ശിവനന്ദ: ഭാഗം 21

shivanantha

എഴുത്തുകാരി: ശീതൾ

"മോളെ ഇത് കഴിക്ക്....." "ദേ..നമ്മുടെ മൂവാണ്ടൻ മാവിലെ മാങ്ങയാണ്..കഴിച്ചു നോക്ക് നല്ല മധുരമാണ്.." "ദേ ഉണ്ണിയപ്പം ഒന്ന് കഴിച്ചുനോക്ക്...." ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ആയി വന്ന നന്ദുവിന്റെ ഇടവും വലവും നിന്ന് ഭക്ഷണം കൊടുക്കുകയാണ് മുത്തശ്ശിയും അമ്മായിമാരും അമ്മയും ആമിയുമൊക്കെ.. കുടുംബത്തിലെ ആദ്യ പേരക്കുട്ടി അല്ലെ..എല്ലാവരും അതിന്റെ സന്തോഷത്തിൽ ആണ്..നന്ദുവിന് ആണെങ്കിൽ കൈച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ..ആകെക്കൂടെ ഒരു മന്ദിപ്പ്.. "മതി മുത്തശ്ശി...എനിക്ക് എന്തോ ഒരു മനംപുരട്ടൽ പോലെ..." "അതൊക്കെ ഉണ്ടാകും മോളെ..ദേ ഈ സമയത്തൊക്കെ നല്ലോണം ഭക്ഷണം കഴിക്കണം.."

"അതെ...ഭക്ഷണം കഴിച്ചില്ലെങ്കിൽ ക്ഷീണം ഉണ്ടാകും..അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും.." നന്ദു വേറെ നിവർത്തിയില്ലാതെ അവിടെയിരുന്നു..അപ്പോഴാണ് സുധാകരനും ജയചന്ദ്രനും അവിടെയെത്തി..അവരെ കണ്ടപ്പോൾ നന്ദു ഞെട്ടി..വല്ലാത്തൊരു ഭയം അവളെ പിടികൂടി..സുധാകരൻ നന്ദുവിനെത്തന്നെ രൂക്ഷമായി നോക്കുകയാണ്.. നന്ദു പേടിച്ച് ശിവയെ പരതി..എല്ലാവരും ഇടവും വലവും ഉള്ളതുകൊണ്ട് ശിവ അല്പം മാറിയാണ് നിൽക്കുന്നത്.. "ഹെലോ..എന്റെ സ്ത്രീജനങ്ങളെ...നിങ്ങളെ ഇങ്ങനെ തേനിൽ ഈച്ച പൊതിയുന്നതുപോലെ കാണിക്കല്ലേ..നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം..നിങ്ങൾ ഇങ്ങനെ മത്സരിച്ച് ആ കൊച്ചിനെ സ്‌നേഹിക്കുമ്പോൾ അവളെയൊന്ന് തൊടാൻ പോലും കഴിയാതെ നിസഹായനായി നിൽക്കുന്ന അവളുടെ കെട്യോനെ നിങ്ങളൊന്ന് പരിഗണിക്കണം..."

ഉണ്ണി വലിയവായിൽ ഡയലോഗ് അടിക്കുന്നതുകേട്ട് എല്ലാവരും ഒരുപോലെ സ്റ്റെയറിന്റെ അടുത്ത് നിൽക്കുന്ന ശിവയെ നോക്കി..നോക്കുമ്പോൾ ചെക്കൻ വാലിന് തീ പിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്..ഇടയ്ക്ക് എല്ലാവരെയും ഒന്ന് ദയനീയമായി നോക്കും 😂😂 "ഹോ..എല്ലാവരും ആ കൊച്ചിനെ കുറച്ച് നേരത്തേക്ക് ഒന്ന് വിട്ടേക്ക്..എന്റെ ചെക്കൻ ഒന്ന് കണ്ടോട്ടെ.." ഡാഡിയുംകൂടി അത് പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു..നന്ദു ആണെങ്കിൽ ചമ്മി നാറിയ നിർവൃതിയിൽ പതിയെ ചെയറിൽനിന്ന് എഴുന്നേറ്റ് ശിവയുടെ അടുത്തേക്ക് ചെന്നു... ശിവ ആണെങ്കിൽ സ്വർഗം കിട്ടിയ സന്തോഷത്തിൽ നന്ദുവിനെ കൂട്ടിക്കൊണ്ട് വേഗം മുകളിലേക്ക് പോകാനോരുങ്ങി.. "ടാ ഒന്ന് നിന്നേ....." പിന്നിൽനിന്ന് മുത്തശ്ശി വിളിച്ചപ്പോൾ ശിവ ക്ഷമനശിച്ച് തിരിഞ്ഞുനോക്കി...

"നാളെ നീ അമ്പലത്തിൽ പോകണം..കുറച്ച് വഴിപാട് ഉണ്ട്..അത് കഴിപ്പിക്കണം..കുഴപ്പൊന്നും ഉണ്ടാകാതിരിക്കാൻ കേട്ടല്ലോ.." "ഹാ...കേട്ടു കേട്ടു...." ശിവ നിൽപ്പുറക്കാതെ നന്ദുവിനെയും കൊണ്ട് സ്റ്റെയർ കയറി... മുകളിൽ എത്തിയപ്പോൾ ശിവ ജസ്റ്റ്‌ താഴെക്കൊന്ന് എത്തിനോക്കി..ആരും വരുന്നില്ലെന്ന് മനസ്സിലായപ്പോൾ അവൻ ഉടുത്ത മുണ്ട് മടക്കിക്കുത്തി നന്ദുവിനെ ഇരുകയ്യാൽ കോരിയെടുത്തു.. "അയ്യേ ശിവ..വിട് ആരേലും കാണും..എനിക്ക് കുഴപ്പമില്ല..ഞാൻ നടന്നോളാം.." നന്ദു അവന്റെ കയ്യില്കിടന്ന് പിടഞ്ഞോണ്ട് ഓരോന്ന് പറഞ്ഞെങ്കിലും ശിവ അത് മൈൻഡ്പോലും ചെയ്യാതെ അവളെ റൂമിൽ കൊണ്ടുപോയി ബെഡിൽ കിടത്തിയിട്ട് അവൻ പോയി ഡോർ ലോക്ക് ചെയ്ത് വീണ്ടും നന്ദുവിന്റെ അടുത്തേക്ക് വന്നു.. "ഹോ എന്റമ്മോ ഒന്ന് കിട്ടിയല്ലോ.."

"ഛീ..നാണംകെട്ടു..അവരെന്ത് വിചാരിച്ചിട്ടുണ്ടാകും.." "അവരെന്ത് വിചാരിച്ചാലും എനിക്കെന്താ...ഞാനേ എന്റെ കൊച്ചിനോട് സംസാരിക്കാൻ വന്നതാ..കേട്ടോടി കുരിപ്പേ.. " അവൻ അതുംപറഞ്ഞ് ബെഡിൽ ഇരുന്ന് നന്ദുവിന്റെ അണിവയറിനെ മറച്ചിരിക്കുന്ന സാരി വകഞ്ഞുമാറ്റി അവളുടെ നന്ഗ്നമായ വയറിൽ പതിയെ തഴുകി..പിന്നെ കുനിഞ്ഞ് അവളുടെ നാഭിച്ചുഴിയുടെ ഭാഗത്ത് മുഖം അമർത്തി ചുംബിച്ചു..നന്ദു ഒന്ന് പിടഞ്ഞു.. "അച്ഛേടെ വാവേ..ഉറങ്ങിയോ ടാ...അച്ഛ വന്നു ട്ടോ.." ശിവ കൊഞ്ചലോടെ വയറിൽ തലോടിക്കൊണ്ട് പറയുന്നത് നന്ദു പുഞ്ചിരിയോടെ നോക്കിയിരുന്നു.. അവളുടെ വിരലുകൾ അവന്റെ മുടിയിൽ തലോടുന്നുണ്ട്... "അച്ഛേടെ കുഞ്ഞൂസ് പേടിച്ചുപോയോ ടാ..സാരമില്ല ട്ടോ..അമ്മ ചുമ്മ പേടിപ്പിച്ചതാ..മോനൂസ് വേഗം വാട്ടോ..എന്നിട്ട് വേണം അമ്മക്കിട്ട് നമുക്കൊരു പണി കൊടുക്കാൻ.."🥰🥰 "ആഹാ ജൂനിയർ ശിവ ആണെന്ന് ഉറപ്പിച്ചോ..??

"പിന്നല്ലാതെ ഇതെന്റെ ജൂനിയർ ശിവ തന്നെയാ..എന്റെ ചെക്കൻ ഒന്ന് വന്നോട്ടെ ടി..നിന്നെ ഞങ്ങൾ ഒരു പാഠം പഠിപ്പിക്കും.. " "മ്മ് ഉവ്വുവ്വേ......" "ഹോ ഇവൻ വന്നുകഴിഞ്ഞാൽ എന്ത് രസായിരിക്കും ല്ലേ..നീയും ഞാനും പിന്നെ ജൂനിയർ ശിവയും ജൂനിയർ നന്ദുവും..ഹോ ആലോചിക്കുമ്പോഴേ തുള്ളിച്ചാടാൻ തോന്നുന്നു.." "എന്തോന്നാ എന്തോന്നാ..ജൂനിയർ നന്ദുവോ...??? 🤨 "അതിപ്പോഴല്ല പിന്നെ...തരാൻ നിനക്ക് ഞാൻ സാവകാശം തരാം.."😁 അവൻ പറഞ്ഞതുകേട്ട് നന്ദുവിന് ചിരി വന്നു...പക്ഷെ അത് മായ്ക്കാൻ എന്നോണം പല ഓർമ്മകളും അവളുടെ മനസ്സിലേക്ക് വന്നു..അവൾ പേടിയോടെ ശിവയെ നോക്കി... "ശിവാ എനിക്ക്..എനിക്കൊരു കാര്യം പറയാനുണ്ട്.." "എന്താടാ...പറ..."

"ശിവ ഇതിന്റെ പേരിൽ അനിതയെ ഒന്നും ചെയ്യരുത്..അവള് പാവമാ..അവൾക്ക് അറിവില്ലായ്മ കൊണ്ട് ചെയ്തതാ..പിന്നെ ഞാൻ..." ബാക്കി അവൾ പറയാൻ തുടങ്ങിയപ്പോൾ ശിവ അവളുടെ അവളുടെ ചുണ്ടിൽ ചൂണ്ടുവിരൽ വച്ച് തടഞ്ഞു.. "എന്റെ നന്ദൂട്ടി അതിനെപ്പറ്റി ഒന്നും ആലോചിക്കേണ്ട..അധികം സ്‌ട്രെയിൻ ചെയ്യരുതെന്നാ ഡോക്ടർ പറഞ്ഞത്..അതുകൊണ്ട് തല്ക്കാലം നന്ദൂട്ടി വേറൊന്നും ആലോചിക്കാതെ ഇവിടെ അടങ്ങിയൊതുങ്ങി ഇരിക്ക്..വല്ലതും ആലോചിച്ചുകൂട്ടി എന്റെ കൊച്ചിനെന്തേലും വരുത്തിവച്ചാൽ ചവിട്ടി എല്ലൊടിക്കും ഞാൻ.." കള്ളശാസനയോടെ ശിവ അതുംപറഞ്ഞ് നന്ദുവിന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് ഫ്രഷ് ആകാൻ ബാത്റൂമിലേക്ക് കയറാൻ തുടങ്ങിയതും നന്ദു അപ്പൊത്തന്നെ അവനെ തള്ളിമാറ്റി അകത്തേക്ക് ഓടി കഴിച്ചത് മുഴുവൻ ഛർദിച്ചു.. 

"പ്പാ.....ഒരക്ഷരം നീ മിണ്ടരുത്..ഒന്നല്ല രണ്ടല്ല..പലതവണ നിനക്ക് ഞാൻ വാണിംഗ് തന്നു..എന്നിട്ടും നീ കേട്ടില്ല.." "കുട്ടേട്ടാ ഞാൻ പറയുന്നതൊന്ന് കേൾക്കൂ..." അടി കിട്ടിയ കവിളിൽ കൈ വച്ചുകൊണ്ട് കണ്ണും നിറച്ചുകൊണ്ട് അനിത പറഞ്ഞു... "എന്താടി നിനക്ക് പറയാനുള്ളത്...നീ നോവിച്ചത് എന്റെ ജീവനെയാണ്..ആ നിന്നെ ഞാൻ വെറുതെ വിടില്ലടി..കൊല്ലും നിന്നെ ഞാൻ.. " കോപംകൊണ്ട് കത്തിജ്വലിച്ച് ശിവ അവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു..അനിത ശ്വാസം കിട്ടാതെ പിടഞ്ഞു..കണ്ണൊക്കെ നിറഞ്ഞു പുറത്തേക്ക് തള്ളി... അത് കണ്ടുകൊണ്ടാണ് അരുണും ഉണ്ണിയും അങ്ങോട്ടേക്ക് വന്നത്.. "ശിവാ...എന്താടാ ഇത്..അവളെ വിട്..വിടാൻ..." ഉണ്ണി ശിവയെ പിടിച്ചുമാറ്റാൻ നോക്കി.. "ശിവ പ്ലീസ്.. ഞങ്ങള് പറയുന്നതൊന്ന് കേൾക്ക് അനിതയെ വിട്.. "

അരുൺ അത് പറഞ്ഞതും ശിവ അനിതയെ വിട്ട് അരുണിന്റെ ചെകിട്ടത്ത് ആഞ്ഞടിച്ചു... "മിണ്ടരുത് നായെ....രണ്ടിനെയും വെട്ടി നുറുക്കും ഞാൻ.. എന്റെ കൊച്ചിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ രണ്ടും ഇപ്പൊ ഇങ്ങനെ ജീവനോടെ എന്റെ മുൻപിൽ നിൽക്കില്ലായിരുന്നു.."😡😡 "ശിവ പ്ലീസ് ഞങ്ങള് പറയുന്നതൊന്ന് കേൾക്ക്..." അരുൺ വീണ്ടും അത് പറഞ്ഞപ്പോൾ ശിവ അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി..അരുൺ ബാലൻസ് കിട്ടാതെ തെറിച്ചുവീണു..അനിത ചുമച്ചുകൊണ്ട് ശ്വാസം എടുക്കാൻ പ്രയാസപ്പെട്ട് നിന്നു.. ഉണ്ണി ശിവയെ പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ അവനിട്ടും കിട്ടി നല്ലോണം.. "നാണമില്ലേടാ പന്നി നിനക്ക്..എന്നെ പിടിച്ചുമാറ്റാൻ..നീ ഇവര് ചെയ്തതിന് ന്യായീകരിക്കാൻ നോക്കുവാണോ..??? 😡😡

ഉണ്ണി വീണ വീഴ്ചയിൽനിന്ന് എങ്ങനെയോ എഴുന്നേറ്റ് ശിവയുടെ അടുത്തേക്ക് ചെന്നു.. "എന്റെ കൂട്ടായി..ഞാൻ പറയുന്നതൊന്ന് നീ ആദ്യം കേൾക്ക്..ദേവു വീണപ്പോൾ അനിത മൈൻഡ് ചെയ്തില്ല എന്നുള്ളത് സത്യമാണ്..പക്ഷെ ദേവൂനെ വീഴ്ത്തിയത് അനിത അല്ലടാ.." "പ്പാ...ഈ പിശാച് ആണെങ്കിലും അല്ലെങ്കിലും ഇവള് കയ്യുംകെട്ടി നോക്കി നിന്നില്ലേ ടാ..ഞാൻ വരാൻ ഒന്ന് വൈകിയിരുന്നെങ്കിൽ എന്റെ നന്ദുവും കുഞ്ഞും.." ശിവ പല്ലിറുമ്മി അനിതയെയും അരുണിനെയും നോക്കി.. അപ്പൊത്തന്നെ അനിത പൊട്ടിക്കരഞ്ഞുകൊണ്ട് ശിവയുടെ കാലിൽ വീണു.. "എന്നോട് ക്ഷമിക്ക് കുട്ടേട്ടാ...തെറ്റു പറ്റിപ്പോയി..ഏട്ടനോടുള്ള ഇഷ്ടംകൊണ്ട് അച്ഛൻ പറഞ്ഞതെല്ലാം ഞാൻ മുൻപിൻ നോക്കാതെ ചെയ്യുക ആയിരുന്നു.." "ഹും അച്ഛൻ..നിന്റെ തന്തേടെ മരണം എന്റെ കൈകൊണ്ട് ആയിരിക്കുമെടി..

.പിന്നെ നിന്റെ ഈ മുതലക്കണ്ണുനീർ കണ്ട് ഞാൻ മയങ്ങാൻ പോകുന്നില്ല.." "എന്റെ കാലിൽ വീഴാതെ പോടീ പോയി എന്റെ നന്ദുവിനോട് ക്ഷമ ചോദിക്ക്..നീ ഇത്രയൊക്കെ കാണിച്ചുകൂട്ടിയിട്ടും അവളെന്താ പറഞ്ഞതെന്ന് അറിയോ..നീ കുട്ടിയല്ലേ നിന്റെ അറിവില്ലായ്മ കൊണ്ടാണ് ചെയ്തത് എന്ന്..ഇപ്പോഴും അവൾക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല.." അതുംകൂടി കേട്ടപ്പോൾ അനിത പൊട്ടിക്കരഞ്ഞുപോയി... "ഇനി ആങ്ങളയോട് ഒരു കാര്യം..എനിക്കെന്റെ പെണ്ണും പെങ്ങളും ഒരുപോലെ ആണ്...രണ്ടുപേരുടെയും മുഖം ഒന്ന് വാടിയാൽ അതിന്റെ കാരണം അവർ പറയാതെ തന്നെ എനിക്ക് മനസ്സിലാകും..ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസ്സിലായി എന്ന് കരുതുന്നു..എന്നെക്കൊണ്ട് കൈ വെപ്പിക്കരുത്.." അരുണിന് അപ്പോൾ പറയാൻ ഒരു ഉത്തരവും ഉണ്ടായിരുന്നില്ല..

"കുട്ടായി നീ ഇങ്ങോട്ട് വന്നേ..എനിക്ക് ചിലത് സംസാരിക്കാനുണ്ട്..വാ.." ഉണ്ണി അപ്പോഴേക്കും ശിവയെ അവിടുന്ന് വലിച്ചുകൊണ്ട് പോയി.. "മോളെ ഇതുകൂടി കഴിക്ക്.." നന്ദുവിനെ നല്ല ചൂട് കഞ്ഞിയും ചമ്മന്തിയും കഴിപ്പിക്കുകയാണ് അമ്മയും ജാനകിയും കൂടി.. സാവിത്രി അടുക്കളയിൽ പലഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആണ് 😋😋 "എനിക്ക് മതി അമ്മേ...വയറു നിറഞ്ഞു..." "അയ്യോ അങ്ങനെ പറയല്ലേ..ഭക്ഷണം നന്നായി കഴിച്ചിട്ട് നമുക്ക് ഗുളിക കഴിക്കാൻ ഉള്ളതാ.. " ജാനകി "അതേ..മോൾടെ വയറെ നിറഞ്ഞിട്ടൊള്ളു നമ്മുടെ ജൂനിയർ കുട്ടൂന്റെ വയർ നിറഞ്ഞിട്ടില്ല.." "ആര് പറഞ്ഞു..ദേ അമ്മായി കേട്ടോ...വാവ പറഞ്ഞല്ലോ..അമ്മേ എന്റെ വയർ നിറഞ്ഞു എന്ന്.. " രണ്ടുപേരെയും ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് നന്ദു വയറിൽ തലോടിക്കൊണ്ട് പറഞ്ഞു...

"അമ്പടി കള്ളി...ഉടായിപ്പൊന്നും നടക്കൂല മോളെ..ഇതങ്ങോട്ട് കഴിച്ചേ ഇല്ലെങ്കിൽ ഞാൻ ഇപ്പൊ കുട്ടൂനെ വിളിക്കും.." അമ്മ അത് പറഞ്ഞതും നന്ദു പേടിച്ച് അമ്മ സ്പൂണിൽ കോരികൊടുത്ത കഞ്ഞി മുഴുവൻ കൊടുത്തു..എന്താലേ 😂 അവരുടെ സ്നേഹം കണ്ട് അറിയാതെ നന്ദുവിന്റെ കണ്ണു നിറഞ്ഞു...കുഞ്ഞിലേ തനിക്ക് കിട്ടാതെ പോയ സ്നേഹം ആണോ ഇപ്പൊ ഇവർ നൽകുന്നത്..താൻ ആരാണെന്ന് ഇവരോട് പറഞ്ഞാലോ എന്ന് ഒരുനിമിഷം അവൾ ചിന്തിച്ചു..പിന്നെ ചിറ്റ പറഞ്ഞത് ഓർത്തപ്പോൾ വേണ്ടന്ന് വച്ചു... "ആഹാ ഇവിടെ ഫുഡ് കൊടുക്കൽ തുടങ്ങിയോ...??? പെട്ടെന്ന് അങ്ങനെയൊരു ശബ്ദം കേട്ടപ്പോൾ മൂന്നുപേരും അങ്ങോട്ട് നോക്കി..അതാ വാതിൽക്കൽ ഒരു പൊതിയുമായി മഹാദേവൻ നിൽക്കുന്നു.. "ഹാ നിങ്ങളായിരുന്നോ...എന്താണ് ഇങ്ങോട്ട് ഒരു വരവ്..എന്താ കയ്യിൽ..??? അയാൾ അകത്തേക്ക് വന്ന് നന്ദുവിന്റെ അരികിലായി ഇരുന്ന് അവളുടെ നെറുകയിൽ തലോടി ചുംബിച്ചു...

"നിങ്ങളൊക്കെ എന്ത് അമ്മമാരാടികളെ...കഞ്ഞിയാണോ ഇപ്പൊ കൊടുക്കുന്നത്..?? "പിന്നെ ബിരിയാണി കൊടുക്കണോ ഒന്ന് പൊയ്‌ക്കെ ഏട്ടാ.." ജാനകി പറഞ്ഞതുകേട്ട് നന്ദു ഒരു ചിരിയോടെ മൂന്നുപേരെയും നോക്കി "നിങ്ങൾ ആ കഞ്ഞി അങ്ങോട്ട് മാറ്റി വച്ചേ.. എന്റെ മോൾക്ക് ഞാനൊരു കൂട്ടം കൊണ്ടുവന്നിട്ടുണ്ട്..അത് കഴിച്ചാൽ മതി.." അയാൾ പറയുന്നതുകേട്ട് അവർ അവർ ചോദ്യഭാവത്തിൽ നോക്കി.. ഡാഡി കൈയിലിരുന്ന പൊതി പതിയെ അഴിച്ചു...അതിൽനിന്നും നല്ല ആവി പറക്കുന്ന മസാലദോശയുടെ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറിയതും നന്ദുവിന്റെ വായിൽ മാത്രമല്ല ബാക്കി രണ്ട് സ്ത്രീജനങ്ങളുടെ വായിൽവരെ വെള്ളമൂറി...😋 "അതേ രണ്ടും ഇരുന്ന് കൊതിവിടാതെ ഒന്ന് എഴുന്നേറ്റ് പൊയ്‌ക്കെ..എന്റെ മോൾക് വയറുവേദന എടുക്കും...ഞാൻ കൊടുത്തോളാം ഫുഡ്..പോടീകളെ.." മഹാദേവൻ അവരെ രണ്ടുപേരെയും ആട്ടിപ്പായിച്ചു..

പിന്നെ മസാലദോശയിൽനിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് നന്ദുവിന് നേരെ നീട്ടി.. അവൾ നിറകണ്ണുകളോടെ മഹാദേവനെ നോക്കി.. "കഴിക്ക് മോളെ...ചൂടോടെ കഴിക്കുമ്പോഴാ അതിന്റെ രുചി അറിയുന്നത്..കവലയിലെ ദിവാകരന്റെ കടയിൽനിന്ന് അച്ഛൻ മോൾക്ക് വേണ്ടി വാങ്ങികൊണ്ടുവന്നതാ.." അവൾ കണ്ണൊക്കെ തുടച്ച് വാ തുറന്നു.. "മോൾ എന്തിനാ കരയണേ..അച്ഛൻ തന്നത് ഇഷ്ടയില്ലേ..?? "ഇല്ലച്ഛാ...ഒരുപാട് ഇഷ്ടായി..ഞാൻ സന്തോഷം കൊണ്ട് കരഞ്ഞുപോയതാ.." "ആണോ..എന്നാ ഇനിയെന്റെ കുട്ടി കരയണ്ട ട്ടൊ..ആ കണ്ണൊക്കെ തുടച്ചേ...വെറുതെ കുഞ്ഞിനെകൂടി വിഷമിപ്പിക്കാതെ.."😉 നന്ദു നിറഞ്ഞമനസ്സോടെ താൻ ഇന്നേവരെ പ്രാർത്ഥിച്ച സകല ദൈവത്തോടും നന്ദി പറഞ്ഞു..ഇങ്ങനെയൊരു ഭാഗ്യം തന്നതിന്........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story