞിട്ട് ഞാനും ശിവയും ഇങ്ങോട്ടൊന്നും വന്നില്ലല്ലോ..അതുകൊണ്ട് വന്നതാ..ഒരുദിവസം അങ്ങോട്ടും വരുന്നുണ്ട് ട്ടോ..ഞാൻ ശിവയോട് പറഞ്ഞിട്ടുണ്ട്.."

"മോളെ അവിടെ..അവിടെ ആരെങ്കിലും മോളെ തിരിച്ചറിഞ്ഞോ..മോളെ എന്തെങ്കിലും ചെയ്തോ..?? "ചിറ്റ എന്തൊക്കെയാ ഈ പറയുന്നത്...എന്തിനാ ഇങ്ങനെ പേടിക്കുന്നത്..??? "മോളെ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്..ഒരു കാരണവശാലും മോൾ ആരാണെന്നോ മോൾടെ അച്ഛനെയും അമ്മയെയും പറ്റിയോ ആരോടും പറയരുത്..ഇനി അഥവാ പറയണമെങ്കിൽ ശിവയോട് മാത്രമേ പറയാവൂ..." അത്രയുംപറഞ്ഞപ്പോൾ കോൾ കട്ടായി.. "ഹെലോ ചിറ്റേ...ഹെലോ..ഹെലോ..." എന്നാലും ചിറ്റ എന്തായിരിക്കും അങ്ങനെ പറഞ്ഞത്...ഇനി അച്ഛനെയും അമ്മയെയും കുറിച്ച് ഇവിടെ ആർക്കെങ്കിലും അറിയുമോ..പണ്ടുമുതലേ തന്റെ കാര്യത്തിൽ ചിറ്റക്ക് ഈ ഭയം ഉള്ളതാണ്..അതെന്തായിരിക്കും.. നന്ദുവിന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കടന്നുകൂടി.. ....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story