ശിവനന്ദ: ഭാഗം 19

shivanantha

എഴുത്തുകാരി: ശീതൾ

"ഈശ്വരാ ഇതുവരെ ഒരുങ്ങിയില്ലേ ശിവ...ദേ എല്ലാവരും അമ്പലത്തിലേക്ക് പോയി ട്ടോ...ഇനി നമ്മൾ മാത്രമേ പോകാനൊള്ളു..പെട്ടെന്ന് റെഡി ആകൂ.." കുളികഴിഞ്ഞ് ഈറൻമുടിയിൽ തോർത്ത് തിരുമ്മിക്കൊണ്ട് ഇറങ്ങിവന്ന നന്ദു ബെഡിൽ ഫോണിൽ തോണ്ടികൊണ്ടിരിക്കുന്ന ശിവയെ നോക്കി പറഞ്ഞു.. ശിവ തലയുയർത്തി നോക്കുമ്പോൾ അതാ നിൽക്കുന്നു പൊണ്ടാട്ടി വിത്ത്‌ സെറ്റ് സാരി...മുഖത്തേക്ക് വീണ കുറച്ച് മുടിയിഴകളിൽനിന്ന് വെള്ളം മുഖത്തേക്ക് ഇറ്റിറ്റു വീഴുന്നുണ്ട്.. "ഹേ എല്ലാവരും പോയോ... എന്നാ നേരത്തെ പറയണ്ടേ എന്റെ പൊണ്ടാട്ടി..." ശിവ നന്ദുവിന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്ത് അവളുടെ അധരങ്ങൾ കവർന്നു....വീണ്ടും വീണ്ടും അവളുടെ പനിനീർദളങ്ങൾ അവൻ നുകർന്നുകൊണ്ടിരുന്നു... ശ്വാസം തടയുന്നതുപോലെ തോന്നിയപ്പോൾ നന്ദു അവനെ തള്ളിമാറ്റി.. "ചുമ്മാതിരി മനുഷ്യാ..."🙈🙈 നന്ദു ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ പറഞ്ഞു.. ശിവ ഒരു കള്ളച്ചിരിയോടെ അവന്റെ ചുണ്ടിൽ പറ്റിപ്പിടിച്ച അവളുടെ രക്തച്ചുവ നുണഞ്ഞു... നന്ദു കണ്ണുതാഴ്ത്തി അവളുടെ ചുണ്ടിലേക്ക് നോക്കി..

ചെറുതായി ചോര പൊടിഞ്ഞിട്ടുണ്ട്.. "കഷ്ടണ്ട് ട്ടോ ശിവാ...ദേഹം മുഴുവൻ ഇപ്പൊ ഓരോ ചുവന്ന പാടുകളാണ്...ഇന്നലത്തെ മുറിവ് ഒന്ന് ഉണങ്ങി വരുവായിരുന്നു..ഇപ്പൊ ദാ പിന്നേം..ആരേലും കണ്ടാൽ കൊല്ലും ഞാൻ.." "ഹഹ.. ആര് കാണാനാ എന്റെ നന്ദൂട്ട്യേ...രാത്രി അല്ലേ...പെട്ടെന്ന് മനസ്സിലാകില്ല.." "പിന്നെ ഞാൻ ഇങ്ങനെ ഓരോ ഉപഹാരങ്ങൾ തരുന്നത് എന്തിനാണെന്ന് അറിയോ..നിന്നോടുള്ള എന്റെ ഭ്രാന്തമായ സ്നേഹം നിന്റെ ശരീരത്തോട് ഒട്ടിത്തന്നെ കിടക്കണം..വേറൊന്നിനും അവിടെ സ്ഥാനമില്ല.." ശിവയുടെ വാക്കുകൾ അവളിൽ നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി സൃഷ്ടിച്ചു....ശിവ ചിരിച്ചുകൊണ്ട് നന്ദുവിന്റെ തലയിൽ ഇരുന്ന തോർത്തെടുത്ത് ബാത്‌റൂമിലേക്ക് പോയി..  🎼എത്രയോ ജന്മമായി നിന്നെഞാൻ തേടുന്നു...മ്മ്....മ്മ്മ്മ്മ്മ്മ്മ്..🎼 🎼അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ..മ്മ്...മ്മ്മ്മ്മ്മ്മ്മ്.🎼 🎼ദൂരതീരങ്ങളും... മൂകതാരങ്ങളും സാക്ഷികൾ...മ്മ്മ്മ്...മ്മ്മ്..മ്മ് 🎼 🎼എത്രയോ ജന്മമായി നിന്നെഞാൻ തേടുന്നു...🎼 ശിവ ആലപിക്കുന്ന ഗാനം കേട്ടുകൊണ്ട് അവന്റെ കയ്യിൽത്തൂങ്ങി ഇടവഴിയിലൂടെ അമ്പലത്തിലേക്ക് നടക്കുകയാണ് നന്ദു..ഇടയ്ക്കിടക്ക് അവളും മൂളുന്നുണ്ട്..

ആറുമണി ആയതേയോള്ളു എങ്കിലും നന്നായി ഇരുട്ട് പടർന്നിരുന്നു..ചീവീടുകളുടെ കാതുതുളയ്ക്കുന്ന ശബ്ദത്തിൽ ശിവയുടെ സ്വരമാധുരിയിൽ ലയിച്ച് നന്ദു അങ്ങനെ നടന്നു.. നെൽപ്പാടത്തിന് അടുത്തെത്തിയപ്പോൾ അങ്ങ് ദൂരെ പാടത്തിന് ഒത്തനടുക്കായി അല്പം ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഓലപ്പുരയിൽ അരണ്ട വെളിച്ചം നന്ദു കണ്ടു.. "ശിവാ...വാ നമുക്ക് അവിടെപ്പോയി ഇരിക്കാം..." "ഹേ അവിടെയോ..അവിടെയിപ്പോ എന്തിനാ പോണേ..അമ്പലത്തിലേക്ക് പോകണ്ടേ...??? അവൾക്കുനേരെ തിരിഞ്ഞ് ആ കാതുകളിൽ തൂങ്ങിയാടുന്ന ജിമിക്കികമ്മലിൽ ചെറുതായി ഒരു തട്ട് കൊടുത്തുകൊണ്ട് ശിവ ചോദിച്ചു... "അമ്പലത്തിൽ ഇന്ന് തെയ്യം ആണ് ഉള്ളത്...അത് തുടങ്ങാൻ ആകുന്നതേയൊള്ളു..ഞാൻ ഇങ്ങനെ നിന്റെകൂടെ നടക്കാൻ വേണ്ടി നേരത്തെ ഇറങ്ങിയതാ.." 😁😁 "എടി കള്ളീ.....മ്മ് ശെരി വാ.." നന്ദുവിന്റെ കൈപിടിച്ച് അവൻ പാടവരമ്പിലേക്ക് ഇറങ്ങി..പടിഞ്ഞാറുനിന്ന് വീശുന്ന കാറ്റടിച്ച് നെൽക്കതിരുകൾ ആടിയുലയുന്നുണ്ട്..നന്ദുവിന്റെ കൈ പിടിച്ച് അവൻ വരമ്പിലൂടെ നടന്നു..ഒരാൾക്ക് നടക്കാൻ മാത്രം വീതിയുള്ള വരമ്പിൽ ശിവ മുൻപിലും നന്ദു പിറകിലും ആയിട്ടാണ് നടന്നത്.. "ശിവേട്ടാ............." പെട്ടെന്ന് നന്ദുവിന്റെ വിളികേട്ടപ്പോൾ ശിവ തിരിഞ്ഞുനോക്കി...

"എന്താ നന്ദു....." അവൾ കൈരണ്ടും വിരിച്ച് അല്പം ഉയർത്തിക്കാണിച്ചു..ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. "അയ്യടി..കഴിഞ്ഞ ദിവസം ഞാൻ എടുത്തപ്പോൾ എന്തായിരുന്നു നിന്റെ ജാഡ..എന്നെക്കൊണ്ടൊന്നും വയ്യാ നടക്കടി അങ്ങോട്ട്.." "മ്മ്ഹ്.....എടുക്ക്...."😩 കീഴ്ചുണ്ട് പുറത്തേക്ക് ഉന്തിക്കൊണ്ട് നന്ദു പറയുന്നതുകേട്ട് ശിവ അറിയാതെ ചിരിച്ചുപോയി..അവൻ അവളെ ഇരുകയ്യാൽ കോരിയെടുത്തു..നന്ദു അവന്റെ മുഖത്തേക്ക്തന്നെ ഇമചിമ്മാതെ നോക്കിക്കൊണ്ട് അവന്റെ നെഞ്ചോട് പറ്റിച്ചേർന്നു... നടക്കുന്നതിനിടയിൽ അവന്റെ നെറ്റിയിലേക്ക് പാറിവീണ മുടിയിഴകൾ അവൾ പുഞ്ചിരിയോടെ വകഞ്ഞുമാറ്റി... "ആഹാ....ശിവ മോൻ എപ്പോ വന്നു....??? പെട്ടെന്ന് അങ്ങനെയൊരു അപശബ്ദം കേട്ടപ്പോൾ നന്ദു ഞെട്ടി ശിവയുടെ കയ്യിൽനിന്നും കുതറിയിറങ്ങി... "ആഹ് ശേഖരേട്ടനോ.. ഞാൻ വന്നിട്ട് കുറച്ചുദിവസം ആയി ശേഖരേട്ടാ...അല്ല എന്താ ഇവിടെ അമ്പലത്തിലേക്ക് പോകുന്നില്ലേ..??? "പോകാൻ തുടങ്ങുകയായിരുന്നു കുഞ്ഞേ...സുധാകരൻ സാറ് പാടം നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത് എന്നെയാണ്..അമ്പലത്തിലേക്ക് പോകുന്ന വഴി വല്ല പക്ഷികളും കതിര് തിന്നുനുണ്ടോ എന്ന് നോക്കാൻ വന്നതാ...

പിന്നെ പടിഞ്ഞാറൻ കാറ്റടിച്ച് ഈ ഓലപ്പുരയുടെ മുകളിൽ ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്.." "ഹാ...എന്നാ ശേഖരേട്ടൻ പൊയ്ക്കോളൂ..ഞങ്ങൾ കുറച്ചുനേരം ഈ കാറ്റ് ഒക്കെ ഒന്ന് ആസ്വദിക്കട്ടെ.." "ഇതാണല്ലേ..മോന്റെ ഭാര്യ..രാജേശ്വരി അമ്മ പറഞ്ഞിരുന്നു കുട്ടിയെക്കുറിച്ച് നല്ല മോളാണ് ട്ടോ.." നന്ദു അയാളെനോക്കി ഒന്ന് പുഞ്ചിരിച്ചു..ശേഖരേട്ടൻ പോയപ്പോൾ ശിവ നന്ദുവിനെയുംകൊണ്ട് ആ ഓലപ്പുരയുടെ മുകളിൽ കയറിയിരുന്നു....അമ്പലത്തിൽ നിന്നുള്ള വാദ്യമേളത്തിന്റെ ശബ്ദം ചെറിയ രീതിയിൽ കേൾക്കാം.. നന്ദു ശിവയുടെ നെഞ്ചിലെക്ക് ചാഞ്ഞു... പടിഞ്ഞാറൻ കാറ്റ് ഇപ്പോഴും ചെറുതായി വീശുന്നുണ്ട്...നന്ദുവിന്റെ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ശിവ അവളുടെ ചെവിയുടെ പിറകിലെക്ക് ഒതുക്കിവച്ചു... "ശെരിക്കും ശേഖരെട്ടൻ പറഞ്ഞതുപോലെ ഇവിടെ ഇരിക്കാൻ നല്ല സുഖമുണ്ട് അല്ലേ ശിവാ...??? "മ്മ്...പണ്ടും ഞാൻ ഇങ്ങനെ ഇവിടെവന്ന് ഇരിക്കാറുണ്ടായിരുന്നു..ഇപ്പൊ കൂടെ എന്റെ പെണ്ണും ഉണ്ട്..." അവൻ അവളുടെ സാരിക്കിടയിലൂടെ അവളുടെ അണിവയറിൽ അമർത്തി..നന്ദു ഒന്ന് പുളഞ്ഞു...ശിവ അവളെ എടുത്ത് അവന്റെ മടിയിൽ ഇരുത്തി അരയിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ചു... "എന്താണ് മോനെ ഉദ്ദേശം.. മ്മ്..??? "ദുരുദ്ദേശമാണെന്ന് കൂട്ടിക്കോ..."

നന്ദു എന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ ആ അധരങ്ങൾ കവർന്നെടുത്ത് നുണയാൻ തുടങ്ങി..നേരത്തെ മുറിഞ്ഞ ഭാഗത്ത്‌ അവന്റെ ദന്തങ്ങൾ കുസൃതി കാണിച്ചപ്പോൾ നന്ദു അവന്റെ ഷിർട്ടിൽ പിടിമുറുക്കി... ഒരു ദീർഘചുംബനത്തിനുശേഷം അവൻ ആ അധരങ്ങളെ സ്വതന്ത്രമാക്കി..നന്ദു മുഖം നാണത്താൽ ചുവന്നു തുടുത്തു..ശിവയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു...വീണ്ടും മന്ദമാരുതൻ അവരെ തഴുകിയപ്പോൾ അതിന്റെ കുളിരിൽ ശിവ അവളെ ഇറുകെപ്പുണർന്നു...  "നന്ദു വാടി...വീട്ടിൽ പോകാം...ഇവിടെ ശെരിക്കും ബോർ അടിക്കുന്നു.." അമ്പലത്തിലെ പ്രധാനപരിപാടി ആയ തെയ്യം കാണുകയാണ് അവർ..ആ ദേശത്തെ ഒട്ടുമിക്ക ആളുകളും ഉണ്ട് അവിടെ..നന്ദു ശിവയെ നോക്കി കണ്ണുരുട്ടി.. "ഇതുകൂടി കണ്ടിട്ട് പോകാം...എല്ലാവരും ഇത് കഴിഞ്ഞിട്ടേ പോകൂ...പിന്നെ നമ്മൾ മാത്രം എന്തിനാ നേരത്തെ പോകുന്നത്..?? "അവർ എപ്പോഴേലും വരട്ടെ..നമുക്ക് പോകാം നന്ദു..." "വേണ്ടാ ശിവാ...നോക്ക് ഇത് കാണാൻ എന്ത് രസാ..ഇതുകൂടി കഴിഞ്ഞിട്ട് പോകാം പ്ലീസ്..." അതുകേട്ട് ശിവ വേറെ നിവർത്തിയില്ലാതെ അവിടെനിന്നു.

.നന്ദു ഇമചിമ്മാതെ അതെല്ലാം ആസ്വദിച്ചു കാണുകയാണ്..ശിവ വായ്ക്കോട്ടയൊക്കെ വിട്ട് അലസമായി ചുറ്റുംനോക്കി.. അപ്പോഴാണ് ആൾക്കൂട്ടത്തിൽനിന്ന് ഒഴിഞ്ഞ് ഒരു ആൽമരത്തിന്റെ ചുവട്ടിലായി നിന്ന് അമ്മയും അപ്പുറത്തെ മുത്തശ്ശിയും എന്തോ കാര്യമായി സംസാരിക്കുന്നു..ഇവരെന്താ ഇങ്ങനെ നിന്ന് സംസാരിക്കുന്നത്..ശിവ ചിന്തിച്ചു...അവൻ അങ്ങോട്ട് പോകാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് നന്ദുവിനെത്തന്നെ ഫോക്കസ് ചെയ്ത് നിൽക്കുന്ന അനിതയെ കണ്ടപ്പോൾ അവൻ ആ ശ്രമം അങ്ങ് ഉപേക്ഷിച്ചു..  "ശിവ ആ പെണ്ണിനെ ഒഴിവാക്കും എന്ന് എനിക്ക് തോന്നുന്നില്ല അളിയാ..നമ്മൾ ഇത്രയും കഷ്ടപ്പെട്ടത് ഒക്കെ വെറുതെ ആയി എന്നാണ് തോന്നുന്നത്.." കുപ്പിയിലെ മദ്യം ഗ്ലാസിലേക്ക് പകർന്നുകൊണ്ട് ജയചന്ദ്രൻ പറഞ്ഞു..സുധാകരൻ ചാരുകസേരയിൽ ചാരി കിടക്കുകയാണ്... "അങ്ങനെ ഒറ്റ നിമിഷം കൊണ്ട് എല്ലാം ഒഴിവാക്കാൻ അല്ല ഞാൻ ഈ കണ്ടതൊക്കെ ചെയ്തുകൂട്ടിയത്..അരവിന്ദൻ എന്ന ശല്യം ഒഴിവായപ്പോൾ ഈ കാണുന്ന സ്വത്തുക്കൾ മുഴുവൻ എനിക്കുകിട്ടി..പക്ഷെ ഇതിനേക്കാൾ ഒക്കെ ഇരട്ടിയാണ് മഹാദേവന്റെ സ്വത്തുക്കൾ..." "അതേ അതിനുവേണ്ടി ആണല്ലോ നമ്മൾ അനിതയെ ശിവയെക്കൊണ്ട് കെട്ടിക്കാൻ നോക്കിയത്..പക്ഷെ അയാൾ കാല് മാറും എന്ന് വിചാരിച്ചതെ ഇല്ല..."

"പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോൾ നമ്മളും പ്രതീക്ഷിക്കാത്തത് ചെയ്യണം ജയാ.." "അനിതക്ക് ചെറിയ മനംമാറ്റം ഒക്കെ വന്നിട്ടുണ്ട്.." "അത് വേരോടെ പറിച്ചു കളയാനല്ലേ ഞാൻ ഇങ്ങനെ ഓരോന്ന് പറഞ്ഞ് എരിതീയിൽ എണ്ണ ഒഴിക്കുന്നത്..ഹും അവള് വിചാരിച്ചിരിക്കുന്നത് മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ നിൽക്കുന്ന ഉത്തമനായ അച്ഛൻ ആണ് ഞാൻ എന്നല്ലേ..ഹഹഹ.." സുധാകരൻ ഒരു ക്രൂരഭാവത്തിൽ പൊട്ടിച്ചിരിച്ചു.... "അതേ ആ വിവാഹം ഒന്ന് കഴിഞ്ഞാൽ പിന്നെ മഹാദേവന്റെ സ്വത്തുക്കളും നമ്മുടെ കയ്യിലാകും..അപ്പൊ നമ്മൾ എന്താ അടുത്തത് ചെയ്യാൻ പോകുന്നത്..?? "എന്ത് ചെയ്യണം എന്ന് എനിക്ക് നല്ല ബോദ്യമുണ്ട് ജയാ..അതിന് നീ ആദ്യം ആ പെണ്ണിന്റെ ഡീറ്റെയിൽസ് ഒന്ന് അന്വേഷിക്കണം..അവൾ ആരാണ് എന്താണ് എന്നൊക്കെ മുഴുവൻ കിട്ടണം.." "അത് ഞാനേറ്റു അളിയാ..." "ഓഹോ അപ്പൊ അങ്ങനെയാണ് നമ്മുടെ ശിവ അവന്റെ നന്ദൂട്ടിയെ സ്വന്തമാക്കിയത് അല്ലേ..!! മതിലിന്റെ സൈഡിലിരുന്ന് ഓരോ കാര്യങ്ങൾ ദിവ്യക്കും ശ്രുതിക്കും പറഞ്ഞുകൊടുക്കുകയാണ് നന്ദു... ദിവ്യ പറഞ്ഞതുകേട്ട് നന്ദു ഒന്ന് ചിരിച്ചുകൊടുത്തു.. "അല്ല ചേച്ചി..അപ്പൊ ചേച്ചിടെ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ലേ...??

ശ്രുതി ചോദിച്ചതുകേട്ട് നന്ദുവിന്റെ മുഖത്തെ ചിരി മാഞ്ഞു... "എനിക്ക്...എനിക്ക് അച്ഛനും അമ്മയും ഇല്ല...എന്റെ നാലാമത്തെ വയസ്സിലാണ് അവർ മരിച്ചത്..ഒരു ആക്‌സിഡന്റിൽ..പിന്നെ എന്നെ വളർത്തിയത് എന്റെ അമ്മയുടെ അനിയത്തിയാണ്.." പറയുമ്പോൾ നന്ദുവിന്റെ ശബ്ദം ഇടറി...ദിവ്യയും ശ്രുതിയും പരസ്പരം നോക്കി നന്ദുവിനെ സമാധാനിപ്പിച്ചു.. "ചേച്ചി എന്തിനാ വിഷമിക്കുന്നത്...ചേച്ചിക്ക് ഞങ്ങളൊക്കെ ഇല്ലേ..." ശ്രുതി പറഞ്ഞതുകേട്ട് നന്ദു കണ്ണൊക്കെത്തുടച്ച് മുഖത്തൊരു ചിരി വരുത്തി.. "അല്ല ചിപ്പിമോൾ എവിടെ...??? "അവൾ അകത്ത് മുത്തശ്ശിയുടെ മുറിയിലുണ്ട്...ചേച്ചി വീട്ടിലേക്ക് വാ..ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഏട്ടനെയും ഒക്കേ പരിചയപ്പെടുത്തി തരാം.." "അയ്യോ ഇപ്പൊ ഇല്ല ശ്രുതി..ഞാൻ പിന്നെ വരാം..അമ്മയും അമ്മായിമാരുംകൂടി തൊടിയിൽ മാങ്ങ പറിക്കാൻ പോയിരിക്കുവാ തിരിച്ചുവരുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ പേടിക്കും..തന്നെയുമല്ല ഇവിടുന്ന് പുറത്തേക്കിറങ്ങി പോകരുത് എന്നാണ് എന്റെ കെട്ട്യോന്റെ ഓർഡർ.." "അയ്യോ അങ്ങേര് അവിടെ ഉണ്ടോ...??? "ഹേയ് ഇല്ലാ ഉണ്ണിയേട്ടൻ എങ്ങോട്ടോ വിളിച്ചോണ്ട് പോയി..എന്നെ ഒറ്റയ്ക്ക് വിട്ട് പോകുന്നില്ലന്ന് പറഞ്ഞതാ..പിന്നെ ഞാൻ നിർബന്ധിച്ച് പറഞ്ഞുവിട്ടു.."

"ആണോ അപ്പൊപ്പിന്നെ കുഴപ്പമില്ല..ദേവൂനെ ഒന്ന് കാണണം എന്ന് മുത്തശ്ശിയും പറഞ്ഞിരുന്നു..വാ ദേവു പെട്ടെന്ന് വരാം.." അല്പം പേടിയോടെ ആണെങ്കിലും അവർ വിളിച്ചതുകൊണ്ട് നന്ദു അങ്ങോട്ട് ചെന്നു...നമ്മുടെ വീടുപോലെ തന്നെയായിരുന്നു ആ വീടും..സ്റ്റെപ് കയറാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് താഴെയുള്ള മുറിയിലായിരുന്നു... ശ്രുതിയുടെ അച്ഛനെയും അമ്മയെയും ഏട്ടനെയും ഒക്കെ നന്ദു പരിചയപ്പെട്ടു..എല്ലാവരും നന്ദുവിനെ ഒരു അത്ഭുതത്തോടെയാണ് നോക്കിയത്... അതുകണ്ട് നന്ദുവിന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി കുതിച്ചുയർന്നു...എന്തോ അരുതാത്തത് നടക്കാൻ പോകുന്നതുപോലെ അവൾക്കുതോന്നി... "മുത്തശ്ശി ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ..." നന്ദുവിനെ ഒരു മുറിയിലേക്ക് കയറ്റിക്കൊണ്ട് ദിവ്യ വിളിച്ചുപറഞ്ഞു..ബെഡിൽ ഇരുന്ന മുത്തശ്ശി ശബ്ദം കേട്ട് തിരിഞ്ഞുനോക്കി... ചിപ്പിമോൾ അടുത്തുകിടന്ന് നല്ല ഉറക്കമാണ്...നന്ദുവിനെക്കണ്ട് മുത്തശ്ശിയുടെ കണ്ണുകൾ വിടർന്നു..അവർ അവളെ കൈമാടി അടുത്തേക്ക് വിളിച്ചു.. നന്ദു പതിയെ അവർക്ക് അരികിലേക്ക് ചെന്നു..മുത്തശ്ശി അവളെ ബെഡിലേക്ക് ഇരുത്തി...

"മോൾക്ക് സുഖമല്ലേ.....??? "ഹാ മുത്തശ്ശി...മുത്തശ്ശി ഇവിടെ എന്തെടുക്കുവായിരുന്നു..??? "ഒന്നുമില്ല കുട്ട്യേ..ഞാൻ അങ്ങനെ പുറത്തേക്കൊന്നും ഇറങ്ങാറില്ല...ഇവിടെയൊക്കെ തന്നെ ഇങ്ങനെ ഇരിക്കും.." മുത്തശ്ശി പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ആ കയ്യിലുണ്ടായിരുന്ന ഫോട്ടോ നന്ദു ശ്രദ്ധിച്ചത്... "ഇതാരാ മുത്തശ്ശി...??? "ഇതെന്റെ ഒരേയൊരു മകൾ ആണ്..പതിനാറു വർഷങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റിൽ എന്റെ മോളും അവളുടെ ഭർത്താവും കുഞ്ഞും... പറഞ്ഞുപൂർത്തിയാക്കാൻ കഴിയാതെ ആ സ്ത്രീ വിതുമ്പി..നന്ദു മുത്തശ്ശിയുടെ കയ്യിലിരുന്ന ഫോട്ടോ കയ്യിലെടുത്തു നോക്കി... അതിലെ രൂപം കണ്ട് നന്ദു ഒരുനിമിഷം തറഞ്ഞുനിന്നുപോയി..അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല...അവൾ ഞെട്ടി ഫോട്ടോയിലേക്കും മുത്തശ്ശിയുടെ മുഖത്തേക്കും മാറി മാറി നോക്കി... "അമ്മ........" അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു...പതിയെ ചിറ്റ പറഞ്ഞ ഓരോ കാര്യങ്ങളും അവളുടെ മനസ്സിലേക്ക് ഓടിയെത്തി.. "മോളെ ഒരു കാരണവശാലും നിന്റെ അച്ഛനെയും അമ്മയെയും പറ്റി അവിടെ ആരോടും പറയരുത്..മോൾടെ നല്ലതിന് വേണ്ടിയാണ് ചിറ്റ ഇത് പറയുന്നത്..ഇനി അഥവാ എന്തെങ്കിലും പറയണമെങ്കിൽ അത് ശിവയോട് മാത്രേ പറയാവൂ.." "ഇതാരാണെന്നാ മു.....ത്തശ്ശി... പ...റ..ഞ്ഞത്...???

നന്ദു ഒരുതരം നെഞ്ചിടിപ്പോടെ ചോദിച്ചു.. "എന്റെ സ്വന്തം മകൾ ചിത്ര..സുമിത്രയുടെ അനിയൻ അരവിന്ദൻ ആണ് അവളെ വിവാഹം കഴിച്ചത്..എല്ലാം ഞങ്ങളുടെ തെറ്റാണ് ഞങ്ങളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച ഞങ്ങൾ അന്നേ അംഗീകരിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ അവർ ഇന്നും ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു.. " "എന്താ മോളെ..മോൾടെ മുഖം വല്ലാതെ ഇരിക്കുന്നത്..മോൾക്ക് അറിയോ ഇവരെ..ശെരിക്കും മോളെ ആദ്യം കണ്ടപ്പോൾ എനിക്കെന്റെ ചിത്രയെപ്പോലെ തോന്നി.." ആ വാക്കുകൾ ഒരു ഇടിത്തീപോലെ നന്ദുവിന്റെ കാതുകളിൽ വന്നു പതിച്ചു.. അവളുടെ തൊണ്ട വറ്റി വരണ്ടു..അവളുടെ മനസ്സിൽ പല മുഖങ്ങളും മിന്നി മാഞ്ഞു..അതിൽ ശിവയുടെ മുഖം തെളിഞ്ഞപ്പോൾ അവൾ തിടുക്കത്തിൽ അവിടുന്ന് ആരോടും ഒരു വാക്കുപോലും പറയാതെ ഇറങ്ങി വീട്ടിലേക്ക് ഓടി..ശിവയോട് ഈ കാര്യം പറയാൻ അവളുടെ ഉള്ളം വെമ്പൽ കൊണ്ടു... അവൾ മുകളിലെ മുറി ലക്ഷ്യമാക്കി ഓടിയതും നിലത്തുപരന്നുകിടന്ന എണ്ണ നന്ദു ശ്രദ്ധിച്ചില്ല.. കാല് വഴുതി തലയിടിച്ച് അവൾ നിലത്തേക്ക് വീണു...ബോധം മറയുമ്പോൾ അവൾ കണ്ടു നന്ദുവിനെത്തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന അനിതയെ......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story