ശിവനന്ദ: ഭാഗം 2

shivanantha

എഴുത്തുകാരി: ശീതൾ

ഡാഡിയെയും അമ്മയെയും കരഞ്ഞ് കാലുപിടിച്ചാണ് പെട്ടെന്ന് ഒരു വിവാഹത്തിന് സമ്മതിച്ചത്..പിന്നെ ഡാഡി എന്തിനും എനിക്ക് കട്ട സപ്പോർട്ട് ആണ്..അമ്മ പിന്നെ എന്റെ തോന്നിയവാസത്തിന് കൂട്ട് നിൽക്കില്ലെങ്കിലും ഡാഡി പറഞ്ഞാൽ പിന്നെ അമ്മക്ക് എതിർപ്പില്ല.. അവരെല്ലാവരും എന്റെ പെണ്ണിനെ ഞാൻ കൂട്ടിക്കൊണ്ടുവരുന്നതും കാത്ത് അമ്പലത്തിൽ വെയ്റ്റിംഗ് ആണ്.. പെണ്ണിന്റെ അനക്കം ഒന്നും കാണാഞ്ഞപ്പോൾ ആണ് ഞാൻ തല ചെരിച്ച് നോക്കിയത്..ഇരുന്ന് മോങ്ങികൊണ്ടിരിക്കുവാണ്..ഇങ്ങനെ കീറാൻ ഞാൻ അവളെ അറക്കാൻ കൊണ്ടുപോകുകയൊന്നും അല്ലല്ലോ..  വളവും തിരിവും കഴിഞ്ഞ് വണ്ടി പോകുന്നതിനൊപ്പം എന്റെ ഹൃദയമിടിപ്പും കുതിച്ചുയർന്നു..അവസാനം കാർ ഒരു അമ്പലത്തിന് മുൻപിൽ ചെന്ന് നിന്നു... എന്റെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി.. കാർ അൺലോക്ക് ആയതും കിട്ടിയ ബോധം വച്ച് ഞാൻ ഡോർ തുറന്ന് ഇറങ്ങിയോടി..

പക്ഷെ അപ്പോഴേക്കും ആ ജന്തു വന്ന് എന്നെ പൊക്കിയെടുത്ത് അവന്റെ തോളത്ത് ഇട്ടു.. "നന്ദൂട്ടി...വെറുതെ ഇവിടെവച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യരുത്..ഇത് അമ്പലം ആണ്..മര്യാദക്ക് അടങ്ങി ഒതുങ്ങി നിന്നോണം.." ഞാൻ എന്നെ താഴെയിറക്കാൻ പറഞ്ഞ് അവന്റെ പുറത്ത് അടിച്ച് പ്രതിഷേധം അറിയിച്ചെങ്കിലും അവൻ മൈൻഡ് പോലും ചെയ്തില്ല.. അവൻ എന്നെ അമ്പലത്തിന് അകത്ത് കൊണ്ടുപോയി നിർത്തി..അപ്പോഴേക്കും കുറച്ച് പേര് എന്റെ അടുത്തേക്ക് വന്നു..ഒന്ന് ശിവയുടെ അച്ഛൻ ആണ്..ഞാൻ മുൻപ് കണ്ടിട്ടുണ്ട്.. "മോളെ...ഞാൻ ഇവന്റെ അമ്മ ആണ്..ഇവൻ ഇങ്ങനെയൊക്കെ ചെയ്തതിന് മോള് വിഷമിക്കണ്ട..മോളെ അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ടാണ്.." അവിടെ നിന്ന ഒരു സ്ത്രീ എന്നോട് പറഞ്ഞു..കൂടെ വേറെയൊരു പെൺകുട്ടിയും ഉണ്ട്.. "ഹായ് ചേച്ചി...ഞാൻ അവന്തിക..എല്ലാവരും ആമി എന്ന് വിളിക്കും..കുട്ടൂന്റെ ഐ മീൻ ശിവയുടെ അനിയത്തിയാണ്.." അമ്മയും അനിയത്തിയും എല്ലാം വളരെ സ്നേഹത്തോടെ തന്നെയാണ് സസ്‌രിക്കുന്നത്..

പക്ഷെ ഇതൊന്നും എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല..കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.. "ദേവു മോളെ...ഇവൻ ആദ്യം വന്ന് മോളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സമ്മതിച്ചില്ല..പിന്നെ മോള് ഇവന്റെ അസ്തിക്ക് പിടിച്ചു എന്ന് മനസ്സിലായപ്പോൾ ഞങ്ങൾ സമ്മതിച്ചതാ.." അവന്റെ അച്ഛൻ എന്നോട് പറഞ്ഞു..ഞാൻ ശിവയെ നോക്കിയപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കാണ്..ഞാൻ അപ്പൊ തന്നെ മുഖം തിരിച്ചു..ഇവർക്ക് സ്വന്തം മകൻ തന്നെ വലുത്..ഞാൻ ഒരു അനാഥ ആയതുകൊണ്ടാണോ എന്റെ സമ്മതം പോലും ചോദിക്കാത്തെ..അപ്പോഴേക്കും അവന്റെ അമ്മയും അനിയത്തിയും കൂടി എന്നെയും അവനെയും കൂടി നടയുടെ മുൻപിൽ നിർത്തി.. അങ്ങനെ ആ തിരുസന്നിധിയിൽ വച്ച് ശിവ എന്റെ കഴുത്തിൽ കുരുക്കണിയിച്ചു... നെറ്റിയിൽ സിന്ദൂരം ചാർത്തി..ഒരു നിമിഷം ഈ ഭൂമി പിളർന്ന് ഞാൻ താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..ഒരു ശില പോലെ ഞാൻ നിന്നു..

അങ്ങനെ ഈ ശിവൻ അവന്റെ പാർവ്വതിയെ സ്വന്തമാക്കി..എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല..നന്ദു..നന്ദു ഇനിമുതൽ എന്റെ മാത്രം ആണ്..എന്റെ താലിയുടെ അവകാശി..ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..ഹാ എന്തൊക്കെ ആയിട്ടെന്താ കുരിപ്പിന്റെ മുഖം കടന്നൽ കുത്തിയതുപോലെയുണ്ട്.. "ഇപ്പൊ എന്റെ രാജകുമാരന് സന്തോഷമായോ..??? ഡാഡിയുടെ ആ ചോദ്യം കേട്ടാണ് ഞാൻ നന്ദുവിൽ നിന്ന് നോട്ടം തെറ്റിച്ചത്..ഞാൻ അപ്പൊ തന്നെ ഡാഡിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.. "നീ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു ചടങ്ങ്.. എല്ലവരെയും വിളിച്ച് അറിയിച്ച് നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം.." "അതിനെന്താ ഡാഡി..വൈകുന്നേരത്തെ ഫങ്‌ഷൻ നമ്മുക്ക് പൊളിക്കാം.." ഞാൻ നന്ദുവിന്റെ കൈകൾ കോർത്ത് പിടിച്ചു...പെണ്ണ് വിടുവിക്കാൻ നോക്കുന്നുണ്ട്..അപ്പൊ ഞാൻ ഒന്നുകൂടി പിടി മുറുക്കി..എന്നിട്ട് അമ്മയെയും ഡാഡിയെയും ഒരുമിച്ച് നിർത്തി ഞങ്ങൾ രണ്ടുപേരും അവരുടെ അനുഗ്രഹം വാങ്ങി..

"നന്നായി വരട്ടെ മക്കളെ..." അമ്മയും ഡാഡിയും ഞങ്ങളെ അനുഗ്രഹിച്ചു..ഡാഡി എന്നെ ചേർത്ത്പിടിച്ചു..അമ്മ നന്ദുവിന് നെറ്റിയിൽ ഒരുമ്മ കൊടുത്തു..അപ്പൊ ഞാനും അമ്മക്ക് നെറ്റി കാണിച്ചുകൊടുത്തു..അപ്പൊ അമ്മ പോടാ തെമ്മാടി എന്ന് പറഞ്ഞ് എന്റെ ചെവി പിടിച്ച് തിരിച്ചു.. "അതെ..ബ്രോ...നിങ്ങൾ ഒന്ന് നിന്നെ..ഞാൻ ഒരു ഫോട്ടോ എടുക്കട്ടേ..!! ആമി അത് പറഞ്ഞപ്പോൾ ഞാൻ നന്ദുവിനെ വലിച്ച് എന്നോട് ചേർത്ത് നിർത്തി..എന്നിട്ട് അവളുടെ തോളിൽ കയ്യിട്ട് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു.. "ഹാ...എട്ടത്തി എന്താ മസില് പിടിച്ച് നിൽക്കുന്നത്..ഒന്ന് ചിരിക്ക് എട്ടത്തി.." "നന്ദു..വെറുതെ ദേഷ്യം പിടിപ്പിക്കാതെ ചിരിച്ചോണ്ട് നിൽക്ക്..ഇന്ന് രാത്രിയിലെ ഫങ്‌ഷൻ കഴിയുന്നത് വരെ നിന്റെ മുഖത്ത് വല്ല സങ്കടവും ഞാൻ കണ്ടാൽ നീ വിവരം അറിയും.." ഞാൻ അവളുടെ കാതോരം പതിയെ പറഞ്ഞതും പെണ്ണ് എന്നെ ഒന്ന് ഞെട്ടി നോക്കി..പിന്നെ മുഖത്ത് കുറച്ച് ചിരിയൊക്കെ ഫിറ്റ് ചെയ്ത് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു..

കിട്ടിയ അവസരം ഞാനും മുതലാക്കി..തിരിഞ്ഞും ചെരിഞ്ഞും കൊറേ ഫോട്ടോസ് എടുത്തു..അവളുടെ അടുത്ത് നിൽക്കാൻ കിട്ടുന്ന അവസരം ആണല്ലോ..😁 "ഹാ മതി മതി..ഇനി വീട്ടിലേക്ക് പോകാം..വാ മോളെ.." അമ്മ അതുംപറഞ്ഞ് നന്ദുവിനെ കൂട്ടിക്കൊണ്ട് പോയി..ഏഹ് അപ്പൊ എന്നെ ഇവർ ഒഴിവാക്കിയോ..പിന്നെ കൂടുതൽ ഡയലോഗ് അടിക്കാതെ ഞാനും പുറകെ വെച്ചു പിടിച്ചു..ഇവിടെ പിന്നെ എന്റെ തെമ്മാടിത്തരം വേകില്ല..  ഇവിടെ ഇപ്പൊ എന്തൊക്കെയാ നടക്കുന്നത്..കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ഞാൻ ഒരു ഭാര്യ ആയി..സ്നേഹിച്ചാൽ ചങ്ക് പറിച്ചുതരുന്ന അച്ഛനെയും അമ്മയെയും കിട്ടി..ഒരു വായാടിമറിയം അയ അനിയത്തിയെ കിട്ടി..പിന്നെ ഇപ്പൊ ഒരു ക്ലാരിറ്റി വരാൻ ഉള്ളത് എന്റെ കേട്ട്യോന്റെ കാര്യത്തിലാ..ചിലപ്പോ സ്നേഹം..ചിലപ്പോ കലിപ്പ്..ഒന്നും മനസ്സിലാകുന്നേ ഇല്ല..ഈ ശിവൻ ത്രിക്കണ്ണു തുറക്കുമ്പോൾ ഉള്ള അതെ അവസ്ഥ...ദേഷ്യം വന്നാൽ ഒരു രക്ഷയും ഇല്ല...

ശിവ അടുത്തിരുന്ന് എന്നെ നോക്കി ചോര ഊറ്റികൊണ്ടിരിക്കാണ്.. ഇതിനുമാത്രം നോക്കാൻ എന്താ..എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത്കൊണ്ടല്ലേ ഇവൻ ഇങ്ങനെയൊക്കെ ചെയ്തുകൂട്ടുന്നത്..ആലോചിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ച് വരുന്നു.. കാർ ഒരു വലിയ വീടിന്റെ മുൻപിൽ ചെന്ന് നിന്നപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്..വീടൊക്കെ അലങ്കരിച്ചിട്ടുണ്ട്..അപ്പൊ എല്ലാം വെൽ പ്ലാൻഡ് ആണ്.. "വാ മോളെ..." കാറിന്റെ ഡോർ തുറന്ന് അമ്മ എന്നെ പിൻസീറ്റിൽ നിന്ന് ഇറക്കി.. അപ്പോഴേക്കും വീട്ടിൽനിന്ന് കുറച്ചുപേർ പുറത്തേക്ക് വന്നു...എല്ലാവരുടെയും നോട്ടം എന്നിൽ തന്നെയാണ്..ശിവ എന്റെ കയ്യുംപിടിച്ച് അങ്ങോട്ട് ചെന്നു..അപ്പോൾ അവിടെയുള്ള ഒരു സ്ത്രീ കൊണ്ടുവന്ന നിലവിളക്ക് അമ്മ വാങ്ങിച്ചെനിക്ക് തന്നിട്ട് കയറാൻ പറഞ്ഞു.. ഇടത് കാൽ വച്ച് കയറിയാലോ എന്ന് ഞാൻ ആലോചിച്ചു.. "ആ ശ്രമം ഉപേക്ഷിച്ചേക്ക് നന്ദൂ..എന്നിട്ട് വലതുകാൽ വച്ച് കയറൂ..." ശിവ എന്റെ ചെവിയിൽ പറഞ്ഞതും..ഇടതുകാൽ യജ്ഞം ഞാൻ ഉപേക്ഷിച്ച് വലതുകാൽ വച്ച് കയറി.. പിന്നെ എല്ലാവരും ആയി പൊരിഞ്ഞ പരിചയപ്പെടൽ ആയിരുന്നു..

അമ്മയുടെ വീട്ടിൽ നിന്ന് വന്ന അമ്മായിമാരെയാണ് നേരത്തെ കണ്ടത്.. അച്ഛന്റെ വീട് കുറച്ച് ദൂരെയാണ്..അമ്മയ്ക്ക് ഒരേട്ടനും പിന്നെ ഒരു ചേച്ചിയും ഉണ്ട്..ചേച്ചിയും തറവാട്ടിൽ തന്നെയാണ് താമസം.. "ദേവു മോൾക്ക് അച്ചുവെട്ടന്റെ നല്ല ഛായ ഉണ്ടല്ലേ സുമേ..??? അമ്മയുടെ ചേച്ചി സാവിത്രി എന്നെ നോക്കി അമ്മയോട് പറഞ്ഞു.. "എനിക്കും തോന്നി..ചേച്ചി..നല്ല ഛായ ഉണ്ട്.." അമ്മ അമ്മായി പറഞ്ഞ അച്ചുവെട്ടൻ ആരെന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ ചോദിച്ചില്ല.. "മോള് നല്ല ക്ഷീണിച്ചുപോയി..കുട്ടു അന്ന് ഫോട്ടോ കാണിച്ചു തന്നപ്പോൾ ഇതിലും മിനുങ്ങി ഇരുന്നതാ.." അമ്മയുടെ ഏട്ടന്റെ ഭാര്യ ജാനകി എന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു..ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു..അവന്റെ അടുത്ത് നിന്ന് മാറിയപ്പോൾ തന്നെ എനിക്ക് പകുതി ആശ്വാസം ആയിരുന്നു..കുട്ടു അല്ല കുട്ടിപ്പിശാച് ആണ്..അമ്മായിമാരുടെ ഭർത്താക്കന്മാർ ഒക്കെ ഓഫീസിൽ നിന്ന് വന്നിട്ടില്ല..വൈകുന്നേരം ലാൻഡ് ആകും..

"ആഹാ...എട്ടത്തി ഇവിടെ നിൽക്കുവാണോ... ഇങ്ങോട്ട് വന്നേ..!! ആമി വന്നെന്നെ കൂട്ടിക്കൊണ്ട് പോകാൻ നിന്നെങ്കിലും അമ്മ തടഞ്ഞു.. "നീ എങ്ങോട്ടാ ആമി മോളെ കൊണ്ടുപോകുന്നത്..?? "ഹോ എന്റെ അമ്മേ..അമ്മേടെ മോളെ ഞാൻ കൊല്ലില്ലാ.. ഇന്ന് വൈകുന്നേരത്തെ ഫങ്‌ഷന് വേണ്ടിയുള്ള ഡ്രസ്സ് ഒന്ന് എടുത്ത് കൊടുക്കാനാണ്.." "ഹാ..എന്നാ മോള് പോയി..കുളിച്ച് ഈ വേഷമൊക്കെ മാറി വാ.." അമ്മ "അതേ... ഏട്ടത്തിക്ക് ഇതൊന്നും ആക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല എന്ന് എനിക്കറിയാം..ബ്രോയ്ക്ക് അങ്ങനെ ഒരു സ്വഭാവം ആണ്..പക്ഷെ എട്ടത്തി എന്ന് വച്ചാൽ ജീവനാണ്..ഏട്ടത്തിയെ നന്ദു എന്ന് വിളിക്കാൻ പോലും കുട്ടു ഞങ്ങളെ സമ്മതിക്കില്ല..ആ പേര് പുള്ളിക്കാരൻ മാത്രം വിളിച്ചാൽ മതി പോലും.." മുറിയിലേക്ക് പോകുന്ന വഴിക്ക് ആമി എന്നോട് പറഞ്ഞു.. "അതെ..ആമി ഞാൻ ഒരു കാര്യം ചോദിക്കട്ടെ?? "മ്മ്..എന്തെ...?? "അല്ല..ശെരിക്കും നിന്റെ ഏട്ടന് പ്രാന്ത് ആണോ..ഈ എന്നെ കല്യാണം കഴിക്കാൻ..അവനു വേറെ നല്ല കാശുള്ള പെൺകുട്ടികളെ കിട്ടില്ലേ..?? "എട്ടത്തി...ഇതിപ്പോ എന്നോട് ചോദിച്ചത് നന്നായി..ഇതെങ്ങാനും അവനോട് ചോദിച്ചിരുന്നെങ്കിൽ ഏട്ടത്തിയുടെ മോന്തയുടെ ഷേപ്പ് മാറ്റിയേനെ.."

"ഏഹ് അതെന്താ....?? "എന്റെ എട്ടത്തി...കുട്ടൂന് എട്ടത്തി എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണ്...അവൻ ഒരു കാര്യത്തിനും ഇതുവരെ ഡാഡിയോട് വാശി പിടിച്ചിട്ടില്ല..പക്ഷെ ആദ്യമായിട്ട് അവൻ വാശിപിടിച്ചത് ഏട്ടത്തിക്ക് വേണ്ടിയാണ്..അതിൽനിന്ന് ഞങ്ങൾക്ക് മനസ്സിലായതാ കുട്ടൂന് ഏറ്റത്തിയോടുള്ള സ്നേഹം.." ആമി പറഞ്ഞതെല്ലാം ഞാൻ കേട്ടുകൊണ്ട് നിന്നു.. പക്ഷെ അവന്റെ സ്വഭാവം കാണുമ്പോൾ എനിക്ക് ശേരിക്ക് പേടിയാണ് വരുന്നത്.. "പിന്നെ ആമി..നീയെന്നെ ചേച്ചി എന്ന് വിളിച്ചാൽ മതിട്ടോ.." "ഹാ ഓക്കേ..എനിക്കും അത് തന്നെയാണ് ഇഷ്ടം.." ആമി എനിക്ക് ശിവയുടെ മുറി കാണിച്ചുതന്ന് ഇടാനുള്ള ഡ്രെസ്സും തന്നിട്ട് പോയി.. ഞാൻ റൂം മൊത്തം ഒന്ന് കണ്ണോടിച്ചു..എന്നിട്ട് ആമി തന്ന ഡ്രസ്സ് എടുത്തു..അത് ഒരു നേവി ബ്ലൂ കളർ ഫ്രോക് ആയിരുന്നു.. "ഡീീ..................." പെട്ടെന്ന് അനങ്ങനെയൊരു അലർച്ച കേട്ടപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞുനോക്കിയത്................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story