ശിവനന്ദ: ഭാഗം 20

shivanantha

എഴുത്തുകാരി: ശീതൾ

വീട്ടിലേക്ക് എത്തിയതും ശിവ തിടുക്കപ്പെട്ട് അകത്തേക്ക് കയറി..ഉണ്ണിയുടെ കൂടെ നിൽക്കുമ്പോഴും മനസ്സ് ആകെ അസ്വസ്ഥമായിരുന്നു... "ശിവ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്..ഒന്ന് പതുക്കെ പോടാ..." ഉണ്ണി പുറകിൽനിന്ന് വിളിക്കുമ്പോഴും ശിവ അതൊന്നും ശ്രദ്ധിക്കാതെ അകത്തേക്ക് കയറി... "നന്ദൂ..............." അവൻ നീട്ടിവിളിച്ചു...പക്ഷെ മറുപടി ഉണ്ടായില്ല..അവന്റെ ഉള്ളിൽ ഭയം കൂടി...ശിവ ഓടി റൂമിൽ ചെന്നു..ഇല്ല അവിടെയും ഇല്ലാ..അവൻ ബാൽക്കണിയിലും മുകളിലെ നിലയിലുള്ള ഓരോ മുറിയിലും പോയി നോക്കി...എവിടെയും നന്ദുവിനെ കണ്ടില്ല... അവൻ തിടുക്കപ്പെട്ട് താഴേക്ക് ഇറങ്ങി...അപ്പോൾ അടുക്കളയിൽനിന്ന് വരുന്ന അനിതയെ ശിവ കണ്ടു... പെട്ടെന്ന് ശിവയെ കണ്ടപ്പോൾ അനിത ഒന്ന് പകച്ചു...

ശിവ കാറ്റുപോലെ അവളുടെ അടുത്തേക്ക് ചെന്ന് കഴുത്തിനു കുത്തി പിടിച്ചു... "എന്റെ നന്ദു എവിടെടി.....പറയാൻ......"😡😡 അവൻ അലറി... അനിതക്ക് ശ്വാസം വിലങ്ങി..അവൾ പേടിയോടെ അടുക്കളയുടെ അവിടേക്ക് കൈ ചൂണ്ടി.. അത് കാണേണ്ട താമസം ശിവ അങ്ങോട്ടേക്ക് ഓടി..അടുക്കളയിൽ എത്തിയപ്പോൾ അവിടെ ഉള്ള കാഴ്ച്ച കണ്ട് ശിവ ഒരുനിമിഷം തരിച്ചു നിന്നുപോയി...നന്ദു നിലത്ത് ബോധമില്ലാതെ കിടക്കുന്നു...അവളുടെ ചുറ്റും രക്തം തളംകെട്ടി കിടക്കുന്നു..ശിവ നന്ദുവിന്റെ അടുത്തേക്ക് പാഞ്ഞു... "നന്ദൂ.... മോളെ...നിനക്ക് എന്താ പറ്റിയെ...കണ്ണ് തുറക്ക് നന്ദു.."😭😭 ശിവ കരഞ്ഞുകൊണ്ട് വിളിച്ചു...അപ്പോഴേക്കും ഉണ്ണിയും അങ്ങോട്ടേക്ക് എത്തി..ആ കാഴ്ച കണ്ട് ഉണ്ണിയും ഞെട്ടി...അവൻ ചുവന്ന കണ്ണുകളോടെ അനിതയെ നോക്കി..

ദേഷ്യംകൊണ്ട് അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു... അപ്പോഴേക്കും പുറത്ത് പോയ എല്ലാവരും അവിടെയെത്തി..ആ സംഭവം കണ്ട് പകച്ചുനിന്നു.. നന്ദുവിന്റെ തലയിൽ നിന്നൊഴുകിയ ചുടുരക്തം ശിവയുടെ കൈകളിൽ പതിഞ്ഞു...അവൻ പൊട്ടിക്കരഞ്ഞു... "നന്ദു....കണ്ണുതുറക്ക് പെണ്ണേ..നിന്റെ ശിവയാടി വിളിക്കുന്നത്..നന്ദൂ..." അവൻ എന്തോ ഓർത്തപോലെ കണ്ണുകൾ അമർത്തി തുടച്ചിട്ട് നന്ദുവിനെ ഇരുകയ്യാൽ വാരിയെടുത്തു...എല്ലാവരും അവനരികിലേക്ക് വരാൻ തുനിഞപ്പോൾ ശിവ തടഞ്ഞു... "തൊട്ടു പോകരുത് ഒറ്റ ഒരെണ്ണവും....വേണ്ടാ ആരും വരണ്ടാ... ഈ അവസ്ഥയിൽ നന്ദുവിനെ കണ്ടത് ഞാനാ ഒറ്റ ഒരെണ്ണവും തിരിഞ്ഞുനോക്കിയില്ലല്ലോ..ഇനിയും വേണ്ടാ.. ഉണ്ണി വണ്ടിയെടുക്കടാ..." അതുകേട്ടതും ഉണ്ണി പോയി കാർ സ്റ്റാർട്ട്‌ ചെയ്തു..

ശിവ അവളെ കാറിലേക്ക് കിടത്തി അവനും കയറി നന്ദുവിന്റെ തല അവന്റെ മടിയിൽവച്ചു...ശിവയുടെ ഷിർട്ടിലും മുണ്ടിലും ഒക്കെ നന്ദുവിന്റെ ചോര പടർന്നു.. "നന്ദു...നന്ദു...കണ്ണുതുറക്ക് പെണ്ണേ...എന്നെ ഒറ്റക്കാക്കി പോകാൻ നിന്നെ ഞാൻ സമ്മതിക്കില്ല നന്ദു..നിന്നെ ഞാൻ എങ്ങോട്ടും വിടില്ല.." നന്ദുവിനെ ആദ്യം കണ്ടതുമുതലുള്ള നിമിഷങ്ങൾ ശിവയുടെ കണ്ണിൽ മിന്നിമാഞ്ഞു...അവന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി...അവൻ നന്ദുവിനെ അവന്റെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു.. അവന്റെ അവസ്ഥ കണ്ട് ഉണ്ണിയുടെ കണ്ണുകളും നിറഞ്ഞു..അവനും നന്ദു അത്രയും പ്രിയപ്പെട്ടതായിരുന്നു... വണ്ടി ഹിസ്‌പിറ്റലിൽ എത്തിയതും ശിവ നന്ദുവിനെ വാരിയെടുത്ത് അകത്തേക്ക് ഓടി...

ICU ചുവന്ന അക്ഷരത്തിൽ വാതിലിൽ എഴുതിയ ആ ഭാഗത്തേക്ക്‌ നോക്കുമ്പോൾ ശിവയുടെ കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞൊഴുകി...ഉണ്ണി അടുത്തിരുന്ന് അവനെ ആശ്വസിപ്പിക്കുന്നുണ്ട്... "ഉണ്ണി...നന്ദു....അവള്...അവളെന്നെ ഒറ്റക്കാക്കി പോകുവോ ടാ...അവളെ രക്ഷിക്കാൻ എനിക്ക് പറ്റില്ലേ..!!! ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ ഉണ്ണിയുടെ മുഖത്ത് നോക്കി ചോദിച്ചു...പിന്നെ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.. "അയ്യേ എന്താ കുട്ടായി ഇത്... അത് നിന്റെ മാത്രം നന്ദു അല്ലേ..അങ്ങനെ എന്റെ ചെക്കനെ വിട്ടിട്ട് പോകാൻ അവൾക്ക് പറ്റുമോ..എന്നാ അവളെ ഞാൻ ശെരിയാക്കും.." ഉണ്ണി അവന്റെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു... "ഞാൻ...ഞാൻ ആദ്യമായി...ദൈവത്തോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു അത് അതെന്റെ നന്ദുവിനെ എന്നിൽനിന്നും അകറ്റരുത് എന്നാണ്..അത് നടക്കില്ലേ ടാ..."

"ഇല്ലാ...അവൾക്കൊന്നും ഉണ്ടാകില്ല..വെള്ളത്തിലേക്ക് ചാടിയതുപോലെ എന്നെ പറ്റിക്കാണ്...ഇങ്ങോട്ട് വരട്ടെ..ശെരിയാക്കികൊടുക്കാം ഞാൻ..അവളെ ഒറ്റക്ക് എങ്ങോട്ടും വിടില്ല ഞാൻ...എന്റെ നെഞ്ചോട് അടക്കി പിടിച്ചുകൊണ്ട് ഇരിക്കും.. നോക്കിക്കോ.." എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്ന ശിവയെ ഉണ്ണി ദയനീയമായി നോക്കി..അപ്പോഴേക്കും ഡാഡിയും അമ്മയും അമ്മായിമാരും ആമിയും അങ്ങോട്ട് എത്തി..മുത്തശ്ശിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് അവർ വന്നില്ല... തലയ്ക്കു കയ്യുംകൊടുത്ത് കുനിഞ്ഞ് ഇരിക്കുന്ന ശിവ തലയിൽ ഒരു തലോടൽ എണീറ്റപ്പോഴാണ് തല ഉയർത്തി നോക്കിയത്... "ഡാഡി.........." അവൻ മഹാദേവനെ കെട്ടിപ്പിടിച്ചു കരഞ്ഞു..അയാൾ അവന്റെ തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ട്...

"അയ്യേ...എന്റെ ചെക്കൻ കരയാ......ഇത്രേയുള്ളോ നിന്റെ നന്ദൂട്ടിയുടെ കലിപ്പൻ...." "ഡാഡി...എന്റെ...എന്റെ നന്ദു......." അപ്പോഴേക്കും സുമിത്രയും അങ്ങോട്ട് എത്തി...ഇതുവരെ കാണാത്ത മകന്റെ അവസ്ഥയും നന്ദുവിനെയും കുറിച്ച് ഓർത്ത് അവരുടെ കണ്ണുകളും നിറഞ്ഞു.. "അമ്മേ.....അവള്...അവളോട് എന്നെയിങ്ങനെ പറ്റിക്കല്ലെന്ന് പറ അമ്മേ..എനിക്ക് താങ്ങാൻ പറ്റുന്നില്ല..." "ദേവനന്ദ..........." ഒരു നേഴ്സ് വന്നു വിളിച്ചപ്പോൾ ശിവ ശരവേഗത്തിൽ അവിടേക്ക് പാഞ്ഞു... "അവൾക്ക്...അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ...ഓക്കേ അല്ലേ..എന്റെ നന്ദു ഓകെ അല്ലേ..." "നിങ്ങൾ ആരാ കുട്ടിയുടെ...??? "അവൾ അവളെന്റെ ഭാര്യയാണ്....." "ഓക്കെ...ഒന്നും പറയാറായിട്ടില്ല...തലയിലെ മുറിവിൽനിന്ന് ഒരുപാട് ബ്ലഡ്‌ പോയിട്ടുണ്ട്..അതുകൊണ്ട് ഇതുവരെ ബോധം വന്നിട്ടില്ല...

ബാക്കിയൊക്കെ ഡോക്ടർ പറയും...പിന്നെ ദാ ഇത് കുട്ടിയുടെ ഒർണമെന്റ്സ് ആണ്..." അവർ ഒരുപൊതി ശിവയുടെ കൈയിലേക്ക് കൊടുത്തു....വിറയാർന്ന കൈകളോടെ അവൻ അത് വാങ്ങി... അതിൽ തിളങ്ങിനിൽക്കുന്ന അവൻ ചാർത്തിയ താലി കണ്ടതും...വീണ്ടും അവന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി..മഹാദേവനും സുമിത്രയും അവനെ കൊണ്ടുപോയി അവിടെയുള്ള ചെയറിൽ ഇരുത്തി...ശിവ അവളുടെ താലി അവന്റെ നെഞ്ചോട് ചേർത്തുവച്ചു...അതിൽനിന്നും നന്ദുവിന്റെ ശരീരത്തിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ചുകയറിയതും അവന്റെ നെഞ്ച് പിടയുന്നതുപോലെ തോന്നി...

ഐസിയുവിന് മുൻപിൽ ഊണും ഉറക്കവും ഇല്ലാതെയിരിക്കുകയാണ് ശിവ... ഇന്നലെ നന്ദുവിനെ ഇവിടെ കൊണ്ടുവന്നിട്ട് ഡോക്ടർ ഇതുവരെയും ഒന്നും പറഞ്ഞില്ല.. ബാക്കി എല്ലാവരെയും ഉണ്ണി നിർബന്ധിച്ചു വീട്ടിലേക്ക് പറഞ്ഞുവിട്ട് ഉണ്ണി തന്നെ ശിവയുടെ കൂടെ ഇരുന്നു.. ശിവ ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ ഇരുന്നപ്പോൾ നന്ദുനോട്‌ പറയും എന്ന് ഉണ്ണി പറഞ്ഞപ്പോൾ അവൻ ഒരു കൊച്ചുകുട്ടിയെപ്പോലെ ഉണ്ണിയുടെ കൂടെപ്പോയി കുറച്ച് ഭക്ഷണം കഴിച്ചെന്നു വരുത്തി വീണ്ടും പഴയ സ്ഥലത്ത് തന്നെ സ്ഥാനം പിടിച്ചു... നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഐസിയുവിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.. ശിവ ഓടി ഡോക്ടറെ അടുത്ത് ചെന്നു... "ഡോക്ടർ...എന്റെ നന്ദു..അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ..????😢😢

"ഏയ്‌..she is allright ശിവ..വീണപ്പോൾ ഉണ്ടായ മുറിവിൽനിന്ന് ബ്ലഡ്‌ ഒരുപാട് പോയിരുന്നു..അതാണ് ബോധം പോയത്..ഇപ്പൊ കുട്ടിക്ക് ബോധം വന്നു..അയാൾ ആദ്യം അന്വേഷിച്ചത് തന്നെയാണ്..കയറി കണ്ടോളൂ..." ഡോക്ടറിന്റെ ആ വാക്കുകൾ ഒരു കുളിർമഴ പോലെ അവന്റെ മനസ്സിനെ കുളിരണിയിച്ചു..സന്തോഷംകൊണ്ട് ശിവയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..ഉണ്ണി അവനെ ആശ്വസിപ്പിച്ചു... അത്രയുംപറഞ്ഞ് പോകാൻ തുടങ്ങിയ ഡോക്ടർ വീണ്ടും അവർക്കുനേരെ തിരിഞ്ഞു... "ഹാ ശിവ ഒരുകാര്യം കൂടി......" ശിവയും ഉണ്ണിയും ചോദ്യഭാവത്തിൽ ഡോക്ടറെ നോക്കി..ഡോക്ടർ ശിവയുടെ അടുത്തേക്ക് ചെന്ന് അവന്റെ കൈപിടിച്ചു കുലുക്കി.. "കൺഗ്രാറ്സ് മിസ്റ്റർ ശിവ..you are going to be a father...." "ഡോ...ക്ടർ......." കേട്ടത് വിശ്വസിക്കാൻ ആകാതെ അവൻ ഡോക്ടറെ മിഴിച്ചു നോക്കി.. "Yes മിസ്റ്റർ ശിവ...she is pregnant.."

ആ വാക്കുകൾ കേട്ടപ്പോൾ ശിവയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു..ഉണ്ണി അവനെ കെട്ടിപ്പിടിച്ചു... "കൺഗ്രാറ്സ് അളിയാ..."😍😍 "ഹാ പിന്നെ ശിവ..വീഴ്ചയിൽ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ല...പിന്നെ ദേവനന്ദയുടെ ബോഡി വളരെ വീക്ക്‌ ആണ് അതുകൊണ്ട് ഫുഡ് നന്നായി കഴിപ്പിക്കണം..നാളെ തന്നെ ഡിസ്ചാർജ് ചെയ്യാം..മുറിവ് സാവകാശമേ ഉണങ്ങുകയൊള്ളു..അതൊന്ന് ശ്രദ്ധിക്കണം..അധികം സ്‌ട്രെയിൻ ചെയ്യിക്കരുത്..താൻ കയറി കണ്ടോളൂ.." "താങ്ക്യൂ...താങ്ക്യൂ ഡോക്ടർ.." നന്ദുവിനെ ഒരുനോക്ക് കാണാൻ ശിവയുടെ ഉള്ളംതുടിച്ചു..അവൻ അകത്തേക്ക് ഓടി..ഉണ്ണി അപ്പോഴേക്കും ഈ സന്തോഷവാർത്ത വീട്ടിലേക്ക് വിളിച്ചു പറഞ്ഞു.. അകത്തേക്ക് കയറിയപ്പോഴേ ശിവ കണ്ടു തലയിൽ കെട്ട് ഒക്കെയായി ബെഡിൽ അവശയായി കിടക്കുന്ന നന്ദുവിനെ..

അവന്റെ ഉള്ളം പിടഞ്ഞു.. പതിയെ ബെഡിന് അരികിലുള്ള ചെയറിൽ അവൻ ഇരുന്നു...നന്ദുവിന്റെ കൈ എടുത്ത് അവന്റെ അധരത്തോട് ചേർത്തു..അവന്റെ കണ്ണുനീർ ആ കൈതണ്ടയിൽ വീണു..  തലക്ക് നല്ല ഭാരം തോന്നിയപ്പോൾ ആണ് നന്ദു മയക്കത്തിൽ നിന്നുണർന്നത്..നോക്കുമ്പോൾ തന്റെ കൈ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ നോക്കി പുഞ്ചിരിക്കുന്നു ശിവ.. നന്ദു പതിയെ കഴിഞ്ഞ സംഭവങ്ങൾ എല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു...അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..ശിവ അവളുടെ തലയിൽ പതിയെ തലോടി... "നീ എന്തിനാ നന്ദു എന്നെ ഇങ്ങനെ പേടിപ്പിച്ചത്...ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല അറിയോ നിനക്ക്..അങ്ങനെ എന്നെ ഒറ്റക്കാക്കി പോകാൻ നിനക്ക് കഴിയില്ല നന്ദു..അങ്ങനെ ഞാൻ നിന്നെ വിടൂല്ല.." "ശി...വാ...എനി...ക്ക്..."

അവൾ പ്രയാസപ്പെട്ട് സംസാരിക്കാൻ തുടങ്ങിയതും ശിവ ചൂണ്ടുവിരൽ അവളുടെ ചുണ്ടിൽ വച്ച് തടഞ്ഞു..ഒഴുകിവന്ന അവളുടെ കണ്ണുനീർ അവൻ വാത്സല്യത്തോടെ തുടച്ചു... അവന്റെ കൈ അവളുടെ ഉദരത്തിൽ വച്ചു..പതിയെ അവൻ അവളുടെ കാതോരം പറഞ്ഞു.. "നമ്മുടെ ജീവന്റെ പാതി നിന്റെ ഉദരത്തിൽ ജന്മമെടുത്തു നന്ദു...നീയും ഞാനുമായി അല്ല..നമ്മളായി... ശിവനന്ദ ആയി..." അവന്റെ ആർദ്രമായ വാക്കുകൾ ആദ്യം നന്ദുവിൽ ഒരു ഞെട്ടൽ ഉളവാക്കി..പതിയെ അവൻ പറഞ്ഞ വാർത്ത അവളിൽ സന്തോഷം നിറച്ചു...നന്ദു വിറയാർന്ന കൈകളോടെ അവളുടെ വയറിനു മുകളിൽ വച്ച ശിവയുടെ കൈകളിൽ തൊട്ടു... താൻ..താൻ ഒരു അമ്മയാകാൻ പോകുന്നു..നന്ദുവിന്റെ ഉള്ളിൽ ഒരു സന്തോഷം അലതല്ലി... അവൾ ഒരു പുഞ്ചിരിയോടെ ശിവയെ നോക്കി..അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. 

"അളിയാ..... അളിയാ.....!!!!! മുറിയിൽ നാളികേരത്തിന്റെ കണക്കുനോക്കിക്കൊണ്ടിരുന്ന സുധാകരന്റെ അടുത്തേക്ക് ജയചന്ദ്രൻ ഓടിപ്പാഞ്ഞു ചെന്നു.. "ഹാ...എന്താടോ കണക്കു തെറ്റിക്കാൻ ഇങ്ങനെ വിളിച്ചുകൂവുന്നത്.." ജയചന്ദ്രൻ വെപ്രാളപ്പെട്ട് റൂമിന്റെ വാതിൽ അടച്ചു ലോക്ക് ചെയ്തു... "എന്താടോ താൻ എന്താ ഇങ്ങനെ വിയർക്കുന്നത്..വല്ല പണിയും വാങ്ങിക്കൂട്ടിയോ..??? അയാൾ കിതപ്പോടെ ടേബിളിൽ ഇരുന്ന ജഗ്ഗിലെ വെള്ളം ഒറ്റ വലിക്ക് കുടിച്ചു...പിന്നെ ഒന്ന് ശ്വാസം നീട്ടിയെടുത്തു.. "എനിക്കല്ല..നമുക്ക്..നമുക്കാണ് പണി കിട്ടാൻ പോകുന്നത്..." "ഹാ..കാര്യം തെളിച്ചു പറയെടോ..!!! "അവൻ ആ ശിവ കെട്ടിക്കോണ്ട് വന്ന പെണ്ണ് ഏതാണെന്നു അറിയുമോ അളിയന്..." "ആ...എനിക്കെങ്ങനെ അറിയാം...." "എന്നാ കേട്ടോ...അത് മറ്റാരുമല്ല..നമ്മൾ ഈ അനുഭവിക്കുന്ന സ്വത്തുക്കളുടെയെല്ലാം ഒരേയൊരു അവകാശി..അരവിന്ദന്റെയും ചിത്രയുടെയും മകൾ ദേവനന്ദ...." "Whatttt.........." സുധാകരൻ ചെയറിൽ നിന്ന് ഞെട്ടലോടെ ചാടിയെഴുന്നേറ്റു........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story